രചന – അമീന
ഒരു ജോർജറ്റ് മോഡൽ മെറുൺ കളർ സാരിയും, വൈറ്റ് സ്റ്റോൺ പിടിപ്പിച്ച രണ്ട് സിമ്പിൾ വളകളും, താലിമലയും മാത്രം ഇട്ട് അവൾ ഒരുങ്ങി ഇറങ്ങി…. പോവാം….. ഒരു നിമിഷം ഹരി അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു…. മ്മ്ഹ്ഹ്, ഒരു കുറവുണ്ടല്ലോ…. അവൻ അവളെ നില കണ്ണാടിയുടെ മുന്പിൽ കൊണ്ട് നിർത്തി…. ഒരു കുഞ്ഞു വട്ട പൊട്ടും കൂടി അവൻ വെച്ച് കൊടുത്തു…. മ്മ്, ഇപ്പൊ സെറ്റ്…. വാ ഇനി പോവാം… അവർ തയെക്ക് ഇറങ്ങിയതും ശ്രീദേവിയും കൃഷ്ണനും ഗേറ്റ് കടന്നു പോയിരുന്നു…. അപ്പു ബൈക്ക് വേണോ അതോ കാർ വേണോ….. ഒരു സംശയത്തോടെ അവൻ അവളോടായി ചോദിച്ചു…. കാർ മതി, ഈ സാരിയൊക്കെ ഉടുത്തോണ്ട് വണ്ടിയിൽ കേറുന്നത് റിസ്ക് ആണ്…. ആണോ…. ആഹന്ന്…. എന്ന നമ്മുക്ക് ബൈക്കിൽ പോകാം…. ഒരു കള്ള ചിരിയോടെ അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു….. ഇങ്ങനെ നോക്കാതെ വന്ന് വണ്ടിയിൽ കേറടി ഉണ്ട കണ്ണി…. അത് കേട്ടതും ചവിട്ടി തുള്ളി അവൾ ബൈക്കിന്റെ പിന്നിൽ കേറി…..
ഒരു കുദിപ്പോടെ വണ്ടി അപ്പുവിന്റെ വീട്ടിലേക്ക് തിരിച്ചു…. വെയിൽ മാറി തണൽ വിരിച്ചിരിക്കുന്നു….. പ്രകൃതി ശാന്തം….. നാല് മണി കാറ്റ് അവരെ തലോടി കടന്ന് പോയി…. രാവിലത്തെ വിഷമങ്ങൾ എല്ലാം മറന്നു അപ്പു ഹരിയോടെ ചേർന്നിരുന്ന്…. ഈ നിമിഷം അവസാനിക്കരുതേ എന്ന് ആഗ്രഹിച്ചു പോവുന്നു…. ഓരോന്ന് ചിന്തിച്ചു വീടിന്റെ പടിപ്പുര എത്തിയത് അവൾ അറിഞ്ഞേയില്ല….. ഉമ്മറത്തെ ചാരു കസേരയിൽ ഇരിക്കുന്ന അച്ഛൻ മകളെ കണ്ടതും വേഗം പുറത്തേക്ക് വന്നു…. അച്ഛാ….ഞാൻ ആ മാറിലേക്ക് വീണു… ഇന്ന് വരുമെന്ന് ഒട്ടും പ്രേതീക്ഷിച്ചില്ല ഞങ്ങൾ…. എന്റെ കുട്ടിക്ക് സുഗാണോ….. ഇന്നലെ അങ്ങോട്ട് പോയതല്ലേ ഉള്ളു അച്ഛ, ഒരു കള്ള ചിരിയോടെ ഞാൻ അച്ഛന്റെ മീശ പിടിച്ചു വലിച്ചു…. കുറുമ്പ് കാണിക്കാതെ അകത്തേക്ക് കേറൂ, വാ മോനെ…. അച്ഛൻ ഹരിയേട്ടനെ അകത്തേക്ക് സ്വീകരിച്ചു….
