The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മാതു
കൈയിൽ ഉണ്ടായിരുന്ന സിപ്പപ്പ് തരിപ്പിൽ കേറി അവൾ ചുമക്കാൻ തുടങ്ങി . ഗായുവും അവളും ശബ്ദം കേട്ട ഭാഗത്തു ഒരു പോലെ നോക്കി . ഒരു പോടീ മീശ കാരൻ അവരുടെ അടുത്തേക്ക് നടന്നു വന്നു . ചുണ്ടിൽ വശ്യം മായ പുഞ്ചിരി യും . കണ്ണുകളിൽ . ആരെയും മയക്കുന്ന കാന്തി കാതയും . ഇരു നിറം ആണെകിലും പ്രേത്യക ഭംഗി ആണ് അവനെ കാണാൻ . നെറ്റിയിൽ വീണു കിടക്കുന്ന മുടി കൈ കൊണ്ട് ഒതുക്കി വേച്ചു .. അവൻ അവരുടെ അടുത്തേക്ക് വന്നു .
……………………ഇതാണ് നമ്മുടെ കഥ നായകൻ . (നമുക്ക് നായകൻ ആണെങ്കിലും നമ്മുടെ ലച്ചു ഇവൻ വില്ലന😌) ശ്രീ മംഗലത്തെ കൃഷ്ണ തപസ് മേനോൻ എല്ലാവരുടെയും കണ്ണൻ . രാജ ശേഖരാ മേനോന്റെ യും. മാലിനി മേനോന്റെ യും മൂത്ത സൽ പുത്രൻ . …..
അവനെ കണ്ടപ്പോ ലച്ചൂന്റെ മുഖം ത് ഒരേ സമയം ദേഷ്യവും പുച്ഛവും വന്നു . പക്ഷെ ഗായു ന്റെ മുഖം ത് അവനോട് ആരാധന ആയിരുന്നു . എടി കുള്ളത്തി എന്താടി നീ ഇവിടെ ഉരുണ്ട് ഉരുണ്ട് നിൽക്കുന്നത് . നിനക്കൊന്നും ക്ലാസ്സിലെ. അവൻ പുഞ്ചിരി മായാതെ ചോദിച്ചു . നീ പോടാ നിനക്ക് ക്ലാസ്സ് ഇല്ലേ . അവൾ ദേഷ്യം ത്തോടെ ചോദിച്ചു .
പോടന്നോ . കണ്ണേട്ടന്ന് വിളിക്കടി . അവൻ ശബ്‌ദം ഉയർത്തി പറഞ്ഞു. അയ്യെടാ ആദ്യം നീ എന്നെ കുള്ളത്തി നു വിളിക്കുന്നത് നിർത്തു അത് കഴിഞ്ഞു ആലോചിക്കാം . അവൻ ഉറക്കെ ചിരിക്കാൻ തുടങ്ങി. അവന്റെ ചിരി കണ്ടപ്പോ അവൾക്ക് ദേഷ്യം വന്നു എന്തടാ ചിരിക്കൂന്നേ . അവൾ മുക്ക് വിറപ്പിച്ചോണ്ട് ചോദിച്ചു . പിന്നെ ആവിശ്യം ത്തിനു നീളം ഇല്ലാത്ത നിന്നെ പിന്നെ ലോക സുന്ദരി നു വിളിക്കാം . അവൻ കൈയിൽ ഇരുന്ന ബുക്ക് കറക്കി കൊണ്ട് പറഞ്ഞു . അതുടെ കേട്ടപ്പോ അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല . അവൾ അവന്റെ ഷർട്ടിനു കുത്തി പിടിച്ചു ടാ അവൻ അവളുടെ കൈയിൽ കേറി പിടിച്ചു എ ഇത് എന്താ സിപ്പപ്പോ അവൻ അവളുടെ കൈയിലേക്ക് നോക്കി ഇവിടെ താടി മറു കൈയിൽ ഇരുന്ന അവളുടെ സിപ്പപ്പ് തട്ടി പറിച്ചു . ടാ പട്ടി ഇവിടെ താടാ എന്റെ സിപ്പപ്പ് . അവൾ അലറി . മനസില്ല . നീ എന്തോ ചെയ്യും അവൻ ചോദിച്ചു . അവൻ അത് പൊട്ടിച്ചു കുടിക്കാൻ തുടങ്ങി . അയ്യോ എന്ത് പണിയ കണ്ണേട്ടാ ഈ കാണിച്ചേ വേണമെങ്കിൽ ഞാൻ ഒരണം തെരില്ലായിരുന്നോ. ഗായു പറഞ്ഞു . എനിക്കു ചോദിച്ചു വാങ്ങി കുടിക്കുന്നതിലും ഇഷ്ട്ടം . ഇങ്ങനെ ഇവളുടെ കൈയിൽ നിന്നും ഇങ്ങനെ വഴക്കിട്ടു കുടിക്കുന്നത . അവൻ ഗായു നെ നോക്കി കണ്ണിറുക്കി കാണിച്ചു . . ഗായു അവനെ നോക്കി ഒന്നു പുഞ്ചിരി ച്ചു . ടാ ……
ടാ നോക്കിക്കോ നിന്റെ കാര്യം ഞാൻ എന്റെ എട്ടായിടെ അടുത്ത് പറഞ്ഞു കൊടുക്കും . ഓ നിന്റെ ഏട്ടൻ ഇപ്പൊ എന്നെ മുക്കിൽ കേറ്റും ഒന്നു പോയെടി. അത് പറഞ്ഞു അവൻ കട്ടി പിരികം പൊക്കി അവളെ കാണിച്ചു പിരിക കൊടിയിൽ അവൻ നടക്കു വരച്ചേക്കുന്ന കുറി അവനു നന്നയി ചേരുന്നുണ്ടന്നു ഗായുവിനു തോന്നി ഒരു നിമിഷം അവൾ അവനെ തന്നെ നോക്കി . അവൻ സിപ്പപ്പ് നുണ ഞ്ഞു അവിടെ നിന്നും നടന്നു പോയി അപ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു ആരെയും മയക്കുന്ന പുഞ്ചിരി . …….
പെട്ടന്ന് ബെൽ അടിക്കുന്ന സൗണ്ട് കേട്ടു അവര് രണ്ടു പേരും . ക്ലാസിൽ ഓടി കേറി . ലച്ചൂന്റെ മുഖം കടന്നാൽ കുത്തിയത് പോലെ ഉണ്ടായിരുന്നു പെട്ടന്ന് തന്നെ . അവിടേക്ക് ഒരു പെൺ കൂട്ടി കേറി വന്നു . അവൾ അവരുടെ അടുത്ത് വന്നിരുന്നു . എന്താടി ഇവളുടെ മുഖം ഇങ്ങനെ കടന്നാൽ കുത്തിയത് പോലെ ഇരിക്കുന്നെ. ആ പെൺ കുട്ടി ചോദിച്ചു . .
.
ഇതാണ് കൃഷ്‌ണേന്ദു .എന്നാ ഇന്ദു . നമ്മുടെ കണ്ണന്റെ ഒരേ ഒരു പെങ്ങൾ ബാക്കി വഴിയേ പറയാം .
ആ ഒരു കടന്നാൽ കുത്തി അതു നിന്റെ ഏട്ടൻ ആണെന്നെ ഒള്ളു ഗായു പറഞ്ഞു എന്ത് എന്റെ ഏട്ടനോ ഏട്ടന് മായി ഇവള് ഇന്നും വഴക്ക് ഉണ്ടായോ . ഇന്ദു ചോദിച്ചു . അതേടി ഗായു നടന്ന സംഭവം എല്ലാം പറഞ്ഞു . അതുകേട്ടു ഇന്ദു ചിരിച്ചു . എന്തിനടി ഇളിക്കുന്നെ . ലച്ചു ചോദിച്ചു . എടി എന്റെ ഏട്ടൻ അങ്ങനെ ചെയ്‌തെന്ന് നീ എന്നോട് എന്തിനാ മിണ്ടാതെ ഇരിക്കുന്നെ . എനിക്കു നിന്നോട് പിണക്കം ഒന്നും ഇല്ല . നിന്റെ ഏട്ടന് ഉള്ള പണി ഞാൻ കൊടുത്തോളം . ലച്ചു പറഞ്ഞു. ……………………
