17/04/2026

രാധാകൃഷ്ണ : ഭാഗം 12

രചനമാതു

കോളേജ് വരാന്തയിൽ നിൽക്കുവായിരു ലച്ചു പെട്ടന്നു ആ കാഴ്ച കണ്ട് ഞെട്ടി . അവൾ കുറച്ചു നേരം ആ കാഴ്ച കണ്ട് നിന്ന് പിന്നെ മുഖം കേറ്റി വെച്ച് ക്ലാസ്സിൽ പോയ്‌ . എ നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു വരുന്നേ ഗായു ചോദിച്ചു. ഒന്നും ഇല്ല അവള് വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു . പെട്ടന്ന് അങ്ങോട്ട് ഇന്ദു വന്നു ഡി നമ്മുടെ കോളേജിന്റെ മരത്തിന്റെ അവിടെ ഒരു കുഞ്ഞു പൂച്ച കുഞ്ഞു . ഇന്ദു പറഞ്ഞു എന്ത് ക്യൂട്ടാണ ന്ന് അറിയുവോ അതിനെ കാണാൻ ഇന്ദു പറഞ്ഞു . പൂച്ച കുഞ്ഞൊ ഗായു ചോദിച്ചു .

അതേടി വൈകിട്ടു വീട്ടിൽ പോകുബോൾ അതിനെ കൂടി കൊണ്ട് പോകണം . എന്നിട്ട് അതിനു കുറച്ചു ചൂട് പാല് കൊടുക്കണം . ഇന്ദു പറഞ്ഞു . ആ അല്ലങ്കിലും ഇവിടെ ചിലര് കണ്ണടച്ച് പാല് കുടിക്കുന്നുണ്ട്‌. ലച്ചു പറഞ്ഞു . എ നീ ഇത് എന്താ ഈ പറയുന്നേ എനിക്കു ഒന്നും മനസിൽ ആകുന്നില്ല . ഇന്ദു പറഞ്ഞു . ആ നിനക്ക് ഒന്നും മനസിൽ ആകില്ല ലച്ചു പറഞ്ഞു . ഇവള് എന്താടി ഈ പറയുന്നേ ഗായു നോട് ഇന്ദു ചോദിച്ചു . ആ എനിക്കു അറിയില്ല വന്നപ്പോ മുതൽ മുഖം വീർപ്പിച്ചു ഇരിക്കുവാ ഗായു പറഞ്ഞു

. എന്താ ടി നിന്റെ പ്രശ്നം ലച്ചുനോട് ഇന്ദു ചോദിച്ചു . ഇങ്ങനെ മിണ്ടാതെ ഇരിക്കാതെ പറയടി ഇന്ദു പറഞ്ഞു . മ് നിനക്ക് അറിയണം എല്ലേ എന്റെ പ്രശ്നം എന്താന്ന് നിനക്ക് അറിയണം അല്ലെ . ലച്ചു കുറച്ചു ദേഷ്യം തിൽ ചോദിച്ചു . എന്ത് ആയിരുന്നു നീയും എന്റെ എട്ടായി യും കൂടി മരച്ചുവട്ടിൽ . ഇന്ദു പെട്ടന്ന് ഞെട്ടി അതു നീ എന്തിക്കെ ആ ഈ പറയുന്നേ ഗായു ചോദിച്ചു . ആ നമ്മളെ ഒക്കെ ഇവള് പൊട്ടൻ മാര് ആക്കുവായിരുന്നു . ഇവളും എന്റെ എട്ടായി യും ഇഷ്ട്ടത്തിൽ ആ . ടി നീ എന്തൊക്കെ ആ പറയുന്നെന്ന് വെല്ല ബോധം ഉണ്ടോ ഗായു ചോദിച്ചു ഞാൻ പറഞ്ഞത് സത്യം മ അല്ലെന്നു അവള് പറയട്ടെ ലച്ചു പറഞ്ഞു . എന്തൊക്ക ആയിരുന്നു ആ മരച്ചോട്ടിൽ വെച്ച് കെട്ടി പിടിക്കുന്നു ഉമ്മ വെക്കുന്നു . ചിരിക്കുന്നു . മതി നിർത്തു ഇന്ദു കുറച്ചു ഉറക്കെ പറഞ്ഞു .

