19/04/2026

സീത : ഭാഗം 23

രചന – അർച്ചന

വള് എഴുന്നേറ്റു ഇരുന്നപ്പോൾ തന്നെ അവൻ അവളെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് തന്നെ ഇട്ടു……. “”എടി…. ഇവൻ ഇതൊരു മണിയറ ആക്കാൻ ഉള്ള ചാൻസ് ഉണ്ടല്ലോ…. “” റാം “”കുട്ടിക്ക് കണ്ട്രോൾ തീരെ കുറവാണല്ലോ..”” ഹനു… “”മിണ്ടാതെ നിൽക്ക്‌ കുരിപ്പുകളെ….”” ദില്ലു അങ്ങനെ മൂവരും വീണ്ടും സീനിലേക്ക് തന്നെ കോൺസെൻട്രേഷൻ ചെയ്തു…..
അവന്റെ നെഞ്ചിലേക്ക് വീണ അവള് അവനെ തന്നെ കണ്ണും മിഴിച്ചു നോക്കാൻ തുടങ്ങി… “”ഇപ്പോ വന്നു വന്നു നീ എനിക്ക് സ്വപ്നത്തിൽ പോലും മനസമാധാനം തരാതെ ആയോ… “” അജുവിനെ നോക്കി അവൾ അത് ചോദിച്ചതും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു…. “”നീ ഇങ്ങനെ ചിരിക്കല്ലേ മാഷേ….

എന്റെ കൺട്രോൾ മൊത്തം പോവും….. “” ആശു അതും പറഞ്ഞു അവനിലേക്ക് അവളുടെ മുഖം അടുപ്പിച്ചു…. അപ്പൊ തന്നെ റാം ഹനുവിന്റെ കണ്ണ് പൊത്തി… ഹനു ദില്ലുന്റെയും…. ആരോ വന്നു റാമിന്റെ കണ്ണ് പൊത്തിയതും അവൻ ഒന്ന് ഞെട്ടി…. അവൻ മെല്ലെ പുറകിലേക്ക് നീങ്ങാൻ തുടങ്ങി… അവന്റെ കൂടെ ഹനുവും ദില്ലുവും വന്നു…. അവൻ ഹനുവിന്റെ കണ്ണ് പൊത്തിയത് അഴിച്ചതും അവള് ദില്ലുന്റെ കണ്ണ് പൊത്തിയത് അയച്ചു…. “”നല്ലൊരു സീൻ ആയിരുന്നു…. ശേ…. നിന്നോട് ആരാടാ പട്ടി കണ്ണ് പൊത്തി പിടിക്കാൻ പറ………..ഞ്ഞേ…. “” ദില്ലു കലിപ്പ് ആയി തിരിഞ്ഞു നിന്ന് അവനോട് ചോദിച്ചതും അവന്റെ കണ്ണ് പൊത്തി നിൽക്കുന്ന അച്ഛനെ കണ്ടതും പെണ്ണ് ഓടി….

ഇവള് ഇത് എവിടെയാ പോകുന്നേ എന്നും ചിന്തിച്ചു തിരിഞ്ഞു നോക്കിയ ഹനുവും മുങ്ങി…. അവസാനം അച്ഛൻ റാമിനേം വലിച്ചു നടന്നു ഒരു സൈഡിൽ കൊണ്ട് പോയി നിർത്തി… “”ഇത് ആരാ…. വിച്ചു നീ വന്നോ….ഡാ ഒരു കിസ്സിങ് ആണ്… പ്ലീസ് മുത്തേ….കയ്യെടുക്കടാ……. “” അവൻ അതും പറഞ്ഞു ചാടി തുള്ളിയതും അച്ഛൻ കൈ എടുത്തു…. “””നിന്നെ ഒക്കെ എന്താ വേണ്ടത്… ഒരു കി…… സസ്സ്സ്സ്….. “” കണ്ണും തിരുമ്മി റാം തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അച്ഛനെ ആയിരുന്നു…… ഒരു അവിഞ്ഞ ചിരിയും ചിരിച്ചു റാം റോക്കറ്റ് വിട്ടത് പോലെ ഒരു ഓട്ടം ആയിരുന്നു താഴെക്ക്‌….. അവന്റെ പിറകേ അച്ഛനും പോയി….. എല്ലാരും പിരിഞ്ഞു പോയ സ്ഥിതിക്ക് നമ്മുക്ക് ഒളിഞ്ഞു നോക്കാം….. കമോൺ എവരിബഡി…..

