17/04/2026

താലി ബന്ധനം : ഭാഗം 10

രചന – സെലുനിസു

അവൾ പതിയെ ഹരിയുടെ ബാക്കിലേക്ക് നീങ്ങി നിന്നു……

ഏഹ്… നീ എന്താടി അവന്റെ പുറകിൽ പോയി നിക്കുന്നത്….ഒളിച്ചു കളിക്കാതെ …ഇങ് മുന്നോട്ട് വാടി… കാണട്ടെ…..എന്നും പറഞ്ഞവൻ ഹരിക്ക് പുറകിൽ നിൽക്കുന്നവളെ വലിച്ചു മുന്നിലേക്കിട്ടു….

ഇവളെന്താടാ മുഖത്തോട്ട് നോക്കാതെ താഴേക്ക് നോക്കി നിൽക്കുന്നത്…. എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ….. എന്താടാ ഹരി…. ഇവളെ പ്രശ്നം…

ആ…. എനിക്കറിയില്ല…. എന്നും പറഞ്ഞു ഹരി കൈ മലർത്തിയതും ലച്ചു മുഖം ഉയർത്തി അവനെ നോക്കി…..

അയ്യോ…. ദേടാ ഹരി അവളെ ചുണ്ട് പൊട്ടിയിരിക്കുന്നു….. ഇതെങ്ങനാടി….

അത്… അത് ഞാൻ കുളിമുറിയിൽ തെന്നി വീണപ്പോ ചുമരിൽ ഇടിച്ചതാ…. എന്ന് വിക്കി വിക്കി പറയുന്നവളെ കാണേ
ഹരിക്കും ദാസിനും ചിരി വന്നിരുന്നു….

പക്ഷേ ഇത് കണ്ടിട്ട് ചുമരിൽ ഇടിച്ചതാണെന്ന് തോന്നുന്നില്ല…. ആരോ കടിച്ചത് പോലുണ്ട് ഇനി ഉറുമ്പ് വല്ലതും ആണോടി എന്ന് ദാസ് ചോദിച്ചതും അവളൊന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി…അവളുടെ നോട്ടവും നിൽപ്പും ഒക്കെ കൂടെ ആയതും ഹരിയും ദാസും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു…. അത് കണ്ട് ലച്ചു അവരെ ഒന്ന് നോക്കി അടുക്കളയിലേക്ക് ഓടി…..

അവൾ പോയതും ഹരി ദാസിന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു…

എന്തിനാടാ…..പാവം ആകെ ചമ്മി ഒരു പരുവമായിട്ടുണ്ട്… നീ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോ മുറിവിന്റെ കാരണവും പറഞ്ഞു വരുന്നില്ലെന്ന് പറഞ്ഞതാ അവൾ

നീ കാരണം അല്ലേ ഒക്കെ ….

അതിന് നിനക്ക് നഷ്ടമൊന്നും ഇല്ലല്ലോ… എന്റെ പെണ്ണല്ലേ…. ഞാൻ ചെലപ്പോ പിച്ചും മാന്തും കടിക്കും…അതെന്റെ ഇഷ്ട്ടം….

ആ മനുഷ്യന്റെ ജന്മം അല്ലല്ലോ അപ്പൊ നിന്നിൽ നിന്ന് ഇതിലും കൂടുതൽ പ്രതീക്ഷിക്കാം….പാവം കൊച്ച് ഇനി എന്തൊക്കെ അനുഭവിക്കണോ എന്തോ…..

നീ പോടാ…പട്ടി…

നീ പോടാ തെണ്ടി….

ഓ… തൊടങ്ങിയോ രണ്ടും കൂടെ… പോത്ത് പോലെ വളർന്നല്ലോ… എന്നിട്ടും പിള്ളേരെ പോലെ വഴക്കുണ്ടാക്കുന്നു…..

ഒരുപ്പാട് നാളായില്ലേ അമ്മാ ഞങ്ങൾ കണ്ടിട്ട് അതിന്റെ സ്നേഹ പ്രകടനമാണിതൊക്കെ…അല്ലേടാ ദാസപ്പാ…

അല്ല പിന്നെ…. അമ്മ ആ ജ്യൂസ് ഇങ് തന്നേ… അത് കുടിച്ചിട്ട് വേണം എനിക്ക് പോവാൻ…

എന്താടാ ഇത്ര ധൃതി…കുറച്ചു കഴിഞ്ഞ് പോവാം….

