രചന – രോഹിണി ആമി
ജാനിയും അനിക്കുട്ടനും കൂടെ വീടെല്ലാം വൃത്തിയാക്കി…… കഴിക്കാനുള്ളത് അവൻ വാങ്ങി വന്നു…..
ജനി അല്ലാതെ വേറാരും ഇനിയില്ല എന്നുള്ള തിരിച്ചറിവാകണം അനിക്കുട്ടൻ അവളുടെ പിറകീന്ന് മാറാതെ നിൽക്കുന്നത്…….
അമ്മ മരിച്ചതും…….. അഭി വിളിക്കാൻ വന്നതും എല്ലാം പറഞ്ഞു………. മനുവിന്റെ കാര്യം പറഞ്ഞപ്പോൾ……..
എല്ലാം ഞാൻ കാരണമാണ്………. ഇനി ചേച്ചി ഒരിടത്തും ജോലിക്ക് പോകണ്ട……. ഞാൻ വന്നില്ലേ…… ഞാൻ നോക്കിക്കോളാം….. എന്നു പറഞ്ഞു………
രാധമ്മയുടെ കാര്യം സംസാരിച്ചപ്പോൾ വിടർന്നിരുന്ന മുഖം സിദ്ധുവിനെപ്പറ്റി പറഞ്ഞപ്പോൾ വാടിപ്പോയത് അനിക്കുട്ടൻ ശ്രദ്ധിച്ചു……… ജനി എന്തോ ഉള്ളിൽ ഒളിപ്പിക്കും പോലെ തോന്നിയവന്……
രാത്രിയിൽ രാധമ്മയെ വിളിച്ചു വിശേഷം പറഞ്ഞു……… സിദ്ധുവിനെപ്പറ്റി ചോദിക്കാനുള്ള ധൈര്യം അവൾക്ക് കിട്ടിയില്ല…….
വീണ്ടും ഉറക്കം പോയിരിക്കുന്നു………
സിദ്ധു തന്നെ മനസ്സിലാക്കാതെ…….. ആ മനസ്സിൽ തന്നെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റി ……… ഒന്നു സംസാരിക്കാതെ………. തന്റെ പോയ ഉറക്കം തിരികെ വരില്ലെന്ന് തോന്നി ജനിക്ക്……….
ഞാൻ ആ വീട്ടിൽ നിന്നും പോന്നെന്ന് അറിഞ്ഞിട്ടും ഒന്നു വിളിക്കാൻ തോന്നിയില്ലല്ലോ………. ഇപ്പോഴാവും സമാധാനമായത്……… ശല്യം ഒഴിവായില്ലേ……. ജനി ചിന്തിച്ചു…..
അവിടെ സിദ്ധു ജനി എഴുതി വച്ചിരുന്ന പേപ്പറിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു…….. അവൾ പോകുവാണെന്നു പറയാനാവും വിളിച്ചത്……. മനഃപൂർവം കാൾ കട്ട് ചെയ്തതാണ്…….. ചെറിയൊരു വാശിക്ക്………
തെറ്റ് ഈ സിദ്ധുവിന്റെ തന്നെയാണ്……… ഞാൻ സമ്മതിച്ചു ജനീ……… പക്ഷേ….. നീ അഭിയോട് ചിരിച്ചു സംസാരിച്ചപ്പോൾ എന്തോ…… സഹിക്കാൻ പറ്റിയില്ല……..
അന്ന് വീട്ടിൽ വച്ചു നിന്നെ ചേർത്തു പിടിച്ചതും…. നീ തള്ളി മാറ്റിയിട്ട് പറഞ്ഞതുമെല്ലാം ഞാൻ കണ്ടതാണ്…… എല്ലാം അറിഞ്ഞിരുന്നിട്ടും അന്ന് നിന്നെ ഞാൻ വാക്കുകളിലൂടെ വേദനിപ്പിച്ചത് എന്തിനാണെന്ന് അറിയില്ല……….. ഒന്നും പറയാതെ നീ മുഖം തിരിച് പോയപ്പോൾ ദേഷ്യമാണ് തോന്നിയത്……… പിന്നെ പോകുന്ന അന്നുവരെ എന്നെയൊന്നു നോക്കിയിരുന്നോ നീ……..
