18/04/2026

എന്തിനെന്നറിയാതെ : ഭാഗം 42

രചന – എഴുത്തിനെ പ്രണയിച്ചവൾ

മോളേ അപ്പൂ…. വാ വലതുകാലുവച്ചു കേറ്…..

അവള് അതുവാങ്ങി അങ്ങോട്ട് കയറാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും ആരുടെയോ ശബ്ദം കേട്ടത്……ഇരുവരും അങ്ങോട്ട്‌ തിരിഞ്ഞു നോക്കി, അവർക്കരികിലേക്ക് നടന്നടുത്ത പ്രതാപനെ കണ്ടതും അപ്പു പുച്ഛത്തോടെ തിരിഞ്ഞ് വിളക്കുമായി അകത്തേക്ക് നടന്നു, ധൃതഗതിയിൽ അവൾക്കരികിലേക്ക് നടന്നടുത്ത്, അയാളവൾക്ക് മുൻപിൽ തടസമായിനിന്നു……..

എടീ എരണംകെട്ടവളെ, എന്താടി നിന്റെ ഉദ്ദേശം… നീയെന്താ കാണിക്കുന്നത്….

എന്താ അപ്പയ്ക്ക് കണ്ണ് കാണാൻപാടില്ലേ….ഞാൻ ഇവിടെ അച്ചേട്ടന്റെ ഒപ്പം ജീവിക്കാൻ പോകുന്നു…..

ഈ തെണ്ടിയുടെകൂടെ വന്നു ജീവിക്കാനല്ല ഞാൻ നിന്നെ അന്തസ്സായി കല്യാണം കഴിപ്പിച്ചു വിട്ടത്…..

അന്തസായോ…. മനസിലായില്ല… എനിക്ക് പറയാനുള്ളതുപോലും കേൾക്കാതെ എന്നെ കെട്ടിച്ചുവിട്ട് ഭാരം ഒഴിവാക്കിയതല്ലേ…… അന്ന്, അന്ന് അർജുന്റെ ഒപ്പം പോകുമ്പോ ഒന്നും എനിക്ക് അറിയില്ലായിരുന്നു ഓർമയില്ലായിരുന്നു… അതുകൊണ്ട് മാത്ര അന്ന് അങ്ങനെ ഉണ്ടായത്…… പിന്നെ ഇതെന്റെ ഭർത്താവാ, നിങ്ങൾക്ക് തോന്നിയത് വിളിക്കാനുള്ള ആളല്ല….. ഇനിയെന്റെ കാര്യത്തിൽ ഇടപെടരുത്, എന്റെ കാര്യങ്ങൾ നോക്കിയത് എന്റെ ഏട്ടനാ…. ഏട്ടന് അറിയാം ഞങ്ങള് തമ്മിലുള്ള ബന്ധം….. ഏട്ടന്റെ അനുഗ്രഹം ഞങ്ങടെ കൂടെയുണ്ട് അതുമതി എനിക്ക്…. മാറ്റാരുടെയും അഭിപ്രായം എനിക്ക് ആവശ്യമില്ല….

തള്ളയുടെ മോളല്ലേ…. ഇതല്ല ഇതിനപ്പുറം കാണിക്കും…. തേവിടിച്ചി…..

ഹേയ്……

ഹർഷന്റെ ശബ്ദം ഉയർന്നതും അയാളോന്ന് ഞെട്ടി…

തോന്നിയപോലെ സംസാരിക്കാൻ ഇത് നിങ്ങടെ വീടല്ല…… ഇനി വല്ലതും വീണാൽ…..

വിരല്. ചൂണ്ടിയവൻ പറഞ്ഞതും അയാള്. അവളെ തുറിച്ചു നോക്കി….