നിന്റെ ആ ഹിറ്റ്ലർസ് അമ്മാവൻമാർ വരുന്നതിന് മുൻപ് എനിക്ക് ഇവിടുന്ന് സ്കൂട്ടാവണം…ഇല്ലേൽ ചോദ്യങ്ങൾ കൊണ്ട് മനുഷ്യന്റെ വായേലേ വെള്ളം വറ്റിച്ചെടുക്കും….
അവരെപ്പോഴാടാ വരാ .

ആറു മണിയാവും….

അയ്യോ അപ്പൊ ടൈം പോയി….
ന്നാ പിടിച്ചോ ഗ്ലാസ്‌….

ഡാ… ഞാൻ കൊണ്ട് വന്ന സാധനം വേണ്ടേ…

അതും കൊണ്ട് നാളെ കാണാം എന്നും പറഞ്ഞവൻ വണ്ടിയിൽ കയറി ഓടിച്ചു പോയതും ഹരി അവന്റെ പോക്ക് കണ്ട് ഒന്ന് ചിരിച്ചു തിരിയവേ….അടുക്കളയുടെ വാതിൽക്കൽ രൂക്ഷമായി തന്നേ നോക്കി നിൽക്കുന്നവളെ കാണേ അവനൊന്ന് ഇളിച്ചു കാണിച്ചു….

എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കാ എന്നും ചോദിച്ചവൻ ലച്ചുവിന്റെ കയ്യിലേക്ക് ഗ്ലാസ്‌ വെച്ച് കൊടുത്ത് മുറിയിലേക്ക് പോവാൻ ഒരുങ്ങിയതും ഗ്ലാസ്‌ ടേബിളിൽ വെച്ചവൾ അവന്റെ മുന്നിലേക്ക് ചെന്ന് നിന്നു….

മ്മ്… എന്താടി….

ദാസേട്ടനോട് എല്ലാം പറഞ്ഞിട്ടുണ്ടല്ലേ…

എന്ത് പറഞ്ഞൂന്ന്….

അതും ഇനി ഞാൻ വിശദീകരിച്ചു തരണമായിരിക്കും….

ആ… ചിലപ്പോ വേണ്ടി വരും….അവനോട് ഞാൻ എന്തെല്ലാം പറയാറുണ്ട്…. അതിൽ ഏതാ നീ ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലാവണ്ടേ…

ചുമ്മാ പൊട്ടൻ കളിക്കല്ലേ ഹരിയേട്ടാ… ഞാൻ ചോദിക്കുന്നത് എന്താന്ന് ഹരിയേട്ടന് നന്നായിട്ടറിയാം….മനഃപൂർവം അറിയാത്ത പോലെ അഭിനയിക്കുവല്ലേ…പറ കുളക്കടവിൽ വെച്ച് നടന്നതെല്ലാം ദാസേട്ടനോട് പറഞ്ഞോ….

പറഞ്ഞു…. അത് മാത്രം അല്ല…. ഞാൻ ഇവിടെ വന്നപ്പോ തൊട്ട് നമ്മൾ തമ്മിൽ ഉണ്ടായതെല്ലാം പറഞ്ഞു…. എന്നവൻ പറഞ്ഞതും അവളവനെ പല്ലിറുമ്പി നോക്കി അടുക്കളയിലേക്ക് നടന്നു…..

ശെടാ…. ഈ പെണ്ണ് എന്റെ മുന്നിൽ മാത്രം എന്താ ഇങ്ങനെ.മറ്റുള്ളോരുടെ മുന്നിൽ നിൽക്കുമ്പോൾ അവളുടെ വായിൽ നാവുണ്ടോന്ന് വിരലിട്ട് നോക്കണം…..ഇതിപ്പോ പിണങ്ങാനേ നേരം ഉള്ളോലോ……എന്നെല്ലാം സ്വയം പറഞ്ഞവൻ നടക്കുന്നതിനിടയിൽ എതിരെ വന്ന ശ്രീയുമായി കൂട്ടി മുട്ടി…

എന്താ ഹരിയേട്ടാ… ഈ ലോകത്തൊന്നും അല്ലേ….

അല്ലെടി പരലോകത്താ… എന്തേ നീ പോരുന്നോ…

ഹരിയേട്ടൻ വിളിച്ചാ ഞാൻ ഏത് ലോകത്തിലേക്കും വരും എന്നും പറഞ്ഞവൾ തുടരെ തുടരെ കണ്ണ് ചിമ്മി കാണിച്ചു….

