23/04/2026

രാധാകൃഷ്ണ : ഭാഗം 25

രചന – മാതു

ടി വേണ്ട വേണ്ടാന്നു വെകുബോൾ തലയിൽ കേറി ഇരുന്നു നിരങ്ങുനിന്നോ അവന്റെ മുഖം ദേഷ്യം തൽ ചുവന്നു . ഏതു നേരത്താണോ തലയിൽ എടുത്തു വെക്കാൻ തോന്നിയത് അവൻ പറഞ്ഞു . ഞാൻ പറഞ്ഞോ എന്നെ കെട്ടാൻ. തല്ലിക്കൊ എന്നെ എന്താ പിന്നെ കൈ ഓങ്ങിട്ടു തല്ലാത്തത് . അവള് പറഞ്ഞു . ടി നീ ഇനിയും വാ അടച്ചു വെച്ചില്ലേ ഞാൻ നിന്നെ ശെരിക്കും തല്ലുംശല്യം അവൻ പറഞ്ഞു . അഹം ഞാൻ ഇപ്പൊ ശല്യം മായി തോന്നിയേക്കാം അപ്പൊ പിന്നെ ഈ ശല്യം തെ അങ്ങ് ഒഴിവാക്കുന്നതല്ലേ നല്ലത് . അവള് പറഞ്ഞു . ഞാൻ ഒഴിഞ്ഞു പോയാലും നിങ്ങളെ കെട്ടാൻ ഒരാള് ഉണ്ട് അവള് പറഞ്ഞു ടി അനാവശ്യ പറഞ്ഞാൽ ഉണ്ടെല്ലോ അവൻ അവളുടെ കൈ പിടിച്ചു ഞെരിച്ചു . അതെ ഞാൻ പറഞ്ഞത് സത്യം അല്ലെ നിങ്ങൾ ആ പാവം ഗായു നു ആശ നല്കിട്ടു അല്ലെ എന്നെ കെട്ടിയത് അവള് പറഞ്ഞു . എന്താ എന്താ നീ പറഞ്ഞെ അവൻ ചോദിച്ചു .അതെ ഞാൻ പറഞ്ഞത് സത്യം മ അവള് എന്നോട് എല്ലാം തുറന്നു പറഞ്ഞു . അവളെ മടുത്തപ്പോൾ ആണ് അല്ലെ നിങ്ങള് എന്നെ കെട്ടിയത് ….

ടി അവൻ ദേഷ്യം താൽ അവളുടെ കവിളിൽ കുത്തി പിടിച്ചു . ഞാൻ സഹോദരി യെ പോലെ കാണുന്ന പെണ്ണിനെ കുറിച്ച് അനാവശ്യ പറഞ്ഞാൽ ഉണ്ടെല്ലോ അവൻ പറഞ്ഞു ഞാൻ പറഞ്ഞത് അനാവശ്യ ആണോ അല്ലെയൊന്നു നിങ്ങള് അവളോട്‌ ചേന്നു നേരിട്ട് ചോദിക്ക് . അവള് പറയും സത്യം എന്താണെന്നു അവൾക്ക് നിങ്ങളോട് മുടിഞ്ഞ പ്രേമം ആണെന്ന് അവള് പറയും . അവള് പറഞ്ഞു . അത് കേട്ടു അവനു വിശ്വാസം വന്നില്ല . എന്തോ മനസിന്‌ വല്ലാത്ത ഭാരം തോന്നി . അവൻ ബാൽക്കണി യിൽ. പോയ്‌ നിന്നു എന്തൊക്കെയോ മനസിൽ ലുടെ കടന്നു പോയ്‌. എന്തോ ഒന്ന് മനസിൽ ഉറപ്പിച്ചു . അവൻ റൂമിൽ ലേക്ക് ചേന്നു . ലെച്ചു അപ്പൊ ഉറക്കം പിടിച്ചു ഇരുന്നു . അവൻ ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. ..

