17/04/2026

അത്രയേറെ : ഭാഗം 02

ഈ വിവാഹം നടന്നില്ലെങ്കിൽ ഹരിമംഗലത്തെ ഹരി പിന്നെ ജീവനോടെ ഉണ്ടാകില്ല…

അത് കേട്ടതും നന്ദൻ തളർന്നു പോയി…

“ഹരിയേട്ടാ….

അലറി വിളിക്കുമ്പോഴും തീരെ ദുർബലമായി കഴിഞ്ഞിരുന്നാ സ്വരം..

നന്ദിനിറ്റും പകച്ചു നിൽക്കുകയായിരുന്നു…അവളുടെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല…നോവുകളാൽ ഉരുകി തീരുകയാണ് അവർ ഇരുവരും.അതിനേക്കാളേറെ കടലിരമ്പം ഉണ്ടായിരുന്നു ഹരിയുടെ മനസ്സിൽ….

” ഇനിയെങ്ങാനും ഹരി നാട് വിട്ടാൽ….

ഓർക്കുന്തോറും ഹരിയുടെ നെഞ്ചിൽ ഭാരം വന്നു മൂടി…മുഖത്തത് പ്രതിഫലിപ്പിക്കാതെ ദൃഷ്ടികൾ ജനലിൽ കൂടി പുറത്തേക്ക് ഉറപ്പിച്ചു ..

“അതേ ഹരി തന്നെയാണ്.. യാതൊരു മാറ്റവുമില്ല…നന്ദയുമായുള്ള വിവാഹം നടന്നിരിക്കണം..എന്റെ അമ്മയുടെ അവസാനത്തെ ആഗ്രഹം നടന്നിരിക്കണം…ഹരിയെ ജീവനോടെ കാണണമെങ്കിൽ….

നെഞ്ചിലെ നോവ് പുറത്തേക്ക് കാണിക്കാതെ അകത്തേക്ക് ഹരി മറഞ്ഞു…അപ്പോഴും അയാൾ നൽകിയ ഷോക്കിൽ നിന്നും നന്ദനും നന്ദിനിയും ഉണർന്നിരുന്നില്ല..പുറത്ത് പെയ്യുന്ന മഴയോടൊപ്പം അവരുടെ കണ്ണുകളും നിറഞ്ഞ് പെയ്തു….

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ആർത്തലച്ചു പെയ്ത കണ്ണുനീർ മഴയോടൊപ്പം ലയിച്ചു ചേരുമ്പോഴും നന്ദയിലെ മനസ്സിന്റെ മുറിവ് ഉണങ്ങിയില്ല..അതങ്ങനെ ഒരു വിങ്ങലായി അവളെ നോവിച്ചു കൊണ്ടിരുന്നു…ൽ

” എന്തിനാ നന്ദേട്ടാ ഈ പാവം പെണ്ണിനെ ഇത്രയേറെ നോവിക്കുന്നത്…എന്നും എന്നെക്കാളേറെ ഒരുപാട് സ്നേഹിച്ചിട്ടല്ലേയുള്ളൂ…എന്നിട്ടും എന്നെ…

സങ്കടങ്ങൾ സഹിക്കാൻ കഴിയുമായിരുന്നില്ല.. എന്ത് തെറ്റ് ചെയ്തിട്ടാണ് നന്ദേട്ടൻ ഒഴിവാക്കുന്നതെന്ന് മനസ്സിലാകുന്നില്ല…

” ഇനി മറ്റാരെങ്കിലും ആ മനസ്സിൽ ഇടം നേടിയിട്ടുണ്ടാകുമോ? താനറിയാതെ….

അങ്ങനെ ഓർത്തതും നെഞ്ചിലൊരു കൊള്ളിമീൻ ചീറിപ്പാഞ്ഞു…

“ഇല്ല…അങ്ങനെ ഒരിക്കലും സംഭവിക്കില്ല..

അങ്ങനെ ആശ്വസിക്കാൻ ശ്രമിക്കുമ്പോഴും അതെല്ലാം വ്യഥാവിലായി….

