രചന – കണ്ണന്റെ മാത്രം
ഹാ… എന്താ അങ്കിൾ അവിടെ തന്നെ നിന്ന് കളഞ്ഞത് ഇരിക്കൂ… ജോ വന്ന രണ്ടുപേരെയും നോക്കി ഒരു പരിഹാസ ചിരിയോടെ പറഞ്ഞു…
ഡാ.. നീ…. ജോനാഥൻ ( തെരേസയുടെ ഭർത്താവ് )അവന് നേരെ ദേഷ്യത്തോടെ എന്തോ പറയാൻ വന്നപ്പോഴേക്കും കൂടെ ഉള്ള ജേക്കബ് ( ഹന്നയുടെ ഡാഡി ) അയാളെ തടഞ്ഞിരുന്നു… പിന്നെ അയാളെയും കൂട്ടി രഞ്ജുവിന്റെ അടുത്തായി അവിടെ ഉള്ള കസേരകളിലേക്ക് ഇരുന്നു…
ഇപ്പൊ എന്നെ കാണാൻ വന്നത് എന്തിനാവോ… ജോ അവരെ നോക്കികൊണ്ട് ചോദിച്ചു..
എന്തിനാ വന്നതെന്നോ.. നിന്നോട് ആ പുതിയ രണ്ട് പ്രൊജക്റ്റുകൾക്കും കൊട്ടേഷൻ വെക്കേണ്ട എന്ന് പറഞ്ഞപ്പോൾ നീ സമ്മതിച്ചതല്ലേ ആയിരുന്നേ.. പിന്നെ എന്തിനാ നീ വച്ചത്.. ഇപ്പൊ രണ്ടും നിന്റെ കമ്പനിക്ക് അല്ലേ കിട്ടിയത്.. ജോനാഥൻ ഇരുന്ന് തിളച്ചു…
ആ…. എനിക്ക് ആ ചിന്ത അങ്ങോട്ട് മാറ്റാൻ തോന്നി അതാ ഞാൻ കൊട്ടേഷൻ വെച്ചത്.. ജോ അല്പം പുച്ഛത്തോടെ പറഞ്ഞു…
അതിന് ജോനാഥൻ എന്തോ പറയാൻ പോയപ്പോഴേക്കും അയാളെ ജേക്കബ് തടഞ്ഞിരുന്നു…
ജോ നിനക്ക് അറിയാലോ മുങ്ങി കൊണ്ടിരിക്കുന്ന കപ്പൽ ആണ് ഞങ്ങളുടെ ബിസിനസ്.. ഈ പ്രൊജക്ടുകൾ ഞങ്ങളുടെ അവസാന കച്ചിത്തുമ്പ് ആയിരുന്നു.. ഇപ്പൊ അതും നഷ്ടമായ സ്ഥിതിക്ക് ഞങ്ങളുടെ ബിസിനസ് മുഴുവൻ തകരും.. ഇതുവരെ ഉണ്ടാക്കിയത് മുഴുവൻ നഷ്ടമാവും.. നിന്റെ കമ്പനിക്ക് ഇതൊക്കെ ചെറിയ പ്രൊജക്ടുകൾ അല്ലേ.. ഇതിന്റെ ഒന്നും ആവശ്യമില്ലല്ലോ… ദയവുചെയ്ത് നീ പിന്മാറണം.. നീ പിന്മാറായിയാൽ അത് ഞങ്ങൾക്ക് കിട്ടും… ജേക്കബ് അപേക്ഷ രൂപത്തിൽ പറഞ്ഞു…
നിങ്ങളുടെ ബിസിനസ് തകരണം അതാണ് എന്റെ ലക്ഷ്യം തന്നെ.. നിങ്ങൾ നശിച്ച് നാറാണകല്ലാവുന്നത് എനിക്ക് കാണണം.. അതിന് വേണ്ടി ഏതറ്റം വരെയും ഞാൻ പോകും…. ജോ മുറുകിയ മുഖത്തോടെ പറഞ്ഞു…
ജോ…. ജോനാഥൻ എന്തോ പറയാൻ പോയപ്പോഴേക്കും അയാളെ ജോ തടഞ്ഞിരുന്നു…
