19/04/2026

ജീവാംശമായി : ഭാഗം 42

രചന – കൃഷ്ണ

കട്ടിലിൽ കാലിനു മേലെ കാല് കേറ്റി വെച്ച് കിടക്കുന്ന പോലീസേമാനെ കണ്ടപ്പോൾ സത്യം പറയാല്ലോ അമ്മച്ചിയാണേ ഞാൻ ഞെട്ടി പണ്ടാരടങ്ങി ആ നിൽപ്പ് കുറച്ചു നേരം നിന്നു. പിന്നെ സ്വബോധത്തിലേക്ക് വന്ന് തലയൊന്നു കുടഞ്ഞ് ഒന്നൂടെ കട്ടിലിലേക്ക് നോക്കി… എനിക്ക് തോന്നിയതല്ല.. അതങ്ങേര് തന്നെ… എന്റിശ്വരാ എന്നെ അറ്റാക്ക് വരുത്തി കൊല്ലിക്കാനോ ഇങ്ങേരുടെ ഉദ്ദേശം… ഞാൻ അതും ചിന്തിച്ച് വേഗം അങ്ങേരുടെ അടുത്തേക്ക് ചെന്ന്…
ആള് മൂളി പാട്ടും പാടി കണ്ണടച്ചാണ് കിടപ്പ്..

വീട്ടിൽ കിടന്നുറങ്ങാൻ സ്ഥലമില്ലാത്തത് കൊണ്ടാണോ ഇങ്ങോട്ടേക്ക് വന്നേക്കുന്നത്…. കിടക്കണ കിടപ്പ് കണ്ടില്ലേ… ഒന്നങ്ങു കൊടുക്കാൻ തോന്നുന്നു.. അതും പറഞ്ഞ് ഞാൻ തല്ലാനായി കൈ പൊക്കി പിന്നെ ആ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ തല്ലാനായി ഓങ്ങിയ എന്റെ കൈ തന്നെ താന്നു… ഞാൻ ഒരു നിമിഷം ആ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നുപോയി… പുഞ്ചിരിയിൽ കവിളിൽ തെളിഞ്ഞു നിക്കുന്ന നുണക്കുഴി ആ മുഖത്തിന് ഒരു പ്രേത്യേക ഭംഗിയായിരുന്നു. ഞാൻ കണ്ണിമ വെട്ടാതെ അങ്ങനെ നോക്കി നിന്നതും അങ്ങേര് പെട്ടന്ന് കണ്ണ് തുറന്ന് എന്നെ നോക്കിയപ്പോൾ ഞാൻ പെട്ടന്ന് മുഖം വെട്ടിച്ച് ചമ്മല് മുഖത്ത് കാട്ടാതെ അങ്ങേരിലേക്ക് തന്നെ നോട്ടം കൊടുത്തു.

~~~~~~~~~~~~~~~~~~~~

മതിലൊക്കെ ചാടി ഒരുവിധം അവൾടെ റൂമിന്റെ ബാൽക്കാണിയിൽ എത്തി… എന്റെ ഭാഗ്യം കൊണ്ട് ബാൽക്കണി ഡോർ ലോക്ക് അല്ലായിരുന്നു.. ഞാൻ ഡോർ തുറന്ന് അകത്ത് കയറിയപ്പോൾ അവളെ ഇവിടെ പ്രേതീക്ഷിച്ച ഞാൻ ശശി ആയി… പിന്നെ താഴെ നിന്നും അവൾടെ കലപില സൗണ്ട് കേട്ടപ്പോൾ അവളൊന്ന്‌ റൂമിലേക്ക് വരാൻ ഞാൻ ഞെരിപിരി കൊള്ളുവായിരുന്നു… എന്തോ അവളെ കാണാൻ എന്റെ ഹൃദയം തുടിക്കുവായിരുന്നു… ഞാൻ അതും ചിന്തിച്ച് അവൾടെ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചു അവസാനം എന്റെ നോട്ടം കട്ടിലിൽ വന്ന് നിന്നു.ഞാൻ കട്ടിലിൽ വന്നിരുന്നു. ബഡിലൊന്നു വിരലുകളോടിച്ച് ബഡിലേക്ക് കിടന്നു. പിന്നെ അവൾ റൂമിലേക്ക് വന്നതും ഡോർ ലോക്ക് ചെയ്യുന്നതുമൊക്കെ ഞാൻ അറിഞ്ഞെങ്കിലും ആ കിടപ്പങ്ങനെ കിടന്നു. പിന്നെ അവൾടെ അനക്കമൊന്നും കേൾക്കാനില്ല ആക്ച്വലി എന്നെ ഇപ്പോ അവൾ കാണുമ്പോൾ ഉണ്ടാകുന്ന അവൾടെ അവസ്ഥ എനിക്ക് നന്നായിട്ട് അറിയാം എന്നിട്ടും അവൾടെ അനക്കമൊന്നും കേൾക്കാഞ്ഞപ്പോൾ ഞാൻ മേല്ലേ കണ്ണു തുറന്ന് നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി ഏതോ ലോകത്തെന്ന പോലെ നിക്കുവാണ്… എന്റെ നോട്ടം കണ്ടതും പെട്ടന്ന് തന്നെ ആള് മുഖം വെട്ടിച്ചു… വീണ്ടും എന്നിലേക്ക് നോക്കി… അവളെ കണ്ടതും ഞാൻ കട്ടിലിൽ നിന്നും എണീറ്റിരുന്നു.