 

പിറ്റേന്ന് കണ്ണൻ ക്ലാസ്സിൽ പഠിപ്പിക്കാൻ ആയി വന്നു ഗായു ലച്ചൂ ന്റെ യും ഇന്ദു ന്റെ യും അടുത്ത് നിന്നും മാറി ആണ് ഇരിക്കുന്നത് . അതു കണ്ടപ്പോൾ കണ്ണനു മനസിൽ ആയി എന്തോ വലിയ പ്രശ്നം തന്നെ അവരുടെ ഇടയിൽ ഉണ്ടെന്നു . കണ്ണൻ ലെച്ചുനെ നോക്കിയപ്പോൾ അവള് വേറെ ഏതോ ലോകത്ത് എന്നാ പോലെ ഇരിക്കുവായിരുന്നു . എന്റെ ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് പുറത്തു പോകാം കണ്ണൻ പറഞ്ഞു . അതു അവളെ ഉദ്ദേശിച്ച പറഞ്ഞ തെന്നു മനസിൽ ആയതും അവള് അവിടെ നിന്നും ഇറങ്ങി പോയ്‌ . ..

ഒഴിവ് സമയം കണ്ണൻ സ്റ്റാഫ്‌ റൂമിൽ ഇരിക്കുവായിരുന്നു . പെട്ടന്ന് നോക്കിയപ്പോ അതു വഴി ഗായു പോകുന്ന കണ്ടു . ഗായു അവൻ അവളെ നീട്ടി വിളിച്ചു . അവള് അവനെ കണ്ട് അവിടെ നിന്നു . എന്താ എന്താ നീയും ലച്ചൂ വും തമ്മിൽ ഉള്ള പ്രശ്നം അവൻ ചോദിച്ചു അവള് ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു . ഗായു . Iam asking you അവൻ പറഞ്ഞു എനിക്കു കണ്ണേട്ടൻ നോട് സംസാരിക്കാൻ താല്പര്യം ഇല്ല എന്നെ വെറുതെ വിടണം അവള് പറഞ്ഞു . അതെന്താ അങ്ങനെ നിനക്ക് എന്നെ ഇഷ്ട്ടം ആയിരുന്നോ . അവള് ഒന്നു ഞെട്ടി . ഞാൻ നിന്നോടാ ഗായു ചോദിക്കുന്നെ അവൻ ദേഷ്യം ത്തോടെ ചോദിച്ചു . അവന്റെ അങ്ങെനെ ഒരു ഭാവം ആദ്യം മായി ആണ് അവള് കണ്ടത് . …

അവള് ആണെന്ന് തല ആട്ടി . നിന്നെ ഞാൻ എന്റെ ഇന്ദുനെ പോലെ തന്നെ അല്ലെ കണ്ടേ എന്നിട്ടും നീ എന്നെ മറ്റൊരു രീതിയിൽ കണ്ടു വെല്ല ഒരിക്കലെങ്കിലും ഞാൻ നിന്നോട് ഇഷ്ടം ഉള്ള രീതിയിൽ പെരുമാറിയറ്റു ഉണ്ടോ . പറ ഗായു . ഓ കണ്ണേട്ടനു എന്നെ സഹോദരി ആയി കാണാം പിന്നെ എന്താ ലച്ചൂ നെ അങ്ങേനെ കാണാതെ ചാടി കേറി അവളുടെ കഴുത്തിൽ താലി ചാർത്തി യത് . അന്നേരം ഈ സഹോദര സ്നേഹം തോന്നി ഇല്ലേ ആ ചോദ്യം അവന്റെ ഉള്ളിൽ കൂരമ്പു പോലെ തറച്ചു . പറ കണ്ണേട്ടാ ചെറുപ്പം മുതലേ കണ്ണേട്ടനെ മനസിൽ ഇട്ടോണ്ട് നടന്ന എന്റെ സ്നേഹം കാണാതെ . കണ്ണേട്ടനെ ഒരിക്കൽ പോലും സ്നേഹിക്കാത്ത ലച്ചൂ നെ എന്തിനു കെട്ടി . അവള് ചോദ്യം ഉന്നയിച്ചോണ്ട്. ഇരുന്നു. ………