വേണ്ടാ.. ഒന്നും പറയണ്ട… ഇത്രയും കാലം നിങ്ങളെ ഞാൻ സഹായിച്ചിരുന്നത് ബന്ധങ്ങൾ ആലോചിച്ചിട്ടായിരുന്നു.. അപ്പൊ നിങ്ങൾക്ക് ആ ഒരു ചിന്ത ഇല്ലാ.. നിങ്ങളുടെ ഭാര്യവും മോളും കൂടി എന്റെ ജീവിതത്തിൽ കയറി കളിക്കുന്നതിന് മുൻപ് ചിന്തിക്കണമായിരുന്നു ഇതെല്ലാം.. തടയണമായിരുന്നു നിങ്ങൾ അത്… ഇനിയും എനിക്കിട്ട് ഉണ്ടാക്കാൻ ഇറങ്ങുന്നതിനു മുൻപ് ഒരു കാര്യം ആലോചിച്ചോ.. ഇപ്പൊ ഞാൻ നിങ്ങളുടെ ബിസിനസ് മാത്രേ നശിപ്പിച്ചിട്ടുള്ളൂ.. ഇനി ഒരിക്കൽ കൂടി എന്റെ ജീവിതത്തിൽ കയറി കളിക്കാൻ വന്നാൽ കൊന്നു കളയും ഞാൻ… അറിയാലോ ഞാൻ വെറും വാക്ക് പറയാറില്ല… ആ സമയം സ്വന്തവും ബന്ധവും ഒന്നും ഞാൻ നോക്കില്ല… ജോ മുറുകിയ മുഖത്തോടെ പറഞ്ഞു.. അവന്റെ മുഖത്തെ ഭാവം അവർക്ക് കാണിച്ചുകൊടുത്തു അവൻ പറഞ്ഞത് ചെയ്യും എന്ന്…
ജോനാഥനും ജേക്കബും ജോയുടെ മുഖത്തെ ഭാവം കണ്ടതും ശ്വാസം വിലങ്ങി നിന്നുപോയി… ഈ ഒരു ഭാവം അവർ ആദ്യമായി കാണുകയായിരുന്നു ജോയുടെ മുഖത്ത്… എന്തിന് അവിടെ ഇരുന്നിരുന്ന രഞ്ജു വരെ ഞെട്ടിപ്പോയി ആ മുഖം കണ്ടിട്ട്…
അവർ രണ്ടാളും ജോയുടെ മുഖത്തേക്ക് ഒന്നുകൂടി ദയനീയമായി നോക്കി.. പക്ഷേ അവന്റെ വലിഞ്ഞു മുറുകിയ മുഖം ഒരു വിട്ടുവീഴ്ചയും അവന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കേണ്ട എന്ന് അവർക്ക് കാണിച്ചുകൊടുത്തു… അവർ കുനിഞ്ഞ ശിരസ്സോടെ അവിടെ നിന്നും പോയി….
ജോയും രഞ്ജുവിന്റെ കൂടെ പോകാൻ വേണ്ടി എഴുന്നേറ്റു… അതുവരെ ജോയുടെ മുഖത്തേക്ക് വായും തുറന്ന് നോക്കിയിരുന്ന രഞ്ജു ജോ എഴുന്നേൽക്കുന്നത് കണ്ടതും വേഗം എഴുന്നേറ്റു.. ജോ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു അവന്റെ പിന്നിലായി രഞ്ജുവും…
…………………
ജേക്കബ് ആകെ തകർന്ന പോലെ ആണ് വീട്ടിലേക്ക് എത്തിയത്… അയാൾ തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു…
എന്താ ഡാഡി… എന്തുപറ്റി… അയാളുടെ എല്ലാം തകർന്നുള്ള ഇരുപ്പ് കണ്ടപ്പോൾ ഹന്ന അയാളുടെ അടുത്തേക്ക് വന്നിരുന്നുകൊണ്ട് ചോദിച്ചു….
