23/04/2026

രാധാകൃഷ്ണ : ഭാഗം 43

രചന – മാതു

ഇന്ദുന്റെ മുഖം തെ വെപ്രാളം കണ്ട് ലച്ചൂ കാര്യം തിരക്കി . എന്താടി എന്ത് പറ്റി ആർക് എന്താ പറ്റിയത് . ലച്ചൂ വെപ്രാള പെട്ടു ചോദിച്ചു . എടി എന്റെ ഏട്ടൻ ഏട്ടന് ആക്സിഡന്റ് ഉണ്ടായി സീരിയസ് ആയി ഹോസ്പിറ്റലിൽ ആണെന്ന കേട്ടെ എനിക്കു എനിക്കു എന്തോ പേടി ആകുന്നു . ഇന്നലെ ഞാൻ ആ പാവത്തിനെ ഒരുപാട് വേദനിപ്പിച്ചു . അതൊക്കെ ഞാൻ ഏട്ടനിൽ നിന്നും പ്രേതിക്ഷിക്കാത്ത കാര്യങ്ങൾ കേട്ടോണ്ടാ . ഇന്ദു ലച്ചൂനെ ചുറ്റി പിടിച്ചു കരഞ്ഞു . …..
………

ലച്ചൂ ഒരു തരാം മരവിച്ച മനസുമായി നിന്നു ഈശോര എന്നെ പൊട്ടിയാക്കിയതിനു ഒന്ന് വേദനിപ്പിക്കണം മേന്നെ എനിക്കു ഉള്ളായിരുന്നു . ഇത്രയും വലിയ ആപത്തു ഉണ്ടാകണം എന്ന് ഒരിക്കലും ആഗ്രഹിചിട്ടില്ല. ലച്ചൂ മനസിൽ പറഞ്ഞു . അവര് എല്ലാവരും വേഗം തന്നെ ഹോസ്പിറ്റലിൽ പോയ്‌ . വിവരം അറിഞ്ഞു തമ്പുരാൻ മഠത്തിൽ നിന്നും എല്ലാരും എത്തി . സരസ്വതി ( ലച്ചൂ ന്റെ അമ്മ ) മാലിനി യെ ആശ്വാസീ പ്പിച്ചു . രവി വർമ്മ ലച്ചു ന്റെ അച്ഛൻ ) ശേഖരനെയും അവരൊക്കെ തന്റെ മകന് ഒന്നും വരരുത് എന്ന് മനം ഉരുകി പ്രാത്ഥിച്ചു . …..

നന്ദു വും ഗിരി യും ഡോക്ടറിനെ കണ്ട് വിവരം അനോഷിക്കാൻ പോയ്‌ . ഡോക്ടർ നന്ദു ചേന്നു വിളിച്ചു . ആ വാ കേറി ഇരിക്കു ഡോക്ടർ പറഞ്ഞു . നിങ്ങള് പേഷ്യന്റിന്റെ ആരാ ഡോക്ടർ ചോദിച്ചു . ഞാൻ അളിയനാ റാം നന്ദൻ . ഇത് ഞങ്ങളുടെ ഫ്രണ്ട് ഗിരി നന്ദു പറഞ്ഞു . ഡോക്ടർ ഞങ്ങളുടെ കണ്ണന് എങ്ങെനെ ഉണ്ട് . നന്ദു ടെൻഷൻ ഓടെ ചോദിച്ചു . മിസ്റ്റർ റാം നന്ദൻ . ജീവൻ തന്നെ തിരിച്ചു കിട്ടിയത് തന്നെ വലിയ ഭാഗ്യം . പിന്നെ പരിക്ക് കുറച്ചു സീരിയസ് ആ കാലിന്റെ തുട എല്ലു പൊട്ടി ട്ടുണ്ട് . കൈക്കും പൊട്ടലുണ്ട് . പിന്നെ തലക്ക് കാര്യം മായി പരിക്ക് പറ്റിയൊന്നു നാളെ വിശദമായി പരിശോധിക്കണം . ഡോക്ടർ നന്ദു വും ഗിരി യും ഡോക്ടറിനെ ദയനീയം മായി നോക്കി . .

