രചന – മാതു
നിനക്ക് എന്നെ മനസിൽ ആയില്ലേ ലച്ചൂ അത് കേട്ടു അവള് അവനെ ഞെട്ടി നോക്കി . അവൻ കൈ മാറിൽ കെട്ടി അവളെ തന്നെ നോക്കി . താൻ താൻ ആരാ അവള് ചോദിച്ചു . നിനക്ക് എന്നെ അരിയിലെ എന്റെ സാമിപ്യം അറിഞ്ഞിട്ടും നിനക്ക് എന്നെ മനസ്സിൽ ആയില്ലേ . ഞാൻ നിന്റെ സച്ചു ഏട്ടൻ അവൻ പറഞ്ഞു . സച്ചു ഏട്ടൻ നിങ്ങളോ കൊള്ളാം എന്റെ കല്യാണം ആണെന് അറിഞ്ഞിട്ടു വരാത്ത നിങ്ങൾ എന്തിനു ഇപ്പോൾ വന്നു . അവള് ചോദിച്ചു . എനിക്കു അറിയാം നീ ഈ ചോദ്യം എന്നോട് ചോദിക്കുവാന് എല്ലാം ഞാൻ പറയാം ലച്ചൂ . നമുക്ക് എവിടേലും മാറി ഇരുന്നു സംസാരിക്കാം അവൻ പറഞ്ഞു എനിക്കു ഒന്നും കേൾക്കണ്ട അവള് പറഞ്ഞു . ..
പ്ലീസ് ലച്ചൂ എനിക്കു നിന്നോട് സംസാരിക്കണം . പ്ലീസ് ഒരു വട്ടം ഒരുവട്ടം മാത്രം നീ എന്നെ ഒന്ന് കേൾക്ക് അവൻ പറഞ്ഞു . മ് ശെരി ഞാൻ കേൾക്കാം അവള് പറഞ്ഞു അവന്റെ മുഖം സന്തോഷം കൊണ്ട് വിരിഞ്ഞു.. അവര് ക്യാന്റീനിൽ പോയ് രണ്ടു പേരും അടുത്ത് അടുത്ത് ഇരുന്നു . പറ എന്ത.നിങ്ങൾക്ക് പറയാൻ ഒള്ളെ അവള് ചോദിച്ചു . മ് പറയാം അവൻ പറഞ്ഞു . നിന്റെ വിവാഹം ആണെന്ന് അറിഞ്ഞപ്പോ മുതൽ അതു ഏതു വിതെനെയും മുടക്കാൻ ഞാൻ ശ്രെമിച്ചു . പക്ഷെ അപ്പോഴാണ് എന്റെ വീട്ടിൽ ആ ദുരന്തം സംഭവിച്ചത് അവൻ പറഞ്ഞു . എന്ത് ദുരന്തം അവള് ചോദിച്ചു . എന്റെ അച്ഛൻ മരിച്ചു ബിസിനസ് നടത്തി ഒരുപാട് കടം ഉണ്ടാക്കി വെച്ചിട്ട് ഉണ്ടായിരുന്നു . അച്ഛന്റെ. പാർട്ണർ തന്നെ യാ അച്ഛനെ ചതിച്ചത് . അതൊക്കെ ഓർത്തു മനം നൊന്ത എന്റെ അച്ഛൻ മരിച്ചേ . ആ സംഭവത്തിനു ശേഷം അമ്മ ആകെ തളർന്നു . ഒരു ആശ്വാസ വാക്ക് പറയാൻ പോലും ഞങ്ങൾക്ക് ആരും ഇല്ലായിരുന്നു . അന്നേരം നിന്റെ കല്യാണം വും കഴിഞ്ഞു പോയ് . ….
നീ പറ ലച്ചൂ ഞാൻ എന്ത് വേണമായിരുന്നു . എനിക്കു ഇപ്പോഴും നിന്നെ ഇഷ്ട്ടമാ . നിനക്കും എന്നെ ഇഷ്ടമാണെന്നു എനിക്കു അറിയാം . നമുക്ക് ഇനിയും ഒരുമിച്ചു ജീവിച്ചു കൂടെ . അവൻ അവളുടെ കൈ പൊതിഞ്ഞു പിടിച്ചു . ഏയ് അവള കൈ തട്ടി മാറ്റി അവിടെ നിന്നും പോയ് . അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു പെട്ടന്ന് അവൻ ഫോൺ എടുത്തു ആരെയോ വിളിച്ചു. .
