The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : സന
അവന്റെ മുഖത്തെ ചിരി മാഞ്ഞത് കാണെ ഒരുപോലെ സൂര്യന്റെയും ദേവന്റെ മുഖം ചുളിഞ്ഞു.. ആരോഹിയുടെ കണ്ണ് നിറഞ്ഞു.. ശ്രീയുടെ നോട്ടം ചലനമേതും ഇല്ലാത്ത അവളുടെ ഇടത് കയ്യിൽ ആണെന്ന് കാണെ അവളുടെ കണ്ണുനീർ കവിളിലൂടെ ഊർന്ന് നിലത്തേക്ക് പതിച്ചു.. വേദനയോടെ ആരോഹി അവളുടെ ഇടത് കയ്യിൽ കൈ ചേർത്ത്.. നെഞ്ചിൽ വല്ലാത്തൊരു സങ്കടം വന്ന് നിറയുന്ന പോലെ.. ഉള്ളിൽ നിന്ന് ഉരുണ്ട് കേറിയ വേദന നെഞ്ചിൽ തടഞ്ഞു തൊണ്ടയിൽ വരിഞ്ഞു മുറുകുന്ന പോലെ…. അപ്പോഴും അവളുടെ കണ്ണുകൾ അവളുടെ കയ്യിൽ നിരാശയോടെ നോക്കി നിൽക്കുന്ന ശ്രീയിൽ മാത്രമായിരുന്നു.. “”പറയാനുള്ളത് എന്താച്ചാൽ പറഞ്ഞിട്ട് വാ..””” “””തീരുമാനം എന്താണേലും ഏട്ടന്മാർ കൂടെ ഉണ്ടാവും..!!””” തുടക്കമിട്ടത് സൂര്യൻ ആണെങ്കിലും പറഞ്ഞവസാനിപ്പിച്ചത് ദേവൻ ആയിരുന്നു..പോകുന്നതിന് മുന്നേ ശ്രീയെ നോക്കി കണ്ണുരുട്ടനും ദേവൻ മറന്നില്ല.. ആരോഹി കണ്ണ് മാറ്റാതെ അവനെ തന്നെ നോക്കി നിന്നു..
അവളെ നോക്കാൻ ആവാതെ അവന്റെ തല നന്നേ കുനിഞ്ഞു പോയി.. ഉള്ളിൽ കുറ്റബോധം നിറഞ്ഞു.. അവളെ സ്നേഹിച്ചിരുന്നു എന്ന് പറയാൻ പോലും തനിക്ക് അർഹത ഇല്ലന്ന് ഓരോ നിമിഷവും അവളുടെ ചലനമറ്റ കൈകൾ അവനെ ഓർമപ്പെടുത്തി… തല തിരിച്ചു മറ്റെങ്ങോ നോട്ടം ഇട്ടവൻ… ആരോഹി വിറക്കുന്ന കാലുകളോടെ മുന്നിലേക്ക് ഓരോ അടിയും എടുത്ത് വച്ചു.. തൊട്ടടുത് നിന്നിട്ടും തന്നെ നോക്കുന്നില്ല.. കണ്ണുകൾ നിറഞ്ഞവളുടെ..!! “”എ.. എന്നെ വേണ്ടാതായോ ശ്രീയേ..ട്ടന്…?!””അവന്റെ ഭാവം കാണെ ദേഷ്യം വന്ന് തുടങ്ങിയിരുന്നു അവൾക്ക്.. ഒപ്പം സങ്കടവും.. വാക്കുകൾ ഇടറിയപ്പോ ശ്രീ മുഖം തിരിച്ചു അവളിൽ നിന്ന് പുറം തിരിഞ്ഞു നിന്നു.. “””പറ… എന്നെ വേണ്ടാതായോ..?!””” ദേഷ്യത്തിൽ മുന്നോട്ട് വന്ന് അവന്റെ കയ്യിൽ പിടിച്ചു അവൾക്ക് നേരെ തിരിച്ചു..
