19/04/2026

ഹൃദയതാളം ഭാഗം :-6

രചന – ചിലങ്ക

നിന്നെ ഒക്കെ കെട്ടുന്നവന്റെ ഒരു ഗതികേട്…. അവൻ വെള്ളം ഇറങ്ങതെ ചാകും നോക്കിക്കോ അതും പറഞ്ഞ് അവൻ അവിടെ നിന്നും പോയ്‌…. ഇയാൾ ഒരു തരത്തിൽ അടുക്കില്ലല്ലോ….. മോനെ കിരണേ… നിനക്ക് ഈ പാറുവിനെ അറിയില്ല… എടുത്തോളാം ഞാൻ. അവൻ പോകുന്നതും നോക്കി അവൾ പറഞ്ഞു…. വൈകിട്ട് കിരൺ വീട്ടിൽ വരുമ്പോൾ അച്ഛൻ കണ്ണാടിയിൽ നോക്കി മീശ കറുപ്പിക്കുകയാണ്… കുഴിയിലോട്ട് എടുക്കാറിയായി എന്നിട്ടും കിളവൻ ഇവിടെ ഇരുന്ന് കറുപ്പിക്കുവാ പോയ്‌ നാല് കപ്പ നട് മനുഷ്യ… ബാഗ് ടേബിളിൽ വെച്ച് അവൻ പുച്ഛിച്ചതും അരവിന്ദ് അവനെ അടിമുടി നോക്കി.. നിന്നെ ഒക്കെ ജനിപ്പിച്ച സമയത്ത് ഞാൻ നാല് കപ്പ നട്ടായിരുനെങ്കിൽ വല്യ കപ്പ കൃഷിക്കാരൻ ആയേനെ… എനിക്ക് ഈ ഗതികേടും വരില്ലായിരുന്നു മോനെ.. ഈ…,.,… അമ്മേ എനിക്ക് ഒരു കട്ടൻ…. അവൻ അച്ഛനെ നോക്കാതെ വിളിച്ചു കൂവി…. ഇന്ന് പാറു വന്നായിരുന്നോ എന്റെ മോന്റെ പിറകിൽ?? കട്ടൻ അവന്റെ കൈയിൽ കൊടുത്തു കൊണ്ട് അമ്മ ചോദിച്ചതും അവൻ മുഖം കൂർപിച്ച് അവരെ നോക്കി…

അവളുടെ കാര്യം പറയരുത് ..ഹോ.. ശല്യം… അങ്ങനെ പറയരുത് നമ്മടെ സച്ചു വിന്റെ പെങ്ങൾ അല്ലെ അവൾ .. സത്യം പറഞ്ഞാൽ എനിക്ക് ആ മോളെയാ ഇഷ്ടം … പക്ഷെ നിനക്ക് സമ്മതം അല്ലല്ലോ അല്ല… എനിക്ക് ഇഷ്ടം അല്ലാ അല്ലെങ്കിൽ തന്നെ പെണ്ണാണോ അവൾ… അഹങ്കാരി അല്ലെങ്കിൽ തന്നെ ഈ തലയ്ക്ക് ബുദ്ധി ഇല്ലാത്തവന്റെ പിറകിൽ ആ കൊച്ച് പോകുന്നതെന്തിനാണെന്നാ എനിക്ക് മനസ്സിലാകാത്തത്….. വിവരം ഉള്ളആരെങ്കിലും ഇവനെ പ്രേമിക്കുവോ… ( അച്ഛൻ ) അത് തന്നെയാ എനിക്ക് അമ്മയോട് ചോദിക്കാനുള്ളത്…… ഈ തലയ്ക്ക് വെളിവില്ലാത്ത കിളവനെ അമ്മയ്ക്ക് കിട്ടിയുള്ളോ… ഓരോരുത്തരുടെ അച്ഛന്മാരെ ഒന്ന് കാണണം ഹോ കൊതിയാകും . ഒരു എക്സ്ചേഞ്ച് ഓഫർ ഉണ്ടായിരുന്നെങ്കിൽ ഇതിനെ അങ്ങോട്ട് കൊടുത്തിട്ട് തങ്കക്കുടം പോലൊരു അച്ഛനെ ഞാൻ മേടിക്കുമായിരുന്നു…. ഹ വിധി… അവൻ അച്ഛനെ ഒന്ന് പുച്ഛിച്ച് അവിടെ നിന്നും എഴുനേറ്റു…. അയാൾ ഇതെന്ത് സാധനo എന്ന മട്ടിൽ ഭാര്യയെ നോക്കി.. എന്നെ നോക്കിയിട്ട് ഒരു കാര്യവും ഇല്ല…മത്തൻ നട്ടാൽ കുമ്പളം മുളയ്ക്കില്ല…. നിങ്ങളുടെ അല്ലെ വിത്ത് അനുഭവിക്ക്… അതും പറഞ്ഞ് അമ്മ അടുക്കളയിലേക് പോയ്‌,… –