അവള് അടുത്തേക്ക് വരുന്നത്തിന് അനുസരിച്ചു അവൻ കിടക്കയിൽ അമർന്നു അമർന്നു വന്നു…. പെട്ടെന്ന് തന്നെ അവള് അവന്റെ മുഖത്തിന് ഒരു തട്ട് കൊടുത്തു…. ചെക്കൻ പ്ലിങ്ങി…. 😂 അവള് അപ്പൊ തന്നെ ബെഡിൽ നിന്ന് ഇറങ്ങി നേരെ ബാത്‌റൂമിലേക്ക് കയറി പോയി.. പെണ്ണ് ഇപ്പോഴും സ്വപ്നത്തിൽ തന്നെ ആണെന്ന് തോനുന്നു…. ഷവറിൽ നിന്ന് വെള്ളം വന്നതും അവള് പെട്ടെന്ന് ഞെട്ടി… “”സ്വപ്നം തന്നെ ആണോ…. “” അവസാനം കൺഫ്യൂഷൻ ആയതും പെണ്ണ് ബാത്‌റൂമിന്റെ ഡോർ തുറന്നു തല വെളിയിലേക്ക് ഇട്ട് ബെഡിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി…. ആരെയും കാണാത്തത് കൊണ്ട് അവള് ഒന്ന് ദീർഘനിശ്വാസം എടുത്തു വേഗം ഫ്രഷ് ആയി താഴേക്കു പോയി….. താഴെ എത്തിയപ്പോൾ അവിടെ ആരെയും കാണുന്നില്ല…

അവസാനം അവള് അവരെയും തപ്പി ഗാർഡനിൽ എത്തി…. അവിടെ എത്തിയപ്പോൾ ദില്ലുവും ഹനുവും റാമും കൂടെ തല്ല് കൂടുന്നത് ആണ് കണ്ടത്….. “”ഹേയ് ഗയ്സ്…… ഗുഡ് മോർണിംഗ്… “” ആശു… “”ആഫ്റ്റർ നൂൺ ആവാൻ ആയി… അപ്പോൾ ആണ് അവളുടെ ഒരു മോർണിംഗ് വിഷ്…. “”‘ ഹനു “”നീ ഒറ്റൊരുത്തി കാരണം എന്റെ മുപ്പത്തിരണ്ട് പല്ലും ഇപ്പൊ പോയേനെ…… അത് എങ്ങാനും പോയിരുന്നെങ്കിൽ ഞാൻ എങ്ങനെ സെൽഫി എടുക്കും….. “” റാം… “”അതിനു ഞാൻ ഇപ്പൊ എന്താ ചെയ്തേ… “” ഹനുന്റേം റാമിന്റെയും കലിപ്പിൽ ഉള്ള സംസാരം കേട്ടിട്ട് പെണ്ണ് ആകെ പേടിച്ചു കരയാൻ ആയിട്ടുണ്ട്… അതുകൊണ്ട് തന്നെ ദില്ലു അവളെ നോക്കി ഒന്നുമില്ലെന്ന് കണ്ണ് കൊണ്ട് കാണിച്ചു ആശുനെ അവളുടെ അടുത്ത് ഇരുത്തി…. “”നീ… പറ…. എങ്ങനെ ഉണ്ടായിരുന്നു…