ആമ്… നീ വന്നോ.. എത്രനേരമായന്നറിയോ ഞാൻ നിന്നെ വെയിറ്റ് ചെയ്തിരിക്കുന്നു… നിന്നെ കാണാൻ വേണ്ടി ഈ പാതിരാത്രിക്ക് വണ്ടിയുടെ ഓടിച്ച് മതിലും ചാടി ഇവിടെ എത്തിയപ്പോൾ നീയുണ്ടോ ഇവിടെ… പിന്നെ നീ വരുന്നതും കാത്ത് ദേ ഈ കട്ടിലിലങ്ങു കിടന്നു…

കാണണമെങ്കിൽ പകലായിക്കൂടെ… ഈ രാത്രിയിൽ തന്നെ വേണോ… മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ….

അവൾടെ പറച്ചില് കേട്ട് ഞാൻ ചെറു ചിരിയാലെ എണീറ്റ് നിന്നു…

എനിക്ക് നിന്നെ കാണാൻ തോന്നിയാൽ ഞാൻ വരും. അതിപ്പോ പകലന്നോ രാത്രിയെന്നോ ഇല്ല.. നീ എന്റെ പെണ്ണാണ്… എന്റെ സ്വന്തം…. അപ്പോ നിന്നെ കാണാൻ തോന്നിയാൽ എനിക്ക് വരാതിരിക്കാൻ പറ്റില്ലല്ലോ… പിന്നെ എന്നെ കണ്ട് നീ ഇങ്ങനെ പേടിക്കാൻ മാത്രം ഞാൻ പ്രേതമോ പിശാശോ ഒന്നും അല്ല… ഇനി നിനക്ക് സംശയം ഉണ്ടേൽ ഞാൻ ആ സംശയം തീർത്ത് തരാം… അതും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ ഞാൻ അവൾക്കടുത്തേക്ക് നടക്കാനൊരുങ്ങിയതും

അനങ്ങി പോകല്ലും അവിടെ തന്നെ നിന്നോണം എന്നും പറഞ്ഞ് അവൾ നിന്നിടത്തു നിന്നും കുറച്ച് പുറകിലേക്ക് നീങ്ങി അങ്ങനെ പറഞ്ഞതും എന്നാ അതൊന്നു കാണണമല്ലോ എന്നും പറഞ്ഞ് ഞാൻ അവൾടെ കൈയ്യിൽ പിടിച്ചു വലിച്ച് എന്റെ അടുത്ത് നിർത്തി.. എന്റെ പെട്ടന്നുണ്ടായ ആ നീക്കത്തിൽ പെണ്ണിന്റെ ഫ്യൂസ് അടിച്ച് പോയന്ന തോന്നുന്നേ… അമ്മാതിരി നിപ്പ നിക്കുന്നത്.. അവൾടെ ആ നിപ്പ് കണ്ടപ്പോൾ എനിക്കൊരു കുസൃതി തോന്നി ഞാൻ അവൾടെ ഇടുപ്പിൽ വേദനിപ്പിക്കാത്ത വിധം ഒരു പിച്ച് കൊടുത്തപ്പോൾ പെണ്ണ് ഞെടിയിടയിൽ എന്റെ കൈ തട്ടി മാറ്റി എന്നിൽ നിന്നും അകന്ന് നിന്ന് ഞാൻ പിച്ചിയിടത് തടവി എന്നെ കോർപ്പിച്ചു നോക്കുവാണ്…

നിങ്ങളെന്നെ പീഡിപ്പിക്കാൻ വന്നതാണോ… എന്നാൽ ആ ഉദ്ദേശം നടക്കില്ല മോനേ ips… വേഗം സ്ഥലം കാലിയാക്കാൻ നോക്ക്… അല്ലങ്കിൽ ഞാൻ…

അല്ലങ്കിൽ… ബാക്കി അവൾ പറയുന്നതിന് മുന്നേ അങ്ങനെ തോതിച്ചതും അവള് പറയുവാ…

അല്ലങ്കിൽ ഞാൻ ഒച്ചയുണ്ടാക്കും… അഭിനവ് എന്ന ips ഓഫീസർ പാതിരാത്രിക്ക് റൂമിൽ കയറി വന്ന് എന്നെ പീഡിപ്പിക്കാൻ നോക്കിന്ന്…

ഓഹോ… അങ്ങനെ ആണോ… എന്നാ നീ ഒച്ചവെക്ക്.. ഒച്ച വെച്ച് നിന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും ഉണർത്ത്. അല്ലേ വേണ്ട ഞാൻ തന്നെ ഒച്ചവെച്ച് അവരെയെല്ലാം ഉണർത്താം എന്തേ…

ഇങ്ങേരോട് എന്തേലുമൊക്കെ പറഞ്ഞ് ഇവിടന്നു അയച്ചില്ലേ അതെനിക്കും അങ്ങേർക്കും നല്ലതിക്കില്ലന്ന് കരുതിയാണ് ഞാൻ അങ്ങനെ പറഞ്ഞത്.. അപ്പോ ദേണ്ടേ അങ്ങേരുടെ മറുപടി കേട്ട് ഞാൻ വീണ്ടും ഞെട്ടി അങ്ങേരെ കണ്ണും മിഴിച്ച് നോക്കി നിന്നു.

