രചന – അഹം
“”ആളുടെ പേരെന്താ…. എന്താ ചെയ്യുന്നേ….. അതുകൂടി പറ മിസ്സേ…..??””‘
ഇത്തവണ ഗേൾസിന്റെ ഭാഗത്തു നിന്നാണ് ശബ്ദം വന്നത് …..
സച്ചുവും മനുവും ഒന്ന് പകച്ചു……..
ഇതൊക്കെ ആസ്വാദിച്ച് ചിരിച്ച് കിരണും….
സച്ചുവിന്റെ കണ്ണുകൾ മനുവിലേക്ക് നീങ്ങി…..
മനുവിന്റെ കണ്ണുകൾ ആ ചോദ്യം ചോദിച്ച മൈഥിലിയിലേക്കും…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
മൈഥിലിയിൽ നിന്ന് നീങ്ങിയ കണ്ണുകൾ സച്ചുവിൽ ഉടക്കി നിന്നു……
സച്ചുവിന്റെ നോട്ടവും അവന് നേരെ ആണ്….
ഉള്ളിലെ സകല ദേഷ്യവും പുറത്തേക്ക് ചാടുന്ന വിധം കത്തുന്ന നോട്ടമായിരുന്നു അവളിൽ നിന്ന്
“” നോ മോർ ക്വസ്റ്റിയൻസ് പ്ലീസ്…..””
മനുവിൽ തന്നെ കണ്ണുകൾ നാട്ടികൊണ്ട് പറഞ്ഞവൾ തിരിഞ്ഞു നടന്നു…..
“”ഹപ്പാ…… എന്നാ നോട്ടമാടാ അഭിയെ…… നോക്കി നോക്കി നിന്നെ കൊല്ലുവോ അത് …. എന്നാലും നിന്റെ ഒക്കെ ഒരു യോഗമെ…. കാമുകി വേണേൽ കാമുകി…
ഭാര്യ വേണേൽ ഭാര്യ…… മനുഷ്യനിവിടെ മഷിയിട്ട് നോക്കിയിട്ട് കൂടി ഒരെണ്ണം പോലും കിട്ടുന്നില്ല….. “‘
മനുവിന്റെ ചെവിക്കരികിലിരുന്ന് കിരൺ ചൊറിയാൻ തുടങ്ങി…..
മനുവിന്റെ കണ്ണുകൾ ഇപ്പോഴും സച്ചു പോയ വഴിയേ ആയിരുന്നു….
“” ടാ… മതിയെടാ വായി നോക്കിയത്… മിസ്സ് പോയി……. ഇനി കുറച്ച് സമയം ദോ അങ്ങോട്ട് നോക്ക്…. . മൈഥിലി മാഡം ഇങ്ങോട്ട് തന്നെ നോക്കിയിരിപ്പുണ്ട്……. “”
മനുവിന്റെ താടിയിൽ വിരൽ കുത്തി അതിൽ വിരൽ ചുറ്റി കളിച്ചുകൊണ്ടാ കിരണിന്റെ പറച്ചിൽ……..
മൈഥിലിയെ നോക്കുമ്പോൾ കിരൺ പറഞ്ഞപോലെ അവൾ ഇങ്ങോട്ട് തന്നെ നോക്കി ഇരിപ്പുണ്ട്…. എന്റെ നോട്ടം കണ്ടപ്പോൾ ഒരു പുഞ്ചിരി കൂടി തന്നു അവൾ…
പണ്ട് ആയിരുന്നേൽ സന്തോഷിച്ചേനെ…. പക്ഷെ ഇപ്പോൾ മനസ്സിന്റെ ഒരു കോണിലെങ്കിലും ഇവൾ ഉണ്ടോന്ന് പോലും അറിയില്ല…..
അന്ന് സൗപർണികയെ വിട്ട് വന്നത് മുതൽ മനസ്സ് അവളെ കുറിച്ചുള്ള ഓർമകളിൽ മുങ്ങി താഴുകയാണ്….
ഇന്ന് രാവിലെ അവളെ കണ്ടപ്പോഴാണ് ഇത്രനാളും നെഞ്ചിൽ ഉണ്ടായ പിടപ്പൊന്ന് ശാന്തമായത്….
