രചന – സുകന്യ മുരുകൻ
അവൻ വന്നു ഗ്ലാസിൽ തട്ടിയപ്പോഴാണ് ദേവൂ കണ്ണു തുറന്നത്. ബാക്ക് ഡോർ ഓപ്പൺ ചെയ്തു ഫുഡ് പാഴ്സൽ വെച്ചു. ഡ്രൈവിംഗ് സീറ്റിലേക്കിരുന്നു . അവളെ നോക്കി. “ഉറക്കം വരുന്നുണ്ടോ” ഇല്ലന്നവൾ തലയാട്ടി കാർ മുന്നോട്ടെടുത്തു.ദേവൂവിന്റെ മനസ്സിൽ ഭയമൊഴിഞ്ഞു താനിപ്പോൾ സുരക്ഷിതമായ ചുറ്റുപാടിൽ ആണെന്ന് തോന്നി.. അവൾ തല ചരിച്ചു അവനെ നോക്കി. ഡ്രൈവിംഗിൽ ആണ്. ലൈറ്റ് ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റും ആണ് വേഷം. ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്.മുടി വെട്ടി സൈഡിലേക്ക് ഒതുക്കി നിർത്തിയിരിക്കുന്നു. വീതി കൂടിയ നെറ്റി, കട്ടി പുരികങ്ങൾക്കു താഴെ കറുത്ത കൃഷ്ണമണികൾ…. ഒതുക്കിയ മീശയും താടിയും ഉയർന്നു നീണ്ട മൂക്ക്. ഒത്ത പൊക്കവും അതിന് ചേർന്ന ശരീരം പ്രകൃതവും ഒതുക്കമുള്ള വയറും വിരിഞ്ഞ മാറിടവും . ഷർട്ടിന്റെ ഫുൾ സ്ലീവ് കൈമുട്ടു വരെ കയറ്റി മടക്കി വെച്ചിരിക്കുന്നു ദേവൂ തന്നെ തന്നെ നോക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
പെണ്ണ് തന്നെ പഠിക്കുകയാണെന്നവനു തോന്നി. നോക്കട്ടെ,…അവന്റ ഭാഗത്തേക്ക് ചരിഞ്ഞു തല സീറ്റിലേക്ക് ചാരി വെച്ചു ഡ്രൈവ് ചെയുന്നത് നോക്കി കിടന്നു…പതിയെ കണ്ണുകൾ അടച്ചു, ആദി ഫ്ലാറ്റിന്റെ ഗേറ്റ് കടന്നു കാർ പാർക്ക് ചെയ്തു. അവൻ ദേവൂനെ നോക്കി. ഉറങ്ങിയിരിക്കുന്നു. ചരിഞ്ഞിരുന്നു നീണ്ട മുടി മെടഞ്ഞു മുന്നിലേക്ക് ഇട്ടിട്ടുണ്ട്. ഇളം റോസ് ചുരിദാർ ആണ് വേഷം. കൈകൾ മടിയിൽ ചേർത്ത് വെച്ചു മിഴികൾ പൂട്ടി സുഖമായി ഉറക്കം. അവൻ പതിയെ തന്റെ സീറ്റിലേക്ക് ചാരി കിടന്നു അവളെ ഉറ്റു നോക്കി… നെറ്റിയിൽ കാലത്ത് തൊട്ട ചന്ദനം മാഞ്ഞു തുടങ്ങിയിരിക്കുന്നു. തൊട്ട് താഴെ കുഞ്ഞു കറുത്ത പൊട്ട്… നീണ്ട മിഴികൾ..എള്ളിൻ പൂവ് പോലെ നാസിക..ചോര തോട്ടെടുക്കാവുന്ന പോലത്തെ ചുണ്ടുകൾ.. നീണ്ട കൈകളും മൃദുവായ വിരലുകളും..
