രചന – മാതു
അയാളെ കണ്ട് ലച്ചൂവും ഗായു വും ഇന്ദുവും ഒരു പോലെ ഞെട്ടി . കണ്ണേട്ടൻ ഇന്ദു പറഞ്ഞു . ഹായ് സ്റ്റുഡന്റസ് ഞാൻ ആണ് നിങ്ങളുടെ പുതിയ സാർ കൃഷ്ണ തപസ് എന്നെ പ്രേത്യേകിച്ചു പരിജയം പെടുത്തണ്ട കാര്യം ഇല്ലല്ലോ എല്ലാർക്കും എന്നെ അറിയില്ലേ അവൻ ഒരു പുഞ്ചിരി യോടെ പറഞ്ഞു . പിന്നെ ഞാൻ താൽക്കാലികം ആയി ആണ് നിങ്ങളെ പഠിപ്പിക്കുന്നെ നിങ്ങൾക്ക് പുതിയ വേറെ സാർ വരുബോൾ ഞാൻ അങ്ങ് പോകും . പിന്നെ അതു വരെ ഞാൻ പഠിപ്പിക്കുന്ന കാര്യം ങ്ങൾ കൃത്യം മായി പഠിച്ചോണം അതു എനിക്കു നിർബന്ധം ആണ് അവൻ പറഞ്ഞു . ലച്ചൂ ആണെങ്കിൽ എന്താ ഇവിടെ ഇപ്പൊ ഇണ്ടയെ എന്നാ അവസ്ഥ യിൽ ഇരിക്കുവാന് ഗായു വും ഇന്ദു വും അവളെ നോക്കി ആക്കി ചിരിച്ചു . അവള് ഒന്നും വിശ്വാസം വരാതെ തല കുനിഞ്ഞു ഇരുന്നു . .
ബ്രേക്ക് പീരിയഡ് ലച്ചു ക്യാന്റീനിൽ ഇരിക്കുവാന് അവളുടെ മുഖം ആണെങ്കിൽ എന്തോ പോയ അണ്ണന്റെ പോലെ ആണ് ഇരിക്കുന്നത് ഇടക്ക് എന്തൊക്കെയോ കഴിക്കുകയും കുടിക്കുകയും ചെയ്യുന്നുണ്ട് . ഇന്ദു വും ഗായുവും അവളെ തന്നെ നോക്കി പരസ്പരം ചിരിക്കുവണ് . എന്നാലും ഇത് ഭയങ്കര ചതി ആയി പോയ് . കറങ്ങി തിരിഞ്ഞു അവൻ ഈ കോളേജിൽ തന്നെ വന്നാലോ ലച്ചു പറഞ്ഞു. നീ പിന്നെ എന്റെ ഏട്ടനെ കുറിച്ചു എന്താ വിചാരിച്ചേ. എന്റെ ഏട്ടൻ ഭയങ്കര മാന ആളാ നിനക്ക് അതു ഇത് വരെ യും മനസിൽ ആയില്ലേ ഇന്ദു ചോദിച്ചു . ഒന്ന് പോയെടി അവളുടെ ഒരു ഏട്ടൻ ഇനി അയാളുടെ കാര്യം എന്റെ മുമ്പിൽ ഇരുന്നു പറഞ്ഞാൽ ഉണ്ടെല്ലോ ഈ ജ്യൂസ് ഞാൻ നിന്റെ തല വഴി ഒഴിക്കും . ലച്ചൂ കുറച്ചു ദേഷ്യം ത്തിൽ പറഞ്ഞു
. അതിനു നീ എന്തിനാ അവളോട് ദേഷ്യം പിടിക്കുന്നെ അവള് തന്നെ ഇവിടെ വെച്ച് അല്ലെ കണ്ണേട്ടൻ ആ സാർ ആണെന്ന് അറിഞ്ഞേ . ലച്ചൂ അവിടെ നിന്നും ചാടി തുള്ളി പോയ് ടി ലച്ചൂ അവിടെ നിലക്ക് ഞങ്ങളും വരുന്നു ഇന്ദു പുറകിൽ നിന്നും വിളിച്ചു പറഞ്ഞു . …..
അവള് ക്ലാസ്സിലേക്ക് ചാടി തുള്ളി പോകുവായിരുന്നു . പെട്ടന്ന് അങ്ങോട്ട് കണ്ണൻ ഒരു ബുക്ക് ഒക്കെ കറക്കി വന്നു . ലച്ചൂ നെ കണ്ട് പതിവ് കുസൃതി ചിരി ചിരിച്ചു . അവള് പെട്ടന്ന് മുഖം തിരിച്ചു . നീ എന്നെ ഇവിടെ ഒട്ടും പ്രേതിക്ഷിച്ചു ഇല്ല അല്ലെ അവൻ അവളെ നോക്കി പറഞ്ഞു . താൻ പോടോ അവള് മുഖം കൊട്ടി പറഞ്ഞു . നീ എവിടെ ഉണ്ടോ അവിടെ ഈ കണ്ണനും കാണും . നിന്നെ അങ്ങെനെ ഒന്നും ഈ ഞാൻ വിട്ടു പോകില്ല. അവൻ പറഞ്ഞു പോടാ പട്ടി അവള് അവനെ നോക്കി പറഞ്ഞിട്ട് അവിടെ നീ നിന്നും പോയ്. ..
