രചന – മാതു
പിറ്റേന്ന് നേരം പുലർന്നപ്പോ ലച്ചൂ ആണ് ആദ്യം ഉണർന്നത് . അവള് അപ്പോഴും അവന്റെ കര വലയത്തിനു ഉള്ളിൽ ആയിരുന്നു . അവൻ ഉറങ്ങുബോൾ അവന്റെ ചുടു നിശ്വാസം അവളുടെ മുഖം ത് തട്ടി . അവൾക്ക് എന്തോ വല്ലാത്ത കുളിരു അനുഭവം പെട്ടു എന്തോ കൂടുതൽ നേരം അവന്റെ അടുത്ത് കിടക്കാൻ തോന്നിയില്ല അവള് എഴുനേറ്റു റൂമിനു അടുത്ത് ഉള്ള ജനലിന്റെ അരികിൽ പോയ് നിന്നു അടുത്ത് അമ്പലത്തിൽ നിന്നും ദേവ സ്തുതികൾ കേൾക്കുന്നുണ്ട് .. താഴെ നെൽ പാടത്തിൽ കിളി കൾ കൂട്ടം കൂടി കല പില ശബ്‌ദം കേൾക്കുന്നുണ്ട് . എന്തോ മനസിന് വല്ലാത്ത ശന്താത അനുഭവം പെട്ടു . ..
പെട്ടന്ന് അവള് കണ്ണനെ നോക്കി ഇന്നലെ കുടിച്ചു ബോധം ഇല്ലാതെ അവൻ പറഞ്ഞ കാര്യം ങ്ങൾ അവൾക്ക് ഓർമ്മ വന്നു ശെരിയാ ഒരു കാലത്തു ഞാൻ കിണ്ണന്റെ ലച്ചൂ ആയിരുന്നു . എട്ടായി യെ ക്കാളും കാര്യം എനിക്കു കിണ്ണനെ ആയിരുന്നു . എന്ന് മുതല ഞാൻ കിണ്ണനിൽ നിന്നും അകലാൻ തുടങ്ങിയത് . ഞാൻ വളർന്നപ്പോ എനിക്കു കിണ്ണനോടൊല്ല അവഗണന യും കൂടി കൂടി വന്നു ഇത് വരെ എന്നോട് തെറ്റായി ഒന്നും ചെയ്തിട്ടില്ല പിന്നെ എനിക്കു എന്താ ഈ മനുഷ്യ നെ സ്നേഹിക്കാൻ പറ്റാത്തത് . അവളുടെ മനസിൽ പല ചിന്ത കളും കടന്നു പോയ് എന്തോ ചിലത് മനസിൽ ഉറപ്പിച്ചു അവള് അവള് കുളിക്കാൻ കേറി . ..
അൽപ്പം നേരം കഴിഞ്ഞു കണ്ണൻ എഴുനേറ്റു അവനു പെട്ടന്ന് ഇന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നു അയ്യേ ഞാൻ ഇന്നലെ എന്തൊക്കെ യാ കാണിച്ചു കൂട്ടിയത് . ഇന്നലെ ഈ ഡ്രസ്സ് ഒക്കെ അവള് ആയിരിക്കുമോ മാറ്റി തന്നെ അവൻ അപ്പൊ നെഞ്ചിൽ കൈ വെച്ച് ഒന്നും തടവി . എന്തോ വല്ലാത്ത നാണം തോന്നി അവനു . അവള് പെട്ടന്ന് കുളി കഴിഞ്ഞു ഇറങ്ങിവന്നു ആഹാ എഴുന്നേറ്റോ കണ്ണൻ അല്ല കിണ്ണൻ അവള് പറഞ്ഞു . അവൻ പെട്ടന്ന് ഞെട്ടി പോയ് ഒരുപാട് വർഷം ങ്ങൾക്ക് ശേഷം ആയിരുന്നു അവള് അങ്ങനെ വിളിച്ചേ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു . ഹലോ ഇതു എന്ത് ആലോചിച്ചു ഇരിക്കുവാ . അവള് ചോദിച്ചു . ഇന്ന് വർക്ക് ഔട്ട് ഒന്നും ചെയ്യുന്നില്ലേ അതോ ഇന്നലത്തെ ഷിണം ആണോ അവള് കളിയാക്കി ചോദിച്ചു . ….