എന്തിനാ നോക്കുന്നത്….. അവരെ…. I മീൻ നിങ്ങടെ ആദ്യഭാര്യയെ അങ്ങനെ പറയാനുള്ള യാതൊരു അവകാശവും നിങ്ങൾക്കില്ല, കാരണം നിങ്ങളും അത് തന്നെയാ ചെയ്തത്….. അവര് കൂടെയുള്ളപ്പോൾ അവരുടെ അനിയത്തിയുമായി ബന്ധംസ്ഥാപിച്ച നിങ്ങളെ എന്ത് പേരിട്ട വിളിക്കുന്നത്….. എന്താ ആണുങ്ങൾ ചെയ്‌താൽ അവര് പുണ്യാളാളന്മാരും പെണ്ണുങ്ങള് മോശപ്പെട്ടവരും ആകുന്നത് എങ്ങനെയാ…… ഞാൻ അച്ചേട്ടന്റെ ഒപ്പം ജീവിക്കുന്നതാണ് നിങ്ങൾക്ക് തെറ്റായി തോന്നുന്നതെങ്കിലു കേട്ടോ, ഞാൻ അർജുന്റെ ഒപ്പം ജീവിക്കുന്നതാ ഏറ്റവും വലിയ തെറ്റ്… യു know വൈ…. ഞാനും അച്ചേട്ടനും ഇഷ്ടത്തിലായിരുന്നു, ഇപ്പോഴല്ല, ഞങ്ങള് ബാംഗ്ലൂർ ഉള്ളപ്പോൾ, ഞങ്ങള് ഒരുമിച്ചു ജീവിക്കായിരുന്നു…. ഒരുമിച്ചെന്ന് പറയുമ്പോൾ ഭാര്യഭർത്താകന്മാർ ആയി…… And…. എനിക്ക് അപകടം ഉണ്ടായപ്പോൾ എന്റെ വയറ്റിൽ അച്ചേട്ടന്റെ കുഞ്ഞുണ്ടായിരുന്നു, ഇനിയും തോന്നുന്നുണ്ടോ ഞാനിപ്പോൾ ചെയ്യുന്നത് തെറ്റാണെന്ന്….. ആണെങ്കിൽ അത് നിങ്ങടെ തോന്നലാ… എന്റെയല്ല…. ഞാൻ അർജുന്റെ കൂടെപ്പോയി താമസിക്കുമ്പോഴാ നിങ്ങള് നേരത്തെ പറഞ്ഞപ്പേരു ഒന്നുകൂടെ apt ആവുക….. സൊ പ്ലീസ്…. ഇനി ഞങ്ങടെ ജീവിതത്തിൽ കടന്നുവരരുത്…… എന്നെയും ഏട്ടനെയും ഒരിക്കലും നിങ്ങള് അംഗീകരിച്ചിട്ടില്ല, മക്കളായി കണ്ടിട്ടുമില്ല……. ഈ അച്ചേട്ടന്റെ അച്ഛനും അമ്മയുമാ ഞങ്ങളെ സ്നേഹിച്ചത്, ഒരച്ഛന്റേം അമ്മേടേം സ്നേഹം ഞങ്ങൾക്ക് തന്നതും അവരാ…. എന്തിന് എന്റെ ആദിയേട്ടനെ പഠിപ്പിച്ചതുപ്പോലും അവരാ, നിങ്ങളെന്താ ചെയ്തത്…. നിങ്ങടെ ഭാര്യയുടെ വാക്ക് കേട്ട്, എന്നെയും ഏട്ടനെയും വേദനിപ്പിക്കാത്ത ദിവസം ഉണ്ടായിട്ടുണ്ടോ……. എന്തിന് മര്യാദക്ക് കഴിക്കാൻപോലും തരാറില്ല……. ഇടാൻ ഡ്രസില്ല… നിങ്ങടെ മോൾടെ പഴയ ഡ്രെസ്സ ഞാൻ യൂസ് ചെയ്തത്…… എന്റെ ഏട്ടൻ ജോലിയ്ക്ക് പോയതിൽപ്പിന്നെയാ ഞങ്ങൾക്ക് സന്തോഷം ഉണ്ടായത്…. തരംതരം ഇടാൻ ഡ്രെസ് ഉണ്ടായത്… കഴിക്കാൻ ഫുഡ്…. ഇതൊക്കെ…. അല്ലാതെ നിങ്ങളല്ല…… നിങ്ങളൊന്നും ഞങ്ങൾക്ക് വേണ്ടി ചെയ്തിട്ടില്ല, നിങ്ങള് ചെയ്തു, ഞങ്ങളെ നിങ്ങടെ ആദ്യഭാര്യായി സങ്കല്പിച്ചു ആ ദേഷ്യം ഞങ്ങളോട് തീർത്തു……….