തിരികെ ലച്ചൂ വും ഗായു വും തമ്പുരാൻ മഠത്തിൽ എത്തിയപ്പോ അവിടെ അച്ഛമ്മ ഇരിക്കുന്ന കണ്ടു രണ്ടു പേരും അച്ചമ്മേ പോയ് കെട്ടി പിടിച്ചു . അഹ് അച്ഛമ്മയുടെ സുന്ദരി കുട്ടികളു വന്നോ . അച്ഛമ്മ ഇപ്പോഴാ ക്ഷേത്രം ദർശനം കഴിഞ്ഞു വന്നേ ഗായു ചോദിച്ചു. കുറച്ചു നേരം ആയി . മക്കളെ അവര് പറഞ്ഞു. ഇത് എന്താ ലച്ചൂട്ടി നിന്റെ തലയിൽ ഒട്ടും എണ്ണ ഇല്ലല്ലോ അച്ഛമ്മ പറഞ്ഞു . പോയ് തല നിറയെ എണ്ണ വെച്ച് കുളിക്ക് അവര് പറഞ്ഞു. അവള് അവരുടെ കവിളിൽ ഒരു ഉമ്മ വെച്ചിട്ടു അകത്തേക്ക് ഓടി കേറി കുസൃതി കൂട്ടി അവര് അവള് പോകുന്നതും നോക്കി ചിരിച്ചോണ്ട് പറഞ്ഞു. …..
ലച്ചൂ നോട്ട് എഴുതികൊണ്ട് ഇരിക്കുവായിരുന്നു aa അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നു ഹെലോ ലച്ചൂട്ടി . അഹ് സച്ചു ഏട്ടാ പറ അവള് പറഞ്ഞു . നമുക്ക് നാളെ ഒന്ന് കണ്ടാലോ അവൻ ചോദിച്ചു എ സത്യം ആണോ അവള് ആകാംഷ യോടെ ചോദിച്ചു അതെ അവൻ പറഞ്ഞു . അല്ല എവിടെ വെച്ച നമ്മൾ കാണുന്നേ അവള് ചോദിച്ചു അതു കോളേജിന് അടുത്തുള്ള Loves പാർക്കിൽ വന്നാൽ മതി അവൻ പറഞ്ഞു എപ്പോഴാ വരണ്ടേ അവള് ചോദിച്ചു ഉച്ച കഴിഞ്ഞു വന്നാൽ മതി അവൻ പറഞ്ഞു ശെരി ഞാൻ വരവേ അവള് ഉത്സാഹം ത്തോടെ പറഞ്ഞു . അല്ല താൻ എന്ത് ചെയ്യുവാ യിരുന്നു അവൻ ചോദിച്ചു ഞാൻ നോട്ട് എഴുതുവായിരിന്നു അവള് പറഞ്ഞു എന്നാൽ ശെരി താൻ നോട്ട് എഴുതി ക്കോ . അതു പറഞ്ഞു . അവൻ നെറ്റ് ഓഫ് ചെയ്തു പോയ്. ..
.പിറ്റേന്ന് ലച്ചൂ കോളേജിൽ പോകാൻ റെഡി ആയി ഗായു വരുന്നതിനു മുന്പേ അവള് ഇറങ്ങി അവള് നേരെ പോയത് ഒരു ജ്യൂലറി ഷോപ്പിൽ ആയിരുന്നു അവനായി ഒരു റിംഗ് മേടിക്കാൻ. കുറച്ചു ലൈറ്റ് ആയി ആയിരുന്നു അവള് തിരികെ കോളേജിൽ എത്തിയത് . കണ്ണൻ ആ സമയം ക്ലാസ്സ് എടുക്കു വായിരുന്നു . അവള് നേരെ ക്ലാസ്സിൽ ലേക്ക് ചേന്നു അയ്യോ ഇയാളായിരുന്നോ 1st. പീരിയഡ് അവള് മനസിൽ പറഞ്ഞു . ശോ ഞാൻ എങ്ങനെ ചേന്നു വിളിക്കും താമസിക്കുകയും ചെയ്തു . അവള് രണ്ടു കല്പ്പിച്ചു വിളിച്ചു സാർ അവൻ സൗണ്ട് കേട്ടടുത്തെക്ക് നോക്കി . അവൻ അവളെ നോക്കിട്ട് അവന്റെ വാച്ചിലേക് നോക്കി എന്താ എന്താ ലൈറ്റ് ആയെ അവൻ ചോദിച്ചു . അവള് അവനെ നോക്കി വളിച്ച ചിരി പാസ്സക്കി . എന്നിട്ട് പറഞ്ഞു അതു പിന്നെ സാർ കോളേജിൽ പോകാൻ റെഡി ആയി ഇറങ്ങി യപ്പോൾ എനിക്കു ചെറിയ ഒരു വയറു