20/04/2026

ഹൃദയതാളം : ഭാഗം 19

രചന – ചിലങ്ക

“പാക്കാതെ… എന്നെ പാക്കാതെ…….. അങ്ങനെയല്ലടാ….. എന്നുടെ നടന്ത എൻ നിഴലെ……….. ” ശ്ശേ കണ്ണീർ വരുന്നില്ലല്ലോ…. വാടാ… ഇങ്ങോട്ട് വാടാ… എനിക്ക് തരങ്കം സൃഷ്ടിക്കാനുള്ളതാ……. പാറു തുപ്പല് കണ്ണിൽ തേച് വിഡിയോ എടുക്കാൻ നോക്കുകയാണ് . ലെച്ചു കയ്യും കെട്ടി അവൾ ചെയ്യുന്നത് നോക്കി ഇരിക്കുകയാണ്…. പുല്ല് ഇതെന്താ കണ്ണീർ വരാത്തേ… ഇത് എത്രമത്തെ റ്റേക്ക് ആണെന്നോ…… ഇങ്ങോട്ട് നോക്കിയേ മോളെ…. ലെച്ചു അരുമയായി അവളോട് പറഞ്ഞതും പാറു അവളെ നോക്കിയതും കണ്ണിൽ ഒറ്റ കുത്ത് വെച്ച് കൊടുത്തതും ഒത്തായിരുന്നു….. അയ്യോ എന്റെ അമ്മച്ചി… എടി കാലത്തി… പാറു കണ്ണ് തിരുമ്മി ചീത്തവിളിക്കാൻ തുടങ്ങി…. കണ്ണിൽ നിന്ന് നിർത്താതെ വെള്ളം വന്നുകൊണ്ടിരുന്നു….. ലെച്ചു അവിടെ വയറും പൊത്തി ചിരിക്കാൻ തുടങ്ങി…. തരങ്കം സൃഷ്ടിക്കാൻ നീയാര് ഹെലൻ ഓഫ് സ്പാട്ടയോ….. ലെച്ചു ചിരിച്ച് കൊണ്ട് പറഞ്ഞതും പാറു കണ്ണും കുർപ്പിച്ച് അവളെ നോക്കി…

പാട്ട അല്ലേടി ആക്കിറി…..� ഈ…………… രാവിലെ തന്നെ ലെച്ചു വിന്റെ വീട്ടിലേക്ക് വന്നതാണ് പാറു.. അപ്പോഴാണ് അവിടെ വെച്ച് അവളുടെ ഒരു പാക്കാതെ…. പാറുവിനോട് സംസാരിക്കുമ്പോഴും ലെച്ചു വിന്റെ കണ്ണുകൾ ഇടയ്ക്ക് ഫോണിൽ ആയിരുന്നു…. അറിയാതെ പോലും കാർത്തി വിളക്കുമെന്ന് അവൾ ഒരു വേള ആഗ്രഹിച്ചു . പാറു അതൊക്കെ കാണുന്നുണ്ട്…. എന്താ ലെച്ചു ….. മുച്ച്…… ഒന്നുവില്ല……… Do you love Karthi?……… Yes……. I love him………… എന്തോ ആലോചനയിൽ ലെച്ചു മറുപടി പറഞ്ഞതും അവൾ ഞെട്ടി പാറു വിനെ നോക്കി….. അവൾ കള്ള ചിരിയോടെ ലെച്ചു വിനെ നോക്കുവാണ് …. ഇല്ലടി . ഞാൻ പെട്ടെന്ന്… ലെച്ചു തപ്പി തടഞ്ഞു….. ഒന്നും പറയണ്ടാ …. എനിക്ക് മനസ്സിലായി… നീ അവനെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു …… നീ പോലും അറിയാതെ … എന്നേ……. ഇല്ല പാറു…… ലെച്ചു തല കുഞ്ഞിച്ച് പറഞ്ഞതും പാറു അവളുടെ മുഖം കൈ കളിൽ എടുത്തു…… പറയ് ലെച്ചു…….. അറിയില്ല പാറു…….. പക്ഷെ ഈ രണ്ട് ദിവസം രണ്ട് വർഷം പോലെ എനിക്ക് തോനുന്നു…………