ഇനി ഈ നെഞ്ചിൽ സൗപർണിക മാത്രേ ഉള്ളൂ….. വേറെ ആർക്കും സ്ഥാനം ഉണ്ടാവില്ല….
മറു ചിരി നൽകി മൈഥിലിയിൽ നിന്ന് നോട്ടം മാറ്റി…..
ബ്രേക്ക് ടൈം ആയതുകൊണ്ട് എല്ലാത്തിനെയും കുത്തിപ്പൊക്കി ക്യാന്റീനിൽ പോയി….
കാട്ടുകോഴി ആയ കിരൺ പെട്ടെന്ന് നല്ലവനായ ഉണ്ണി ആയതിൽ ബാക്കി രണ്ടിനും സംശയം….
ആൽഫിയും മിഥുനും കിരണിനെ ഇട്ട് കുടയുന്നുണ്ട്……
“” എന്താ ഇപ്പൊ രണ്ടാൾക്കും അറിയണ്ടേ…. ചോദിക്ക്….. “‘
രണ്ടിന്റെയും ശല്യം സഹിക്കാനാവാതെ കിരൺ പറഞ്ഞു……
മനു ദയനീയമായി കിരണിനെ നോക്കി….
ഒന്നും പറയല്ലേടാ എന്ന ഭാവമായിരുന്നു മനുവിന്…..
അത് കണ്ട് കിരൺ ചിരിച്ചുകൊണ്ട് കണ്ണിറുക്കി….
“”മിസ്സിനെ കണ്ടപ്പോ ഒലിപ്പിച്ച നീ എന്തിനാ പെട്ടെന്ന് പ്ലേറ്റ് മാറ്റിയെ…. പറ മോനെ കിച്ചാ…. എന്തോന്നാ കാര്യം….. നാട്ടിലുള്ള പെൺപിള്ളേരെ പെങ്ങളായി കാണേണം എന്ന ഒറ്റ കാരണം കൊണ്ട് സ്കൂളിൽ പ്ലഡ്ജ് ചൊല്ലാത്തവനാ ഇപ്പൊ പെങ്ങളെന്ന് വിളിക്കുന്നെ….. സത്യം പറഞ്ഞോ എന്തോ ഒന്ന് പുകയുന്നുണ്ടല്ലോ…..””
കിരണിന്റെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ച് ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുവാണ് മിഥുൻ….
“” ഓഹ് അതാണോ കാര്യം…. അതിനാണോ തെണ്ടികളെ എന്റെ കഴുത്തു ഒടിച്ചെടുക്കുന്നത്….. ഞാൻ പറഞ്ഞു തരാമെടാ…. ഞാൻ ഒന്ന് നന്നാകാൻ തീരുമാനിച്ചു…. വേഗം നന്നായാൽ വേഗം പെണ്ണ് കെട്ടിച്ചുതരാമെന്ന് പറഞ്ഞെടാ എന്റെ തന്തപ്പടി…… അതോർമ്മ വന്നപ്പോ ഞാൻ നന്നായതാ…… ആദ്യം ഗുരുവിൽ തുടങ്ങാം….. എപ്പടി എൻ ഐഡിയ…..”‘
കാലുകൊണ്ട് കളം വരച്ചു പറയുന്നവനെ കണ്ട് മറ്റുള്ളവർക്ക് ചിരി പൊട്ടി…..
കിരൺ പറഞ്ഞത് വിശ്വസിച്ചില്ലെങ്കിലും കിരണിന്റെ ഓരോ വട്ടുകളായി കണ്ട് ആ വിഷയം അവിടെ വിട്ടു…..
ആൽഫിയും മിഥുനും ഓർഡർ കൊടുക്കാൻ പോയസമയത്ത് കിരൺ മനുവിനെ നോക്കി പേടിപ്പിച്ചുകൊണ്ടിരുന്നു….
