രചന – ശ്രീമിഴി
നിൽക്കട അവിടെ 😡😡😡
ഞാൻ ആരാടാ നിന്റെ????
അമ്മേ……
അലാറതെ ചെക്കാ ഈ അമ്മയോട് കുറച്ചു സ്നേഹം ഉണ്ടെങ്കിൽ നീ എന്നോട് ഇങ്ങനെ ചെയ്യുമോ ????
അത് കേൾക്കേ ചാരുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി
എന്താ അമ്മേ ???
ഒന്ന് വിളിക്കായിരുന്നിലെ ശിവ നിനക്ക്???
നിന്റെ കല്യാണം ഒന്ന് നടന്നു കാണാൻ ഈ അമ്മ എത്ര കൊതിച്ചതാ എന്നിട്ട് ഇപ്പൊ……….
അമ്മേ അപ്പോഴ്ത്തെ അവസ്ഥ അതായിരുന്നു ആ ഭദ്രൻ ഇവളെ എന്നും പറഞ്ഞു ശിവൻ ചാരുവിനെ നോക്കി
പേടിയോടെ തല കുനിച്ചു നിൽക്കുന്ന പെണ്ണിനെ കാണെ ലതയുടെ നെഞ്ച് ഒന്ന് പിടഞ്ഞു.
മോളെ എന്റെ കുട്ടിയെ സങ്കടപെടുത്താൻ വേണ്ടി പറഞ്ഞത് അല്ല അമ്മ. അമ്മേടെ
സങ്കടം പറഞ്ഞതാ എന്നും പറഞ്ഞു ലത ചാരുവിന്റെ മുഖം കയ്യിൽ എടുത്തു നെറ്റിയിൽ മുത്തി
ഇത് കാണെ ശിവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ചാരുവിനെ നോക്കി
എന്റെ മോളെ നല്ലൊരു ദിവസമായിട്ട്
ശോ എന്റെ ഒരു കാര്യം മോള് വാ എന്നും പറഞ്ഞു ലത ചാരുവിന്റെ കയ്യിൽ പിടിച്ചു നടന്നു
വാടാ തെമ്മാടി എന്നും പറഞ്ഞു ശിവനെ നോക്കി.
മീനുട്ടി മോളെ…..
നിങ്ങള് ഇവിടെ നിൽക്ക് അമ്മ ഇപ്പൊ വരാം എന്നും പറഞ്ഞു ലത അകത്തേക്കു കയറി
ചാരുവിനു ഉള്ളം നീറുന്നത് പോലെ തോന്നി കൊട്ടാരം പോലുള്ള ഈ വീട്ടിൽ കാല് കുത്താൻ പോലും യോഗ്യത ഇല്ലാത്തത് പോലെ തോന്നി. ചാരു ചുറ്റും ഒന്ന് കണ്ണോടിച്ചു മുറ്റം നിറയെ പുന്തോട്ടം അതിൽ പൂമ്പാറ്റകൾ പാറി നടക്കുന്നു വീടിനു രണ്ടു വശത്തും നിറയെ മരങ്ങൾ അത് കാണെ മനസ് ഒന്ന് തണുത്തു ചുറ്റും നോക്കി തിരിഞ്ഞപ്പോ കണ്ടു തന്നെ നോക്കി നിൽക്കുന്ന ശിവനെ അത് കണ്ടപ്പോ ദേഹം മുഴുവൻ ഒരു തണുപ്പ് വരുന്നത് പോലെ തോന്നി ചാരുവിനു.