നോക്കി ഇരിക്കെ തലച്ചോറ് ചൂട് പിടിക്കാൻ തുടങ്ങി…. അവൻ കയുയർത്തി അവളുടെ കവിളിൽ ചെറുതായി ഒന്ന് തട്ടി… ദേവൂ പതിയെ കൺ തുറന്നു.. തലയുയർത്തി അവനെ നോക്കി..നോട്ടം ചെന്നു പതിച്ചത് അവന്റെ കണ്ണുകളിലേക്കാണ്.കണ്ണുകൾ തമ്മിൽ കൊരുത്തു അവന്റെ കണ്ണുകൾ ഇഷ്ടം വിളിച്ചു പറയുന്നുണ്ടെന്ന് അവൾക്ക് തോന്നി.. അവൾ കണ്ണു ചിമ്മിയടച്ചു… ചെറു ചിരിയോടെ അവൻ ഡോർ തുറന്നു ഇറങ്ങി.. ആദിക്ക് പിന്നാലെ ദേവൂനെ കണ്ടതും നാരായണേട്ടൻ സമാധാനത്തോടെ ചിരിച്ചു . രണ്ടാളും ഒരുമിച്ചു ലിഫ്റ്റിനടുത്തേക്ക് പോവുന്നത് ആ വൃദ്ധൻ നോക്കി നിന്നു. ദേവൂ കയറിതിനു പിന്നാലെ അവനും കയറി.9th ഫ്ലോർ പ്രെസ്സ് ചെയ്തു.വാതിൽ അടഞ്ഞു.അവൻ തിരിഞ്ഞു നോക്കി ബാഗ് നെഞ്ചോടു ചേർത്ത് എന്തോ ആലോചിച്ചു നിൽക്കുന്നു.. അവൻ കൈകൾ പിണച്ചു അവൾക്ക് അഭിമുഖം നിന്നു…
“ദേഷ്യമാണോ എന്നോട്” കണ്ണിലേക്ക് ഉറ്റു നോക്കിയാണ് ചോദ്യം.. അവളൊന്നു വിളറി… എന്ത് പറയണമെന്നറിയില്ല.ദേഷ്യമുണ്ടോ… അറിയില്ല…പേടി ആയിരുന്നു മനസ്സ് മുഴുവൻ.കാവിൽ വെച്ചു സംഭവിച്ചത് ഒരു നൊടി മനസ്സിൽ വന്നു പോയി…. ഭയത്തോടെ നോക്കി… അവന്റെ മനസ്സും ഒരു നിമിഷം തരളിതമായി…..അല്പം കൂടി അടുത്തു. തന്റെ വലതു കൈ കൊണ്ട് അവളുടെ ഇടതു കൈവിരലുകളിൽ പിടിച്ചു. ദേവു ബലം പിടിച്ചു… അവൻതന്റെകൈവിരലുകൾക്കിടയിൽഅവളുടെ വിരലുകൾ കൊരുത്തു പിടിച്ചു..ഒരു വിറയൽ അവളിലൂടെ തന്റെ ശരീരത്തിലെക്കും പടരുന്നതവൻ അറിഞ്ഞു. ഫ്ലോർ ഏത്തിയിട്ടും കൈ വിട്ടില്ല.. അവളെ നോക്കി. താഴേക്ക് നോക്കിയാണ് നിൽപ്പ്.. അവൻ അവളുടെ കൈ പിടിച്ചുകൊണ്ട് ഇറങ്ങി… നടന്നു…
തന്റെ മനസ്സ് മുഴുവൻ ശൂന്യമായ പോലവൾക്ക് തോന്നി… ഫ്ലാറ്റിന്റെ മുൻപിൽ എത്തിയപ്പോൾ അവൾ ഭയത്തോടെ കൈ വലിക്കാൻ ശ്രമിച്ചു.. അവനു മനസ്സിലായി.. കൈ വിട്ടു… “പൊയ്ക്കോ ” അവൻ പറഞ്ഞു ദേവൂ അവിശ്വാസത്തോടെ ആദിയെ നോക്കി എന്നിട്ട് ഡോർ തുറന്നു അകത്തു കയറി. വാതിൽ അടച്ചു. ദേവു കുളിച്ചിറങ്ങി മുടി തുവർത്തി.. കണ്ണാടിക്ക് മുൻപിൽ നിന്നു …വൈറ്റ് ലോങ്ങ് സ്‌കർട്ടും പിങ്ക് ടീ ഷർട്ടും ആണ് വേഷം… വിരലുകൾ കൊണ്ട് മുടി കോതി ഒതുക്കി ഒരു നിമിഷം അവന്റെ മുഖം മനസ്സിൽ തെളിഞ്ഞു…. ഭയത്തോടെ മനസ്സിൽ കൊണ്ട് നടന്ന മുഖം ഇപ്പോൾ സുരക്ഷിതത്തോടെയും സ്നേഹത്തോടെയും മാത്രം ഓർക്കാൻ കഴിയുന്നുള്ളൂ..മനസ്സിൽ ഒരു മഞ്ഞു തുള്ളി വീണ പോലെ…. അറിയാതെ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ തെളിഞ്ഞു.
