രചന – ഭവ്യ ഭാസ്കരൻ
നിന്റെ മുന്നിൽ രണ്ടു മാർഗങ്ങൾ ഉണ്ട്. അവന്റെ ഉറച്ച ശബ്ദം കേട്ടതും അവൾ മിഴികൾ ഉയർത്തി അവനെ നോക്കി.
ഒന്ന് ചെയ്ത തെറ്റ് ഏറ്റു പറഞ്ഞു നിയമത്തിന് മുന്നിൽ കീഴടങ്ങാ. അല്ലെങ്കിൽ സ്വയം ജീവനൊടുക്കാ. അവളെ നോക്കി കൊണ്ടവൻ പറഞ്ഞു.
ഇതിൽ ഏത് വേണമെന്ന് നിനക്ക് തീരുമാനിക്കാം. രണ്ടു ദിവസം രണ്ടേ രണ്ടു ദിവസം അതിനുള്ളിൽ തീരുമാനം എടുത്തിരിക്കണം. അതി ബുദ്ധി കാണിച്ചാൽ ഇതുവരെ കാണാത്ത ഉണ്ണിയുടെ മറ്റൊരു മുഖം നീ കാണും. നശിപ്പിച്ചിരിക്കും സർവ്വതും.
മൈഥിലി ദയനീയമായി അവനെ നോക്കി.
പുച്ഛത്തോടെ അവളെ നോക്കി ചിരിച്ചു കൊണ്ടവൻ പുറത്തേക്കു ഇറങ്ങിയതുo വാതിലിനു മുന്നിൽ നിൽക്കുന്ന ഭാരതിയെ കണ്ട് അവനൊന്നു പകച്ചു. അവരുടെ മുഖഭാവത്തിൽ നിന്ന് അവർ എല്ലാം കേട്ടു എന്ന് മനസിലായി.
മൈഥിലി ഞെട്ടി തരിച്ചു ഇരുവരെയും നോക്കി.
പുച്ഛത്തോടെ അവരെ നോക്കി നടക്കാൻ തുടങ്ങിയ ഉണ്ണിയുടെ കൈയിൽ ഭാരതി പിടിച്ചു.
മോനെ….
ആ.. വിളിയിൽ ഒന്ന് പതറിയെങ്കിലും അവരെ രൂക്ഷമായ് നോക്കി കൊണ്ട് കൈ വിടിയിപ്പിച്ചു.
തിരിഞ്ഞു നടന്നു.
മോനെ… എന്ന് വിളിച്ചു കൊണ്ടവർ ഉണ്ണിയുടെ മുന്നിൽ കേറി നിന്നു.
മോനെ അമ്മ പറയുന്നത് മോൻ ഒന്ന് കേൾക്ക്. മാപ്പ് അർഹിക്കാത്ത തെറ്റാ അവൾ ചെയ്തത്. ഒരു തെറ്റും ചെയ്യാത്ത കൃഷ്ണനെ മക്കളെ വേദനിപ്പിക്കരുത്.
അപ്പോ.. എന്റെ മാളു.. മക്കളും എന്ത് തെറ്റാ ചെയ്യ്തത്. അമർഷത്തോടെ ഉണ്ണി ചോദിച്ചു.
അവന്റെ വാക്കുകൾക്ക് മുന്നിൽ ഭാരതിയുടെ തല കുനിഞ്ഞു.
എന്താ ഇപ്പോ.. ഒന്നും പറയാനില്ലേ… അവൻ പുച്ഛത്തോടെ ചോദിച്ചു.
അമ്മാ.. മക്കളെ രണ്ട് തട്ടിൽ കാണരുത്. നിങ്ങളുടെ എല്ലാം മനസ്സിൽ എന്റെ സ്ഥാനം എന്താണെന്ന് നിങ്ങൾ തന്നെ മനസിലാക്കി തന്നു. എന്റെ ആരുമല്ലാത്തവരെ കുറിച്ച് എനിക്ക് ചിന്തിക്കേണ്ട ആവിശ്യം ഇല്ല. ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചിരിക്കും അത് ആരായാലും. കോപത്തോടെ പറഞ്ഞ് കൊണ്ടവൻ അവിടെ നിന്ന് ഇറങ്ങി പോയി.
ഭാരതി അവൻ പോയ വഴിയേ നോക്കി നിന്നു. പിന്നെ മൈഥിലിയുടെ അടുത്തേക്ക് ചെന്നു.
