രചന – മാതു
പക്ഷെ ലച്ചൂന് മാത്രം അതൊന്നും അംഗീകരിക്കാൻ കഴിഞില്ല . ആ ഞങ്ങൾ കാത്തിരിക്കുവായിരുന്നു രവി പറഞ്ഞു . ഞങ്ങള് താമസിച്ചോന്നും ഇല്ലല്ലോ ചെറുക്കന്റെ അച്ഛൻ എന്ന് തോന്നിക്കുന്ന ഒരാൾ ചോദിച്ചു. ഏയ് ഇല്ല വ നിങ്ങള് കേറി ഇരിക്കു രാജ വർമ്മ പറഞ്ഞു . ദ ഇതാ പയ്യൻ രാജീവ് ചെറുക്കന്റെ അച്ഛൻ പറഞ്ഞു . അഹം ഇവനെ ഞങ്ങൾക്ക് അറിയാത്തത് ഒന്നും അല്ലല്ലോ അതുകൊണ്ടാ ഞങ്ങളുടെ ലച്ചൂന് വേണ്ടി രാജീവിനെ ആലോചിച്ചത്. എവിടെ ലച്ചു മോളു അവളെ ഇങ്ങു വിളിച്ചേ ഞാൻ ഇപ്പൊ വിളിച്ചോണ്ട് വരാം അതു പറഞ്ഞു സരസ്വതി യും സുധ യും അകത്തേക്ക് കേറി പോയ് . ..
ലച്ചൂ ഇപ്പോഴും കരച്ചില് ആണ് ഗായു അവളെ സമാധാനിപ്പിക്കുണ്ട് . മോളെ ഈ ചായ കൊണ്ട് അവർക്ക് കൊടുക്ക് . സുധ പറഞ്ഞു . എനിക്കു വയ്യ ആന്റി എനിക്കു ഇപ്പോൾ കല്യാണം വേണ്ട . മോളെ മോളെ അവര് ചുമ്മാ ഒന്ന് കാണുന്നന്നെ ഒള്ളു ചെറുക്കന് മോളെ ഇഷ്ട്ടം അയാലെ ഈ കല്യാണം നടത്തു . എന്റെ മോളു ഈ ചായ കൊണ്ട് അവർക്ക് കൊടുക്ക് . അവര് പറഞ്ഞു . ഗായു നീ കൂടെ ചെല്ല് …………………..
…
അവള് ചായയും മായി ചേന്നു അവർക്ക് എല്ലാം അവളെ ഇഷ്ട്ടം ആയി നമുക്ക് ഈ ബന്ധം അങ്ങ് ഉറപ്പിക്കാം . ചെറുക്കന്റെ കൂട്ടര് പറഞ്ഞു രാജീവിന് ആണെങ്കിൽ പെണ്ണിനെ ഇപ്പോലെ കെട്ടിയാൽ കൊള്ളാവുന്നുണ്ട് അവരുടെ കുട്ടത്തിൽ ഉള്ള ഒരു സ്ത്രി പറഞ്ഞു . അതു കേട്ടു എല്ലാവരും ചിരിച്ചു . രാജീവ് ലച്ചൂ ന്റെ മുഖത്തേക്ക് നോക്കി അവള് അതു ഇഷ്ട്ടം പെടാത്ത പോലെ കേറി പോയ്. കുറച്ചു കഴിഞ്ഞപ്പോ വന്നവർ എല്ലാവരും പോയ് കുറച്ചു കഴിഞ്ഞപ്പോ നന്ദു അങ്ങോട്ട് വന്നു ലച്ചൂ എന്തിയെ അമ്മേ നന്ദു ചോദിച്ചു അവള് മുറിയിൽ ഉണ്ട് . ഓ എന്നോട് പിണക്കം ആയിരിക്കും അവൾക് അവളെ പെണ്ണ് കാണാൻ ചെറുക്കൻ വന്നപ്പോ ഞാൻ ഇവിടെ ഇല്ലാത്തതിൽ അതു പറഞ്ഞു അവൻ മുകളിൽ ലേക്ക് പോയ് . ..
