21/04/2026

അത്രയേറെ : ഭാഗം 09

രചന – സുധീ മുട്ടം

വീട്ടിലെത്തി പ്രാതലും കഴിച്ച് കാർത്തികക്ക് ഒപ്പമിറങ്ങി നന്ദയും….നടന്നാണ് സ്കൂളിലേക്ക് പോയത്…തിങ്കളാഴ്ച ദിവസം തന്നെ ജോയിൻ ചെയ്തു.. കൂടെയുള്ള സഹപ്രവർത്തകരേയും പരിചയപ്പെട്ടു….

നന്ദിതക്ക് എല്ലാവരെയും ഇഷ്ടപ്പെട്ടു..പെട്ടന്ന് തന്നെ എല്ലാവരുമായി കൂട്ടായി‌‌‌….അത്രയേറെ നല്ലവരായിരുന്നു സഹപ്രവർത്തകർ….

ക്ലാസ് എടുക്കുന്നതിന് ഇടയിലും മനസ്സിൽ കാർത്തിക ദീപം നോവൽ തെളിഞ്ഞ് നിന്നു.സമയം കിട്ടുമ്പോൾ വായിക്കണമെന്ന് ആദ്യം കരുതിയെങ്കിലും ഇന്ന് രാത്രി തന്നെ വായിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചു…

വൈകുന്നേരം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ആഹ്ലാദം തെളിഞ്ഞ് നിന്നു…പഴയ ഓർമ്മകളിൽ നിന്നും മനസ്സ് മാറി വരുന്നുണ്ടെങ്കിലും നന്ദേട്ടനെ കുറിച്ച് ഓർക്കുമ്പോൾ മനസ്സൊന്ന് വിങ്ങും…

ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ അത്ര പെട്ടെന്ന് വിട്ടൊഴിയില്ല എന്നറിയാം.അത്രയേറെ പ്രണയിച്ചതാണ്…

തന്നിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം.. മധുരത്തെക്കാൾ കയ്പേറിയ ഓർമ്മകൾ സമ്മാനിച്ച പ്രണയം….

വീട്ടിലെത്തി ഒന്ന് ഫ്രഷായി കിച്ചണിലേക്ക് ചെന്നു..കാർത്തിക നൽകിയ ബ്രൂ കോഫി മെല്ലെ ഊതിക്കുടിച്ചു..

അടുക്കളയിൽ സഹായിക്കാനായി നിന്നെങ്കിലും കാർത്തിക സ്നേഹപൂർവ്വം പറഞ്ഞയച്ചു….ബോറടി മാറ്റാനായി കുഞ്ഞി കാർത്തുവിന് ഒപ്പം കൂട്ടുകൂടി..കാർത്തു പെട്ടെന്ന് നന്ദയുമായി ഇണങ്ങി…

രാത്രിയിലെ ഫുഡും കഴിഞ്ഞു കുറച്ചു സമയം സംസാരിച്ചിരുന്ന ശേഷം മുറിയിലേക്ക് എത്തി…കാർത്തിക ദീപം വായിക്കാനുള്ള ത്വര മനസ്സിനെ അത്രയേറെ കീഴ്പ്പെടുത്തി….

വീട്ടിലേക്ക് വിളിച്ച ശേഷം സമാധാനത്തോടെ കിടന്ന് മൊബൈൽ കയ്യിലെടുത്ത് കഥകളുടെ പ്ലാറ്റ്ഫോമിൽ കാർത്തിക ദീപം സെർച്ച് ചെയ്തു….നോവലിന്റെ ഓരോ ഭാഗങ്ങളും തെളിഞ്ഞ് വന്നപ്പോൾ കൗതുജത്തോടും അതിലേറെ ആവേശത്തോടും വായിച്ചു… മണിക്കൂറുകളുടെ ദൈർഘ്യം കണക്കാക്കാതെ ഒറ്റക്കിടപ്പിൽ മുഴുവനും വായിച്ചു തിർത്തു…കഥ തീർന്നതും രണ്ടു തുള്ളി മിഴിനിരിറ്റ് മൊബൈലിലേക്ക് വീണു ചിതറി…

മനസ്സിനെ പിടിച്ചു ഉലക്കുന്ന രണ്ടു പ്രണയങ്ങൾ…അതിലൊന്ന് വേണി ചേച്ചിയുടേയും കാർത്തിക ചേച്ചിയുടേയും….മനസ്സിലേക്കൊരു നോവായി വേണിയും കാർത്തികയും കടന്നു വന്നു..

