The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ആയിഷ അക്ബർ
എന്താ….. എന്താ നീയോളിക്കുന്നത്….പറയാൻ പറ്റുമെങ്കിൽ എന്നോട് പറ വേദാ……
ഒറ്റക്കെല്ലാം കൂടെ മനസ്സിലിട്ട് നീ തീ തിന്നു നടക്കുവാണെന്ന് എനിക്കറിയാം……അഞ്ചു അവളെ ചേർത്ത് പിടിച്ചു കൊണ്ടത് പറയുമ്പോൾ ആ വാക്കുകളിൽ വേദയെ കുറിച്ചുള്ള നോവ് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…….വേദ അഞ്ചുവിലേക്കൊന്ന്മുഖമുയർത്തി……ഡോക്ടർ…… ഡോക്ടറെന്നെ കൂടെ കൂട്ടിക്കോട്ടെ യെന്ന് ഇന്നലെ ചോദിച്ചതാണ് അഞ്ചു…….
വേദ പെട്ടെന്നത് പറഞ്ഞതും ഡോക്ടറുമായി ഇവളുടെ ഭൂതംl കാലതിനെന്തു പ്രസക്തിയെന്ന തരത്തിൽ അഞ്ചു അവളെയൊന്ന് നോക്കി……
എന്നിട്ട് നീയെന്ത് പറഞ്ഞു…..വീണ്ടും അഞ്ജുവിന്റെ ചോദ്യം……..ഒരാളുടെ ജീവിതത്തിലേക്ക് കയറി ചെല്ലാൻ പറ്റാത്ത വിധം ഒരു ഭാരം എന്റേ തലക്ക് മുകളിലുണ്ട് അഞ്ചു…….വേദ കണ്ണുകൾ നിറച്ചു കൊണ്ടത് പറയുമ്പോൾ അഞ്ചു ആകാംക്ഷയോടെ അവളുടെ വാക്കുകൾക്ക് കാതോർത്തു…..
തന്റെ ജീവിതത്തിൽ നല്ല കാലങ്ങളെക്കാൾ വന്നു പോയ കെട്ട കാലത്തെ കുറിച്ചവൾ അഞ്ജുവിന് മുമ്പിൽ മനസ്സ് തുറക്കുമ്പോൾ അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകിയിരുന്നു…..കാതുകൾ വേദയുടെ വാക്കുകളെതലച്ചോറിലേക്കെത്തിക്കുമ്പോൾ അവ പെട്ടെന്ന് തന്നെ കണ്ണുകൾക്ക് പെയ്യാനായുള്ള നിർദ്ദേശം കൊടുക്കുന്നത് പോലെ അഞ്ചു അവളോടൊപ്പം കരഞ്ഞു തീർത്തു…..ഇത്ര ചെറിയ പ്രായത്തിൽ ആ പെൺകുട്ടി അനുഭവിച്ചതോർത് നോക്കിയപ്പോൾ തനിക്കൊന്നും ഒരു സങ്കടവുമില്ലെന്ന് തോന്നിപ്പോയവൾക്ക്…..
അല്ലെങ്കിലും തനിക്ക് തന്റെ സ്വപ്നങ്ങളെ കുറിച്ചുള്ള ആധി മാത്രമാണല്ലോ…..നമ്മൾ ഇന്ന് ജീവിച്ചു തീർക്കുന്നത് പലരുടെയും സ്വപ്നങ്ങളാണെന്ന് നാളെയെ കുറിച്ചോർത് ജീവിക്കുന്ന നമ്മളറിയുന്നില്ലല്ലോ….അഞ്ചു അവളെ ഒന്ന് കൂടി ചേർത്പിടിച്ചു…..എല്ലാം തുറന്ന് പറഞ്ഞ ആശ്വാസത്തിൽവേദചുമരിലേക്ക്ചാരിയിരുന്നു……അവൻ വരട്ടെ….. നിന്നേ കൊണ്ട് പോകുന്നതൊന്ന് കാണണം…….അല്ലെങ്കിലും പിടിച്ചു കൊണ്ട് പോകാൻ നീയെന്താ പൂച്ചക്കുട്ടിയോ മറ്റോ ആണോ……അഞ്ചു വീണ്ടുമത് ചോദിക്കുമ്പോൾ പ്രസാധിനോടുള്ള ദേഷ്യം അവളുടെ കണ്ണുകളിൽ അലയടിച്ചു.
