18/04/2026

രാധാകൃഷ്ണ : ഭാഗം 21

രചന – മാതു

വിവാഹം കഴിഞ്ഞു എല്ലാവരും ഫോട്ടോ എടുപ്പിലും കാര്യംങ്ങളിലും ശ്രെദ്ധ തിരിച്ചു. ലച്ചൂ എല്ലാം കാര്യം ത്തിലു മുഖം കറുപ്പിച്ചു നിന്നു വെങ്കിലും . നന്ദു കണ്ണനെ നോക്കി കണ്ണടച്ച് കാണിച്ചു . കണ്ണൻ ഇടക്ക് ഇടക്ക് ലച്ചൂ ന്റെ മുഖത്തേക്ക് നോക്കുന്നുണ്ടങ്കിലും അവള് മുഖം തിരിച്ചു . നീ എത്ര നാള് എന്റെ അടുത്ത് ഇങ്ങനെ മുഖം തിരിച്ചു ഇരിക്കും ലച്ചൂ നീ ഇനിയും എന്റെ കൂടെ അല്ലെ ജീവിക്കാൻ പോകുന്നെ . ഉച്ചക്ക് സദ്യ കഴിക്കാൻ ഇരുന്നപ്പോ പേരിനു മാത്രം എന്തൊക്കെയോ നുള്ളി പെറുക്കി ലച്ചൂ കഴിച്ചു കണ്ണൻ അതെല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു . ……….

അൽപ്പം നേരം കഴിഞ്ഞു രാഹു കാലംത്തിനു മുന്നേ ശ്രീ മംഗലത് എത്തണം എന്ന് രാജ ശേഖരൻ പറഞ്ഞു ഇന്ദു ലച്ചൂന്റെ കൈ പിടിച്ചു കാറിന്റെ അടുത്തേക് കൊണ്ട് പോയ്‌ പോകുന്നതിനു മുൻപ് അവള് ഗായു നെ നോക്കി പക്ഷെ അവളെ അവിടെ എങ്ങും കണ്ടില്ല . കണ്ണൻ എന്നെ കെട്ടാൻ സമ്മതം അറിയിച്ചപ്പോൾ മുതൽ അവളെ കാണാൻ ഇല്ല ഇവൾക്ക് ഇത് എന്ത് പറ്റി . ലച്ചൂ മനസിൽ ഓർത്തു . ഇന്ദു അവളെ ഡോറു തുറന്നു കേറ്റി ഇരുത്തി. മറു സൈഡിൽ ആയി കണ്ണനും ഉണ്ടായിരുന്നു . അവള് കണ്ണു രണ്ടും ഇറുകെ അടച്ചു കാറിന്റെ സീറ്റിൽ ചാരി ഇരുന്നു . എന്തുകൊണ്ടോ കണ്ണിൽ നിന്നും കണ്ണീർ വന്നു കൊണ്ടേ ഇരുന്നു . അവരുടെ കാറു ആദ്യ പുറപ്പെട്ടു . പിന്നാലെ ആയി മറ്റുള്ള വരും പോയ്‌ . …

ശ്രീ മംഗലത് നീ ഇങ്ങെനെ ഇവിടെ നിന്നോ അവൻ പെണ്ണു കെട്ടി ഇങ്ങോട്ട് വരുന്നുണ്ട് മാളു നോട് രാജ ലക്ഷ്മി പറഞ്ഞു . ഇനി നമ്മുടെ പ്ലാൻ ഒന്നും നടക്കാൻ പോകുന്നില്ല എല്ലാം ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ചു ഇല്ലേ അവര് നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു . അമ്മ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ അല്ലങ്കിൽ തന്നെ എനിക്കു ഭ്രാന്ത് പിടിച്ചു ഇരിക്കുവാ . ആ ഇനി ഞാൻ മിണ്ടിയാൽ എന്താ മിണ്ടി ഇല്ലങ്കിൽ എന്താ ഇങ്ങനെ ഒരു കഴിവ് കേട്ട മോളെ ആണെല്ലോ എനിക്കു കിട്ടിയത് അവര് പറഞ്ഞു . അവള് അവിടെ കണ്ട ഫ്‌ളവർ വെയ്‌സ് നിലത്തു ഇട്ടു പൊട്ടിച്ചിട്ട് അവിടെ നിന്നും പോയ്‌. ……….