ഹന്നയെ കണ്ടതും ജേക്കബിന് ദേഷ്യം നിറഞ്ഞു അയാളുടെ ഉള്ളിൽ… അവൾ കാരണം ആണ് താൻ ഇപ്പൊ ഇതൊക്കെ അനുഭവിക്കേണ്ടി വന്നത് എന്നൊരു ചിന്താ അയാളിൽ നിറഞ്ഞു… അയാൾ ദേഷ്യത്തോടെ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു… അയാളുടെ പെട്ടന്നുള്ള പ്രവർത്തിയിൽ ഞെട്ടിക്കൊണ്ട് അവളും അവിടെ നിന്ന് എഴുന്നേറ്റു…
ഡാഡി എന്ന് വിളിച്ചതേ ഹന്നക്ക് ഓർമ്മയുള്ളൂ… അടുത്തനിമിഷം അയാളുടെ കൈകൾ അവളുടെ മുഖത്ത് ശക്തമായി പതിച്ചിരുന്നു…
ഹന്നയും അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്ന അവളുടെ അമ്മ ഷേർളിയും ഞെട്ടിപ്പോയി… ജീവിതത്തിൽ ആദ്യമായിട്ടാവും ഹന്നക്ക് നേരെ അയാൾ കൈ ഉയർത്തുന്നത്….
ഡാഡി… ഹന്ന നിറഞ്ഞകണ്ണോടെ വിളിച്ചു…
മിണ്ടരുത് നീ.. നീ ഒറ്റയൊരുത്തി കാരണം ആണ് ഞാൻ ഇപ്പൊ ഇതൊക്കെ അനുഭവിക്കുന്നത്… അയാൾ ദേഷ്യത്തോടെ പറഞ്ഞു…
എന്താ ഇച്ചായാ.. എന്താ കാര്യം.. ഷേർളി അയാളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു…
ഇവൾ ആ ജോയുടെ ജീവിതത്തിൽ കയറി കളിച്ചതിന് നമ്മളെ മുച്ചൂടും മുടിക്കാൻ ആണ് അവൻ നോക്കുന്നത്… മുടിയാൻ ഇനീപ്പോ കാര്യമായിട്ട് ബാക്കി ഒന്നും ഇല്ലാ… ആകെ പ്രതീക്ഷ ആ രണ്ട് പ്രോജെക്ടിൽ ആയിരുന്നു… ഇപ്പൊ അതും പോയി.. അയാൾ തലയിൽ കൈവച്ച് അവിടെ ഇരുന്നുകൊണ്ട് പറഞ്ഞു….
എന്തൊക്കെയാ ഇച്ചായാ പറയുന്നത് എനിക്ക് ഒന്നും മനസിലാകുന്നില്ല… അവർ അയാളുടെ അടുത്തിരുന്നുക്കൊണ്ട് ചോദിച്ചു…
നമ്മുടെ ബിസിനസ് മുഴുവൻ പൊളിഞ്ഞു ഷേർളി…. ഈ പോക്കാണെങ്കിൽ ഈ വീടടക്കം ബാങ്കുകാർ കൊണ്ടുപോകും… എനിക്ക് അറിയില്ല ഇനി എന്ത് വേണം എന്ന്… അന്നേ നീ പറയാറില്ലേ ഇവളുടെ കൂടെ ഒക്കെത്തിനും ഇങ്ങനെ സപ്പോർട്ട് നിൽക്കല്ലേ എന്ന്… അപ്പൊ ഞാൻ അത് കേട്ടില്ല… ഇപ്പൊ അതിനുള്ളതാണ് ഞാൻ അനുഭവിക്കുന്നത്… അയാൾ നിരാശയോടെ പറഞ്ഞു…
ജോനാഥനും തെരേസ്സയും വിചാരിച്ചാൽ ഒന്നും നടക്കില്ലേ ഇച്ചായാ… ഒന്നുമില്ലെങ്കിൽ അവർ അവന്റെ ആന്റിയും അങ്കിളും അല്ലേ…. അവർ ചോദിച്ചു….
