രചന – ശരണ്യ
എബിയുടെ കൈയ്യിൽ കൈ കോർത്ത് പിടിച്ച് വളരെയധികം സന്തോഷത്തോടെ ആനി പാറക്കുന്നേൽ തറവാട്ടിലേക്ക് കയറി ചെന്നു..ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന നിമിഷം…അവർ രണ്ടുപേരും പരസ്പരം നോക്കി… ആനിയുടെ നോട്ടത്തിന്റെ അർത്ഥം മനസിലായ പോലെ എബി അവളെ തന്നോട് ചേർത്ത് പിടിച്ചു… ഈശോയുടെ രൂപത്തിന് മുന്നിൽ അവർ ഇരുവരും കൈ കൂപ്പി കണ്ണുകൾ അടയ്ച്ച് നിന്നു…ഇനി ഒരിക്കലും തമ്മിൽ പിരിയാൻ ഇടവരുത്തരുതേ എന്നായിരുന്നു ഇരുവരുടെയും പ്രാർത്ഥന..എബിയുടെയും ആനിയുടെയും നെറ്റിയിൽ ലില്ലി കുരിശ് വരയ്ച്ച് പ്രാർത്ഥിച്ചു…മേഴ്‌സി അവർക്ക് മധുരം നൽകി…അത് കഴിഞ്ഞ് അവർ നേരെ മറിയാമ്മയുടെ അടുത്ത് പോയി അനുഗ്രഹം മേടിച്ചു….രണ്ടുപേരുടെയും നെറ്റിയിൽ അവർ വാത്സല്യത്തോടെ ചുണ്ട് ചേർത്തു…
എന്നും സന്തോഷത്തോടെ കഴിയാൻ ഇടവരട്ടെ…. ഒരു ജ്വല്ലറി ബോക്സ് അവർ ആനിയ്ക്ക് നേരെ നീട്ടി.. മോളെ ആനീ..എന്റെ മകന്റെ ഭാര്യയായി ലില്ലി ഈ വീട്ടിലേക്ക് വന്നപ്പോൾ അവൾക്കും ഞാൻ ഇത് പോലെ ഒരെണ്ണം കൊടുത്തിരുന്നു…ഇത് എന്റെ ചെറുമകന്റെ പെണ്ണിന് വല്ല്യമ്മച്ചി നൽക്കുന്ന സമ്മാനമാണ്…മടിക്കാതെ വാങ്ങിക്ക് മോളെ… എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ എബിയെ നോക്കി….അവൻ അവളോട് അത് വാങ്ങിക്കാൻ ആംഗ്യം കാണിച്ചു.. ആനി വരുന്ന കാര്യം എബി പറഞ്ഞപ്പോൾ തന്നെ മേഴ്‌സിയും ലില്ലിയും അവൾക്കായി ഒത്തിരി മധുര പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നു…അത് എല്ലാം കണ്ട് ആനിയുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു….അവർ ഇരുവരും അവളെ കൊണ്ട് അതെല്ലാം കഴിപ്പിച്ചു…
രണ്ട് അമ്മമാരും ഇരു വശത്തായി ഇരുന്ന് ആനിയെ സ്നേഹിക്കുന്ന കാഴ്ച്ച കണ്ട് എബിയുടെ കണ്ണും മനസ്സും നിറഞ്ഞു… ജോസഫും ആന്റണിയും എല്ലാം കണ്ട് ചിരിയോടെ മാറി നിൽക്കുന്നുണ്ടായിരുന്നു…ആന്റണിയുടെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞിരുന്നു….അയാൾ ആനിയ്ക്ക് നൽകാനായി ഒരു ഗിഫ്‌റ്റ് മേഴ്സിയുടെ കൈയ്യിൽ ഏല്പിച്ചിരുന്നു…ആന്റണി കൊടുത്താൽ ഇനി അവൾ വാങ്ങിയില്ലെങ്കിലോ…മേഴ്സിയമ്മയുടെ വക ഒരു ചെറിയ സമ്മാനമെന്ന് പറഞ്ഞ് അവർ ആ ഗിഫ്റ്റ് ബോക്സ് ആനിയ്ക്ക് സമ്മാനിച്ചു..