കല്യാണം കഴിഞ്ഞ് ഇപ്പൊ ഒരു മാസം കഴിഞ്ഞതല്ലേ ഉള്ളു…. ഇത്ര പെട്ടെന്ന് ഒരാളോട് പ്രണയം ഉണ്ടാകുവോ പാറു…… കുഞ്ഞ് കുട്ടികളെ പോലെ പറയുന്ന ലെച്ചു വിന്റെ കവിളിൽ അവൾ തലോടി….. “ഒരു ആളോട് പ്രണയം ഉണ്ടാകാൻ മഴത്തുള്ളികൾ ഭൂമിയെ ഭോഗിക്കുന്ന സമയം മതി ലെച്ചു…… ” അത് കേട്ടതും അവളുടെ കണ്ണുകളിൽ തിളക്കം ഉണ്ടായി……… പൊയ്ക്കൂടെ നിനക്ക് തിരിച്ച്……… പാറു അത് ചോദിച്ചപ്പോൾ ലെച്ചു ഒന്ന് ചിരിച്ചു…. എന്താ ചിരിക്കുന്നേ…. അതൊക്കെ ഉണ്ട്……. എന്നാ പറയ് ഞാനും കേൾക്കട്ടെ…… എന്നിട്ട് വേണം എനിക്ക് കോളേജിൽ പോകാൻ….. ആദ്യo എന്റെ മോൾ കോളേജിൽ പോകാൻ നോക്ക് എന്നിട്ട് ഞാൻ പറയാട്ടോ…… അതും പറഞ്ഞ് അവളെ പിടിച്ച് വലിച്ച് ഹാളിലേക്ക് കൊണ്ടുപോയി….

പൂജ മുറിയിൽ നിന്നും ഇറങ്ങി വരുന്ന ലെച്ചു വിന്റെ അമ്മയെ കണ്ട് പാറു ഞെട്ടി….. അച്ഛൻ സോഫയിൽ തലയിൽ കൈ വെച്ച് ഇരിക്കുകയാണ്… ലെച്ചു ആണെങ്കിൽ ഇതൊക്കെ എന്തെന്ന എക്സ്പ്രഷൻ….. എന്തോന്നാ ആന്റി ഇത് കാവി സാരി ഒക്കെ ഉടുത്ത് ഭസ്മo ഒക്കെ തൊട്ട്…. പാറു അമ്മയെ ആകമാനം ഒന്ന് വിക്ഷിച്ച് കൊണ്ട് ചോദിച്ചതും മാധവൻ അവരുടെ അടുത്തേക്ക് വന്നു…. എനിക്കറിയില്ല എന്റെ മോളെ… ഏതോ കള്ളൻ ഇന്നലെ വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കേറി …. അതിന് ഇവൾ പ്രേതമാ പൂതമാ എന്നും പറഞ്ഞ് ഇങ്ങനെ വേഷം കെട്ട് ഇറക്കുവാ….� അച്ഛൻ പറയുന്നത് കേട്ട് പാറു വിന് കാര്യം കത്തി….. ഒന്ന് മിണ്ടാതെയിരിക്ക് മനുഷ്യ… മോൾ ഇത് കേൾക്ക് കള്ളൻ ആണെങ്കിൽ ഫ്രി ജിലെ ആപ്പിളും മുന്തിരിയും ഒക്കെ വയറു നിറച്ച് തിന്നിട്ട് പോകണ്ട കാര്യം ഉണ്ടോ… ഇത് പ്രേതം തന്നെ….പട്ടിണികിടന്ന് ചത്ത ആരുടെയോ പ്രേതവാ….� എനിക്കുറപ്പാ…….. ദേ ഒറ്റ അടി തന്നാൽ ഉണ്ടല്ലോ…… ഹാ പോട്ടെ അങ്കിൾ……. വിട്ട് കളയ്.. പ്രേതം ഒന്നും ഇല്ലന്നെ ……. അമ്മ പോയ്‌ ഈ സാരി മാറ്റിയെ … കണ്ടിട്ട് എനിക്ക് അങ്ങോട്ട് പെരുത്ത് കേറുവാ.. പ്രേതം പോലും… അതും പറഞ്ഞ് ലെച്ചു അവരെ ഉന്തി തള്ളി വിട്ടു ….. എന്താ അങ്കിൾ ആലോചനാ….. അല്ല അവൾ പറഞ്ഞതിലും ഒരു കാര്യം ഇല്ലേ….. (അച്ഛൻ ) പാറു ആണെങ്കിൽ ഒന്ന് ഇളിച്ച് അവിടെ നിന്നും എസ്‌കേപ്പ് ആയി… പോയ്‌ പറയണം ഇന്ന് മതിൽ ചാടണ്ടാന്ന്… റിസ്ക്ക് ആണേ…..