“” ദില്ലു “”എന്ത്….??? “” ആശു “”അപ്പൊ ഒന്നുല്ലേ…. “” ഹനു… “” നിങ്ങൾ ഇത് എന്താ ഈ പറയുന്നേ… അതൊക്കെ വിട് ഞാൻ ഇന്ന് രാവിലെ ഒരു സ്വപ്നം കണ്ടു…. “” “”അജു മഷിനെ അല്ലേ…. “” ദില്ലു… “” നിനിക്ക് എങ്ങനെ മനസിലായി…. “” ഹനു ആശ്ചര്യത്തോടെ ചോദിച്ചതും റാം പെട്ടു മോളേന്ന് മെല്ലെ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു ഓടാൻ റെഡി ആയി….. അപ്പൊ തന്നെ ഹനു അവനെ പിടിച്ചു അവിടെ ഇരുത്തി ആശുവിന്റെ നേരെ തിരിഞ്ഞു… “”അല്ല…. അജുമാഷേ കുറിച്ച് അല്ലേ നീ ഓർക്കുള്ളൂ…. അങ്ങനെ ഒരു ഊഹം പറഞ്ഞത് ആണ് …… അല്ലേ.. ദില്ലു…. “” ഹനു എന്തൊക്കെയോ തപ്പി തടഞ്ഞുകൊണ്ട് പറഞ്ഞതും ദില്ലു ആഹ് അതേ…. എന്നും പറഞ്ഞ് തലയാട്ടി…. “”നീ എന്താ സ്വപ്നം എന്ന് പറയ്… “” റാം ആക്രാന്തം കാണിക്കല്ലേ തെണ്ടി എന്ന് അവന് കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് ദില്ലു റാമിന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു……. അത് കിട്ടിയതും റാം ഡീസന്റ് ആയി….

“” അത്… അജു ഇല്ലേ… അവൻ ഇവിടെ വന്നിട്ട് നമ്മളെ റൂമിൽ….. “” “”നിന്റെ കൂടെ കിടക്കിന്നു…. അപ്പൊ നീ അവനെ കിസ്സ് ചെയ്യാൻ പോകുന്നു……അതല്ലേ…. “” അവളെ പറയാൻ സമ്മതിക്കാതെ റാം അത് പറഞ്ഞതും അവള് ആഹ് ന്ന് ഒരു നാണത്തോടെ പറഞ്ഞു കാല് കൊണ്ട് നിലത്തു കളം വരയ്ക്കാൻ തുടങ്ങി….. ദില്ലുവും ഹനുവും റാമിനെ പല്ല് കടിച്ചു കൊണ്ട് നോക്കിയതും ചെക്കൻ കൊളമായല്ലേ എന്ന് പറഞ്ഞു നാവ് കടിച്ചു അവരെ നോക്കി….. “”അല്ല…. നിങ്ങൾ അത് എങ്ങനെ അറിഞ്ഞു… “” പെട്ടെന്ന് എന്തോ ഓർത്ത പോലെ ആശു അതും ചോദിച്ചു റാമിനെ നോക്കിയപ്പോൾ അവൻ ഒന്ന് ഇളിച്ചു കാണിച്ചു ദില്ലുനെ നോക്കി എന്തെങ്കിലും പറഞ്ഞു രക്ഷിക്ക് എന്ന് കോപ്രായം കാണിക്കാൻ തുടങ്ങി…… “”നീ സ്വപ്നം കണ്ടത് അജുനെ അല്ലേ…