അവൻ മുറിയിൽ കേറി ചെന്നപ്പോൾ അവള് കട്ടിലിൽ വസ്ത്രം പോലും മാറ്റാതെ കിടക്കുവായിരുന്നു . ലച്ചൂ ട്ടീ അവൻ അവളെ ചേന്നു വിളിച്ചു . എട്ടായി യോട് പിണക്കം ആണോ എന്റെ മോൾക്ക് അവൻ അവളുടെ തലയിൽ തലോടി ചോദിച്ചു . അവള് എഴുന്നേറ്റു ഇരുന്നു അവനെ കെട്ടി പിടിച്ചു കരഞ്ഞു . എനിക്കു ഇപ്പൊ കല്യാണം ഒന്നും വേണ്ട ഏട്ടായി . അവള് പറഞ്ഞു . അയ്യേ ഏട്ടന്റെ കൂട്ടി കരയുവാ ഞങ്ങളെ ഒക്കെ പിരിഞ്ഞു ഇരിക്കാൻ ഉള്ള വിഷമം ആണോ മോൾക്ക് അവൻ ചോദിച്ചു. എന്റെ മോളു കരയാതെ രാജീവ് നല്ലവനാ നിന്നെ പൊന്നു പോലെ നോക്കും മോളു ഈ ഡ്രസ്സ് ഒക്കെ മാറി ഒന്നു ഫ്രഷ് ആകു എന്നിട്ട് താഴെ ക്ക് വാ നമുക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാം അതു പറഞ്ഞു അവൻ താഴേക്ക് പോയ് . ..
.
വൈകിട്ടു സച്ചു നോട് അവള് എല്ലാം കാര്യങ്ങളും പറഞ്ഞു . എനിക്ക് വയ്യ സച്ചു ഏട്ടാ വേറെ ഒരാളെ കേട്ടൻ എനിക്കു പറ്റുന്നില്ല . നീ . വിഷമിക്കാതെ പെണ്ണെ ഇങ്ങനെ നിന്നെ വേറെ ആരും കല്യാണം കഴിക്കില്ല . അതു ഓർത്തു നീ വിഷമിക്കണ്ട അവന്റെ പേര് രാജീവ് എന്നാലേ പറഞ്ഞെ ഞാൻ എന്തങ്കിലും മാർഗം കാണാം നീ സുഖം മായി കിടന്നു ഉറങ്ങു അതു പറഞ്ഞു അവൻ പോയ് . …………….
.
വൈകിട്ടു നന്ദു വും കണ്ണനും അരവിന്ദ് ഒരു മിച്ചു കൂടി കുട്ടത്തിൽ ഗിരി യും ഉണ്ട് ഇന്നു എന്റെ ലച്ചൂനെ പെണ്ണു കാണാൻ ഒരു കൂട്ടര് വന്നു അവർക്ക് ഒക്കെ ഇഷ്ട്ടം പെട്ടു ഉടെനെ അവളുടെ വിവാഹം കാണും . ആരു നമ്മുടെ ലച്ചൂ ന്റെയോ അവള് കൊച്ചാലേ ഗിരി ചോദിച്ചു . അത്ര കൊച്ചു ഒന്നും അല്ല അവളുടെ ഇളക്കം നില്കാൻ ഒരു കല്യാണം എന്ത് കൊണ്ടും നല്ലതാ കണ്ണൻ പറഞ്ഞു . അതു പറഞ്ഞു അവൻ കൈയിൽ ഉള്ള മദ്യം കുടിച്ചു ഹ ഇങ്ങനെ അങ്ങ് വലിച്ചു കേറ്റതെ നിന്റെ കൂമ്പു വാടും അരവിന്ദ് കണ്ണനോട് പറഞ്ഞു . അങ്ങനെ ഒന്നും വാടില്ല ഞാൻ ഭയങ്കര സ്ട്രോങ്ങ് ആണ് കണ്ണൻ പറഞ്ഞു . ….