കെട്ടിയോന് സുഖം ആണല്ലോ ല്ലേ സൂസ്സൻ.�……… കള്ള ചിരിയോടെ സച്ചു ചോദിച്ചതും അതേ യെന്ന് അവൾ തലയാട്ടി….. സൂസ്സൻ ആകെ ക്ഷിണിച്ചു…. ഒന്നും കഴിക്കുന്നില്ലേ താൻ….. യ്യോ കഴിക്കുന്നുണ്ടല്ലോ…. ദേഹത്ത് പിടിക്കാത്തതാകും…..� ആണോ…… ആണെന്നെ…… അപ്പോഴാണ് കാർത്തി ഡോർ തുറന്ന് വന്നത് . അപ്പോൾ തന്നെ പേടിച്ച് സൂസ്സൻ അവിടെ നിന്നും പോയ്‌.. സച്ചു ആണെങ്കിൽ പല്ലിറുമ്മി അവനെ നോക്കി….. അവന് ഭാര്യയെ വളയക്കൻ ഞാൻ വേണം… മതിൽ ചാടാൻ ഞാൻ വേണം…. എന്നാ ലവളെ ഒന്ന് പഞ്ചാര അടിക്കാം എന്ന് വെച്ചാൽ നീ സമ്മതിക്കില്ല…… എന്താടാ ഇങ്ങനെ…….. ഫ നാറി നിനക്ക് ശബളം തരുന്നത് ഇതിനാണോടാ…….. അതും പോരാഞ്ഞിട്ട് പാറു വിളിച്ചു അവിടെ എല്ലാർക്കും ഡൌട്ട് അടിച്ചെന്ന് …. അതുകൊണ്ട് അവിടെ ഇനി പോകണ്ടാന്നാ പറഞ്ഞത്…… അപ്പോഴാ നീ…… അത് കൊള്ളാം…അങ്ങനെ സംശയം തോന്നാൻ നമ്മൾ ഒന്നും ചെയ്തില്ലല്ലോ… സച്ചു നിഷ്കു വായി പറഞ്ഞു…

ഒന്നും ചെയ്തില്ലെന്നോ പൂട്ട് പൊളിച്ച് അല്ലെ നമ്മൾ അകത്ത് കേറിയത്… അതു മാത്രമോ അവിടുത്തേ ആപ്പിളും മുന്തിരിയും തിന്നേക്കുന്നു ഒരുത്തൻ…നിന്റെ വീട്ടിൽ ഒന്നും ഇല്ലാഞ്ഞിട്ടാണോ…. അളിയാ ഉള്ളവൻ വേറെ ഒരു ഉള്ളവന്റെ വീട്ടിൽ നിന്നും ഓസിന് കഴിക്കുന്നതിന് വല്ലാത്ത ടേസ്റ്റ് അല്ലെ…. പുല്ല്…… ഞാൻ ഇനി എന്ത് ചെയ്യും അത് പറ….കസേര വലിച്ച് കാർത്തി ഇരുന്നു… നീ ഇനി ഒന്നും ചെയ്യണ്ടാ …. കാർത്തി അവൾ നിനക്കുള്ളതാ … നോക്കിക്കോ ഏഴു ദിവസം കഴിയുന്നതിന് മുന്നേ അവൾ നിന്നോട് ഇഷ്ട്ടം പറയും…. പ്രണയം പറയും……….. സച്ചു അവന്റെ തോളിൽ തട്ടി പറഞ്ഞു….. അവനും ആ പ്രതിക്ഷയിൽ ചിരിച്ചു……………