നിന്നോട് എനിക്ക് അടങ്ങാത്ത സ്നേഹമാണെന്ന് പറയാൻ മടിയാണ് ജനീ……
നിന്നെ ഞാനെന്റെ ജീവിതത്തിൽ കൂടെ കൂട്ടിക്കോട്ടേന്നു ചോദിക്കാനും ധൈര്യമുണ്ടായിരുന്നില്ല എനിക്ക്……
വേറൊരാണിനോട് ചിരിച്ചു സംസാരിച്ചപ്പോൾ…… ദേഷ്യത്തെക്കാൾ കൂടുതൽ തോന്നിയ വികാരം അസൂയ ആണ്……
നീ ഇങ്ങനെ എന്നോട് മാത്രം സംസാരിച്ചാൽ മതിയെന്ന് പറയണമെന്നുണ്ടായിരുന്നു…………
നിന്നെ ഞാനിങ്ങനെ സ്നേഹിക്കുന്നത് എന്തിനാണെന്നും …….. എന്നുമുതലാണ് സ്നേഹിച്ചു തുടങ്ങിയതെന്നും എനിക്കറിയില്ല……. പ്രേമിക്കാനുള്ള സമയവും കാലവും എന്റെ കഴിഞ്ഞു പോയിരുന്നു……….
പക്ഷേ നീ കൂടെയുള്ളപ്പോൾ ഞാൻ സന്തോഷം എന്തെന്നറിയുന്നു …..കുറച്ചു കൂടി ചെറുപ്പം ആകുന്ന പോലെ……… ഇത്രയും കാലം കൂടെ കൊണ്ടുനടന്ന ടെൻഷൻ മാറ്റി ആശ്വസിപ്പിച്ച അന്ന് മുതൽ ഇന്നുവരെ നിന്റെ ഓർമകളിൽ ഉറങ്ങിയിരുന്നവനാണ് ഞാൻ……… എന്റെ അതേ അവസ്ഥയിൽ പോയതുകൊണ്ടാവും നിനക്ക് എന്നെ പെട്ടെന്ന് ആശ്വസിപ്പിക്കാൻ പറ്റിയത്………
അമ്മയുടെയും എന്റെയും ജീവിതത്തിലേക്ക് നീ വരുമൊന്നു ചോദിക്കാൻ വന്ന അന്നാണ് നിന്നോട് എനിക്കു ദേഷ്യപ്പെടേണ്ടി വന്നത്……..
നിന്റെ സമ്മതം കിട്ടിയിട്ട് അമ്മയോട് പറയാമെന്നു കരുതി…….. ഇനിയും ഒരു പരീക്ഷണം വേണ്ടാന്നു തോന്നി…….
പക്ഷേ….. നീയെന്നെ നിശബ്ദമായി തോൽപ്പിച്ചു കളഞ്ഞു……. എന്തെങ്കിലും എന്നോടൊന്നു മറുത്തു പറഞ്ഞിരുന്നെങ്കിൽ………ഇത്രയും മൗനം നമുക്കിടയിൽ ഉണ്ടാവില്ലായിരുന്നു……..
ശരീരം പോലും അറിയാതെ എന്റെ മനസ്സ് നിന്നെ ഭാര്യയായി അംഗീകരിച്ചു കഴിഞ്ഞിരുന്നു…….. അതു പലപ്പോഴും അറിയാതെ പുറത്തു ചാടിയിട്ടുമുണ്ട്………. ആ ഒരു സ്വാതന്ത്ര്യം കാണിച്ചിട്ടുമുണ്ട് ഞാൻ……..
എന്തിന്റെ പേരിൽ ഞാൻ നിന്നെ ഒന്ന് വിളിക്കും……… കാണണം എന്നു മനസ്സ് പറയുന്നു……… പക്ഷേ എനിക്കു തോന്നിയ ഇഷ്ടം നിനക്ക് എന്നോട് തോന്നിയിട്ടുണ്ടോ ജനീ…….. ഇല്ലെങ്കിലോ…….