ഞാനും നിന്റെ എട്ടായി യും തമ്മിൽ സ്നേഹത്തില അതു ചെറുപ്പം മുതലേ തുടങ്ങി യാത. അതു എന്റെ കണ്ണേട്ടനു അറിയാം . കുറച്ചു കഴിഞ്ഞു ഞങ്ങളുടെ കല്യാണം നടത്തി തെരുവെന്നു പറഞ്ഞിട്ട് ഉണ്ട് . ഓഹോ അപ്പൊ നിന്റെ ഏട്ടൻ ആ തീവണ്ടി ക്കും അറിയുവോ നിങ്ങള് തമ്മിൽ ഇഷ്ട്ടത്തിൽ ആണെന്ന് . അപ്പൊ ഗായു നമ്മള് മാത്രം ഒന്നും അറിഞ്ഞില്ല . ലച്ചു പറഞ്ഞു . …

ടി ഇങ്ങനെ ദേഷ്യം പിടിക്കാതെ ഞാൻ മനഃപൂർവം പറയാതെ ഇരുന്നത അല്ല നിങ്ങളോട് ഒക്കെ പറയണം എന്ന് തന്നെ വിചാരിച്ചതാ പക്ഷെ അതിനു ഒരു സമയം വരട്ടെന്നു വിചാരിച്ചു . ടി എന്നോട് ക്ഷമിക്കടി . ഞങ്ങൾക്ക് ഇനി ഒന്നും കേൾക്കണം എന്ന് ഇല്ല ടി ഗായു വാടി നമുക്ക് പോകാം അതു പറഞ്ഞു ലച്ചു അവിടെ നിന്നും പോയ്‌ പിന്നാലെ ഗായു വും പോയ്‌ di പോകലെ di ഗായു ലച്ചു പോകല്ലേ അവൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു . ……
.
വൈകിട്ടു നന്ദു ഇന്ദുനോട് സംസാരിക്കുവായിരുന്നു അവള് ഇന്ന് നടന്ന സംഭവം നന്ദു നോട് പറഞ്ഞു. പെട്ടന്ന് അങ്ങോട്ട് ലച്ചു വന്നു അവൻ ലച്ചൂനെ കണ്ടപ്പോൾ ഫോൺ വെച്ച് ആരായിരുന്നു ഫോണിൽ ഇന്ദുവായിരുന്നോ ദാവണി ഷാൾ ഇടുപ്പിൽ കുത്തി അവൾ ചോദിച്ചു . അതു മോളെ മോളു അവളോട്‌ ഇങ്ങനെ പിണങ്ങി ഇരിക്കരുത് . അവള് അതു പറഞ്ഞു ഒത്തിരി കരഞ്ഞു ഓഹോ അവൾ അതു എട്ടായി ഓട് പറഞ്ഞോ അവൾ അതു പറഞ്ഞു മുഖം കൊട്ടി തിരിഞ്ഞു നിന്ന് . മോളെ നിനക്ക് ഈ എട്ടായി യോട് പിണക്കം ആണോ നന്ദു ചോദിച്ചു . അതെ എനിക്കു പിണക്കം മ അതു പറഞ്ഞു അവൾ അവിടെ നിന്നും പോയ്‌ . ലച്ചു മോളെ അവൻ അവളെ പിന്നിൽ നിന്ന് വിളിച്ചു പക്ഷെ അവൾ തിരിഞ്ഞു നോക്കി ഇല്ല. …

ലച്ചൂ ഓരോന്ന് ആലോചിച്ചു കട്ടിലിൽ ഇരിക്കും വായിരുന്നു . പെട്ടന്ന് അവളുടെ ഫോണിൽ ലേക്ക് സച്ചിന്റെ മെസ്സേജ് വന്നു ……
.
ഹലോ 😍 ..
അവൾ ആ മെസേജ് കണ്ടിട്ട് റിപ്ലൈ കൊടുത്തില്ല. ….

എന്താ ലച്ചൂ എന്നോട് മിണ്ടാത്തത് പിണക്കം ആണോ 😒 അവൻ ചോദിച്ചു . ………
.
പ്ലീസ് സച്ചിൻ താൻ ഒന്നും പോ എനിക്കു മിണ്ടാൻ താല്പര്യം ഇല്ല അവൾ പറഞ്ഞു . …..

അതെന്താ തനിക്കു എന്തങ്കിലും പ്രശ്നം ഉണ്ടോ . അതോ എന്നോട് ദേഷ്യം ആണോ 😔 ….
ഞാൻ ആകെ ദേഷ്യം വന്നു ഇരിക്കുവാ താൻ ഒന്നും പോകുന്നുണ്ടോ 😠 അവൾ പറഞ്ഞു . …

ഓഹോ ദേഷ്യം ആണോ തന്റെ ദേഷ്യം ഞാൻ മാറ്റി തരട്ടെ .😌 അവൻ ചോദിച്ചു ….

ഒന്ന് പോടോ താൻ ആരാ എന്റെ ദേഷ്യം മാറ്റാൻ എന്റെ കാമുകൻ നോ 😠 …..

അതേലോ ഞാൻ തന്റെ കാമുകൻ അല്ലെ . 😌 ഞാൻ തന്റെ ഫോണിൽ ഒരു കാര്യം അയച്ചു തരാം താൻ അതൊന്നു നോക്കു അവൻ പറഞ്ഞു . ….