ഉണങ്ങി തുടങ്ങിയ മുറിവിൽ അവളുടെ കൈ കൊണ്ടതും ശ്രീ വേദനയിൽ എരിവ് വലിച്ചു മുഖം ചുളിച്ചു.. അവളുടെ കൈ മുറുകിയിരിക്കുന്ന അവന്റെ ഇടത് കൈ മുട്ടിൽ വേദന തോന്നി ഒന്ന് പിന്നിലേക്ക് വലിച്ചെങ്കിലും ആരോഹി അതിൽ അമർത്തി പിടിച്ചു അവനോട് ചേർന്ന് നിന്നു.. അവനെക്കാൾ അവൾക്ക് വേദനിക്കുന്നുണ്ടായിരുന്നു.. ശരീരത്തിനേക്കാൾ അവളുടെ ഹൃദയം പിടയുന്നുണ്ടായിരുന്നു.. ആരോഹിയുടെ നിറഞ്ഞ കണ്ണുകളിൽ നോക്കാൻ ആവാതെ ശ്രീ കണ്ണുകൾ താഴ്ത്തി… “””ഈ നാവിൽ നിന്ന് എന്നെ വേണ്ടന്ന് കേട്ടാൽ പിന്നെ വരില്ല ആരോഹി ശ്രീജിത്തിന് മുന്നിൽ…!!””” വാക്കുകളിൽ വല്ലാത്തൊരു ദൃഢത ഉണ്ടായിരുന്നു.. ശ്രീ അപ്പോഴും ഒന്നും മിണ്ടിയില്ല.. ഉള്ളിലെ വേദന മറച്ചു പിടിച്ചവൻ അവളിൽ നിന്നും മുഖം മാറ്റി..
“””ഒറ്റ… ഒറ്റ കയ്യുള്ളവളെ വേണ്ടാതായി..ല്ലേ..? അതോ ശ്രീയേട്ടന് തരാൻ പ.. പവിത്രമായൊരു ശരീരം ഇല്ലന്നുള്ളൊണ്ട് ആണോ…??!””” ശ്രീ ഞെട്ടി അവളെ നോക്കി… വിറക്കുന്ന ചുണ്ടോടെ അവൾ പറഞ്ഞു മുഴുവപ്പിക്കുമ്പോ ശ്രീ ദേഷ്യത്തോടെയും സങ്കടത്തോടെയും അവളുടെ കവിളിൽ കുത്തി പിടിച്ചിരുന്നു.. അവന്റെ ദേഹത്തേക്ക് അമർത്തി പിടിച്ചു കവിളിൽ കൈ ഒന്നൂടി മുറുക്കിയതും ആരോഹി വേദനയാൽ കണ്ണുകൾ ചിമ്മി തുറന്നു.. അവൾ പറഞ്ഞ വാക്ക് അത്രത്തോളം അവനെ ദേഷ്യം പിടിപ്പിച്ചിട്ടുള്ളത് ആണെന്ന് അവന്റെ മുറുക്കുന്ന പിടിയിൽ നിന്നവൾക്ക് മനസ്സിലായി.. ശ്രീ അല്ല എന്ന പോൽ നിഷേദാർത്ഥത്തിൽ തല ആട്ടി.. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.. ശ്രീ പെട്ടന്ന് അവളെ മുറുക്കി പുണർന്നു.. അവന്റെ ശരീരമാകെ വേദനയാൽ പുലയുന്നുണ്ടായിരുന്നു.. എങ്കിലും മനസ്സിന്റെ വേദന ഇരുവർക്കും ശമിച്ചു തുടങ്ങി.. അവളെ വിട്ട് കൊടുക്കാൻ കഴിയാത്ത പോൽ വീണ്ടും വീണ്ടും അവളെ മുറുക്കി പിടിച്ചു ശ്രീ…
