18/04/2026

ഭാഗ്യ : ഭാഗം 15

രചന – രോഹിണി ആമി

സമയം വൈകിയിട്ടില്ല അനൂ………. നിനക്ക് നന്നാവാൻ ഇനിയും സമയമുണ്ട്……………. എല്ലാവരെയും സ്നേഹിക്കുന്ന കണ്ണുകൾ കൊണ്ട് നോക്കിയാൽ മാത്രം മതി………….. എല്ലാം ശരിയാകും…………. അനുവിന്റെ കൈ മെല്ലെ തടവികൊടുത്തു ഭാഗ്യ പറഞ്ഞു……….

വിടെന്നെ…………. നിങ്ങളുടെ ഉപദേശമൊന്നും എനിക്കു വേണ്ടാ……… ഞാൻ ജീവിക്കുന്നത് എന്റെയിഷ്ടത്തിനാണ്………. എന്റെ അച്ഛനാണ് എനിക്കു ചിലവിനു തരുന്നത്……….. ഞാൻ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടിത്തരാനും എന്റെ അച്ഛനറിയാം ………..നിങ്ങളുടെ സഹായം എനിക്കു വേണ്ടാ………….. എന്തായാലും നിങ്ങൾ എന്റെ അച്ഛനെ സ്നേഹിക്കുന്നില്ലല്ലോ……… അത് കേട്ടതിൽ വളരെ സന്തോഷം………… അവിടെ ആരും ആഗ്രഹിക്കുന്നില്ല നിങ്ങളെ……….. അല്ലു പോലും………….. അതുകൊണ്ട് ഇനി ആ വീട്ടിലേക്ക് വരാനും ശ്രമിക്കേണ്ട………. അനു ഭാഗ്യയുടെ കൈ തട്ടിമാറ്റി വീറോടെ പറഞ്ഞു………..

അച്ഛന്റെ മൗനം അവൾക്കൊരു അനുഗ്രഹമായിരുന്നു…………. ഇപ്പോഴും അവൾക്കൊപ്പമുണ്ടെന്നുള്ള ധൈര്യമുണ്ടായിരുന്നു അവൾക്കത് ………… ബാലു എല്ലാം കേൾക്കുന്നുണ്ടെങ്കിലും ഒന്നും പറയാൻ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു………. എല്ലാവർക്കു മുന്നിലും നിന്നുരുകുകയായിരുന്നു ആ മനുഷ്യൻ ……….. അനുവിന്റെ സ്വഭാവത്തിലെ മാറ്റം അയാളെ അത്രയും തളർത്തി കളഞ്ഞു………… മറ്റുള്ളവർക്ക് മുന്നിൽ അഭിമാനത്തോടെ ചേർത്തു പിടിച്ചു നടന്നിരുന്ന മോളാണ്……….. തനിക്കും ചുറ്റുവട്ടത്തുള്ളവർക്കും എല്ലാം അനുമോൾ വളരെ നല്ല കുട്ടിയാണ്………… അവളുടെ സ്വഭാവം അറിഞ്ഞു വെച്ചിരുന്നത് ഭാഗ്യ മാത്രമായിരുന്നു…………. അതുകൊണ്ട് തന്നെയാണ് അവളെ അനു അകറ്റി നിർത്തിയതും…………. അമ്മയും ഇടയ്ക്കിടെ പറയുമായിരുന്നെങ്കിലും അതൊന്നും വലിയ കാര്യമായിട്ടെടുത്തില്ല താൻ…………