അയ്യേ… പോടീ…. ശവമേ….

ശവം നിങ്ങടെ മറ്റവൾ….. അല്ല നിങ്ങടെ വാല് പോയോ….

ആ പോയി… എന്ത്യേ….

ഒന്നൂല്ല ചുമ്മാ ചോദിച്ചെന്നേ ഒള്ളു….

മ്മ്… അല്ല എവിടെ നിന്റെ വാല് നീരാട്ട് കഴിഞ്ഞില്ലേ…

കഴിഞ്ഞല്ലോ…. അവൾ ദേ ഇപ്പൊ വരും…..

എന്നവൾ പറഞ്ഞതും അവനൊന്ന് മൂളി കൊണ്ട് മുകളിലേക്ക് കയറി….

കുളി കഴിഞ്ഞു ബാത്റൂമിൽ നിന്ന് ഇറങ്ങിയതും ടേബിളിൽ ഇരിക്കുന്ന തന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടവൻ തല തുവർത്തി കൊണ്ട് അങ്ങോട്ട് നടന്നു. ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന ഫോട്ടോയും നമ്പറും കണ്ടവൻ ചിരിച്ചു കൊണ്ട് ഫോൺ എടുത്ത് ബാൽക്കണിയിലേക്കിറങ്ങി….

ഏയ്‌… നിഷ….. ഹൗ ആർ യൂ…..

പോടാ…നീ മിണ്ടണ്ട….. പോയിട്ട് ഇത് വരെ ഒരു മെസ്സേജ് പോലും അയച്ചില്ല… എന്നിട്ടവൻ സുഖ വിവരം അന്വേഷിക്കുന്നു…….

സോറി ഡീ… തിരക്കിലായി പോയി….
ഇന്ന് വിളിക്കണംന്ന് വെച്ചിരിക്കുവായിരുന്നു….

ഇനി അത് പറഞ്ഞോ…

ഏയ്‌ സാത്യാടി…. എന്നിട്ട് നമ്മുടെ ബാക്കി ടീംസ് എന്ത് പറയുന്നു…

അവര് ഹോസ്റ്റലിൽ കാണും…. നീ ഇല്ലാഞ്ഞിട്ടിവിടെ ഭയങ്കര ബോറടിയാടാ… എന്നാ വരുന്നേ….

ഞാൻ ഇന്നലെ വന്നല്ലേ ഒള്ളു…. സസ്പെൻഷൻ തീരുന്നതിന്റെ തലേ ദിവസം അങ്ങെത്താം….

മ്മ്… എന്നിട്ട് അമ്മ എന്ത് പറയുന്നു….

കുഴപ്പമൊന്നും ഇല്ലെടി സുഖായിട്ടിരിക്കുന്നു…..

സസ്പെൻഷന്റെ കാര്യം വീട്ടിലറിഞ്ഞിട്ട് പ്രശ്നമായോടാ…നിന്റെ വീട്ടിലറിയിക്കല്ലേന്ന് ഞങ്ങളാ പ്രിൻസിയുടെ കാൽ പിടിച്ചു പറഞ്ഞതാ…..ആ പരട്ട കേട്ടില്ല….

ഹ്മ്മ്… അമ്മാവൻ ഒരു യുദ്ധത്തിനുള്ള പുറപ്പാടായിരുന്നു… ഞാൻ രണ്ട് ഡയലോഗ് പറഞ്ഞങ് സ്കൂട്ടായി….

ഡയലോഗടിക്കാൻ അല്ലേലും നിന്നെ കഴിഞ്ഞല്ലേ ആളൊള്ളൂ…..
അല്ലെങ്കിലും നീ എന്തിനാടാ ആ വഴക്കിനിടക്ക് കയറി ചെന്നത്…തന്നെയുമല്ല സസ്പെൻഷൻ കിട്ടിയ നിന്റെ മുഖത്തു സങ്കടത്തിന് പകരം ഒരു വല്ലാത്ത ചിരിയും സന്തോഷമൊക്കെ ഉണ്ടായിരുന്നു… എന്താടാ കാര്യം….

എന്ത് കാര്യം ചുമ്മാ അങ്ങ് കയറി കൊടുത്തു അത്രേ ഓള്ളെടി…

മ്മ്…. ശരിയെന്നാ….. എന്നിട്ട് നിന്റെ ദാസപ്പനെ മീറ്റിയ്തോടാ….

