18/04/2026

രാധാകൃഷ്ണ : ഭാഗം 05

രചന – മാതു

അച്ഛൻ എന്നെ വിളിക്കുന്നു ഞാൻ അങ്ങോട്ട് ചെല്ലട്ടെ അത് പറഞ്ഞു അവർ അവിടെ നിന്നും പോയി . മുറിയിൽ രാജ ശേഖരൻ ഏതോ ഫയൽ നോക്കി ഇരിക്കുവായിരുന്നു. ശേഖരേട്ടൻ എന്നെ വിളിച്ചായിരുന്നോ . മാലിനി ചോദിച്ചു അഹം മുഖത്തു നിന്നു കണ്ണാടി മാറ്റി അയാൾ അവരെ നോക്കി . മുബൈയിൽ നിന്നും രാജ ലക്ഷ്മി വിളിച്ചായിരുന്നു. അവരുടെ ബിസിനസ്‌ ഒക്കെ നഷ്ട്ടത്തില കുറച്ചു പണം കൊടുത്തു സഹായിക്കണം എന്നു എന്നെയും വിളിച്ചായിരുന്നു .. ഞാൻ ശേഖരേട്ടനോട് സുചി പ്പിക്കാൻ ഇരിക്കുവായി രുന്നു . ചില്ലി കാശ് ഞാൻ കൊടുക്കില്ല ബിസിനസ്‌ തുടങ്ങാൻ ഞാൻ കുറെ പണം കൊടുത്ത ശ്രീ ധനം ആയി വേരേയും . അവളുടെ ഭർത്താവ് മുഴുവൻ കുടിച്ചു നശിപ്പിച്ചില്ലേ . അയാൾ ദേഷ്യം ത്തോടെ പറഞ്ഞു . ഏട്ടന്റെ പെങ്ങൾ അല്ലെ ഈ വട്ടം കൂടി ഷമിക്ക് കുറച്ചു പണം നൽകി സഹായിക്കു ഒരു മകൾ ഉള്ളത് അല്ലെ . അവർ തല കുനിഞ്ഞു പറഞ്ഞു . മ് നീ പറഞ്ഞോണ്ട് ഞാൻ കൊടുക്കാം പിന്നെ എപ്പോഴു ഇത് ശീലം ആക്കരുത് . അയാൾ പറഞ്ഞു . ..

കണ്ണൻ മോൻ ഉറങ്ങി യോ അയാൾ ചോദിച്ചു . ഇല്ല അവൻ പഠിക്കുവാ . അവർ പറഞ്ഞു . എന്റെ മക്കൾ എന്റെ അഭിമാനം മാ അയാൾ അവരെ ചേർത്തു നിർത്തി പറഞ്ഞു. …

സ്കൂളിൽ വരാന്തയിൽ . കോലു മിട്ടായി നുണഞ്ഞു ലച്ചു നടന്നു വരുവായിരുന്നു . കണ്ണൻ അവളുടെ എതിരെ വന്നു അവനെ കണ്ടപ്പോ കോലു മിട്ടായി ഒന്നുകൂടി വായിൽ ഇട്ടു നുണയാൻ തുടങ്ങി . അവനെ മാറി കടന്നു പോകാൻ തുടങ്ങി യപ്പോൾ . അവൻ അവൾക് വിലങ്ങനെ നിന്നു . മ് എന്താ അവൾ ചോദിച്ചു . നിനക്ക് എന്നോട് പിണക്കം ആണോ ഇന്നലെ നിന്റെ കവിളിൽ കടിച്ചതിനു . അതിനു നമ്മൾ ഇണങ്ങിട്ടു ഇല്ലല്ലോ പിണങ്ങാൻ . അവൾ പറഞ്ഞു . ഓ അങ്ങനെ പക്ഷെ എനിക്കു നിന്നോട് പിണക്കം ഒന്നും ഇല്ല കേട്ടോ . അവൻ പറഞ്ഞു . അല്ല കുള്ളത്തി ഇന്നലെ നിന്റെ കണക്ക് പരിക്ഷ യുടെ പേപ്പർ കിട്ടുന്നെ . കോട്ട കണക്കിന് മാർക്ക് കിട്ടുവായിരിക്കും അല്ലെ . എന്താലും നിനക്ക് വീട്ടിൽ ചെല്ലുബോ നിനക്ക് നല്ലോണം കിട്ടും അല്ലെ . മര്യാദ ക്ക് ഇനി എങ്കിലും എന്റെ അടുത്ത് ട്യൂഷൻനു വന്നോ ഞാൻ എന്തങ്കിലും പറഞ്ഞു തരാം . നിന്റെ അടുത്ത് എന്റെ പട്ടി ട്യൂഷന് വരും . അവൾ പറഞ്ഞു . വേണ്ടേ വേണ്ട . എനിക്കു എന്താ അത് പറഞ്ഞു അവൻ അവളുടെ വായിൽ ഇരുന്ന കോലുമിട്ടായി വാങ്ങി വായിൽ ഇട്ടു അവിടെ നിന്നും പോയി . അവൾ അവിടെ നിന്നും ചാടി തുള്ളി ക്ലാസ്സിൽ പോയി . …..