അവള് കോപത്താൽവെട്ടിവിറയ്ക്കുകയായിരുന്നു, ഹർഷനവളെ ചേർത്തുനിർത്തി….

അരൂ…. റിലേക്സ്….. പ്ലീസ്….

ഇത് പറയണമെന്ന് കരുതിയതല്ല അച്ചേട്ടാ, പറയിപ്പിച്ചതാ…. പറയിപ്പിച്ചത്…. ഇയാളോട് ഇവിടുന്ന് ഇറങ്ങിപോവാൻ പറാ….. ഒന്ന് പറാ…..

അവള് കരഞ്ഞോണ്ട് സംസാരിച്ചതും ഹർഷൻ നിറക്കണ്ണുകളോടെ അയാളെ നോക്കി…..

അരു പറഞ്ഞത് കേട്ടില്ലേ….. അവളുടെ വാക്കുകളെക്കാൾ വലുതല്ല എനിക്കൊന്നും……

അവൻ കൈകൊണ്ട് പുറത്തേക്കുള്ള വഴികാണിച്ചതും അവളെയൊന്ന് നോക്കി പ്രതാപൻ അവിടുന്നിറങ്ങിനടന്നു….. അയാളുടെയുള്ളിൽ അവളുടെ വാക്കുകൾ ഓരോന്നുംകിടന്ന് വിങ്ങുന്നുണ്ട്….. ഇടയ്ക്കാത് അയാളുടെ കണ്ണുകൾ നിറയാൻ കാരണമായി……

അയാള് കണ്മുന്നിൽനിന്ന് മറഞ്ഞതും അമ്മായി അവളെക്കൂട്ടി അകത്തേക്ക് നടന്നു……..

***********

ഭാവന പ്രതാപനെയും കാത്ത് പുറത്തുതന്നെയുണ്ട്….. അയാള് വരുന്നത് കണ്ടതും അവര് അടുത്തേക്ക് വന്നു…..

എന്തായി പോയ കാര്യം കണ്ടോ ആ എരണംകെട്ടവളെ…. അവളെ അവിടുന്ന് ഇറക്കിവിട്ടോ…. അസത്ത് എവിടെയെങ്കിലും പോയിതുലയട്ടെ…. നാശംപിടിച്ചവള്, അവള് കാരണാ നമ്മുടെ മോള് കണ്ണീരു കുടിക്കുന്നത്…. അവളുടെ തള്ള കാരണം ഞാൻ…. ആ മുടിഞ്ഞവള് കാരണം എന്റെ മോള്…..

പെട്ടന്നാണ് അയാളുടെ കൈ വായുവിലൂടെ അതിവേഗം ചലിച്ചു അവരുടെ മുഖത്തു പതിഞ്ഞത്….

പ്രധാപേട്ടാ…. നിങ്ങളെന്താ ചെയ്തത്…..