എന്ത് കൊണ്ടോ ലച്ചൂന്റെ മനസു അസ്വസ്ഥം ആയിരുന്നു . അവള് ക്കു ഇന്നു ക്ലാസ്സിലെ ശ്രെദ്ധിക്കനെ കഴിഞ്ഞില്ല ഗായു നോടും. ഇന്ദു നോടും അവള് ഒന്നും മിണ്ടില്ല . ഉച്ചക്ക് ശേഷം ഇന്ദു നന്ദു ന്റെ കൂടെ കറങ്ങാൻ പോയ് . അപ്പോ ലച്ചൂ വും ഗായു വും തന്നെ ഒള്ളയ് രുന്നു . ടി ലച്ചൂ നിനക്ക് എന്താ പറ്റിയെ രാവിലേ മുതൽ ഞാൻ നിന്നെ ശ്രെദ്ധിക്കുവാ ഗായു ചോദിച്ചു . ഏയ് എനിക്ക് ഒന്നും ഇല്ല അവള് പറഞ്ഞു . അങ്ങേനെ അല്ല എന്തോ കാര്യം ഉണ്ട് പറയടി ഗായു പറഞ്ഞു അവള് ചോദിച്ചപ്പോ അവൾക്ക് പറയാതെ ഇരിക്കാൻ ആയില്ല സച്ചിൻ പറഞ്ഞ കാര്യം ഗായു നോട് അവള് പറഞ്ഞു . ഇയാളെ ഇന്ന് ഞാൻ അതു പറഞ്ഞു ഗായു അവിടെ നിന്നും എഴുന്നേറ്റു ടി നീ ഇതു എവിടെ പോകുവാ ലച്ചൂ ചോദിച്ചു ഞാൻ ഇപ്പൊ വരാം അതു പറഞ്ഞു അവള് അവിടെ നിന്നും പോയ് . ..
അവള് നേരേ ചെന്നത് സച്ചിന്റെ അടുത്ത സാർ ഗായു ചേന്നു സച്ചിനെ വിളിച്ചു . അവൻ എന്തോ വായിച്ചോണ്ട് ഇരിക്കുവായിരുന്നു . ആ എന്താടോ കേറി വാ അവൻ അവളെ വിളിച്ചു . അവള് കേറി ചേന്നു എന്താ സാറിന്റെ ഉദ്ദേശ്യം അവള് ചോദിച്ചു . എന്ത് ഉദ്ദേശ്യം അവൻ ചോദിച്ചു . അതു സാർ നു അറിയില്ലേ സാർ ശെരിക്കും സച്ചിൻ ആണോ എന്തിനാ ആ പാവത്തിനെ ഇങ്ങെനെ പറ്റിക്കുന്നെ. അവള് ചോദിച്ചു . ഒ അപ്പൊ അതാണ് കാര്യം . ഞാൻ ആരെയും പറ്റി ക്കുന്നില്ല ഗായു എന്റെ ഉദ്ദേശ്യം ചതിക്കുക എന്നുള്ളതല്ല അവൻ പറഞ്ഞു . പിന്നെ പിന്നെ എന്തിനാ താൻ എന്റെ ലച്ചൂ ന്റെ. പിന്നാലെ നടക്കുന്നെ അവള് ചോദിച്ചു അതു എല്ലാർക്കും വഴിയേ മനസിൽ ആകും അവൻ പറഞ്ഞു . ഇപ്പോ കൊച്ചു ചെല്ല് എനിക്ക് കുറച്ചു ജോലി ഉണ്ട് അവൻ പറഞ്ഞു . അവിടെ നിന്നും അവൻ പോയ് . .