വിളിക്കട്ടെ… അതും പറഞ്ഞ് തെണ്ടി വിളിക്കാൻ ഓങ്ങിയതും ഞാൻ പെട്ടന്ന് തന്നെ അങ്ങേരുടെ അടുത്തേക്ക് ഓടി ചെന്ന് വാ പൊത്തി പിടിച്ച് ഒച്ചവെക്കല്ലേ പ്ലീസ്….. എന്നും പറഞ്ഞ് കേഞ്ചി…ഞാൻ ഡോറിനടുത്തേക്ക് ടെൻഷനടിച്ചു നോട്ടം കൊടുത്ത ഗ്യാപ്പിൽ പരട്ട ചെക്കൻ എന്നെ രണ്ട് കൈ കൊണ്ട് പിടിച്ച് എനിക്ക് അനങ്ങാൻ പറ്റാത്ത വിധം ബ്ലോക്ക്‌ ആക്കി… ഞാൻ ഒരു പിടച്ചിലോടെ അങ്ങേരെ നോക്കിയതും ആ കണ്ണുകളിലെ ആകർഷണത്തിൽ ഞാൻ എന്നെ തന്നെ മതി മറന്ന് നിന്നുപോയി… വാ പൊത്തി പിടിച്ചിരുന്ന എന്റെ കൈകൾ തന്നെ അയഞ്ഞു വന്നതും അങ്ങേര് എന്റെ മുഖത്തോട് മുഖം അടിപ്പിച്ചു കൊണ്ടു വരാൻ തുടങ്ങി… പെട്ടന്ന് ഡോറിൽ മുട്ടുന്ന ശബ്‌ദം കേട്ട് ഞങ്ങൾ രണ്ടുപേരും ഞെട്ടി വേഗം തന്നെ വിട്ടകന്നു നിന്ന് ഡോറിനടുത്തേക്ക് നോട്ടം തെറ്റിച്ച്..

അപ്പുവേച്ചി… കതക് തുറന്നേ… അച്ചുന്റെ ഡോറിൽ മുട്ടിക്കൊണ്ട് അങ്ങനെ പറഞ്ഞതും
അയ്യോ അച്ചു…. തീർന്ന് എല്ലാം തീർന്ന്…. ഈശ്വരാ ഞാൻ ഇനി എന്തു ചെയ്യും… അതും പറഞ്ഞ് ഞാൻ ചിണുങ്ങി കൊണ്ടിരുന്നപ്പോൾ എന്റെ മുന്നിൽ നിക്കുന്ന തെണ്ടി എന്റെ തലക്കിട്ടൊരു കൊട്ട് തന്ന്…

എടി പൊട്ടികാളി നീ ഇങ്ങനെ കിടന്ന് ചിണുങ്ങാതെ പോയി വാതില് തുറക്ക്… ഞാൻ എവിടേലും പോയി ഒളിച്ചോളാം… അതും പറഞ്ഞ് അങ്ങേരെന്നെ ഡോറിനടുത്തേക്ക് ഉന്തി തള്ളി വിട്ടു…

പേടിച്ചിട്ടാണേൽ എന്റെ നെഞ്ച് കിടന്ന് പടപടന്നിടിക്കുവാ…. ഞാൻ ഡോർ തുറക്കുമ്പോൾ എന്റെ കൈ കിടന്ന് വിറക്കുവാണ്….
ഞാൻ ഡോർ തുറന്നതും അച്ചു കൈയ്യും കേട്ടി നിക്കുവാ… അവൾടെ നിപ്പ് കണ്ട് ഞാൻ ഉമിനീറിറക്കി…

എ… എന്താ അച്ചു… പേടി പുറമേ കാണിക്കാതെ ഞാൻ അച്ചുനോട് ചോദിച്ചു…

അപ്പുവേച്ചിക്ക് എന്ന് മുതലാ ഈ സ്വഭാവം തുടങ്ങിയത്..