” ഇനി തനിക്ക് മുമ്പിലുള്ള ഏകവഴി ആത്മഹത്യ മാത്രമാണ്… തന്നെ മറന്ന് നന്ദേട്ടൻ മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തി തനിക്ക് മുമ്പിലൂടെ പോകുന്നത് സഹിക്കാൻ കഴിയില്ല….

ഏറെ നേരത്തെ ആലോചനക്ക് ഒടുവിൽ റെയിൽവേ ട്രാക്ക് ലക്ഷ്യമാക്കി നടന്നു..ഡബിൾ ട്രാക്കിലൊന്നിൽ കൂടി ട്രയിൻ ഇരമ്പി പാഞ്ഞ് പോകുന്ന ശബ്ദം കേട്ടു  ചുണ്ടിലൊരു വരണ്ട പുഞ്ചിരി തെളിഞ്ഞു….

നടന്നു ചെന്ന് ഡബിൾ ട്രാക്കിലൊന്നിൽ ഇടം പിടിച്ചപ്പോൾ മനസ്സ് തണുകുന്നത് അറിഞ്ഞു..ഒപ്പം മഴയും അവസാനിച്ചിരിക്കുന്നു….

“എന്തിനാണ് ഭൂമിക്ക് ഭാരമായി ഒരു ജീവിതം….

പലവിധ ചിന്തകൾ മനസ്സിലൂടെ ഒഴുകി നടന്നു..മിനിറ്റുകൾ ഇഴഞ്ഞ് മണിക്കൂറുകളായി വളർന്ന് സമയം കടന്ന് പോയി…പ്രതീക്ഷയുടെ ഇടവേളക്ക്  അവസാനമിട്ടു കൊണ്ട് അകലെ സൈറൺ വിളി മുഴങ്ങിക്കേട്ടു..ഒപ്പം ട്രയിനിന്റെ ഇരമ്പലും….ഇരുട്ടിൽ അവളുടെ ചുണ്ടിലൊരു ചെറു ചിരിയും മിഴികളിൽ ചെറുനാളവും തെളിഞ്ഞു….

ട്രെയിൻ അടുത്ത് വന്നു കൊണ്ടിരുന്നു.. ചക്രങ്ങൾ പാളങ്ങളെ പുണരുന്ന ഭയാനകായ ശബ്ദം അതുവരെ അടക്കി പിടിച്ചിരുന്ന ധൈര്യത്തെ ചോർത്തിയതും പിടച്ചിലോടെ ചാടി എഴുന്നേറ്റു…. അപ്പോഴേക്കും ട്രയിനിന്റെ കാറ്റ് അവളെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു….

ഇനിയെന്തെന്ന ചോദ്യം മനസ്സിൽ ഉയർന്നെങ്കിലും പ്രതീക്ഷയുടെ തിരിനാളങ്ങളായി അമ്മയുടേയും അച്ഛന്റേയും രൂപം കടന്നു വന്നു…

തനിക്കായി മാത്രം ജീവിച്ചവർ ,, ഒരു നിമിഷം അവരെ മറന്നതിൽ കുറ്റബോധം ഉടലെടുത്തു… പിന്നെ ഒരോട്ടമായിരുന്നു സ്നേഹിച്ചു വളർത്തിയവരുടെ അടുത്തേക്ക്….

അച്ഛനേയും അമ്മയേയും കെട്ടിപ്പുണർന്ന് കരയുമ്പോൾ എല്ലാ സങ്കടങളും അവരുടെ തലോടലിൽ അലിഞ്ഞ് അകലുന്നത് നന്ദയറിഞ്ഞു…..

” നമ്മളെ വേണ്ടാത്തവരെ നമുക്ക് എന്തിനാടീ പെണ്ണേ….

അച്ഛൻ ചേർത്തു പിടിച്ചു മൂർദ്ധാവിൽ ചുംബിക്കുമ്പോൾ ഒരിക്കൽ കൂടി പൊട്ടി ഒഴുകി….