ഇയാള് ആരാന്നു അറിയണം കണ്ണേട്ടനെ ഒന്ന് വിളികാം അത്. പറഞ്ഞു അവള് കാണാനേ വിളിച്ചു ഹലോ കണ്ണേട്ടാ എനിക്കു അത്യാവശ്യം മായി കാണണം ഗായു പറഞ്ഞു . എന്നിട്ട് അവള് ഫോൺ വെച്ചു . .
വൈകിട്ടു മാളു ബാൽക്കണി യിൽ നില്കുവായിരുന്നു അപ്പൊ അങ്ങോട്ട് രാജ ലക്ഷ്മി വന്നു . നീ ഇങ്ങെനെ നിന്നോ ആ പെണ്ണു ഇവിടെ കിടന്നു പൂണ്ടു വിളയാടുവാ അമ്മ പ്ലീസ് . ഒന്ന് മിണ്ടാതെ ഇരിക്കു . ഓഹോ അപ്പോ ഞാൻ ഇപ്പോ മിണ്ടുന്നത നിന്റെ പ്രശ്നം . ഇങ്ങെനെ കല്ല് പോലെ നിൽക്കാതെ ആ പെണ്ണിനെ ഇവിടെ നിന്നും അടിച്ചു ഇറക്കാൻ ഉള്ള വഴി നോക്കു എന്നിട്ട് ആ കണ്ണന്റെ മനസിൽ കേറി പറ്റു അവര് അതു പറഞ്ഞിട്ട് അവിടെ നിന്നും പോയ് . അതു തന്നെയാ എന്റെ ഉദ്ദേശ്യം അവളെ ഞാൻ ഇവിടെ നിന്നും പുറത്താക്കും മാളു . മനസിൽ ഓരോന്ന് കണക്കു കൂട്ടി . ….
വൈകിട്ടു ഗായു നെ കാണാൻ കണ്ണൻ തമ്പുരാൻ മഠത്തിൽ പോയ് . ഇതിന്റ ഒക്കെ അർത്ഥം entha കണ്ണേട്ടാ ഇപ്പൊ ആരെ സച്ചിൻ ആയിട്ട് വന്നേക്കുന്നെ ഗായു ചോദിച്ചു . കണ്ണൻ ഒന്ന് ചിരിച്ചു ലച്ചൂ നു ഇതു പരീക്ഷണ കാല ഘട്ടം മാ ഇനി അവള് തീരുമാനിക്കട്ടെ എന്നെ വേണോ അതോ ഒരിക്കലും കണ്ടിട്ട് പോലും ഇല്ലാത്ത സച്ചിനെ മതിയൊന്നു . കണ്ണേട്ടാ അതവ അവള് സച്ചിനെ എങ്ങാനും മതിയെന്നു പറഞ്ഞാൽ ആകെ കുഴപ്പം ആകില്ലേഗായു ചോദിച്ചു . അതിനു അവൻ ഒന്നു പുഞ്ചിരി ച്ചു എന്നിട്ട് അവിടെ നിന്നും പോയ് . .
ലച്ചൂ മുറിയിൽ ഓരോന്നും ആലോചിച്ചു കിടക്കുവായിരുന്നു . പെട്ടന്ന് അവളുടെ ഫോണിൽ ലേക്ക് ഒരു കോൾ വന്നു അറിയാത്ത നമ്പർ ആയതു കൊണ്ട് അവള് സംശയിച്ചു കോൾ എടുത്തു . ഹലോ ആരാ അവള് ചോദിച്ചു . ഞാനാ ലച്ചൂ സച്ചിൻ അവൻ പറഞ്ഞു . അവള് പെട്ടന്ന് ചാടി എഴുനേറ്റു . നിങ്ങളോ നിങ്ങൾ എന്തിനാ സച്ചു വേട്ട എന്നെ വിളിക്കുന്നെ . അവള് ചോദിച്ചു . അതു നിനക്ക് അറിയില്ലേ ലച്ചൂ . ഒരിക്കൽ ഞാനും നീയും ഒരുപാട് കൊതിച്ചതല്ലേ ഇങ്ങനെ സംസാരിക്കാൻ . പ്ലീസ് സച്ചു ഏട്ടാ എനിക്കു പഴയത് ഒന്നും ഓർക്കാൻ താല്പര്യം ഇല്ല അവള് പറഞ്ഞു . എന്നെ ഇനിയും വിളിക്കരുത് പെട്ടന്ന് അങ്ങോട്ട് കണ്ണൻ കേറി വന്നു അവനെ കണ്ടോണ്ട് അവള് ഫോൺ കട്ടാക്കി. നീ ആരോടാ സംസാരിച്ചേ അവൻ ചോദിച്ചു . അത് പിന്നെ എന്റെ ഒരു ഫ്രണ്ട അവള് വായിൽ വന്ന ഒരു കള്ള തരാം പറഞ്ഞു . മ് അവൻ ഒന്ന് മൂളുക മാത്രം ചെയ്തിട്ട് പെട്ടന്ന് താഴേക്ക് പോയ് . .
