രാധാകൃഷ്ണ : ഭാഗം 57 & 58

രചന – മാതു

പിറ്റേന്ന് തമ്പുരാൻ മഠത്തിൽ ഒരു ബൈക്കിൽ ഗിരി അങ്ങോട്ട്‌ വന്നു . ഗായു ഗിരി യെ കണ്ടോണ്ട് പെട്ടന്ന് പുറത്തേക്ക് വന്നു . അവള് അവനെ നോക്കികൊണ്ട് അവിടെ ചുറ്റി പറ്റി നിന്നു . ..

പെട്ടന്ന് ആണ് അവള് അവന്റെ തലയിലെ മുറിവ് കാണുന്നത് . ഇതു എന്ത് പറ്റിയതാ ഗിരി ഏട്ടന്റെ തലയിൽ അവള് മനസിൽ വിചാരിച്ചു . .

പെട്ടന്ന് അങ്ങോട്ട് നന്ദു വന്നു ആഹാ ഗിരി യോ എന്ത് പറ്റി നിന്റെ നെറ്റിയിൽ ഒരു മുറിവ് നന്ദു അവനോടു ചോദിച്ചു .

അതു പിന്നെ ചെറുതായ് എന്നെ ഒന്ന് വണ്ടി തട്ടി അവൻ നെറ്റി ഉഴിഞ്ഞു പറഞ്ഞു . അയ്യോ എന്നിട്ട് നിനക്ക് വേറെ എന്തെകിലും പറ്റിയോ നന്ദു ചോദിച്ചു . .

ഏയ് എനിക്കു കുഴപ്പം ഒന്നും ഇല്ല നീ വിഷമിക്കണ്ട പിന്നെ നീ പറഞ്ഞ വർക്ക് മുഴുവൻ ഞാൻ ചെയ്തു തീർത്തു . . ഗിരി പറഞ്ഞു

അതു എന്തിനാ എത്ര നീ പെട്ടന്ന് തീർത്തത് നിനക്ക് വയ്യങ്കിൽ ഒന്ന് റസ്റ്റ്‌ എടുക്കാൻ വയ്യായിരുന്നോ നന്ദു അവനോടു ചോദിച്ചു . .

ഞാൻ നിന്നോട് മറ്റൊരു കാര്യം പറയാൻ കൂടിയ ഇങ്ങോട്ട് വന്നെ ഗിരി പറഞ്ഞു . എന്ത് കാര്യം നന്ദു സംശയം ത്തോടെ ചോദിച്ചു . .

അതു പിന്നെ നാളെയും മറ്റെന്നാളും ഞാൻ കമ്പനിയിൽ വരില്ല . ഗിരി പറഞ്ഞു . അതെന്താ നന്ദു ചോദിച്ചു . അത് പിന്നെ എനിക്കു ഒരു വിവാഹം ആലോചന . അച്ഛനും അമ്മയും ഒരുപാട് നിർബന്ധിക്കുന്നു . ഒരു വിവാഹം കഴിക്കാൻ . ഒടുക്കം ഞാൻ സമ്മതിച്ചു . ..

നാളെ പെണ്ണ് കാണാൻ പോകുവാ . ഗിരി പറഞ്ഞു . ആ അതു എന്തായാലും നന്നായി . നീ പോയിട്ട് വാ നന്ദു ഗിരിയോട് പറഞ്ഞു . ..

ഇതെല്ലാം കേട്ടു ഒരു ഞെട്ടലോടെ ഗായു നിന്നു അവൾക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു വിഷമം പോലെ തോന്നി . കണ്ണുകൾ പെയ്യാൻ വേണ്ടി വെമ്പി നിന്നു . ..

മോളെ ഗായു എന്തങ്കിലും കുടിക്കാൻ എടുക്കു നന്ദു അവളെ നോക്കി പറഞ്ഞു . ഏയ് എനിക്കു ഒന്നും വേണ്ട നന്ദു ഞാൻ ഉടനെ ഇറങ്ങുവാ പോയിട്ട് കുറച്ചു തിരക്ക് ഉണ്ട് . അതു പറഞ്ഞു ഗിരി അവിടെ നിന്നും ഇറങ്ങി . ..