ഡൈനിംഗ് ടേബിളിൽ ചെന്നു ഭക്ഷണപൊതി തുറന്നു.. ദോശയുടെയും ചട്ണിയുടെയും മണം മൂക്കിലടിച്ചു.. നല്ല വിശപ്പുണ്ടായിരുന്നു..വിളമ്പി കഴിച്ചു. പാത്രം കഴുകി.. ലൈറ്റ് എല്ലാം off ചെയ്തു മുറിയിൽ വന്നു പ്രാർത്ഥിച്ചു കിടന്നു…. കണ്ണടയുമ്പോൾ ആദിയുടെ മുഖം തെളിഞ്ഞുവരുന്നു…. ഫോൺ ബെല്ലടിക്കുന്നു.ബെഡിൽ കിടന്നു കൊണ്ട് ഫോൺ വലിച്ചെടുത്തു. അനുമോൾ ആണ്.. “ഏട്ടാ” “നാളെ കാലത്തെ ഞാനും അച്ഛനും അങ്ങോട്ടേക്ക് വരും.” തിരിച്ചൊന്നും കേൾക്കാൻ നിക്കാതെ അവൾ കാൾ കട്ട് ചെയ്തു.ആദി ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു. ദേവു കുളിച്ചു പ്രാർത്ഥിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് കോളിങ് ബെൽ അടിച്ചത്. ഈ സമയത്ത് ആരാണ്.. ആദി ആയിരിക്കുവോ… ആദി…ഓർക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു തണുപ്പ് വീണ പോലെ തോന്നി .
അടുത്ത് കിടന്ന ചെയറിൽ നിന്ന് ചുരിദാറിന്റെ ഷാൾ എടുത്തിട്ടു… ഡോർ തുറന്നു. അതിശയം കൊണ്ടവളുടെ മുഖം വിടർന്നു. മുൻപിൽ അനു നിൽക്കുന്നു..തൊട്ടു പിന്നിലായി അച്ഛനും അല്പം പിന്നിലായി ഡോറിൽ പിടിച്ചു കൊണ്ട് ആദിയും. “അനുമോളെ “അതിശയത്തോടെ ദേവൂ വിളിച്ചു… “ദേവേച്ചി…. അനുമോൾ അവളെ വട്ടം ചുറ്റി പിടിച്ചു. ദേവൂ അവളെ ചേർത്ത് പിടിച്ചു നെറ്റിയുടെ വശത്തായി ഉമ്മ വെച്ചു.. രണ്ടാളുടെയും സ്നേഹപ്രകടനം കണ്ടു ആദിയും അച്ഛനും നിന്നു… അനുമോൾക്ക് ദേവൂനെ ഒരുപാടിഷ്ടായിട്ടുണ്ട്. അവനു തോന്നി.. അകത്തേക്ക് വരൂ അച്ഛാ.. ദേവൂ സൗമ്യമായി വിളിച്ചു. ശിവരാമൻ അകത്തേക്ക് കടന്നു ദേവൂ ആദിയെ നോക്കി..സ്നേഹത്തോടെ നോക്കുന്നു. അവളുടെ ചുണ്ടിലും ചെറു പുഞ്ചിരി മിന്നിമാഞ്ഞു.. ദേവൂ കുനിഞ്ഞു അച്ഛന്റെ കാലിൽ തൊട്ടു.
ശിവൻ പെട്ടന്ന് അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു നെറുകയിൽ കൈ വെച്ചു .മനസ്സ് നിറഞ്ഞൊരു വാത്സല്യം തോന്നി. തന്റെ മകനെ മരണത്തിന്റെ വക്കിൽ നിന്നു രക്ഷിച്ചവൾ ആണ് മുന്നിൽ. താനും കുടുംബവും ജീവിതം മുഴുവൻ നന്ദി കാട്ടേണ്ടവൾ.. തോളോട് ചേർത്ത് നിർത്തി.. ഇത് കണ്ടു അനുമോളും ഓടി വന്നു അച്ഛനെ മറുവശത്തുനിന്നു കെട്ടിപിടിച്ചു..ആദിയുടെ ഉള്ളിലും നിറഞ്ഞൊരു സന്തോഷം തോന്നി… അച്ഛനും അനുമോളും ദേവൂനോട് സംസാരിക്കുന്നത് അവൻ നോക്കിയിരുന്നു. അവൻ അവളുടെ മുഖത്തെ ഭാവങ്ങൾ നോക്കിയിരുന്നു. ഉച്ചക്ക് ദേവും അനുവും ചേർന്ന് ഉച്ച ഭക്ഷണം തയാറാക്കി.. എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.വൈകിട്ടോടെ അച്ഛനും അനുവും തിരിച്ചു പോവാനിറങ്ങി അച്ഛൻ അവന്റടുത്തു വന്നു തോളിൽ കൈ വെച്ചു തന്നെ അഭിമുഖീകരിക്കാൻ അവൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് അയാൾക്ക് തോന്നി…
ആദ്യമായി തന്നെ ബോർഡിഗിൽ തനിച്ചാക്കി പോയ അച്ഛനെ അവനു ഓർമ വന്നു..രണ്ടാം ഭാര്യക്കും കുഞ്ഞിനും ഒപ്പം കാറിൽ കയറി പോകുന്നു…. ഒരു പത്തു വയസ്സുകാരന്റെ ഒറ്റപ്പെടൽ, വിഷമം.. ആരുമില്ല പറയാനും കേൾക്കാനും.. അച്ഛൻ വിവാഹത്തോടെ മാറി പോയിരിക്കുന്നു കളിക്കാൻ വരില്ല.. പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. കേൾക്കാൻ സമയം ഇല്ല.. വെക്കേഷന് വീട്ടിൽ വരുമ്പോൾ ഒരുപാട് ആളുകൾക്കിടയിൽ ഒറ്റപ്പെടൽ തോന്നി തുടങ്ങി…വലുതാവും തോറും വിഷമം മാറി ദേഷ്യം തോന്നിതുടങ്ങി. തന്റെ അച്ഛനെ തട്ടിയെടുത്ത അമ്മയോടും സ്നേഹം പകുത്തു കൊണ്ടു പോയ അനുമോളോടും.. അവരെ പരമാവധി ഒഴിവാക്കികൊണ്ടായിരുന്നു പ്രതിഷേധം മുഴുവൻ. കാണാൻ വരുമ്പോഴേല്ലാം ആട്ടിയോടിച്ചു..