“പാവം വേണി ചേച്ചിയും കാർത്തിക ചേച്ചിയും..കൂടെ ഇച്ചായനും….

മരിച്ചിട്ടും സ്വന്തം ഭാര്യയെ ഇത്രയേറെ പ്രണയിക്കുന്ന ഒരാൾ…പ്രിയപ്പെട്ട പ്രണയിനിക്കായി കാലങ്ങളോളം കാത്തിരുന്ന അതേ മനുഷ്യൻ….

നന്ദയുടെ മനസ്സിൽ ആരാധന കലർന്ന ഉടയാത്ത ചിത്രങ്ങളായി മാറി വേണിയും കാർത്തികയും ഡെറിക്കും …..

ഇതുവെച്ച് നോക്കുമ്പോൾ തന്റെ പ്രണയത്തിന്റെ സ്ഥാനം എവിടെ കിടക്കുന്നു… തന്നെ വേണ്ടാത്ത ഒരാൾക്കായി സമയം കളഞ്ഞതിൽ ലജ്ജ തോന്നി…
സ്വയം പഴിച്ചും ചിന്തിച്ചും കണ്ണുകളടച്ച് അങ്ങനെ കിടന്നു…..

കാർത്തികയുടെ വിളി കേട്ടാണ് ഉറക്കം ഉണർന്നത്..നേരം നന്നേ വെളുത്തിരുന്നു…അഴിഞ്നുലഞ്ഞ വാർമുടി വാരിക്കെട്ടിയ ശേഷം മുഖം കഴുകിയിട്ട് ചെന്ന് വാതിൽ തുറന്നു..

കരഞ്ഞ് ഉണങ്ങിയ നീർച്ചാലും കലങ്ങി മറഞ്ഞ കണ്ണുകളും കണ്ടപ്പോൾ മനസ്സികായി നന്ദൂട്ടി ശരിക്കും ഉറങ്ങിയട്ടില്ലെന്ന്….

” എന്ത് പറ്റി മോളേ….

മുറിയിലേക്ക് കയറിയതും പൊട്ടിക്കരഞ്ഞ് കാർത്തികയെ കെട്ടിപ്പിടിച്ചു….അവൾ കരഞ്ഞ് തീരട്ടെയെന്ന് കരുതി ക്ഷമയോടെ കാത്തിരുന്നു.. ആശ്വസിപ്പിക്കും പോലെ ചുമലിൽ തട്ടി കൊണ്ടിരുന്നു…

നെഞ്ചിലെ ഭാരം മുഴുവനും പുറത്തേക്ക് എടുത്തു എറിയുമ്പോൾ മനസ്സിന് ലാഘവത്തം കൈവരുന്നത് അറിഞ്ഞു….

“പോട്ടെ…സാരമില്ല..ഇഷ്ടം ഇല്ലാത്തവർക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് തനിച്ച് കഴിയുന്നതാ….

” മ്മ്മ്… ചേച്ചി ഭാഗ്യവതിയാ…മനസ്സറിഞ്ഞ് സ്നേഹിക്കുന്ന ആളെ കിട്ടിയല്ലോ?…

“അതേ അതും ഒരു ഭാഗ്യമാ….ഇച്ചായൻ എനിക്കായി കാത്തിരുന്നപ്പോൾ ആ മനുഷ്യന് വേദനകൾ മാത്രമേ ഞാൻ നൽകിയട്ടുള്ളൂ…എന്നിട്ടും ക്ഷമയോടെ കാത്തിരുന്നു എനിക്കായിട്ട്. അപ്പോഴും നൂറിരട്ടി പ്രണയം എന്നിലേക്ക് ഒഴുക്കി…ഒടുവിലത് കാണാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല ,അന്ന് കൊടുക്കാൻ കഴിയാതിരുന്ന അത്രയും പ്രണയവും ഇന്ന് ഇരട്ടിയിലേറെ ഞാൻ കൊടുക്കുന്നുണ്ട്., അതിനു നാലിരട്ടി തിരിച്ച് തരുന്നുണ്ട് എന്റെ ഇച്ചായൻ…