ഗായു അവൻ പോകുന്നതും നോക്കി ഒരു വേദന യോടെ നിന്നു . എന്നെ ഒരു ഒന്ന് നോക്കുക പോലും ചെയ്തില്ല ല്ലോ അവള് മനസിൽ വിചാരിച്ചു . ..

*******************************************

ശ്രീ മംഗലത് കണ്ണൻ രാവിലെ പതിവ് പോലെ വർക്ക് ഔട്ട്‌ ചെയ്തോണ്ട് നിക്കുവാന് . ലച്ചൂ അങ്ങോട്ട് ഒരു ഗ്ലാസ്‌ പാലുമായി വന്നു . മ് ഉരുട്ടി കേറ്റുവാ ഒള്ള മസിൽ എല്ലാം കൂടി . ജിമ്മൻ അവള് മനസിൽ പറഞ്ഞു. ..

അതെ പാല് കുടിക്ക് എന്നിട്ട് ഇനി മസിൽ ഉരുട്ടി കേറ്റാം അവള് അവനെ നോക്കി പറഞ്ഞു . മ് നീ എന്താടി എന്നെ കളിയാക്കുവാണോ . അവളുടെ സാരി തല പ്പിൽ മുഖം തുടച്ചു അവൻ പറഞ്ഞു . .

അയ്യോ അല്ലെ ജീവിതം കാലം മുഴുവൻ നിങ്ങളെ സഹിക്കണം എല്ലോ എന്ന് ഓർത്തു പറഞ്ഞു പോയതാ അവള് നെഞ്ചിൽ കൈ വെച്ചു പറഞ്ഞു. .

അവൻ അവളെ ദേഹത്തോട് അടുപ്പിച്ചു . അയ്യേ എന്താ മനുഷ്യ ഇതു നിങ്ങളുടെ ദേഹത്തെ വിയർപ്പ് എന്റെ ദേഹത്ത് പറ്റിയല്ലോ അവള് ദേഹം തുടച്ചോണ്ട് പറഞ്ഞു . .

എന്റെ വിയർപ്പിന്റെ മണം എന്താന്ന് ഇന്നലെ നീ അറിഞ്ഞത് അല്ലെ. അവൻ അവളെ വശ്യത യോടെ നോക്കി പറഞ്ഞു. ..

ദേ മനുഷ്യ നിങ്ങളെ ഉണ്ടല്ലോ വാ തുറന്നാൽ വൃത്തി കേടു മാത്രം മേ പറയു അവള് തലയിൽ കൈ വെച്ചു പറഞ്ഞു . .

ഓ പിന്നെ ഇന്നലെ നീ എന്റെ അടുത്തു ഇങ്ങനെ ഒന്നും അല്ലായിരുന്നു എല്ലോ ഭയങ്കര സ്നേഹം ആയിരുന്നു . ദേ നിന്റെ സ്നേഹ പ്രേകടനത്തിന്റെ അടയാളം . എന്റെ ദേഹത്തു മുഴുവൻ ഉണ്ട് കാണണോ അവൻ ചുണ്ട് ഉഴിഞ്ഞു ചോദിച്ചു . ..

ഓ അപ്പൊ നിങ്ങളോ നിങ്ങളും അത്ര മോശം ഒന്നും അല്ല എനിക്കു ദേഹം മുഴുവൻ വേദന യാ അവള് പറഞ്ഞു . അയ്യോ എവിടെ യാ വേദന . അവൻ തടിക്ക് കൈ കൊടുത്തു ചോദിച്ചു . .

വേണേ അവിടെ ഒക്കെ ഞാൻ ഉമ്മ തരാം അവൻ പറഞ്ഞു . ലച്ചൂ അവനെ നോക്കി പല്ല് കടിച്ചു . ദേ നിങ്ങൾക്ക് അമ്മ തന്നു വിട്ട സ്പെഷ്യൽ പാലാ . ബദാം ഒക്കെ കൂടുതൽ ചേർത്തിട്ടുണ്ട് . .