അൽപ്പം സമയം കഴിഞ്ഞു ശ്രീ മംഗലത് എല്ലാവരും എത്തി. മാലിനി നില വിളക്കും മായി അവരെ സ്വീകരിച്ചു അകത്തു കേറ്റി . അവള് വലതു കാല് വെച്ച് ആ വീടിന്റെ പടി കേറി . പൂജ മുറിയിൽ വിളക്ക് കൊണ്ട് വെച്ച് കൈ കൂപ്പി നിന്നപ്പോ അവളുടെ മനസു ശൂന്യം ആയിരുന്നു . ഇന്ദു അവളെ കൊണ്ട് കണ്ണന്റെ മുറിയിൽ ഇരുത്തി എന്നിട്ട് അവളോട്‌ ഫ്രഷ് ആയിക്കോളാൻ പറഞ്ഞു . ആ വീട് അവൾക്ക് അന്യ മല്ലങ്കിലും എന്തോ ഒറ്റ പെടൽ അവൾക് അനുഭവ പെട്ടു . …

രാത്രി കണ്ണനും ഗിരി യും അരവിന്ദും ഒരുമിച്ചു ഇരുന്നു മദ്യ പിക്കുവായിരുന്നു . കണ്ണ നീ ഇപ്പൊ തന്നെ ഓവറാ ചെല്ല് ലച്ചൂ ഒറ്റക്ക് ഇരുന്നു ബോറടിക്കുവായിരിക്കും . ഈ ഒരു ഗ്ലാസ്‌ കൂടി കുടിച്ചിട്ട് ഞാൻ പൊക്കോളാം വേണ്ട ഇപ്പൊ തന്നെ ഒരുപാട് ആയി നീ കേറി പൊയിക്കെ ഗിരി അവന്റെ കൈയിൽ നിന്നും ഗ്ലാസ്‌ പിടിച്ചു വാങ്ങി . അവനെ നിർബന്ധിച്ചു കേറ്റി വിട്ടു എന്നാൽ നമുക്കും പോകാം അരവിന്ദ് ഗിരി യോട് പറഞ്ഞു . അഹം ശെരിയാ നേരം ഒരുപാട് ആയി ………………

. ഇന്ദു കണ്ണന്റെ മുറിയിൽ ചേന്നു നോക്കിയപ്പോ ലെച്ചു വിവാഹ വസ്ത്രം പോലും മാറ്റാതെ ഇരിക്കുവാ . നീ ഇത് എന്ത് ഇരിപ്പ ഇരിക്കുന്നെ ലച്ചൂ വസ്ത്രം പോലും മാറ്റിട്ടു ഇല്ല നിന്റെ മുഖം കണ്ടാൽ അറിയാം ഇന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ലന്നു ദ കുളിച്ചിട്ടു ഈ സാരി ഉടുക്കു എന്നിട്ട് താഴേക്ക് വാ നമുക്ക് ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കാം . അവള് ഇന്ദുനെ ഒന്ന് നോക്കിട്ട് കുളിക്കാൻ കേറി ഇന്ദു അവളെ ഒരുക്കി താഴേക്ക് കൊണ്ട് പോയ്‌ . മാലിനി അവർക്ക് ഭക്ഷണം വിളമ്പി കൊടുത്തു . കണ്ണനും ഭക്ഷണം കഴിക്കാൻ ഉണ്ടായി രുന്നു ഇന്ദു ഇടക്ക് ഇടക്ക് കണ്ണനെ നോക്കി പേടിപ്പിക്കുന്നുണ്ട് അവൾക്ക് മനസിൽ ആയിരുന്നു അവൻ നല്ല പോലെ കുടിച്ചിട്ട് ഉണ്ടെന്നു . അവൻ ഇന്ദു നെ. കണ്ണടച്ച് കാണിച്ചു . ..