നിയമം കൊണ്ടാണെങ്കിലും അയാൾ മാത്രമേ തനിക്കീ ഭൂമിയിൽ ബന്ധമെന്ന് പറയാനുള്ളൂ എന്നതാണ് അവന്റെ ധൈര്യം……..വേദ ചുമരിലേക്ക് തന്നെ ചാരി കണ്ണുകളടച്ചു കൊണ്ടത് പറയുമ്പോൾ കണ്ണുകളിൽ നിന്നൊരു തുള്ളി കവിളിലേക്കടർന്നു വീണു…….നിയമവും പറഞ്ഞവൻ വരട്ടെ….. അപ്പൊ നമുക്ക് ബാക്കി നോക്കാം……അഞ്ചു അവൾക്ക് ആശ്വാസം പകർന്നു….ഞാൻ…. ഞാനിവിടെ നിന്നെങ്ങോട്ടെങ്കിലും മാറി നിൽക്കുകയാണ് അഞ്ചു….ഞാൻ കാരണം ഇനി നിങ്ങൾക്ക് കൂടിയൊരു ബുദ്ധിമുട്ട് വേണ്ടാ……
അവൻ വന്നാൽപ്രശ്നമുണ്ടാക്കുമെന്നതുറപ്പാണ്…..
നിങ്ങൾക്ക് കൂടി കിടപ്പാടം പോകും..ഞാൻ…. ഞാൻ മറ്റെങ്ങോട്ടെങ്കിലും മാറുകയാണ്……വേദ അത് പറയുമ്പോൾ ആ ചുണ്ടുകൾ ഏറെ വിതുമ്പുന്നത് പോലെ…..നമുക്ക്…
ഡോക്ടറോടൊന്ന് പറഞ്ഞാലോ…….ഏയ്..
വേണ്ടാ..എന്റെ കണ്ണുകളിൽ കണ്ട തിളക്കം അതൊരു അഭിനമയായിരുന്നെന്ന് ഡോക്ടർക്ക് തോന്നിയാലോ…വേണ്ടാ….. ഒന്നും വേണ്ടാ..
അങ്ങനെ തന്നെ നിൽക്കട്ടെ എല്ലാം…നിങ്ങളിലും ഡോക്ടറിലും എല്ലാം വേദയൊരു നല്ല ഓർമയായി മാത്രം നിൽക്കട്ടെ….
വേദ കണ്ണുകൾ തുടച്ചു കൊണ്ടതും പറഞ്ഞേഴുന്നേറ്റു…. അഞ്ചു നിസ്സഹായജായി അവളെ നോക്കി നിന്നു….താൻ അശക്തയാണെന്നനറിഞ്ഞിട്ടും ആരെയും ബുദ്ധിക്കുട്ടിപ്പിക്കില്ലെന്ന വാശിയോടെയാണ് അവൾ പോകുന്നതെന്നറിയുന്നത് കൊണ്ട് തന്നെ അഞ്ചു വിനു ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല……..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആദിയെ ഉറക്കി കിടത്തി ശിവ അല്പ നേരം ആ വരാന്തയിലങ്ങനെ ഇരുന്നു…..ഓർമ്മകളൊരു നീറ്റലായി നെഞ്ചിലങ്ങനെ പറ്റി പ്പിടിച്ചിരിപ്പാണ്……
എത്ര തുടച്ചു നീക്കിയാലും മാഞ്ഞു പോകുന്നില്ലെന്ന വണ്ണം അത് വീണ്ടും വീണ്ടും തെളിഞ്ഞു തന്നെ മുറിപ്പെടുത്തുന്നു…….അവളെ….. അവളെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ…വെറുതെ….. ദൂരെ നിന്നെങ്കിലും…ആ കണ്ണുകൾ തന്നെ അത്ര മേൽ നീർ കണങ്ങളോടെ മാടി വിളിക്കുന്നത് പോലെ തോന്നുകയാണ്……..
അവൻ പതിയെ താഴേക്ക് പോകാൻ വേണ്ടിയിറങ്ങും നേരം ആദിയെ യൊന്നു നോക്കി…..കട്ടിലിൽ കമിഴ്ന്നു കിടന്ന് അവൻ നല്ല ഉറക്കമാണ്…..
ശിവ കോണിപ്പടികളിറങ്ങി താഴേക്ക് നടന്നു……..