വേദന അപ്പൊ പിന്നെ കുറച്ചു നേരം റസ്റ്റ് ഒക്കെ എടുത്തു റെഡി ആയി ഇറങ്ങിയപ്പോൾ കുറച്ചു ലൈറ്റ് ആയി . അവള് മുഖത്തു നിഷ്കു വാരി എറിഞ്ഞു പറഞ്ഞു . അതു കേട്ടു ഗായു വും ഇന്ദു വും പരസ്പരം നോക്കി . ഓഹോ നിനക്ക് വയറു വേദന ആയിരുന്നു അല്ലെ എന്നാലേ വയറു വേദന കാരി എന്റെ ഈ പീരിയഡ് മൊത്തം പുറത്തു നിന്നാൽ മതി അവൻ പറഞ്ഞു. പിന്നെ ബ്രെക്കിനു എന്നെ വന്നു കാണണം അവൻ പറഞ്ഞു . അവള് ഒരു വളിച്ച മുഖം ത്തോടെ അവനെ നോക്കിട്ട് മസിൽ എന്തൊക്ക യോ പ്രാകിട്ടു അവിടെ മാറി നിന്ന് . ഇന്ദു വും ഗായു വും പരസ്പരം നോക്കി ചിരിച്ചു . .
അൽപ്പം സമയം കഴിഞ്ഞു ടി ലച്ചു സത്യം പറഞ്ഞോ നീ രാവിലെ ഞങ്ങളെ പോലും കൂട്ടാതെ എവിടെ ക്ക പോയെ ഇന്ദു ചോദിച്ചു . അവള് മിണ്ടാതെ കൈ കെട്ടി മാറി നിന്നു ടി ഞങ്ങള് നിന്നോടാ ചോദിച്ചേ രാവിലെ ഞാൻ കോളേജിൽ പോകാൻ റെഡി ആയി വന്നപ്പോ ഇവളെ കാണാൻ ഇല്ല കോളേജിൽ വന്നപ്പോ ഇവിടെ യും ഇല്ല സത്യം പറഞ്ഞോ നീ ആരെ കാണാൻ ആ രാവിലെ പോയെ . ഗായു ചോദിച്ചു . ഞാൻ എന്റെ ഒരു ഫ്രണ്ട് നെ കാണാൻ പോയതാ ഞങ്ങൾ അറിയാത്ത ഏത് ഫ്രണ്ട് ആണ് നിനക്ക് ഉള്ളത് ഇന്ദു ചോദിച്ചു . അതൊക്കെ ഉണ്ട് അവൾക്ക് എന്നെ അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞു അതിനു ഞാൻ പോയതാ നിങ്ങള് ഇങ്ങനെ ചോദ്യം ചോദിച്ചു എന്നെ ശല്യം ചെയ്യാതെ ഞാൻ ചേന്നു നിന്റെ ചേട്ടൻ ആ തീവണ്ടി യെ ഒന്ന് കാണട്ടെ . അതു പറഞ്ഞു അവള് അവിടെ നിന്നും മുങ്ങി ….
അവള് നേരെ ചെന്നത് കണ്ണന്റെ അടുത്തേക് ആയിരുന്നു അവൻ സ്റ്റാഫ് റൂമിൽ എന്തോ എഴുതി കൊണ്ട് ഇരിക്കുവായിരുന്നു . സാർ അവൾ അവനെ ചെന്നു വിളിച്ചു അവൻ തല ഉയർത്തി കൈയിൽഉള്ള പേന കറക്കി അവളെ നോക്കി . അഹ് വരണം ഇങ്ങോട്ട് കേറി അവൻ പറഞ്ഞു . അവള് അവന്റെ അടുത്തേക് ചേന്നു . എന്താ സാർ എന്നെ കാണണം എന്നു പറഞ്ഞേ അവള് ചോദിച്ചു . അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു . വെറുതെ നിന്നെ ഒന്ന് കാണാൻ അവൻ പതിയെ പറഞ്ഞു . അവള് അവനെ നോക്കി മുഖം കൊട്ടി . സത്യം പറ നീ രാവിലെ എവിടെ പോയതാ അവൻ ചോദിച്ചു . അതു എനിക്ക് തന്നോട് പറയണ്ട കാര്യം ഇല്ല . ശെരി പറയണ്ട ഞാൻ രാവിലേ പഠിപ്പിച്ച മുഴുവൻ നോട്ടു എന്റെ അടുത്ത് ഇരുന്നു എഴുതി ട്ട് പോയാൽ മതി അവൻ പറഞ്ഞു അതു കേട്ടു അവള് കണ്ണ് തള്ളി . .
തുടരും

by