രചന – ഭദ്ര രുദ്ര
ഹോസ്റ്റലിലെ മറ്റു പടകൾ ഞങ്ങളെ തന്നെ നോക്കി നിൽക്കായിരുന്നു ……………………
” ഹരിമാമേ , എന്താ പെട്ടെന്ന് ഒരു വാക്കുപോലും പറയാതെ , ഒന്ന് കാൾ ചെയ്യാതെ വന്നേ ”
” എന്താ അമ്മുട്ട്യേ , നിന്നെ കാണാൻ എനിക്ക് മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കണോ ”
” അതല്ല ഹരിമാമേ പപ്പ അറിഞ്ഞോ ഹരിമാമ ഇങ്ങോട്ട് വന്നത് ? ”
” കാനഡയിൽ പഠിക്കാൻ പോയ മോളെ ഇവിടെ കണ്ടെന്നു നിന്റെ പാപ്പയോട് പറയാൻ പറ്റോ ”
” അയ്യോ ഹരിമാമേ ചതിക്കല്ലേ , പപ്പാ അറിഞ്ഞാൽ എന്നെ കൊല്ലും ”
” നിന്നെ മാത്രമല്ല , നിന്റെ എല്ലാ കുട്ടികളിക്കും കൂട്ട് നിന്ന എന്നെയും ”
പെട്ടന്ന് ഞങ്ങളുടെ ഇടയിലേക്ക് ടീച്ചറമ്മ കയറി വന്നു .
” ശ്രുതി ആരാ ഇത് ? ”
” ടീച്ചറമ്മേ , ഇതെന്റെ ഹരിമാമ . ”
” ഹാ , വെറുതെ വന്നതാണോ ”
ഹരിമാമയോട് ആയിരുന്നു ടീച്ചറമ്മയുടെ ചോദ്യം .
” അതെ , ശ്രുതിയെ ഒന്ന് കാണാൻ , ഞാൻ ഒരു ബിസിനസ് ടൂറിൽ ആയിരുന്നു . ഇവിടെ വരെ വന്നപ്പോൾ ഒന്ന് കാണാൻ തോന്നി ”
അപ്പോഴേക്കും ഹോസ്റ്റലിലെ മറ്റു പടകൾ അങ്ങോട്ട് വന്നിരുന്നു . ഹരിമാമ കൊണ്ടുവന്ന സ്വീറ്സ് ഞാൻ അവർക്ക് കൊടുത്തു . കുറച്ച് നേരം അവരൊക്കെ ഹരിമാമയോട് കത്തിവെച്ചിരുന്നു .
” അമ്മുട്ട്യേ നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് . ”
” പെട്ടെന്ന് ഇതെന്തു പറ്റി ”
” ഞാൻ ഇപ്പൊ വരാം നിന്റെ വാർഡനെ ഒന്ന് കണ്ടിട്ട് വരാം ”
ഹരിമാമ വാർഡന്റെ ഓഫീസിലേക്ക് പോവുന്നത് നോക്കി നിൽക്കുകയായിരുന്നു ഞാൻ . എന്തിനാവും ഒരു വാക്കു പോലും പറയാതെ ഹരിമാമ ഇങ്ങോട്ട് വന്നത് . എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്യ .
അല്ല , ഞാൻ ഹരിമാമയെ നിങ്ങൾക്ക് പരിജയ പെടുത്തിയില്ലല്ലോ . ഹരിമാമ എന്റെ പപ്പയുടെ ബിസിനസ് പാർട്ണർ ആണ് . എന്റെ അമ്മക്ക് സ്ഥാനം കൊണ്ടും പെരുമാറ്റം കൊണ്ടും സ്വന്തം ബ്രദർ തന്നെയായിരുന്നു . പിന്നെ ഈ എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ഹരിമാമ .
ഹരിമാമ ഒരു ബാച്ചിലർ ആണ് . അതിനു പിന്നിൽ ഒരു നഷ്ട്ട പ്രണയം ഉണ്ട് . അതൊക്കെ ഞാൻ പിന്നെ പറയാം .
എന്റെ അമ്മയുടെ മരണശേഷം എനിക്ക് ഒരു അമ്മയുടെയും അപ്പയുടെയും സ്നേഹം തന്നത് ഹരിമാമ ആയിരുന്നു . എന്റെ അമ്മയെ പോലെ എന്നെ നല്ല ഒരു ഡാൻസർ & സിങ്ങർ ആക്കാൻ ഹരിമാമ ആയിരുന്നു മുൻകൈ എടുത്തിരുന്നത് . എന്നെ മാർഷൽ ആർട്സ് , കരാട്ടെ , ബോക്സിങ് ഒക്കെ പഠിക്കാൻ വിട്ടത് ഹരിമാമ ആയിരുന്നു .