അതെ വേഗം പോയ് റെഡി ആകും എനിക്കു ഒന്നു അമ്പലത്തിൽ പോകണം അവള് പറഞ്ഞു . എ നിനക്ക് അമ്പലത്തിൽ പോകണം എന്നോ അതും എന്റെ കൂടെ . അവൻ ചോദിച്ചു . അതെ എന്താ എന്റെ കൂടെ അമ്പലത്തിൽ വരാൻ തനിക്കു നാണം കേടു ഉണ്ടോ . എനിക്ക് തന്റെ അത്ര ഉയരം ഇല്ലല്ലോ . വേഗം റെഡി ആകു മനുഷ്യ താമസിച്ച അമ്പലം അങ്ങ് അടക്കും അവള് പറഞ്ഞു . അതു പറഞ്ഞു അവള് റെഡി ആകാൻ പോയ് .
..
അവള് . ഒരു സെറ്റ് സാരി ഉടുത്തു . അവനും അന്നേരം ഒരു മുണ്ടും ഷർട്ടും ഇട്ടു റെഡി ആയി അങ്ങോട്ട് വന്നു . വാ പോകാം അവൻ അവളോട് പറഞ്ഞു . സെറ്റ് സാരി ഒക്കെ ഉടുത്തു അവളെ കണ്ടപ്പോ ഒരു പ്രേത്യേക ഐശൊര്യം ഉണ്ടെന്നു അവനു തോന്നി . എന്താ ഇങ്ങനെ നോക്കി നില്കുന്നെ. വാ അവള് പറഞ്ഞു . അവനും അവളും കൂടി അമ്പലത്തിൽ പോയ് .മനസു ഉരുകി അവള് പ്രാർത്ഥിക്കുന്നത് നോക്കി അവൻ നിന്നു . അതെ ഞാൻ പോയ് അർച്ചന കഴിപ്പിക്കട്ടെ അവള് പറഞ്ഞു . അവൻ തല ആട്ടി വരുന്നോ അവനോടു അവള് ചോദിച്ചു . ഉണ്ടെന്ന് അവൻ പുഞ്ചിരി ചോണ്ട് തല ആട്ടി . അവള് അർച്ചന ക്കുള്ള രെസീത് എഴുതിച്ചു കൃഷ്ണ തപസ് മേനോൻ . രോഹിണി നക്ഷത്രം . രാധ ലക്ഷ്മി തമ്പുരാട്ടി മകം നക്ഷത്രം . അവള് വഴിപാട് എല്ലാം കഴിഞ്ഞു അവനോടു പോകാമെന്നു പറഞ്ഞു . അവൻ അവളുടെ പിന്നാലെ നടന്നു . …
അതെ എന്താ പതിവ് ഇല്ലാതെ എന്റെ പേരിൽ അർച്ചന നടത്തിയേ അവൻ ചോദിച്ചു . അതോ അതു പിന്നെ എന്റെ പേരിൽ മാത്രം അർച്ചന കഴിപ്പിക്കുബോൾ എല്ലാരു വിചാരിക്കില്ലേ . എന്റെ ഭർത്താവ് ആയ നിങ്ങളുടെ പേരിൽ എന്ത കഴിക്കാഞ്ഞെന്നു അത് കൊണ്ട് ഞാൻ കഴിപ്പിച്ചത് അവള് പറഞ്ഞു . ഓഹോ അപ്പൊ അതാണ് കാര്യം അവൻ പറഞ്ഞു . അതെ എന്താ നിങ്ങളക്ക് ഇഷ്ട്ടം ആയില്ലേ ഇഷ്ട്ടം ആയില്ലെങ്കിൽ അടുത്ത വട്ടം നിങ്ങളുടെ പേരിൽ വഴിപാട് കഴുപ്പിക്കുന്നില്ല അവള് പറഞ്ഞു . അതെ വരുന്നേ വാ ഞാൻ പോകുവാ അത് പറഞ്ഞു അവള് അവിടെ നിന്നും പോയ് . ഇവളെ ഇന്ന് ഞാൻ കാന്താരി അവൻ അതു മനസിൽ പറഞ്ഞു അവളുടെ പിന്നാലെ ചേന്നു . .