ആരോഹി അവന്റെ നെഞ്ചിൽ മുഖം അമർത്തി ഉറക്കെ കരഞ്ഞു.. “”ദേവാ.. ആരൂ…!!””” അവരുടെ കരച്ചിൽ കെട്ട് എഴുനേൽക്കാൻ നിന്ന സൂര്യനെ ദേവൻ ഒരു ചിരിയാലേ തടഞ്ഞു.. ശ്രീയുടെ അമ്മയും അനിയത്തിയും കണ്ണുകൾ തുടച്ചു.. ഇത്രനാളും മൂടി വച്ച നൊമ്പരം കുറയുന്ന പോലെ തോന്നി എല്ലാവർക്കും.. “””ആ…രൂ..!!””” ശ്രീ അവളുടെ തലയിൽ പതിയെ തലോടി… അവൾ വെറുതെ ഒന്ന് മൂളി അവനോട് ഒന്നൂടി ഒട്ടി നിന്നു.. ഒരുകൈ കൊണ്ട് എത്ര അവനെ പുണർന്നിട്ടും മതി വരുന്നില്ലായിരുന്നു അവൾക്ക്.. “””ഞ… ഞാൻ… എനിക്ക് പറ്റിയി..ല്ലല്ലോ ഡീ…””” അവന്റെ കണ്ണുനീർ തൊളിൽ വന്ന് പതിച്ചതും ആരോഹി തല ഉയർത്തി നോക്കി.. അവന്റെ കണ്ണിൽ നിറയെ കുറ്റബോധമാണ്.. “””നിന്നെ… സംരക്ഷിക്കാൻ പോലും… ഞാൻ ഉണ്ടായിട്ട്.. എനിക്ക്.. പറ്റിയില്ല ടി… നീ എന്നെ പ്രതീക്ഷിച്ചു കാണില്ലേ.. ഞാൻ.. ര..ക്ഷിക്കും എന്ന് വിശ്വസിച്ചില്ലേ.. ആപത്തു വന്നപ്പോ രക്ഷിക്കാൻ കഴിയാത്ത എനിക്ക് നിന്നെ കിട്ടാൻ.. വേണ്ടീരുന്നില്ല എന്ന് തോന്നുന്നുണ്ടോ..??!”””
ശ്രീ പറഞ്ഞു കഴിയുന്നത് വരെ ആരോഹി ഒന്നും മിണ്ടിയില്ല.. ഒടുവിൽ അവന്റെ ചോദ്യം കേൾക്കെ ആരോഹി അവന്റെ ദേഹത്തേക്ക് ഒന്നൂടി ചേർന്ന് നിന്നു… “”ദീക്ഷിത് എന്നെ അവിടെ വിട്ട് പോകാൻ പറഞ്ഞിട്ടും എന്തേയ് ശ്രീയേട്ടൻ അന്ന് പോയില്ല..??!””” ശ്രീ അവളെ സംശയത്തോടെ നോക്കി.. പിന്നിൽ നിന്നുള്ള പ്രതീക്ഷിക്കാത്ത അടിയിൽ തലക്ക് പെട്ടന്ന് കനം തോന്നി മയങ്ങി വീഴുമ്പോ അവസാനം കേട്ടത് ആരോഹിയുടെ കരച്ചിൽ ആയിരുന്നു.. പിന്നെ എപ്പോഴാണ് ബോധം വന്നതെന്ന് അറിയില്ല.. ബോധം തെളിയുമ്പോ വെറും നിലത്തു കിടക്കുവായിരുന്നു.. തലക്ക് വേദന തോന്നിയെങ്കിലും ആരോഹിയെ തിരഞ്ഞു വേഗത്തിൽ പുറത്തിറങ്ങാൻ തുടങ്ങിയതും ദീക്ഷിതും മാദവും അങ്ങോട്ടേക്ക് കടന്നു വന്നിരുന്നു.. “””ആരൂ.. ആരൂ എവിടെയാ..?!””” ചോദിച്ചു തീരുന്നതിനു മുന്നേ മാധവ് അവനെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയിരുന്നു.. വീണ്ടും അടിക്കാൻ വന്നവനെ തടഞ്ഞു ദീക്ഷിത് അവളെ ഇവിടെ വിട്ട് പോകണം എന്ന് ആക്ഞാപിക്കുമ്പോ മരിച്ചാലും അതിന് സാധ്യമല്ല എന്ന് പറഞ്ഞ തന്റെ സ്വരം ഒരിക്കലും ഇടറിയില്ല.. അത്രയും ഉറപ്പുണ്ടായിരുന്നു ശ്രീയുടെ വാക്കുകൾക്ക്..