ട്രെഡീഷണൽ രീതിയിലുള്ള ഒരു നെക്ലേസ് ആയിരുന്നു ആ ബോക്സിൽ… എന്തിനാ മേഴ്സിയമ്മേ ഇതൊക്കെ ?? ഞാൻ ഇതൊന്നും ഉപയോഗിക്കാറില്ല.. കണ്ടില്ലേ ദേ ഈ മിന്ന് മാല മാത്രമേ ഞാൻ അണിയാറുള്ളൂ… അതൊന്നും പറഞ്ഞാൽ പറ്റില്ല…നീ ഇപ്പോൾ ഞങ്ങളുടെ എബിയുടെ പെണ്ണാണ്..അപ്പോൾ ഇനി ഇതൊക്കെ ഇടണം…കല്ല്യാണം ഒക്കെ വരുവല്ലേ.. ഇതൊക്കെ ഇട്ട് നല്ല സുന്ദരിയായി വേണം നിൽക്കാൻ.. അവർ അവളുടെ മുടിയിൽ തഴുകി…
ആന്റണിയെ കണ്ടപ്പോൾ ആനി അയാളെ നോക്കി ചിരിച്ചു…അന്റോച്ചൻ എന്ന് അവളുടെ വിളി കേട്ട് അയാൾക്ക് സന്തോഷമായി…ചുരുങ്ങിയ വാക്കുകളിൽ വളരെ പെട്ടെന്ന് തന്നെ അപ്പനും മകളും അവരുടെ സംസാരം അവസാനിപ്പിച്ചു… അമ്മച്ചിമാരും അപ്പച്ചനും വല്ല്യമ്മച്ചിയും എല്ലാം അവളെ അടുത്ത് പിടിച്ചിരുത്തി സംസാരിക്കുന്നതിനിടയിൽ ആനിയോട് ഒന്ന് മിണ്ടാൻ പോലും എബിയ്ക്ക് സാധിച്ചില്ല…വൈകുന്നേരം ടീനയും മിഥുനും ആൽഫിയും കൂടി തറവാട്ടിലേക്ക് വന്നതോടെ ആകെ ബഹളമായി… എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ച ശേഷമാണ് അവർ പിരിഞ്ഞത്….
പോകും മുൻപ് തന്നെ ആനിയുടെ അപ്പൻ ആരാണെന്ന് ഉള്ള സത്യം ടീന ആൽഫിയോട് പറഞ്ഞു…ആദ്യം അയാൾ അത് വിശ്വസിച്ചില്ലെങ്കിലും പിന്നിട് എല്ലാ കാര്യങ്ങളും ആന്റണിയിൽ നിന്ന് തന്നെ അറിഞ്ഞപ്പോൾ ആൽഫിയ്ക്ക് വിശ്വാസമായി..കുരിശിങ്കൽ തറവാട്ടിൽ അപ്പച്ചന് മാത്രമേ എല്ലാം അറിയുവെന്നും വേറെ ആരും ഒന്നും അറിയാൻ ഇടവരുതെന്നും ആന്റണി അയാളെ ഓർമ്മിപ്പിച്ചു… മോളെ… കുറെ നേരമായില്ലേ..നല്ല ഉറക്കം വരുന്നുണ്ടെന്ന് മോളുടെ കണ്ണ് കണ്ടാൽ അറിയാം…മോൾ റൂമിലേക്ക് പൊയ്ക്കോ… ആനി അവരെ നോക്കി ചിരിച്ചുകൊണ്ട് റൂമിലേക്ക് നടന്നു…അവൾ റൂമിൽ എത്തുമ്പോൾ എബി അവിടെ ഇല്ലായിരുന്നു….പെട്ടെന്ന് വാതിൽ അടയുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞ് നോക്കി…
എന്താ ആനി മോളെ….റൂം ഇഷ്ടപ്പെട്ടോ…?? വീഡിയോ കോളിൽ കണ്ട പോലെ തന്നെയാ…പിന്നെ എന്തെങ്കിലും സാധനങ്ങൾ ചിലപ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ട് ഉണ്ടാകും… ഇച്ചായന്റെ ഫോട്ടോസ് ഒന്നും ഇവിടെ ഇല്ലല്ലോ ??? അതാണോ നീ ഇത്ര നേരം ആലോചിച്ചത്..?? ഈ റൂം ആദ്യം അപ്പച്ചനും അമ്മച്ചിയും ആയിരുന്നു ഉപയോഗിച്ചിരുന്നത്… അപ്പുറത്തെ മുറിയായിരുന്നു എന്റേത്.. അമ്മച്ചി ഒരിക്കൽ വീണ് സ്റ്റെപ്പ് കയറാൻ വയ്യാതെ വന്നപ്പോൾ അവർ താഴോട്ട് ഷിഫ്റ്റ് ചെയ്തു..