അമ്മ എന്തെ അച്ഛാ ….. അമ്മ ഐഷുന്റെ വീട്ടിലേക്ക് പോയതാന്ന് തോന്നുന്നു…. മോള് ഇന്ന് വരുമെന്ന് അറിയില്ലല്ലോ….. എന്ന നിങ്ങൾ ഇവിടിരിക്ക്, ഞാൻ ചെന്ന് അവർക്കൊക്കെ സർപ്രൈസ് കൊടുത്തിട്ട് വരാമേ, പറഞ്ഞു തീരണ്ട താമസം അവൾ പുറത്തേക്ക് ഓടി… ഈ കുറുമ്പിക്ക് എന്റെ അമ്മ കാരണം ഒട്ടും സന്തോഷിക്കാൻ പറ്റുന്നില്ലല്ലോ…. ഹരി മനസ്സിൽ ഓർത്തു….. സൂക്ഷിച്ചു പോണം…. (ഹരി ) ആ…. അപ്പു വിളിച്ചായിരുന്നോ ബിന്ദു…. (മായ ) അതിന് അവൾ ഫോൺ കൊണ്ട് പോയിട്ടില്ലമ്മ… (ഐഷു ) ഹരിയുടെ ഫോണിൽ നിന്ന് പോലും വിളിച്ചില്ല അവൾ,…. ബിന്ദു പരിഭവം പറഞ്ഞു…. തിരക്കായി കാണും…. അതാ…..(മായ ) ഹ്മ്മ്, എന്ന ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ അവിടെ ചേട്ടൻ ഒറ്റക…. അവരോട് യാത്ര പറഞ്ഞു പോവാൻ നിന്ന ബിന്ദുവിന്റെ പുറകിലായി അപ്പു വന്ന് നിന്നു….. അമ്മ തിരിഞ്ഞതും ഒരു നിമിഷം അമ്മയുടെ കിളികൾ എല്ലാം കൂടും കുടുക്കയുമായി പറന്നു…..
അപ്പു…. എല്ലാരും ഒരേ സ്വരത്തിൽ അത്രയും പറഞ്ഞോണ്ട് എന്റെ അടുത്തേക്ക് നടന്നു…. എങ്ങനെയുണ്ട് എന്റെ സർപ്രൈസ്….😁 അയ്യോ ദാരിദ്ര്യം, ഇതാണോ സർപ്രൈസ്….😏(ഐഷു ) നീ പോടീ കുരുപ്പേ, ഞാൻ അവളുടെ കാലിൽ നോക്കി ഒരു ചവിട്ട് കൊടുത്തോണ്ട് അകത്തേക്ക് കേറി….. മോളെ ഹരിയെവിടെ..(അമ്മ ) വീട്ടിൽ ഇരിപ്പുണ്ട്, അത് കേട്ടതും അമ്മ വീട്ടിലേക്ക് നടന്നു….. ഞാൻ കുറച്ചു നേരം ഐഷുന്റെ കൂടെ അവിടിരുന്നു കുറെ സംസാരിച്ച ശേഷം വീട്ടിലേക്ക് മടങ്ങി….. ഉച്ചക്ക് ഫുഡ് കഴിക്കാത്തൊണ്ട് അമ്മയുടെ കൈയിൽ നിന്നും ചോറും കറിയും ആവോളം ആസ്വാതിച്ചു കഴിച്ചു….. കുറെ നേരം അമ്മയുടെയും അച്ഛന്റെയും കൂടെയിരുന്ന് സന്ധ്യയോട് അടുത്തതും ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു….. മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു….ഹരിയേട്ടൻ കാണാതെ ഞാനതിനെ വിദക്തമായി മറച്ചു പിടിച്ചു….