അപ്പൊ ഒരു റൊമാൻസ് ആയിരിക്കും അല്ലോ… അങ്ങനെ ഊഹിച്ചു പറഞ്ഞതാ…. അല്ലേ റാം… “” ദില്ലു എവിടുന്ന് ഒക്കെയോ എന്തൊക്കെയോ ഉണ്ടാക്കി പറഞ്ഞതും റാം അതേ എന്ന് തലയാട്ടി കാണിച്ചു…. എന്തോ ഒന്നും കത്തിയില്ലെങ്കിലും അവള് ഒന്ന് തലയാട്ടി കാണിച്ചു ഞാൻ പോയി ചായ കുടിക്കട്ടെ എന്നും പറഞ്ഞു അകത്തേക്ക് പോയി….. “”ഇതിപ്പോ ആർക്കാ പ്രാന്ത്…. “” ഹനു “” നിന്റെ ഒക്കെ കൂടിയല്ലേ നടപ്പ്…. ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ…. “‘ റാം “”ആഹ്… അതും ശെരിയാ…. അതുകൊണ്ട് ആണല്ലോ നീ ഇങ്ങനെ….. “” ദില്ലു അതും പറഞ്ഞു റാമിനെ നോക്കിയതും ചെക്കൻ ആഹ് ന്ന് പറഞ്ഞു മൂളി… ഒന്ന് കൂടെ റീവൈന്റ് ചെയ്തപ്പോൾ ആണ് അവള് പറഞ്ഞത് അവന് കത്തിയത്… “””ഡീ “” അവൻ അതും പറഞ്ഞ് അവിടുന്ന് എഴുന്നേറ്റതും ദില്ലുവും ഹനുവും അവിടുന്ന് എഴുന്നേറ്റു വേഗം വീട്ടിലേക്ക് ഓടി…… അതിന്റെ പിറകേ റാമും…..

മീറ്റിംഗ് ഒക്കെ കഴിഞ്ഞു വന്നപ്പോൾ ആണ് റാമിന്റെ മെസ്സേജ്… ഓപ്പൺ ചെയ്തു നോക്കിയപ്പോൾ വൈകുന്നേരം ബീച്ചിൽ പോകുന്നുണ്ട്.. അങ്ങോട്ട് വരണം എന്നാണ്… അതുകൊണ്ട് തന്നെ വേഗം വീട്ടിലേക്ക് വിട്ടു.. ദില്ലുനെ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല… കുറേ നേരം റിങ് ചെയ്തതും അറ്റൻഡ് ചെയ്തു… “”എവിടെ പോയി കിടക്കുവായിരുന്നു നീ… എത്രനേരം ആയി ഞാൻ വിളിക്കുന്നു… നിനിക്ക് എന്താ ഫോൺ എടുത്താൽ….. “” അങ്ങനെ ബ്ലാഹ് ബ്ലാഹ്….. ഏറെ നേരം കഴിഞ്ഞിട്ടും അവള് തിരിച്ചു ഒന്നും മിണ്ടാതെ നിൽക്കുന്നത് ആയപ്പോൾ അവന് വീണ്ടും ദേഷ്യം വന്നു….. പിന്നേം വായിൽ തോന്നിയത് എന്തൊക്കെയോ അവൻ പറഞ്ഞു…. എന്നിട്ടും അവിടുന്ന് ഒരു റിപ്ലൈയും വരാതെ ആയപ്പോൾ അവൻ മിണ്ടാതെ നിന്നു…. “”എന്റെ പൊന്ന് അളിയോ… ഇങ്ങനെ ഒക്കെ തെറി പറഞ്ഞാൽ എന്റെ പെങ്ങള് നിന്നേം കൊന്ന് ആരെങ്കിലും കെട്ടി പോകുംട്ടോ…. “” അപ്പുറത്ത് നിന്ന് ആരുടെയോ ശബ്ദം കേട്ടതും വിച്ചു ഒന്ന് അടങ്ങി…

“”ആരാ നീ…. “” കുറച്ചു കലിപ്പ് ആയി തന്നെ വിച്ചു ചോദിച്ചു… “””ഡാ പോലീസ് മോനേ…. നിനിക്ക് എന്റെ സൗണ്ട് കേട്ടിട്ട് മനസിലായില്ലേ… “” “””അജൂ…. “” “”ഉഫ്… ഇപ്പോഴെങ്കിലും മനസിലായല്ലോ…. അതുമതി… “” “”അല്ല അജൂ….. നീ ഇപ്പോ എവിടെയാ ഉള്ളത്… നിനിക്ക് എവിടുന്ന് ദില്ലുന്റെ ഫോൺ കിട്ടി…. “” “”ഞാൻ ഇപ്പൊ ദില്ലുന്റെ വീട്ടിൽ ഉണ്ട്…. “” “”ഏഹ്…. “” “”ആഹ്… നീ എന്തായാലും ഇങ്ങോട്ട് വാ… ” “”ആഹ്… ഓക്കേ ഡാ… “”