“” വന്ന് തടവിത്താടാ %#&#:#&&…. അവൻമാരുടെ ഒടുക്കത്തെ പിടി…. എന്റെ പെടലി ഉളുക്കീന്നാ തോന്നണേ…..എന്റമ്മച്ചി എന്തൊരു വേദന…. “‘
കഴുത്തിൽ കൈവെച്ച് പറയുന്ന കിരണിനെ മനു ചിരി കടിച്ചു പിടിച്ച് നോക്കി…..
“” ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ …. നേരത്തെ ക്ലാസ്സിൽ വെച്ച് എന്തായിരുന്നു ഒരു കിണി…. എനിക്ക് പ്രാണവേദന എടുകുമ്പോഴാ നിന്റെ ഒക്കെ ഒരു വീണ വായന…….നിനക്ക് ഇങ്ങനെ തന്നെ വേണമെടാ “‘
മനു നെഞ്ചിൽ തട്ടികൊണ്ട് കിരണിനോട് പറഞ്ഞു……..
“” ങേ….. നിനക്ക് എവിടെയാടാ വേദന…. നീ എന്താ ഇതൊന്നും നേരത്തെ പറയാതിരുന്നേ….നിന്റെ അച്ഛനെ വിളിക്കണോ….. അതോ മിസ്സിനെയോ…. വേഗം പറ….. നിന്റെ ഫോൺ എവിടെ അഭി…….”‘
സ്വന്തം വേദന പോലും മറന്ന് മനുവിന്റെ പോക്കറ്റിൽ അവന്റെ ഫോൺ തപ്പി നോക്കുവായിരുന്നു ആ ആത്മാർത്ഥ സുഹൃത്ത്…….
“”എന്റമ്മോ….””
നെഞ്ചിൽ കൈവെച്ച് ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് ഓടി മനു ….
മനുവിന്റെ ഓട്ടം കണ്ട് അന്തം വിട്ട കിരൺ പോയ ബോധം തിരിച്ചെടുത്ത് അവന്റെ പുറകെ ഓടി….
എല്ലാം കണ്ട് അന്തം വിട്ടപോലെ കൗണ്ടറിൽ അൽഫിയും മിഥുനും……
രണ്ടുപേരുടെയും ഓട്ടം നിന്നത് സ്റ്റാഫ് റൂമിന് മുൻപിലാ….. ഡോറിന് മുൻപിൽ നിന്ന് മനു കിതച്ചു…..
പുറകിൽ ഓടി വന്ന കിരൺ മനുവിനെ ഇടിച്ച് നിന്നു….
“” അയ്യേ….. ഇതിനായിരുന്നോ നീ എഴുന്നേറ്റ് ഓടിയെ …. കെട്യോളെ കാണാൻ നീ മുട്ടി നിക്കുവായിരുനെന്നു ഒന്ന് പറഞ്ഞൂടായിരുന്നോ …..നെഞ്ചിൽ കൈവെച്ച് ഓടുന്നകണ്ടപ്പോൾ ഞാൻ കരുതി നെഞ്ച് വേദന ആയിരിക്കുമെന്ന്…….. ഒരു നിമിഷം കൊണ്ട് എന്തൊക്കെ ആശിച്ചു ഞാൻ ….. ശേ ഇനി അയാളോട് ഞാൻ എന്ത് പറയും….. 🤔”‘
സ്റ്റാഫ് റൂമിലേക്ക് എത്തി നോക്കാൻ പോകുന്ന മനുവിനെ വട്ടം പിടിച്ചാണ് പറച്ചിൽ….
“”നീ ഇത് എന്ത് തേങ്ങയാ പറയുന്നേ….. ആരോട് എന്ത് പറയുംന്ന്…..???”‘
പല്ലുകടിച്ചു പിടിച്ച് ശബ്ദം താഴ്ത്തി ചോദിച്ചു മനു….
“” ആംബുലൻസ് ഡ്രൈവറോട്…. നിന്റെ ഓട്ടം കണ്ടപ്പോൾ എമർജൻസി ആണെന്ന് കരുതി 108 ൽ വിളിച്ചുപോയെടാ…… ഇനി എന്ത് ചെയുമെടാ….””
നിന്ന് പരുങ്ങി പറയുന്നവനെ കണ്ടപ്പോൾ മനു തലയിൽ കൈ വെച്ചു പോയി….