വീട്ടിൽ എത്തി വിളക്കുകൾ തെളിയിച്ചു റൂമിലേക്ക് നടന്നു…. അപ്പച്ചിയും മാമനും ഇതുവരെ എത്തിയിട്ടില്ല, ഒരു ആശ്വാസത്തോടെ അവൾ റൂമിലേക്ക് നടന്നു….. ഹരിയേട്ടൻ ഫോണിൽ തോണ്ടി ഇരിക്കുന്നുണ്ട്, ഞാൻ വേഗം ഫ്രഷ് അവനായി ബാത്‌റൂമിലേക്ക് കേറി… കുളി കഴിഞ്ഞ് ഇറനോടെ നില കണ്ണാടിക്ക് മുന്പിൽ നിക്കുന്ന അപ്പുവിന്റെ അടുത്തേക്ക് അവൻ നടന്നടുത്തു….. പെണ്ണ് ഏതോ ലോകത്തെന്ന പോലെ കണ്ണാടിക്ക് മുന്പിൽ നോക്കി നിക്ക ….. ഞാൻ പതിയെ അവളുടെ പിൻ കഴുത്തിലെ വെള്ള തുള്ളികളെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു…. ഒരു ഞെട്ടാലോടെ അപ്പു തിരിഞ്ഞു നിന്നു….. ഒരു കള്ള ചിരിയോടെ അവളെ ഒന്നുടെ ഹരി നെഞ്ചിലേക്ക് വലിച്ചു…. സാരിയുടെ വിടവിലൂടെ അവന്റെ കൈയികൾ അവളുടെ കുഞ്ഞു വയറിനെ തലോടുന്നത് അറിഞ്ഞു കൊണ്ട് നാണത്തോടെ ഒന്നുടെ അവൾ അവന്റെ നെഞ്ചിലേക്ക് ഒളിച്ചു…… കുറച്ചു നേരം പരസ്പരം മറന്ന് അവർ അങ്ങനെ നിന്നു…..
ഹരിയുടെ പ്രണയം അവൾ ഏറ്റു വാങ്ങി കൊണ്ടിരുന്നു….. അവന്റെ താടി രോമങ്ങൾ അവളുടെ മുഖത്തെ ഇക്കിളി കൊള്ളിച്ചു കൊണ്ടിരുന്നു….. പുറത്തു കാർ വന്ന് നിക്കുന്ന ശബ്ദം കേട്ടതും അവർ പരസ്പരം വിട്ട് മാറി…. സ്ഥാനം തെറ്റിയ സാരി നേരെ ആകികൊണ്ട് അവൾ വീണ്ടും കണ്ണാടിക്ക് മുന്പിൽ വന്ന് നിന്നു…. അവളെയൊന്ന് നോക്കികൊണ്ട് ഹരി മുറിവിട്ടിറങ്ങി…..
മാസങ്ങൾ പിന്നെയും കടന്നുപോയി, ഹരിയെയും അപ്പുവിനെയും അകറ്റാൻ ശ്രെമിക്കും തോറും അവർ കൂടുതൽ അടുത്ത് കൊണ്ടേയിരുന്നു….. ശ്രീദേവിയുടെയും കൃഷ്ണന്റെയും കുത്ത് വാക്കുകളും ശകാരങ്ങളും അപ്പുവിനെ കൊത്തി വലിക്കുമ്പോഴും ഹരിയുടെ കൂടെയുള്ള നിമിഷത്തിൽ അവൾക്ക് എല്ലാം മറക്കാൻ സാധിച്ചിരുന്നു….. ഹരി ഇല്ലാത്ത സമയങ്ങളിൽ മാത്രമാണ് ശ്രീദേവിയും കൃഷ്ണനും അപ്പുവിനെ ശകാരിക്കുന്നത് അതുകൊണ്ട് തന്നെ സ്വന്തം അച്ഛനും അമ്മയ്ക്കും അപ്പുവിനോടുള്ള സമീപനത്തിന് മാറ്റം വന്നുവെന്ന് ഹരി ഉൾപ്പടെ എല്ലാരും വിശ്വസിച്ചു തുടങ്ങി…… ഹരിയേട്ടാ…..എനിക്ക് ഇനി 2മാസം കൂടി കഴിഞ്ഞ മെഡിക്കൽ എൻട്രൻസ് എക്സാം ആണ്, അതിൽ എന്തായാലും എനിക്ക് സീറ്റ് കിട്ടുമെന്ന് ഉറപ്പാണ്….. അപ്പു ഹരിയുടെ മടിയിൽ കിടന്നുകൊണ്ട് അത്രയും പറഞ്ഞു ഹരിയുടെ മുഖത്തേക്ക് നോക്കി….