അപ്പോൾ ഈ റൂം ഞാൻ ഇങ്ങ് എടുത്തു..ഫോട്ടോസ് എല്ലാം അവിടെ ഉണ്ട്… മ്മ്.. അമ്മച്ചി പറഞ്ഞു നിനക്ക് ഉറക്കം വന്നപ്പോൾ നിന്നെ റൂമിലേക്ക് പറഞ്ഞുവിട്ടെന്ന്.. എന്നിട്ട് എന്തേ ഉറങ്ങുന്നില്ലേ..??? ഉറങ്ങണം…അതിന് മുൻപ് ഒന്ന് ഫ്രഷ് ആയാൽ കൊള്ളാമെന്നുണ്ടായിരുന്നു.. അതിന് എന്താ നീ ഫ്രഷ് ആയിക്കോ.. അതെ മോളെ ആനീ…ഇത് ഇപ്പോൾ നിന്റെ കൂടി വീട് ആണ്.. ഒരു മാതിരി വിരുന്നുകാരെ പോലെ പെരുമാറല്ലേ.. ആനി അവനെ നോക്കി ചിരിച്ചു..
ആനി കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ എബി ബെഡിൽ കിടന്ന് ഫോണിൽ കളിക്കുവായിരുന്നു..അവൾ ടവൽ കസേരയിലേക്ക് ഇട്ട ശേഷം എന്ത് ചെയ്യണമെന്ന് അറിയാതെ എബിയെ നോക്കി നിന്നു.. നീ എന്താ നോക്കി നിൽക്കുന്നത്.?? കിടക്കുന്നില്ലേ..??? അത്..ഞാൻ… കിട..കിടക്കാൻ പോകുവാ… അവളുടെ മറുപടി കേട്ട് അവൻ ആനിയെ നോക്കി ചിരിച്ചു..ആ ചിരിയിൽ എന്തോ കള്ളത്തരം ഉള്ളതായി ആനിയ്ക്ക് തോന്നി..എബി പതിയെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു… ഈ നൈറ്റ് ഡ്രെസ്സിൽ നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്… എബി പറഞ്ഞത് കേട്ട് ആനി നാണത്താൽ തല കുനിച്ചു.. ആനീ…. എല്ലാവരും എന്റെ ആനിക്കൊച്ചിനെ സ്നേഹം കൊണ്ട് മൂടുവാണല്ലേ.. സന്തോഷമായോ നിനക്ക്… മ്മ്…സന്തോഷമായി.. പെട്ടെന്ന് എബി അവളെ പൊക്കിയെടുത്ത് ബെഡിൽ കിടത്തി..
അവന്റെ ആ പ്രവർത്തിയിൽ ആനി ആകെ പേടിച്ചു പോയിരുന്നു.. എന്റെ ആനിക്കൊച്ചിന് നല്ല ക്ഷീണമുണ്ട്.. ഉറക്കം വരുവാണ് എന്ന് എനിക്ക് അറിയാം..അത് കൊണ്ട് ഉറങ്ങിക്കോ… പിന്നെ ഇത് ഒരു ശീലമാക്കണ്ട.. അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ കവിളിൽ ഉമ്മ കൊടുത്തു…അവൾ ചിരിയോടെ എബിയുടെ നെഞ്ചിൽ തലവയ്ച്ച് കിടന്നു..ഭാവി ജീവിതത്തെ കുറിച്ചുള്ള മനോഹരമായ സ്വപ്നങ്ങൾ കണ്ടുകൊണ്ട് ഇരുവരും മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.. പിറ്റേന്ന് രാവിലെ അവർ ഒന്നിച്ച് പള്ളിയിലേക്ക് പോയി…അവർ ഇരുവരും കൈകൾ കോർത്ത് പിടിച്ച് പടികൾ കയറി.. ഇച്ചായാ….ഇത് പോലെ ഇച്ചായന്റെ ഒപ്പം ഈ പടികൾ കയറുന്നത് ഞാൻ എന്ത് മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നോ..?? അതിന് എന്താ..ഇപ്പോൾ ആ ആഗ്രഹം സാധിച്ചില്ലേ..