നിങ്ങള് ഇങ്ങെനെ വിഷമിക്കരുത് . ഇശോരനോട് പ്രാർതിക്കും എന്നെകൊണ്ട് സാധിക്കുന്നത് കഴിവിന്റെ പരമാവധി ഞാനും ചെയ്യാം. ഡോക്ടർ പറഞ്ഞു . നന്ദു വും ഗിരി യും പരസ്പരം നോക്കി . ഡോക്ടറിനെ കണ്ട് തിരികെ ഇറങ്ങിയപ്പോൾ നന്ദു ന്റെ അടുത് എല്ലാവരും വിവരം തിരക്കാൻ ആയി വന്നു . നന്ദു ഏട്ടാ എന്റെ ഏട്ടന് എങ്ങനെ ഉണ്ട് എന്താ ഡോക്ടർ പറഞ്ഞത് . ഇന്ദു ചോദിച്ചു . നന്ദു ഒന്നും മിണ്ടാതെ നിന്നു . മോനെ എന്താ എന്റെ മോനു അവനു കുഴപ്പം ഒന്നും ഇല്ലല്ലോ ഡോക്ടർ എന്താ പറഞ്ഞെ ശേഖരൻ ആവലാതി യോടെ ചോദിച്ചു . ..

നിങ്ങള് ഒക്കെ ഇങ്ങനെ പേടിച്ചാലോ കണ്ണന് കുഴപ്പം ഒന്നും ഇല്ല ചെറിയ പരിക്കേ ഒള്ളു വന്ന ഡോക്ടർ പറഞ്ഞെ . നന്ദു എങ്ങനെ ഒക്കെ യോ പറഞ്ഞു ഒപ്പിച്ചു . പെട്ടന്ന് അങ്ങോട്ട്‌ അരവിന്ദ് വന്നു ഗിരി വന്നു അവന്റെ കൈയിൽ പിടിച്ചു അവിടെ നിന്നും കൊണ്ട് പോയ്‌ . …

ലച്ചൂ എവിടെ നന്ദു ഇന്ദു നോട് ചോദിച്ചു . അവള് കുറെ നേരേ മായി മാറി ഒരേ നിൽപ്പാ . ഇന്ദു പറഞ്ഞു . അവൻ നേരേ ലച്ചൂ ന്റെ അരികിലേക്ക് പോയ്‌ . ഹോസ്പിറ്റൽ വരാന്തയുടെ ജനൽ കമ്പിയിൽ പിടിച്ചു എന്തൊക്കെയോ ചിന്തിച്ചു നിൽക്കുകയിരുന്നു പുറത്തു മഴ ആർത്തലച്ചു പെയ്യുന്നുണ്ട് . മോളെ നന്ദു ലച്ചൂ നെ നോക്കി വിളിച്ചു . അവള് തിരിഞ്ഞു നോക്കി . എന്താ ഏട്ടാ അവള് വിതുമ്പലോടെ ചോദിച്ചു . കണ്ണന് കുഴപ്പം ഒന്നും ഇല്ല മോളെ അവൻ പഴയ പോലെ നിന്റെ മുമ്പിൽ വരും നന്ദു ലച്ചൂ നെ ചേർത്ത് പിടിച്ചു പറഞ്ഞു . അവള് നന്ദുനെ ഇറുകെ കെട്ടി പിടിച്ചു . ഒന്ന് ഒച്ച എടുത്തു കരയാൻ അവൾക്ക് തോന്നി . കുറച്ചു നേരം അവള് നന്ദുന്റെ അരികിൽ ചേർന്ന് നിന്നു . …

ഹോസ്പിറ്റലിൽ ശീതികരിച്ച മുറിയിൽ കണ്ണൻ കിടക്കുന്നത് നോക്കി നിൽക്കുവാന് ലച്ചൂ . എന്തോ മനസിന്‌ സഹിക്കാവുന്നതിലും അപ്പുറം വേദന അവളെ വന്നു മൂടി . ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ യിൽ കണ്ണനെ അവള് കാണുവന്നു കരുതിയ ത് അല്ല എപ്പോഴും ഓടി ചാടി തമാശ പറഞ്ഞു നടക്കുന്ന കണ്ണന്റെ മുഖ മാണ് അവളുടെ മനസിൽ നന്ദു ഒരു കുഴപ്പം ഇല്ലന്ന് പറയും പോളും എന്തൊക്കെ യോ പ്രശ്നങൾ ഉണ്ടെന്നു അവൾക്ക് തോന്നി. …