താൻ എന്താടോ ഇങ്ങനെ നോക്കുന്നെ ഇവിടേം തനിക്കു ഇഷ്ടപെട്ടില്ലെ
ഇതൊക്കെ കണ്ടാ ആർക്കാ ഇഷ്ട്ടപെടാതെ എന്ത് ഭംഗിയാ കാണാൻ
ആഹാ അപ്പൊ ഇയാൾക്ക് സംസാരിക്കാൻ അറിയാ അല്ലെ ഞാൻ കരുതി തന്റെ സംസാരശേഷി പോയെന്നു എന്നും പറഞ്ഞു ശിവൻ കുസൃതി ചിരിയോടെ ചാരുവിനെ നോക്കി
ചാരു ശിവനെ ഒന്ന് കൂർപ്പിച്ചു നോക്കി
പെണ്ണിന്റെ നോട്ടം കാണെ ശിവൻ ഒരു കൈയാൽ മീശ പിരിച്ചു ചാരുവിന്റെ അടുത്തേക്കു ചെന്നു
ശിവൻ അടുത്തേക്കു വരുന്നത് കാണെ ചാരു പേടിയോടെ പുറകോട്ടു വെച്ച് വെച്ച് നടന്നു
ശിവേട്ട മതി ചേച്ചിയെ പേടിപ്പിച്ചത് എന്നും പറഞ്ഞു മീനു അടുത്തേക്കു വന്നതും
ശിവൻ ചമ്മലോടെ മീനുവിനെ നോക്കി
അപ്പോഴേക്കും ലത അഞ്ചു തിരിയിട്ട നിലവിളക്കുമായി അവരുടെ അടുത്തേക്കു വന്നിരുന്നു
ലത ചാരുവിനു നിറഞ്ഞ ചിരിയോടെ വിളക്കു കൈമാറി
ഈ വീട്ടിലെ മഹാലക്ഷ്മിയാണ് ഇനി മോള് വലതുകാല് വച്ചു അകത്തേക്കു കയറി വാ രണ്ടാളും
വിളക്കു വാങ്ങുമ്പോഴ്ല്ലാം ചാരു നോക്കിയത് മീനുവിനെ ആയിരുന്നു
നല്ല പോലെ കരഞ്ഞിട്ട് ഉണ്ട് എന്ന് മുഖം കണ്ടാൽ തന്നെ അറിയാം
ചേച്ചി എന്ത് ആലോചിച്ചു നിൽകുവാ വാ കയറ് എന്നും പറഞ്ഞു മീനു അടുത്തേക്കു ചെന്നു
ചാരു ശിവനെ നോക്കി ശിവൻ കയറാൻ കണ്ണ് കൊണ്ട് കാണിച്ചപ്പോൾ ചാരു വലതു കാൽ വച്ചു വീടിനു അകത്തേക്കു കടന്നു
വിളക്കു നേരെ പൂജ മുറിയിൽ കൊണ്ട് വച്ചു കുറച്ചു നേരം വിളക്കിന് മുന്നിൽ കൈ കൂപ്പി നിന്നു ഒന്നും പ്രാർത്ഥിച്ചില്ല മനസ് ശുന്യം ആയിരുന്നു
വിളക്കിന് മുന്നിൽ കൈ കൂപ്പി നിൽക്കുന്ന പെണ്ണിനെ കാണെ നോക്കി നിന്നു ശിവൻ
ലത പൂജമുറിയിൽ നിന്നും ഒരു സിന്ധുര ചെപ്പ് എടുത്തു ശിവന് നേരെ നിട്ടീ.
ഇതിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്തു മോളുടെ സിമന്തരേഖയിൽ വയ്യ്ക്ക് ശിവ
അത് കേൾക്കേ ചാരു ലതയെ നോക്കി പിന്നെ ശിവനെയും
ശിവന് നേരെ നിന്നു ചാരു അപ്പോഴേക്കും ഒരു നുള്ള് കുങ്കുമംകൊണ്ട് ശിവൻ ചാരുവിന്റെ സിമന്തരേഖയിൽ ചാർത്തിയിരുന്നു
ചാരു നെഞ്ചോടു ചേർന്ന് കിടക്കുന്ന താലിയിൽ ഒന്ന് തൊട്ടു.