അവര് തമ്പുരാൻ മഠത്തിൽ തിരികെ വന്നു തിണ്ണയിൽ മാളു ഫോണിൽ നോക്കി നിൽക്കുവായിരുന്നു കണ്ണനും ലച്ചൂ വും കേറി വരുന്ന കണ്ടപ്പോ അവൾക്ക് ദേഷ്യം സഹിക്കാൻ ആയില്ല മാളു അറിഞ്ഞോണ്ട് കണ്ണന്റെ ദേഹത്തേക്ക് വീഴാൻ പോയ് പെട്ടന്ന് ആയോണ്ട് അവൻ അവളെ പിടിച്ചു . എവിടെ നോക്കിയടി നടക്കുന്നെ കണ്ണൻ മാളു നോട് ദേഷ്യം പെട്ടു . അവൻ പെട്ടന്ന് കേറി പോയ് . ലച്ചൂ അതു ഇഷ്ട്ടം അകത്തെ പോലെ മാളൂനെ ഒന്ന് കൂർപ്പിച്ചു നോക്കിട്ട് അകത്തേക്ക് കേറി . അവള് മുറിയിൽ എത്തിയപ്പോ കണ്ണൻ ഡ്രസ്സ് മാറി താഴേക്ക് പോയ് . അവള് ഡ്രസ്സ് മാറി താഴേക്ക് പോയ്. മാലിനി അടുക്കളയിൽ നിന്നും ചായയും മായി വന്നു . ആന്റി കണ്ണേട്ടൻ അല്ലെ ഈ ചായ ഇങ്ങു ത ഞാൻ കൊടുക്കാം മാളു അവരുടെ കൈയിൽ നിന്നും ചായ വാങ്ങി കണ്ണന് കൊടുക്കാൻ കൊണ്ട് പോയ് ലച്ചൂ ഇതു കണ്ട് അങ്ങോട്ട് വന്നു ..
ടി ആ ചായ ഇവിടെ താടി അതെ എന്റെ ഭർത്താവിന് ഞാൻ കൊടുത്തോളം ആ പണി നീ ഏറ്റെടുക്കേണ്ട കേട്ടല്ലോ അവള് ഇറങ്ങി യേക്കുവാ കുട്ടി ഉടുപ്പ് ഒക്കെ ഇട്ടു . നാണം ഇല്ലാത്ത ജന്തു . അവള് മാളൂന്റെ കൈയിൽ നിന്നും ചായ പിടിച്ചു വാങ്ങി . കണ്ണൻ ഇതെല്ലാം കണ്ട് മാറി ഇരുന്നു ചിരിച്ചു . അവള് ചായയും മായി കണ്ണന്റെ അടുത്ത് വന്നു ദേ മനുഷ്യ നിങ്ങൾക്ക് ഇവിടെ ഇരുന്നാലേ പത്രം വായന നടക്കത്തുലോ പത്രം വായിച്ചോണ്ട് ഇരുന്ന കണ്ണനോട് ലച്ചൂ പറഞ്ഞു . ഓരോ അവള് മാരും ഓരോന്നും കാണിക്കാൻ തന്നെ ഇവിടെ നിൽക്കുന്നുണ്ട് അവള് മാളുനെ നോക്കി പറഞ്ഞു . മാളു അവളെ ഒന്നു കൂർപ്പിച്ചു നോക്കിട്ട് അവിടെ നിന്നും പോയ് . ഇവളെ ഞാൻ ഇവിടുന്നു ഉടനെ തന്നെ പൊകച്ചു പുറത്ത് ചാടിക്കും മാളു പലതും മനസിൽ കണക്കു കുട്ടി . .
ദേ വേണമെങ്കിൽ ചായ എടുത്തു കുടിക്ക് ലച്ചു കണ്ണനെ നോക്കി പറഞ്ഞു . നിനക്ക് എന്താടി ഭ്രാന്ത് പിടിച്ചോ അവൻ ചോദിച്ചു അതെ ഇങ്ങെനെ ആണെകിൽ എനിക്കു വട്ടു പിടിക്കും അതു പറഞ്ഞു അവള് ചാടി തുള്ളി പോയ് . ഇതെല്ലാം കണ്ടു ഇന്ദു നിൽക്കുവായിരുന്നു അതെ എന്താ എന്റെ നാത്തൂന് ഇത്ര ദേഷ്യം അവള് ചോദിച്ചു . എന്താ എനിക്കു ദേഷ്യം പെടാൻ പറ്റില്ലേ ലച്ചൂ ചോദിച്ചു അഹം ഞാൻ എല്ലാം കാണുന്നുണ്ട് രാവിലത്തെ അമ്പലത്തിൽ പോക്കും . മാളു നോട് ദേഷ്യം പെടുന്നതും ഇന്ദു പറഞ്ഞു . ആണോ നീ നിന്റെ ഏട്ടന്റെ പെങ്ങള് തന്നയടി അതു പറഞ്ഞു ലച്ചൂ അവിടെ നിന്നും പോയ്. ..