പിറ്റേന്ന് കോളേജ് ഗ്രൗണ്ടിൽ ലച്ചൂ വും ഗായു വും ഇന്ദു വും ഇരിക്കുവായിരുന്നു . ലച്ചൂ ന്റെ മുഖം ത് പഴയ തെളിച്ചം ഒന്നും ഇല്ല . നീ ഇങ്ങനെ വിഷമിക്കാതെ നിന്റെ സച്ചു എന്തങ്കിലും ഒരു വഴി കണ്ട് പിടിക്കും ഇന്ദു പറഞ്ഞു . വീട്ടിൽ എല്ലാവരും ഈ കല്യാണം നടത്തുവന്ന് പറഞ്ഞു ഇരിക്കുവാ എല്ലാരു വലിയ സന്തോഷം ത്തിലെ പ്രേത്യേകിച്ചു എന്റെ എട്ടായി ലച്ചൂ പറഞ്ഞു നിന്റെ എട്ടായി യോട് ഞാൻ സംസാരിക്കട്ടെ നിനക്ക് ഒരാളെ ഇഷ്ട്ടം ആണെന്നും ഈ കല്യാണം വേണ്ടാന്നും. ഇന്ദു ചോദിച്ചു എ അതൊന്നും വേണ്ട ചിലപ്പോൾ അതു എട്ടായി ഉൾകൊണ്ടെന്നു വരില്ല . അവള് പറഞ്ഞു പിന്നെ നീ എന്ത് ചെയ്യാനാ പോകുന്നെഗായു ചോദിച്ചു എനിക്ക് അറിയില്ല എന്താ വേണ്ട തെന്നു അതു പറഞ്ഞു അവിടെ നിന്നും പോയ് . ……
…
തമ്പുരാൻ മഠത്തിൽ എല്ലാവരും ലച്ചൂ ന്റെ നിച്ഛയം നടത്തുന്ന ആലോചനയിൽ ലാണ് കുറെ വർഷം കൂടി ഇരുന്നാണ് അവിടെ ഒരു കല്യാണം നടക്കാൻ പോകുന്നെ അതിന്റെ സന്തോഷം ത്തിൽ ലാണ് എല്ലാരു . നിശ്ചയം ത്തിന്റെ തലേ ദിവസം . തമ്പുരാൻ മഠത്തിൽ എല്ലാവരും സന്തോഷം ത്തോടെ കാര്യം ചെയ്തു നന്ദു ന്റെ ഒപ്പം കണ്ണനും അരവിന്ദും ഗിരി യു ഒപ്പം കൂടി. ലച്ചൂ ബാൽക്കണി യിൽ നിൽക്കുവായിരുന്നു ഇനിയും ഒന്നും മറച്ചു വെച്ചിട്ട് കാര്യം ഇല്ല ഞാൻ എല്ലാം. കാര്യം വും എന്റെ അച്ഛനോട് ചേന്നു പറയൻ പോകുവാ അവള് എന്തോ മനസിൽ ഉറപ്പിച്ചു രവി വർമ്മയുടെ അടുത്തേക്ക് ചേന്നു അയാള് അവിടെ നാളത്തേക്ക് വേണ്ട കാര്യങ്ങൾ ചെയുവായിരുന്നു അച്ഛാ അവള് വിളിച്ചു അയാള് വാത്സല്യ ത്തോടെ അവളെ നോക്കി എന്താ മോളെ അയാള് ചോദിച്ചു അതു പിന്നെ എനിക്കു ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു അവള് പറഞ്ഞു എന്ത് കാര്യം അയാള് ചോദിച്ചു അവള് അയാളെ നോക്കി കണ്ണ് നിറച്ചു എന്നിട്ട് ചുറ്റി പിടിച്ചു എന്ത് പറ്റിയട അച്ഛന്റെ കുട്ടിക്ക് മ് പിന്നെ മോൾക്ക് കല്യാണം ത്തിനു എന്തൊക്കെ ആ വേണമെന്ന് നേരത്തെ പറയണം കേട്ടോ എന്നാലേ മോൾക്ക് ഇഷ്ട്ടം ഉള്ളതൊക്കെ കിട്ടു അവളുടെ കണ്ണിൽ നിന്നും ശക്തമായി കണ്ണീർ വന്നൊണ്ട് ഇരുന്നു . ……………………..