പള്ളിയിൽ നിന്ന് അവർ നേരെ പോയത് അമലിന്റെ വീട്ടിലേക്കായിരുന്നു… ദേ പാത്തൂ…ഇത് ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ… കുഞ്ഞിന് കൊടുക്കാനായി പാൽ തിളപ്പിക്കുവായിരുന്നു ഫാത്തിമ..അമൽ പറഞ്ഞത് കേട്ട് അവൾ കിച്ചനിൽ നിന്ന് ഹാളിലേക്ക് വന്നു…എബിയോടൊപ്പം നിൽക്കുന്ന ആനിയെ നോക്കി അവൾ പുഞ്ചിരിച്ചു… ആഹാ…ഇത് ആരൊക്കെയാ ഈ വന്നിരിക്കുന്നത് ?? ആനി ഇനി എന്നാ അടുത്ത് ഒളിച്ചോടുന്നത്…?? ടീ ടീ….നീ എന്റെ കൊച്ചിനെ അങ്ങനെ കൂടുതൽ കളിയാക്കുവൊന്നും വേണ്ട… പണ്ട് ഒരു പാതിരാത്രി നീയും ഇവനും ഒളിച്ചോടിയ കഥ ഞാനും ഇവളോട് പറഞ്ഞിട്ടുണ്ട്.. ഞങ്ങൾ ഒന്നിച്ചാണ് ഓടിയത്…അല്ലാതെ ആനിയെ പോലെ ഒറ്റയ്ക്ക് അല്ല… നീ പോടീ… നീ പോടാ… എബിയും ഫാത്തിമയും കൊച്ച് പിള്ളേരെ പോലെ വഴക്ക് കൂടുന്നത് കണ്ട് ആനി അമലിനെ നോക്കി…
ആനി അത്ഭുതപെടണ്ട…. ഇത് ആദ്യമായത് കൊണ്ടാണ് ഇങ്ങനെ… ഇവൻ ഇവിടെ വന്നാൽ രണ്ടും കൂടി ഇത് പോലെ ഒരു കാര്യവും ഇല്ലാതെ വഴക്ക് കൂടും..ഒരു കൊച്ചുള്ള ചിന്ത അവൾക്കും ഇല്ല അവനും ഇല്ല… എബിയും ഫാത്തിമയും വഴക്ക് കൂടി തളർന്ന് സോഫയിൽ ഇരുന്നു… പാത്തൂ എന്റെ മോൾ എവിടെ ?? റൂമിൽ ഇരിപ്പുണ്ട്..കളിക്കുവാ..അവൾക്ക് പാൽ എടുത്തുകൊണ്ട് നിന്നപ്പോഴാ നിങ്ങൾ വന്നത്… നീ പോയി ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്…ഞാൻ മോളെ എടുത്തിട്ട് വരാം.. അമൽ റൂമിൽ പോയി കുഞ്ഞിനെ എടുത്തിട്ട് വന്നു..എബിയെ കണ്ടതും അവൾ അവന്റെ കൈയ്യിലേക്ക് പോകാൻ ബഹളം തുടങ്ങി.. നിഹക്കുട്ടീ…. ഇവനെ കിട്ടിയാൽ പിന്നെ മോൾക്ക് വേറെ ആരും വേണ്ട…പാത്തു വിളിച്ചാൽ പോലും പോകില്ല… അതേടാ…ഇത് എന്റെ ചക്കുടു മോളാണ്.. അല്ലെ കുട്ടാ… കുഞ്ഞിനെ കളിപ്പിച്ചും അവളുടെ ഒപ്പം കളിച്ചും തമ്മിൽ കളിയാക്കിയും വഴക്കിട്ടും ഫാത്തിമ ഉണ്ടാക്കിയ സ്‌പെഷ്യൽ വിഭവങ്ങളും ഒക്കെ കഴിച്ച് വൈകുന്നേരമാണ് അവർ തിരികെ തറവാട്ടിലേക്ക് എത്തിയത്…
എവിടെ ആയിരുന്നു ഇത്ര നേരം…?? ആകെ കുറച്ചു ദിവസമേ ഇവിടെ ഉണ്ടാകൂ..എന്നിട്ട് വീട്ടിൽ ഇരിക്കാതെ രണ്ടും കറങ്ങി നടക്കുവാണോ…?? അവർ വന്ന ഉടനെ ലില്ലി പരാതിയുടെ കെട്ട് അഴിച്ചു.. എന്റെ അമ്മച്ചീ..ഞങ്ങൾ അമലിന്റെ വീട്ടിലേക്ക് പോയതാ…അവിടെ ഇരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല.. ഹമ്… റൂമിൽ എത്തി ഫോൺ നോക്കിയപ്പോൾ ചെറുവയ്ക്കലിൽ നിന്നുള്ള ഒരുപാട് മിസ്സ്കോളുകൾ ആനി കണ്ടു…അപ്പോൾ തന്നെ ആനി അമ്മുവിനെ വിളിച്ചു… ആനിയും എബിയും അവിടേക്ക് വരുന്ന കാര്യം തിരക്കാൻ വേണ്ടിയായിരുന്നു അമ്മു അവളെ വിളിച്ചത്… മോളെ..രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങൾ അവിടേക്ക് വരും…ഇന്നലെ എത്തിയല്ലേ ഉള്ളൂ..എങ്ങനാ പെട്ടെന്ന് ഇവിടുന്ന് പോരുന്നത്…? ചേച്ചി വന്നിട്ട് വേണം നമുക്ക് സാരി മേടിക്കാൻ…വിച്ചേട്ടനും കല്ല്യാണത്തിനുള്ള ഡ്രസ്സ് എടുത്തിട്ടില്ല..എബി ചേട്ടായി കൂടി വരട്ടെ എന്ന് പറഞ്ഞിരിക്കുവാ…
നീ വിഷമിക്കണ്ട…സാരി എടുക്കുന്ന കാര്യം അല്ലേ..ഞാൻ വരുന്ന ദിവസം തന്നെ നമുക്ക് പോയി മേടിക്കാം…പിന്നെ അമ്മായി സ്റ്റിച്ച് ചെയ്യുമല്ലോ..അത് കൊണ്ട് അക്കാര്യത്തിലും ടെൻഷൻ വേണ്ട…. നിന്നോട് ഞാൻ പറഞ്ഞത് പോലെ കല്ല്യാണത്തിന് ദിവസങ്ങൾ മുൻപേ ഞാൻ അവിടെ എത്തിയിരിക്കും.. പറ്റിക്കില്ല… പോരേ.. അമ്മു വിളിച്ച കാര്യം അപ്പോൾ തന്നെ അവൾ എബിയോട് പറഞ്ഞു.. വൈശാഖിനെ ഞാൻ വിളിക്കാം…നമുക്ക് വ്യാഴാഴ്ച്ച രാവിലെ തന്നെ ഇവിടുന്ന് തിരിക്കാം..ഒരു ത്രീ അവേഴ്‌സ് മതിയാകുമല്ലോ അവിടെ എത്താൻ… അമ്മച്ചിയോട് പറയണ്ടേ… പോകുന്ന കാര്യം പറയുമ്പോൾ അമ്മച്ചി വഴക്ക് ഉണ്ടാക്കുമോ…?? അത് എന്തായാലും വഴക്ക് ഉണ്ടാക്കും… സാരമില്ല..നാളെയും മറ്റെന്നാളും എങ്ങോട്ടും പോകാതെ ഇവിടെ അമ്മച്ചിയുടെ കൂടെ നിൽക്കാം..എന്നിട്ട് പതിയെ കാര്യം അവതരിപ്പിക്കാം… ആനിയുടെ കവിളിൽ തട്ടിയിട്ട് എബി ടവലും എടുത്ത് ബാത്ത്റൂമിൽ കയറി…
ആനി മറിയമ്മയുടെ അടുത്തിരുന്ന് സംസാരിക്കുവായിരുന്നു..അമ്മമ്മയെ പറ്റി ആനി അവരോട് പറഞ്ഞു….ഇടയ്ക്ക് ഇടയ്ക്ക് എബി വാതിൽക്കൽ വന്ന് എത്തി നോക്കിയിട്ട് പോകുന്നത് കണ്ട് മറിയാമ്മ അവളെ റൂമിലേക്ക് പറഞ്ഞ് വിട്ടു… എബി ബെഡിൽ ഇരുന്ന് ഫോൺ നോക്കുവായിരുന്നു..ഡോർ ലോക്ക് ചെയ്ത ശേഷം ആനി അവന്റെ അരികിലേക്ക് ചെന്നു… ഇച്ചായാ..ഇവിടെ ഇപ്പോൾ എല്ലാവരും എന്ത് ഹാപ്പിയാണ് അല്ലേ…ഞാൻ ഉള്ളത് കൊണ്ടാകും അന്റോച്ചൻ മേഴ്സിയമ്മയെ ഇവിടെ നിർത്തിയിട്ട് രാത്രിയോടെ തിരിച്ചു പോയത്…എങ്കിലും മേഴ്സിയമ്മ നല്ല സന്തോഷത്തിൽ ആണ്… അമ്മച്ചി ഇച്ചായന്റെ കുഞ്ഞിലത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു… ഇച്ചായൻ മഹാ കുസൃതിയായിരുന്നല്ലേ… ആനി പറയുന്നത് ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന ഭാവത്തിൽ എബി ഫോണിലേക്ക് തന്നെ നോക്കിയിരുന്നു..
