രചന – ജ്വാലാമുഖി
നിശ്ചയം തറവാട്ടിൽ വച്ചു ആയതുകൊണ്ട് വൈകിട്ട് തന്നെ ഞങ്ങൾ ഇങ്ങോട്ട് പോന്നു…
****
“വാണി മോളെ… എഴുന്നേറ്റില്ലേ… ”
“ഉവ്വ് അച്ചമ്മേ… ധാ വരണൂ… ”
“വേഗം ഏതേലും ഒരു ഡ്രസ്സ് എടുത്തിട്ട് അമ്പലത്തിൽ പോയിട്ട് വരൂ കുട്ടി… ”
“ഉം.. ”
“ദേവിക്ക് പൂജക്ക് കൊടുത്തിട്ടുണ്ട്… നല്ലോണം പ്രാർത്ഥിച്ചോളു ട്ടൊ… ”
“ഉം… ”
ഞാൻ വേഗം യാത്രയായി താഴേക്കു ചെന്നു.. അപ്പോളേക്കും ചിപ്പി ചേച്ചി റെഡി ആയി നില്പുണ്ടായിരുന്നു..
“വേഗം വരണം ട്ടൊ… ബ്യൂട്ടീഷ്യൻ ഇപ്പൊ എത്തും.. ”
“ഉം… ”
ഇന്നലെ തറവാട്ടിൽ വന്നത് മുതൽ ഞാൻ ആരോടും മിണ്ടാൻ പോയില്ല… ആരും പറയുന്നത് കേൾക്കാനും പോയില്ല…
ഈ വിവാഹം ഇഷ്ടം അല്ലെ എന്നും എന്നോട് ആരും ചോദിച്ചതും ഇല്ല…
അമ്പലത്തിലേക്ക് നടക്കുമ്പോൾ ചിപ്പി ചേച്ചി വാ തോരാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…
ആ മുഖത്തെ സന്തോഷം കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.
ദേവിയെ തൊഴുതു ഇറങ്ങുമ്പോൾ എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു…
തിരിച്ചു വീട്ടിൽ വന്നതും എല്ലാവരും ഒരുങ്ങാൻ ഉള്ള തിരക്കിൽ ആയി…
ഒരുക്കാൻ വന്ന ചേച്ചി എന്നെ ഏറ്റവും സുന്ദരി ആക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു…
ഒരുങ്ങി കഴിഞ്ഞിട്ടും ഞാൻ കണ്ണാടിയിലേക്ക് ഒന്ന് നോക്കിയത് പോലും ഇല്ല ..
“ഇപ്പൊ നോക്കിക്കേ.. നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട്… കണ്ണു കിട്ടാതെ ഇരിക്കാൻ ചേച്ചി കവിളിൽ ഒരു കുത്തിട്ടു തരട്ടെ .. ”
ഞാൻ ചിരിച്ചു കൊണ്ടു തിരിഞ്ഞു നിന്നു ആ ചേച്ചിയെ ഒന്ന് നോക്കി…
ഇനി ഈ സൗന്ദര്യം എനിക്ക് എന്തിനാ എന്ന് ചോദിക്കണം എന്ന് തോന്നി എങ്കിലും ഞാൻ മൗനം പാലിച്ചു..
പണ്ടൊക്കെ സുന്ദരി ആയി കോളേജിൽ പോകുമ്പോൾ എപ്പോളെങ്കിലും ആ കണ്ണുകൾ എന്നിൽ പതിയും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു… പക്ഷെ ഇന്നെനിക്ക് അതില്ല ..