അപകടമുണ്ടായി ഹോസ്പിറ്റലിൽ ചലിക്കാൻ പോലുമാവാതെ കിടന്നപ്പോഴാണ് ആദി അച്ഛനെ മനസ്സിലാക്കി തുടങ്ങിയത്…വെന്റിലേറ്ററിൽ ചെറുതായി ബോധം വരുമ്പോൾ കണ്ണു വലിച്ചു തുറക്കും… എവിടെക്കെയോ വേദന അനുഭവപ്പെടുന്നുണ്ട്.. തൊണ്ട വരളുന്നു.. ട്യൂബ് ഉള്ളത് കൊണ്ടു ഉമിനീരു പോലും ഇറക്കാൻ പറ്റുന്നില്ല…ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ….. കഴുത്ത് തിരിക്കാൻ ആവുന്നില്ല. ചുണ്ടിൽ ചെറിയ നനവ് അനുഭവപ്പെട്ടു നോക്കുമ്പോഴാണ് നഴ്‌സ് പഞ്ഞി നനച്ചു ചുണ്ടിൽ വെക്കുന്നു. അടുത്ത് അച്ഛൻ നിൽപ്പുണ്ട്.. വിരലുകളിൽ സ്പർശനം..കണ്ണു നിറഞ്ഞു നോക്കുന്നു.. അച്ഛന്റെ മുഖത്തും കുറ്റബോധം പ്രകടമായിരുന്നു.. തന്റെ തണൽ ആവശ്യമായിരുന്ന സമയത്തെല്ലാം അവനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. പണത്തിനു പിന്നാലെ പാഞ്ഞു.
ഇടവേളകളിൽ അനുമോൾക്കും അമ്മയ്ക്കും ഒപ്പം കഴിഞ്ഞു..അച്ഛൻ ചെറുതായി അവനെ കെട്ടിപിടിച്ചു… മാപ്പ് ചോദിക്കും പോലെ… ദേവൂ അവനെ നോക്കി…മുഖം കല്ലിച്ചിരുന്നു… പോവും മുൻപ് ദേവൂനെ വീട്ടിലേക്ക് ക്ഷണിച്ചു.. അവൾ വരാമെന്ന് പറഞ്ഞു തലയാട്ടി.. പാർക്കിങ് വരെ രണ്ടാളും കൂടെ ചെന്നു. തിരിച്ചു ലിഫ്റ്റിൽ അവനു പിന്നാലെ അവളും കയറി.. അവൻ ബട്ടൺ പ്രെസ്സ് ചെയ്തു ഭിത്തിയിലേക്ക് ചാരി നിന്നു. ദേവൂ പതിയെ തിരിഞ്ഞു നോക്കി.മനസ്സ് അസ്വസ്ഥമാണെന്ന് അവൾക്ക് തോന്നി…. ഫ്ലോറിൽ എത്തി ദേവൂ ഇറങ്ങി.. മുന്നോട്ട് നടന്നു.. ആദി പിന്നാലെ ഇറങ്ങി. അവൾ ഡോർ ഓപ്പൺ ചെയ്യാൻ key ഇട്ടയുടൻ പിന്നിൽ നിന്ന് ആദിയുടെ ബലിഷ്ഠമായ കൈ വന്നവളെ വലിച്ചെടുത്തു.. ഡോർ അടച്ചു..🌹

by