ഇനിയും വേണോ നിനക്ക്…… ഇനിയെന്റെ മോളെ വല്ലതും പറഞ്ഞാൽ, അമ്മയെയും മോളെയും ഇവിടുന്ന് ഇറക്കിവിടും ഞാൻ….. എനിക്കാ തെറ്റ് പറ്റിയത്…. നിന്റെയൊരാളുടെ വാക്ക് കേട്ട്, എന്റെ ഭാര്യയെ ഞാൻ….  വെറുത്തു… പക്ഷെ….. എന്റെ മക്കളെ ഞാൻ സ്നേഹിച്ചിരുന്നു…. എന്നാൽ അവിടെയും നീ……. അകറ്റിയില്ലേ അവരെ നീ എന്നിൽനിന്നും…..ഇപ്പോൾ എന്റെ മക്കൾക്കു എന്നോട് വെറുപ്പാ…….. അവർക്കുവേണ്ടി ഒന്നും ചെയ്യാത്ത എന്നോട് അവർക്ക് സ്നേഹം ഉണ്ടാവോ…. അവരെ ദ്രോഹിച്ച എന്നെ അവർക്ക് സ്നേഹിക്കാൻ കഴിയോ….. ഞാൻ കാരണ എന്റെ മക്കൾക്ക് അവരുടെ അമ്മയെ ഇല്ലാതായേ…… ഇന്നെന്റെ മോള് എന്നെ വലിയൊരു പാഠം പഠിപ്പിച്ചു, ഏറെ വൈകി ഞാൻ പഠിച്ചപാഠം…….ഒരു കാര്യം പറഞ്ഞേക്കാം ഇനി എന്റെ അപ്പൂനെയോ ആദിയേയോ ദ്രോഹിച്ചാൽ നിന്നെ ഞാൻ വച്ചേക്കില്ല….. ഓർത്തോ നീ…..

അത്രയും പറഞ്ഞു അയാള് ദേഷ്യത്തിൽ തിരിഞ്ഞ് നടന്നതും ഭാവന തരുത്ത് നിന്ന്…… ചിത്ര ഇതെല്ലാം കണ്ടുംകേട്ടും അവിടെത്തന്നെയുണ്ട്…. അയാള് പോയതും അവള് അങ്ങോട്ട് വന്നു..

അമ്മേ…. അപ്പയ്ക്ക് എന്താ പറ്റ്യേ…..അമ്മേ…

അവള് തട്ടിയതും അവര് ഞെട്ടി….

എനിക്കറിയില്ല….. ആ അസത്ത് എന്താണാവോ ചെയ്തത്…..

അമ്മേ, അപ്പോൾ അവളു ഹർഷേട്ടന്റെ ഒപ്പമാണോ.
… അമ്മയ്ക്ക് അറിയില്ലേ അവള് ഹർഷേട്ടനെ വശീകരിക്കും…. അതാ അവളുടെ സ്വഭാവം

എനിക്കറിയാം….. ഞാൻ ഒന്ന് ആലോചിക്കട്ടെ, ഇലയ്ക്കും മുള്ളിനും കേടില്ലാതെ അവളുടെ ശല്യം എങ്ങനെ അവസാനിപ്പിക്കാമെന്ന്…..

അവര് അതുംപറഞ്ഞു അടുക്കളയിലേക്ക് നടന്നു……. പിന്നാലെ ചിത്രയും…..

************

അപ്പു ഇരുന്ന് പൊട്ടിക്കരയുകയാണ്, അവളെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ അമ്മായി ഹർഷനെ നോക്കി….

ഹർഷാ…. മോള്….

അമ്മായി ചെല്ല്…. കുറച്ചു നേരം കരഞ്ഞാൽ അവള് ഓക്കേ ആവും … ഇപ്പൊ അവൾക്ക് അതാ ആവശ്യം…..

അമ്മായി മൂളിക്കൊണ്ട് പുറത്തേക്ക് നടന്നതും ഹർഷൻ തറയിലിരുന്ന് അവളുടെ മുന്നിൽ മുട്ടുകുത്തി നിന്ന്….

അരൂ…. ഡാ..എന്തിനാ ഇപ്പോൾ ഇങ്ങനെ……

ഞാൻ…. ഞാൻ എന്തൊക്കയോ പറഞ്ഞു അച്ചേട്ടാ അപ്പയെ…… ആ ദേഷ്യത്തിലും സങ്കടത്തിലും പറഞ്ഞതാ, അപ്പയുടെ കണ്ണ് നിറഞ്ഞിട്ടുണ്ട് ഇവിടുന്ന് പോകുമ്പോൾ…..