ഇതു കുടിച്ചിട്ട് ഇവിടെ നിന്നു മസിലു ഉരുട്ടി കേറ്റ് അവള് അതു പറഞ്ഞിട്ട് അവിടെ നിന്നും പോയ്‌. ..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

മാളു ഒരു റെസ്റ്റോറന്റ് ലക്ഷ്യം മാക്കി കേറി ചേന്നു ഹാന്റ് ബാഗിൽ നിന്നും . ഡാർക്ക് ലിപ്സ്റ്റിക് എടുത്തു ചുണ്ടിൽ പുരട്ടി അവളെ പ്രേതിക്ഷിച്ചിരിക്കുന്ന ആളുടെ അടുത്തേക് പോയ്‌ . ..

സാർ അവള് അയാളെ നോക്കി വിളിച്ചു. താല്പര്യം ഇല്ലാത്ത മട്ടിൽ അയാള് അവളെ നോക്കി . നീ എന്താ എന്നെ കാണണം എന്ന് പറഞ്ഞെ . ഒരു സിഗരറ്റ് കൈയിൽ എടുത്തോണ്ട് അവൻ ചോദിച്ചു . .

അത് പിന്നെ എനിക്കു കുറച്ചു പണത്തിന്റെ ആവിശ്യം ഉണ്ടായിരുന്നു . അവള് തല ചൊറിഞ്ഞോണ്ട് പറഞ്ഞു . ഡി അവൻ ദേഷ്യം ത്തോടെ കൈ ടേബിളിൽ അടിച്ചു . ഈ നിസാര കാര്യം പറയാൻ വേണ്ടിയാണോ എന്റെ വിലപ്പെട്ട സമയം പാഴാക്കിയത് . .

അവൻ ദേഷ്യം ത്തോടെ പറഞ്ഞു . അയ്യോ സോറി സാർ പണത്തിനു കുറച്ചു അത്യാവശ്യം വന്നോണ്ട അവള് പേടിയോടെ പറഞ്ഞു . .

അവൻ ചെക്ക് എഴുതി അവൾക്ക് നൽകി മ് ഇനിയും എന്നെ ഇങ്ങനെ തെ കാര്യങ്ങൾക്ക് വിളിപ്പിക്കരുത് . അവൻ പറഞ്ഞു . അവള് അവനെ നോക്കി ഒന്നു പുഞ്ചിരി ച്ചു . ..

മ് നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ അവൻ മാളു നോട് ചോദിച്ചു . അതു പിന്നെ സാറിനെ കാണുബോ എനിക്കു മറ്റൊരാളെ ഓർമ്മ വരും . അയാളെ പോലെ തന്നെ ഉണ്ട് അവള് പറഞ്ഞു . ..

നിനക്ക് പണം കിട്ടിയില്ലേ ഇനി ഇവിടെ നിന്നും പോകാൻ നോക്കു അവൻ ഓർഡർ ചെയ്ത് ജ്യൂസ് കുടിച്ചോണ്ട് പറഞ്ഞു . അവള് അവനെ ഒന്ന് നോക്കിട്ട് അവിടെ നിന്നും പോയ്‌ .

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 .

നന്ദു ഒരു ഷോപ്പിംഗ് മാളിൽ നിന്നും ഡ്രസ്സ്‌ സെലക്ട് ചെയ്യുവാന് പെട്ടന്ന് അവൻ ഒരാളെ കണ്ട് ഞെട്ടി . അവന്റെ മുഖം ദേഷ്യം താൽ ചുവന്നു . രാജീവ്‌ അവന്റെ ചുണ്ടുകൾ മന്ത്രി ച്ചു . .

ഡാ അവൻ ഓടി ചെന്നു രാജീവിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി . നന്ദു രാജീവ്‌ അവനെ നോക്കി വിളിച്ചു . അതേടാ നന്ദു തന്നെ എന്റെ പെങ്ങളെ മോഹിപ്പിച്ചിട്ടത് . കല്യാണം ത്തിന്റെ അന്ന് ഒരു ഉളിപ്പും ഇല്ലാതെ മറ്റൊരു പെണ്ണിന്റെ കൂടെ പോയെ ക്കുന്നു . .

നന്ദു അവന്റെ മുഖം അടച്ചു ഒന്നു കൊടുത്തു . നന്ദു പ്ലീസ് ഞാൻ പറയുന്ന ഒന്നു കേൾക്ക് രാജീവ്‌ അവനോടു പറഞ്ഞു . വേണ്ട എനിക്കു ഒന്നും കേൾക്കണ്ട നിന്നെ എപ്പോഴങ്കിലും എന്റെ കൈയിൽ കിട്ടുവെന്നു എനിക്ക് അറിയാം മായിരുന്നു . അപ്പൊ തെരാൻ ഓങ്ങി വെച്ചതാ ഞാൻ ഈ തല്ല് . . .