ആ… അവൻ ഇത് വരെ ഇവിടെ ഉണ്ടായിരുന്നു…. ഇപ്പൊ പോയതേ ഒള്ളു….

നിന്റെ നാടും വീട്ടുക്കാരേം ഒക്കെ കാണാൻ ഞങ്ങൾക്കും ഉണ്ട് ആഗ്രഹം….

സസ്‌പെൻഷൻ വാങ്ങി…. അടുത്ത വണ്ടിക്ക് കയറിയിങ് പോര്…

അയ്യടാ…. എക്സാം അടുക്കാറായി മോനേ…. അതിലെങ്ങാൻ പൊട്ടിയാൽ എന്റെ പപ്പ എന്നെ വെച്ചേക്കില്ല….അത് കൊണ്ട് എക്സാം കഴിഞ്ഞിട്ട് നമുക്ക് പൊളിക്കാം…..

ഓക്കേ ഡൺ അനിയോടും കിരണിനോടും ഞാൻ വിളിച്ചോളാം ന്നു പറഞ്ഞേക്ക്….

ഓക്കേ.. ഡാ…. അപ്പൊ നാളെ വിളിച്ചേക്കണം….

മ്മ്… ഓക്കേ…

അപ്പൊ ബൈ ഡാ….. ടേക്ക് കെയർ ഉമ്മ….

ബൈ… ഉമ്മ…. എന്നും പറഞ്ഞവൻ ഫോണിൽ ചുണ്ട് ചേർത്ത് ബെഡിൽ നിന്ന് എണീറ്റതും ഡോറിന്റെ അവിടെ നെറ്റി ചുളിച്ചു മുഖവും വീർപ്പിച്ചു നിക്കുന്ന ലച്ചുവിനെ കണ്ടവൻ തിരിഞ്ഞു നിന്ന് നാവ് കടിച്ചു…

ചായ എടുത്ത് വെച്ചേക്കുന്നു എന്നും പറഞ്ഞു പോയവളെ നോക്കി അവനൊന്ന് നെടു വീർപ്പിട്ടു…

പൂർത്തിയായി….എന്ന് സ്വയം പറഞ്ഞവൻ ഫോൺ ടേബിളിലേക്ക് വെച്ച്. കബോർഡിൽ നിന്ന് ഒരു ടീ ഷർട്ട് എടുത്തിട്ട് പുറത്തേക്കിറങ്ങി….

ആഹാ… അമ്മാവൻസ് എപ്പോ എത്തി….

ഞങ്ങൾ കുറച്ചു നേരമായി…. നീ എന്തെടുക്കുവായിരുന്നു….

ഫ്രണ്ട് വിളിച്ചിരുന്നു….സംസാരിച്ചിരുന്നു പോയി…എന്നും പറഞ്ഞവൻ ലച്ചുവിനെ ഒന്ന് നോക്കിയതും അവൻ നോക്കുന്നത് കണ്ട ഉടനെ അവളവനിൽ നിന്ന് മുഖം തിരിച്ചു……

മ്മ്…. ക്ലാസ്സ്‌ ഒക്കെ അവർ വിട്ട് തരില്ലേ…..

ഹ്മ്മ്…. വിടും…..വല്ല്യമ്മാവാ…

മ്മ്…എന്നാ ഇരുന്ന് ചായ കുടിക്ക്….

എന്ന് മാധവൻ പറഞ്ഞതും അവൻ ചെയറിലേക്കിരുന്നു.., പല തവണ ലച്ചുവിനെ നോക്കിയെങ്കിലും അവളിൽ നിന്ന് അറിയാതെ പോലും ഒരു നോട്ടം അവനിലേക്കെത്താത്തതിൽ അവന് ദേഷ്യവും സങ്കടവും തോന്നി….

ചായ കുടി കഴിഞ് …
ഹാളിലെ സോഫയിൽ ഫോണിൽ ഓരോന്ന് കണ്ട് കിടക്കുമ്പോഴാണ് ശ്രീയും കിച്ചുവും അടുത്ത് വന്നു ഇരുന്നത്……

ഹരിയേട്ടാ…..

മ്മ്…. എന്താ…..

അതേയ്….

ഏത്….

അതല്ല….

ഏതല്ല…. നിന്ന് ബബബ അടിക്കാതെ കാര്യം പറയെടി…

ഹരിയേട്ടാ നാളെ സൺ‌ഡേ അല്ലേ…

ആഹ്‌ണോ…. എനിക്കറിയില്ല…..