രാത്രി ലച്ചൂ ബുക്ക് തുറന്നു വെച്ച് എന്തോ ഓർത്തു ഇരിക്കുവായിരുന്നു . പെട്ടന്ന് അവളുടെ തലയിൽ കണ്ണൻ ഒരു കൊട്ട് കൊടുത്തു . നീ ഇതു എന്ത് ആലോചിച്ചു ഇരിക്കുവാ പഠിക്കുക തന്നെ ആണോ അവൻ ചോദിച്ചു. അതു പിന്നെ ഞാൻ അവള് അവനെ കണ്ട് പരുങ്ങി മര്യാദ ക്കു ഇരുന്നു പഠിക്കടി അവൻ പറഞ്ഞു രാത്രി ഭക്ഷണം കഴിക്കാൻ ലച്ചൂ ഇറങ്ങി ചെന്നില്ല കണ്ണൻ അവൾക്ക് ഉള്ള ഭക്ഷണം മായി ചേന്നു . അവള് അപ്പൊ തലക്ക് കൈ കൊടുത്തു കിടക്കുവായിരുന്നു . നീ എന്താ ഭക്ഷണം കഴിക്കാൻ വേരഞ്ഞെ അവൻ ചോദിച്ചു . എനിക്ക് നല്ല വിശപ്പ് ഇല്ല അവള് പറഞ്ഞു . നീ ഇങ്ങെനെ പറയൂവെന്നു എനിക്ക് അറിയാം മായിരുന്നു . നിനക്ക് ഉള്ള ഫുഡ് ഞാൻ കൊണ്ട് വന്നിട്ടുണ്ട് . അവൻ പറഞ്ഞു. എഴുനേറ്റ് ഈ ഫുഡ് കഴിക്ക് അവൻ പറഞ്ഞു . ..
എനിക്കു വേണ്ട വിശപ്പ് ഇല്ല അവള് പറഞ്ഞു അത് പറഞ്ഞാൽ പറ്റില്ല കഴിക്കണം എഴുന്നേറ്റെ അതു പറഞ്ഞു അവൻ അവളെ നിർബന്ധിച്ചു കഴിപ്പിച്ചു. അവൻ അവൾക്ക് ഭക്ഷണം വാരി നൽകി . അവളോട് കിടന്നോളാൻ പറഞ്ഞിട്ട് അവനും കിടന്നു. .
നിങ്ങള് തമ്മിൽ ഒരുമിച്ചു ജീവിക്കണം . ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ശല്യം മായി വരില്ല . ലച്ചൂ നീ സച്ചിൻ ഉള്ളതാ അതു പറഞ്ഞു കണ്ണൻ ഒരു വലിയ കുഴിയിൽ എടുത്തു ചാടി . കണ്ണേട്ട കണ്ണേട്ടാ…..
ലച്ചൂ നിലവിളിക്കാൻ തുടങ്ങി . സച്ചു അവളെ വിടാതെ മുറുകെ പിടിച്ചു . എന്റെ കണ്ണേട്ടൻ പോയ് എന്റെ കണ്ണേട്ടൻ പോയ് അവള് അലറി വിളിച്ചു കരഞ്ഞു പക്ഷെ ആ കരച്ചിൽ കണ്ണൻ കേട്ടില്ല . …
.
തുടരും . ❤️ ..

by