രണ്ട് ദിവസം കാർത്തി ലെച്ചു വിനെ കാണാൻ പോയില്ല….. പിടിക്കപ്പെടുവോ എന്നൊരു ഭയം അവനുണ്ടായിരുന്നു…… ഭാര്യ ആണെങ്കിലും ഒളിച്ച് കാണാൻ വരുന്നത് ആരെങ്കിലും അറിഞ്ഞാൽ നാണക്കേടല്ലേ…………പണിപ്പെട്ടാണ് അവൻ ലെച്ചു വിനെ കാണാതെ യിരുന്നത്…. ഇതുവരെ അവൾ തിരിച്ച് വരാതെയിരുന്നതിൽ അവനിൽ വേദനയുണ്ടാക്കി…… ആറാം ദിവസം (രാവിലെ ) പാറു മോൾ വിളിച്ചായിരുന്നു…..ഹാളിൽ ഇരിക്കുന്ന കിരണിനും അച്ഛനും ചായ കൊടുത്തു കൊണ്ട് അമ്മ പറഞ്ഞതും അറിയാതെ പോലും കിരണിന്റെ ശ്രദ്ധ അമ്മയിലേക്കായി…… ആഹാ എന്താ പറഞ്ഞെ … കപ്പ് ചുണ്ടിനോട് ചേർത്ത് അച്ഛൻ ചോദിച്ചു………. കാർത്തി ഉണ്ടോന്ന് ചോദിച്ചു… മോൾക്ക് ടൗണിൽ പോകാൻ.. സച്ചു അവിടെ ഇല്ലെന്ന്… ഇന്ന് എന്താ ടൗണിൽ അവൾക്ക് ക്ലാസ്സ്‌ ഇല്ലേ….. (അച്ഛൻ) ഇന്ന് പോകുന്നില്ലെന്ന് മറ്റേ ചെറുക്കനില്ലേ എന്താ പേര് അഹ് പ്രേം അവൻ ടൗണിൽ കാത്ത് നിൽക്കും. അവനെ കാണാനാ……. അമ്മ അത് പറയുന്നത് കേട്ടതും കിരണിന് വല്ലാതെ ദേഷ്യം വന്നു…..

അച്ഛൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു…,.. ഹ്മ്മ് ക്ലാസ്സിൽ കേറാതെ കണ്ടവന്മാരുടെ കൂടെ നാട് ചുറ്റാൻ പോയേക്കുവാ അവൾ….. നാലക്ഷരം പഠിക്കാൻ അവൾക്ക് തോന്നില്ലല്ലോ…………. ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് കിരൺ പോയതും അച്ഛനും അമ്മയും താടിക്ക് കൈ കൊടുത്ത് ഇരുന്നു….. അതേ നിങ്ങളുടെ മോനെന്താ ഇങ്ങനെ ലൂസ് മോഷൻ വരുന്ന പോലെ കലിപ്പിൽ എന്തോ പറഞ്ഞിട്ട് പോയത്….. എനിക്ക് ഒന്നും മനസ്സിലായില്ല (അമ്മ ) അതെങ്ങനെ ബുദ്ധിയെന്ന് പറയുന്ന സാധനം നിനക്കുണ്ടോ…. അച്ഛൻ പുച്ഛിച്ചു….. അത് ഇല്ലാത്തതുകൊണ്ടാണല്ലോ നിങ്ങൾ പണ്ട് കയ്യും കാലും കാണിച്ചപ്പോൾ ഞാൻ മൂക്കും കുത്തി വീണത്…… അതും പറഞ്ഞ് അമ്മ ഒന്ന് ഇളിച്ചിട്ട് അടുക്കളയിലേക്ക് പോയ്‌…. അച്ഛൻ എന്തോ പോയ അണ്ണാന്റെ കൂട്ട് അവിടെ ഇരുന്നു…