അരൂ…. നമുക്ക് നിന്റെ അപ്പയെ പോയിക്കാണാം… നീ തെറ്റായി ഒന്നും ചെയ്തിട്ടില്ല….. ഇതൊക്കെ നിന്റെ മനസിലുള്ള കാര്യങ്ങളാണ്… അതും തോന്നലുകളല്ല സത്യം….. റിയാലിറ്റി… നീ അനുഭവിച്ചത്….. ഇപ്പോഴെങ്കിലും നീ തുറന്നു പറഞ്ഞത് നന്നായി… നിന്റെ അപ്പ ഇനി മാറും നീ ആഗ്രഹിച്ചപോലെ , നിന്നെയും ആദിയെയും സ്നേഹിക്കും….. I’m sure…

ഉറപ്പാണോ…..

ഉം….. ട്രസ്റ്റ്‌ മി…. ഓക്കേ….

ഉം….

എന്നാൽ പിന്നെ എന്റെമോള് കണ്ണ് തുടച്ചേ…. And സ്‌മൈൽ…

അവൻ തന്നെ അവളുടെ കണ്ണ് തുടച്ചു അവളോട് ചെർന്നിരുന്നു….

**********

അഭീ, നീയെന്താ ഈ കാണിക്കുന്നത്… Idiot… ബോധമില്ലേ….

അർജുൻ അലറിയതും ഇതെന്ത് പാടെന്നരീതിയിൽ അഭി അവനെ നോക്കി….

എന്റെ പൊന്നേട്ടാ നിന്റ പ്രശ്നം എന്താ….

എനിക്കൊരു പ്രശ്നവുമില്ല….

I know…. അപ്പു ആണോ നിന്റെ പ്രശ്നം….

ആ പേര് കേട്ടതും അർജുൻ അവനെനോക്കി……

യെസ്…
അതേ….. അതൊന്നും ഞാൻ ഇതുവരെ വിശ്വസിച്ചിട്ടില്ല…… ബട്ട്‌…. അഭീ…. എനിക്ക്…. എനിക്ക് പറ്റുന്നില്ലെടാ….. I ഫീൽ ഗിൽറ്റി….. എനിക്കറിയില്ല……

അർജൂ…. എനിക്ക് മനസിലാകും….. എടാ ഹർഷൻ, ഹർഷൻ അപ്പുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്…. അവൾക്കും അവനെ ഇഷ്ടമാണെങ്കിൽ… നീ അവർക്കിടയിൽ തടസമാകില്ലേ….. നീ ശ്രയേടത്തിയെ ആണ് സ്നേഹിച്ചത്…. അവരെന്താ ചെയ്തതെന്ന് എനിക്കറിയാം… ബട്ട്‌ its because she ലവ്സ് യു…. അതല്ലേ ഇങ്ങനെയൊക്കെ….

അഭീ enough…. തത്കാലം അവളെ നീ ഓർപ്പിക്കരുത്…… എടാ അപ്പു ഇവിടുന്ന് പോയിട്ട് എന്നെയൊന്നു വിളിക്കാൻപോലും തോന്നിയില്ലല്ലോ…… ഒന്നില്ലേലും ഞാൻ അവളുടെ….. ഓക്കേ ഫൈൻ…. ജസ്റ്റ്‌ ഒരു ഫ്രണ്ടെങ്കിലും ആയിരുന്നില്ലേ……

അവള് വിളിക്കും ഡോണ്ട് വറി… ഇനിയെന്നെ shout ചെയ്യാതെ ഇതങ്ങട് കുടിച്ചേ…..

അഭി കഞ്ഞി ഒരു സ്പൂനിൽ അവനു നീട്ടിയതും അർജുനത് വാങ്ങി……അനിത അതുകണ്ടുകൊണ്ടാണ് അങ്ങോട്ട്‌ വരുന്നത്….