എനിക്ക് പാലക്കാട് കോളേജിൽ അഡ്മിഷൻ കിട്ടിയെന്ന് അറിഞ്ഞപ്പോൾ ഹരിമാമ ആദ്യമൊക്കെ പോവണ്ടാന്ന് പറഞ്ഞിരുന്നെങ്കിലും , എന്റെ വാശിക്കുമുന്നിൽ ഹരിമാമ തോറ്റുപോയി .
ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴായിരുന്നു ഹരിമാമ വന്നെന്നെ തട്ടി വിളിച്ചത് .
” ഹലോ , ഇതെന്ത് ആലോചിച്ചു നിൽക്കുവാ ”
” ഏയ് ഒന്നുല്ല്യ , ഹരിമാമ എന്തിനാ പെട്ടെന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ ഇങ്ങോട്ട് വന്നേ ”
” എനിക്കെന്തോ നിന്നെ കാണാൻ തോന്നി അപ്പോൾ വന്നു ”
” അതെയോ ” ☺
കുറച്ച് നേരം ഞങ്ങൾ സംസാരിച്ചിരുന്നു . പിന്നെ പുറത്തേക്കൊക്കെ ഒന്നിറങ്ങി . ഹരിമാമയുടെ കൂടെ പുറത്ത് പോയി ചിക്കൻ ബ്രോസ്റ്റ് അടിച്ചു .
അപ്പോഴാണ് ഹരിമാമ പറഞ്ഞത് ബിസിനസ്സിന്റെ ആവശ്യത്തിനായി ഹരിമാമ ഇവിടെയൊക്കെ തന്നെ കാണുമെന്നു . സാരല്ല്യ , ഞാൻ ഹോസ്റ്റലിൽ ആയത് നന്നായി . ഇല്ലേൽ എന്റെ കുരുത്തക്കേട് ഹരിമാമക്കൊരു തലവേദന ആയേനെ……
ഈവെനിംഗിൽ ഹോസ്റ്റലിൽ എത്തിയപ്പോൾ എല്ലാം കൂടി ടിവിയുടെ മുന്നിലായിരുന്നു . ഞാൻ കുളിച് ഫ്രഷ് ആയതിനു ശേഷം അവരോടൊപ്പം ചേർന്നു .
അപ്പോഴാണ് ടീച്ചറമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത് .
” നാളെ സൺഡേ ആയിട്ട് നിങ്ങൾക്കെന്താ പരിപാടി ”
എല്ലാരും പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ , ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം ടീച്ചറമ്മ പറഞ്ഞു . വേറെ ഒന്നുമല്ല . നാളെ എല്ലാർക്കും കൂടി ഔട്ടിങ്ങിനു പോയാലോന്നു .
” ഡബിൾ ok ”
എല്ലാരും ഫുൾ ഹാപ്പിയായി . ഒന്നും പ്ലാൻ ചെയ്യാതെ ഞങ്ങളൊക്കെ പോയി കിടന്നുറങ്ങി .
രാവിലെ എണീറ്റപ്പോൾ തന്നെ ഫുൾ ഹാപ്പി മൂട് ആയിരുന്നു . ഞാൻ ബ്ലൂ ജീൻസ് & യെല്ലോ ടോപ് ഇട്ടു താഴേക്ക് ഇറങ്ങിയപ്പോഴേക്കും എല്ലാരും റെഡി ആയി നിൽക്കായിരുന്നു .
” ടീച്ചറമ്മേ , പോവാം ”
” ആ പോവാം മക്കളെ ”
ഞങ്ങൾ എല്ലാരും ഒരുമിച്ചിറങ്ങി . ആദ്യം തന്നെ മലമ്പുഴ ഡാം കാണാൻ പോയി . ഉച്ചവരെ അവിടെ കറങ്ങി . ശരിക്കും അടിപൊളി ആയിരുന്നു .
ഉച്ചക്ക് ശേഷം , ഞങ്ങൾ ഷോപ്പിംഗ് മാളിൽ കയറി , നല്ല അടിപൊളി ചിക്കൻ ബിരിയാണി കഴിച്ചു . ശേഷം കുറച്ച് ഷോപ്പിംഗ് നടത്തി . പിന്നെ ഫിലിമിന് കയറി .
അതൊരു ലവ് സ്റ്റോറി ആയതോണ്ട് എനിക്കൊട്ടും ഇഷ്ട്ടായില്ല . ഞാൻ അവിടെന്ന് പുറത്തേക്കിറങ്ങി . ഗെയിം സെക്ഷനിൽ പോയി കുറച്ച് നേരം പിള്ളേരുടെ കൂടെ കളിച്ചു .
അതിൽ ഒരു കൊച്ചു പയ്യൻ എന്റെ കൂളിംഗ് ഗ്ലാസ് എടുത്തോടി . ഞാൻ അവന്റെ പിറകെയും . ഓടി ഓടി അവൻ ലിഫ്റ്റിൽ കയറി. ഒപ്പം ഞാനും കയറിയപ്പോൾ അവൻ ആ കൂളിംഗ് ഗ്ലാസ് താഴെ ഇട്ടു.