എനിക്കിട്ട് അടി തന്നതു കൊണ്ടോ കുറച്ചു ഉപദേശം വിളമ്പിയതുകൊണ്ടോ നിങ്ങളെ ഞാൻ അമ്മയായി കാണുമെന്നു കരുതണ്ട………… അതിനുള്ള യോഗ്യത നിങ്ങൾക്കില്ല………. അല്ലു എന്റെ അച്ഛന്റെ മകനായതുകൊണ്ട് മാത്രമാണ് ഞാൻ സ്നേഹിക്കുന്നത്………. ഇല്ലെങ്കിൽ നിങ്ങൾക്കൊപ്പം അവനെയും ഞാൻ ഓടിച്ചേനെ വീട്ടിൽ നിന്നും ……….അന്നും ഇന്നും എനിക്കു നിങ്ങളെ ഇഷ്ടമല്ല……… ഇപ്പോൾ വെറുപ്പ് കുറച്ചു കൂടിയെങ്കിലേ ഉള്ളൂ……… അനു പറഞ്ഞു…………… അനുവിനോട് എന്തോ പറയാൻ മുന്നോട്ടാഞ്ഞ ഇമ്മുവിനെ ദേവൻ പിടിച്ചു നിർത്തി…………. കണ്ണടച്ചു അടങ്ങി നിൽക്കാൻ കാണിച്ചു…………. അല്ലുവിന്റെ കണ്ണു നിറഞ്ഞതും അതാരുമറിയാതെ അവൻ തുടച്ചു കളഞ്ഞതും ഭാഗ്യയല്ലാതെ വേറൊരാളും കണ്ടതുമില്ല……………..

അതിലെനിക്കൊരു വിഷമവുമില്ല അനൂ…………നീയെന്നെ സ്നേഹിച്ചില്ലെന്നും പറഞ്ഞു ഞാൻ കരഞ്ഞു നിലവിളിച്ചു ഇന്നേവരെ നടന്നിട്ടില്ല…….. അമ്മയെന്ന ഒരധികാരവും എടുക്കാൻ ഞാൻ വന്നിട്ടില്ല…………. നീയെന്നിൽ അമ്മയെ കാണുന്നില്ലെന്ന് നിന്റെ ചെറുതിലേ എനിക്കു മനസ്സിലായി…….അതുകൊണ്ട് തന്നെ ഞാൻ വലുതായിട്ടൊന്നും പ്രതീക്ഷിച്ചിട്ടുമില്ല …….. എനിക്കു യാതൊരു വിഷമവുമില്ല………. സന്തോഷം മാത്രം…… വളർത്താൻ ഒരു കുട്ടിയുണ്ടായിരുന്നെങ്കിൽ നിന്നെപ്പോലെ ആവരുത് എന്നേ ഞാൻ പറയൂ ………. എന്റെ കുഞ്ഞിന് കുറച്ചു അധികം ബുദ്ധിയും ദയയും സ്നേഹവും ഉണ്ടാവണം……… ഭാഗ്യ പറഞ്ഞപ്പോൾ അനുവിന് ദേഷ്യം സഹിക്കാനായില്ല……… അതും എല്ലാവർക്കും മുന്നിൽ വെച്ച്……… തനിക്കൊരു പരിഗണനയും തരാതെ തന്നെ എല്ലാവർക്കും മുൻപിൽ കൊച്ചാക്കുന്ന തരത്തിലുള്ള സംസാരം കൂടി ആയപ്പോൾ നല്ല ദേഷ്യം തോന്നി……..

സിംപതിയുടെ പുറത്തു കൊണ്ടുവന്നതാവും ഇമ്മു നിങ്ങളെ ഇവിടെ……….. നോക്കിയപ്പോൾ സൗകര്യങ്ങളും കൂടുതലുണ്ട് അതുകൊണ്ട് ഇവിടെ കടിച്ചു തൂങ്ങാമെന്നു കരുതിക്കാണും………. നോക്കിക്കോ നിങ്ങളെ ഇവിടുന്ന് അടിച്ചിറക്കും ഇവർ……….. അന്ന് കൈകൊട്ടി ചിരിക്കാൻ ഞാൻ ഉണ്ടാവും മുന്നിൽ…………അനു വെല്ലുവിളിച്ചു……….. ഭാഗ്യ അവളെ നോക്കി മെല്ലെ ചിരിച്ചു കാണിച്ചു………

