17/04/2026

നീർമാതളം പൂത്തപ്പോൾ : ഭാഗം 09

രചന – ലക്ഷ്മി ലച്ചു

ഡാ പരനാറി ചേട്ടാ…….

ഞാനും ഋതുവും തിരിഞ്ഞു നോക്കുമ്പോൾ.

മുറിയുടെ വാതിൽക്കൽ സംഹാര രൂപത്തിൽ നിൽക്കുന്ന എന്റെ പൊന്നു പെങ്ങൾ ആരതി.

ആദിയേട്ടാ എന്താ ഇതു. ഞാൻ ആദിയേട്ടനെ കുറിച്ചു ഇങ്ങനെ ഒന്നും അല്ല വിചാരിച്ചത്
ഇതു മോശം ആയി പോയി ആദിയേട്ടാ…

അതും പറഞ്ഞു അവൾ മുറിയില്ലേക്ക് കയറി വന്നു. പുറകെ വിഷ്ണു അളിയനും

അളിയനെ കണ്ടപ്പോൾ എന്റെ ഫ്യൂസ്‌ ഫുൾ ഒറ്റയടിക്ക് അടിച്ചുപോയി

ഋതു നിനക്കു പോലും സ്വബോധം ഇല്ലാതെ ആയോ. ഞാൻ ഇങ്ങനെ ഒന്നും അല്ല ഋതു നിന്നെ കണ്ടേ.എനിക്കു നിന്നിൽ ഉള്ള വിശ്വാസം നീ ആയിട്ടു ഇപ്പോൾ ഇല്ലാതാക്കി.
അതിനു ഉദാഹരണം ആണ്.ആദിയേട്ടൻ നിന്റെ മുറിയിൽ നിൽക്കാൻ ഉള്ള സാഹചര്യം.

എന്നാലും ഋതു നീ…..

ശെടാ ഇവൾ എന്റെ പെണ്ണിനെ കരയിപ്പിക്കുവാ.ഇവളെ അങ്ങു ഭിത്തിയിൽ ഓട്ടിച്ചാൽ എന്താ എന്റെ ദേവി…. ഞാൻ മനസ്സിൽ കരുതി

ഇതു മോശം ആണ് ഋതു. അതും നീ എന്നെയും കൂടെ ചതിച്ചില്ലേ.

അതു പറഞ്ഞു തീരും മുന്നേ ഋതു ഇരു കൈ യും മുഖത്തോട് ചേർത്തു അവൾ പൊട്ടി കരയാൻ തുടങ്ങി.

എന്റെ പെരുവിരൽ പെരുത്തു കയറി.

എന്നാൽ ദേഷ്യത്തോടെ ഋതുവിനോട് സംസാരിച്ചു നിന്ന ആരതിയുടെ മുഖത്തു ഇപ്പോൾ ഒരു ചെറു പുഞ്ചിരി വിടർന്നതു
ഞാൻ കണ്ടു.

ആയേ എന്റെ കാന്താരി കരയുവാ. നീ അപ്പോൾ എന്നെ കുറിച്ചു ഇങ്ങനെ ആണോ കരുതിയെക്കുന്നെ.

നീയും ആദിയേട്ടനും ഒന്നിക്കണം എന്നു ഒരുപാട് ഞാൻ ആഗ്രഹിച്ചതാടി. എന്നാൽ അതു നടന്നില്ല. ചിലപ്പോൾ ഇങ്ങനെ ഒന്നിക്കാൻ ആകും വിധി.

ആദിയേട്ടനു ഏതോ ഒരു പെണ്ണിനെ ഇഷ്ടം ആണെന്ന്. വിഷ്ണുയേട്ടൻ പറഞ്ഞപ്പോൾ.ഞാൻ നീ ആകും എന്നു പ്രീതിഷിച്ചില്ല.

എന്നാൽ ഇവിടെ വന്നിടം മുതൽ നിന്നോട് ആദിയേട്ടനു ഉള്ള സമീപനം എനിക്കു ചെറിയ ഒരു സംശയം ഉണ്ടാക്കി. എന്നാൽ ഇപ്പോൾ അതു കൺഫോം ആയി

എനിക്കു സന്തോഷമേ ഉള്ളടി. നീ ഞങ്ങളുടെ കുടുംബത്തിലേക്കു വരുന്നതിൽ. അതും പറഞ്ഞു ആരതി എന്നെ കെട്ടിപിടിച്ചു.

നീ എന്നെ അങ്ങു പേടിപ്പിച്ചു കളഞ്ഞല്ലൊടി

ചെറിയ പേടിയൊക്കെ വേണം മോനെ ആദി…

കഷ്ട്ടപ്പെട്ടു പുറകെ നടന്നാണ് ഇതിനെ ഒന്നു വളച്ചു എടുത്ത്.