രാത്രി കാർത്തി ഒന്നും കൂടി ആലോചിച്ചിട്ട് പോരെ…. രാത്രി ലെച്ചു വിന്റെ വീടിന്റെ ഗേറ്റ് കടന്നതും സച്ചു പറഞ്ഞു….. പറ്റില്ല… രണ്ടു ദിവസം അവളെ കാണാത്ത തിന്റെ ഭ്രാന്ത് എനിക്കേ അറിയൂ…. എനിക്ക് കാണണം…. നാളെ ആയിട്ടുo അവൾ വന്നില്ലെങ്കിൽ….. കാർത്തിയുടെ മുഖം മാറി…. സച്ചു വിനും അത് സങ്കടം ആയി…….. വിഷമിക്കാതെ കാർത്തി അവൾ വരും….. അതിൽ അല്ല വിഷമം നിന്റെ കാര്യം ഓർത്ത…. നീ തീർന്ന് മോനെ….. അതും പറഞ്ഞ് കാർത്തി മുന്നോട്ട് നടന്നു… പുല്ല് പുര കത്തുമ്പോഴും എന്നേ കൂബിനിട്ട് ഇടിക്കാനാ ഇവൻ നോക്കുന്നത് � നീ ഇവിടെ നിന്നാൽ മതി… ഇനി നേരത്തത്തെ കൂട്ട് എല്ലാം നശിപ്പിക്കാൻ….. കാർത്തി തിരിഞ്ഞ് പറഞ്ഞു…. വോക്കെ….. ലെച്ചു വിന്റെ റൂമിൽ എത്തിയതും കാർത്തി ആഞ്ഞ് ശ്വാസം വലിച്ചു….. ലാമ്പി ന്റെ വെളിച്ചത്തിൽ കുഞ്ഞ് കുട്ടികളെ പോലെ കിടക്കുന്ന ലെച്ചു വിനെ കാൺകെ അവന്റെ ഉള്ളം എന്തിനോ വേണ്ടി കൊതിച്ചു …..

എന്റെ നെഞ്ചോരം ചേർത്ത് കിടത്താൻ… നിന്റെ പിൻ കഴുത്തിലെ വിയർപ്പ് ചുണ്ടിനാൽ ഒപ്പിയെടുക്കാൻ……. നിന്റെ ചുണ്ടുകൾ നുണയാൻ…… എല്ലാം കൊണ്ടും നിന്നിൽ അലിഞ്ഞു ചേരാൻ 💞💞💞….. കാർത്തി മെല്ലെ അവളുടെ അടുത്ത് വന്നിരുന്നു…. ഇമ ചിമ്മാതെ അവളെ അങ്ങനെ നോക്കിയിരുന്നു…,. എങനെ ഞാൻ എന്റെ പ്രണയം നിന്നെ വിശ്വസിപ്പിക്കുമെന്ന് എനിക്കറിയില്ല ലെച്ചു…….. ഒന്നെനിക്കറിയാം ഇപ്പോൾ എന്റെ നിശ്വാസം പോലും നിനക്ക് വേണ്ടിയുള്ളതാണ്..,…… അവളുടെ മുഖത്ത് അവൻ ഒന്ന് തലോടി….. നാളെ കഴിഞ്ഞാൽ നമ്മൾ തമ്മിലുള്ള ബെറ്റ് അവസാനിക്കും……. ഞാൻ തോൽക്കും.,….. അല്ല എന്റെ പ്രണയം തോൽക്കും……… അവന്റെ ശബ്ദം ഒന്ന് ഇടറിയോ…….. നിനക്കത് വെറുമൊരു ബെറ്റ് ആയിരിക്കാം ലെച്ചു… പക്ഷെ എനിക്കങ്ങനെ അല്ലായിരുന്നു….. ഇവിടെ തോൽക്കുന്നത് എന്റെ പ്രണയം ആണ്…… എങ്കിൽ പോലും നിന്നെ കൈവിട്ടൊരു ജീവിതം ഈ കാർത്തിക്കിനിയില്ല ലെച്ചു……….You’re mad at me…….. അത്രയും പറഞ്ഞ് അവളുടെ നെറ്റിയിൽ അരുമയായി മുത്തി തിരിഞ്ഞ് പോകാനായി പോയതും അവന്റെ കൈ യിൽ ലെച്ചു വിന്റെ പിടിത്തം വീണതും ഒത്തായിരുന്നു……….. തുടരും…….