“സാരല്യാടീ….അച്ഛന്റെ പൊന്നല്ലേ….

അച്ഛനിലേക്ക് മുഖം ചേർത്തു പതിയെ പുണർന്നു കഴിഞ്ഞിരുന്നപ്പോൾ നന്ദയുടെ കൈകൾ….

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

“ഏട്ടത്തീ.,….

ഒരു നൂറായിരം കക്ഷണങ്ങളായി ചിന്നി ചിതറി പോയിരുന്നവൻ…ഏട്ടൻ നൽകിയ ഷോക്ക് അത്രയേറെ വലുതായിരുന്നു ..

നന്ദിനിയുടെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല..അഗാധമായ ഗർത്തങ്ങളിലേക്ക് അവരും നിലം പതിച്ചിരുന്നു..,

” മോനേ നന്ദാ ഏട്ടനെ വിഷമിപ്പികരുതേടാ… സഹിക്കാൻ കഴിയില്ല…

അങ്ങനെ പറയുമ്പോൾ പൊട്ടിക്കരഞ്ഞ് പോയിരുന്നു…എവിടെ നിന്നോ പാഞ്ഞു വന്ന കൂർത്ത ശരമുനകളേറ്റ് നന്ദൻ ശരശയ്യയിലായി …

ഏട്ടത്തി കൂടി കൈ വിടുമ്പോൾ പ്രതീക്ഷയുടെ അവസാന തിരിനാളാവും അവനിൽ നിന്നും അകന്നു പോയിരുന്നു…

എന്ത് ചെയ്യണമെന്ന് അറിയാതെ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിന്നു..

ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ…..

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

മുറിയിൽ എത്തിയ ഹരി ആകെ അസ്വസ്ഥതനായിരുന്നു‌..അങ്ങോട്ടും ഇങ്ങോട്ടും മുറിയിലൂടെ നടന്നു…

ഹരിയെ തിരഞ്ഞ് വരുന്ന നന്ദിനി കണ്ടു ആകെ തകർന്നു നിൽക്കുന്ന പ്രിയപ്പെട്ടവനെ…എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയില്ല..ഒരിക്കൽ പോലും ആളിത്രയേറെ തകർന്നു പോയത് കണ്ടട്ടില്ല….

“ഹരിയേട്ടാ…..

നിറ കണ്ണുകളോടെ ആ നെഞ്ചിലേക്ക് ചാഞ്ഞ്  സമാധാനിപ്പിക്കാനായി ശ്രമിക്കുമ്പോൾ അവനിലെരിയുന്ന അഗ്നിയുടെ പൊള്ളുന്ന ചൂട് അവൾക്ക് അറിയാൻ കഴിഞ്ഞു….

ഒരു ഭാഗത്ത് അനിയൻ മറു ഭാഗത്ത് ഹരിയേട്ടൻ….ആരെ പിന്താങ്ങണം?…ആരുടെ കൂടെ നിൽക്കണം?  നീതിയുടെ ഭാഗത്തോ?

അവരുടെ മനസ്സിലൊട്ടും പ്രതീക്ഷിക്കാതെ നന്ദയുടെ നിസാഹയ മുഖം തെളിഞ്ഞു…

നീതി നിഷേധിക്കപ്പെട്ടത് അവൾക്കാണ്…പ്രണയവും പ്രാണനും ഒരുപോലെ നഷ്ടമായത് നന്ദക്ക് മാത്രമാണ്..

നന്ദ പാവം കുട്ടി… എങ്ങനെ സഹിക്കുന്നുവോ അവൾ…അവളുടെ വേദന തനിക്കേ മനസ്സിലാകൂ…കാരണം ഒരിക്കൽ പ്രണയത്തിന്റെ അവസാന വിലപേശലിൽ എല്ലാം നഷ്ടമായത് ഒരിക്കൽ തനിക്കായിരുന്നു..

നോവോടെ അതിലേറെ സഞടത്തോടെ അവളോർത്തു…..