നീയിതെന്തോന്ന് കാണിക്കുന്നേ ബെഡിന് കുറുകെ തലയണവെക്കുന്ന ലെച്ചു വിനെ നോക്കി കാർത്തി ചോദിച്ചു…. ഇതാണ് മതിൽ .. സുരക്ഷ മതിൽ… ഉറക്കം ആകുമ്പോൾ നിന്റെ കയ്യും കാലും എന്റെ ദേഹത്തോട്ട് മുട്ടാൻ വരും…. ഇതാകുമ്പോൾ അങ്ങനെ ഒന്നും ഉണ്ടാകില്ലല്ലോ….. അയ്യാ മുട്ടാൻ പറ്റിയ സാധനം….എടി ഞാൻ ഒന്ന് വിരൽ ഞൊടിച്ചാൽ എന്റെ അമ്മു വീണ്ടും വരും അറിയോ ?? ഓഹ് അറിയാമേ… നീ അവളുടെ കൂടെ പൊറുത്തോ .. ഞാൻ എന്റെ അമേരിക്കൻ സായിപ്പിനെ കെട്ടി സുഖമായി അവിടെ കഴിയും….. നോക്കിക്കോ എടി……. മതി നിർത്ത് ഇനി ഒരു അടി വേണ്ടാ …. ആദ്യo അടി പിന്നെ കിട്ടിയ ഗ്യാപ്പിൽ നീ എന്നെ പിടിച്ച് ഉമ്മിക്കും ഇത് തന്നെയല്ലേ സ്ഥിരം നടക്കുന്നത്… അങ്ങനെ ഓസിന് ഉമ്മിക്കണ്ടാ…… അതുകൊണ്ട് മോൻ ചാച്ചിക്കോ….. അതും പറഞ്ഞ് അവൾ പുതച്ച് കിടന്നു…. അതൊക്കെ അമ്മു,… അത് കേൾക്കേണ്ട താമസം അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് അവന്റെ കഴുത്തിൽ പിടിത്തം ഇട്ടു…

വിടടി……… എടാ വയറ്റാട്ടി … ഒരു കാര്യം ഞാൻ പറയാം നീ വേറെ ഏതെങ്കിലും പെണ്ണിനെ പറ്റി പറഞ്ഞോ എനിക്ക് പുല്ലാണ് പക്ഷെ അമ്മു ന്റെ കാര്യം പറഞ്ഞാൽ… വിട മാട്ടെ അയോഗ്യ നായെ… ഉന്നെ കൊന്ന് ഉൻ രക്തത്തെ കുടിച്ച് ഓംകരമാടുമേ….. (ഡയലോഗ് തെറ്റാ )ഓർത്തോ …… അത്രയും പറഞ്ഞ് അവൾ അവനിൽ നിന്നും മാറി ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചു…. ഇനി ഇവൾ ആണോ നാഗവല്ലിയുടെ കുഞ്ഞമ്മാ…… കഴുത്തിൽ തിരുമ്മി അവളെ നോക്കി കാർത്തി ആത്മഗമിച്ചു…… അവന്റെ ഒരു അമ്മു……. ഹും….. അത്രയും പറഞ്ഞ് അവൾ നിലത്ത് പാ വിരിച്ച് കിടന്നു.. പുല്ല് എനിക്കെന്തിന്റ കേടായിരുന്നു… ഒന്നും മിണ്ടാതെ കിടന്നായിരുനെങ്കിൽ അടുത്ത് കിടന്ന് നോക്കി കൊതിവിടായിരുന്നു… ഇതിപ്പോൾ എത്തി നോക്കി നോക്കി എന്റെ കഴുത്ത് പോകും…. റിസ്ക് എടുക്കണ്ടാ കിടന്നുറങ്ങo. ആത്മഗമിച്ച് അവൻ നേരെ കിടന്നു…. ഒരു അമ്മു…ലെച്ചു അവൾ അന്ന് പറഞ്ഞത് ഓർത്തു…. കാർത്തി എന്റെ യാ ഇനി അവന്റെ പിറകെ മണപ്പിച്ച് കൊണ്ട് നീ നടന്നാൽ ഈ അമ്മു ആരാണെന്ന് നീ അറിയും….. ഓർക്കുബോൾ അവളിൽ ദേഷ്യം വർധിപ്പിച്ചു….