അവന് ആ ചിന്ത ഒന്നുമില്ല ഷേർളി… ഇനിയും ആരെങ്കിലും അവന്റെ ജീവിതത്തിൽ കയറി കളിച്ചാൽ കൊന്നുതള്ളും എന്നാ അവൻ പറഞ്ഞത്… അതുപറയുമ്പോൾ ഉള്ള അവന്റെ ഭാവം അവൻ അത് ചെയ്യും എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു…
പിന്നെ ജോനാഥന് വലിയ നഷ്ടവും ഇല്ലല്ലോ.. അയാളുടെ സ്വത്തുക്കൾ പോയാലും അയാൾക്ക് തെരേസയുടെ വീടും സ്വത്തുക്കളും ഉണ്ടല്ലോ കയറികിടക്കാൻ.. നമ്മുടെ പോലെ അല്ലല്ലോ…
ഇനിയെന്ത് ചെയ്യും ഇച്ചായാ…. ഷേർളിയും വിഷമത്തോടെ ചോദിച്ചു…
അവർ ഓരോന്നും സംസാരിക്കുന്ന നേരം ഹന്ന അവളുടെ റൂമിലേക്ക് പോയി ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് വിളിച്ചു…
ഇച്ചായാ… ഫോൺ എടുത്തതും അവൾ വിളിച്ചു…
എന്താ പെണ്ണേ… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഈ നമ്പറിൽ വിളിക്കരുത് എന്ന്… അയാൾ ചോദിച്ചു…
സോറി ഇച്ചായാ.. പക്ഷേ ഇതു അത്രയും അത്യാവശ്യമായിപ്പോയി…
എന്താ ഇത്ര അത്യാവശ്യം… അയാൾ ചോദിച്ചു…
ഇച്ചായാ… ആ ജോ അവൻ കാരണം ഡാഡി ഇന്ന് എന്നെ തല്ലി… ജീവിതത്തിൽ ആദ്യമായിട്ടാണ് ഡാഡി എന്നെ എന്തെങ്കിലും ചെയ്യുന്നത്… അവനെ വെറുതെ വിടരുത് ഇച്ചായാ….
നോക്ക് ഹന്ന… ഇപ്പൊ നമുക്ക് അവനെ ഒന്നും ചെയ്യാൻ പറ്റില്ല… ഇപ്പൊ അവന് എന്തെങ്കിലും പറ്റിയാൽ അവന്റെ ഈ കണ്ട സ്വത്തുക്കൾ മുഴുവൻ വല്ല അനാഥാലയത്തിനും പോകും… അങ്ങനെ വരാതെ ഇരിക്കണമെങ്കിൽ അവൻ വേറെ കല്യാണം കഴിക്കണം അല്ലെങ്കിൽ ആ മറ്റവൾ തിരികെ വരണം… നിനക്ക് പറ്റിയില്ലല്ലോ അവനെ നിന്റേതാക്കാൻ… അപ്പൊ അവൾക്ക് കണ്ടവന്റെ കൂടെ അഴിഞ്ഞാടാൻ പോകണം… അതല്ലേ അവൻ നീയും ആയിട്ട് ബ്രേക്കപ്പ് ആയത്…. അല്ലെങ്കിൽ ഇപ്പൊ ഈ സ്വത്തൊക്കെ നമ്മുടെ കൈയിൽ വന്നേനെ…. അയാൾ ദേഷ്യത്തോടെ മുരണ്ടു…