അത് പിന്നെ എനിക്ക് അറിഞ്ഞൂടെ…. ഹ്മ്മ്,ഞാൻ ഇവിടെ നിന്നും മാറി നിന്ന് പഠിക്കുന്നതിൽ ഹരിയേട്ടന് എതിർപ്പ് ഉണ്ടാവോ….. എന്റെ അപ്പുസേ, നിന്നെ ഡോക്ടർ ആക്കാനല്ലേ അതൊക്കെ അതിൽ എനിക്കൊരു കുഴപ്പവും ഇല്ല, പിന്നെ എനിക്കും ഓസ്ട്രേലിയക്ക് പോകാനുള്ള ടൈം ആയി വരുവല്ലേ….. എവിടെയായാലും നമ്മൾ എന്നും മനസ്സ് കൊണ്ട് ഇത്രയും അടുത്തല്ലേ…. അപ്പുവിനെ ഇറുക്കെ പുണർന്നു കൊണ്ട് ഹരി അത്രയും പറഞ്ഞു തീർന്നതും അപ്പുവിന്റെ കണ്ണുകൾ വിടർന്നു…. സന്തോഷം കൊണ്ട് അവൾ അവന്റെ മുഖത്തെ ചുംബനങ്ങൾ കൊണ്ട് മൂടി… എന്റെ കൃഷ്ണെട്ടാ ഇതിപ്പോ മാസം 4 ആയി, അവരുടെ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ആ അസത്തിനെ ഇവിടുന്ന് അടിച്ചു ഇറക്കാൻ നമ്മുക്ക് പറ്റിയില്ല…. നിങ്ങൾ എങ്ങനെയെങ്കിലും ഹരിയെ ഓസ്ട്രേലിയക്ക് പറഞ്ഞു വിടാൻ നോക്ക്….. അവനു ജോലിക്ക് കേറാൻ ഇനിയും ദിവസങ്ങൾ ഉണ്ട്, അത് കൊണ്ട് ആ വഴി ചിന്തിച്ചിട്ട് കാര്യമില്ല…. ഒരു കാര്യം ചെയ്യ് പുതിയ ടെക്സ്റ്റ്ൽസ്ന്റെ കാര്യങ്ങൾ അവനെ ഏലപ്പിക്ക്….. ഹ്മ്മ് അതൊരു നല്ല ഐഡിയയാണ്….. എന്ന കയ്യോടെ അതിന്റെ ഡോക്യൂമെന്റസൊക്കെ അവനെ ഏൽപ്പിക്ക്…. പിന്നെ ചെക്കന് ആ ഒരുപെട്ടവളെ തിരിഞ്ഞു നോക്കാനുള്ള നേരം കിട്ടില്ല… ഒരു ക്രൂരമായ ചിരിയോടെ അന്നത്തെ നിദ്രയെ ഇരുവരും സുഖമായി സ്വീകരിച്ചു…
മോനെ നമ്മുടെ പുതിയ പ്രോജെക്ടിന്റെയ് കാര്യങ്ങൾ ഞാൻ നിന്നെ ഏലപ്പിക്കാൻ പോകുവാ, എന്താ നിന്റെ അഭിപ്രായം….. കാലത്തെ പ്രാതലിനിടെ കൃഷ്ണൻ ഹരിയോട് അത്രയും ചോദിച്ചു അവന്റെ മുഖത്തേക്ക് നോക്കി…. എനിക്ക് ഓസ്ട്രേലിയക്ക് പോവണ്ടതല്ലേ അച്ഛാ…. അത് സാരമില്ല നിനക്ക് ചെയ്യാൻ പറ്റുന്ന അത്രയും നീ ചെയ്യ്, ബാക്കിയൊക്കെ ഞാൻ രാജീവിനെ ഏൽപ്പിക്കാം, അവനും കുറച്ചു നാൾ നാട്ടിൽ ഉണ്ടല്ലോ, എന്നാലും നിനക്ക് പോവുന്നതിനു മുൻപ് തീർക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലത്….. ഞാൻ ശ്രെമിക്കാം അച്ഛാ…. ഹ്മ്മ്, എന്ന ഇന്ന് തൊട്ട് കൺസ്ട്രക്ഷൻ സൈറ്റിലേക്ക് ചെല്ല്, അവിടെ ഹെല്പിന് ഒരാളെ ഞാൻ നിയമിച്ചിട്ടുണ്ട്…. ശെരിയച്ച….. ഹ്മ്മ്, പിന്നെ എല്ലാം നോക്കീം കണ്ടുമൊക്കെ ചെയ്യണം അറിയാല്ലോ ബിസ്സിനെസ്സ് ആണ്….. അച്ഛൻ ഒന്ന് കൊണ്ടും പേടിക്കണ്ട ഒന്നുല്ലേലും ഞാനൊരു എംബിഎ കാരനല്ലേ….. നിങ്ങളൊന്നു മിണ്ടാതിരിക്ക് മനുഷ്യ, എന്റെ മോൻ പോയി വാ…. ശ്രീദേവി ഇടയിൽ കേറി…..