നന്ദു അവനെ നോക്കി പറഞ്ഞു . നന്ദു കാര്യങ്ങൾ നീ വിചാരിക്കുന്നത് പോലെ ഒന്നും അല്ല ആദ്യം ഞാൻ പറയുന്ന ഒന്ന് കേൾക്ക് . രാജീവ്‌ പറഞ്ഞു . .

ഡാ പട്ടി എനിക്കു ഒന്നും കേൾക്കണ്ടാന്നു പറഞ്ഞില്ലേ . നന്ദു വീണ്ടും അവനെ തല്ലാൻ കൈ ഓങ്ങി . രാജീവ്‌ ആ കൈ തടഞ്ഞു ഇനി എന്നെ തല്ലരുത് . ..

നിനക്ക് തല്ലാനെ ആ കണ്ണനെ പോയ്‌ തല്ലു . രാജീവ്‌ പറഞ്ഞു . ഡാ നീ എന്റെ കണ്ണനെ പറയുന്നോ. നന്ദു ദേഷ്യം ത്തോടെ ചോദിച്ചു .

ആ നിന്റെ കണ്ണൻ തന്നെയാ ആ കല്യാണം മുടങ്ങാൻ കാരണ ക്കാരൻ . രാജീവ്‌ പറഞ്ഞു . കണ്ണാ നോ നന്ദു അതു വിശ്വസിക്കാൻ പറ്റാതെ നിന്നു .

തുടരും

നന്ദു രാജീവ്‌ പറഞ്ഞതൊന്നും വിശ്വസിക്കാൻ ആകാതെ നിന്നു . സ്വന്തം ഭാഗം ന്യായികരിക്കൻ നീ നീ എന്റെ കണ്ണനെ മോശ ക്കാരൻ ആക്കണ്ട . നന്ദു അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു . പറഞ്ഞു..

ഞാൻ പറഞ്ഞത് കള്ളമാണോ അതോ സത്യം ആണോ എന്ന് നീ കണ്ണനോട് തന്നെ നേരിട്ട് ചോദിക്ക് . ബാക്കി അവൻ പറയും . ഈ കാര്യം ത്തിൽ എന്നേക്കാൾ കൂടുതൽ പങ്കു കണ്ണന രാജീവ്‌ നന്ദു നെ നോക്കി പറഞ്ഞു.

ഞാൻ ചെയ്തത് തെറ്റ് തന്നെയാ സമ്മതിക്കുന്നു . അതു പക്ഷെ കണ്ണനും കൂടി അറിഞ്ഞിട്ട . അവന് ലച്ചൂ നെ ഒരുപാടു ഇഷ്ട്ടം മാണെന്ന് ഞാൻ അറിഞ്ഞത് കൊണ്ട അവന്റെ കൂടെ ഇങ്ങനെ ഒരു നാടകത്തിനു ഞാൻ കൂട്ടു നിന്നത് . .

അന്ന് ലച്ചൂ നെ പെണ്ണ് കാണാൻ വന്ന അന്ന് എനിക്കു മറ്റൊരു പെൺകുട്ടിയെ ഇഷ്ട്ടമാ അവളെ മാത്രമേ വിവാഹം കഴിക്കു വെന്ന് ഞാൻ ലച്ചൂ നോട് പറയാൻ ഇരുന്നതാ . പക്ഷെ എല്ലാവരുടെയും സന്തോഷം കണ്ടപ്പോ എനിക്കു അതിനു സാധിച്ചില്ല . .

പിറ്റേന്ന് കണ്ണൻ എന്നെ കാണാൻ വന്നു അവന് ലച്ചൂ നെ ഇഷ്ട്ട മാണെന്നും പക്ഷെ ആ കാര്യം ലച്ചൂ നു അറിയില്ലെന്നും . അവളുടെ സ്നേഹം നേടാൻ ആയി കള്ള തരത്തിൽ മറ്റൊരാളുടെ പേരിൽ അവളും മായി അവൻ സ്നേഹത്തിൽ ആണെന്നും . കണ്ണൻ എന്നോടും വന്നു പറഞ്ഞു. .