ദേ…. പെണ്ണേ……… സൂക്ഷിച്ചു സംസാരിച്ചോണം………..കേറിക്കേറി എങ്ങോട്ടാ നീ ………….. ഭാഗിക്കൊച്ചിനെ ദുഷിച്ചു നോക്കിയതിനു തന്നെ ഇവിടുത്തെ എസ് ഐ സാറിന്റെ നെഞ്ചാംകൂട് ഇടിച്ചു തകർത്തവനാ ഈ ഞാൻ…………. പെണ്ണാണെന്ന് നോക്കില്ല……….. നിന്നെ പെറുക്കിക്കൂട്ടി കൊണ്ടുപോകേണ്ടി വരും നിന്റച്ഛന്………… ലോകത്തെങ്ങുമില്ലാത്ത ഒരപ്പനും മോളും വന്നേക്കുന്നു…………. അപ്പനും മോളും ഇപ്പോൾ ഇറങ്ങിക്കോണം ഇവിടെ നിന്നും…………… ദാസൻ ഭാഗ്യയുടെ മുന്നിൽ വന്നു നിന്നു വിരൽ ചൂണ്ടി അനുവിനോട് പറഞ്ഞു……….

അത് പറയാൻ താനാരാടോ…………. എന്റെ അച്ഛനോട് മിണ്ടാനുള്ള യോഗ്യത പോലും തനിക്കില്ല ……………. വേലക്കാരൻ ആ സ്ഥാനത്തു നിന്നാൽ മതി………. ഞൊണ്ടി………. അനുവിന്റെ ഉള്ളിൽ ഒതുക്കിവെച്ചിരുന്ന ദേഷ്യം മുഴുവൻ പുറത്തു ചാടുകയായിരുന്നു………….

മതി……… നിർത്താൻ………… മഹാദേവൻ ചാടിയെഴുന്നേറ്റു……………. കുറച്ചു നേരമായി ഞാൻ ക്ഷമിക്കുന്നു………….. മക്കളെ വളർത്തേണ്ടത് ഇങ്ങനെ ആണോടോ ബാലു………. ആരോടും മര്യാദയില്ലാതെ……….. സംസ്കാരം തീരെയില്ലാതെ…….. ശ്ശേ………. ദാസനെ അപമാനിച്ചാൽ അത് എന്നേ അപമാനിക്കുന്നതിനു തുല്യമാണ് …………………. അവൻ വേലക്കാരനല്ല ഇവിടുത്തെ………. എന്റെ നന്ദനുള്ള സ്ഥാനം ഈ വീട്ടിൽ അവനുണ്ട്………… ഒരാളുടെ കുറവിനെ കളിയാക്കുന്ന കുട്ടിയുടെ മനസ്സ് എത്ര ചെറുതാണെന്ന് ഓർക്കുവായിരുന്നു ഞാൻ ………….. എന്റെ ഇമ്മു തീരുമാനിക്കട്ടെ അവന്റെ പാർട്ണർ ആരാവണമെന്ന്………….. എന്തായാലും ഈ കുട്ടി ആവില്ല………. കാരണം അവന്റെ ദാസേട്ടനെ വേദനിപ്പിച്ചവരെ അവൻ വെറുതെ വിടാറില്ല……………. അങ്ങനെ ഞങ്ങൾക്കും ശീലമില്ല……….. അനുവിന് നേരെ വിരൽ ചൂണ്ടി പറഞ്ഞു………… എന്നിട്ട് ബാലുവിന് അടുത്ത് ചെന്നു പറഞ്ഞു………….. ഈ വീടിന് അനു തീരെ യോജിച്ചവൾ അല്ല………. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും പറയാമെന്നല്ലാതെ വേറൊരു പ്രയോജനവുമില്ല………… പ്ലീസ്…….. നിങ്ങൾ ഇപ്പോൾ പോകൂ………… ഭാഗി ഇവിടുത്തെ എല്ലാമാണ് ഇപ്പോൾ………. അവളെ വേദനിപ്പിക്കുന്ന ഒന്നും തന്നെ ഈ വീട് പോലും സ്വീകരിക്കില്ല……… പൊക്കോളൂ……….