വീണ്ടും തോൽക്കാൻ പറ്റില്ല എനിക്ക്…….. ഇനിയും ആവില്ല എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ജീവിക്കാൻ…………… അതുകൊണ്ട്…. എന്റെ ഇഷ്ടം മനസ്സിൽ തന്നെ ഒളിപ്പിക്കുവാ ഞാൻ ……….
ആ പേപ്പർ എടുത്തു മുഖത്ത് വിടർത്തി വച്ചു…….. കണ്ണിന്റെ കോണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ ചെവിയിൽ തഴുകി തളംകെട്ടി നിന്നു……….
ദിവസങ്ങൾ പോകെ ഒരു വൈകുന്നേരം അഭിയേട്ടൻ വന്നു വീട്ടിൽ……… അനിക്കുട്ടനെ വല്ലാത്തൊരിഷ്ടത്തോടെ നോക്കുകയും…… അടുത്ത് പിടിച്ചിരുത്തുകയും ചെയ്തു…….
കയ്യിലുള്ള കുറച്ചു പേപ്പേഴ്സ് അവനെ ഏൽപ്പിച്ചു പറഞ്ഞു…….
ഇത് നിന്റെയാണ്…… ഞാൻ ഇതുവരെ നോക്കിയെന്നെ ഉള്ളൂ……..എല്ലാം തിരിച്ചേൽപ്പിക്കുവാണ്……..
അവൻ എല്ലാം കേട്ടു ഇരിക്കുന്നുണ്ട്…….. അത്ഭുതത്തോടെ ……..
പിന്നെ ജനിയോടായി പറഞ്ഞു…….
ഒന്നും മനഃപൂർവം ചെയ്തതല്ല ഞാൻ……… തനിച്ചാവുമ്പോൾ പലരും സഹായിക്കാൻ ഉണ്ടാവും….. അതു ചിലപ്പോൾ നല്ല വിചാരത്തോടെ ആവില്ല……….. ഷോപ്പിലെയും തോട്ടത്തിലെയും വരുമാനം മുഴുവൻ നിന്റെ അച്ഛന്റെ അക്കൗണ്ടിൽ ഉണ്ട്…….. ഒന്നും ഞാൻ എടുത്തിട്ടില്ല………..
അനിക്കുട്ടന്റെ കൂട്ടും പോക്കും ശരിയല്ലെന്നു തോന്നിയതു കൊണ്ടാണ് അന്ന് പോലീസിൽ അറിയിച്ചത്…….. നീ അവനു ജാമ്യം എടുത്തില്ലെങ്കിലും ഞാൻ വെളിയിൽ കൊണ്ടുവന്നേനെ………….
പക്ഷേ അതിനു ഇവൻ ഇങ്ങനെ നിങ്ങളെ തനിച്ചാക്കി ഒളിച്ചോടുമെന്നു ഞാൻ വിചാരിച്ചില്ല…………
അനിക്കുട്ടൻ തല കുനിച്ചു…….
പോകാനിറങ്ങിയപ്പോൾ ജനിയോടായി പറഞ്ഞു……….
നിന്നെ മറന്നു വേറൊരു പെണ്ണിനെ സ്വീകരിച്ചത് നിന്നെയോർത്തു മാത്രമാണ് ജനീ…… വീട്ടിൽ എല്ലാവരും നീ കാരണമാണ് ഞാൻ കല്യാണത്തിന് സമ്മതിക്കാത്തത് ന്നു പറയുകയും നിന്റെ മേൽ ശാപം ചൊരിയുകയും ചെയ്തപ്പോൾ സഹിച്ചില്ല………..ഞാൻ വേറൊരു പെണ്ണിനെ താലി കെട്ടുന്നത് കാണാൻ നീ വരുമെന്ന് തോന്നി……… അങ്ങനെ വന്നിരുന്നുവെങ്കിൽ എല്ലാവരും കൂടി ആട്ടിയിറക്കുന്നതും കൂടി ഞാൻ കാണേണ്ടി വന്നേനെ……… അതാ ഞാൻ അന്ന് അങ്ങനെ പറഞ്ഞത്……… . നീ പറഞ്ഞില്ലേ എന്റെ കല്യാണരാത്രിയിൽ നീ ചങ്കുപൊട്ടി കരയുകയായിരുന്നെന്ന്……. ആ അവസ്ഥ എന്താന്ന് നീ എനിക്കു പറഞ്ഞ് തരേണ്ടതില്ല…….