മോളെ ഗായു അവൻ വിങ്ങി പൊട്ടി . എനിക്കു പറയാൻ ഉള്ളതൊക്കെ നീ കേൾക്കണം നീ എങ്കിലും സത്യംങ്ങൾ എല്ലാം അറിയണം എന്നാലേ എന്റെ മനസിന്‌ അൽപ്പം സമാധാനം കിട്ടു . പക്ഷെ ഞാൻ പറയുന്ന കാര്യം ങ്ങൾ നീ ഒരിക്കലും ലച്ചൂ നോട് പറയരുത് . കണ്ണേട്ടാ എന്താ എന്താ ആ സത്യം ങ്ങൾ . അവള് അവനെ ആകാംഷ യോടെ നോക്കി. എന്താ കണ്ണേട്ടാ എന്താ പറയാൻ പോകുന്നെ അവള് ചോദിച്ചു . അവൻ എല്ലാം കാര്യങ്ങളും അവളോട്‌ തുറന്നു പറഞ്ഞു . (നോക്കേണ്ട നിങ്ങളോട് ഞാൻ പിന്നെ പറയാം കണ്ണൻ എന്നോട് പറഞ്ഞു ഇപ്പൊ ആരോടും paryandannu😉😌). ..

എല്ലാം കാര്യം ങ്ങളും തുറന്നു പറഞ്ഞപ്പോ അവനു ഒരു ആശ്വാസം തോന്നി . ഇനി പറ ഗായു ഞാൻ അവളെ കെട്ടാതെ ഉപേക്ഷിച്ചു പോകണം മായിരുന്നോ . അവൻ ഗായു നെ നോക്കി പറഞ്ഞു . ഈ കാര്യം ങ്ങൾ അറിയാൻ വേണ്ടി യാണ് കണ്ണേട്ടാ ഞാൻ ലച്ചൂ നോട് മിണ്ടാതെ ഇരുന്നത് . ഗായു പറഞ്ഞു . അതു കേട്ടു കണ്ണൻ ഞെട്ടി ഗായു നീ . അവൻ അവളെ സംശയം രൂപേണ നോക്കി . അതെ ഏട്ടാ എനിക്ക് ഏട്ടനെ ജീവൻ ആയിരുന്നു . അതു എന്റെ ലച്ചൂ ന്റെ കഴുത്തിൽ താലി ചാർത്തുന്നതിനു തൊട്ടു മുൻപ് . എനിക്ക് ഒരുപാട് സങ്കടം തോന്നി അന്ന് ഞാൻ ഒരുപാട് കരഞ്ഞു. പിന്നീട് ഞാൻ ആലോചിച്ചു നോക്കിയപ്പോ നിങ്ങൾ തമ്മില ചേരേണ്ടതു എന്ന് എനിക്കു മനസിൽ ആയി . പക്ഷെ ഒരു സംശയം എന്റെ മനസിൽ ഉണ്ടായി . …

എപ്പോ കണ്ടാലും ലച്ചൂനെ കളിയാക്കിയും ഉപദ്ര വിച്ചും നടന്ന കണ്ണേട്ടൻ എന്തിനാണ് അവളുടെ കല്യാണം മുടങ്ങി യപ്പോൾ ചാടി കേറി കെട്ടാമെന്നു ഏറ്റത് എന്നു . കല്യാണം ത്തിന്റെ അന്ന് തന്നെ ഏട്ടന്റെ മുഖം ത് നിന്നു കുറച്ചൊക്കെ എനിക്ക് മനസിൽ ആയി . എനിക്കു അതു എന്താണെന്നു അറിയണം എന്നു തോന്നി . അതിനു വേണ്ടിയാ ഞാൻ ലച്ചൂ നോട്‌ അങ്ങനെ പെരുമാറിയത് . ലച്ചൂ നെ വേദനിപ്പിച്ചൽ ഒരു പക്ഷെ കണ്ണേട്ടൻ എല്ലാം പറയുവെന്ന് തോന്നി . ഇപ്പൊ ഞാൻ എല്ലാം സത്യംങ്ങളും അറിഞ്ഞു . ..