എന്ത് കാര്യം അവൾ ചോദിച്ചു , ..
പെട്ടന്ന് അവളുടെ ഫോണിൽ ലേക്ക് ചിത്രം അയച്ചു കൊടുത്തു . അവൾ അതു ഓപ്പൺ ആക്കി നോക്കി അവളുടെ മനോഹരം ആയ ഒരു ചിത്രം ആയിരുന്നു അതു നന്നായി അവളെ വരച്ചിട്ടുണ്ട് . ഒറ്റ നോട്ടത്തിൽ കണ്ട ജീവൻ ഉള്ളത് പോലെ തോന്നും . ഇത് ഇങ്ങനെ ഇത് താൻ വരച്ചത് ആണോ അവൾ ചോദിച്ചു . ……..

അതേലോ ഇത് ഞാൻ വരച്ചതാ 😎 ഇഷ്ട്ടം ആയോ . അവൻ ചോദിച്ചു . ….
.എന്നെ അടുത്ത് അറിയുന്ന ഒരു വ്യക്തിക്ക് മാത്രം മേ എന്നെ ഇങ്ങനെ വരയ്ക്കാൻ പറ്റു സത്യം പറ താൻ ആരാ അവൾ ചോദിച്ചു. …

ആദ്യം താൻ എന്നെ ഇഷ്ട്ടം ആണെന്ന് പറ അപ്പൊ പറയാം ഞാൻ ആരാന്നു അവൻ പറഞ്ഞു . ..

അതു തന്നെ കാണാതെ എങ്ങെനെ ആ ഞാൻ ഇഷ്ട്ടം ആണെന് പറയുന്നേ ആദ്യം തന്റെ ഫോട്ടോ അയച്ചു താ അവൾ പറഞ്ഞു . …

അതു വേണ്ട എന്റെ ഫോട്ടോ കണ്ട്ട്ട് എന്നെ ഇഷ്ട്ടം അല്ലെന്നു പറയാൻ അല്ലെ ആദ്യം താൻ എന്നെ ഇഷ്ട്ടം ആണെന്ന് പറ അതു കഴിഞ്ഞു. ഞാൻ തന്റെ മുമ്പിൽ വരുന്നത് ആയിരിക്കും . …

ഉറപ്പാണോ ഗോഡ് പ്രോമിസ് . അവൾ ചോദിച്ചു . …..

പ്രോമിസ് ഞാൻ വരും നിന്റെ അരികിൽ തന്നെ എന്റെ പെണ്ണായ് കൂടെ കൂടെ കൂട്ടാൻ ……….

ശെരി എനിക്ക് തന്നെ ഇഷ്ട്ടം.വാ ഇനിയെങ്കിലും. ഫോട്ടോ അയച്ചു താ . അവൾ പറഞ്ഞു . താൻ ശെരിക്കും പറഞ്ഞത് തന്നെ ആണോ എന്നെ ഇഷ്ട്ടം ആണെന്ന് അവൻ ചോദിച്ചു . അതെ ഞാൻ എന്റെ വാക്ക് പാലിച്ചു ഇനിയും താൻ എനിക്ക് ഫോട്ടോ അയച്ചു താ അവൾ പറഞ്ഞു . പെട്ടന്ന് അവളുടെ വാതിൽ വന്നു ആരോ മുട്ടി മോളെ ലച്ചൂ വാതിൽ തുറക്ക് . അവള് നെറ്റ് ഓഫ് ചെയ്തിട്ട് കതക് തുറന്നു . ആ സുധ ആന്റി എന്താ അവൾ ചോദിച്ചു . മോളെ നീ ആഹാരം കഴിക്കാൻ വേരുന്നിലെ സമയം എത്ര ആയെന്ന നിന്റെ വിചാരം വാ ഭക്ഷണം എടുത്തു തരാം അവർ പറഞ്ഞു അവള് താഴേക്കു ചേന്നു . ….

താഴെ എല്ലാരും ഫുഡ്‌ കഴിക്കുവായിരുന്നു നന്ദുവും കൂടെ ഉണ്ടായിരുന്നു . അവൻ ഇടക്ക് ഇടക്ക് ലച്ചൂന്റെ മുഖംത് നോക്കുന്നുണ്ടായിരുന്നു പക്ഷെ അവള് അവനെ നോക്കാനെ പോയില്ലേ. നന്ദു മോന്റെ പഠിപ്പ് കഴിയാറായില്ലേ ഏട്ടാ രവി വർമ്മ യുടെ അനിയൻ രാജ വർമ്മ ചോദിച്ചു . അതെ ചെറിയച്ച കഴിയാറായി . അവൻ പറഞ്ഞു ഇനി എന്താ പ്ലാൻ ഏട്ടാ നമുക്ക് ഇവനെ ബിസിനസ്‌ ഒക്കെ ഏല്പിക്കാം . അതെ ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു . രവി പറഞ്ഞു എല്ലാം ഒന്ന് നോക്കി പഠിക്കട്ടെ അയാൾ പറഞ്ഞു . ലച്ചൂ ഫുഡ്‌ കഴിച്ചു നേരെ റൂമിൽ ലേക്ക് പോയ്‌ …………………….