കെട്ടിക്കൊണ്ട് വന്നത് ഒരു പാവമായതുകൊണ്ട് എന്നെ ഒരുപാട് സഹിച്ചു…….. ഇനിയും വേദനിപ്പിച്ചാൽ ദൈവം പോലും പൊറുക്കില്ലാന്നു തോന്നി…….. അവളാണ് പറഞ്ഞത് നിന്നെ പോയി കണ്ടു മനസ്സിലുള്ളത് പറയാൻ…….. എല്ലാം പറഞ്ഞു കഴിഞ്ഞാൽ ഒരാശ്വാസം കിട്ടുമെന്ന് പറഞ്ഞതും …………
നിന്റെ അച്ഛനോട് മാത്രമേ എനിക്ക് ദേഷ്യമുണ്ടായിരുന്നുള്ളു………. പക്ഷേ… ഇപ്പോൾ അതില്ല താനും……അതും പറഞ്ഞു അഭി ഇറങ്ങി നടന്നു………
അഭിയേട്ടാ…….. ഭാര്യയെയും കൂട്ടി ഒരിക്കൽ വരണം……. എനിക്കൊന്നു കാണാൻ…… ജനി പറഞ്ഞു……..
തീർച്ചയായും വരും……. പക്ഷേ…. അതു നിന്റെ കല്യാണത്തിനാവും………. അഭി ചിരിച്ചു കൊണ്ട് പറഞ്ഞു………
പിന്നേ…… നിന്നോട് മോശമായി സംസാരിച്ചവന് അന്നേ ഞാൻ നല്ലൊരു സദ്യ കൊടുത്തിരുന്നു…… അതും പായസം കൂട്ടി……. ചിരിച്ചോണ്ട് വണ്ടി ഓടിച്ചു പോയി……..
*********** ******** ********* ************
അനിക്കുട്ടൻ ഈവെനിംഗ് ക്ലാസ്സിൽ ചേർന്നു….. പകൽ ഷോപ്പിലും ഇരുന്നു……..
പോകെപ്പോകെ ജനിയുടെ മുഖത്ത് വിഷാദം കൂടിക്കൂടി വന്നു…….. ഒന്നും കഴിക്കാതെയായി….. എപ്പോഴും എന്തോ ചിന്തയിലാണ്….എന്തോ ഒന്നു നഷ്ടപ്പെടുത്തിയതുപോലെ…….
ഇതൊക്കെ കണ്ടപ്പോൾ വിഷമം തോന്നിയാണ് അനിക്കുട്ടൻ ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലിക്ക് കയറാൻ പറഞ്ഞത്……. അതിനും സമ്മതമല്ല……
രാവിലെ പത്രം എടുക്കാൻ ഇറങ്ങിയതാണ് സിദ്ധു …….. വരാന്തയിൽ സ്റ്റെപ്പിൽ ആരോ ഇരിക്കുന്നു……. അടുത്തായി ചിക്കു കിടപ്പുണ്ട്…………. സിദ്ധു പോയി നോക്കി……
ജനിയല്ലേ ഇത്……….. ജനീ……..
വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല…..മുഖമെല്ലാം വല്ലാതിരിക്കുന്നു……. മഴ നനഞ്ഞിട്ട് ആകെ തണുത്തിരിക്കുന്നു……… കുലുക്കി വിളിച്ചു……. ഒന്നു മൂളിയതു പോലെ……
സിദ്ധു അവളെ നെഞ്ചോടു ചേർത്തു പിടിച്ചു……….ഇവളെന്താ ഇത്ര രാവിലെ ഇവിടെ……… വന്നിട്ടു കുറേ സമയം ആയതുപോലെ……….. ആകെ ഭയന്നുപോയി സിദ്ധു ……എന്തു ചെയ്യണമെന്നറിയാതെ അവളെ ഒന്നു കൂടി ചേർത്തു പിടിച്ചു നിന്നു ………അവളുടെ കൈ സിദ്ധുവിനെ തള്ളി മാറ്റും വരെ………… എന്നിട്ട് സിദ്ധുവിനെ സൂക്ഷിച്ചു നോക്കി…… ദേഷ്യത്തിൽ ചോദിച്ചു…..