അതിനു എനിക്കു എന്റെ ലച്ചൂ നെ കുറച്ചു വേദനിപ്പിക്കേണ്ടി വന്നു ഗായു പറഞ്ഞു . സത്യംങ്ങൾ എല്ലാം അവള് അറിഞ്ഞു കഴിയുബോൾ അവള് എങ്ങന പ്രതികരിക്കുമെന്നു എനിക്കു ചിന്തിക്കാൻ പോലും വയ്യ ഗായു പറഞ്ഞു . ഗായു ഞാൻ കണ്ണൻ അവളെ നോക്കി . ഏട്ടൻ പേടിക്കണ്ട ഞാൻ ആയി അവളോട്‌ ഒന്നും പറയില്ല .. പക്ഷെ എന്റെ ലച്ചൂനെ ഒരിക്കലും വേദനിപ്പിക്കരുത് . അവള് എന്റെ കൂടെ പിറപ്പാ . കണ്ണേട്ടൻ ഇനി മുതൽ എന്റെ സഹോദരനും അതു പറഞ്ഞു അവള് അവിടെ നിന്നും പോയ്‌.
…..

ഗായു നേരെ പോയത് ലച്ചൂ ന്റെ അടുത്തേക്ക് ആണ് ലച്ചു വും ഇന്ദു വും ലൈബ്രറിയിൽ നിൽക്കുവായിരിന്നു . ലച്ചൂ ഗായു ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു . സോറി ടി ഞാൻ നിന്നെ വേദനിപ്പിച്ചതിനു . ഗായു പറഞ്ഞു . ഏയ് സോറി ഒന്നും വേണ്ടടി നീ എന്നോട് മിണ്ടിയല്ലോ എനിക്കു അതു മതി . നീ എന്നോട് മിണ്ടാതെ ഇരിക്കല്ലേ നിനക്ക് കണ്ണനെ പിരിയാൻ പറ്റില്ലെങ്കിൽ ഞാൻ വിട്ടു തരാം നിന്നെക്കാൾ വലുത് അല്ല എനിക്കു എന്റെ ജീവിതം . ലച്ചൂ പറഞ്ഞു . വേണ്ട ഒരിക്കലും നീ ഇങ്ങനെ ഒന്നും പറയരുത് കണ്ണേട്ടൻ നിന്റെ യാ നിന്റെ മാത്രം നിങ്ങള് തമ്മില ഒന്നിക്കേണ്ടത് . എനിക്കു കണ്ണേട്ടനോട് തോന്നിയത് വെറും ആകർഷണം മാത്രം മായിരുന്നു . ഗായു പറഞ്ഞു . അതെ നീ ഇതു എന്ത് നോക്കി ഇരിക്കുവാ വന്നു കെട്ടി പിടിക്കടി ഗായു ഇന്ദുനെ നോക്കി പറഞ്ഞു . അവര് മൂന്നു പേരും ഒരുപോലെ പരസ്പരം നോക്കി പുഞ്ചിരി ച്ചു . .

വൈകിട്ടു ലച്ചൂ തിരികെ വന്നപ്പോ അവളുടെ മുഖം ത് പതിവിലും തിളക്കം ഉണ്ടായിരുന്നു . അതു കണ്ടപ്പോ കണ്ണനു മനസിൽ ആയി ഗായു ലച്ചൂ നോട് മിണ്ടിയന്നു . എന്താ തന്നെ ഇരുന്നു ചിരിക്കൂന്നേ അവൻ ലച്ചുനോട് ചോദിച്ചു അതു എനിക്കു നിങ്ങളോട് പറയണ്ട ആവിശ്യം ഇല്ല ഹും അതു പറഞ്ഞു അവള് ഫ്രഷ് ആകാൻ കേറി . അവൻ താഴേക്കും പോയ്‌ . …

തിരികെ അവള് ഫ്രഷ് ആയി താഴേക്ക് വന്നു അപ്പൊ കണ്ണൻ അവിടെ ഇരുന്നു ചായ കുടിക്കുവായിരുന്നു . അവള് അവനു എതിരെ ഉള്ള സോഫയിൽ ചെന്ന് ഇരുന്നു . മാലിനി അങ്ങോട്ട്‌ ചായയും പഴം പൊരി യും മായി വന്നു ദ മോളെ ചായ കുടിക്ക് . പഴം പൊരി ഒരണ്ണം മേ ഒള്ളെ ബാക്കി മുഴുവൻ ഈ കൊതിയൻ തിന്നു . അവര് കണ്ണന്റെ തലയിൽ ഒരു കൊട്ട് കൊടുത്തിട്ടു പറഞ്ഞു . മോളു ഇവിടെ ഇരുന്നു കഴിക്ക് അമ്മക്ക് അടുക്കളയിൽ കൊറച്ചു ജോലി കൂടി ഉണ്ട് അതു പറഞ്ഞു അവര് അവിടെ നിന്നും പോയ്‌ . …