അൽപ്പം സമയം കഴിഞ്ഞു മാലിനി അവളുടെ അരികിലേക്ക് പാൽ ഗ്ലാസ്‌ മായി വന്നു . ആഹാ എന്റെ മോളു സെറ്റ് സാരി ഒക്കെ ഉടുത്ത പ്പോൾ സുന്ദരി ആയാലോ . കണ്ണന്റെ സെലക്ഷന ഈ സാരി അവൻ അവനും അരവിന്ദ് കൂടി വാങ്ങി കൊണ്ട് വന്നതാ അപ്പൊ അങ്ങോട്ട്‌ ഇന്ദു വന്നു അവളുടെ തലയിൽ കുറച്ചു മുല്ല പൂ ചൂടി കൊടുത്തു . കുറച്ചു ആഭരണം വും അണിയിച്ചു . പാൽ ക്ലാസ്സ്‌ നൽകി അവളെ മുകളിൽ ലേക്ക് പറഞ്ഞു വിട്ടു . അതുമായി പോകുബോൾ അവളുടെ മനസിൽ എന്താന്ന് ഇല്ലാത്ത ദേഷ്യം വും സങ്കടം വും തോന്നി ഇനി എന്ത് എന്നുള്ള ചിന്ത അവളുടെ മനസിനെ അലട്ടി . കണ്ണന്റെ മുറിയിൽ ലേക്ക് കേറി പോകുന്ന ലച്ചൂ നെ മാളു ദേഷ്യം ത്തോടെ നോക്കി നിന്നു അവള് മുറിയിൽ കേറി അവിടെ ഉള്ളതെല്ലാം ദേഷ്യം തൽ എറിഞ്ഞു ഉടച്ചു . ……
………………….. . ..

ലച്ചൂ കണ്ണന്റെ മുറിയിൽ ലേക്ക് കേറി ചെന്ന് മുല്ല പൂക്കൾ ആലും പനിനീർ പൂക്കൾ ആലും ആ മുറി അലങ്കരിച്ചു ഇരുന്നു . അവള് പാൽ ഗ്ലാസ് കൊണ്ട് മേശ മേൽ വെച്ച് . അവളെ കണ്ടോണ്ട് അവൻ കൈയിൽ ഉള്ള സിഗരറ്റ് കളഞ്ഞു . കട്ടിലിൽ നിന്നും എഴുനേറ്റു വാതിൽ അടച്ചു കുറ്റി ഇട്ടു . പതിവ് കള്ള ചിരി യാൽ അവൻ അവളെ നോക്കി . അവള് അതു ഇഷ്ട്ടം ആകാത്ത പോലു മുഖം തിരിച്ചു . അവൻ അവളുടെ അടുത്തേക്ക് ചേന്നു അവളെ തന്നെ നോക്കി നിന്നു പാൽ ഗ്ലാസ്‌ എടുത്തു അവൾക്ക് നേരെ നീട്ടി ദ ഇത് കുടിക്ക് നിനക്ക് നല്ല ഷിണം കാണും . എനിക്ക് വേണ്ട അതു പറഞ്ഞു അവള് അവന്റെ അടുത്ത് നിന്നും മാറി നിന്നു . കുടിക്ക് ഇത് അവൻ അവളുടെ ചുണ്ടോട് ഗ്ലാസ്‌ അടുപ്പിച്ചു . അവള് അതു ഊക്കോടെ തട്ടി തെറിപ്പിച്ചു . എനിക്കു വേണ്ടാന്ന് അല്ലെ പറഞ്ഞെ എന്റെ മാന സമാദാനം കളയാതെ എന്റെ മുമ്പിൽ നിന്നും പോകുന്നുണ്ടോ . എന്തിന്റെ പേരില താൻ എന്നെ കെട്ടാൻ തയ്യാർ ആയതു . എനിക്കു തന്നെ ഇഷ്ട്ടം അല്ല എന്റെ എട്ടായി യെ കാണുന്ന പോലെ യാ ഞാൻ തന്നെ കാണുന്നെ . എന്നോട് സ്നേഹം കാണിച്ചു വന്നവൻ എന്നെ ചതിച്ചു . അവനു ഇപ്പോൾ എന്നെ വേണ്ട . ………

