17/04/2026

രാധാകൃഷ്ണ : ഭാഗം 23

രചന – മാതു

ജനലിന്റെ അവിടെ ഒരു അനക്കം കേട്ടു അവൻ തിരിഞ്ഞു നോക്കി . അവിടെ ഒരു നിഴൽ അനക്കം കണ്ട് അവൻ ജനൽ സൈഡിൽ ചേന്നു നോക്കി . ആരാടാ അതു അവൻ ചോദിച്ചു . കണ്ണന്റെ ശബ്ദം കേട്ടതും ആ രൂപം ഇരുട്ടത്ത് ഓടി പോയ്‌ . വെല്ല കള്ളൻ മാരും ആയിരിക്കും . കല്യാണം കഴിഞ്ഞ വീട് അല്ലെ മോഷ്ടിക്കാൻ ഇറങ്ങിയത് ആയിരിക്കും അവൻ മനസിൽ പറഞ്ഞു . എന്നിട്ട് ജനൽ അടച്ചു കുറ്റി ഇട്ടു . ലച്ചൂ അപ്പോഴും ഒന്നും അറിയാതെ നല്ല ഉറക്കം മായിരുന്നു . അവൻ അവളെ ഒന്ന് നോക്കി ഡ്രസ്സ്‌ മാറി ഒരു മുണ്ട് മാത്രം ഉടുത്തു അവളുടെ അരികിൽ വന്നു കിടന്നു . …

നേരം പുലർന്നപ്പോ അവൻ ആണ് ആദ്യം ഉണർന്നെ ശരീരത്തിൽ എന്തോ ഭാരം അനുഭവപെട്ടപ്പോളാണ് അവൻ ശ്രെദ്ധിക്കുന്നത് അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് ഉറങ്ങുന്ന ലച്ചൂനെ ശ്രെദ്ധിക്കുന്നത് . അവൻ അവളുടെ മുഖം തെക്ക് നോക്കി . അവനു അപ്പോൾ ഓർമ്മ വന്നത് കൊച്ചു ലച്ചൂ നെ ആണ് കിണ്ണന്നു പറഞ്ഞു തന്റെ പിന്നാലെ വരുന്നു കൊച്ചു ലച്ചൂനെ . അന്നൊക്കെ നന്ദുനെ ക്കാളും കാര്യം നിനക്ക് എന്നെ അല്ലായിരുന്നോ . ഞാൻ വാരി തന്നാലേ നീ കഴിക്കു . ഞാൻ അടുത്ത് കിടന്നാലേ നീ ഉറങ്ങു . എന്തിനു കഴുത്തിൽ ഒരു താമര മാല അണിയിച്ചിട്ട് നീ പറഞ്ഞില്ലേ എന്നെ കല്യാണം കഴിക്കു വന്നു . പിന്നെ നീ എന്ന് മുതല എന്നെ വെറുക്കാൻ തുടങ്ങി യെ . എന്നെ ഇഷ്ട്ടം അല്ലാതെ ആയെ . അവന്റെ കണ്ണുകളിൽ നിറഞ്ഞു . വേഗം തന്നെ റെഡി ആയി അവൻ വർക്ക് ഔട്ട്‌ ചെയ്യാൻ പോയ്‌ . ..

അൽപ്പം നേരം കഴിഞ്ഞു ലച്ചൂ എഴുന്നേറ്റു . ഓഹ്‌ എന്തൊരു ഷിണം മ തീവണ്ടി വർക്ക്‌ ഔട്ടിൽ ആയിരിക്കും . അവള് മനസിൽ പറഞ്ഞു . നേരെ അവള് കുളിച്ചു റെഡി ആയി ഒരു സാരി എടുത്തു ഉടുത്തു . കണ്ണൻ വർക്ക്‌ ഔട്ട്‌ ചെയ്തിട്ട് വിയർത്തു കുളിച്ചു കേറി വന്നു . അവൻ വരുന്നത് ഒന്നും അവള് കാണുന്നു ണ്ടായിരുന്നു ഇല്ല . വീട്ടീന്ന് കൊടുത്തു വിട്ട കാച്ചിയ എണ്ണ പെട്ടന്ന് അവളുടെ കൈയിൽ നിന്നും താഴേക്ക് പോയ്‌ . അയ്യോ പകുതി മുക്കാലും താഴെ പോയല്ലോ. ഞാൻ ഇനി എന്ത് ചെയ്യും . അമ്മ പ്രേത്യേകം ഉണ്ടാക്കി തന്നു വിട്ടത. അവള് റും ക്ലിൻ ആക്കാൻ തുണി എടുക്കാൻ താഴെ പോകാനായി നടന്നു പെട്ടന്ന് അവളുടെ കാല് സ്ലിപ്പ് ആയി . അവള് വീഴാനായി പോയപ്പോ ഇത് കണ്ടോണ്ട് വന്ന കണ്ണൻ അവളെ പിടിക്കാൻ ചേന്നു . രണ്ടു പേരും കൂടെ ഒരു പോലെ തെന്നി നിലത്തു വീണു .