ക്ഷമിക്കണം……….. ബാലു എല്ലാവരോടുമായി പറഞ്ഞു വെളിയിലേക്ക് നടന്നു………….. ഭാഗ്യയുടെ മുൻപിൽ വന്നു നിന്നു……………

അറിഞ്ഞതിലും കൂടുതൽ കാര്യങ്ങൾ അറിയാനിരിക്കുന്നതേയുള്ളു ഞാൻ എന്നാണ് തോന്നുന്നത്…………. ജീവിതത്തിൽ ഞാൻ തോറ്റു പോയി………തെറ്റു പറ്റിയത് എനിക്കാണ്……… മറ്റാരേക്കാളും കൂടുതൽ ഞാൻ അനുവിനെ വിശ്വസിച്ചു പോയി………. ആ വിശ്വാസമാണ് ഭാഗ്യയെപ്പോലും തെറ്റിദ്ധരിക്കാൻ കാരണമെന്ന് തോന്നുന്നു………… ഇപ്പോൾ അത് തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്…………… എല്ലാം ക്ഷമിച്ചു വീട്ടിലേക്ക് വിളിച്ചാൽ വരുമോ കൂടെ………….. തെറ്റ് തിരുത്താൻഎനിക്കൊരവസരം തരുമോ………….. ബാലു ഭാഗ്യയോട് ചോദിച്ചു………..

അച്ഛാ……….. അച്ഛനെന്താ ഈ പറയുന്നത്………… ഇവർക്ക് അച്ഛനെ ഇഷ്ടമല്ലെന്നു പറഞ്ഞത് ഇത്ര പെട്ടെന്ന് മറന്നു പോയോ…….. പിന്നെയും എന്തിനാണ് വരാൻ ക്ഷണിക്കുന്നത്……….. അനു പെട്ടെന്ന് അച്ഛന്റെ കൈ പിടിച്ചു പറഞ്ഞു………..

ശ്………. മിണ്ടരുത് നീ………. ചുണ്ടിൽ വിരൽ വെച്ചു ബാലു പറഞ്ഞു……… ഇത് എന്റെ തീരുമാനമാണ്……… ശരിക്കും ആലോചിച്ചെടുത്ത തീരുമാനം……… ഇതിൽ നിന്റെ അഭിപ്രായം ഞാൻ ചോദിച്ചില്ല…………

ഇവരെയും കൊണ്ടു ചെല്ലുമ്പോൾ അവിടെയുള്ളവരോട് ഒക്കെ എന്തു പറയും………. ആരെങ്കിലും സഹകരിക്കുമോ നമ്മളോട്……… മിണ്ടുക പോലും ചെയ്യില്ല അച്ഛാ …………. ഞാൻ പറയുന്നതൊന്നു മനസ്സിലാക്കൂ…………. അനു ദേഷ്യത്തിൽ പറഞ്ഞു…………

അതിന് ഭാഗ്യ തെറ്റു ചെയ്തിട്ടില്ലല്ലോ……… ഉണ്ടോ……… ചോദിക്കാൻ അവർ വരട്ടേ……… ഞാൻ പറഞ്ഞോളാം………..

എന്ത്………. എന്തു പറയും അച്ഛൻ അവരോട് ………അനുവിന് ആകെ വെപ്രാളമായി…………

സത്യം പറയും………. അന്നവിടെ നടന്നതെന്താണെന്നുള്ള സത്യം……….. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ……….. ആരുടേയും സഹായം ഇല്ലാതെയും ജീവിക്കാമല്ലോ …………..

ഇല്ല……… ഇല്ലച്ഛാ…….. ഞാൻ സമ്മതിക്കില്ല……….. എന്നെ നാണംകെടുത്താനാണെങ്കിൽ അതിനു ഞാൻ സമ്മതിക്കില്ല……….. ഞാൻ………… ഞാൻ എന്റെ ജീവൻ കളയും ………… നോക്കിക്കോ…….. അനു അവസാനത്തെ ആയുധമെടുത്തു………..