ഭക്ഷണം കഴിക്കുമ്പോഴും അവന്റെ മിഴിയാത്ത കണ്ണുകളിൽ പറ്റി പിടിച്ചിരിക്കുന്ന നോവിനെ രേവതിക്ക് വ്യക്തമായിരുന്നു……ഇന്ന് തന്നെ വേദയെ പോയി കൂട്ടി കൊണ്ട് വരണമെന്നവർ മനസ്സിൽ കണക്ക് കൂട്ടിയിരുന്നു …….ഭക്ഷണം കഴിച്ചു കഴിഞ്ഞവനെഴുന്നേറ്റതും ഒരു ശബ്ദത്തിനൊപ്പം ആദിയുടെ കരച്ചിൽ കൂടി കേട്ടപ്പോഴാണ് എല്ലാവരും അങ്ങോട്ടൊടിയത് ……
ശിവ ഓടി ചെല്ലുമ്പോൾ കോണിപ്പടികളിൽ നിന്ന് താഴെ വീണു കിടക്കുന്ന ആദിയെ കണ്ടതും ഒരു നിമിഷം അവന്റെ ശ്വാസം നിലച്ചു പോയത് പോലെ തോന്നിയവന്…….ഇരു കാതുകളും കൊട്ടിയടച്ചത് പോലെ…..രേവതിയുടെയും രേഖയുടെയും നിലവിളിയും വിഷ്ണുവിന്റെ അലർച്ഛയുമെല്ലാം ഒരു ഇരമ്പലായി കാതുകളിൽ മുഴങ്ങി നിന്നു……
ഒന്നും….. വ്യക്തമല്ലാത്തത് പോലെ…..
ചോരയിൽ കുളിച്ചു കിടക്കുന്ന ആദിയെ അവൻ കൈ കൊണ്ട് കോരിയെടുക്കുമ്പോൾ കണ്ണുകളിൽ ഇരുട്ട് പടരുന്നത് പോലെ തോന്നിയിരുന്നവന്…..
നടക്കാൻ കഴിഞ്ഞില്ല……കാലുകൾ കുഴയും പോലെ……അവന്റെ അവസ്ഥ മനസ്സിലായതും വിഷ്ണു വേഗം കുഞ്ഞിനെ കയ്യിലേക്ക് വാങ്ങി….
പിന്നേ കാറിന്റെ കീയെടുത് ഓടുകയയായിരുന്നു…..
യാന്ത്രികമായി ശിവയും അവനു പിറകെ കയറി…
രേവതിയുടെ മടിയിലായി ചലനമില്ലാതെ കിടക്കുന്ന ആദിയെ ശിവ ഒന്ന് കൂടി നോക്കി…….
കണ്ണുകൾ പെയ്യാൻ പോലും മറന്നിരിക്കുന്നു…..
നിർവികാരത തന്നെ ആകെ ക്കൂടെ വരിഞ്ഞു മുറുക്കിയത് പോലെ……രേവതി അവനെ ചേർത് പിടിച്ചു കൊണ്ടലറി കരയുകയാണപ്പോഴും……
രേഖയും തലക്കടിച്ചു കൊണ്ട് എങ്ങി കരഞ്ഞു…..
ആശുപത്രിയിലെത്തിയതും വിഷ്ണു ആദിയെ എടുത്ത് കൊണ്ടോടി…..പെട്ടെന്ന് അവനെ അകത്തേക്ക് കയറ്റുമ്പോഴും ശിവ പുറത്ത് തന്നെ നിന്നു…..ആകെ കൂടി മനസ്സവന്റെ കയ്കളിൽ നിന്നൂർന്നു പോയത് വിഷ്ണുവിന് മനസ്സിലാ യിരുന്നു……..ശിവാ…..അവൻ കണ്ണുകൾ നിറച്ചു കൊണ്ട് ശിവയുടെ തോളിലൊന്ന് കൈ വെച്ചു….അവനു ചേർന്ന് നിന്നൊന്ന് കരയാനെന്ന പോൽ….പക്ഷേ….. അവന്നപ്പോഴും അങ്ങനെ നിൽക്കുകയാണ്…….തലയുയർത്തി ഒന്ന് നോക്കുന്നത് പോലുമില്ല….അകത്തു ചലനമില്ലാതെ കിടക്കുന്നത് അവന്റെ ജീവനാണെന്ന് വിഷ്ണുവിന് വ്യക്തമായറിയാം……അവന്റെമാത്രമല്ല….തങ്ങളോരോരുത്തരുടെയും……..എല്ലാവരും കരഞ്ഞു സങ്കടം തീർക്കുന്നുണ്ടെങ്കിലും അതിനു പോലും ഇടം കൊടുക്കാതെ ശിവ എല്ലാം ഉള്ളിലൊതുക്കി അങ്ങനെ ഇരിക്കുകയാണ്….