” അതേ എന്റെ ചേച്ചി ഭാഗ്യവതിയാണ്..അതോണ്ടല്ലേ എനിക്ക് ഇപ്പോൾ ചേച്ചിയേയും ഒരേട്ടനെയും കുഞ്ഞനുജത്തിയേയും കിട്ടിയത്….

കാർത്തികയെ കെട്ടിപ്പിടിച്ചു അത് പറയുമ്പോൾ ഇരുവരുടെയും മനസ്സ് നിറഞ്ഞു…..

“എങ്കിൽ ചെന്ന് വേഗം റെഡിയാക്….

“OK chechi…

സന്തോഷത്തോടെ അകത്തേക്ക് ഓടി….

ദിവസങ്ങൾ ഓടി മറഞ്ഞു കൊണ്ടിരുന്നു.. ഇതിനിടയിൽ ഒരിക്കൽ പോലും നാട്ടിലേക്ക് പോയില്ല.നന്ദയെ കാണാൻ അച്ഛനും അമ്മയും ഇടക്ക് വന്നിരുന്നു….

ഒരുദിവസം കാലത്ത് എഴുന്നേൽക്കുമ്പോൾ കാർത്തികക്ക് വല്ലാത്ത തലവേദന അനുഭവപ്പെട്ടു…അതിനാൽ ഡെറിക്കിന് ഒപ്പം ബുള്ളറ്റിലാണ് സ്കൂളിലേക്ക് പോയത്….പിന്നിൽ കയറി ഇരുന്നു അവന്റെ ചുമലിൽ മുറുക്കി പിടിച്ചു ഇരുന്നു..വണ്ടി ഓടുന്ന താളത്തിൽ അവളും അവന്റെ ചുമലിലേക്ക് ചാഞ്ഞ് കൊണ്ടിരുന്നു…

“ഏട്ടാ…..

ബുള്ളറ്റിൽ നിന്നിറങ്ങി അങ്ങനെ വിളിക്കുമ്പോൾ ഡെറിയുടെ കണ്ണുകൾ തിളങ്ങി..അതുവരെ ഇല്ലാതിരുന്നൊരു ഭാവം മിഴികളിൽ തെളിഞ്ഞു….

” ഞാൻ കാർത്തിക ദീപം വായിച്ചു ട്ടാ…ഏട്ടനും ചേച്ചിയും ഭാഗ്യം ചെയ്തവരാ….

അതിനു പകരമായി മനോഹരമായൊന്ന് പുഞ്ചിരിച്ചു….

“ഞാനും ഒരൊറ്റ മകളാ…എനിക്ക് ഇപ്പോൾ ചേച്ചിയേയും ഏട്ടനേയും കിട്ടി..എന്നെയും കൂടെ കൂട്ടണേ….

കണ്ണുകൾ ഒന്ന് നനഞ്ഞുവോ…അങ്ങനെ തോന്നി ഡെറിക്കിന്…കൂടപ്പിറപ്പ് ഇല്ലാത്ത ഒറ്റയാൻ..ഇപ്പോൾ നന്ദൂട്ടിയെ കാണുമ്പോൾ അനിയത്തിക്കുട്ടി സ്വന്തമായുള്ളൊരു ഫീൽ ആണ്… അവൾക്ക് മുന്നിലത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് മാത്രം അറിയില്ലായിരുന്നു….

” കാർത്തുമ്പിയുടെ അനിയത്തി എന്റെയും അനിയത്തിയാ…

മനസ്സ് നിറഞ്ഞു… മിഴിയിൽ നീരുറവ പൊട്ടി..