“” ഒന്ന് പോടാ മൈ &#%₹#&#…. ഇനി നീ വാ തുറന്നാൽ ആ വായ ഞാൻ കുത്തി കീറും പന്നി……..””
മനു പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു….
ആ ഒറ്റ തെറിയിൽ തുറന്ന വാ സിബ് ഇട്ട് മൂടി കിരൺ….
മനു ഉള്ളിലേക്ക് നോക്കിയപ്പോൾ അവിടെ സച്ചുവിനെ കാണുന്നില്ല…..
വീണ്ടും ഒന്നുകൂടി അവൻ അവിടമെല്ലാം നോക്കി…..
ആൾ അവിടെ ഇല്ല……
ഇനി എവിടെ പോയി…. തിരിച്ചു പോയിട്ടുണ്ടാകുമോ…
എന്നെ ഇവിടെ കണ്ടപ്പോൾ ആൾ ഞെട്ടിയിട്ടുണ്ടായിരുന്നു…. കണ്ണുകളൊക്കെ നിറഞ്ഞു വന്നത് കണ്ടതാ…. ഭർത്താവിനെ സ്റ്റുഡന്റിന്റെ സ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലാലോ….
ആ വേദന അവളുടെ കണ്ണിൽ തെളിഞ്ഞ് നില്കുന്നുണ്ടായിരുന്നു…..
എനിക്കും ആദ്യമൊരു ഞെട്ടൽ ഉണ്ടായെങ്കിലും അതിലേറെ അവളെ അടുത്തുകണ്ടപ്പോൾ ഉണ്ടായത് സന്തോഷമാ…..
ഇന്ന് ഞാൻ തിരിച്ചറിയുന്നുണ്ട് കുറച്ച് കാലമായി നഷ്ടപെട്ട എന്റെ സന്തോഷങ്ങളുടെ താക്കോൽ അവളാണെന്ന്……
സൗപർണികയെ ഒന്ന് കണ്ടെ ഒക്കൂ…..
അവൾ അച്ഛനെ വിളിച്ചു പറഞ്ഞാൽ എല്ലാം തീർന്നു…
ഇനി എവിടെ പോയി തിരക്കും…..
ഉള്ളിൽ കയറി ടീച്ചേഴ്സിനോട് ചോദിച്ചാലോ…..
അല്ലേൽ വേണ്ട…..
സ്റ്റാഫ് റൂമിന്റെ പടിക്കൽ വരാത്ത ഞാനൊക്കെ ഇന്ന് ആദ്യമായി വന്ന മിസ്സിനെ അന്വേഷിച്ച് ചെന്നാൽ ഞങ്ങളുടെ സകലമാന ഉഡായിപ്പും അറിയുന്നവർ വേറെ പലതും പറഞ്ഞുണ്ടാക്കും…..
വീണ്ടും ഉള്ളിലേക്ക് ഏന്തി വലിഞ്ഞു നോക്കുമ്പോഴാ പിന്നീനു കിരണിന്റെ തോണ്ടൽ….
ഷോൾഡർ ഒന്ന് അനക്കി…. വീണ്ടും ചുറ്റും നോക്കി…..
വീണ്ടും തുടങ്ങി അവന്റെ തൊണ്ടലും ഷോൾഡർ കുലുക്കലും…..
“” എന്താടാ മൈ @##%% വേണ്ടേ….. “‘
“”മ്മ്ഹ് മ്മ്ഹ് ങ്ഗാഎംഎം….””
“”വായിന്നു കൈ എടുത്തിട്ട് പറയെടാ തെണ്ടി…. ഏത് നേരത്താണോ ഇതിനെയൊക്കെ….. “‘
കിരണിനെ നോക്കി കണ്ണുരുട്ടി മനു…..
“‘ ഓഹ് സോറി ടാ… കൈ വായിലുള്ളത് മറന്ന് പോയി……”‘
അവന്റെ വളിച്ച ചിരി കാണുമ്പോൾ ഒന്ന് കൊടുക്കാനാ തോന്നുന്നേ….
പക്ഷെ സമയമില്ല …. വീണ്ടും കണ്ണുകൾ പരതി തുടങ്ങി…..