” ഹരിയേട്ടാ… എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്..ഇപ്പോൾ വേണ്ട നാളെ മതി…ഏട്ടന് ഇപ്പോൾ റിലാക്സ് ആണ് ആവശ്യം….

നന്ദിനിയെ പുണർന്നു ആ മാറിലേക്ക് മുഖം അമർത്തി ഹരി നിന്നു…സങ്കടങ്ങൾ ഏറിയാൽ,മനസ്സ് അസ്വസ്ഥതമായാൽ അങ്ങനെയാണ് അയാൾ…. അത് അവർക്കും അറിയാം….

“മ്മ്മ്…..

ശരിയെന്ന് ഒരു മൂളലിൽ ഒതുക്കി അയാൾ…..

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

” അറിഞ്ഞിരുന്നില്ല ഞാൻ അത്രയേറെ ആഴങ്ങളിൽ നീ നിലം പതിക്കുമെന്ന്‍‌..
.ഓർക്കണമായിരുന്നു ഞാൻ നീയൊരു വാടി തളർന്ന പുഷ്പമായിരുന്നെന്ന്…..

ഡയറി താളിൽ രണ്ടു വരി കോറി വരച്ചിട്ട് അതിലേക്ക് മിഴികൾ നാട്ടിയിരുന്നു…എപ്പോഴും പുഞ്ചിരി തൂകി സൗരഭ്യം പൊഴിക്കുന നന്ദയുടെ ചിത്രം വരികളിൽ തെളിഞ്ഞു.,..

“ഞാൻ ജനിച്ചത് നിനക്കായി മാത്രമായിരുന്നെന്ന് മനസ്സിലാകാത്തത് നിനക്ക് മാത്രമായിരിക്കും…

ഡയറി താളിലെ വരികൾ കൊഞ്ഞണം കുത്തും പോലെ തോന്നിയ നിമിഷം ഭ്രാന്തനെ പോലെ മുടിയിഴകളിൽ ബലമായി പിടിച്ചു വലിച്ചു…എന്നിട്ടും രോക്ഷം തീരാതെ എഴുതിയ താളുകൾ കീറിയെടുത്തു നുറുക്കി എറിഞ്ഞു….

സ്വന്തം ആഗ്രഹങ്ങൾക്ക് ഒപ്പം ജീവിക്കാൻ കഴിയാത്ത തനിക്ക് എന്തിനാണ് ഇങ്ങനെയൊരു വിലക്ക് തീർക്കപ്പെട്ട ജീവിതം ….

ചിന്തകൾക്ക് തീ പിടിക്കാൻ തുടങ്ങിയ സമയം  ഭ്രാന്തമായൊരു അവസ്ഥയിൽ എത്തിച്ചു….ആത്മഹത്യക്ക് എതിരെ ക്യാമ്പയിനും ബോധവൽക്കരണവും നടത്തിയവൻ അന്നാദ്യമായി ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു….

ക്ഷണ നേരത്തെ പ്രലോഭനമാണ് ആത്മഹത്യ.. ഒരു നിമിഷം അതിനെ അതിനെ കുറിച്ച് ചിന്തിച്ഛാൽ അതിജീവിക്കാൻ കഴിയും.. പക്ഷേ അത്രയും ഇടവേളയിലെ അതിജീവനം. നീണ്ടയൊരു യുഗം പോലെയാണെന്ന് അന്നവന് മനസ്സിലായി…

ഒരുനിമിഷത്തെ കടുത്ത ചിന്ത നൽകുന്നത് അത്രയേറെ സമ്മർദ്ദമാണ്….

ഫാനിന്റെ ഹുക്കിൽ പ്ലാസ്റ്റിക്ക് ചരട് മുറുക്കി മറു വശത്തെ കുരുക്ക് കഴുത്തിലേക്ക് ഇടുമ്പോൾ ഒരുമാത്ര മന്ത്രിച്ചു‌…

” മാപ്പ് നന്ദാ…മോഹിപ്പിച്ചതിന്…. എല്ലാം ഇവിടം കൊണ്ട് തീരട്ടെ…..

തുടരും