എവിടായിരുന്നു ഇതുവരെ………
എന്നെയൊന്നു വിളിക്കാനോ കാണാനോ തോന്നിയില്ലേ ഇതുവരെ നിങ്ങൾക്ക് …….. എങ്ങനെ കഴിഞ്ഞു എന്നോട് മിണ്ടാതിരിക്കാൻ……… അതോ ശല്യം ഒഴിഞ്ഞു പോയല്ലോന്നോർത്തു ആശ്വസിക്കുവായിരുന്നോ……….
സിദ്ധു അവൾക്കരികിലേക്ക് വരാൻ നേരം ജനി പിറകിലേക്ക് മാറി നിന്നു………
ഞാനെങ്ങനെയാ കഴിഞ്ഞെന്നറിയുവോ ഇത്രയും ദിവസം……… ഇനിയും കാണാതിരുന്നാൽ ഞാൻ മരിച്ചു പോകും ന്ന് തോന്നിയപ്പോൾ വന്നതാ ഞാൻ……….
എനിക്ക് കഴിയുന്നില്ല നിങ്ങളെ കാണാതിരിക്കാനും ഓർക്കാതിരിക്കാനും …….
അർഹിക്കാൻ പാടില്ലാത്തത് ആണെന്നറിയാം…….. എന്നാലും സ്നേഹിച്ചു പോയി………. അറിയാതെ……….
സിദ്ധുവിനെ നോക്കാതെ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോളേക്കും അവൾ ക്ഷീണിച്ചു സ്റ്റെപ്പിൽ ഇരുന്നു പോയി……… മുഖം മടിയിൽ മറച്ചു വച്ചു…………. എന്നിട്ട് തലയുയർത്തി പറഞ്ഞു…..
ഞാൻ അഭിയേട്ടനെ ഒരിക്കൽ സ്നേഹിച്ചിരുന്നുവെന്നത് സത്യമാണ്……. പക്ഷേ അതൊക്കെ ഞാൻ മനസ്സിൽ നിന്നും എടുത്തു കളഞ്ഞിട്ട് ഒരുപാട് നാളായി…….
എനിക്ക് ആരോടും കൊഞ്ചിക്കുഴയാൻ കൊതിയൊന്നുമില്ല……. പിന്നെ അഭിയേട്ടനും എനിക്കും നല്ല ബോധ്യമുണ്ട് ഞങ്ങൾ ആരാണെന്നു…….അന്നും………. ഇപ്പോഴും………
……. അവൾ തറപ്പിച്ചു പറഞ്ഞു ……..
സിദ്ദുവിന് പറയാൻ ഒരവസരം കൊടുക്കാതെ ഇത്രയും പറഞ്ഞു തീർത്തു ജനി……..
സിദ്ധു പതിയെ ജനിയുടെ അടുത്ത് വന്നിരുന്നു……..
നീ വന്നിട്ടെന്താ എന്നേ വിളിക്കാഞ്ഞേ………
മനസ്സിൽ കുറച്ചെങ്കിലും ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ അറിഞ്ഞേനെ ഞാൻ ഇവിടെ വെളിയിലുള്ള കാര്യം……….. സുഖമായിട്ട് കിടന്നുറങ്ങുവല്ലായിരുന്നോ………. ശല്യമാവണ്ടാന്ന് കരുതി……..
എന്റെ ഉറക്കവും മനസ്സും നീ പോയപ്പോൾ കൂടെ കൊണ്ടുപോയതല്ലേ …………
തിരിച്ചു വാങ്ങാൻ എന്തേ വരാഞ്ഞേ………
വരണമെന്നുണ്ടായിരുന്നു……. പക്ഷേ നിന്റെ മറുപടി എന്താവുമെന്ന് ഓർത്തു പേടിയായിരുന്നു……….. അതാ……. ഇനിയും വയ്യ…….. തോൽക്കാൻ……..
സിദ്ധുവിന്റെ തോളിലേക്ക് തല ചേർത്തു വച്ചു ജനി………….
തുടരും

by