എന്റെ പെണ്ണിനെ കരയിപ്പിച്ചപ്പോൾ സത്യത്തിൽ എന്റെ കണ്ട്രോൾ പോയി നിന്നെ തല്ലിയേനെ ഞാൻ.

ഓഹോ പെണ്ണിനെ കരയിപ്പിച്ചാൽ ആദിയേട്ടൻ എന്നെ തല്ലുമോ

സ്നേഹം ഉള്ള ഭർത്താക്കന്മാർ അങ്ങനെ ആണ് അല്ലെ വിഷ്ണുഅളിയ…..

ഞാൻ ഈ നാട്ടുക്കാരൻ അല്ല. എന്നെ അങ്ങു വിട്ടേരേ അളിയോ…..

അപ്പോൾ അളിയന് ഇവളെ പേടി ഉണ്ട് അല്ലേ

രാത്രിയിൽ എണ്ണം പറഞ്ഞുള്ള ഇടിയും പിച്ചും മാന്ദാലും പിന്നെ തറയിൽ കിടക്കാൻ വയ്യാത്തത് കൊണ്ടും അങ്ങു സഹിക്കുന്നു ഞാൻ.

വിഷ്ണുയേട്ടാ……
മതി നിറുത്തുന്നുണ്ടോ നിങ്ങളുടെ ഈ തമാശ പറച്ചിൽ.

തമാശ ഒന്നും അല്ല ആദിഅളിയ.ഞാൻ പറഞ്ഞത് സത്യം ആണ്.

നിങ്ങൾക് ഞാൻ വച്ചിട്ടുണ്ട്. അങ്ങു വന്നേരേ

അതും പറഞ്ഞു അവൾ തുള്ളിച്ചാടി അങ്ങു പോയി.

ഞാൻ പോയി ഒന്നു സോപ്പ് ഇടട്ടെ അല്ലേ ഇന്നും ഞാൻ തറയിൽ കിടക്കേണ്ടി വരും.ഋതു മോൻ നല്ല ഉറക്കാത്തില്ലാ. ഒന്നു ശ്രദ്ധിക്കാണേ..

ഞാൻ ശരി എന്ന് അർത്ഥത്തിൽ തലയാട്ടി.

ആദിയേട്ടനു ഇപ്പോൾ മതി ആയില്ലേ. നാണം കെട്ടു എന്റെ തൊലി ഉരിഞ്ഞു പോയ പോലെ ആയി.

അതു സാരം ഇല്ല.ഞാൻ ഒരു താലി ഈ കഴുത്തിൽ കെട്ടുമ്പോൾ ആ തൊലി അങ്ങു കുടിചെർന്നോളും.

ഒന്നു പോയി തരാമോ plz.

എടി നിന്റെ മുറി ഇനി എന്റെയും കൂടെ അല്ലേ. ഞാൻ എവിടെ പോകാനാ

അപ്പോഴേക്കും ഋതു എന്നെ പിടിച്ചു തള്ളി കൊണ്ടു റൂമിനു പുറത്തു എത്തിച്ചു.

ഡാ………

എന്തോന്നാടാ ഇതൊക്കെ ഇനി ഞാൻ എന്തൊക്കെ കാണണം.എന്റെ ദേവി

അതു കേട്ടതും ആമ തല ഉള്ളിലേക്ക് വലിക്കും പോലെ ഋതു മുറിയിലേക്ക് വലിഞ്ഞു. വാതിലും അടച്ചു.

ഡാ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു

എന്താടാ. ? എന്തെങ്കിലും പ്രശ്നം ഉണ്ടോ.?

നീ വാ പറയാം.

ഡാ ഞാൻ പുവ് എടുക്കാൻ പോയപ്പോൾ ഉണ്ണിയേട്ടനെ കാണാൻ ഇടയായി.

എന്നിട്ടു ഉണ്ണിയേട്ടൻ നിന്നോട് മിണ്ടിയോ ?

ഓ മിണ്ടി .മിണ്ടി കഴിഞ്ഞപ്പോൾ തോന്നി മിണ്ടണ്ടായിരുന്നു എന്നു.

അതു എന്താടാ അങ്ങനെ…

ഏട്ടത്തിക്ക് അകന്ന ഒരു ബന്ധു ഉണ്ടെടാ അദ്ദേഹം രണ്ട് കെട്ടിയതാണ് 55 വയസ്സ് എങ്കിലും പ്രായം വരും.