ബാലു തല കുനിച്ചു………. കുറച്ചു നേരം ചിന്തിച്ചിട്ട് അവളെ ചേർത്തു പിടിച്ചു……… ഞാൻ എന്റെ മോളെ പൊന്നുപോലെയല്ലേ വളർത്തിയത്……… നിന്നെ മാത്രമല്ല അല്ലുവിനെയും……… നിങ്ങളെ സ്നേഹിക്കുന്നതിന്റെ തിരക്കിൽ വേറെ ആരെയും ഞാൻ ശ്രദ്ധിച്ചില്ല………. ബാക്കി ഉള്ളവരെ സ്നേഹിക്കാൻ പോലും വിട്ടു പോയി……….അച്ഛനും അമ്മയ്ക്കും…… എന്തിന് എന്റെ ജീവിതത്തിന് പോലും ഞാൻ രണ്ടാം സ്ഥാനമേ കൊടുത്തുള്ളൂ……. ഇത്രയൊക്കെ സ്നേഹിച്ചിട്ടും അച്ഛന്റെ മുഖത്തു നോക്കി ജീവൻ കളയുമെന്ന് പറയാൻ നിനക്കൊട്ടും മടിയില്ലല്ലോ………. എന്റെ സ്നേഹത്തിന് ഒരു വിലയും നീ തരുന്നില്ല എന്നല്ലേ അതിനർത്ഥം………..

അങ്ങനെ അല്ല അച്ഛാ………… ഞാൻ അച്ഛന്റെ സ്നേഹം മനസ്സിലാക്കാഞ്ഞിട്ടല്ല ………….പക്ഷേ……..

മിണ്ടരുത് അനു നീ……… നിനക്ക് വേണ്ടി ജീവിച്ച എന്നോട് തന്നെ ഇങ്ങനെ ഒക്കെ പറയണം………… ഇന്ന് ഞാൻ നിന്റെ ഭീഷണിക്കു മുന്നിൽ വീണ്ടും താണു തന്നാൽ നീയത് വീണ്ടും വീണ്ടും മുതലെടുക്കും…………. ഞാൻ തോൽവി സമ്മതിച്ചുകൊണ്ടേയിരിക്കണം…….. അതുകൊണ്ട് ഇനി പറയാൻ നിൽക്കണ്ട………. പോയി ചത്തോളൂ………. ഇങ്ങനെ മകളെ സ്നേഹിച്ചതിനും വിശ്വസിച്ചതിനുമുള്ള ശിക്ഷ ആയിട്ടത് ഞാൻ കരുതിക്കോളാം…………

അച്ഛാ………. അനു ചങ്കുപൊട്ടി വിളിച്ചു….. അച്ഛന്റെ കയ്യിൽ കെട്ടിപ്പിടിച്ചു നിന്നു………… അങ്ങനൊരു മറുപടി അനു പ്രതീക്ഷിച്ചിരുന്നില്ല…………….

നിന്നെ കണ്ടല്ലേ അല്ലുവും വളരുന്നത്………. അവനെയെങ്കിലും എനിക്കൊരു നല്ല മനുഷ്യനായി വളർത്തണം…………

ഇങ്ങനെ ഒന്നും പറയല്ലേ അച്ഛാ……… എനിക്കു നല്ല വിഷമം വരുന്നു……….. എന്നെ ഉപേക്ഷിക്കല്ലേ അച്ഛാ…….. എനിക്കു വേറെയാരും ഇല്ല……….. ഞാൻ ഇനിയങ്ങിനെ ഒന്നും പറയില്ല അച്ഛാ ……… സത്യം……… അനു എങ്ങലടിച്ചു പറഞ്ഞു…………