ആദ്യം ഒന്നും എനിക്ക് അതു ഉൾക്കൊള്ളാൻ ആയില്ല . കണ്ണൻ എന്നോട് ലച്ചൂ നെ വിട്ടുകൊടുക്കാൻ ഒരുപാടു അപേക്ഷിച്ചു . അതിനു അവൻ എനിക്കു വേണ്ടി എന്ത് സഹായം വേണമെങ്കിലും ചെയ്തു നൽകാം എന്ന് പറഞ്ഞു .

അവൻ ഒരുപാട് നിർബന്ധം പിടിച്ചപ്പോൾ അവസാനം ഞാൻ സമ്മതിച്ചു . ഞാൻ അവനോടു ഒരു സഹായം മാത്രം മാണ് ആവിശ്യം പെട്ടത് ഇങ്ങനെ എങ്കിലും . ഞാൻ സ്നേഹിക്കുന്ന പെണ്ണുമായി ഉള്ള വിവാഹം നടക്കാൻ നീ എന്നെ സഹായിക്കണം എന്ന് . .

അവൻ അതു സമ്മതിക്കുകയും ചെയ്തു . എന്റെ വീട്ടു കാര് ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയും മായി വിവാഹം നടക്കാൻ ഒരിക്കലും സമ്മതിക്കില്ല യിരുന്നു അവള് ഒരു പാവപെട്ട വീട്ടിലെ പെൺകുട്ടി ആയിരുന്നു . .

തമ്പുരാൻ മഠം പോലെ വലിയ കുടുംത്തിലെ ബന്ധം വന്നപ്പോ എന്റെ ഇഷ്ട്ടം പോലും ചോദിക്കാതെ ആണ് എന്റെ വീട്ടു കാര് ബന്ധം ഉറപ്പിച്ചത് . അപ്പൊ ഈശോരൻ ആയി ആണ് കണ്ണനെ എന്നെ മുമ്പിൽ കൊണ്ട് വന്നത് . .

അവൻ ആണ് എന്റെ വിവാഹത്തിന്റെ കാര്യങ്ങൾക്ക് സഹായിച്ചത് . അല്ലാതെ മനഃപൂർവം ഞാൻ ആരെയും ചതിക്കണം എന്ന് ഉദ്ദേശിച്ചിട്ടില്ല . രാജീവ്‌ അത്രയും പറഞ്ഞു നിർത്തി . .

നന്ദു നീ പോയ്‌ ഇനിയും വേറെ പ്രശ്നം ഒന്നും ഉണ്ടാക്കരുത് അവര് രണ്ടു പേരും സന്തോഷം ത്തോടെ ജീവിക്കട്ടെ . രാജീവ്‌ നന്ദുനെ നോക്കി പറഞ്ഞു . .

അവൻ രാജീവിനെ ഒന്ന് നോക്കിട്ട് അവിടെ നിന്നും പോയ്‌ . കാറ്‌ സ്റ്റാർട്ട്‌ ചെയ്ത് അവൻ പെട്ടന്ന് തന്നെ അവിടെ നിന്നും പോയ്‌ . രാജീവ്‌ അവനെ വിളിച്ചെങ്കിലും അവൻ അതു കേൾക്കാത്ത രീതിയിൽ അവിടെ നിന്നും പോയ്‌ . .

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 .
നന്ദുന്റെ കാറു ലക്ഷമാക്കി പോയത് നന്ദുവും കണ്ണനും കൂടി കൂടാറുള്ള സ്ഥലം തെക്ക് ആയി രുന്നു . അവൻ കാറു നിർത്തി . കണ്ണന്റെ അടുത്തേക്ക് ചേന്നു . ..

ആഹാ ഡാ നിയോ നീ എന്താ ഈ സമയത്തു ഇവിടെ നിനക്ക് ഓഫീസിൽ വർക്ക്‌ ഒന്നും ഇല്ലേ . പെട്ടന്ന് നന്ദു കണ്ണനെ നെഞ്ചിൽ ആഞ്ഞു ചവിട്ടി . അതു പ്രേതിക്ഷിക്കതു ആയോണ്ട് . കണ്ണൻ പെട്ടന്ന് നിലത്തേക്ക് വീണു .