“””അയ്യോ…… പ്രേതം…….””” ആർത്തു വിളിച്ചു കൊണ്ട് മുകളിൽ നിന്ന് ഓടി വരുന്ന ആശുനെ കണ്ടു സോഫയിൽ ഇരുന്ന റാമും ഹനുവും ദില്ലുവും ചാടി എഴുന്നേറ്റു…. അവള് ഓടി വന്നു അവരുടെ ബാക്കിൽ പോയി ഒളിച്ചു നിന്നു…. “”എന്താടി…. എന്താ നിനിക്ക് പറ്റിയെ…. “” “”ദില്ലു…. ഈ വീട്ടിൽ പ്രേതം ഉണ്ട്…. “” ആശു “” എന്നിട്ട് എവിടെ നിന്റെ പ്രേതം… “” ഹനു “” ഹനു…. നീ എന്തിനാ മുത്തേ വെറുതെ അതിലെ ചുറ്റി കറങ്ങുന്ന പ്രേതത്തെ ബ്ലഡ് കാണിച്ചു വിളിക്കുന്നെ…. “” റാം ഹനുവിന്റെ ചെവിയിൽ പതുക്കെ പറഞ്ഞതും അവള് അവനെ ഒന്ന് തുറിച്ചു നോക്കി…. “”ദേ… പ്രേതം…… “” ആശു അതും പറഞ്ഞ് സ്റ്റെപ് ഇറങ്ങി വരുന്ന അജുവിനെ ചൂണ്ടിയതും അവര് എല്ലാവരും ഒരുനിമിഷം അവനെ തന്നെ നോക്കി നിന്നു… പിന്നെ വെടിക്കെട്ടിനു തീ കൊളുത്തിയപോലെ ചിരിക്കാൻ തുടങ്ങി….

ആശു ആണെങ്കി ആകെ കിളി പോയ പോലെ അവിടെ ഇരിക്കുന്നുണ്ട്…. അജു ഇറങ്ങി വന്നു ആശുവിന്റെ തൊട്ട് അടുത്ത് ഇരുന്നു…… അവള് അതേ സ്പോട്ടിൽ കുറച്ചു നീങ്ങി ഇരുന്നിട്ട് അവനെ നോക്കാൻ തുടങ്ങി… അവൻ വീണ്ടും അവളുടെ അടുത്തേക്ക് ഇരുന്നു…അവള് കുറച്ചു വിട്ട് ഇരുന്നു…. ഇത് തന്നെ തുടർന്നതും ആശു താഴെ എത്തി…. അതോടെ അവരുടെ ചിരിയുടെ വോളിയം കുറച്ചു കൂടെ ഉയർന്നു…. എല്ലാവരും ചിരിക്കാൻ തുടങ്ങിയതും പെണ്ണിന് ആകെ സങ്കടം ആയി…. അവള് അപ്പൊ തന്നെ എഴുന്നേറ്റു അജുവിന് രണ്ട് തല്ല് കൊടുത്തു…. അതുപോലെ ബാക്കി ടീംസിന് കൂടി കൊടുത്തിട്ട് അവള് അവിടുന്ന് ചിരിക്കാൻ തുടങ്ങി….