ബാലു ഒന്നും മിണ്ടാതെ നിന്നു…….. അനുവിനെ ആശ്വസിപ്പിക്കാൻ അയാൾ മുതിർന്നില്ല……… അല്ലു പോലും ചേച്ചിക്കരുകിൽ വരാൻ നിന്നില്ല……….. ബാലു ദേവനരികിൽ വന്നു നിന്നു……… ദാസനെ നോക്കി പറഞ്ഞു……….എന്റെ മകൾ ചെയ്ത തെറ്റിന് ഞാൻ ക്ഷമ ചോദിക്കുന്നു……….. ഇന്നേവരെ ഞാൻ ആരുടെയും കുറവിനെ പരിഹസിച്ചിട്ടില്ല……….. പക്ഷേ……. ഇതെന്റെ മാത്രം തെറ്റാണ്………. എന്നെപ്പോലെ മക്കളെ ജീവനേക്കാൾ സ്നേഹിക്കുന്ന ഓരോ മാതാപിതാക്കൾക്കും ഒരിക്കലെങ്കിലും ആരുടെയെങ്കിലും മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വരും……….. അവരെ സ്നേഹിക്കുന്നതിനിടയിൽ നമ്മൾ പോലും അറിയാതെ വേദനിപ്പിക്കുന്ന ഒരുപാട് ജീവിതങ്ങൾ ഉണ്ടാവും ഇടയിൽ ………… അവരുടെ ഒക്കെ ശാപം കാരണം ……….

ബാലുവിന്റെ വിഷമം കണ്ടപ്പോൾ ദേവന് വല്ലാത്ത ബുദ്ധിമുട്ട് തോന്നി……… സാരമില്ലെടോ………… എന്റെ ഇമ്മു തെറ്റു ചെയ്തപ്പോൾ ഇതേപോലെ ഞാനും തല കുനിക്കേണ്ടി വന്നിട്ടുണ്ട്………… പക്ഷേ ആ തെറ്റ് അവൻ തിരുത്തി ഭാഗ്യയെ ചേർത്തു പിടിച്ചു ……….. കാണുന്നവർക്ക് തെറ്റായി തോന്നുമായിരിക്കും ആ ബന്ധം പക്ഷേ………… അവന്റെ ശരിയാണത്………..

ഞാൻ വന്നത് ഇമ്മുവിന് ആ പഴയ ഇഷ്ടം അനുവിനോട് ഉണ്ടോയെന്നറിയാനാണ്……….. പക്ഷേ ഇപ്പോൾ തോന്നുന്നു ഞാൻ അനുവിന്റെ വാക്കുകേട്ട് ഇറങ്ങിപ്പുറപ്പെട്ടത് മണ്ടത്തരം ആയെന്ന്……….. എല്ലാവരും ക്ഷമിക്കണം എന്നോട്……….. ബാലു കൈകൂപ്പി……….

ഞാൻ ഇപ്പോഴും അനുവിനെ സ്വീകരിക്കാൻ തയ്യാറാണ്…………. ഇമ്മു പറഞ്ഞു………… എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കി അനു ഉൾപ്പെടെ………….. പൊന്തി വന്ന ഏങ്ങൽ രാഖി ചുണ്ടു കടിച്ചമർത്തി……… ചങ്കിൽ വിഷമം താങ്ങാനാവാതെ വന്നപ്പോൾ അടുത്തു വീൽ ചെയറിൽ ഇരുന്ന നന്ദന്റെ ചുമലിൽ അമർത്തി പിടിച്ചു………… അയാൾ അവളെ ഒന്നു നോക്കിയിട്ട് കയ്യിൽ മെല്ലെ തലോടി………

ആരും അത്ഭുതപ്പെടേണ്ട……….. ഞാൻ തയ്യാറാണ് അനുവിനെ സ്വീകരിക്കാൻ……… അവളുടെ കുശുമ്പും വാശിയുമൊക്കെ സ്വീകരിക്കാൻ………. ഇമ്മു പറഞ്ഞത് കേട്ടപ്പോൾ ആ വിഷമത്തിലും അനുവിന്റെ മുഖത്ത് നാണത്തിന്റെ ചുവപ്പു പടർന്നു…………