“എങ്കിൽ എന്റെ പൊട്ടത്തരങ്ങൾക്കും കുറുമ്പിനുമൊക്കെ കൂട്ടു നിൽക്കണം….

ഇരുവരും മനസ്സ് തുറന്ന് കളങ്കമില്ലാതെ ചിരിച്ചു…..

” എങ്കിൽ ഞാൻ പോട്ടേ ഏട്ടാ…

നിറഞ്ഞ മനസ്സോടെ തലയാട്ടുമ്പോൾ സുഖമുള്ളൊരു നോവും അനുഭൂതിയും തന്നിൽ നിറയുന്നത് അറിഞ്ഞു….

നന്ദക്ക് ഉച്ച കഴിഞ്ഞു ക്ലാസ് ഇല്ലായിരുന്നു… പോകാനായി ഒരുങ്ങുമ്പോഴാണ് കാർത്തികയുടെ കോൾ വന്നത്….

“നന്ദൂട്ടാ നീ ഫ്രീ ആണോ?

“ഇറങ്ങാനൊരുങ്ങുവാ ചേച്ചി…പിന്നെ തലവേദന കുറവുണ്ടോ?

” കുറവുണ്ട് മോളേ….പിന്നെ ഇച്ചായൻ സ്ഥലത്ത് ഇല്ല..പിന്നെ ഒരു ടീച്ചർ വേക്കൻസി കൂടി ഒഴിവില്ലേ..അതിൽ പകരമായി ഒരാൾ വരുന്നുണ്ട്. മോൾ അവരെയും കൂട്ടി വീട്ടിലേക്ക് വാ….

“ശരി ചേച്ചി…

ഫോൺ കട്ടായതും നന്ദ ആലോചിച്ചിരുന്നു… കുറെ ദിവസമായി വേക്കൻസി ഒഴിഞ്ഞ് കിടക്കുന്നു..പകരം ആൾ ഇതുവരെ വന്നട്ടില്ലായിരുന്നു…ഇപ്പോൾ ദാ ആ ഒഴിവും നികന്നു….

വരുന്നത് ആണോ പെണ്ണോ അത് മാത്രമായിരുന്നു ചിന്ത…

” ആ… ആരായാലും തനിക്കെന്താ…

മൂന്നുമണി കഴിഞ്ഞു കാണും….നന്ദയെ കാണാൻ ഒരാൾ വന്നിട്ടുണ്ട് എന്ന് അറിഞ്ഞു വെളിയിലേക്ക് ഇറങ്ങി….

തോളൊപ്പം മുടിവെട്ടിയ വില കൂടിയ ചുരീദാർ ധരിച്ച സുന്ദരിയായൊരു പെൺകുട്ടി.. ഏകദേശം നന്ദയുടെ പ്രായം…അവളുടെ ചുമലിൽ വലിയൊരു ബാഗ്..

“നന്ദിത….

” ഞാനാ ….

മുമ്പോട്ട് ചെന്നു…

“ഞാൻ അഞ്ജലി… അമ്മുക്കുട്ടി എന്ന് എല്ലാവരും വിളിക്കും..കാർത്തിക മേഡം പറഞ്ഞിട്ട് വന്നതാ….

തുടരും….

ഈ കഥ കാർത്തിക ദീപം കഥയുടെ ബാക്കിയല്ല..സിറ്റ്വേഷൻ വന്നപ്പോൾ മാത്രം അവരെ കുറിച്ച് എഴുതിയതാ….ഇനിയാണ് നമ്മുടെ കഥ തുടങ്ങുന്നതും നായകൻ വരുന്നതും എല്ലാം… കൂടെ നന്ദിനി,ഹരി,നന്ദിനി അങ്ങനെ അങ്ങനെ പോകും.,..

അക്ഷരത്തെറ്റ് ഉണ്ടാകും..അത് ഉറക്കം നിന്ന് എഴുതുന്നത..അതുകൊണ്ട് ഒന്ന് ക്ഷിമിച്ചേക്കണേ