ആഹാ കൊള്ളാലോ…. ഇതൊക്കെ അറിയോ അഭീ നിനക്ക്…

ദേ  അമ്മേ വേണ്ട……

അർജൂ…. ഹൌ are യു…

ഫിസിക്കലി ഫീൽ ബെറ്റർ… ബട്ട്‌….. ബാരൻ inside…..

അർജൂ……

സോറി അമ്മാ…… I ജസ്റ്റ്‌ വാണ്ട്‌ to ടോക്ക് to ഹേർ….. അപ്പുവിനോട് സംസാരിക്കണം…. എങ്കിൽ മാത്രേ എന്റെയുള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന തീ അണയു….. ഒന്ന് വിളിക്കോ അമ്മ അവളെ…..

നോ അർജുൻ…. എനിക്ക് പറ്റില്ല….. അർജൂ ശ്രയയുടെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം….. ആ  കുട്ടി ഇവിടെയുണ്ട് നിന്നെയും പ്രതീക്ഷിച്ചു…. നിന്റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ അവള് ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്… ബട്ട്‌ നിങ്ങള് സ്നേഹിച്ചുതുടങ്ങിയപ്പോൾ നിനക്ക് പകരം മറ്റാരെങ്കിലും ഒരു നേരമ്പോക്കിനെങ്കിലും വേണ്ടി അവളുടെ ജീവിതത്തിലുണ്ടായിരുന്നോ…… എനിക്കറിയാം…. നിനക്ക് സമയം വേണമെന്ന്…. ടേക്ക് യുവർ own ടൈം….. ബട്ട്‌ think വെൽ…. ഓക്കേ…… ഇതുവരെ ഒന്നും മര്യാദക്ക് കഴിച്ചിട്ടുപോലുമില്ല, ഒരേയിരിപ്പാ… ഇപ്പോൾ കുഴഞ്ഞുവീണിട്ട് ട്രിപ്പ്‌ ഇട്ടിരിക്കുവാ……. നീ ആലോചിക്ക് എന്താ വേണ്ടതെന്നു…..

ഹ്മ്……

അവര് പോയതും അവൻ ചിന്തയിലാണ്ടു…..

*—-*******

അച്ചേട്ടാ…… ഇതാ…. കുടിച് നോക്ക്യേ….

അവനു കോഫി നീട്ടി അവള് പറഞ്ഞതും അവനത് വാങ്ങി ഒരിറക്ക് കുടിച്ചു…..

കൊള്ളാം…. അപ്പോൾ ഇതിടാൻ പഠിച്ചല്ലേ… ഭാഗ്യം…

കളിയായി അവൻ പറഞ്ഞതും അവള് മൂക്ക് വീർപ്പിച്ചു അവിടുന്നിറങ്ങി അമ്മായിടെ അടുത്തേക്ക് നടന്നു പിന്നാലെ ഹർഷനും……

അമ്മായി…..

എന്താ മോളേ…..എന്താടാ നീയെന്താ എന്റെ മോളെ പറഞ്ഞത്….

ഒന്ന് പ്രോത്സാഹിപ്പിച്ചു വിട്ടതാ…. മറ്റൊന്നുമില്ല….. അതിനാ…..

പോ അച്ചേട്ടൻ, ഈ സാധനം എന്നെ കളിയാക്കുന്നു….

മോനെ ഹർഷാ എന്റേന്ന് കിട്ടാണോ.
… എന്റെ മോളെ എന്തേലും പറഞ്ഞാലുണ്ടല്ലോ….

ഞാനൊന്നും പറയുന്നില്ലേ…..