എന്നാ ഞങ്ങൾക്കറിയാം.. നാളെ സൺ‌ഡേ ആണ്…നാളെ ഞങ്ങളെ ഒന്ന് ബീച്ചിൽ കൊണ്ടോവോ….

അയ്യാ…എനിക്കെങ്ങും വയ്യാ….. ബീച്ചിൽ കൊണ്ടോവാൻ പറ്റിയ രണ്ട് സാധനങ്ങൾ….പോയി നിങ്ങടെ ഡാഡിമാരോട് പറ….

അവര് കൊണ്ടോവില്ല…അത് ഞങ്ങളെ പോലെ തന്നെ ഹരിയേട്ടനും അറിയാവുന്നതല്ലേ….

സോറി കിച്ചു… ദാസിന്റെ അടുത്ത് ഉള്ളത് ബൈക്കാണ്… അതിൽ മൂന്ന് പേരും കൂടെ പോയാ സീനാവും…. പിന്നെ ഓട്ടോ പിടിച്ചു നിങ്ങളെ കടല് കൊണ്ടോയി കാണിക്കാനൊന്നും എന്നെ കിട്ടില്ല….

അതൊന്നും വേണ്ടാ…. നാളെ അച്ഛനും ചെറിയച്ഛനൊക്കെ ലീവല്ലേ….. നമുക്ക് അവരെ കാർ എടുക്കാം.

അതിന് …. അവര് സമ്മതിക്കോ.

അവരെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു….

ഹ്മ്മ്…ഞാനൊന്ന് നോക്കട്ടെ…ഡീ .ശ്രീ എന്റെ കാലിനെന്തോ ഭയങ്കര വേദന…. ഒന്ന് തിരുമ്മി താടി എന്നും പറഞ്ഞവൻ കാല് അവൾക്ക് നേരെ നീട്ടി വെച്ചതും അവൾ ദയനീയമായി ഹരിയെ ഒന്ന് നോക്കി…

എന്തേ പറ്റില്ലേ…. എന്നാ വേണ്ടാ….കടല് നമുക്ക് പിന്നെ കാണാം എന്നവൻ പറഞ്ഞ ഉടൻ തന്നെ അവന്റെ കാൽ എടുത്ത് മടിയിലേക്ക് വെച്ചവൾ തിരുമ്മാൻ തുടങ്ങി…. അത് കണ്ട് പൊട്ടി ചിരിച്ചു അവിടുന്ന് പോകാൻ ഒരുങ്ങിയ കിച്ചുവിനെ അവൻ കൈകൊട്ടി വിളിച്ചു..

എങ്ങോട്ടാ….. ദേ എന്റെ തലയും ഭയങ്കര വേദന ഒന്ന് മസ്സാജ് ചെയ്ത് തന്നേ… എന്നും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു അവന്റെ തലക്ക് ഭാഗത്തിരുത്തിയതും അവൾ ചുണ്ട് ചുള്ക്കി ശ്രീയെ നോക്കവേ….അവൾ വാ പൊത്തി ചിരിക്കുവായിരുന്നു .. അത് കണ്ട് കിച്ചു ഒന്ന് പല്ലിറുമ്പി ഹരിയുടെ തലയിലേക്ക് കൈ വെച്ചു മസ്സാജ് ചെയ്യാൻ തുടങ്ങി……

അങ്ങനെ രണ്ട് പേരേയും ബീച്ചിൽ പോകുന്ന കാര്യവും പറഞ്ഞവൻ കുറച്ചു നേരം അവിടെ നിർത്തിച്ചു…അവസാനം കൈ വേദനിക്കുന്നു എന്നൊക്കെ പറഞ്ഞു കെഞ്ചിയപ്പൊ അവൻ അവരോട് പൊക്കോളാൻ പറഞ്ഞു..