ലത കയ്യിലുള്ള സിന്ധുര ചെപ്പ് ചാരുവിനു നേരെ നിട്ടീ ഇതു ഇനി മോൾക്ക് ഉള്ളത് ആണ് എന്നും പറഞ്ഞു ചാരുവിന്റെ കയ്യിൽ വച്ചു കൊടുത്തു
ചാരു നിറഞ്ഞ മനസോടെ ലതയെ നോക്കി
അമ്മേ മനു എവിടെ????
ചാരുമോൾക്ക് വേണ്ട ഡ്രസ്സ് വാങ്ങാൻ ഞാൻ അവനെ പറഞ്ഞു വിട്ടു.
അത് വേണ്ടായിരുന്നു അമ്മേ ഞാൻ ചാരുവിനെയും കൂട്ടി പോകുമായിരുന്നു.
അപ്പൊ ഇവൾക്കു ഇന്ന് ഇടാൻ ഒന്നും വേണ്ടേ ഇന്ന് ഇടാൻ ഉള്ളത് മാത്രെ പറഞ്ഞുള്ളു നാളെ വേണേൽ രണ്ടാളും പോയി വാ
ശിവ നീ മോളെ കൊണ്ട് റൂം ഒക്കെ കാണിച്ചു വാ
ഞാൻ പോവാം ആന്റി
അത് വേണ്ട മീനു നീ എന്റെ കൂടെ അടുക്കളയിൽ വാ നമുക്ക് രാത്രിയിലേക്ക് വേണ്ട ഭക്ഷണം ഉണ്ടാകാം
ആഹാ മോളെ മുകളിലേക്കു കയറുമ്പോ സൂക്ഷിക്കണേ
മ്മ് എന്ന് മൂളി ചാരു
മരപ്പടി ആണ് മോളെ അതാ അമ്മ പറഞ്ഞെ എന്നും പറഞ്ഞു ലത ചാരുവിന്റെ മുടിയിൽ തലോടി
താൻ വാ എന്നും പറഞ്ഞു ശിവൻ നടന്നു
ചാരു ലതയെയും മീനുവിനെയും ഒന്ന് നോക്കി ശിവന്റെ പുറകെ നടന്നു
പൂജ മുറിയിൽ നിന്നു ഇറങ്ങിയാൽ വലിയൊരു ഹാൾ അതിലുടെ നടന്നാൽ ഗോവണി കുത്തനെ ഉള്ള ഗോവണി കാണെ ചാരു ശിവനെ നോക്കി
തനിക്കു പേടിയുണ്ടോ കൈ താ ഞാൻ പിടിക്കം
ചാരു വേണ്ടെന്നു തല അനക്കി
ശിവൻ രണ്ടു സ്റ്റെപ് കയറിയതും ചാരു പുറകെ കയറി രണ്ടാമത്തെ സ്റ്റെപ്പിൽ കാല് എടുത്തു വച്ചതും സാരിയിൽ ചവിട്ടി ചാരു ഒന്ന് തെന്നിയതും ശിവൻ ചാരുവിന്റെ അരക്കെട്ടീലൂടെ പിടിച്ചതും ഒരുമിച്ചു ആയിരുന്നു
ശിവന്റെ കൈകൾ അരയിൽ മുറുകിയതും ചാരു ശിവനോട് ചേർന്നു നിന്നു രണ്ടു പേരുടെയും കണ്ണുകൾ കോരുത്തു ശിവന്റെ ചുടു നിശ്വാസം മുഖത്തു തട്ടിയതും ചാരു ഒന്ന് പിടഞ്ഞു കണ്ണ് മുറുകെ അടച്ചു അത് കാണെ ശിവൻ ചാരുവിന്റെ കവിളിൽ ചുംബിച്ചു .
ചാരുവിനു ദേഹത്തൂടെ മിന്നൽ വന്നു പോയത് പോലെ തോന്നി
ശിവൻ ചാരുവിനെ ഇരു കൈയാൽ കോരി എടുത്തു മാറോടു ചേർത്തു ഒരു കുഞ്ഞ് എന്നാ പോലെ ചാരു ശിവനോട് ഒട്ടി ചേർന്നു കിടന്നു
ഗോവണി കയറിയതും ചാരു ഒന്ന് പിടഞ്ഞു താഴെ ഇറങ്ങാൻ നിന്നതും
ശിവൻ ഒന്നുടെ ചാരുവിനെ നെഞ്ചോടു ചേർത്ത് പിടിച്ചു.