ഞാൻ മനസു കൊണ്ട് ഭർത്താവ് ആക്കാൻ ആഗ്രഹിച്ചത് എന്റെ സച്ചു ഏട്ടനെ യാ പക്ഷെ ഏട്ടൻ എന്നെ വേണ്ട ഇപ്പൊ . അതിന്റെ കാരണം എന്താന്ന് എനിക്കു അറിയില്ല അതു പറഞ്ഞു അവള് ഉറക്കെ ഉറക്കെ കരഞ്ഞു കണ്ണൻ എല്ലാം കേട്ടു തല കുനിഞ്ഞു നിന്നു . അവള് കണ്ണീർ തുടച്ചു മുന്നോട്ടു നടക്കാൻ ഒരുങ്ങി പെട്ടന്ന് അവളുടെ കാലിൽ ഗ്ളസ്സിന്റെ ചീളു കൾ കൊണ്ട് കേറി അവള് വേദന കൊണ്ട് അലറി കരഞ്ഞു . അയ്യോ അവൻ അവളെ പിടിക്കാൻ ആഞ്ഞു പക്ഷെ അവള് ആ കൈ തട്ടി എറിഞ്ഞു . എന്നെ തൊട്ടു പോകരുത് . അവള് വേദന കടിച്ചു പിടിച്ചു പറഞ്ഞു . നിങ്ങളെ എനിക്കു ഇഷ്ടം അല്ല നിങ്ങൾ എന്റെ കഴുത്തിൽ താലി കെട്ടിയത് എന്നെ ദ്രോഹിക്കാനാ എന്നെ തൊടരുത് അതു പറഞ്ഞു അവളുടെ ബോധം മെല്ലെ മറിഞ്ഞു . അവന്റ കൈയിൽ ലേക്ക് അവള് കുഴഞ്ഞു വീണു അവൻ അവളെ താങ്ങി പിടിച്ചു . ലച്ചൂ മോളെ കുഞ്ഞേ അവൻ അവളെ കുലിക്കി വിളിച്ചു . അവൻ അവളെ കോരി എടുത്തു കട്ടിലിൽ കിടത്തി . അവളുടെ കാലിലെ കുപ്പി ചില്ല് അവൻ പതിയെ ഊരി എടുത്തു അവള് പാതി ബോധം ത്തിലും മുഖം ചുളിച്ചു . ……
………………………
ഫസ്റ്റ് ടൈഡ് കൊണ്ട് വന്നു കാല് ഡ്രസ്സ്‌ ചെയ്തു കൊടുത്തു . അവളുടെ പൂ പോലെ ഉള്ള കാലിൽ വലിയ മുറിവ് തന്നെ ആണ് ഉണ്ടായത് . അവൻ അവളുടെ കാലിൽ കെട്ടി പിടിച്ചു ഒരുപാട് കരഞ്ഞു . അപ്പൊ അവന്റെ മനസിൽ കുഞ്ഞു ലച്ചൂ ന്റെ മുഖം മാത്രം മേ ഉള്ളായിരുന്നു . കൊച്ചരി പല്ല് കാട്ടി ചിരിക്കുന്ന കുഞ്ഞു ലച്ചു ന്റെ മുഖം . അവളുടെ മുഖത്തേക്ക് അവൻ ഒരു പാട് നേരം നോക്കി ഇരുന്നു അവളുടെ മുഖം കണ്ടപ്പോ അവനു തോന്നി അവള് ഒരുപാട് നാളായി ഉറഞ്ഞിട്ടെന്ന് . അവൻ ലൈറ്റ് ഓഫ്‌ ചെയ്തു കട്ടിലിന്റെ ഒരു ഓരം ചേർന്ന് കിടന്നു . അവന്റ മനസു എന്തൊക്ക കാരണങ്ങൾ കൊണ്ട് അസ്വസ്ഥം ആയിരുന്നു. .

തമ്പുരാൻ മഠത്തിൽ ഗായു മുറിയിൽ ഇരുന്നു കരയുവായിരുന്നു . അപ്പൊ കണ്ണേട്ടൻ എന്നോട് ഇഷ്ട്ടം ഇല്ലായിരുന്നോ. എന്റെ മനസിൽ മാത്രമേ ഇഷ്ട്ടം ഉള്ളയിരുന്നോ . ഞാൻ ഒരു മണ്ടി ആയി പോയല്ലോ . ചെറുപ്പം തൊട്ടേ മനസിൽ കൊണ്ട് നടന്ന പുരുഷനെ എനിക്കു നഷ്ട്ടം ആയല്ലോ . അവള് അതു പറഞ്ഞു അലറി അലറി കരഞ്ഞു . ……

മറ്റൊരിടത്തു ലച്ചൂന്റെ പേര് പറഞ്ഞു ഒരാൾ അലറി . അവളുടെ ഫോട്ടോയിൽ അയാളുടെ കൈ ഓടി നടന്നു . അയാളുടെ മുഖം ദേഷ്യം താൽ വലിഞ്ഞു മുറുകി . കൈയിൽ ഉള്ള മയക്കു മരുന്ന് അയാൾ ദേഹത്തേക്ക് കുത്തി ഇറക്കി . …….
..
തുടരും