എ… എന്ത്…. എന്ത് സ്വഭാവം…

മറവി… അച്ചു അത് പറഞ്ഞപ്പോൾ പേടിച്ച് പണ്ടാരടങ്ങി നിന്ന ഞാൻ മറവിയെ എന്നും പറഞ്ഞ് മുഖം ചുളിച്ചപ്പോൾ അച്ചു എനിക്ക് നേരെ എന്റെ ഫോൺ എടുത്ത് നീട്ടി…

ഇത് താഴെ ടേബിളിൽ ഇരിക്കുവായിരുന്നു.. വെള്ളം കുടിക്കാൻ എണീറ്റപ്പോൾ ജഗിൽ വെള്ളം ഇല്ലായിരുന്നു.പിന്നെ ഞാൻ അടുക്കളയിൽ പോയി വെള്ളം കുടിച്ച് റൂമിലേക്ക് വരുമ്പോൾ ആണ് ചേച്ചിടെ ഫോൺ ഡായിനിങ് ടേബിളിൽ ഇരിക്കുന്നത് കണ്ടത്…

ഓ… അതായിരുന്നോ… ഇത് അവിടെ ഇരിക്കില്ലായിരുന്നോ…. എന്തിനാ വെറുതെ…

ആഹാ… ഇപ്പോ ഞാൻ ഇത് എടുത്ത് കൊണ്ടു വന്നതാണോ തെറ്റായത്… എന്നാ ഞാൻ ഇരുന്നിടത് തന്നെ വെച്ചേക്കാം… പോരെ…

അ.. അല്ല ഇങ്ങു തന്നേക്ക്… മനുഷ്യന്റെ ഉറക്കം കളഞ്ഞത് കൊണ്ട് പറഞ്ഞന്നേയുള്ളു…. അതും പറഞ്ഞ് ഞാൻ അച്ചുന്റെ കൈയ്യിൽ നിന്നും എന്റെ ഫോൺ വാങ്ങി ഒന്ന് ചിരിച്ചു കൊടുത്തപ്പോൾ കുരുപ്പ് എന്നെ നോക്കി മുഖം കൊട്ടി കാണിച്ച് പോയി… അച്ചു പോയതും ഞാൻ വേഗം ഡോർ അടച്ച് ലോക്ക് ചെയ്ത് നെഞ്ചിൽ കൈ വെച്ച് ശ്വാസം നീട്ടി വലിച്ച് വിട്ടു… പെട്ടന്നാണ് വേറൊരു കുരിപ്പ് ഇപ്പോഴും ഇവിടെ തന്നെ ഉള്ള കാര്യം ഓർമ്മ വന്നത് ഞാൻ വേഗം റൂം മുഴുവനും നോക്കി. പക്ഷേ അങ്ങേരിതെവിടെ പോയി എന്നും ചിന്തിച്ച് കട്ടിലിൽ വന്നിരുന്നപ്പോൾ എന്റെ കാലിൽ ഇക്കിളി കൂട്ടിയപ്പോൾ ഞാൻ കട്ടിലിൽ നിന്നും പിടഞ്ഞെണീട്ട് കട്ടിലിനടിയിലേക്ക് നോക്കിയപ്പോൾ ദേണ്ടേ കിടക്കുന്നു തെണ്ടി…
ഞാൻ അങ്ങേരെ തുറിച്ചു നോക്കി…

നോക്കി പേടിപ്പിക്കാതെ എന്നെ ഒന്ന് പിടിച്ചു സഹായിക്കടി…..

ഓ… പിന്നെ നിങ്ങള് അങ്ങോട്ടേക്ക് എങ്ങനെയാ കയറിയത് അതുപോലെ ഇങ്ങോട്ടിറങ്ങിയാൽ മതി… ഞാൻ അങ്ങനെ പറഞ്ഞതും കക്ഷി ഒന്ന് അമർത്തി മൂളിക്കൊണ്ട് കട്ടിലിനടിയിൽ നിന്നും എണീറ്റ് വന്ന് ഡ്രസ്സൊന്ന് കുടഞ്ഞു…

അതെ മോനേ ips ഇവിടന്ന് പോകാൻ നോക്ക് പ്ലീസ്…

ഓ… ഞാൻ പോകാനാണല്ലേ നിന്റെ ആഗ്രഹം… ok ആയിക്കോട്ടെ… നിനക്ക് എന്നോട് ഒരു അങ്ങനെ സ്നേഹമൊന്നുമില്ല… ആമ് ഇതിനും ഭേതം ആ ദിവ്യ മതിയായിരുന്നു… എന്നെ കണ്ട ഒറ്റ നോട്ടത്തിലല്ലേ അവൾക്കെന്നോട് ഇഷ്ട്ടം തോന്നിയത്… അതും പറഞ്ഞ് ഞാൻ അർപ്പണയെ നോക്കിയപ്പോൾ ആൾടെ മുഖമൊക്കെ വീർത്തു കേട്ടി ഇപ്പോ പൊട്ടും എന്ന കണക്കെ നിക്കുവാണ്…

ആരാ മനുഷ്യാ… നിങ്ങളിപ്പോ പറഞ്ഞ ആ ദിവ്യ… ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം എന്നയല്ലാതെ വെറുതേലും പെണ്ണിന്റെ കാര്യം ഇതുപോലെ എന്നോട് പറഞ്ഞാൽ കൊന്നിടുവേൻ.. ഹും…. അങ്ങേരുടെ ഒരു കുവ്യ..