വൈകുന്നേരം സാരസ്വാതി അമ്മ വിട് മൊത്തം ഇളക്കി മറിക്കുവാന് . നീ എന്തിനാ എന്നും ഒരുങ്ങി കെട്ടി സ്കൂളിൽ പോകുന്നെ . അവളുടെ കണക്കിന്റെ മാർക്ക് കണ്ടോ. 50 ൽ 10 നിന്നെ പോലെ തന്നെ അല്ലെ ഗായു അവൾക്ക് ഫുൾ മാർക്ക് ഉണ്ടല്ലോ . സൗകര്യം കൂടി പോയതിന്റെ കുഴപ്പം ആ . അമ്മേ മതി അവളെ വഴക്ക് പറഞ്ഞത് . നന്ദു ഇടക്ക് കേറി നീ മിണ്ടരുത് നീയാ ഇവളെ വഷളക്കുന്നെ . നോക്കിക്കോ നിന്നെ ഞാൻ നാളെ തൊട്ടു ട്യൂഷൻ വിടും . നിന്റെ അച്ഛൻ ഇങ്ങോട്ട് വരട്ടെ . ….

ഞാൻ അവളെ ട്യൂഷൻ പഠിപ്പിക്കാം ആന്റി . എല്ലാവരും ശബ്ദം കേട്ട സ്ഥലത്തു നോക്കി കണ്ണൻ നന്ദു പറഞ്ഞു . ഇവനെ എന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടി എടുത്തത്. ലച്ചു മനസിൽ പറഞ്ഞു . ഇവളെ പുറത്ത് ഒന്നും ട്യൂഷൻ വിടണ്ട ഞാൻ പടുപ്പി ചോളം . കണക്കിന് മാത്രം അല്ലെ എല്ലാം വിഷയത്തിന്നും ഞാൻ എടുത്തോളാം . മോനെ നിനക്ക് എങ്കിലും എങ്കിലും തോന്നി യല്ലോ ഇവളെ പഠിപ്പിക്കണം എന്ന്. ഇത് കണ്ടോടി. പിള്ളാര്‌ പഠിക്കുന്നതിൽ ശ്രെധ കാണിക്കുന്നേ നാളെ മുതൽ നീ ശ്രീ മംഗലത് ട്യൂഷൻ പൊക്കോണം കേട്ടാലോ . അമ്മ അവൾ അവരുടെ മുഖത്തേക്ക് നോക്കി . കേറി പോടീ അകത്തു . അവർ പറഞ്ഞു . അവനെ ഒന്ന് ദേശിച്ചു നോക്കിട്ട് . അവൾ അകത്തേക്ക് പോയി . കണ്ണൻ മോനെ വല്ലതും കഴിച്ചിട്ടേ പോകാവോല്ലേ . അഹം ശെരി ആന്റി . അവൻ മറുപടി പറഞ്ഞു.. …………..
………