കൊതിയൻ പാവം ഇന്ദു അവൾക്ക് ഇവിടെ ഒന്നും തിന്നാൻ കിട്ടുന്നില്ലായിരിക്കും മൊത്തം ഇയാള് ആയിരിക്കും തിന്നു തീർക്കുന്നെ അവനു കേൾക്കാൻ പാകത്തിൽ അവള് പറഞ്ഞു . എന്നിട്ട് കൈയിൽ ഉള്ള പഴം പൊരി കുറച്ചു അകത്തു ആക്കി . എന്ത് പറഞ്ഞടി ഞാൻ കൊതിയൻ ആണെന്നോ അതു പറഞ്ഞു അവൻ എഴുന്നേറ്റു അവളുടെ അടുത്ത് പോയ്‌ ഇരുന്നു ..ദേ കൊതിയ എന്റെ അടുത്ത് നിന്നു മാറി ഇരുന്നോ അല്ലങ്കിൽ ഈ ചൂട് ചായ ഞാൻ നിങ്ങളുടെ മുഖം ത് ഒഴിക്കും . ആഹാ നീ അത്രക്ക് ആയോ അവന്റെ നോട്ടം അവളുടെ കൈയിൽ ഉള്ള പഴം പൊരിയിൽ ആണെന്ന് മനസിൽ ആക്കി യാ അവള് അവിടെ നിന്നും ഓടി മുകളിൽ ലേക്ക് പോയ്‌ . അവിടെ നിൽക്കാടി അവൻ പിന്നാലെ ഓടി . നേരെ ചെന്നത് അവരുടെ മുറിയിൽ ലേക്ക അവൻ അവളുടെ അടുത്തേക്ക് വേരുവനെന്നു മനസിൽ ആയ അവള് പറഞ്ഞു. ദേ വേണ്ട . എന്റെ അടുത്ത് വരണ്ട . അവൻ അവളെയും പഴം പൊരിയെയും മാറി മാറി നോക്കി അവളാണേ അവനെ പേടിച്ചു ഭിത്തിയിൽ പോയ്‌ ഇടിച്ചു നിന്നു . ..

ഞൊടി ഇടയിൽ അവൻ അവളുടെ അടുത്തേക്ക് വന്നു അവളുടെ കുഞ്ഞു മുഖം കൈ കുമ്പിളിൽ എടുത്തു അവളുടെ ചുവന്നു തുടുത്ത ചുണ്ടുകൾ അവൻ വിരലിൽ നൽ ഞെരടി . അവള് അവനെ തള്ളി മാറ്റാൻ നോക്കിട്ട് സാധിച്ചില്ല അവൻ അവളുടെ കിഴ് ചുണ്ടിൽ ചെറുതായ് കടിച്ചു എന്നിട്ട് അതു വായിൽ എടുത്തു നുണയാൻ തുടങ്ങി . അവള് വേറെ ഏതോ ലോകത്തു എന്നാ പോലു നിന്നു രണ്ടു പേരും ആദ്യ ചുംബനം ത്തിന്റെ ലഹരി യിൽ സ്വയം മറന്നു നിന്നു അവൻ അവളുടെ കിഴ് ചുണ്ടും മേൽ ചുണ്ടും മാറി മാറി നുണഞ്ഞു . പെട്ടന്ന് അതു വഴി അച്ഛമ്മ പോയ്‌ അച്ഛമ്മ ആ കാഴ്ച കണ്ട് ഞെട്ടി അയ്യേ ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യം നേരം വും കാലവും ഒന്നും നോക്കില്ല . അവര് മുഖം മറച്ചു അവിടെ നിന്നും പോയ്‌ . …

ലെച്ചു എന്തോ ഓർത്ത പോലെ അവനെ തള്ളി മാറ്റി അപ്പോഴാണ് അവനും ഓർമ്മ വന്നത് എന്താ ചെയ്യത്തതെന്നു . അവള് കണ്ണു നിറച്ചു അവിടെ നിന്നും ഓടി പോയ്‌ . .

തുടരും