പുള്ളിക്കാരനു ഒരുപാട് സ്വത്തും കൈയിൽ പൂത്തപണവും ഉണ്ട് .

നീ ഇപ്പോൾ അയാളുടെ സ്വത്തിനെയും പണത്തിനെയും കുറിച്ച് പറയാതെ കാര്യത്തിലേക്ക് വാടാ.

അയാൾക്ക് നമ്മുടെ ഋതുവിനെ വിവാഹം ചെയ്താൽ കൊള്ളാമെന്ന് ഉണ്ടത്രേ. അയാൾ ഒരുതവണ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു അങ്ങനെയുള്ള പരിചയമാണ്.

എന്നിട്ട് നീ അതു കേട്ടു ഇങ്ങു പോന്നു അല്ലേ.?

നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ ?

ഞാൻ ഉണ്ണിയേട്ടനോട് ആയി പറഞ്ഞു പുത്ത പണമുണ്ടെങ്കിൽ ഭാര്യയും ഭർത്താവും കൂടി പോയിരുന്നു പുപ്പു ഒക്കെ തുടച്ചു വൃത്തിയാക്കു അല്ലാതെ അതിന് എന്റെ പെങ്ങളെ
കിട്ടില്ല എന്നു പറഞ്ഞു.

എന്നിട്ടു….?

അയാൾ ഈ വിവാഹം നടത്തിയെ തീരു എന്നു.വാക്കാൽ പറഞ്ഞു ഉറപ്പിച്ചു പോലും. ഉണ്ണിയേട്ടൻ അയാളുടെ കൈയിൽ നിന്നും ലക്ഷങ്ങൾ കടം വാങ്ങിയെന്നു. ഋതുവിനെ കല്ല്യാണം കഴിപ്പിച്ചു കൊടുക്കുവാണെങ്കിൽ അതൊന്നും തിരിച്ചു കൊടുക്കണ്ടാ എന്നു പറഞ്ഞെന്നു.

അതൊക്കെ നടക്കാത്ത സ്വപ്നം ആണെന്ന് പറഞ്ഞു ഞാൻ ഇങ്ങു പോന്നു.

നീ വിഷമിക്കതെടാ നമ്മൾ അവളേ അങ്ങനെ അങ്ങു വിട്ടു കൊടുക്കുമോ.

നമ്മുക്ക് പോകണ്ടേ. ഞാൻ വീട്ടിൽ പോയി കുളിച്ചു ഫ്രഷ് ആയിട്ടു ഇങ്ങു വരാം.

അതും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി

ആകാശനീല നിറമുള്ള വീതി ഉള്ള കസവിന്റെ സെറ്റുംമുണ്ടും ആയിരുന്നു ഞാൻ ഉടുത്തത്

ശ്രീയേട്ടന്റെ നിർബന്ധപ്രകാരം വർഷങ്ങൾക്കു ശേഷം എന്റെ കണ്ണുകൾക്കു ഞാൻ കണ്മഷി പകർന്നു.

പൂവ് വാങ്ങാൻ പോയപ്പോൾ എനിക്കു ആയി ശ്രീയേട്ടൻ വാങ്ങിയ രണ്ടുമുഴം മുല്ല പൂവ് എന്റെ കൈയില്ലേക്കു വച്ചു തന്നു.

കുറച്ചു പൂവ് ഞാൻ എന്റെ മുടിയിൽ ചൂടി.
കുറച്ചു ആരതിക്ക്‌ വേണ്ടി ഞാൻ മാറ്റി വച്ചു.

അതും ആയി ഞാൻ താഴേക്കു പോയി.

എല്ലാരും എന്നെ കണ്ടപ്പോൾ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുവാ.

അതേ എന്താ എന്റെ കുട്ടിയെ എല്ലാരും ഇങ്ങനെ നോക്കി നിൽക്കുന്നെ.

അതും പറഞ്ഞു ശ്രീ യേട്ടൻ അങ്ങോട്ടെക്ക് വന്നു.

എന്റെ കുട്ടിയെ ആരും കണ്ണു വെക്കലും പറഞ്ഞേക്കാം.

എന്റെ തോളിലൂടെ കൈ ഇട്ടു ശ്രീയേട്ടൻ എന്നെ ചേർത്തു പിടിച്ചു.

അപ്പോഴാണ് ആദിയേട്ടൻ അങ്ങോട്ടെക്ക് വന്നത്.

എന്നെ കണ്ടപ്പോൾ ആദിയേട്ടന്റെ കണ്ണിൽ നൂറിന്റെ ബൾബ് കത്തി നിൽക്കും പോലെ ആയിരുന്നു.