“”ഇപ്പൊ കൊണ്ട് പോയാൽ ഷോക്കിൽ ഒതുക്കാം….. അല്ലെങ്കിൽ ചങ്ങല തന്നെ വേണ്ടി വരും…. “” അതും പറഞ്ഞു റാം അജുവിനെ നോക്കിയപ്പോൾ അവനും അതേ ഭാവത്തിൽ ആണ്…. “”മാഷേ… മാഷ് എപ്പോഴാ വന്നേ…. “” ആശു “” നിന്റെ സ്വപ്നം കണ്ടില്ലേ… ആ സമയത്ത്‌…… “” ദില്ലു… “”ഏഹ്…. അപ്പൊ…. “”” ആശു അതും പറഞ്ഞു എഴുന്നേറ്റു അജുവിനെ നോക്കിയപ്പോൾ അവൻ ഒന്ന് റൊമാന്റിക് ആയി ചിരിച്ചു അവളെ നോക്കി സൈറ്റ് അടിച്ചു…. അവള് ബാക്കി ഉള്ളവരെ നോക്കിയപ്പോൾ അവരും അവളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു…..

വിച്ചു അവന്റെ വീട്ടിൽ എത്തി ഫ്രഷ് ആയി കാറും എടുത്തു ദില്ലുവിന്റെ വീട്ടിലേക്ക് വിട്ടു… ഒപ്പം അശ്വതി ഏച്ചിയും അരുൺ ഏട്ടനും…. അവിടെ എത്തിയതും എല്ലാരും കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് കയറി…. അച്ഛനും അജുവും റാമും ഹാളിൽ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു… വിച്ചുവും അരുണും അവരുടെ കൂടെ ഇരുന്നു…. അശ്വതി ഏച്ചി നേരെ അടുക്കളയിലേക്ക് വിട്ടു… “”ആന്റി…. “”” “ആഹ്… നിങ്ങൾ വന്നോ….അവിടെ ഒരു മണിക്കൂർ ആയി ഒരുങ്ങാൻ പോയിട്ട്…. ഇതുവരെ മൂന്നാളുടേം കഴിഞ്ഞിട്ടില്ല…. “” അതും പറഞ്ഞു അമ്മ അവർക്ക് കുടിക്കാൻ ജ്യൂസും എടുത്തു നടന്നു…. അശ്വതി ഏച്ചി നേരെ അവരുടെ റൂമിലേക്ക് പോയി…. അവിടെ എത്തിയപ്പോൾ മൂന്നാളും ഒരു കണ്ണാടിക്ക്‌ വേണ്ടി തല്ല് കൂടുകയാണ്.. “”അച്ചൂചീ….. “” ദില്ലു ഓടി വന്നു അശ്വതി ഏച്ചിയെ കെട്ടിപിടിച്ചു…. പുറകെ ഹനുവും ആശുവും വന്നു കെട്ടിപിടിച്ചു…. വേഗം റെഡി ആയി വാ…. എല്ലാരും താഴെ വെയ്റ്റിംഗ് ആണ്….. “”ഞങ്ങൾ ഇപ്പൊ വരാം…. ഒരു ഫൈവ് മിനുട്ട്… “” “” ആഹ്…. “”

