രചന – വൈദേഹി ദേഹി
രാത്രി അത്താഴം കഴിക്കാൻ ഇരുന്നപ്പോഴും നന്ദു മറ്റേതോ ലോകത്ത് ആരുന്നു… നവിയും ഗോപികയും അതു ശ്രെദ്ധിച്ചെങ്കിലും അവൻ ഇന്ന് ക്ലാസ്സിന് പുറത്താക്കിയതിനു എന്തെങ്കിലും പണി തരാൻ ഉള്ള പ്ലാനിംഗിലാവുമെന്ന് കരുതി മൈൻഡ് ചെയ്‌തില്ല… അല്ല അതല്ലേ രണ്ടിന്റേം കയ്യിലിരുപ്പ്…മാലതി പിന്നെ ഗോപിയെ സ്കാനിംഗിലാരുന്നു… വേറൊന്നുമല്ല നമ്മുടെ കൃഷിഓഫീസർ… കിടന്നിട്ടും അവൾക്കെന്തോ ഉറക്കം വന്നില്ല… എന്റെ ഏറ്റവും പ്രിയപ്പെട്ട വരികൾ…എനിക്കാ വരികളോട് ഉള്ള ഒരു ഒബ്സെഷൻ അത് മറ്റാർക്കും അറിയില്ല… ദേവിക്ക് പോലും…പിന്നെ എങ്ങനെ…നന്ദുന് ആകെ ഭ്രാന്ത് പിടിക്കുന്നപോലെ തോന്നി… ദേവിയോട് പറഞ്ഞാലോ… ശേ ഞാൻ ഇത് എന്തൊക്കെയാ ഈ ആലോചിച്ചു കൂട്ടുന്നെ… ഏതോ ഒരു ഭ്രാന്തൻ… അങ്ങേർക്കു തോന്നിയ നാല് വരി അയച്ചെന്ന് വെച്ചു…
നീയെന്തിനാ നന്ദു എത്ര ബേജാറാവുന്നെ… കൂൾ നന്ദു കൂൾ… നാളെ എന്തായാലും ദേവിയോട് പറയാം…അവൾ എന്തേലും ഒരു വഴി കാണും…ഇനി എന്തായാലും സമാദാനമായി കിടന്നോന്നു ഉറങ്ങാം… ഈ സമയം നവിക്ക് എന്ത് പണി കൊടുക്കാം എന്ന ആലോചനയിലാരുന്നു ദേവി… എന്നാലും ആ മാക്രി കടുവ ഒരു കാരണോം ഇല്ലാണ്ടാല്ലേ എന്നെ ഇറക്കിവിട്ടേ… ബ്ലഡി ഡ്രാഗൺ മങ്കി…ചിമ്പാൻസി… അങ്ങനെ വായിൽതോന്നിത് എല്ലാം വിളിച്ചു ദേവി ഉറങ്ങിപ്പോയി…അത്കൊണ്ട് തന്നെ രാവിലെ നല്ലവണ്ണം ഗായത്രിയുടെ വായിലിരിക്കുന്നത് കേട്ടു കൊണ്ടാണ് ദേവി കണ്ണ് തുറന്നത്… ഓഹ് ഗോഡ് രാവിലെ തന്നെ മാതാശ്രിയുടെ ഗാനാലാപം ആണല്ലോ ഇന്നിനി അങ്ങോട്ട് പോയ ആ കടുവയുടെ ഭരണിപ്പാട്ടും… മൂഡ് പോയി മൂഡ് പോയി…ആഹ് എണിക്കാം… വെറുതെ എന്തിനാ രാവിലെ ഇങ്ങോട് വരുത്തിക്കുന്നെ…എന്നും പറഞ്ഞു ദേവി പല്ല് തേക്കാൻ കേറി… ഇന്നിനി കുളിക്കാന…
ഓഹ് വയ്യ പെണ്ണുകാണാൻ ഒന്നുമല്ലലോ പോണേ കോളേജിലോട്ട് അല്ലെ…ദേവി വേഗം മുഖവും ഒന്ന് കഴുകി കുറച്ചു വെള്ളം എടുത്തു തലയിൽ തളിച്ചു… ആഹാ ഇന്നത്തെ കുളി കഴിഞ്ഞു…എന്നിട്ട് വേഗം ഇറങ്ങി ഒരു ബ്ലൂ ജീൻസും വൈറ്റ് ടോപ്പും എടുത്തിട്ട് മുഖത്ത് കുറച്ചു പുട്ടി ഇട്ടു…പുട്ടി ഇടാതെന്ത് ഒരുക്കം…വേറൊന്നിനും അല്ല കുളിച്ചില്ലെന്ന് ആരും അറിയരുത്… പിന്നല്ലതെന്ത്… മുഖത്ത് ഒരു പൊട്ടും വെച്ചു മുടിയും