അവള് ഒന്നും പറയാതെ അവിടെ നിന്നും ഓടി പോയ് പാവം കുട്ടി എല്ലാരേയും പിരിയുന്നതിന്റെ വിഷമം മ രവി യും അതു കണ്ട് കണ്ണ് നിറച്ചു . അവള് റൂമിൽ പോയ് ഒരുപാട് നേരം കരഞ്ഞു നിശ്ചയം മംഗളം മായി നടന്നു ഉടെനെ തന്നെ വിവാഹം നടത്താൻ എല്ലാരു കൂടി തീരുമാനിച്ചു . സച്ചിനെ അവള് എല്ലാം വിവരവും അറിയിച്ചു എങ്കിലും അവന്റെ ഭാഗത്തു നിന്നു ഒരു മറുപടി യും അവൾക്ക് ലഭിച്ചില്ല അതു അവളെ ഒരുപാട് സങ്കടം ഉണ്ടാക്കി . അവന്റെ സ്നേഹം കള്ളം മാണെന്ന് പോലും അവൾക്ക് തോന്നി …………
ദിവസ്സങ്ങൾ കൊഴിഞ്ഞു പൊക്കോണ്ടിരുന്നു ഇതിന് ഇടക്ക് സച്ചൂന്റെ ഒരു മറുപടി യും ലച്ചൂന് ലഭിച്ചില്ല അവള് ഒരു മുറിയിൽ തന്നെ ഒതുങ്ങി കൂടാൻ തീരുമാനിച്ചു . അവള് ഓരോന്നും ആലോചിച്ചു കട്ടിലിൽ കിടക്കുവായിരുന്നു പെട്ടന്ന് ആരോ കതകിൽ വന്നു മുട്ടി അവള് കതക് പോയ് തുറന്നു സരസ്വതി ആയിരുന്നു അതു എന്ത് കോലമ ലച്ചൂ നിന്റെ. നീ കല്യാണം ഉറപ്പിച്ച പെണ്ണാണെന്ന് മറക്കണ്ട . നീ എന്താ ഇപ്പൊ ഭക്ഷണം ഒന്നും അങ്ങനെ കഴിക്കാതെ നേരത്തെ ഫൂഡ് ഫൂഡ് എന്ന് നടക്കുന്ന പെണ്ണായിരുന്നു വന്നേ വല്ലതും കഴിക്ക് നാളെ ആഭരണം വും ഡ്രസ്സ് ഒക്കെ നമുക്ക് എടുക്കാൻ പോകാൻ ഉള്ളതാ വാ വല്ലതും വന്നു കഴിച്ചേ അവര് പറഞ്ഞു . എനിക്കു ഒന്നും വേണ്ട അമ്മ അവള് പറഞ്ഞു ആഹാ അങ്ങെനെ ഒന്നും പറഞ്ഞാൽ പറ്റില്ല വല്ലതും വന്നു കഴിച്ചേ നീ അതു പറഞ്ഞു അവര് അവളെ അവിടെ നിന്നും നിർബന്ധം ച്ചു കൊണ്ട് പോയ് . ..
…….
പിറ്റേന്ന് കല്യാണം ത്തിനുള്ള ഡ്രസ്സ് എടുക്കാൻ ലച്ചൂനെ എല്ലാവരും നിർബന്ധിച്ചു കൊണ്ട് പോയ് അവളുടെ കൂടെ ഗായു വും പോയ് . എല്ലാവര് ചേർന്ന് അവൾക്ക് വേണ്ട ഡ്രെസും ആഭരണങ്ങളും എടുത്തു രാജീവ് അവളെ കണ്ട് ചിരിച്ചു കാണിച്ചു വെങ്കിലും അവള് വലിയ താല്പര്യം ഇല്ലാത്ത ചിരി സമ്മാനിച്ചു . അവർക്ക് കുറച്ചു പ്രൈവസി കിട്ടിക്കോട്ടെ എന്ന് വിചാരിച്ചു ഭക്ഷണം കഴിക്കാൻ കേറിയപ്പോ എല്ലാവരും അവരോടു മാറി ഇരുന്നോളാൻ പറഞ്ഞു രാജീവ് അവളോട് ഓരോന്നും സംസാരിക്കുന്നുണ്ടങ്കിലും അവള് അതെല്ലാം മൂളി കേട്ടു . …………
അങ്ങെനെ എല്ലാവരും കാത്തിരുന്ന ലച്ചു ന്റെ കല്യാണം ഇങ്ങു എത്തി കല്യണം ത്തിന്റെ തലേന്ന് തമ്പുരാൻ മഠം ആഘോഷം ലഹരി യിൽ ആറടി . നാട്ടിൽ മുഴുവൻ അവരുടെ ആഡംബര കല്യാണം തെ പറ്റി യും 4 കൂട്ടം പായസം അടങ്ങിയ സദ്യ യെ പറ്റി യും ചർച്ച ആയി . ..
തുടരും,

by