ഇച്ചായാ… അത് ഞാൻ അറിയാതെ… കുടിച്ച കള്ളിന്റെ പുറത്ത്… എനിക്ക് അറിയുമായിരുന്നോ അവൻ ബാംഗ്ലൂർ വരും എന്ന്… അവൾ വിഷമതോടെ പറഞ്ഞു…
ആഹ്.. കഴിഞ്ഞത് കഴിഞ്ഞു.. ഇനിയെന്ത് വേണം എന്ന് ചിന്തിക്കാം… ഇപ്പൊ എന്തായാലും അവനെതിരെ ഒന്നും ചെയ്യാൻ പറ്റില്ല… പണ്ടത്തെ ജോ അല്ല ഇപ്പൊ അവൻ.. അന്നത്തേക്കാളും എത്രയോ മടങ്ങ് ഉയരത്തിൽ ആണെന്നോ അവന്റെ ഇപ്പോഴത്തെ സ്ഥാനം… അതുമാത്രമല്ല അവന് ചുറ്റും നല്ല സെക്യൂരിറ്റി ഉണ്ട് ഇപ്പൊ… എന്തെങ്കിലും ഒരു ഡൌട്ട് അവന് തോന്നിയാൽ എല്ലാം തീർന്നു… എന്തായാലും കാത്തിരുന്നേ പറ്റൂ.. നമുക്കായി നല്ലൊരു അവസരം വരുന്നത് വരെ കാത്തിരുന്നേ മതിയാകു….
മ്മ്…. അവൾ മൂളി…
നിന്റെ ഈ വിഷമം ഒക്കെ നമുക്ക് മാറ്റമെന്നേ… നമ്മുടെ സ്ഥിരം സ്ഥലത്തേക്ക് വായോ.. കുറച്ച് നാളായില്ലേ ഒന്ന് കൂടിയിട്ട്… അയാൾ ഒരു വഷളൻ ചിരിയോടെ പറഞ്ഞു…
അയ്യടാ.. എന്താ കൊതി… അവൾ നാണത്തോടെ പറഞ്ഞു…
കൊതി തന്നെയാ പെണ്ണേ.. ഞാൻ ഇത്രനാളും അനുഭവിച്ചിട്ടുള്ളതിൽ നിന്നെപ്പോലെ എനിക്ക് ഉന്മാദം തന്നിട്ടുള്ള മറ്റൊരു പെണ്ണില്ല… അയാൾ ലഹരിയിൽ എന്നതുപോലെ പറഞ്ഞു…
ഞാൻ നാളെ ഉച്ചക്ക് ഒരുമണിയോടെ എത്താം ഇച്ചായാ.. അവൾ നാണത്തോടെ പറഞ്ഞുകൊണ്ട് ഫോൺ വച്ചു.. അയാളുടെ സംസാരം അവളെ വികാരത്തിന്റെ കൊടുമുടിയിൽ എത്തിച്ചു എന്നതാണ് സത്യം…
അയാളും വരാനിരിക്കുന്ന അവളുമായിട്ടുള്ള സന്തോഷനിമിഷങ്ങൾ ആലോചിച്ച് ഒരു ഉന്മാദിയെ പോലെ ചിരിച്ചു….
എന്നാൽ അവർ രണ്ടുപേരും അറിഞ്ഞില്ല അവരുടെ ഈ സംസാരം എല്ലാം കേട്ടുകൊണ്ട് ഒരാൾ അവിടെ ഉണ്ടായിരുന്നു എന്ന്… അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അയാൾക്കുള്ളിൽ അവരോടുള്ള വെറുപ്പും ദേഷ്യവും ഇത്രനാളും പറ്റിക്കപ്പെട്ടതിൽ ഉള്ള വിദ്വേഷവും ഒരുപോലെ നിറഞ്ഞു… അയാൾ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ കണ്ണും തുടച്ച് അവിടെ നിന്നുപോയി…
………………….