ഹും ആ ഒരു വാശിപ്പുറത്ത് മാത്രമാണ് അവരുടെ റിലേഷൻ താൻ ഇല്ലാണ്ടാക്കിയത്… ഒരു തെറ്റും ചെയ്യാഞ്ഞിട്ടും എന്നെയും അവനേയും കൂട്ടിപറഞ്ഞവൾ ആണ് അമ്മു… ഇത്രയൂ വൃത്തികെട്ട മനസ്സുള്ള അവൾക്ക് എങനെ ഒരാളെ സ്നേഹിക്കാൻ പറ്റും…. അവൾ ചിന്തിച്ചു… ****—–** രാവിലെ തന്നെ എല്ലാരോടും റ്റാറ്റാ പറഞ്ഞ് കാർത്തിയുടെ കൂടെ വണ്ടിയിൽ കേറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…. അമ്മയുടെ കണ്ണുകൾ നിറയുമ്പോഴും അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീണില്ല. “അച്ഛനും അമ്മയും ചേർന്നുവരച്ചോരാ ചിത്രത്തിൽ ചലിക്കുമാ എൻ ജീവിതം ” (കടപ്പാട് ) **—****** വണ്ടിയിൽ ഇരിക്കുമ്പോഴും അവൾ ഒന്നും തന്നെ മിണ്ടിയില്ല… അവനും മിണ്ടാൻ പോയില്ല. വീട്ടിൽ നിന്നും പോന്നതിന്റെ സങ്കടം ആണെന്ന് അവന് അറിയാമായിരുന്നു…. വീട്ടിൽ എത്തി അവളെ ഇറക്കിയിട്ട് അവൻ സച്ചു വിന്റെ അടുത്തേക്ക് പോയ്‌…. *——** ഹാളിൽ ചെന്നതും അവളെ കണ്ട് അമ്മ ഓടി വന്ന് കെട്ടിപ്പിടിച്ചു….

അച്ഛനും കിരണും ജോലിക്ക് പോയായിരുന്നും . പിന്നെ അങ്ങോട്ട് രണ്ടാളും കാര്യം പറച്ചിൽ ആയി. അവസാനം അമ്മേടെ മടിയിൽ കിടന്ന് അവൾ ഉറക്കം പിടിച്ചു. ***-*- സച്ചു വിന്റെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് കാർത്തി . അവൻ ആണെങ്കിൽ അവന്റെ നടത്ത ലൈവ് ആയി കപ്പലണ്ടി കൊറിച്ച് കൊണ്ട് കാണുകയാണ്… എനിക്ക് അറിയാൻ പാടില്ല ഞാൻ ഇപ്പോൾ എന്താ ചെയ്യേണ്ടേ….?? സച്ചു വിനെ നോക്കി കാർത്തി ചോദിച്ചതും അവൻ അടിമുടി കർത്തിയേ നോക്കി… ആദ്യo നീ എവിടെയെങ്കിലും ഇരി… കുറേ നേരമായല്ലോ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയിട്ട് ? എന്താ നിന്റെ പ്രശ്നം…. കയ്യിൽ ബിരിയാണി കിട്ടിയിട്ട് വെള്ളം ഇറക്കി നോക്കി ഇരിക്കേണ്ടി വരുന്ന അവസ്ഥയാ എന്റെ പ്രശ്നം …. അത് നിന്റെ പിടിപ്പ്കേട് കൊണ്ട്.. എടാ മോനെ കയ്യിൽ കിട്ടിയ ബിരിയാണി നേരെ തിന്നാൻ പഠിക്കണം.. ‌

അല്ലെങ്കിൽ ആരെങ്കിലും അത് കട്ടെടുത്തോണ്ട് പോകും അറിയോ….. ഞാൻ എന്ത് വേണമെന്നാ നീ പറയുന്നേ…. എനിക്ക് അവളെ എന്ത് ഇഷ്ടം ആണെന്നറിയോ?? പക്ഷെ അവൾ എന്നെ ഒന്ന് മൈൻഡ് ചെയ്യുന്നപോലും ഇല്ല..ശ്ശെ… എടാ കാർത്തി ഇഷ്ടം മനസ്സിൽ വെച്ച് കൊണ്ട് നടന്നാൽ പോരാ അതവളോട് തുറന്ന് പറയണം… അതാ വേണ്ടത്….. നീ ഇങ്ങനെ ഇഗോ വെച്ചോണ്ട് ഇരുന്നോ അവസാനം അണ്ടി പോയ അണ്ണാന്റെ അവസ്ഥയാകും നിനക്ക് ഓർത്തോ… അതും പറഞ്ഞ് അവൻ അവന്റെ തോളിൽ തട്ടി. ഹായ് അനിയാ…. കേട്ട ഭാഗത്തേക്ക് നോക്കിയതും അതാ ചാടി തുള്ളി വരുന്നു പാറു….. കാർത്തിയും സച്ചുവും പരസ്പരം നോക്കിയിട്ട് അവളെ നോക്കി… അനിയനോ ?? കാർത്തി സംശയത്തോടെ പാറു വിനോട് ചോദിച്ചു.. പിന്നെ കിരണേട്ടന്റെ അനിയൻ… എന്റെ അനിയൻ… എന്റെ ഏട്ടൻ അനിയന്റെ വാല്…. അല്ലെ സച്ചു ഭായ്….. എന്തോന്നടെയ് ഇത്….. കാർത്തി സച്ചുവിനെ നോക്കി ചോദിച്ചു… ഹാ നിന്നോട് ഞാൻ അത് പറയാൻ വിട്ടതാ എന്റെ അനിയത്തിക്ക് നിന്റെ ഏട്ടനോട് മുടിഞ്ഞ പ്രേമം.ആ മരക്കോടനെ മാത്രമേ കല്യാണം കഴിക്കു എന്നാ പറയണേ…… What …..????

തുടരും….