അവൾടെ പറച്ചിലും മുഖത്ത് തെളിയുന്ന ഓരോ എക്സ്പ്രഷനും കണ്ടപ്പോൾ ഞാൻ ഒരു ചിരി തുടങ്ങി..

ആഹാ… കിടന്ന് കിണിക്കണോ… അതും പറഞ്ഞ് ഞാൻ അങ്ങേരെ തല്ലാൻ തുടങ്ങി…എന്തോ അങ്ങേര് അങ്ങനെ പറഞ്ഞപ്പോൾ എന്റെ ഉള്ളിലെ പോസ്സസീവ്നെസ്സ് പുറത്തേക്ക് ചാടി… ഞാൻ തല്ലിക്കൊണ്ടിരുന്നപ്പോൾ അങ്ങേരെ പെട്ടന്ന് എന്റെ കൈ പിടിച്ച് വെച്ചപ്പോൾ ഞാൻ അങ്ങേരുടെ പിടിയിൽ നിന്നും എന്റെ കൈ വിടുവിച്ച് അങ്ങേരെ കട്ടിലിലേക്ക് ഉന്തിയപ്പോൾ അങ്ങേരെ എന്നേം കൊണ്ട് ദേ പോണു കട്ടിലിലേക്ക്.

ആള് കുരുപ്പാണെങ്കിലും അവൾടെ അടി എന്റമ്മോ… പൊള്ളി പിടിച്ചു പോയി… കുറച്ചൊക്കെ കൊണ്ടു നിന്നെങ്കിലും അവസാനം പറ്റാതെ ആയപ്പോളാണ് ഞാൻ അവൾടെ കൈ രണ്ടും പിടിച്ചു വെച്ചത്. അപ്പോ അവൾ ഞാൻ പിടിച്ച പിടി വിടുവിച്ച് എന്നെ കട്ടിലിലേക്ക് തള്ളിയതും ബാലൻസ് കിട്ടാതെ വീഴാൻ പോയതും ഈ കുരുപ്പിനെ പിടിച്ചപ്പോൾ അവളുണ്ടോ ദേ എന്റെ കൂടെ കട്ടിലിലേക്ക് വീണു.

അങ്ങേര് താഴെയും ഞാൻ അങ്ങേരുടെ മേലേയുമായി കട്ടിലിൽ ലാൻഡ് ആയി… എന്റെയും അങ്ങേരുടെയും ലിപ്സ് തമ്മിൽ മുട്ടി മുട്ടീല്ല എന്ന കണക്കെ ആയിരുന്നു… just മിസ്സ്‌…
ഈ കുരുപ്പാണേൽ എന്നെ ഉരുക്കി കളയുന്ന മാതിരി കണ്ണിമ വെട്ടാതെ നോക്കി കിടക്കുവാ… കണ്ണിൽ നോക്കിയ നോട്ടം മേല്ലേ താഴ്ന്ന് എന്റെ ചുണ്ടിൽ വന്ന് നിന്നു…

ഞാൻ മേല്ലേ ഉമിനീരിറക്കി അങ്ങേരുടെ മുഖത്തേക്ക് തന്നെ നോക്കിയപ്പോൾ ആ മുഖത്തിന്റെ നേരിയ ഗ്യാപ് മാറി എന്റെ ചുണ്ടിലേക്ക് അങ്ങേരുടെ ചുണ്ട് അമർന്നു. എന്റെ കണ്ണ് രണ്ടും ഇപ്പോ പുറത്തേക്ക് ചാടും എന്ന കണക്കെ ആയി… പെട്ടന്ന് തന്നെ അങ്ങേര് എന്നെ മറിച്ച് എന്നെ താഴെയും എന്റെ മേലിലായി അങ്ങേരും കിടന്നു.