അവൻ വല്ലാത്ത ഞെട്ടലിൽ ആയിരുന്നു . ഇവൻ എന്തിനാ എന്നോട് ഇങ്ങനെ പെരുമാറിയെ കണ്ണൻ മനസിൽ ഓർത്തു . ഡാ നന്ദു നിനക്ക് ഇതു എന്ത് പറ്റി
. നീ എന്തിനാ ഇപ്പൊ എന്നോട് ഇങ്ങനെ പെരുമാറിയെ എന്നൊക്ക കണ്ണൻ നന്ദു നോട് ചോദിച്ചു . .

നിനക്ക് അറിയണം എല്ലേ ഞാൻ എന്തിനാ നീ നിന്നോട് ഇങ്ങനെ പെരുമാറിയെന്ന് . അല്ലെ . ലച്ചൂ ന്റെ കല്യാണം മുടങ്ങാൻ കാരണ ക്കാരൻ നീ ആണോ നന്ദു കണ്ണനോട് ചോദിച്ചു . .

കണ്ണന് അതു കേട്ടപ്പോ വല്ലാത്ത ടെൻഷൻ ആയി നന്ദു ഞാൻ അവൻ വാക്കുകൾക്കായി പരതി . മ് എനിക്കു നിന്റെ ഒരു വിശദികരാരണവും കേൾക്കണ്ട ഞാൻ ചോദിച്ചതിന് മറുപടി താ നന്ദു പറഞ്ഞു . .

കണ്ണൻ നന്ദുന്റെ മുഖ തെക്ക് നോക്കി . നീ ആണോ ലച്ചൂ ന്റെ കല്യാണം മുടക്കിയത് നന്ദു അവനോടു വീണ്ടും ചോദിച്ചു . .

അതെ ഞാനാ അതിനു കാരണ ക്കാരൻ ഞാനാ വിവാഹം മുടങ്ങാൻ കാരണം കണ്ണൻ പറഞ്ഞു . നന്ദു കണ്ണന്റെ മുഖം അടച്ചു ഒന്ന് കൊടുത്തു . അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു നന്ദു പറഞ്ഞു. ..

ഡാ നിന്നെ ഞാൻ എന്റെ കൂടാ പിറപ്പിനെ പോലെ അല്ലെ കണ്ടത് എന്റെ അച്ഛനും അമ്മയും നിന്നെ സ്വന്തം മകനെ പോലെ അല്ലെ കണ്ടത് . .

ലച്ചൂ നെ നീ ചെറുപ്പം മുതലേ കാണാൻ തുടങ്ങിയത് അല്ലെ ആ ഞങ്ങളോട് തന്നെ നീ ഇങ്ങനെ ചെയ്തല്ലോ . നന്ദു കണ്ണനോട് പറഞ്ഞു. ..

നിനക്ക് ലച്ചൂനെ ഇഷ്ട്ടം മായിരുന്നു വെങ്കിൽ എന്നോട് ഒരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ . ഞാൻ മുൻ കൈ എടുത്തു ഈ വിവാഹം നടത്തി തന്നേനെ . .

അതിനു കുടുംബം അടക്കം ഞങ്ങളെ ഇങ്ങനെ നാണം കെടുത്തണം മായിരുന്നു . നന്ദു ന്റെ ഓരോ വാക്കും കണ്ണന്റെ മനസിൽ കൂരമ്പു പോലെ തറഞ്ഞു കേറി . .

നന്ദു ആദ്യം എനിക്കു പറയാൻ ഉള്ളത് നീ കേൾക്ക് എന്നിട്ട് നീ എന്നെ കുറ്റ പെടുത്തുവോ തല്ലുവോ എന്ത് വേണമെങ്കിൽ ചെയ്തോ കണ്ണൻ നന്ദു നെ നോക്കി പറഞ്ഞു . ..

മ് എനിക്കു ഒന്നും കേൾക്കണമെന്നില്ല . കെട്ടടത്തോളം മതി . ഇനി എനിക്കു നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല അതു പറഞ്ഞു നന്ദു അവിടെ നിന്നും പോകാൻ തുടങ്ങി . ..

തുടരും ❤️

 

Leave a Reply