കുറച്ചു കഴിഞ്ഞപ്പോ അങ്ങോട്ട് നന്ദു വന്നു മോളെ ലച്ചൂ അവൻ വിളിച്ചു മോൾക്ക് ഈ ഏട്ടനോട് പിണക്കം ആണോ . ഞാൻ നിന്റെ എട്ടായി അല്ലെ അവൻ പറഞ്ഞു . പക്ഷെ അവൾ അതിനു മറുപടി കൊടുത്തില്ല . നിനക്ക് ഇഷ്ട്ടം അല്ലങ്കിൽ ഞാൻ ഇനിയും അവളും മായി ഒരു ബന്ധം ത്തിനു പോകുന്നില്ല എനിക്കു വലുത് നീയാ അവൻ പറഞ്ഞു നീ ഇങ്ങനെ മിണ്ടാതെ ഇരിക്കരുത്. ഏട്ടായി അവൾ അവനെ ചുറ്റി പിടിച്ചു . നിങ്ങൾ എന്നോട് മറച്ചു വെച്ചപ്പോ എനിക്ക് ചെറിയ ദേഷ്യം തോന്നി എന്ന് വെച്ച് അവളെ ഉപേക്ഷിക്കണ്ട അതു എനിക് ഇഷ്ടം അല്ല അവൾ ഒരു പാവമാ എനിക്കു അവളെ ഒത്തിരി ഇഷ്ട്ടം ആ അവൾ കണ്ണ് നിറച്ചു പറഞ്ഞു . മോളെ അവൻ അവളെ ചുറ്റി പിടിച്ചു . ഈ എട്ടായിക്ക് സന്തോഷം ആയി ഒരു പാട് അവൻ അവളുടെ നെറുകയിൽ ചുംബിച്ചു . മോളു കിടന്നോ ഏട്ടൻ പോകുവാ അതു പറഞ്ഞു അവൻ അവളുടെ അടുത്ത് നിന്നും പോയ്‌ . അവള് വാതിൽ അടച്ചു കിടന്നു പെട്ടന്ന് അവളുടെ ഫോണിൽ മെസ്സേജ് വന്നു അവള് അതു എടുത്തു nokki
L

ലച്ചൂട്ടി 😍
ഓ താനോ ☺️ അവള് ചോദിച്ചു
ഇവിടെ ഫോട്ടോ തന്റെ avalu ചോദിച്ചു …..

അതു ഫോട്ടോ ഞാൻ അയച്ചു തേരാണോ 😉 അവൻ ചോദിച്ചു … ..

അതു കൊള്ളാം ഇപ്പോ അങ്ങനെ ആയോ കാര്യങ്ങൾ അവൾ ചോദിച്ചു . …
.അല്ല ഫോട്ടോ അയച്ചു തെരുന്നതിൽ നല്ലത് നേരിട്ട് കാണുന്നത് അല്ലെ . 😍 ….

ശരി എന്ന് കാണാൻ പറ്റും അവള് ചോദിച്ചു നാളെ പറ്റുവോ അവള് ചോദിച്ചു . നാളെ ഒന്നും പറ്റില്ല ഞാൻ ഒരു ദിവസം വരും നിന്നെ കാണാൻ എന്താ. ശെരി തന്റെ ഇഷ്ട്ടം എനിക്ക് നല്ല ഷിണം തോന്നുന്നു ഞാൻ കിടക്കാൻ പോകുവാ അതു പറഞ്ഞു അവള് നെറ്റ് ഓഫ്‌ ചെയ്തു കിടന്നു . ..

എന്നാൽ മറു വശത്തു അവളോട്‌ സംസാരിച്ച ആളുടെ മുഖത്തു എന്തോ പിടിച്ചു അടക്കിയ സന്തോഷം ആയിരുന്നു അവൻ ആ ഇരുട്ടു മുറിയിൽ നിന്നും പതിയെ ഇറങ്ങി . ഒന്നു തിരിഞ്ഞു നോക്കി അവിടെ മുഴുവൻ അവളുടെ ചിത്രം ആയിരുന്നു . എന്നിട്ട് ആ മുറി പൂട്ടി. …

പിറ്റേന്ന് രാവിലെ കുളിച്ചു ഇറങ്ങിയാ ലച്ചൂന്റെ മുഖം ദേഷ്യം ചുവന്നു അവൾ കൈയിൽ ഉള്ള ടവൽ വലിച്ചു എറിഞ്ഞു . ….

തുടരും