അവന്റെ ഉള്ളിലെ പിരി മുറുക്കം അവന്റെ മുഖത്ത് കാണുന്നുണ്ട്……
ശിവാ…. അല്പം സീരിയസ് ആണ്…… ഒരു ട്വന്റി ഫോർ ഹവേഴ്സ് കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റു……ഡോക്ടർ പുറത്തേക് വന്നു ശിവയോടത് പറയുമ്പോൾ ഉള്ളിലൊരു സ്ഫോടനം നടന്നിരുന്നെങ്കിലും ഒന്നും പുറത്തേക്ക് വരുന്നില്ല…..
ആകെ ക്കൂടി മൂടി കെട്ടിയ അവസ്ഥ……..
ശിവാ…. ഒന്ന് കരയെടാ…..വിഷ്ണു വിതുമ്പി കൊണ്ടതും പറഞവനെ കെട്ടി പ്പിടിച്ചത് എങ്ങനെയെങ്കിലും അവന്റെ ഉള്ളിലെ നോവൊന്ന് പെയ്ത് തീർക്കട്ടെയെന്ന് കരുതിയായിരുന്നു…..
എന്നാൽ ശിവ ഇളകിയത് പോലുമില്ല…..അതേ നിൽപ്പ് തന്നെയായിരുന്നു….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
വേദ സാധനങ്ങളെല്ലാം എടുത്ത് വെച്ചു……
എന്താ വേദാ ഇത്ര ദൃതിയിൽ വീട് മാറാൻ…..
നീലിമ അത് ചോദിച്ചതിന് വേദ ഒന്നും മിണ്ടിയില്ല….
പതിയെ യൊന്നു പുഞ്ചിരിച്ചു……അഞ്ജുവിന്റെ മുഖം ദുഃഖ ഭാരത്താൽ കുനിഞ്ഞു തന്നെ നിന്നു……അതേയ്…. റീന മാഡം വിളിച്ചിരുന്നു…..ആദി…… ആദി കോണിപ്പടിയിൽ നിന്ന് വീണു ഹോസ്പിറ്റലിലാണത്രേ…..സീരിയസ് ആണെന്നാ പറഞ്ഞത്……ആൻസി കയ്യിൽ ഫോണും പിടിച്ചു ധൃതിയിൽ അതും പറഞ്ഞു കോണ്ടങ്ങോട്ട് വരുമ്പോൾ വേദയുടെ കയ്യിൽ പിടിച്ചിരുന്നോരാ ബാഗ് യാന്ത്രികമായി താഴെ വീണു……അവളുടെ കണ്ണുകൾ ഒന്ന് കൂടി വിടർന്നു കൊണ്ടവ നിറഞ്ഞു കവിഞ്ഞു….
അവന്റെ കയ്യിലെ ചൂടും കവിളിണകളിലെ കുസൃതിയും അവളുടെ ഉള്ളിൽ നിന്നും കണ്ണുകളിൽ തെളിഞ്ഞു നിന്നു…….അവൻ….. അവൻ തന്റെ കുഞ്ഞല്ലേ……ഉള്ളിൽ നിന്നൊരു ഗദ് ഗദം അവളുടെ തൊണ്ടക്കുഴിയിൽ വന്നു തടഞ്ഞു നിന്നു……ശരീരം ആകെ കുഴയുന്നത് പോലെ……താഴെ വീണു പോകാൻ തുടങ്ങിയ അവളെ മൂന്ന് പേരും ചേർത്ത് പിടിച്ചു…….എനിക്ക്…. എനിക്കവനെ കാണണം…. എന്റെ കുഞ്ഞിനെ കാണണം…..
മുഖത് വെള്ളം തെളിച്ചതും അവൾ കണ്ണുകൾ തുറന്ന ആ നിമിഷം പറഞ്ഞത് അതായിരുന്നു…….
അഞ്ചു വേഗം ഓട്ടോവിളിച്ചു…..ആശുപത്രിയിലേക്ക് പോകുമ്പോഴും വല്ലാതെ ദൂരമുള്ളത് പോലെ തോന്നിയിരുന്നവൾക്ക്…..ആരു പറഞ്ഞാലും താൻ അവനെ വിട്ട് പോരേണ്ടിയിരുന്നില്ലെന്ന് അവൾക്ക് തോന്നുകയായിരുന്നു…..അടി വയറ്റിലുള്ള മുറിവിൽ നിന്നൊരുനീറ്റൽതോന്നിയിരുന്നവൾക്ക്…….ആശുപത്രിയിലെത്തിയതുംഅവളോടുകയായിരുന്നു….അവനെ കാണാൻ അവളുടെ ഉള്ളം വല്ലാതെ തുടിച്ചു കൊണ്ടിരുന്നിരുന്നു……
(തുടരും)