“”താൻ എത്ര ശക്തി എടുക്കുന്നോ താഴെ ഇറങ്ങാൻ അത്രയും ഈ നെഞ്ചോടു ചേർക്കും എന്നും പറഞ്ഞു ശിവൻ ചാരുവിനെ നോക്കി കണ്ണിറുക്കി
ചാരു ദയനീയതയോടെ ശിവനെ നോക്കി അപ്പോഴേക്കും ആ ചുണ്ടിൽ കുസൃതി ചിരി അവൾക്കായി വിരിഞ്ഞു
റൂമിൽ എത്തിയതും ശിവൻ ചാരുവിനെ ബെഡിൽ ഇരുത്തി ചാരുവിന്റെ അടുത്ത് ഇരുന്നതുo ശിവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി ശിവൻ വേഗം കിശയിൽ നിന്നു ഫോൺ എടുത്തു
താൻ ഈ വീടും മുറിയും എല്ലാം നോക്കു ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു ശിവൻ ഫോൺ എടുത്തു പുറത്തേക്കു നടന്നു
ചാരു മുറിയാകെ കണ്ണോടിച്ചു എല്ലാം നല്ല അടുക്കോടെ വച്ചിട്ടുണ്ട് ചുമര് നിറയെ ഭംഗിയുള്ള ചിത്രങ്ങൾ ചാരു അത് കണ്ണെടുക്കാതെ നോക്കി നിന്നു
🏵️🏵️🏵️🏵️🏵️🏵️
എന്റെ മീനുട്ടി ആന്റി പറഞ്ഞത് പോലെ നല്ലകുട്ടി ആയല്ലോ ആന്റിക്ക് സന്തോഷം ആയി എന്നും പറഞ്ഞു ലത മീനുവിനെ നോക്കി
അതിനു അവളൊന്നു ചിരിച്ചു
ഗോപി പറഞ്ഞത് എല്ലാം നീ കേട്ടില്ലേ മോളെ
ചാരുവിനു പകരം നീ ആയിരുന്നെകിലോ
പാവം കുട്ടി എന്നും പറഞ്ഞു ലത കണ്ണ് തുടച്ചു
മീനു ലതയെ തന്നെ നോക്കി നിന്നു
നീ ഇങ്ങനെ എന്നെ നോക്കിനിക്കാതെ ആ പച്ചക്കറി ഇങ്ങു എടുത്തേ മോളെ എന്നും പറഞ്ഞു ലത പാത്രം കഴുകി എടുത്തു
ആന്റി ദേ പുറത്തു ഒരു വണ്ടി വന്നിട്ട് ഉണ്ടോ ഒരു ഒച്ച കേട്ടത് പോലെ
മോള് ഇതൊക്കെ ഒന്ന് എടുത്തു വയ്യക്ക്
ഞാൻ ഒന്ന് പോയി നോക്കട്ടെ എന്നും പറഞ്ഞു ലത പുറത്തേക്കു നടന്നു
ഓട്ടോയിൽ നിന്നു ഇറങ്ങുന്ന മനുവിനെ കണ്ടതും ലത മനുവിന്റെ അടുത്തേക്കു ചെന്നു
വണ്ടി സ്വന്തമായി ഉണ്ടായിട്ടും വണ്ടി എടുക്കാൻ വിടാത്ത ദുഷ്ട … 😏😏
മനു എന്റെ കയ്യിൽ നിന്നു നീ വാങ്ങും
എങ്ങനെ നിന്റെ കയ്യിൽ വിശ്വസിച്ചു വണ്ടി തരും ഞാൻ അടുത്തത് ആരെ ഇടിക്കും എന്ന് ആർക്കു അറിയാം