സത്യം പറഞ്ഞാൽ അവളുമായി ഞാൻ കട്ടിലിലേക്ക് ലാൻഡ് ആയപ്പോൾ അവൾടെ ലിപ്പും എന്റെ ലിപ്പും just മിസ് എന്ന കണക്കെ ആയിരുന്നു നിന്നത്. അവൾടെ ആ മുഖം തൊട്ടടുത്തായി കണ്ടപ്പോൾ എന്റെ കണ്ണുകൾ അവളുടെ മുഖത്തെ പ്രേതിക്ഷണം വെച്ച് അവസാനം എന്റെ നോട്ടം അവൾടെ ആ ഇളം ചുണ്ടിൽ എത്തി നിന്നു. ഇത്രയും നേരം പിടിച്ച് നിർത്തിയ എന്റെ കൺട്രോൾ കളയാൻ അത് തന്നെ ധാരാളം ആയിരുന്നു… ഞാൻ മേല്ലേ അവൾടെ ചുണ്ടിൽ എന്റെ ചുണ്ടുകൾ അമർത്തിയതും പെണ്ണിന്റെ കണ്ണ് രണ്ടും പുറത്തേക്ക് ചാണ്ടി… ഞാൻ അത് കാര്യമാക്കാതെ അവളെ മറിച്ച് അവൾക്ക് മേലെയായി ഞാൻ കിടന്ന് ആ ചുണ്ടുകളെ ആവോളം ആസ്വദിച്ച്… കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഞാൻ അവൾടെ ചുണ്ടുകളെ സ്വതന്ത്രമാക്കി അവളിൽ നിന്നും വിട്ടകന്ന് കട്ടിലിലേക്ക് എണീറ്റിരുന്നു. അവളും മേല്ലേ എണീറ്റ് കുറച്ച് നീങ്ങി ഇരുന്ന്.എന്റെ മുഖത്തേക്ക് നോക്കാനുള്ള ചമ്മല് കൊണ്ട് അവൾ മുഖം താഴ്ത്തിയിരിക്കുവാണ്. ഞാൻ മേല്ലേ അവൾക്കരികിലേക്ക് ഒന്നൂടെ നീങ്ങി ഇരുന്ന് കട്ടിലിൽ പിടിച്ചിരുന്ന അവളുടെ കൈയ്യിന് മീതെ എന്റെ കൈകൾ വെച്ചു. അപ്പോൾ അവൾ എന്നെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ ഞാൻ അവൾടെ കൈ പിടിച്ച് എന്റെ കൈക്കുള്ളിലാക്കി നെഞ്ചോടടുപ്പിച്ചു…

അർപ്പണ… അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു..

കുറെ ബിൽഡപ്പ് കേറ്റി പിടിച്ച് നടന്നിട്ടോടുക്കാം…. ശോ… നശിപ്പിച്ച്… എല്ലാം കളഞ്ഞു പുളിച്ചില്ലേ അപ്പു നീ… ഇങ്ങേരെ ഒന്ന് തള്ളി മാറ്റാൻ പാടില്ലായിരുന്നോ… അതും ചെയ്തില്ല… ചമ്മല് കാരണം ഇങ്ങേരുടെ മുഖത്തേക്ക് നോക്കാൻ കൂടി എനിക്ക് വയ്യ.. കട്ടിലിൽ അങ്ങേരിൽ നിന്നും കുറച്ച് ഡിസ്റ്റന്റ് ഇട്ട് നീങ്ങി ഇരുന്നു… അമ്മച്ചിയാണേ അങ്ങേരുടെ മുഖത്തേക്ക് നോക്കില്ല എന്നുറപ്പിച്ചു തന്നെയാ ഞാൻ തല കുനിച്ച് ആ ഇരിപ്പിരുന്നത്.. അപ്പോ അങ്ങേരെനിക്ക് വീണ്ടും ഷോക്ക് തരാൻ വേണ്ടി എന്റെ കൈയ്യിനെ അങ്ങേരുടെ കൈയ്ക്കുള്ളിൽ പൊതിഞ്ഞു പിടിച്ച് എന്നെ വിളിച്ചതും ഞാൻ തല താഴ്ത്തി ആ ഇരുപ്പ് അങ്ങനെ ഇരുന്നു…

അപ്പു… ഞാൻ വിളിച്ചിട്ട് അവൾ തല താഴ്ത്തി തന്നെ ഇരിക്കുന്നത് കണ്ടപ്പോൾ എന്നെ നോക്കാനുള്ള ചടപ്പ് കൊണ്ടാണെന്ന് എനിക്ക് അപ്പോഴേ മനസ്സിലായി. ഞാൻ ചെറു പുഞ്ചിരിയോടെ അവൾക്ക് കാതോരം വന്ന് വളരെ പതിഞ്ഞ സ്വരത്തിൽ അപ്പു എന്ന് വിളിച്ചപ്പോൾ പെണ്ണ് ഞൊടിയിടയിൽ ഒന്ന് ഞെട്ടി പുളഞ്ഞ് എന്നെ നോക്കി… അവൾടെ പിടയ്ക്കുന്ന കറുത്ത കുഞ്ഞി കണ്ണുകൾ കണ്ടപ്പോൾ വീണ്ടും കണ്ട്രോള് പോകുമെന്നോർത്തപ്പോൾ ഞാൻ പെട്ടന്ന് നോട്ടം മാറ്റി ശ്വാസം നീട്ടി വിട്ട് അവൾക്ക് നേരെ നോട്ടം കൊടുത്തു…