വൈകിട്ടു ഗായു ശ്രീ മംഗലത്തു പോകുവാന്നു പറഞ്ഞു ഇറങ്ങി . അവള് പാട വരമ്പത് കൂടെ നടന്നു പോകുവായിരുന്നു പെട്ടന്ന് അങ്ങോട്ട് ഗിരി വന്നു ആഹാ ഇതാര് തമ്പുരാൻ മഠത്തിലെ ഗായത്രി ദേവി തമ്പുരാട്ടി യോ . എന്തെ തനിക്കു വെല്ല സംശയം ഉണ്ടോ അവള് ചോദിച്ചു . ഏയ് എനിക്കു ഒരു സംശയംവുഇല്ല അവൻ മാറിൽ കൈ കെട്ടി പറഞ്ഞു . അതെ ഒന്നു മറിക്കെ എനിക്കു പോകണം അവള് പറഞ്ഞു . പോകോ അവൻ പറഞ്ഞു അവള് അവനെ മാറി കടന്നു പോകാൻ തുടങ്ങിയതും പെട്ടന്ന് അവളുടെ കാല് തെന്നി പോയ് അവൻ അവളെ ഇരു കൈയിൽ താങ്ങി പിടിച്ചു . പെട്ടന്ന് രണ്ടു പേരുടെ കണ്ണുകൾ തമ്മിൽ ഉടക്കി . അവന്റെ കണ്ണു അവളുടെ മുഖം ആകെ ഓടി നടന്നു അവള് അവന്റെ നീല മിഴികളിൽ ആഴ്ന്നു ഇറങ്ങുന്നു പോലെ തോന്നി രണ്ടും പേരും പരസ്പരം നോക്കി നിന്നു എന്തോ ഒന്നും രണ്ടു പേരെയും പരസ്പരം അടുപ്പിക്കുന്ന പോലെ തോന്നി പെട്ടന്ന് ഗായു നു ബോധം വന്നു അവള് അവനെ തള്ളി മാറ്റിട്ടു അവിടെ നിന്നും ഓടി പോയ് . ഓടി പോകുബോൾ അവനെ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കാൻ അവൾ മറന്നില്ല അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായി . …
ഗായു ശ്രീ മംഗലത് ചേന്നു അവളെ കണ്ടോണ്ട് ലച്ചൂ ഓടി വന്നു . ഗായു ടി അവള് വന്നു ഗായു നെ കെട്ടിപിടിച്ചു . എവിടെ ഇന്ദു ഗായു ചോദിച്ചു അവള് അകത്തു ഉണ്ട് ലച്ചൂ പറഞ്ഞു അല്ല എന്താ നിന്റെ കൈയിൽ. ഗായു ന്റെ കൈയിൽ എന്തോ ഇരിക്കുന്ന കണ്ടിട്ടു ലച്ചൂ ചോദിച്ചു അതു പായസം മ അവിടെ ഉണ്ടാക്കി യപ്പോൾ ഞാൻ നിനക്ക് കുറച്ചു കൊണ്ട് തരാമെന്നു വെച്ചു നിനക്ക് പാൽപായസം ഒരുപാടു ഇഷ്ട്ടം അല്ലെ ഗായു പറഞ്ഞു . അപ്പൊ അങ്ങോട്ട് ഇന്ദു വന്നു ആഹാ ആരാ ഇത് ഗായു വോ എന്താടി പതിവില്ലാതെ ഈ വഴി ഇന്ദു ചോദിച്ചു . അതു എന്റെ കൂടെ പിറപ്പിന്റെ അടുത്ത് നീ വെല്ല നാത്തൂൻ പോരും എടുക്കുന്നുണ്ടന്നു അറിയാൻ വന്നതാ ഗായു പറഞ്ഞു . ഒന്ന് പോടീ . ഇവള് എന്റെ പുന്നാര നാത്തൂൻ അല്ലെ ഇന്ദു ലച്ചൂന്റെ താടിയിൽ പിടിച്ചു പറഞ്ഞു . …
……
അൽപ്പം നേരം കഴിഞ്ഞു അങ്ങോട്ട് ഗിരിയും നന്ദു വും വന്നു . ….
…
തുടരും ❤️

by