“മോളെ സമയം ആയി… വിഷ്ണുവിന്റെ വീട്ടുകാർ ഒക്കെ എത്തി… താഴേക്കു വരൂ… ”
അമ്മ വന്നു വിളിക്കുമ്പോൾ ഞാൻ അവിടെ നിന്നു എഴുന്നേറ്റു
“മണ്ഡപത്തിലേക്ക് കയറിക്കോളൂ കുട്ടി… ”
അലങ്കരിച്ച മണ്ഡപത്തിലേക്ക് വലതു കാൽ വച്ചു ഞാൻ കയറി… കൂടെ ചിപ്പി ചേച്ചിയും…
കുറച്ചു കഴിഞ്ഞതും എന്റെ അരികിലായി വിഷ്ണു വന്നു നിന്നു…
“താൻ എന്താ ഈ കാണിക്കണേ… അപ്പുറത്തു പോയി നില്ക്കു… ആളുകൾ എന്തു കരുതും… ”
“ആരു എന്തു കരുതിയാലും എനിക്ക് കുഴപ്പം ഒന്നും ഇല്ല.. ”
ഈശ്വര ഈ മണ്ഡപത്തിൽ എന്താ നടക്കുന്നെ എന്ന് എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല… അപ്പോളാണ് ചേച്ചിടെ അപ്പുറത്തെ ശരത്തേട്ടൻ നില്കുന്നത് ഞാൻ കണ്ടത്… അവർ ആണേൽ ഞങ്ങളെ നോക്കി ചിരിക്കുന്നും ഉണ്ട്…
“ആ മോതിരം അങ്ങ് കൊടുക്ക് ദേവാ… ”
വിച്ചു മോതിരം വാങ്ങി എന്റെ കയ്യിൽ അണിയിക്കാൻ ആഞ്ഞു…
“കൈ നീട്ടി പിടിക്കു മുത്തേ… ”
ഞാൻ ഈ കാണുന്നത് സ്വപ്നം ആണോ ഭഗവാനെ… എന്റെ കണ്ണാ എല്ലാരും കൂടെ എന്നെ പറ്റിക്കുവായിരുന്നോ….
ഞാൻ കൈ നീട്ടുമ്പോളും സന്തോഷം കൊണ്ടു എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു…
“വാണി… ”
“ഉം.. ”
“എന്തിനാ കരയണേ….”
“സന്തോഷം കൊണ്ട്… ”
“ആ മോതിരം വിഷ്ണുവിന്റെ കയ്യിൽ അണിയിക്കു വാവേ… ”
അത് പറഞ്ഞു അച്ഛൻ എന്റെ അടുത്ത് വന്നു നിന്നു…
“വാവേ… ”
“ഉം… ”
“എങ്ങനെ ഉണ്ട് അച്ഛന്റെ സർപ്രൈസ് ഗിഫ്റ്റ്… ”
“മിണ്ടാണ്ടിരുന്നോ അച്ഛന് വച്ചിട്ടുണ്ട് ഞാൻ… ”
അത് പറഞ്ഞു കൊണ്ട് വിച്ചുവേട്ടന്റെ വിരലിൽ മോതിരം അണിയിക്കുമ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു…
ചടങ്ങുകൾ എല്ലാം കഴിഞ്ഞു ഫോട്ടോ ഷൂട്ട് നായി മാറി നിൽകുമ്പോൾ നാണം കൊണ്ടെന്റെ മുഖം പൂത്തുലഞ്ഞു…
ഓരോ ഷൂട്ടും എടുക്കുമ്പോൾ ഞാൻ ഒരുപാട് എൻജോയ് ചെയ്യുകയായിരുന്നു…
ഫോട്ടോ എടുക്കൽ കഴിഞ്ഞു വിഷ്ണു എന്നെ കാണാൻ മുറിയിലേക്ക് വന്നു…
“ഞാൻ വാണിക്ക് ഒരു ഗിഫ്റ്റ് കൊടുക്കാൻ… ”
“ഓഹ്… ആയിക്കോട്ടെ… ”
എന്ന് പറഞ്ഞു കുഞ്ഞേട്ടൻ അകത്തുന്നു പോയി.. വാതിൽ പുറത്തുന്നു ചാരി ഇട്ടു….
“ഇതു… തനിക്കുള്ള ഫോണും… പിന്നെ ഒരു സ്പെഷ്യൽ ഗിഫ്റ്റും… ”
ഞാൻ അത് എടുത്തു വക്കാൻ ഭാവിച്ചതും..
“ഏയ്.. അത് പൊട്ടിച്ചു നോക്കെടോ… ”
ഞാൻ അത് തുറന്നു… ഒരു ആപ്പിൾ ഫോണും പിന്നെ അതിനുള്ളിൽ വേറൊരു കൊച്ച് ഡപ്പി… ഞാൻ അതും തുറന്നു….