അർപ്പണയെന്നു വിളിച്ചിട്ട് നോക്കിയില്ല ഞാൻ അപ്പൂന്ന് വിളിച്ചപ്പോൾ ഞൊടിയിടയിൽ നോക്കിയാലോ… മമ്… ഞാൻ പുരികം പൊക്കി അത് ചോദിച്ചതും ആള് എന്നെ തുറിച്ചു നോക്കി അവളിൽ പിടിച്ചിരുന്ന എന്റെ കൈകൾ വിടുവിച്ച് എന്നിൽ നിന്നും നോട്ടം മാറ്റി…

അവൾടെ ആ ചെയ്തി കണ്ട് ഞാൻ ഒന്ന് ചിരിച്ച് അവളെ എനിക്ക് നേരെ തിരിച്ചു നിർത്തി അവൾടെ ഇരു കവിളുകളിലും പിടിച്ച് നെറ്റിയിൽ ഒന്ന് മുത്തി അവളെ കണ്ണുകളിലേക്ക് നോക്കി…

സോറി…. ഞാൻ വേണമെന്നോർത്ത് ചെയ്തതല്ല… പറ്റി പോയി എന്നൊന്നും ഞാൻ പറയത്തില്ല… കാരണം നിന്നെ കിസ്സ് ചെയ്യാനും കേട്ടി പിടിക്കാനും സ്നേഹിക്കാനും തല്ലാനും അങ്ങനെ എന്തിനാണേലും നിന്നിൽ എനിക്ക് മാത്രമേ അവകാശമുള്ളൂ… നീ എന്റെ പെണ്ണാണ് ഈ അഭിനവിന്റെ മാത്രം പെണ്ണ്… പിന്നെ ഇപ്പോ നിനക്ക് തന്ന സമ്മാനം അത് എന്തിനാണെന്നറിയോ… നിന്റെ ഈ കുഞ്ഞു ഹൃദയത്തിനുള്ളിൽ എന്നോട് എത്രമാത്രം സ്നേഹം ഉണ്ടന്ന് നീ തന്നെ കാണിച്ചു തന്നതിന്… പിന്നെ ഇതുപോലെ എന്നിൽ നിന്നും ഇനിയും പ്രേതീക്ഷിക്കാം…

അങ്ങേര് പറയുന്നതെല്ലാം കേട്ട് ഞാൻ കണ്ണും മിഴിച്ച് നിന്ന് പോയി… എങ്കിലും എന്റെ പോലീസേമാൻ പറഞ്ഞ ആ ഓരോ വാക്കും എന്റെ മേല് കുളിരണിയിച്ചു…. ഈ രോമാഞ്ചമൊക്കെ എണീറ്റ് നിന്നു… പക്ഷേ ആ അവസാനം പറഞ്ഞ ഡയലോഗ് കേട്ട് ഞാൻ പകച്ചു പോയി… ഒന്ന് കിട്ടിയതിന്റെ ഷോക്ക് ഇപ്പോഴും മാറീട്ടില്ല… ഇനി വീണ്ടും ഇതുപോലെ പ്രേതീക്ഷിക്കാമെന്ന് കുരുപ്പ് ഒരു കൂസലുമില്ലാതെ പറയുന്നത് കേൾക്കുമ്പോൾ പകച്ചു പോകില്ലേ…

എന്താ മോളേ ആലോചിക്കുന്നേ… ഞാൻ പറഞ്ഞത് കേട്ട് ഷോക്കടിച്ചു നിക്കുവാണോ… മമ് എന്റെ കാതോരം വന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങേരെ കൂർപ്പിച്ചൊന്നു നോക്കി… അതിന് പരട്ട കിളവൻ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചേക്കുന്നു… ഹും…

ഞാൻ ഇനി ഇങ്ങനെ ഇവിടെ ഇരുന്നാൽ ചിലപ്പോൾ പലതും സംഭവിക്കും അതുകൊണ്ട് ഞാൻ ഇപ്പോ പോകുവാണ്… എന്നും പറഞ്ഞ് കട്ടിലിൽ നിന്നും എണീറ്റപ്പോൾ ഞാനും മേല്ലേ എണീറ്റു…

അപ്പോ എന്റെ sweety പൊണ്ടാട്ടി സുഗമായി ഈ ചേട്ടനെയും ചേട്ടൻ തന്ന സമ്മാനത്തേയും ഓർത്ത് കിടന്നോട്ടോ… എന്നും പറഞ്ഞ് എന്റെ കവിളിൽ നുള്ളിയപ്പോൾ ഞാൻ ആ കൈക്കൊരു തട്ട് കൊടുത്ത് പോടാ കള്ള പോലീസേ… എന്ന് പറഞ്ഞപ്പോൾ ആളെ ഉരുക്കി കളയുന്ന കണക്കെ ഒരു നോട്ടം നോക്കി എന്റെ ഗോടെ… ഹോ…

ഈ പറച്ചിലിനുള്ളത് ഞാൻ അടുത്ത വരവ് വരുമ്പോൾ തരാട്ടോ…അപ്പോ പാക്കലാം… അതും പറഞ്ഞ് ബാൽക്കണി ഡോറിനടുത്തേക്ക് നടന്നു.. ഞാൻ ചിരിയാലേ ആള് പോകുന്നത് നോക്കി നിന്നപ്പോൾ പെട്ടന്ന് നടത്തം നിർത്തി എനിക്ക് നേരെ തിരിഞ്ഞു നിന്നപ്പോൾ സ്വിച്ചിട്ടപോലെ എന്റെ മുഖത്തെ ചിരി നിന്നു.