.പെട്ടന്ന് അങ്ങോട്ട് മാത്‍സ് ടീച്ചർ വന്നു അയ്യോ തള്ള വന്നടി ഇന്ന് ഫാസ്റ്റ് തന്നെ ഇവരാണോ ലച്ചു ചോദിച്ചു . അതേടി അതെല്ലേ ഞാൻ നിന്നോട് നേരത്തെ ഹോം വർക്ക് ചെയ്യാൻ പറഞ്ഞെ ഗായു പറഞ്ഞു . എല്ലാരു ഹോം വർക്ക് ചെയ്തോ ടീച്ചർ ചോദിച്ചു . ചെയ്തു ടീച്ചർ എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു . എന്നാൽ എല്ലാരും ബുക്ക് അടച്ചു വെച്ചേ . അതെ മെതേഡിൽ ഉള്ള വേറെ പ്രോബ്ലം ബോർഡിൽ ചെയ്യണം എല്ലാരും രാധ ലക്ഷ്മി . വന്നു കണക്ക് ചെയ് ടീച്ചർ പറഞ്ഞു അയ്യോ പെട്ടടി . അവൾ ഗായു നോട് പറഞ്ഞു. മ് ചെയ്യ് ടീച്ചർ അവളുടെ കയ്യിൽ ചോക്ക് കൊടുത്തു . പക്ഷെ . അവൾ ക്ക് അത് അറിയില്ല യിരുന്നു . അവൾ തെറ്റായി ചെയ്തു . എന്താ രാധ ഈ കാണിച്ചു വെച്ചേക്കുന്നേ . ടീച്ചർ ചോദിച്ചു . അവൾ ടീച്ചറിനെ ദയനീയ മായി നോക്കി . പെട്ടന് അങ്ങോട്ട് കണ്ണൻ വന്നു അവൻ വരുബോൾ ടീച്ചർ അവളെ ചൂരൽ ഉപയോഗിച്ച് . തുടയിൽ അടിക്കുന്ന തന്നു കണ്ടത് . അവനു അത് കണ്ടു ചിരി വന്നെങ്കിലും . അവൻ ചിരി കടിച്ചു പിടിച്ചു . രാവിലെ ഓരോന്നു ഒരുങ്ങി കെട്ടി വന്നോളും . പോയി ഇരിക്കാഡോ അവിടെ പോയി . അവൾ അവൻ കണ്ട നാണം കേടിൽ ബഞ്ചിൽ പോയി ഇരുന്നു . കൃഷ്ണ തപസ് . എന്താടോ അവിടെ നിൽക്കുന്ന ടീച്ചർ ചോദിച്ചു . ടീച്ചർ ഓഫീസിൽ ലേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞു . മ് താൻ ക്ലാസ്സിൽ പോ ഞാൻ ചെന്നോ ളം . അവൻ അവിടെ നിന്നും ക്ലാസ്സിൽ ലേക്ക് ചേന്നു . ടി നിന്നെ അടിക്കുന്നത് എന്റെ ഏട്ടൻ കണ്ടു . ഇനി ath മതി . അടുത്ത കളിയാക്കലിന് . ഇന്ദു പറഞ്ഞു . ഒന്ന് പോടീ നിന്റെ ഏട്ടൻ ആരാ . അവൾ പുച്ഛിച്ചു തള്ളി . …
കണ്ണൻ നേരെ ചെന്നത് അവന്റെ ക്ലാസ്സ് ആയ 10c യിൽ ലേക്ക്. ആണ് അവൻ ചിരിച്ചോണ്ട് ചെല്ലുന്ന കണ്ടു നന്ദു ചോദിച്ചു നീ എന്തിനാ ടാ ചിരിക്കൂന്നേ . അതോ നിന്റെ പുന്ന ര പെങ്ങള് അവിടെ ടീച്ചർ റിന്റെ അടി കൊണ്ടു ചമ്മി നാറി നിൽക്കുന്നു . അപ്പൊ അവളുടെ മുഖം ഒന്ന് കാണണം ആയിരുന്നു . എന്നെ കണ്ടിട്ട് ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ . അവൻ അത് പറഞ്ഞു ഉറക്കെ ചിരിച്ചു എന്റെ പൊന്നളിയാ നീ അവളുടെ കേൾക്കെ ഇങ്ങനെ ചിരിക്കരുത് . പിന്നെ ചിരിക്കാൻ മോനു ആ പല്ല് കാണില്ല നന്ദു പറഞ്ഞു . ഒന്ന് പോടാ അവൾ എന്നെ ഒലത്തും . ഈ മിടുക്ക് പഠിക്കുന്നതിൽ കാണിച്ചിരുന്നെങ്കിൽ എന്താ നന്നായേനെ . അവൻ ath പറഞ്ഞു വീണ്ടും ചിരി ക്കാൻ തുടങ്ങി . …
…….
തുടരും ❤️