അത് കണ്ടതും ഞാൻ ശരിക്കും ഞെട്ടിപ്പോയി… എന്റെ കാണാതെ പോയ… കൊലുസ്സ്…. !!!!!!
എന്തോ ആ ആവേശത്തിൽ ഞാൻ വിച്ചുവേട്ടനെ കെട്ടിപിടിച്ചു തുരുതുരാ ഉമ്മകൾ കൊണ്ടു മൂടി…
“ഐ ലവ് യൂ… വിച്ചുവേട്ട…ലവ് യൂ സൊ മ…””
അത് മുഴുവൻ ആക്കും മുന്നേ എന്റെ അധരങ്ങൾ വിച്ചുവേട്ടന്റെ അധരങ്ങളുമായി ലയിച്ചിരുന്നു… അവ മത്സരിച്ചു സ്നേഹിച്ചു…
ഒടുവിൽ വിച്ചുവേട്ടൻ സന്തോഷം കൊണ്ട് എന്നെ എടുത്തു പോക്കുമ്പോൾ … ഈ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാൻ ആണെന്ന് തോന്നി…
പെട്ടെന്ന് അച്ചൻ അങ്ങോട്ട് വന്നു… ഞാൻ വേഗം ഊർന്നിറങ്ങി…
“അച്ഛന്റെ വാവയുടെ മുഖം ഇപ്പോള ഒന്ന് തെളിഞ്ഞേ… എങ്കിലും ഈ സന്തോഷത്തിനു തിളക്കം കൂടുതൽ ഉണ്ട്.. അല്ലെ വിഷ്ണു.. ??? “”
“അതെ അച്ഛാ… ”
“മോളെ… പെണ്ണ് കാണാൻ വന്ന അന്നുതന്നെ ഇവൻ എല്ലാം ചിപ്പിയോട് പറഞ്ഞിരുന്നു… പിന്നെ ചിപ്പിയും ശരത്തും പണ്ടേ ഇഷ്ട്ടത്തിൽ ആയിരുന്നു… ഈ ഒരു ആലോചന വന്നപ്പോൾ അവർ ഓടി വന്നതും അതുകൊണ്ട് തന്നാ… ”
“എന്നാലും ഞാൻ എത്ര കരഞ്ഞു… ”
“അതിന്റെ നൂറിരട്ടി ഹാപ്പി അല്ലെ ഇപ്പൊ അച്ഛന്റെ വാവ… ”
“ഉം…. ലവ് യൂ അച്ചേ… ”
ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു പോയി..
കൂടെ എന്റെ അച്ഛനും കരഞ്ഞു…
“എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ അച്ഛാ… ”
എന്ന് പറഞ്ഞു വിച്ചു പോകാൻ ഇറങ്ങി…
“ഫോണിൽ സിം ഒക്കെ ഇട്ടിട്ടുണ്ട്… വീട്ടിൽ എത്തിയാൽ ഉടനെ ഞാൻ വിളിക്കും… ഒരുപാട് ഒരുപാട് പറയാൻ ഉണ്ട്… ”
തിരിച്ചു വന്നു എന്റെ ചെവിയിൽ അത് പറയുമ്പോൾ അച്ഛൻ കാണാതെ എന്റെ കവിളിൽ ആ അധരങ്ങൾ പതിക്കാനും വിച്ചുവേട്ടൻ മറന്നില്ല…
പുറത്തേക്കു വന്നതും എല്ലാരും കൂടെ എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി.. അതിൽ മുന്നിൽ എന്റെ അച്ഛനും അച്ഛമ്മയും ശരത്തേട്ടനും കുഞ്ഞേട്ടനും ആയിരുന്നു…
വിച്ചുവേട്ടന്റെ കാർ കണ്ണിൽ നിന്നും മറയുന്നതു വരെ ഞാൻ നോക്കി നിന്നു…..
“എന്റെ കള്ള കൃഷ്ണ… ഈ സന്തോഷം എന്നും ഉണ്ടാകണേ….. !!!!!!
********
*അവസാനിച്ചു…. *

by