ഇന്നാണ് ജോയും നിധിയും മക്കളും കൂടി നിധിയുടെ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിട്ടുള്ളത്… രാവിലെ തന്നെ അതിന്റെ ഒരുക്കങ്ങളിൽ ആയിരുന്നു അവർ… യാത്രപുറപ്പെട്ടു കുറച്ച് കഴിഞ്ഞപ്പോഴേക്കും മക്കൾ രണ്ടാളും ഉറക്കത്തിലേക്ക് വീണിരുന്നു… ജോയും നിധിയും ബാലേട്ടന്റെയും വന്ദുവമ്മയുടെയും കൂടെ ഉള്ള ആ സുന്ദര ഓർമകളിൽ ആയിരുന്നു അപ്പോൾ… ഇടയിൽ നിർത്തി ഓരോ ചായ കുടിച്ച് ഉച്ചക്കത്തേക്കുള്ള ഭക്ഷണവും വാങ്ങിയിട്ടാണ് അവർ പോയത്…
അവർ കിളിക്കൂടിൽ എത്തുമ്പോഴേക്കും ഏകദേശം ഉച്ചയോടടുത്തിരുന്നു… നിധിയുടെ കണ്ണുകൾ അവളുടെ മാതാപിതാക്കളുടെ ഓർമയിൽ നിറഞ്ഞു… പക്ഷേ അവിടം ചുറ്റി നോക്കിയ അവളുടെ കണ്ണുകൾ അത്ഭുതതാൽ വിടർന്നു… വന്ദു ഉള്ളപ്പോൾ എങ്ങനെയാണോ അതുപോലെ തന്നെ ആണ് ആ വീടും പരിസരവും ഇപ്പോഴും കിടക്കുന്നത്.. ഗാർഡനും മുറ്റവും എല്ലാം അത്രയും വൃത്തിയായിട്ടാണ് കിടക്കുന്നത്.. അനാവശ്യമായിട്ട് ഒരു പുല്ലു പോലും ഇല്ല…
ഇച്ചായാ.. ഇത്…. നിധി അതേ അത്ഭുധത്തോടെ അവനെ വിളിച്ചുകൊണ്ട് നോക്കി…
നമ്മുടെ രാമേട്ടനും വന്ദുമ്മയും വസിക്കുന്ന ഇടം അല്ലേ.. അതു ഇങ്ങനെ ആർക്കും വേണ്ടതുപോലെ വൃത്തികേടാക്കി ഇടാൻ തോന്നിയില്ല.. ഞാൻ ഇടക്കിടക്ക് ഇവിടെ വരാറുണ്ടായിരുന്നു… ചാവി നിന്റെ കൈയിൽ ആയതുകൊണ്ട് തന്നെ വീടിനുള്ളിലേക്ക് കടക്കാൻ പറ്റുമായിരുന്നില്ലല്ലോ.. അവസാനം അടുക്കള വാതിൽ പൊളിച്ചിട്ടാണ് അകത്തേക്ക് കടന്നത്.. പിന്നെ അത് മാത്രം പുതിയത് വച്ചു.. അകത്ത് ഉണ്ടായിരുന്ന സ്പെയർ കി ഞാൻ കൈയിൽ വച്ചു.. രണ്ടാഴ്ച കൂടുമ്പോൾ ഞാൻ ഇവിടെ വരും.. ചിലപ്പോ മൂന്നാല് ദിവസം താമസിക്കും… ഈ പത്തുകൊല്ലവും ഇവിടെ വന്ന് താമസിക്കുമ്പോൾ ആണ് ഞാൻ മനസ്സമാധാനമായിട്ട് ഒന്ന് ഉറങ്ങിയിട്ടുള്ളത്.. അല്ലെങ്കിൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആയിരുന്നു.. ജോ അത് പറഞ്ഞതും നിധി കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി..
ഹേയ്.. കരയല്ലേ പെണ്ണേ… ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആരോ അവളെ വിളിക്കുന്നത് പോലെ തോന്നിയത്.. തിരിഞ്ഞു നോക്കിയ നിധിയുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു..
തുടരും….

by