കുറച്ചു കഴിഞ്ഞു എല്ലാവരും ഒരുമിച്ചിരുന്നു അത്താഴവും കഴിച്ചു അവരുടേതായ ലോകത്തിലേക്ക് തിരിഞ്ഞു….. ഈ സമയങ്ങളിലെല്ലാം ലച്ചുവിനെ കാണാൻ ഹരി ഒരുപ്പാട് ശ്രമിച്ചെങ്കിലും അവൾ മനഃപൂർവ്വം പിടി കൊടുക്കാതെ അടുക്കളയിൽ ശാരുവിന്റെയും ശ്യാമയുടെയും കൂടെ ചുറ്റി പറ്റി നിക്കുന്നത് കാണേ ഹരിക്ക് നന്നേ ദേഷ്യം വന്നിരുന്നു…..മുറിയിലെത്തി ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞവൻ മുടിയിൽ ഒന്ന് പിച്ചി വലിച്ചു….. അവൾ മിണ്ടാതെ നടക്കും തോറും മനസ്സിന് എന്തോ ഒരു പിടച്ചിൽ… നെഞ്ചിലൊന്ന് കൈ വെച്ച് ബെഡിൽ കിടക്കാൻ വേണ്ടി കട്ടിലിൽ നിന്ന് ഫോൺ എടുത്ത് ടേബിളിലേക്ക് വെക്കവേ ഒഴിഞ്ഞു കിടക്കുന്ന ജഗ്ഗിൽ അവന്റെ കണ്ണുകൾ പതിഞ്ഞു…..

നിന്നെ എന്റെ അടുത്തേക്ക് എത്തിക്കാനുള്ള വഴി കിട്ടിയെടി ….എന്നും പറഞ്ഞവൻ ചിരിച്ചു കൊണ്ട് ജഗ്ഗ്‌ കയ്യിൽ എടുത്ത് താഴേക്ക് നടന്നു…..

അമ്മാ…..

ആ എന്താടാ…..

ഇതിലൊന്ന് വെള്ളം നിറച്ചു തന്നേ എന്നും പറഞ്ഞവൻ മാലുവിന്റെ കയ്യിലേക്ക് ജഗ്ഗ്‌ വെച്ച് കൊടുത്തു…..
അമ്മാ എന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു….വെള്ളം കൊണ്ട് അമ്മ മുകളിലേക്ക് വന്നാ മതി…..

ഡാ… ചെക്കാ ഇതും കൊണ്ട് പോടാ… എനിക്ക് വയ്യാ ആ പടി കയറാൻ എന്ന് മാലു പറഞ്ഞു തീരുന്നതിന് മുൻപ് ഹരി ഓടി മുകളിൽ എത്തിയിരുന്നു…

അമ്മക്ക് വയ്യെന്ന് എനിക്കറിഞ്ഞൂടെ…. ഇനി അവൾ താനെ ഇങ്ങെത്തും എന്ന് സ്വയം പറഞ്ഞവൻ ഒന്ന് ചിരിച്ചു കൊണ്ട് റൂമിലേക്ക് കയറി…..

ഡീ…. ലച്ചു… നിനക്ക് കിടക്കാറായില്ലേ… നീ എന്തോന്നാ ഇവിടെ ചുറ്റി പറ്റി നിക്കുന്നേ….

ഒന്നൂല്ല അമ്മായി പോകുവാ….

മ്മ്…. ദേ ഇത് ഹരി മോന്റെ റൂമിൽ വെച്ചേക്ക്….

അത് അമ്മായി
ഞാൻ… എനിക്ക്….

എന്താടി ഒരു ജഗ്ഗ്‌ വെള്ളം കൊണ്ട് കൊടുക്കാൻ നിനക്ക് വയ്യേ…..എങ്കി ഞാൻ നിന്റെ അച്ഛനെ വിളിക്കാം…

വേണ്ടാ.. ഞാൻ കൊണ്ട് കൊടുത്തോളാം എന്നും പറഞവൾ മാലുവിന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങിയതും മാലു ഒന്ന് മൂളിക്കൊണ്ട് അവിടെ നിന്ന് പോയി….

എന്റെ കൃഷ്ണാ….. ഇനി ഹരിയേട്ടൻ എന്തൊക്കെ ചെയ്യുവോ എന്തോ….. ഇത്രേം നേരം മിണ്ടാതിരുന്നത് മനഃപൂർവ്വം തന്നെയാ…. അതിനുള്ളതൊക്കെ ചെന്നാ കിട്ടും ഉറപ്പാ…. ശോ…. എനിക്ക് വയ്യാ….. എന്നും പറഞ്ഞവൾ നിവർത്തിയില്ലാതെ പടികൾ ഓരോന്നായി കയറാൻ തുടങ്ങി……പടികളുടെ എണ്ണം കുറയും തോറും അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടാൻ തുടങ്ങി…..

തുടരും