അവള് അവനോട് നാക്കുനീട്ടിയതും അവൻ പതിയെ അവളുടെ തലയ്ക്ക് തട്ടി……

അമ്മായി, അരൂ… രണ്ടാളും റെഡിയാവ്… ഞാൻ നിങ്ങളെ അർജുന്റെ അടുത്ത് വിടാം….. പിന്നെ അരൂ ഇന്ന് ആദിയെ കാണാൻ പറ്റില്ല, കുറച്ചു ഫോർമാലിറ്റീസ് ഉണ്ട്…. അതുകഴിഞ്ഞു നാളെ പോവാം… ഓക്കേ…

ഉം….

എന്നാൽ പെട്ടന്ന് നോക്ക്….

അവൻ പറഞ്ഞതും അവര് റെഡിയാവൻ പോയി…. ഹർഷൻ അപ്പുവിന്റെ പിന്നാലെച്ചെന്ന് അവളുടെ കൈപിടിച്ച് അവന്റെ റൂമിലേക്കിട്ട് കതകടച്ചു….

എന്താ…..അച്ചേട്ടാ

കുന്തം…..

ഓഹ്… മാറ് ഞാൻ പോട്ടെ…..

മാറണമെങ്കിൽ എനിക്ക് വല്ലതും വേണം……

അതിനെന്താ കണ്ണടയ്ക്ക്, ഇപ്പോൾ തരാം….

അവനൊരു പുഞ്ചിരിയോടെ കണ്ണടച്ചതും അവള് അവന്റെ മുടിയിൽപിടിച്ചുവലിച്ചു പുറത്തേക്ക് ഓടാൻ തുടങ്ങി,

ഡീ…. കുട്ടിപിശാചെ…..

അലറിക്കൊണ്ട് അവനവളെ പുറകിലൂടെ കെട്ടിപിടിച്ചു…….

അരൂ….. I മിസ്സ്‌ യു….. റിയലി…. I മിസ്സ്‌ യു…

അച്ചേട്ടാ…. ഇപ്പോഴും…

ഉം…. യെസ്….. എന്താന്ന് അറിയില്ല….. ഇനിയെന്നെ തനിച്ചാക്കി പോവോ നീ എപ്പോഴേലും…..

ഞാൻ ആഗ്രഹിച്ചതല്ലല്ലോ അച്ചേട്ടാ ഇത്…… അറിയില്ലേ എല്ലാം…

അറിയാം…. ബട്ട്‌ ഇനി നീ പോയാൽ ഞാൻ സർവൈവ് ചെയ്യില്ല, i’m sure…….

എനിക്കും പോവണ്ട…. അച്ചേട്ടനെ വിട്ട് എങ്ങും…. എന്നും ദാ ഈ പാവം ചെക്കന്റെ കൂടെ ജീവിച്ചാൽ മതി…..

I ലവ് യു…..

അവളെച്ചേർത്തുപിടിച്ചു ആ നെറ്റിയിൽ ചുണ്ടമർത്തി അവൻ മൊഴിഞ്ഞതും അവളുടെ കണ്ണുകൾ തിളങ്ങി….. കണ്ണിൽ കൺകോർത്ത് അവര് അങ്ങനെ നിൽക്കാൻ തുടങ്ങി…. അവന്റെ തള്ളവിരൽ അവളുടെ കവിളിൽ അമർന്നതും അവളൊന്ന് എരുവലിച്ചു….. അവനവളുടെ ചുണ്ടിലേക്ക് ചുണ്ടുകോർക്കാൻ തുടങ്ങിയപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്…. രണ്ടുപേരും ഞെട്ടിമാറി, അവള് റൂം തുറന്നു പെട്ടന്ന് പുറത്തേക്കിറങ്ങിയതും തെല് ദേഷ്യത്തോടെ അപ്പോൾ വിളിച്ചവരെ മനസ്സാൽ സ്മരിച്ചു അവൻ ഫോൺ എടുത്തു….

രണ്ടുപേരും പെട്ടന്ന് റെഡിയായി അവന്റെയൊപ്പമിറങ്ങി, അവരെ ഹോസ്പിറ്റലിൽ വിട്ട് ഹർഷൻ എന്തോ ആവശ്യത്തിനായി പോയി…..

തുടരും