ഹരി പോകുന്നു എന്ന് കേട്ടപ്പോൾ തൊട്ട് അപ്പുന്റെ മനസ്സ് കാർമേഘം പോലെ ഇരുണ്ട് കൂടി….എന്തോ ഒരു വിഷമം പോലെ….. എങ്കിലും അത് മറച്ചു വെച്ച് കൊണ്ട് അവൾ നിറ പുഞ്ചിരിയോടെ ഹരിയെ യാത്രയാക്കി…. അപ്പു ഞാൻ ഇടക്ക് കാൾ ചെയ്യാം, അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു കൊണ്ട് ഹരി തയെക്ക് ഇറങ്ങി….. നിറഞ്ഞു വന്ന കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് ഹരിയുടെ കാർ ഗേറ്റ് കടന്നു പോകുന്നത് അവൾ ബാൽകണിയിൽ നിന്നും നോക്കി കണ്ടു….. ഒരു തരം ശൂന്യത അവളെ വന്ന് പിടി കൂടി…. തല പെരുക്കുന്നത് പോലെ തോന്നിയതും അവൾ കട്ടിലിലേക്ക് ഇരുന്നു…. അല്ല കെട്ടിലമ്മ ഇവിടെ പള്ളി ഉറക്കത്തിനു തയ്യാറാവുകയാണോ…. റൂമിലേക്ക് കേറി വന്ന് ശ്രീദേവി അവളോട് അത്രയും ചോദിച്ചു നിർത്തി….. അപ്പച്ചി എനിക്കെന്തോ തല കറങ്ങുന്ന പോലെ…. ഓരോ അടവും പറഞ്ഞ് ഇരിക്കാതെ വേഗം അടുക്കളയിലേക്ക് ചെല്ലെടി…. ഇന്നത്തെ എല്ലാ ഭക്ഷണവും നീ ഉണ്ടാക്കണം, ലക്ഷ്മി ഇന്ന് വരില്ല അത്രയും പറഞ്ഞു അവർ മുറിവിട്ടിറങ്ങി…..
ഹരിയേട്ടൻ ഉള്ളപ്പോൾ ഉള്ള അപ്പച്ചിയുടെ അഭിനയത്തെ ഓർത്ത് അവൾ ഒരു നിമിഷം അത്ഭുത പെട്ടു…. എങ്ങനെ മാറാൻ കഴിയുന്നു ഇവർക്ക് ഇത്ര വിദക്തമായി….. ഓരോന്ന് ചിന്തിച്ചു അടുക്കളയിലേക്ക് നടന്നു….. എനിക്ക് വേണ്ടി കരുതി കൂട്ടി വെച്ചത് പോലെ ഒരു കുന്ന് പാത്രം സിങ്കിൽ നിറഞ്ഞിരുന്നു…. അതൊക്കെ കഴുക്കി തീർത്തു, ഉച്ചത്തേക്കുള്ള ഫുഡും ഉണ്ടാക്കി തിരിഞ്ഞപ്പോയെക്കും അപ്പച്ചി എന്റെ പുറകിൽ വന്ന് നിന്നു…. വാഷിംഗ് മെഷീൻ കേട് വന്നിട്ടുണ്ട്, അതോണ്ട് ഇതൊക്കെ നീ കൊണ്ട് അലക്കിയിട്….. ഒരു കുന്ന് തുണി അവർ എന്റെ മുഖത്തേക്ക് എറിഞ്ഞു….. അസഹിയമായ തല വേദനയും ക്ഷീണവും എന്റെ ക്ഷമയെ നശിപ്പിച്ചു….. നിങ്ങൾക്ക് നാണമില്ലേ, ഒരുമാതിരി 90കളിലെ അമ്മായി അമ്മ മാരെ പോലെ പെരുമാറാൻ… ഒന്നുല്ലെങ്കിലും നിങ്ങളെന്റെ അച്ഛന്റെ പെങ്ങൾ അല്ലെ….. ഒട്ടും നാവ് ഉടക്കാതെ അത്രയും പറഞ്ഞു ഞാനാ മുഖത്തേക്ക് ഉറ്റു നോക്കി….. ദേഷ്യം കൊണ്ട് ആ മുഖം വലിഞ്ഞു മുറുകി…..