ഞാൻ തെറ്റു തിരുത്താൻ തയ്യാറായതുപോലെ അനുവും തയ്യാറാവണം…………. അന്ന് രാത്രിയിൽ ആ വീട്ടിൽ ഉണ്ടായിരുന്നവരോട് എല്ലാം പറയണം ഭാഗിമ്മ തെറ്റ് ചെയ്തിട്ടില്ലെന്ന്…………. തനിച്ചു വേണ്ടാ……… കൂടെ ഞാനും ഉണ്ടാവും അനുവിനൊപ്പം……….. തെറ്റിന്റെ പാതി ഞാൻ ഏറ്റെടുത്തോളാം……… പിന്നെ……….. ഞാനും അനുവും ഒരുമിച്ച് ഭാഗിമ്മ തെറ്റുകാരിയല്ലെന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ അപ്പ്‌ലോഡ് ചെയ്യണം……… സമ്മതമാണോ അനുവിന്…………. എങ്കിൽ ഞാൻ തയ്യാറാണ് അനുവിനെ സ്വീകരിക്കാൻ…………. ഞങ്ങൾ രണ്ടാളും മാത്രം ഉത്തരവാദികളായ ഒരു തെറ്റിന് നാട്ടുകാരും വീട്ടുകാരും വിധിക്കുന്നതും പഴിക്കുന്നതും മുഴുവൻ അമ്മയെയാണ്……… അത് ശരിയല്ല………. ഈയൊരു തെറ്റിന്റെ പേരിൽ അറിയാതെ പോലും ആ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ വീണാൽ നശിക്കും എല്ലാം……… അനു തയ്യാറാണോ………. ഇമ്മു അനുവിനോട് ചോദിച്ചു………………..

എല്ലാവരുടെയും ശ്രദ്ധ മുഴുവൻതല കുനിച്ചു നിൽക്കുന്ന അനുവിലേക്കായി………….. ബാലു പോലും അനുവിന്റെ മറുപടിക്കായി കാത്തു………. രാഖിയുടെ കണ്ണു നിറഞ്ഞൊഴുകി നന്ദന്റെ കയ്യിൽ വീണു………….. തന്നെയാരോ പിറകിലൂടെ ചേർത്തു പിടിക്കുന്നുണ്ട്…………… തലോടലിലും സ്നേഹത്തിലും മനസ്സിലായി അത് ഭാഗ്യ ആണെന്ന്……….. ഒരു തലോടലിനും ശമിപ്പിക്കാൻ പറ്റാത്ത അത്രയും ചൂടുണ്ടായിരുന്നു രാഖിയുടെ ഉള്ളിൽ…………….. വർഷങ്ങളായി കൊണ്ടു നടന്നിരുന്ന ഇഷ്ടമാണ് ഇന്ന് മണ്ണിട്ടു മൂടേണ്ടി വരിക……….. ഇനി ഇവിടെ ഇത്രയും സ്വാതന്ത്ര്യത്തോടെ ഓടി വരാൻ പറ്റുവോ…….. എല്ലാവരെയും ഗേറ്റിനു വെളിയിൽ നിന്നു കാണേണ്ടി വരുവോ…………… ഇപ്പോൾ ഇങ്ങോട്ടേക്കു വരേണ്ടിയിരുന്നില്ല…………. ദാസേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ തുള്ളിച്ചാടി വന്നതാണ് ……….. അനുവിന്റെ കൊമ്പൊടിയുന്നത് കാണാൻ …… ഇതിപ്പോൾ തന്റെ ജീവൻ പോകുന്നത് എല്ലാവരും കാണേണ്ടി വരുമല്ലോ ……………. തല ചുറ്റി വീണു നാണക്കേട് ഉണ്ടാക്കാതിരുന്നാൽ മതിയാരുന്നു………ഈശ്വരാ…………….

ഓടി വരും……….