ദേ അമ്മേ ഒരിക്കൽ ഒരു അബദ്ധം പറ്റി എന്ന് വച്ച് എപ്പോഴും ഇതു പറയണം എന്നില്ല
മ്മ് നടക്കു അകത്തേക്കു
ആഹാ ഞാൻ വണ്ടി ഇടിച്ചത് കൊണ്ട് നല്ല ഒരു ഏട്ടത്തിയെ കിട്ടി ഇല്ലേ ശിവേട്ടൻ പെണ്ണ് കണ്ട് മുടിഞ്ഞേനെ
എന്തിനാ വേറെ കാണുന്നെ മീനുട്ടി ഇല്ലേ
ഹോ അതിനേക്കാൾ ഭേദം ഏട്ടന് ഒരു പോത്തിനെ വാങ്ങി കൊടുക്കുന്നതാ എന്നും പറഞ്ഞു ചിരിച്ചു മനു
മനു കുറച്ചു കൂടുന്നുണ്ട്
ഏട്ടന്റെ മോളെ പറഞ്ഞപ്പോ അമ്മക്ക് പൊള്ളി ദേ ഇനി ഏട്ടത്തിയോട് അമ്മായിഅമ്മ പോര് എടുക്കല്ലേ അത് ഒരു പാവം ആണ്
ദേ മനു കിട്ടും എന്റെ കയ്യിൽ നിന്നു.
അവര് എവിടെ അമ്മേ ഇതു ഏട്ടത്തിക്കു കൊടുക്കു.
മോളെ മീനു ഇങ്ങു വന്നേ
എന്താ ആന്റി??
ദേ ഈ ഡ്രസ്സ് കൊണ്ട് പോയി ചാരുവിനു കൊടുക്കു
ശരി ആന്റി
ഞാനും വരുന്നു ഏട്ടനെയും ഏട്ടത്തിയെയും ഒന്ന് കാണട്ടെ അതും പറഞ്ഞു രണ്ടു പേരും ഗോവണി കയറി മുകളിലേക്കു പോയി
ശിവന്റെ റൂമിൽ എത്തിയപ്പോ കണ്ടു ചിത്രങ്ങൾ നോക്കി അതിലുടെ വിരല് കൊണ്ട് താഴുകുന്ന ചാരുവിനെ
ഏട്ടത്തി അതൊക്കെ ഏട്ടന്റെ പണിയ.
മനുവിന്റെ ശബ്ദം കേട്ടതും ചാരു വേഗം തിരിഞ്ഞു നിന്നു
മനുവും മീനും ചിരിച്ചു കൊണ്ട് മുറിയിലേക്ക് കയറി
ചേച്ചി ശിവേട്ടൻ എവിടെ??
സാറു ഒരു ഫോൺ വന്നപ്പോ പുറത്തേക്കു പോയി
സാറോ 🙄 ………..മനുയേട്ടാ കേട്ടില്ലേ. എന്റെ ചേച്ചി കെട്ടിയോനെ കേറി സാറെയെന്നു വിളിക്കുവാണോ കൊള്ളാലോ
അത് പിന്നെ ഞാൻ പിന്നെ എന്താ വിളികാ
ഏട്ടത്തി നല്ല ഭംഗിയായി ശിവേട്ട എന്ന് വിളിച്ച മതി അതായിരിക്കും ചിലപ്പോൾ ഏട്ടനും ഇഷ്ടം .
ഞാൻ ഏട്ടനെ നോക്കട്ടെ നിങ്ങള് സംസാരിക്ക് എന്നും പറഞ്ഞു മനു പുറത്തേക്കു പോയി
ചേച്ചി ദാ ഡ്രസ്സ് വേഗം പോയി ഫ്രഷ് ആയി താഴെക്ക് വാ എന്നും പറഞ്ഞു മീനു പോകാൻ നിന്നതും ചാരു മീനുവിന്റെ കൈ പിടിച്ചു നിർത്തി
തുടരും 🥰

by