ഒന്ന് വിടർത്തിയിട്ടു ദേവി ഓടി ഇറങ്ങി… ഡൈനിംഗ് ടേബിളിൽ ഇരുന്നു പത്രം വായിച്ചോണ്ട് ചായ കുടിച്ചോണ്ടിരുന്ന കൃഷ്ണന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തോണ്ട് ദേവി ഒരു പത്രത്തിലേക്ക് അപ്പവും മുട്ടകറിയും എടുത്തു… കൃഷ്ണൻ ഒരു ചിരിയോടെ അടുക്കളയിലേക്ക് നോക്കി ദേവിയെ കണ്ണുകാണിച്ചു… ടെറർ ആണോ… കുറച്ചു… നൈസ്… എന്നും പറഞ്ഞു ദേവി നോക്കിയത് ചട്ടുകവും പിടിച്ചു നോക്കിനിക്കുന്ന ഗായത്രിയുടെ മുഖത്തേക്കാണ്… അവൾ ഇടംകണ്ണിട്ടു കൃഷ്ണനെ നോക്കിയപ്പോ ഞാൻ ഈ ദേശകാരനെ അല്ലെന്ന മട്ടിലാണ് ഇരുപ്പു… ബ്ലഡി തന്ത… ഭാര്യയെ കണ്ടപ്പോ ഉള്ള ഇരുപ്പു കണ്ടോ… ഇന്നിനി എന്ത് കാരണം ഉണ്ടാക്കി ഇങ്ങു നേരത്തെ വരാനാ പ്ലാൻ…
ആ അതാ കടുവയോട് ചോദിക്കണം… ഓഹ് അപ്പോ ഇന്നും അവന്റെ വായിലിരിക്കുന്നത് കേൾക്കാനോ അങ്ങോട്ട് എഴുന്നള്ളുന്നെ… അതിപ്പോ ഞാൻ കേൾക്കാൻ അങ്ങോട്ട് ചെന്നില്ലേ അങ്ങേരു പറയാൻ ഇങ്ങോട് വരും… കൃഷ്ണൻ പതുക്കെ അവിടുന്ന് പത്രവും എടുത്തു മുങ്ങി… ഇനിയും അവിടെ ഇരുന്ന വെറുതെ തടി കേടാകും… കൂടുതൽ ഇരുന്നാൽ ഇനിയും ഗായത്രി നിർത്തില്ലെന്ന് അറിയാവുന്നത്കൊണ്ട് ദേവി കഴിപ്പ് നിർത്തി കൈകഴുകി ഓടി… ദേവിയുടെ ഓട്ടം കണ്ടു ഒരു ചിരിയോടെ ഗായത്രി അടുക്കളയിലോട്ടു പോയി… ബ്ലഡി തന്തേ… അവിടിട്ടു എന്നെ ഒറ്റി പോയല്ലേ… നീ ഇപ്പോ അങ്ങ് പോകും… പിന്നെ ഇവിടെ ഞാൻ ഒറ്റക്കെ ഉള്ളു… ഹ്മ്മ്… ശെരി ശെരി… ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഞാൻ ഇവിടെ ഇല്ലെന്നു പറഞ്ഞു അമ്മേടെ അടുത്ത് കുരുത്തക്കേട് ഒന്നും ഒപ്പിക്കാൻ നിക്കരുത്… കേട്ടല്ലോ… ഡീ… കൃഷ്ണൻ അടിക്കാൻ ഓടി വന്നപ്പോഴേക് കൊച്ചു വണ്ടിയുമായി ഇറങ്ങി കഴിഞ്ഞു…
കുറുമ്പി… നന്ദുന്റെ വീടിന്റെ ഗേറ്റിന്റെ അവിടെ നിന്ന് ദേവി ഒന്നു എത്തിനോക്കി… ഭാഗ്യം കടുവ ഇല്ല…പോയി കാണും… ദേവി അവിടെ നിന്ന് ഹോൺ അടിക്കാൻ തുടങ്ങി… ഓഹ് കിടന്നു കാറണ്ട… വരുന്നു…ബാഗുമായി ഓടി വന്നൊണ്ട് നന്ദു പറഞ്ഞു… ഒന്നനങ്ങി വാടി സമയം പോകുന്നു… ഓഹ് പിന്നെ അല്ലേൽ നീ പിന്നെ എന്നും സമയത്തിനല്ലേ പൊയ്‌കൊണ്ടിരുന്നേ… ഈൗ… ബൈ ബൈ മാമി… ദേവി ഉമ്മറത്തു നിക്കുന്ന മാലതിയെ നോക്കി പറഞ്ഞോണ്ട് വണ്ടി എടുത്തു… ………. തുടരും……..
