17/04/2026

രാധാകൃഷ്ണ : ഭാഗം 22

രചന – മാതു

.
പിറ്റേന്ന് നേരം പുലർന്നപ്പോ കണ്ണൻ ആണ് ആദ്യം എഴുന്നേറ്റത് . അവൻ നോക്കിയപ്പോ ലച്ചൂ നല്ല ഉറക്കം ആയിരുന്നു . അവൻ അവളെ ഒന്ന് നോക്കിട്ട് വർക്ക് ഔട്ട്‌ ചെയ്യാൻ പോയ്‌ . ലച്ചൂ അൽപ്പം നേരം കഴിഞ്ഞപ്പോ ഉറക്കം എഴുനേറ്റു . സമയം നോക്കിയപ്പോ 8.30 കഴിഞ്ഞ ന്നു അവൾക് മനസിൽ ആയി . വേഗം കുളിച്ചു റെഡി. കാലിനു നല്ല വേദന അനുഭവം പെട്ടപ്പോൾ അവള് മുഖം ഒന്ന് ചുളിച്ചു . ഇന്നലെത്തെ സംഭവം അവളുടെ മനസിൽ ലേക്ക് കടന്നു വന്നു . അവള് പെട്ടന്ന് താഴേക്ക് ചേന്നു ആഹാ മോളു എഴുന്നേറ്റോ ദ ചായ കുടിക്ക് അങ്ങോട്ട്‌ വന്നു മാലിനി പറഞ്ഞു . പെൺകുട്ടികൾ നേരത്തെ എഴുനേൽക്കുന്നതാ ഒരു വീടിന്റെ ഐശൊര്യം രാജ ലക്ഷ്മി മുന വെച്ച് സംസാരിച്ചു . എന്നിട്ട് നിന്റെ മോളു നേരത്തെ എഴുന്നേറ്റോ രാജി അങ്ങോട്ട്‌ വന്ന അച്ഛമ്മ ചോദിച്ചു . അതു അമ്മേ അവര് വാക്കുകൾ കിട്ടാതെ തപ്പി കളിച്ചു . എന്റെ മോളെ ആരും നേരത്തെ എഴുനേൽക്കാൻ പഠിപ്പിക്കേണ്ട അവള് എഴുന്നേറ്റോളും അവര് പറഞ്ഞു . രാജ ലക്ഷ്മി അവിടെ നിന്നും ചാടി തുള്ളി പോയ്‌ . മോള് അതു കാര്യം ആsക്കണ്ട അവള് പണ്ടേ കുശുമ്പിയ അച്ഛമ്മ ലച്ചൂനെ നോക്കി പറഞ്ഞു . ….

കുറച്ചു കഴിഞ്ഞു കണ്ണൻ അങ്ങോട്ട്‌ വന്നു. അവൻ ഇടക്ക് ഇടക്ക് ലച്ചൂന്റെ മുഖത്തേക്ക് നോക്കുന്നുണ്ടാകിലും അവള് അവനു മുഖം കൊടുക്കാൻ പോയില്ല . മോനെ കണ്ണ ദ ചായ കുടിക്ക് മാലിനി അങ്ങോട്ട്‌ ചായയും മായി വന്നു . അവൻ അതു വാങ്ങി കുടിച്ചു പിന്നെ കണ്ണാ നിങ്ങള് രണ്ടാളും നമ്മുടെ കുടുംബം ക്ഷേത്രം വരെ പോകണം അച്ഛമ്മ പറഞ്ഞു. അവിടെ ഞാൻ മോൾക്ക് നെറ്റി യിൽ തൊടാൻ ഉള്ള സിന്ദൂരം കൊടുത്തിട്ടുണ്ട് അതു പൂജിച്ചു വാങ്ങണം ഇന്ന് മുതൽ മോളു ആ സിന്ദൂരം തൊട്ടാൽ മതി . അച്ഛമ്മ പറഞ്ഞു . ആ പിന്നെ കണ്ണാ വൈകിട്ടു ഇവിടെ ഒരു പാർട്ടി വെക്കുന്നുണ്ട് കല്യാണം ത്തിനു ആരെയും വിളിക്കാൻ പറ്റി ഇല്ലല്ലോ അതിനു അച്ഛൻ പറഞ്ഞു പാർട്ടി വെയ്കാവന്നു . കുറച്ചു ബന്ധുക്കളെ മാത്രമേ പങ്കു എടുക്കുന്നുള് മാലിനി പറഞ്ഞു . …

 