ഞാൻ അങ്ങേരെ നോക്കി ഞാൻ ഇനി എന്താണോ എന്ന മട്ടിൽ നോക്കിയപ്പോൾ അങ്ങേര് പറയുന്നത് കേട്ട് ഞാൻ വായും തുറന്ന് നിന്നു..

ആമ് അതെ… ഈ ബാൽക്കണി ഡോർ രാത്രിയിൽ ലോക്ക് ചെയ്യണ്ട ചാരി ഇട്ടാൽ മതിയേ… ലോക്കിട്ടൽ എനിക്ക് പണിയാകും. അതാ.. പിന്നെ വേറൊരു കാര്യം നമ്മുടെ കാര്യം ഞാൻ എന്റെ ആദിയോട് പറയാൻ തീരുമാനിച്ചു.അവന് ചെറിയൊരു ഡൗട്ട് അടിച്ചിട്ടുണ്ടെന്നു എനിക്ക് എനിക്കുറപ്പാ… പിന്നെ ഞാൻ തന്നെ അവനോട് കാര്യം പറയുമെന്ന് അവനറിയാവുന്നത് കൊണ്ട് ഇങ്ങോട്ട് ചോദിച്ചു വരില്ല…പിന്ന അവന്റെ സപ്പോർട്ട് കൂടെ ഉണ്ടേൽ എനിക്ക് അതികം ടെൻഷൻ അടിക്കേണ്ട കാര്യമില്ല…

അ… അല്ല… പെട്ടന്നൊന്നും പ… ബാക്കി എന്നെ കൊണ്ട് പറയാൻ സമ്മതിക്കാതെ പോയി കിടന്നുറങ്ങാടി എന്നും പറഞ്ഞ് കലിപ്പിച്ചു പറഞ്ഞ് അതിന് പുറമേ love you എന്ന് പറഞ്ഞ് ചുണ്ട് കൊണ്ട് ഉമ്മ കാണിച്ച് ബാൽക്കണി ഡോറിലൂടെ പുറത്തേക്കിറങ്ങിയതും ഞാൻ പുറകെ ചെന്ന് ബാൽക്കണിക്കടുത്തേക്ക് എത്തിയപ്പോഴേക്കും ആള് താഴെ എത്തി കഴിഞ്ഞിരുന്നു… ഞാൻ അങ്ങേര് പോകുന്നതും നോക്കി ചിരിച്ചോണ്ട് അകത്തേക്ക് ഓടി കയറി ഡോറു ചാരി കട്ടിലിലേക്ക് കിടന്നു. തൊട്ടു മുന്നേ നടന്ന കാര്യങ്ങൾ ഓർത്ത് കട്ടിലിൽ തിരിഞ്ഞും മറിഞ്ഞു കിടന്ന് മേല്ലേ ഉറക്കത്തിലേക്ക് വീണു.
~~~~~~~~~~~~~~~~~~~~~~~~~~
അവൾടെ കൂടെ കുറച്ചു മുൻപ് ഉണ്ടായ ആ നല്ല മിനിഷങ്ങളെ മനസിലോർത്ത് തിരിച്ച് വീട്ടിലേക്ക് വണ്ടിയെടുത്തു.വീട്ടിലെത്തിയതും വന്ന പോലെ തന്നെ ബാൽക്കണി വഴി റൂമിലേക്ക് കയറി കട്ടിലിൽ വന്നു കിടന്നു. അവൾടെ കൂടെ ഉണ്ടായിരുന്ന ആ നിമിഷങ്ങളെ ഓർത്തെടുത്ത് അവളെയും ഓർത്ത് പതിയെ ഉറക്കത്തിലേക്കാണ്ടു…

തുടരും….