“” എല്ലാരും കേറിയില്ലേ…. അപ്പൊ പോവാം..”” റാം അതും പറഞ്ഞു കാർ എടുത്തു…. ആദ്യം പോയത് ഷോപ്പിംഗിന് ആണ്…. ആശുവും ഹനുവും ദില്ലുവും അശ്വതി ഏച്ചിയും ഓരോ ഡ്രെസ്സും വലിച്ചു വാരി ഇട്ട് അവസാനം കുറച്ചു സെലക്ട്‌ ചെയ്തു… വിച്ചുവും റാമും അരുണും അജുവും മെൻസ് സെക്ഷനിലേക്ക് വിട്ടു… അവിടെ എത്തിയതും അവർ അവർക്ക് വേണ്ടത് സെലക്ട്‌ ചെയ്തു…. വെഡിങ് ഡ്രെസ്സും ഓർണമെന്റ്സും ഒക്കെ വാങ്ങിയ ശേഷം എല്ലാവരും നേരെ ബീച്ചിലേക്ക് വിട്ടു… “”വിച്ചേട്ടാ…. “” “”മ്മ്മ്…. “” “”വിച്ചേട്ടൻ ഇപ്പോ എന്താ എന്നോട് ഒന്നും മിണ്ടാത്തെ…. “” ചുണ്ട് പുറത്തേക്ക് ഉന്തി കൊച്ചു കുട്ടികളെ പോലെ അവൾ ചോദിക്കുന്നത് കേട്ടപ്പോൾ അവന് ചിരിയാണ് വന്നത്… തീരത്തെ ചുംബിച്ചു കൊണ്ട് ഒഴുകുന്ന തിരമാലയിലൂടെ അവളുടെ കയ്യും കോർത്തു പിടിച്ചു നടക്കുമ്പോൾ ആണ് അവളുടെ ചോദ്യം… “”നിനിക്ക് അങ്ങനെ തോന്നിയോ… “” അവളെ നോക്കാതെ കടലിലേക്ക് തന്നെ നോക്കികൊണ്ട്‌ ആയിരുന്നു അവന്റെ സംസാരം…. “”മ്മ്മ്… “” അവനിലേക്ക് തന്നെ നോട്ടം പതിപ്പിച്ചു കൊണ്ട് അവള് മൂളി….

അവളുടെ അരയിലൂടെ കയ്യിട്ട് അവൻ അവളെ തന്നിലേക്ക് കുറച്ചു കൂടി ചേർത്ത് പിടിച്ചു…. “”ദേ… വിച്ചേട്ടാ… കളിക്കല്ലേ…. “” അവനിൽ നിന്നും കുതറിക്കൊണ്ട് അവള് പറഞ്ഞതും അവൻ ഒന്നുകൂടി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു…. “”എല്ലാരും നോക്കും വിച്ചേട്ടാ… എന്നെ വിട്..”” “”നീ അങ്ങോട്ട് നോക്കിയേ… “” അവൻ ഒരു കൈ കൊണ്ട് ചൂണ്ടിയ ഭാഗത്തെക്ക്‌ അവള് നോക്കി… റാമും ഹനുവും അരുണേട്ടനും അശ്വതി അജുവും ആശുവും കയ്യും കോർത്തു പിടിച്ചു ഓരോ വഴിക്ക് അവരുടേതായ ലോകത്ത് ആണ്…. അതിൽ ആശുവിനെ കണ്ടതും അവൾക്ക് ചിരിയാണ് വന്നത്… “”എന്താ മോളൂസേ ഒരു ചിരി ഒക്കെ… “” അവളുടെ കവിളിൽ നുള്ളികൊണ്ട് വിച്ചു ചോദിച്ചതും ഒന്ന് എരുവ് വലിച്ചു അവള് അവനെ നോക്കി കണ്ണുരുട്ടി….. “”നോക്കി പേടിപ്പിക്കാതെ കാര്യം പറയെടി…

“” “”വിച്ചേട്ടൻ അവരെ നോക്കിയേ…. അജു ഏട്ടനോട് മിണ്ടില്ല… മൈൻഡ് ആക്കില്ല എന്നൊക്കെ പറഞ്ഞു നടന്ന പെണ്ണാ…. ഇപ്പൊ നോക്കിയേ അജു ഏട്ടന്റെ കയ്യിൽ തൂങ്ങി നടക്കുന്നു…. “” “”അവരെ വായി നോക്കി നിൽക്കാതെ എന്നെ നോക്ക് പെണ്ണേ…. “” അവളുടെ ചെവിക്കരികിൽ നിന്ന് അവൻ പറഞ്ഞതും അവള് അവനോട് ചേർന്ന് നടന്നു…. “”വിച്ചേട്ടനും അജു ഏട്ടനും ആയി പരിജയം ഉണ്ടോ…. “” “”ആഹ്…. അവനും ഞാനും ഒരുമിച്ചാണ് കോളേജിൽ പഠിച്ചത്…. “” “”ഓഹ്…. “” “”മ്മ്മ്… പിന്നെ അവനും ഞാനും എപ്പോഴും തല്ല് ആയിരുന്നു പണ്ട്…. “” “”എന്തിന്…. “” “”ചുമ്മാ… ഒരു രസം…. “” “”പിന്നേ…. എല്ലാരും രസത്തിനു അല്ലേ തല്ല് ഉണ്ടാക്കൽ…ഒന്ന് പോയെടോ….”