രാധ കുട്ടി അരവിന്ദ് വന്നു വിളിച്ചപ്പോ ആണ് അവള് ചിന്ത കൾക്ക് വിരാമം ഇട്ടത് എന്താ അരവിന്ദ് ഏട്ടാ അവള് ചോദിച്ചു . ഇവിടെ എന്തിനാ ഒറ്റക് നിൽക്കുന്നെ എത്ര നേരമായി നീ ഈ നിൽപ്പ് തുടങ്ങിട്ട് . ചെല്ല് അൽപ്പം നേരം ചേന്നു വിശ്രമിക്ക് . അരവിന്ദ് പറഞ്ഞു . പെട്ടന്ന് അങ്ങോട്ട്‌ നന്ദു വും ഗിരി യും വന്നു മോളെ ലച്ചൂ എങ്ങനെ വിഷമിക്കാതെ നിനക്ക് നല്ല ഷിണം ഉണ്ട് നീയും ഇന്ദുവും കൂടി വീട്ടിലേക്ക് പൊക്കോ . ഇവിടെ ഇപ്പൊ എല്ലാരും നിൽക്കണ്ട ഞങ്ങള് ആണുങ്ങള് മാത്രം നിന്നാൽ മതിയെന്ന് നന്ദു പറഞ്ഞു .. ഇല്ല ഞാൻ പോകില്ല ഞാൻ ഇവിടെ ഇങ്ങനെ നിന്നോളം അവള് പറഞ്ഞു . മോളെ ഏട്ടൻ പറയുന്ന ഒന്ന് കേൾക്ക് എന്റെ മോളു ഇപ്പൊ വീട്ടിലേക്ക് ചെല്ല് നന്ദു പറഞ്ഞു . നാളെ രാവിലെ ഇങ്ങു വന്നാൽ മതി . നിങ്ങളെ രണ്ടാളെയും ഗിരി കൊണ്ട് വീട്ടിൽ ആക്കും നന്ദു പറഞ്ഞു . …

അവളെ ഗിരി യും നന്ദു വും മാറി മാറി പോകാൻ നിർബന്ധിച്ചു അവസാനം അവള് സമ്മതിച്ചു . കണ്ണന്റെ കിടപ്പ് അവള് ഒന്ന് കൂടി നോക്കിട്ട് അവിടെ നിന്നും പോയ്‌ . തിരികെ ശ്രീ മംഗലത് എത്തിയപ്പോ നിർത്താതെ ഒള്ള മഴ ആയിരുന്നു . അവള് ആ മഴ വക വെയ്ക്കാതെ വീട്ടിലേക്ക് കേറി . അവിടെ അവളെ നോക്കി മാളു നിൽക്കുന്നുണ്ടായിരുന്നു അവള് ലച്ചൂ നെ ഒന്ന് പുച്ഛിച്ചു നോക്കി . പക്ഷെ ലച്ചൂ അതൊന്നും ശ്രെദ്ധിക്കുന്ന മാനസിക അവസ്ഥ യിൽ അല്ലായിരുന്നു . …

അവള് നേരേ റൂമിലേക്ക് കേറി ചെന്നു അവിടെ മുഴുവൻ അവന്റെ ഓർമ്മ കൾ ആയിരുന്നു . അവന്റെ പുഞ്ചിരി ക്കുന്ന മുഖം മായി രുന്നു അവളുടെ മാനസിൽ . അവനുമായുള്ള നിമിഷങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയ്‌ . എന്റെ ഈശോര എനിക്കു മാത്രം എന്താ ഇങ്ങെനെ ഓരോ വിധി സമ്മാനിക്കുന്നെ . അതിനും മാത്രം എന്ത് കുറ്റമചെയ്തേ . ഞാൻ ഒന്ന് സ്നേഹിച്ചു തുടങ്ങിയത് അല്ലെ അപ്പോഴല്ലേ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ കേട്ടത് . എനിക്കു അതൊന്നും പെട്ടന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല . ഒരുപാട് ദേഷ്യം വും സങ്കടം വും ഒക്കെ ഉണ്ടായി . അതൊക്കെ എനിക്കു ഇഷ്ട്ടം ഉള്ളത് കൊണ്ട അല്ലാതെ ഒരിക്കലും ഇങ്ങനെ ഒന്നും വേരുവന്നു ഞാൻ സ്വപ്നത്തിൽ പോലും ഓർത്തില്ല . അവള് ഓരോന്നും പദം പറഞ്ഞു കരയാൻ തുടങ്ങി . അവളെ പോലെ തന്നെ അന്ന് പ്രകൃതി യും കണ്ണീരു പൊഴിച്ച് അന്ന് തോരാതെ മഴ പെയ്തു . ..

അവൻ ഇല്ലാത്ത ആ മുറിയിൽ ഭയങ്കര ശുന്യത അനുഭവ പെട്ടു . അവന്റെ ഗന്ധം ഉള്ള ഒരു ഷർട്ട് ചേർത്തു പിടിച്ചു അവള് ഒരു മൂലയിൽ ചുരുണ്ടു കൂടി ….

തുടരും❤️