എന്നോട് എതിർത്തു സംസാരിക്കാൻ മാത്രമയോടി നീ…. അതിക പ്രേസങ്ങി ഇനി ഇവിടുത്തെ എല്ലാ പണികളും നീ മാത്രം ചെയ്ത മതി, എന്നെ പിടിച്ചു തള്ളിക്കൊണ്ട് അവർ അവിടുന്ന് ചവിട്ടി തുള്ളി പുറത്തേക്ക് പോയി …. ഏകദേശം പണികളൊക്കെ ഒതുക്കി ഫ്രഷ് ആയി വന്നപ്പോയെക്കും സമയം 3 മണിയോടെ അടുത്തിരുന്നു….. ഫോൺ എടുത്ത് നോക്കിയതും ഹരിയേട്ടന്റെ മിസ്സ്ഡ് കാൾ ഒരുപാട് വന്നിട്ടുണ്ട്….. തിരിച്ചു വിളിക്കാൻ നിന്നതും വീണ്ടുമൊരു കാൾ വന്നു…. “അച്ഛൻ കാളിങ് ” ഞാൻ വേഗം ഫോൺ എടുത്ത് ചെവിയോട് അടുപ്പിച്ചു…. ഹെലോ അച്ഛേ…. സുഗാണോ അച്ഛന്റെ കുട്ടിക്ക്… ആഹ് സുഖം…. മോള്ടെ ഹാൾ ടിക്കറ്റ് വന്നിട്ടുണ്ട്…. ഹാൾ ടിക്കറ്റ് വന്നോ, അച്ഛൻ കൊണ്ട് തരോ….. ഞാൻ ഹരിയെ വിളിച്ചിട്ടുണ്ട് മോളെ അവൻ ഇങ്ങോട്ട് വരാന്ന് പറഞ്ഞു….. ആ എന്ന അത് മതിയാച്ചാ, അമ്മ എവിടെ…. അങ്ങനെ കുറച്ചു നേരം അവരോട് സംസാരിച്ചിരുന്നു ഞാൻ തായേക് ചെന്നു….. നീയിതെവിടെ പോയതാ, പോയി അത്തായതിനുള്ള കാര്യം നോക്ക്, അറിയാല്ലോ കൃഷ്ണെട്ടൻ 7 മണിക്ക് ഫുഡ് കഴിക്കുന്നതാ പതിവ്…. ആ പിന്നെ എന്തെങ്കിലും സ്നാക്സും ഉണ്ടാക്കിക്കോ, ഹരി മോൻ വരുമ്പോ കൊടുക്കാൻ….. ഒരു അലിവും കൂടാതെ അവർ അത്രയും പറഞ്ഞു റൂമിലേക്ക് കേറി…. ഞാൻ എന്തെങ്കിലുമൊന്ന് കഴിച്ചൊ എന്ന് പോലും അവർ ചോദിച്ചില്ല…. ഒരു നിമിഷം സങ്കടവും ദേഷ്യവും ഒരുപോലെ എന്റെ ഉള്ളിൽ ഉടലെടുത്തു…..