ഇച്ചായാ..ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ…?? ഉണ്ട്..പറഞ്ഞോ… എന്ത് പറ്റി..? എന്തെങ്കിലും പ്രശ്നമുണ്ടോ ? ആഹ് ഉണ്ട്… നീ ഇത്ര നേരം എവിടെയായിരുന്നു..?? കുറച്ചു നേരം അമ്മച്ചിയുടെയും മേഴ്സിയമ്മയുടെയും കൂടെ ഇരുന്നു…അത് കഴിഞ്ഞ് വല്ല്യമ്മച്ചിയുടെ അടുത്തേക്ക് പോയി…എന്തേ…??? ഒന്നുമില്ല..നിനക്ക് ഇപ്പോൾ സമയം എത്രയായെന്ന് അറിയോ..? ഹമ്… പണ്ട് ഞാൻ നിന്നോട് പറഞ്ഞത് ഓർക്കുണ്ടോ…?? നീ എല്ലാവരുടെയും ഫീലിംഗ്‌സിന് വില കൊടുക്കുന്നുണ്ട്… എന്റേത് ഒഴികെ..ഇത് വരെ അതിന് ഒരു മാറ്റവും വന്നിട്ടില്ല… അതിന് ഇപ്പോൾ ഇവിടെ എന്ത് ഉണ്ടായി…?? എബിയുടെ മുഖം പിടിച്ച് ആനി അവൾക്ക് നേരെ തിരിച്ചു…
എന്താ ഇച്ചായാ..?? ഒന്നുമില്ല…നീ പോ… എന്നാൽ ശരി… ഞാൻ ഉറങ്ങാൻ പോകുവാ..ഗുഡ് നൈറ്റ്… ആഹാ.നിന്നെ ഞാൻ ഇപ്പോൾ ഉറങ്ങാൻ വിടാം.. അവൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു… അവന്റെ നോട്ടവും ചിരിയും കണ്ടപ്പോൾ ആനിയ്ക്ക് കാര്യം മനസ്സിലായി…അവൾ പുറകിലേക്ക് നിരങ്ങി നീങ്ങാൻ തുടങ്ങി…. ആനി മോൾ ഏത് വരെ പോകും…? ഇച്ചായാ..അത് ഞാൻ…എനിക്ക്.. നിനക്ക്… എബി അവളുടെ കാലിൽ പിടിച്ച് താഴേക്ക് വലിച്ചു….ആനി അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ മുഖത്തിന് ഇരു വശത്തായി ബെഡിൽ കൈകൾ ഊന്നി അവൻ നിന്നു… ഇച്ചായാ..ഞാൻ… എബി പതുക്കെ കയ്യെത്തി ലൈറ്റ് ഓഫ് ചെയ്തു..നൈറ്റ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ആനിയുടെ മുഖം കൂടുതൽ സുന്ദരമായത് പോലെ അവന് തോന്നി..