ഞാൻ അതെടുക്കാൻ കുനിഞ്ഞപ്പോൾ ലിഫ്റ്റിൽ നിൽക്കുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി . അത് നമ്മുടെ ആർമി ആയിരുന്നു . പെട്ടെന്ന് ആർമിയെ കണ്ട ആ ഷോക്കിൽ ഞാൻ അന്തം വിട്ട് നിന്നു.
ഈ സമയം കൊണ്ട് ആ ചെക്കൻ പുറത്തേക്കുള്ള ഡോറിന്റെ അടുത്തുള്ള നമ്പേഴ്സ് എല്ലാം കൂടി ഒരുമിച്ച് ഞെക്കി . എന്നിട്ട് ഒരൊറ്റ ഓട്ടം .
അവൻ ഓടുന്നത് കണ്ടപ്പോൾ ഞാൻ ആർമിയിൽ നിന്നും കണ്ണെടുത്തു . എന്നെ അന്ന് മൈന്റ് ചെയ്യാതെ കാർ എടുത്ത് പോയതാണ് എന്റെ മൈൻഡിൽ ആദ്യം വന്നത് . അത് കൊണ്ട് തന്നെ ഞാൻ അവനെ കണ്ടിട്ടും കാണാത്ത പോലെ പുറത്തിറങ്ങാൻ തുനിഞ്ഞതും ലിഫ്റ്റ് വളരെ പെട്ടെന്നു അടഞ്ഞു . എനിക്ക് പുറത്ത് കടക്കാൻ കഴിഞ്ഞില്ല .
ലിഫ്റ്റ് വളരെ സ്പീഡിൽ താഴേക്ക് പോയി . ഞാൻ പെട്ടന്ന് പേടിച് പുറകോട്ടു പോയി . ബാലൻസ് കിട്ടാതെ ഞാൻ വീഴാൻ പോയപ്പോൾ , ഒരു ബലിഷ്ഠമായ കൈകൾ എന്നെ മുറുക്കി ചുറ്റി പിടിച്ചു .
ആ കൈകൾ ദേഷ്യത്തോടെ വിടിയ്ക്കാൻ ഞാൻ നോക്കിയപ്പോൾ ഞങ്ങൾ രണ്ടു പേരും കൂടി താഴേക്ക് പതിച്ചു .
താഴെ പോയി നിന്ന ലിഫ്റ്റ് വീണ്ടും മുകളിലേക്ക് പോയി . ഒന്നിനെയും പേടിക്കാതിരുന്ന ഞാൻ പെട്ടെന്ന് ഒന്ന് പേടിച്ചു . ലിഫ്റ്റിൽ കുലുക്കം കൂടിയപ്പോൾ ഞാൻ ആർമിയുടെ നെഞ്ചിലേക്ക് മുഖം അമർത്തി .
പെട്ടെന്ന് ലിഫ്റ്റ് മുകളിൽ സ്റ്റെക്ക് ആയി നിന്നു . അപ്പോൾ ഞാൻ മുഖമുയർത്തിയൊന്നു നോക്കിയപ്പോൾ ആർമി അവന്റെ കൈകൾ കൊണ്ട് എനിക്കൊരു കവചം തീർത്തിരുന്നു .
ഞാൻ പെട്ടെന്ന് തന്നെ ആർമിയുടെ കരങ്ങൾ എന്നിൽ നിന്നും അടർത്തി കുറച്ച് മാറി നിന്നു . ലിഫ്റ്റിൽ കറന്റ് പോയി. ചൂടെടുക്കാൻ തുടങ്ങി . കുറച്ചു നേരം കൂടി അതിനകത്തു നിന്നാൽ ശ്വാസം കിട്ടില്ലെന്ന് ഉറപ്പാണ് .
ലിഫ്റ്റ് മെല്ലെ ചലിക്കാൻ തുടങ്ങി . ലിഫ്റ്റ് വളരെ പതിയെ താഴേക്ക് പോയി . ഡോർ തുറന്നപ്പോൾ തന്നെ താഴെ ഒരുപാടു പേര് ഉണ്ടായിരുന്നു .
സെക്യൂരിറ്റി ഗാർഡ്‌സ് , ലിഫ്റ്റ് ഓപ്പറേറ്റർ , പിന്നെ അസിസ്റ്റന്റ് മാനേജർ , മറ്റു അസ്സിസ്റ്റൻസ് . ടീച്ചറമ്മയും പിള്ളേരും എന്റെ അടുത്തേക്കോടി വന്നു.
പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ടീച്ചറമ്മയോടു ഇപ്പൊ വരാം എന്ന് പറഞ്ഞു പുറത്തേക്കോടി …….
( തുടരും )

by