.പിറ്റേന്ന് രാവിലെ മുറ്റത് ഗായു നോട്‌ ഒപ്പം അക്കു കളിക്കുവായിരുന്നു . ലച്ചു . ടി ലച്ചൂ നീ കണ്ണന്റെ അടുത്ത് ട്യൂഷൻ പോകുന്നില്ലേ . സരസ്വതി പറഞ്ഞു . ഈ അമ്മ അവൾ ചുണ്ട് ചുളിക്കി. മര്യാദ ക്ക് പൊക്കോ . അവർ കണ്ണുരുട്ടി അവൾ ചാടി തുള്ളി അകത്തേക്ക് പോയി . മോളെ ഗായു നീ കൂടി ചെല്ല് അവളുടെ കൂടെ ശെരി ആന്റി . അവൾ അകത്തേക്ക് പോയി . തിരികെ . ഒരു പട്ടുപാവാടയും ബ്ലൗസും ഇട്ടു വന്നു കൈയിൽ ബുക്ക്‌ പിടിച്ചിട്ട് . അവൾ പോകാൻ ഇറങ്ങി .. അന്നേരം . ഗായു വും റെഡി ആയി വന്നു . അവളും ഗായു വും കൂടി ശ്രീ മംഗലത് ന്റെ ഗെറ്റ് കടന്നു അകത്തേക്ക് കേറി . അവളുടെ മുഖം ത് വലിയ താല്പര്യം ഇല്ലായിരുന്നു . ………………
……………
ഇതാര് ലച്ചൂ മോളോ . മാലിനി ചോദിച്ചു . കേറി. വാ എന്നോട് സാരസ്വാതി വിളിച്ചു പറഞ്ഞായിരുന്നു. മക്കൾ ഇരിക്കു അവൻ കുളിക്കുവാ അപ്പോഴേക്കും . ഞാൻ എന്തങ്കിലും കുടിക്കാൻ എടുക്കാം . അവർ അകത്തേക്ക് പോയി . അവൻ കുളിച്ചിട്ട് ഇറങ്ങി വന്നു . അഹം ഇതാരാ വന്നേക്കുന്നെ . കുള്ളത്തി യോ . അപ്പൊ നിനക്ക് എന്റെ അടുത്ത് തന്നെ ട്യൂഷൻ പഠിക്കാൻ വരാൻ . ഗായു നിങ്ങൾ മുകളിൽ ഇരിക്കും ഞാൻ ഇപ്പോ വരാം . അത് പറഞ്ഞു അവൻ പോയി . ഹും അവന്റെ ഒരു ജാഡ കണ്ടില്ലേ . പൊട്ടു ലെച്ചു കണ്ണേട്ടൻ നമ്മളെ ക്കൾ മൂത്ത അല്ലെ . നീ വാ ഗായു പറഞ്ഞു . ……

അവർ മുകളിൽ ലേക്ക് പോയി . കുറെ നേരം ഇരുന്നു ബോറടിച്ചപ്പോ ലച്ചൂ പറഞ്ഞു ടി ഗായു നമുക്ക് പൂജ്യം വെട്ടു കളിച്ചാലോ . അവൾ ചോദിച്ചു . ഗായു മുഖത്തു നിന്നു കണ്ണാടി എടുത്തിട്ട് പറഞ്ഞു അത് വേണോ ലച്ചൂ . വേണം ലച്ചു വാശി പിടിച്ചു . കണ്ണേട്ടൻ എങ്ങാനും വന്നാലോ ഗായു പറഞ്ഞു . അവൻ ഇപ്പൊഴാനും വരത്തില്ല നീ വാ അത് പറഞ്ഞു അവൾ കളിക്കാൻ തുടങ്ങി . കുറെ കഴിഞ്ഞപ്പോ കണ്ണൻ വന്നു അവൻ അവരുടെ അടുത്തേക്ക് ചെന്നു . ഗായു കണ്ണനെ കണ്ട് അങ്ങ് എഴുനേറ്റു . എന്നിട്ടു ലച്ചൂ അവൻ വന്നു നിന്നത് കണ്ടില്ല നീ എന്താടി എഴുനേറ്റു നിൽക്കുന്നെ അടുത്ത പൂജ്യം വെട്ടു. ഗായു അവളെ കണ്ണ് കൊണ്ട് അവൻ അടുത്ത് നിൽപ്പുണ്ടന്നു കാണിച്ചു . ടി അവൻ ഉച്ചത്തിൽ വിളിച്ചു . അപ്പൊ ട്യൂഷൻ വന്നുട്ടു ഇതാ രണ്ടു പേരുടെയും പരിപാടി . ഞാൻ ഇത് ആന്റി യോട് പറയും അവൻ പറഞ്ഞു ….

അയ്യോ കണ്ണേട്ടാ വീട്ടിൽ പറയരുതേ ഇവള് പറഞ്ഞോണ്ട ഞാൻ കളിച്ചേ . അത് എനിക്കു അറിയാം ഗായു ഇവളാ നിന്നെ കൂടെ വഷളു ആകുന്നതെന്നു . അവൻ ലച്ചൂനെ നോക്കി പറഞ്ഞു . Molu ഇങ്ങനെ പൂജ്യം വെട്ടു കളിച്ചു ആയിരിക്കും കണക്കിന് വട്ട പൂജ്യം മേടിച്ചത് അല്ലെ . അവൻ അവളെ ആക്കി ചിരിച്ചോണ്ട് പറഞ്ഞു . നീ പോടാ അവൾ അവനു നേരെ പേപ്പർ ചുരുട്ടി എറിഞ്ഞു . ..

തുടരും ❤️