” “”നിനിക്ക് ഇപ്പോ എന്നോട് ഒരു ബഹുമാനവും ഇല്ല……ഞാൻ ഒരു പോലീസ്കാരൻ ആണെന്നുള്ള പരിഗണന എങ്കിലും തന്നൂടെ മോളേ…. “”” “””ഈൗൗൗൗൗൗ….. “”” “”ഇളിക്കല്ലെ….പല്ല് ഞാൻ അടിച്ചു താഴെ ഇടും… “” “”ഓഹ്…. “” “”ആഹ്… “” “”എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തരുവോ..”” കൊഞ്ചിക്കൊണ്ട് അവള് ചോദിച്ചതും അവൻ ചിരിച്ചു കൊണ്ട് അവളേം കൊണ്ട് ഐസ്ക്രീം പാർലറിലേക്ക് പോയി അവൾക്ക് വേണ്ടത് എല്ലാം വാങ്ങി കൊടുത്തു….

ഏറെ നേരം ബീച്ചിൽ ചിലവഴിച്ചശേഷം അവർ എല്ലാവരും ഒരു റെസ്റ്റോറന്റിലേക്ക് പോയി… ഭക്ഷണം കഴിച്ച ശേഷം വേഗം വീട്ടിലേക്ക് വിട്ടു… ദില്ലുവിന്റെ വീട്ടിൽ വണ്ടി നിർത്തിയതും അവളുടെ അച്ഛനും അമ്മയും ഒക്കെ മുറ്റത്തേക്ക് വന്നു… വാങ്ങിയ സാധനങ്ങൾ ഒക്കെ എടുത്തു എല്ലാരും പുറത്ത് ഇറങ്ങി… “”മോനേ വിച്ചു…. നീ ഇവരെ കൂടെ നിന്റെ വീട്ടിലേക് കൊണ്ട് പോകണം… “”” വിച്ചുവിനെ അടുത്ത് വിളിച്ചു ദില്ലുന്റെ അച്ഛൻ അങ്ങനെ പറഞ്ഞതും വിച്ചു ആരെ എന്നുള്ള ഭാവത്തിൽ നിന്നു… “”റാമിനെയും അജുവിനെയും… രണ്ടാളേം വേഗം കെട്ടിക്കേണ്ടി വരും…

അതുകൊണ്ട് മോൻ അവരെയും കൂട്ടണം…. “” “”പിന്നെന്താ… എനിക്ക് കൊഴാപ്പം ഒന്നുല്ല” എന്നും പറഞ്ഞു വിച്ചു ഒന്ന് ഇളിച്ചു കാണിച്ചു അവരുടെ അടുത്തേക്ക് പോയി.. “”അപ്പൊ നമുക്ക് പോയാലോ.. “” വിച്ചു അജുവിനേം റാമിനേം നോക്കി പറഞ്ഞതും അവര് രണ്ടാളും ഇവൻ ഇത് എന്താ ഈ പറയണേ എന്നുള്ള ഭാവത്തിൽ നിന്നു….. അധികം സംസാരത്തിന് ഒന്നും ഇട നൽകാതെ അവൻ അവരെ വലിച്ചു കാറിലേക്ക് ഇട്ടു… അത് കണ്ടു എല്ലാവരും ചിരിച്ചു…. അവരോട് യാത്ര പറഞ്ഞു വിച്ചു കാർ എടുത്തു വീട്ടിലേക്ക് വിട്ടു…… ❇️❇️❇️❇️❇️❇️❇️❇️❇️ ( തുടരും )