ലച്ചൂന്റെ പുറത്തു കണ്ണൻ നൈസ് ആയി വീണു . അവളുടെ മുടിയിൽ നിന്നും വമിക്കുന്ന കാച്ചിയ എണ്ണ യുടെ മണം അവനെ വേറെ ഏതോ ലോകത്തിൽ എത്തിച്ചു . അവൾക്ക് പനിനീർ പൂവിന്റെ മണം ആണെന് അവനു തോന്നി . അയ്യോ അമ്മേ എന്റെ നടു അവളുടെ നില വിളി ആണ് അവനെ സൊ ബോധം ത്തിൽ എത്തിച്ചത് . എന്തോ ഓർത്ത പോലെ അവൻ അവളുടെ ദേഹത്തു നിന്നും മാറി . അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു . …………

നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അവൻ ചോദിച്ചു . അത് കൊള്ളാം എന്റെ പുറത്ത് നിങ്ങള് വീണിട്ട് എനിക്കു കുഴപ്പം ഇല്ലെന്നോ എന്റെ നടു പോയ്‌ . മസിലൊക്കെ അങ്ങ് ഉരുട്ടി കേറ്റി വെച്ചേക്കുവാ അതിനു നീ വീഴാൻ പോയപ്പോ ഞാൻ നിന്നെ ഞാൻ നിന്നെ സഹായിക്കാൻ വന്നത് അല്ലെ അവൻ പറഞ്ഞു . സഹായിക്കാൻ ഇയാളാരാ സൂപ്പർ മാനോ തന്റെ ദേഹത്തെ വിയർപ്പ് മുഴുവൻ എന്റെ ദേഹത്തു ആയി അങ്ങോട്ട്‌ മാറി നിലക്ക് അതു പറഞ്ഞു അവള് ചാടി തുള്ളി അവിടെ നിന്നും പോയ്‌ . ……

കണ്ണൻ കുറച്ചു കഴിഞ്ഞു പുറത്തെക്ക് പോയ്‌ അവനെ കത്ത് നന്ദു നിൽപ്പുണ്ടായിരുന്നു . നന്ദു അവനെ കണ്ട് ഒന്ന് പുഞ്ചിരിച്ചു എന്താ അളിയാ എന്താ നിന്റെ മുഖത്തു ഒരു തെളിച്ചം ഇല്ലാതെ നന്ദു ചോദിച്ചു . അതു അവൻ മറുപടി ഇല്ലാതെ തല കുനിച്ചു നിന്നു . എന്താടാ ലച്ചൂ വല്ലതും നിന്നെ പറഞ്ഞോ . കണ്ണൻ നന്ദു ന്റെ മുഖത്തു നോക്കി . ടാ അവൾക്ക് എന്നെ ഒരിക്കലും ഭർത്താവ് ആയി അംഗീകരിക്കില്ല കണ്ണൻ പറഞ്ഞു . അങ്ങനെ അവള് പറഞ്ഞോ നന്ദു ചോദിച്ചു അവൻ ഒന്ന് മൂളി . ഞാൻ അവളുടെ മനസു കാണാൻ ശ്രെമിച്ചു ഇല്ല. ഒരിക്കലും അവളുടെ ജീവിതത്തിൽ ഇടിച്ചു കേറി ചെല്ലാൻ പാടില്ല ഇരുന്നു . കണ്ണാൻ പറഞ്ഞു .

ടാ നീ ഇത് എന്തൊക്ക യാ പറയുന്നേ . നിനക്ക് അവളുടെ സ്വഭാവം അറിയില്ലേ അവള് നിന്നെ സ്നേഹിക്കും അതിനു നീ പഴയ കണ്ണൻ ആകണം നീ ഈ നിരാശ കാമുകനെ പോലെ നിൽക്കാതെ അവള് നിന്നെ എന്തങ്കിലും പറയുബോൾ നീയും തിരിച്ചു പറഞ്ഞോ നീ അവളുടെ ഭർത്താവ് അല്ലെ . നീ വിഷമിക്കാതെ വാ നമുക്ക് എന്തങ്കിലും കഴിക്കാം നന്ദു പറഞ്ഞു . …………

വൈകിട്ടു കണ്ണൻ തിരിച്ചു ശ്രീ മംഗലത് എത്തി . ലച്ചൂ അവിടെ ഇരുന്നു ഫോണിൽ തോണ്ടു വായിരുന്നു . ടി കുള്ളത്തി കണ്ണൻ അവളെ വിളിച്ചു . …
..
തുടരും ❤️