അപ്പു….. അപ്പു…… ഓഫീസിൽ നിന്ന് വന്ന ഹരി അപ്പുവിനെ കാണാതെ റൂമിന്റെ പുറത്തേക്കിറങ്ങി….. എന്തിനാ ഹരി നീ ഇങ്ങനെ വിളിച്ചു കൂവുന്നത്….. ഞാൻ വന്നിട്ട് ഈ നേരം വരയും അപ്പുനെ കണ്ടില്ലമ്മ…. ആഹ് അതാണോ കാര്യം, നീ വരുമ്പോയേക്കും നിനക്ക് ഇഷ്ട്ടമുള്ള എന്തോ ഉണ്ടാക്കണമെന്ന് പറഞ്ഞു കുറെ നേരായി അടുക്കളയിൽ കേറിയിട്ട്….. നുറഞ്ഞു പൊന്തിയ ദേഷ്യത്തെ കടിച്ചമർത്തി കൊണ്ട് ശ്രീദേവി പുഞ്ചിരിയോടെ പറഞ്ഞു നിർത്തി…. മോളെ അപ്പു, ദേ ഹരി മോൻ വന്നത് കണ്ടില്ലേ നീ….. അപ്പച്ചിയുടെ നാടകത്തിലെ അടുത്ത വേഷ പകർച്ചക്ക് സമയമായി…. അപ്പു വേഗം ഹരിക്കുള്ള ചായയുമായി ഹാളിലേക്ക് വന്ന്….. എന്താ അപ്പു നിന്റെ മുഖത്തിനൊരു ക്ഷീണം പോലെ….. ഏയ് ഒന്നുല്ല ഹരിയേട്ടാ ഏട്ടന് തോന്നിയതാവും….. ഹ്മ്മ്, നിന്റെ എക്സാം ഹാൾ ടിക്കറ്റ് ഞാൻ കൊണ്ട് വന്നിട്ടുണ്ട്, ഇനി എന്തെങ്കിലും ക്ഷീണം ഉണ്ടങ്കിൽ അതൊക്കെ മാറ്റി വെച്ച് എക്സാംമിന് റെഡിയായി നിക്കണം…. അത്രയും പറഞ്ഞു കൊണ്ട് അവന്റെ കയ്യിലിരുന്ന എൻവലപ്പ് ഹരി അപ്പുവിന് നീട്ടി…. സന്തോഷത്തോടെ അവൾ അത് പൊട്ടിച്ചു നോക്കി..
അപ്പു…. അപ്പു…. രാവിലെ ഓഫീസിൽ പോകുന്നതിന്റെ തിരക്കിലാണ് ഹരി…. ഈ പെണ്ണിതെവിടെ പോയി, വിളിച്ചിട്ട് കേൾക്കുന്നില്ലല്ലോ….. ഹരി റൂം മൊത്തം അപ്പുവിനെ തപ്പി നടന്നു….എത്ര വിളിച്ചിട്ടും ഒരു റെസ്പോണ്ട്സും ഇല്ലാത്തത് അവനെ ഭയപെടുത്തി….. അപ്പോഴാണ് ബാത്രൂം അകത്തു നിന്ന് ലോക്ക് ചെയ്തിരിക്കുന്നത് അവന്റെ കണ്ണിൽ പെട്ടത്…. ഓടി പോയി ഡോറിൽ മുട്ടി, ഏറ നേരമായിട്ടും അവളിൽ നിന്നും ഒരു പ്രീതികരണം ഇല്ലാത്തത് വീണ്ടും അവനിൽ ഭീദി ഉളവാക്കി…. സമയം ഒട്ടും പായക്കാതെ അവൻ ഡോർ തള്ളി തുറന്നു….. ഒരു നിമിഷം എന്റെ നെഞ്ചോന്ന് പിടച്ചു, ബാത്‌റൂമിന്റെ ഒരു മൂലയിൽ ബോധമറ്റ് ഒരു വാടിയ താമര പൂവ് പോലെ എന്റെ പെണ്ണ് കിടക്കുന്നു…. ഞാൻ അവളെ വാരിയെടുത്തു ബെഡിൽ കൊണ്ട് കിടത്തി, വീഴ്ചയിൽ നെറ്റി ചെറുങ്ങനെ മുറിഞ്ഞു രക്തം വരുന്നുണ്ട്….. ഞാൻ വേഗം കുറച്ചു വെള്ളമെടുത്തു അവളുടെ കുഞ്ഞ് മുഖത്തേക്ക് തളിച്ചു, അവൾ ഉണരുന്നില്ല….. എനിക്കാകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി, ഒരു ഉൾവിളി പോലെ ഞാൻ വേഗം അമ്മയെ ചെന്ന് വിളിച്ചു…… മോനെ വേഗം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാം…. അച്ഛൻ പറയുന്നതിന് മുന്പേ അവളെ വാരി എടുത്തു കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു….. പേടിക്കാൻ ഒന്നുല്ല, ഒരു ഗുഡ് ന്യൂസ് തന്നെയാണ്…. ” She is pregnent ” (കാത്തിരിക്കാം )

by