ലച്ചൂ കണ്ണന്റെ മുറിയിൽ ഇരിക്കുവായിരുന്നു. കാലിന്റെ വേദന കൊണ്ട് അവൾക്ക് നടക്കാൻ ബുദ്ധി മുട്ട് ഉണ്ടായിരുന്നു . അപ്പോഴാണ് അവള് ഗായു ന്റെ കാര്യം ഓർത്തത് ഇവിടെ വന്നേ പിന്നെ അവള് ഒരു വട്ടം പോലും വിളിച്ചിട്ട് ഇല്ല അവള് അങ്ങോട്ട്‌ ഗായു നെ വിളിച്ചെങ്കിലും അവള് കോൾ എടുത്തില്ല അതവളെ ഒത്തിരി വേദനിപ്പുച്ചു ഞാൻ സ്നേഹിക്കുന്നവർ ഒക്കെയും എന്തിനാ ദൈവമേ എന്നിൽ നിന്നും അകന്നു പോകുന്നെ അവൾക്ക് മനസിന്‌ വല്ലാത്ത വേദന തോന്നി . ലച്ചൂന് കാലിനു നല്ല വേദന ഉണ്ടെന്നു മനസിൽ ആയ കണ്ണൻ അവളുടെ അടുത്തേക്ക് ഓയിൽ മെന്റ് മായി ചേന്നു. അവൻ അവളുടെ കാലിൽ ഓയിൽ മെന്റ് പെരട്ടി കൊടുക്കാൻ ഒരുങ്ങി അവള് പെട്ടന്ന് കാല് അതു ഇഷ്ട്ടം പെടാതെ പോലെ വലിച്ചു . …

ഇത് നല്ല ഓയിൽ മെന്റ് ആ നിന്റെ കാലിന്റെ വേദന പെട്ടന്ന് മാറും ഇങ്ങുവാ ഞാൻ പുരട്ടി തരാം അവൻ പറഞ്ഞു . വേണ്ട അതിന്റ ആവിശ്യം ഇല്ല വേദന എനിക്കു അല്ലെ നിങ്ങൾ ക്ക് അല്ലല്ലോ ഞാൻ സഹിച്ചോളാം അവൻ അവളെ നിസ്സഹായം മായി നോക്കി . നിങ്ങൾ എന്റെ മുമ്പിൽ നിന്നും നാടകം കളിക്കാതെ ഒന്ന് പോകുന്നുണ്ടോ അവള് അവനെ നോക്കി പറഞ്ഞു. ഇത് കേട്ടോണ്ട് ഇന്ദു അങ്ങോട്ട്‌ കേറി വന്നു . എന്താ എന്താ ഏട്ടാ ഇവിടെ അല്ല നിന്റെ കാലിനു എന്ത് പറ്റി ഇന്ദു ചോദിച്ചു . മോളെ ഇവളുടെ കാല് ഒന്ന് മുറിഞ്ഞു ഈ ഓയിൽ മെന്റ് ഇവളുടെ കാലിൽ പുരട്ടി കൊടുക്കണം . അതു പറഞ്ഞു കണ്ണൻ അവിടെ നിന്നും പോയ്‌ . ….

വാ ലച്ചൂ നിന്റെ കാലിൽ ഞാൻ പുരട്ടി തരാം അവള് ലച്ചൂ ന്റെ കാലിൽ ഓയിൽ മെന്റ് പുരട്ടി ലച്ചൂ നിന്റെ കാലിൽ എന്ത് പറ്റിയത് ആണെന്ന് ഞാൻ ചോദിക്കുന്നില്ല . പക്ഷെ ഒരു കാര്യം ഞാൻ പറയാം എന്റെ ഏട്ടൻ ഒരു പാവമാ അതിനു സ്നേഹിക്കാൻ മാത്രമേ അറിയൂ . നീ ഏട്ടനെ ഒന്ന് സ്നേഹിച്ചു നോക്ക് നിന്നെ തിരികെ സ്നേഹം കൊണ്ട് എന്റെ ഏട്ടൻ വീർപ്പ് മുട്ടിക്കും . ഇന്ദു പറഞ്ഞു . ആഹാ വളരെ നല്ല കാര്യം പക്ഷെ ആ സ്നേഹം എനിക്കു വേണ്ട . നിന്റെ ഏട്ടനോട് പറഞ്ഞേക്ക് അതു കൈയിൽ തന്നെ വെച്ചേക്കാൻ . അതു പറഞ്ഞു അവള് അവിടെ നിന്നും പോയ്‌ . നീ എന്റെ ഏട്ടനെ എന്നെങ്കിലും സ്നേഹിക്കും ലച്ചൂ ഇന്ദു പറഞ്ഞു . …..

 

വൈകിട്ടു ലച്ചൂ വും കണ്ണനും കുടുംബം ക്ഷേത്രം ത്തിൽ പോയ്‌ . രണ്ടും പേരും തൊഴുതു ഇറങ്ങി പൂജിച്ച സിന്ദൂരം മേടിക്കാൻ പൂജാരി യുടെ അടുത്ത് ചേന്നു ആ ഞാൻ നിങ്ങളെ നോക്കി ഇരിക്കുവായിരുന്നു . ദ വാങ്ങി കോള് സിന്ദൂരം പൂജാരി കണ്ണാന്റെ കൈയിൽ സിന്ദൂരം നൽകി . ഇനി ഇത് ഭാര്യ യുടെ നെറുകയിൽ ചാർത്തി കോളുക . അവൻ ഒരു നുള്ള് സിന്ദൂരം എടുത്തു എടുത്തു അവളുടെ സീമന്ത രേഖ ചുവപ്പിച്ചു . ദീർഘ സുമംഗലി ആയി ഇരിക്കട്ടെ പൂജാരി അവരെ അനുഗ്രഹിച്ചു . നിങ്ങള് തമ്മിൽ നല്ല ചേർച്ച യാ രാധ കൃഷ്ണൻ💕 മാരെ പോലെ അയാള് പറഞ്ഞു . അവൻ ഒന്ന് പുഞ്ചിരി ച്ചു . പക്ഷെ അവളുടെ മുഖം ത് ആ സന്തോഷം ഇല്ലായിരുന്നു . ….