അതിന്റെ ഭലമായി ദേഷ്യം തീരുന്നത് വരെ മാധവ് അടിച്ചു… ബോധം മറയുവോളം തന്നെ അടിച്ചപ്പോഴും ഇടക്കിടെ അവർ രക്ഷപെടണമോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു..!!💔 ശ്രീ അവളെങ്ങനെ അറിഞ്ഞു എന്ന ഭാവത്തിൽ ആരോഹിയെ നോക്കി.. ആരോഹി വലത് കൈ ഉയർത്തി അവന്റെ തലയിലെ വലിയ കെട്ടിൽ വിരൽ ഓടിച്ചു.. “””ആപത്ത് വന്നപ്പോ രക്ഷിക്കാൻ ശ്രീയേട്ടൻ സൂപ്പർപവർ ഉള്ള ആള് ആയിരുന്നില്ലല്ലോ.. ശരീരം ചതഞ്ഞിട്ടും എഴുനേറ്റ് വന്ന് അവരെ എല്ലാം അടിക്കാൻ തെലുങ്ക് ഫിലിം ലെ ഹീറോയും അല്ല.. അതുകൊണ്ട് ആ കാരണം പറഞ്ഞു എന്നെ ഒഴിവാക്കാൻ ശ്രെമിക്കണ്ട…!!'”” കുറുമ്പോടെ പറഞ്ഞവൾ അവന്റെ നെഞ്ചിൽ ചാരി നിന്നു… “””പിന്നെ ഏത് ആപത്തിലും ഇതുപോലെ ചേർത്ത് പിടിക്കാനും ഞാൻ കൂടെ ഉണ്ടാവുമെന്ന് വിശ്വാസം തരാനും ശ്രീയേട്ടന് സാധിച്ചല്ലോ അത് മതി ഈ ജന്മം ആരോഹിക്ക്…!!!”””ചുണ്ടിൽ സംതൃപ്തിയുടെ പുഞ്ചിരി നിറഞ്ഞവൻ അവളെ പൊതിഞ്ഞു പിടിച്ചു..
ശരീരം മുറിവേറ്റത്തിൽ വേദനിച്ചെങ്കിലും അവന്റെ ഉള്ളിൽ പ്രണയത്തിന്റെ തണുപ്പ് പടർന്നിരുന്നു…❤ 💖__💖 “”അപ്പോ എങ്ങനെയാ ഡേറ്റ് ഫിക്സ് ചെയ്യുവല്ലേ…!?”” കുസൃതിയുടെയുള്ള സൂര്യന്റെ ശബ്ദം കേട്ടതും ആരോഹി പിടഞ്ഞു മാറാൻ നോക്കിയെങ്കിലും ശ്രീ അവളെ ചേർത്ത് പിടിച്ചിരുന്നു.. ദേവനെയും സൂര്യനെയും ഇടക്കണ്ണിട്ട് നോക്കി ആരോഹി അവന്റെ നെഞ്ചിൽ തല ചായ്ച്ചു.. “”ആരുന് ഓക്കേ ആണെങ്കിൽ ഞാനും ഓക്കേ..!!”” കണ്ണിറുക്കി ശ്രീ അവളെ മുഖത്തു നോക്കി.. ആരോഹിക്ക് ഏട്ടന്മാർ മുന്നിൽ നിക്കേ അവനോട് ഇങ്ങനെ ചേർന്ന് നിക്കാൻ മടി തോന്നി… നാണത്തിന്റെ പൂക്കൾ അവളുടെ കവിളിൽ മൊട്ടിട്ടതും ദേവനും സൂര്യനും പരസ്പരം നോക്കി ചിരിച്ചു… “””ആരുന്റെ സമ്മതം നോക്കുന്നതിന് മുന്നേ എന്റെ സമ്മതം വേണ്ടേ നിനക്ക്..?!””” ചിരി മറച്ചു വച് ദേവൻ പിരികം പൊക്കി.. ആരോഹിയെ ശ്രീയിൽ നിന്ന് മാറ്റി സൂര്യന്റെ അടുത്ത് നിർത്തി ദേവൻ ശ്രീയെ തറപ്പിച്ചു നോക്കി.. ഒന്ന് ഇളിച്ചു കാണിച്ചെങ്കിലും ദേവനിൽ മാറ്റം ഒന്നും ഉണ്ടായില്ല..