അവന്റെ പ്രണയാർദ്രമായ നോട്ടത്തിൽ മയങ്ങി അവൾ അവനെ തന്നെ നോക്കി കിടന്നു…എബി പതിയെ അവളുടെ കവിളിൽ മുഖമുരസ്സി..ആനിയുടെ കവിളുകൾ ചുവന്നു…ചുണ്ടുകൾ വിറയ്ച്ചു….അവളുടെ കീഴ്ചുണ്ടിൽ അവൻ മെല്ലെ കടിച്ചുകൊണ്ട് പതിയെ പതിയെ എബി അവളുടെ ചുണ്ടുകളെ സ്വന്തമാക്കി.. ആനിയുടെ കൈ വിരലുകൾ എബിയുടെ മുടിയിൽ അമർന്നു….അവൻ കൂടുതൽ ആവേശത്തോടെ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി… നാണത്താൽ കൂമ്പിയടഞ്ഞ അവളുടെ മിഴികളും തുടുത്ത കവിളുകളും അവനെ വീണ്ടും അവളോട് അടുപ്പിച്ചു…എബിയുടെ ചുണ്ടുകൾ ആനിയുടെ മുഖമാകെ ഓടി നടന്നു..താടിത്തുമ്പിൽ നിന്ന് അവ പതിയെ അവളുടെ കഴുത്തിലേക്ക് എത്തി…. അവിടെയും അവ അനുസരണയില്ലാതെ ഓടി നടന്നു…
എബി പതിയെ ടോപ്പിനുള്ളിൽ നിന്ന് മിന്ന് മാല പുറത്തേക്ക് എടുത്തു… അവൻ പരണ്യപൂർവ്വം മിന്നിൽ ചുണ്ട് ചേർത്തു…ആനിയുടെ ശ്വാസഗതി ഉയർന്നു…അവളുടെ കൈ വിരലുകൾ അവന്റെ മുടിയിൽ ശക്തിയായി കോർത്ത് വലിച്ചു… അവൻ ചുരിദാറിന്റെ ടോപ് മെല്ലെ ഉയർത്തി…ശ്വാസം എടുക്കുന്നതിന് അനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന അവളുടെ വെളുത്ത വയറിൽ അവൻ ഉമ്മ വയ്ച്ചു…എബിയുടെ നിശ്വാസം വയറിൽ പതിഞ്ഞപ്പോൾ അവിടുത്തെ കറുത്ത കുഞ്ഞു രോമങ്ങൾ മെല്ലെ ഉയർന്നു…. അവന്റെ കൈവിരലുകൾ അവിടെ കുസൃതി കാട്ടി..പൊക്കിൾ ചുഴിക്ക് താഴെ പല്ലുകൾ ചിത്രപണി നടത്തി.. എബി അവളുടെ അരികിലായി കിടന്നു… വയറിലൂടെ കൈയ്യിട്ട് അവളെ ചരിച്ചു കിടത്തി… ആനി പതിയെ കണ്ണ് തുറന്നു….
എബിയുടെ നോട്ടം വീണ്ടും അവളുടെ കഴുത്തിൽ പതിഞ്ഞു… അവളുടെ കഴുത്തിലേക്ക് അവൻ മുഖം അടുപ്പിച്ചു…അവന്റെ കൈകൾ ആനിയുടെ വയറിൽ അമർന്നു…പതിയെ അവ വയറിൽ നിന്ന് നീങ്ങി ടോപ്പിന്റെ സിബ്ബിൽ എത്തി….പെട്ടെന്ന് ആനി അവന്റെ കൈയ്യിൽ പിടിച്ചു…അവൾ അവന്റെ കണ്ണിലേക്ക് നോക്കി…അവിടെ പ്രണയം കലർന്ന ഇത് വരെ കണ്ടിട്ടില്ലാത്തൊരു മറ്റൊരു ഭാവമായിരുന്നു അവൾ കണ്ടത്.. എബി വീണ്ടും അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു…പതിയെ പതിയെ എബിയുടെ അവന്റെ കൈയ്യിന്മേൽ ഉള്ള അവളുടെ പിടി അയഞ്ഞു…. എബി ആനിയിൽ ഒരു മഴ പോലെ പെയ്തിറങ്ങി…തോരാതെ പെയ്യുന്ന ആ പ്രണയമഴയിൽ നനഞ്ഞ് എല്ലാ അർത്ഥത്തിലും അവൾ എബിയുടെ പെണ്ണായി മാറി… തുടരും…

by