“” നീ തപ്പുന്ന സാധനമല്ലേ ദോ അങ്ങ് തൂണും ചാരി നില്കുന്നത്…… “”
അവൻ കൈ ചൂണ്ടി പറഞ്ഞെടുത്ത് നോക്കുമ്പോൾ അവിടെ തൂണും ചാരി നിന്ന് സനൂപ് സാറിനോട് എന്തോ സംസാരിക്കുവാണവൾ…..
പുറം തിരിഞ്ഞു നില്കുന്നതുകൊണ്ട് ഞങ്ങളെ കാണില്ല…..
കാലുകൾ അവളുടെ അടുത്തേക്ക് നീങ്ങി…..
അടുത്തെത്തിയപ്പോൾ അവർ സംസാരിക്കുന്നത് കേട്ടു തുടങ്ങി
“” സൗപർണികയ്ക്ക് എന്നോട് ദേഷ്യമാണോ……നേരത്തെ ഉണ്ടായ പെരുമാറ്റത്തിൽ തന്നോട് ഞാൻ ക്ഷമ ചോദിക്കുന്നെടോ …. തന്റെ മാര്യേജ് കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല…. സൗപർണികയെ അത്രയ്ക്ക്….. അത്രയ്ക്ക് ഞാൻ ആഗ്രഹിച്ചിരുന്നു എന്റെ ലൈഫിലേക്ക്…. കുറച്ച് മുൻപ് അന്വേഷിച് വന്നിരുന്നെങ്കിൽ എനിക്ക് തന്നെ നഷ്ടമാവില്ലായിരുന്നു …… ഇപ്പോഴും ആ ഇഷ്ടം അതുപോലെ ഉള്ളിൽ ഉണ്ട്…. അതാ സങ്കടം സഹിക്കാനാവാതെ ഞാൻ പെട്ടെന്ന് എഴുന്നേറ്റ് പോയെ…..””
കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടും പിന്നെയും അതെ കാര്യത്തെ കുറിച്ച് തന്നെ സംസാരിച്ചുകൊണ്ടിരിക്കുന്ന സനൂപിനെ സൗപർണികയൊന്ന് ചെറഞ്ഞ് നോക്കി…..
പക്ഷെ പുറം തിരിഞ്ഞ് നിൽക്കുന്ന അവളുടെ ഭാവം മനു കണ്ടില്ല….
മനുവിന്റെ കണ്ണുകൾ ചുരുങ്ങി….
ഇവർ തമ്മിൽ മുൻ പരിചയം ഉണ്ടോ…..
ഇതായിരിക്കുമോ അവളുടെ സങ്കല്പ പുരുഷൻ….
ആയിരിക്കും സാറിനെ കാണാൻ തന്നെ ഒരു ജന്റിൽമാൻ ലുക്ക് ആണ്….
സാറിനെ പോലെ അവളും തിരിച്ച് ഇഷ്ടപെടുന്നുണ്ടാകുമോ…
അപ്പൊ രാവിലെ അവളുടെ കണ്ണിൽ കണ്ട പ്രണയം എന്നോട് അല്ലെ….
ഒരുങ്ങി ഇറങ്ങി വന്ന എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ പ്രണയത്തോടെ നോക്കിയിരുന്നു….
അതെ … അത് എന്നോട് തന്നെയാ….
അല്ലെങ്കിലും അവൾ ഇപ്പോൾ എന്റെയാ…. എന്റെ ഭാര്യയാ….
ഞാൻ മാത്രം മതി അവൾക്ക്…..
സൗപർണികയുടെ അടുത്ത് നിൽക്കുന്ന സനൂപിനെ കാണുംതോറും മനുവിന്റെ മുഖം വലിഞ്ഞു മുറുകി…..
ദേഷ്യം നിയന്ത്രിക്കാൻ എന്നോണം കൈ മുഷ്ടി ചുരുട്ടി അവൻ
“”സൗപർണികാ…….””
മനുവിന്റെ ശബ്ദം ഇടിമുഴക്കം പോലെ മുഴങ്ങി അവിടെ…..
തുടരും….

by