അതു മൈൻഡ് ചെയ്യാതെ ഞാൻ മുകളിലേക്ക് പോയി.

ഡി…….

ഞാൻ നോക്കുമ്പോൾ ആരതി.

ഇപ്പോൾ ആണ് നീ ഞങ്ങളുടെ ആ പഴയ ആ ഋതു ആയതു.

ഇപ്പോൾ തന്നെ അങ്ങു എന്റെ നാത്തുനായി അങ്ങു കൊണ്ടു പോയാലോ നിന്നെ

അയോടി മോളേ നീ എന്നെ ഇങ്ങനെ അങ്ങു സുഹിപ്പിക്കല്ലേ മുത്തേ….. നീ വാ ഇറങ്ങാൻ നേരം ആയി.

അതും പറഞ്ഞു ഞാനും ആരതിയും കോണിപ്പടി ഇറങ്ങി താഴേക്കു

എന്നെക്കാൾ മുന്നേ ആരതി നടന്നിരുന്നു.

അപ്പോഴാണ് സുമേഷേട്ടൻ മുകളില്ലേക്കു കയറി വന്നത്.

ഋതു …….

എന്താ സുമേഷേട്ടാ….

ഋതുനെ ഇപ്പോൾ കണ്ടാൽ കാവില്ലേ ദേവിയേക്കാൾ ഭംഗി തോന്നും.

ഇതു തന്നെ അല്ലേ സുമേഷേട്ടൻ രാധേച്ചിയോടും പറഞ്ഞതു.

അതിനു മറുപടി ആയി. എനിക്കു ഒരു ചിരി അയാൾ തന്നു.

നടക്കാൻ ആഞ്ഞ എന്റെ ഇടുപ്പിൽ അയാളുടെ കൈ തഴുകി പോയി.

ദേഷ്യത്തിൽ ഞാൻ അയാളെ ഒന്നു നോക്കിയെങ്കിലും. അതു കാര്യം ആക്കാതെ അയാൾ നടന്നു മുകളില്ലേക്കു പോയി

നടന്നു താഴെ വന്നപ്പോൾ മുന്നിൽ ആദിയേട്ടൻ

നിന്റെ ദേഹത്തു തൊട്ടവന്റെ കരണം നോക്കി ഒരണം നിനക്കു പൊട്ടിക്കാൻ വയ്യായിരുന്നോടി.

അതു ആദിയെട്ടാ ഞാൻ……

വേണ്ട നീ കൊടുക്കണ്ടാ.ഞാൻ കൊടുത്തൊള്ളാം.കുറച്ചായി ഞാൻ അവനെ നോക്കി വച്ചിട്ടു.

ഡാ ആദി നമ്മുക്ക് ഇറങ്ങാം

ആ ഇറങ്ങാടാ……

എല്ലാവരും ഒന്നിച്ചു പാടവരമ്പിലുടെ ആണ് നടന്നത്.

വർഷങ്ങൾക്കു ശേഷം ഇന്ന് ആണ് ഇങ്ങനെ ഒരു ഒത്തുചേരൽ

ആദിയേട്ടന്റെ അച്ഛനും മൂന്നു അമ്മമാരും ഒന്നിച്ചു മുന്നേ നടന്നു.

ഞാനും ആരതിയും ഒന്നിച്ചു ആയിരുന്നു

ആദിയേട്ടനും ശ്രീയേട്ടനും വിഷ്ണുവേട്ടനും മോനും അവസാനം ആയിരുന്നു നടന്നു വന്നേ.

സുമേഷേട്ടൻ എവിടെ ആണെന്ന് പോലും അറിയില്ല.

അമ്പലത്തിലേക്ക് ഉള്ള സാധനം നേരെത്തെ ശ്രീയേട്ടനും എത്തിച്ചത് കൊണ്ടു ഫ്രീ ആയി നടന്നു

വഴിയരികിൽ കാണുന്ന എല്ലാവരോടും കാര്യം പറഞ്ഞു ഉറുമ്പ് ഇഴയുന്ന പോലെ ആയിരുന്നു ഞങ്ങൾ പോയത്. വഴിയിൽ കണ്ട കാക്കയോടും പുച്ചയോടും വരെ സംസാരിച്ചു നടന്നു.

തിരിഞ്ഞു നോക്കലും എന്നു എന്റെ മനസ് പറഞ്ഞെങ്കിലും എന്റെ കണ്ണു അതു അനുസരിച്ചില്ല

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആദിയേട്ടൻ എന്നെ തന്നെയാണ് നോക്കി നടക്കുന്നെ.

പുരികം ഉയർത്തി എന്താ എന്നു ചോദിച്ചു.