“”പറയ് ശ്രീ ദേവാദത്തന്റെ സമ്മതം വേണ്ടേ നിനക്ക്..?!””” അവന്റെ തോളിൽ കയ്യമർത്തിയതും ശ്രീ വേദന കൊണ്ട് മുഖം ചുളിച് വേണം എന്ന് തല ആട്ടി.. “”വല്യേട്ടാ…””” ദേവൻ കൈ മുട്ട് മടക്കി അവന്റെ മുഖത്തിന് നേരെ തൊഴിക്കാൻ വന്നതും ആരോഹി ദയനീയമായി ചുണ്ട് ചുളുക്കി വിളിച്ചു.. സൂര്യൻ ചെറുചിരിയോടെ അവളെ ചേർത്ത് പിടിച്ചു.. ശ്രീ കണ്ണ് മുറുക്കി അടച്ചു അവന്റെ കയ്യിൽ പിടിച്ചു നിർത്തി.. “”സോറി ദേവാ.. ഞാൻ.. പെട്ടന്ന്… ഇനി ആവർത്തിക്കൂല…!!!”” “””പോടാ ₹@%@₹ മോനെ.. അവന്റെ ഒരു കോപ്പിലെ മാപ്പ് പറച്ചിൽ…””” “”ദേവാ…”” “”നിന്റെ ബോഡി പഞ്ച്ർ ആയി ഇരിക്കുവാണെന്ന് നോക്കില്ല ഞാൻ.. എന്റെ കയ്യകലത്ത് നിന്ന് മാറി നിന്നോ…!!”” ശ്രീ ദയനീയമായി സൂര്യനെ നോക്കി.. അവൻ കയ്മലർത്തി കാണിചു.. ആരോഹിക്ക് ഒന്നും മനസ്സിലായില്ല.. മൂന്പേരെയും മാറി മാറി നോക്കി… “”നിന്നോട് മാത്രല്ല ആരൂ ദേവനോടും ഈ കോപ്പൻ മിണ്ടില്ലായിരുന്നു..അന്ന് മുതലുള്ള ഒഴിഞ്ഞു മാറി നടത്താം അവസാനിച്ചത് ഇപ്പോ നീ വന്നപ്പോഴാ..!!””
“”അല്ലെങ്കിലും ഇവനെയൊക്കെ ചങ്ക് എന്ന് പറഞ്ഞു കൂടെ കൊണ്ട് നടന്ന എന്നെ പറഞ്ഞ മതിയല്ലോ… എന്റെ പെങ്ങളെ കെട്ടികൊടുക്കാം എന്ന് ഏറ്റത്തും എന്റെ തെറ്റാ…ഇനി ഇല്ല…നീ പറ മോളെ.. നിനക്ക് ഈ പേടിത്തൊണ്ടനെ തന്നെ വേണോ.. വല്യേട്ടൻ നിനക്ക് വേറെ നല്ല പയ്യന്മാരെയും കൊണ്ട് വന്ന് തരട്ടെ…?!”” ആദ്യം ദേഷ്യത്തിലും അവസാനം ആരോഹിയോട് വന്ന് ശ്രീയെ ഇടംകണ്ണിട്ട് നോക്കി ചോദിച്ചതും ആരൂ എന്ത് പറയണം എന്ന് അറിയാതെ രണ്ട് പേരെയും മാറി മാറി നോക്കി.. ദേവാ… ശ്രീ ദയനീയമായി വിളിച്ചതും ആരോഹിയുടെ ചുണ്ടിൽ കുസൃതി നിറഞ്ഞു.. ദേവനോട് കണ്ണിറുക്കി തല ആട്ടിയതും ദേവൻ പിരികം പൊക്കി കൊണ്ട് ഇപ്പോ എങ്ങനെയുണ്ട് എന്ന രീതിയിൽ ശ്രീയെ നോക്കി പുച്ഛിച്ചു.. “”ആരൂ..!!! “””പരിഭവം നിറഞ്ഞ ശ്രീയുടെ വിളിയിൽ ദേവനടക്കം മൂന്നും പൊട്ടിച്ചിരിച്ചു പോയിരുന്നു…!! ……തുടരും…