തിരികെ ശ്രീ മംഗലത് എത്തിയപ്പോ പാർട്ടിക്ക് ഉള്ള ആഘോഷം തുടങ്ങി ഇരുന്നു . ലച്ചൂനെ ഒരുക്കാൻ ബ്യുട്ടി ഷൻ വന്നു . വലിയ ചമയങ്ങൾ ഇടതെ അവളെ ഒരുക്കി . അല്ലങ്കിലും അവൾക്ക് വലിയ മേയ്ക്കാപ്പി ന്റെ ആവിശ്യം ഇല്ലായിരുന്നു. അത്രയ്ക്കും സുന്ദരി ആയിരുന്നു . അവള് ഒരുങ്ങി ഇറങ്ങി വന്നപ്പോ എല്ലാവരും അവളെ തന്നെ നോക്കി നിന്നു . ടാ കണ്ണാ നിന്റെ പെണ്ണിനെ ഒന്ന് നോക്കി ക്കെ ഫോൺ വിളിച്ചോണ്ട് ഇരുന്ന കണ്ണനെ ഗിരി വിളിച്ചു കാണിച്ചു . അവൻ അവളെ കണ്ണെടുക്കത്തെ നോക്കി നിന്നു എന്തോ ഓർത്ത പോലെ പെട്ടന്ന് അവന്റെ മുഖം വാടി . ………

തമ്പുരാൻ മഠത്തിൽ നിന്നും ഗായു ഒഴിച്ചു ബാക്കി എല്ലാവരും ഉണ്ടായിരുന്നു . എല്ലാവരെയും കണ്ടപ്പോൾ അവളുടെ മനസു നിറഞ്ഞു . ഗായു നെ കുറിച്ച് തിരക്കി യപ്പോൾ അവൾക്ക് തല വേദന ആണെന്ന് സുധ പറഞ്ഞു . ലച്ചൂ നന്ദുന്റെ അടുത്ത് നിന്നും മാറി ഇല്ല അവനും അവളെ ചേർത്ത് പിടിച്ചു . പാട്ടും ഡാൻസും മായി പാർട്ടി മുന്നോട്ടു പോയ്‌ . അൽപ്പം നേരം കഴിഞ്ഞു ലച്ചൂ നു നല്ല സുഖം ഇല്ലന്ന് പറഞ്ഞു അവള് നേരത്തെ കിടക്കാൻ പോയ്‌ . കണ്ണനും പാർട്ടിക്ക് വന്നവരെ പറഞ്ഞു വിട്ടിട്ട് മുറിയിൽ ലേക്ക് വന്നു . അവൻ അവിടേക്ക് വന്നപ്പോൾ ലച്ചൂ ഉറക്കം പിടിച്ചിരുന്നു . ഡ്രസ്സ്‌ പോലും മാറ്റാതെ ആണ് കിടക്കുന്നത് പാവാട മുട്ടറ്റം വരെ പൊക്കിയാണ് കിടക്കുന്നെ . അവൻ കതക് അടച്ചു കുറ്റി ഇട്ടു അവളുടെ അടുത്ത് വന്നു ഇരുന്നു . ഈ പെണ്ണു ഇത് എന്ത് കിടപ്പാ കിടക്കുന്നെ ഒരു നാണംവും ഇല്ല അതു പറഞ്ഞു അവൻ പാവാട താ ത്തു ഇട്ടു കൊടുത്തു . കാലിലെ മുറിവിൽ ഓയിൽ മെന്റ് തേച്ചു കൊടുത്തു . നല്ല ഉറക്കം ആയത് കൊണ്ട് അവള് ഇത് അറിയുന്നില്ല യിരുന്നു . ….
.

കാലിനു നല്ല നീര് ഉള്ളത് കൊണ്ട് അവളുടെ കാല് അവൻ തിരുമ്മി കൊടുത്തു ഒരു ആശ്വാസം എന്നാ പോലെ അവള് ഉറക്കം ത്തിൽ ഒന്ന് ചിരിച്ചു . അവനും അതു കണ്ട് ചിരിച്ചു . പെട്ടന്ന് അവൻ ജനൽ സൈഡിൽ എന്തോ ശബ്ദം കേട്ടു നോക്കി . ..

തുടരും