ഞാൻ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ കണ്ണു അടച്ചു

നടയിൽ എത്തിയപ്പോൾ സുമേഷേട്ടൻ അവിടെ ഉണ്ടായിരുന്നു.

ഞാനും ആരതിയും നേരെ നടയിൽ കയറി തൊഴിതു ഇറങ്ങി

ചുറ്റുവിളക്ക് ഞാനും ആരതിയും ചേർന്നാണ് കൊള്ളുത്തിയെ…

ആദിയേട്ടൻ ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു

സുമേഷേട്ടൻ എല്ലാം ഫോണിൽ പകർത്തുന്നുണ്ടായിരുന്നു.

എന്റെ ദേവി… ഇവൾക്ക് എന്തു ഭംഗിയ…. ഇവളുടെ തേൻ തുളുമ്പി നിൽക്കുന്ന ചുണ്ടും,ആ ആലില്ല വയറും. എന്റെ കോട്രോൾ കളയുന്നു.
എന്നാ ഇവളെ ഒന്നു സ്നേഹിക്കാൻ എനിക്കു കഴിയുക….

ഹലോ……..സുമേഷേ…..

എന്നു ഉള്ള ആദിയുടെ വിളിയിൽ ആയിരുന്നു.സുമേഷ് ഓർമകളിൽ നിന്നും ഉണർന്നത്.

എന്താ ആദി…..

സുമേഷ് വാ ചോദിക്കട്ടെ…

അതും പറഞ്ഞു ആദി അമ്പലത്തിന്റെ വക
ഓഡിറ്റോറിയത്തിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് സുമേഷിനെ കൂട്ടിക്കൊണ്ടു പോയി.

നീ പെണ്ണുങ്ങളുടെ ഫോട്ടോ മാത്രമേ എടുക്കത്തൊള്ളോ ഈ കോപ്പിൽ.

അതോൽ ഇതിൽ ആണുങ്ങളെ കാണാൻ പറ്റില്ലെടാ നായിന്റെ മോനെ ÷×^\|@#%&××**%##&%$$% എന്നു പറഞ്ഞു തിരും മുന്നേ സുമേഷിനെ അടിച്ചു തറയിൽ ഇട്ടു.

ചവിട്ടി അരച്ചു എന്നു പറയുന്നതാകും നല്ലതു.

ബഹളം കേട്ട് വിഷ്ണുവും ശ്രീയും ഓടി വന്നു.

എന്നെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.

അപ്പോഴേക്കും അവൻ ഒരു പരുവം ആയി.

അവന്റെ ഫോൺ എടുത്തു ഞാൻ നോക്കി.

അതിലെ ഫോട്ടോസ് കണ്ടു എന്റെ ചങ്ക് തകർന്നു.

എന്റെ ഋതുവിന്റെ പല തരത്തിൽ ഉള്ള ഫോട്ടോസ്.

അവളുടെ മാറിടവും ആലില വയറും മുമ്പും പിമ്പും ഒക്കെ ആയി ഒരുപാട് ഫോട്ടോസുകൾ.

എന്റെ ദേഷ്യം കൊണ്ടു ഞാൻ ആ ഫോൺ എറിഞ്ഞു പൊട്ടിച്ചു

ഇനി നിനക്കു ഒരു പെണ്ണിനെകണ്ടാലും കാമം തോന്നലും എന്നു പറഞ്ഞു കൊണ്ട് ഞാൻ അവന്റെ നാഭി ചവിട്ടി കലക്കി.

എന്റെ അമ്മേ എന്ന അവന്റെ നിലവിളി എന്റെ കാതുകൾക്കു അതു ഒരു നല്ല ഗാനം ആയി തോന്നി

മതിയാടാ ആദി ഇനി നിന്റെ കൈ വീണാൽ ഇവൻ ചത്തു പോകും.

നീ വാ അതും പറഞ്ഞു അവൻ എന്നെ പിടിച്ചു വലിച്ചുകൊണ്ട് നടന്നു

എല്ലാരും അമ്പലത്തിന്റെ അകത്തു ആയതു നന്നായി. ആരും ഒന്നും അറിഞ്ഞില്ല

എന്നു വിഷ്ണുഅളിയൻ പറഞ്ഞപ്പോൾ അതു ശരി ആണെന്ന് എനിക്കും തോന്നി.

അപ്പോഴാണ് ഞങ്ങൾക്കു മുന്നിൽ ഒരു കാർ വന്നു നിന്നതു.

അതിൽ നിന്നും ഉണ്ണിയേട്ടൻ ഇറങ്ങിവന്നു.

( തുടരും )