ഒരുമ്പട്ടവളെ.. നിന്റെ പണത്തിനോടുള്ള ആർത്തി കാരണം. എന്റെ കൃഷ്ണന്റെയും കുഞ്ഞുങ്ങളുടെ ജീവിതം തകർത്തല്ലോ..? ഭാരതി തലയിൽ അടിച്ചു കൊണ്ട് പറഞ്ഞു.
ഇപ്പോ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്. ഭാരതി അവൾക്ക് നേരെ ചീറി.
അമ്മേ.. മൈഥിലി ഭാരതിയുടെ കാലിൽ പിടിച്ചു കരഞ്ഞു.
എന്നെ ഇപ്പോ പറഞ്ഞ് അയക്കല്ലേ.. എനിക്ക്… എനിക്ക്.
കാലിന്ന് വിടടി. എനിക്ക് നിന്റെ ഒന്നും കേൾക്കണ്ട. പോക്കോണം ഇവിടുന്ന്.
ഭാരതി അവളെ ഒന്നും പറയാൻ അനുവദിക്കാതെ കാലു കൊണ്ട് തട്ടിയിട്ട് റൂമിലേക്ക് പോയി.
അവൾ നിസ്സഹായതയോടെ അവർ പോവുന്നതും നോക്കിയിരുന്നു.
🍁🍁🍁🍁
എന്താ.. അമ്മേ.. പെട്ടന്ന് വരാൻ പറഞ്ഞെ…?
കൃഷ്‌ണൻ വെപ്രാളത്തോടെ ഭാരതിയുടെ റൂമിലേക്ക് വന്നു കൊണ്ട് ചോദിച്ചു.
കരഞ്ഞു വീങ്ങിയ മുഖo കാണെ.. കൃഷ്ണൻ ഭാരതിയുടെ അടുത്ത് വന്നിരുന്നു.
എന്താ അമ്മാ…?
മോനെ… എന്ന് വിളിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.
എന്തിനാ അമ്മാ.. എന്താ ഉണ്ടായത്…?
മൈഥിലി.. അവൻ ഉറക്കെ വിളിച്ചു.
അവന്റെ വിളി കേട്ടിട്ടും ഒന്ന് അനങ്ങാൻ പോലുമാവാതെവൾ കട്ടിലിൽ പിടിച്ചു നിന്നു. ഭയം അവളെ വന്നു മൂടി.
ഭാരതി അവനിൽ നിന്ന് അകന്ന് മാറി.
കൃഷ്ണാ.. നമ്മുടെ കുടുംബം തകരാൻ പോവാ. ഭാരതി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
എന്താ അമ്മാ ഉണ്ടായത്…? അവൻ വലിഞ്ഞു മുറിക്കിയ മുഖത്തോടെ ചോദിച്ചു.
ഭാരതി അറിഞ്ഞ സത്യങ്ങൾ എല്ലാം കൃഷ്ണനോട് പറഞ്ഞു. കൃഷ്ണൻ ഞെട്ടി തരിച്ചു ഇരുന്നു. പെട്ടെന്ന് കോപത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകി.. കാറ്റു പോലെ പുറത്തേക്കു ഇറങ്ങി പോയി.
വാതിൽ ചവിട്ടി തുറന്ന് അവൻ അകത്തു കയറി.
ഭയത്തോടെ മൈഥിലി കൃഷ്ണനെ നോക്കി.
അവൻ പാഞ്ഞു വന്നു അവളുടെ കവിളിൽ കുത്തി പിടിച്ചു. വേദന കൊണ്ടവൾ പുളഞ്ഞു. ആഞ്ഞു പുറകോട്ട് തള്ളി. മൈഥിലി ചുമരിൽ ഇടിച്ചു നിന്നു. വേദനയാൽ അവൾ അവനെ നോക്കി.
കൃഷ്ണേട്ടാ… ഞാൻ.. വിറച്ചു കൊണ്ടവൾ.
മിണ്ടരുത് നീ. എങ്ങനെ തോന്നിയടി ആ കുഞ്ഞിനെ… അവന്റെ വാക്കുകൾ മുറിഞ്ഞു.
നീ ഓരോന്ന് ചെയ്യുമ്പോഴും കണ്ണടച്ച് നിന്നത് എന്റെ മക്കൾക്ക് വേണ്ടിയായിരുന്നു. ഇന്ന് അവരുടെ ജീവിതം തന്നെ ചോദ്യച്ചിനമാക്കിയില്ലേ നീ.
ഞാൻ.. അറിയാതെ.. എന്നോട് പൊറുക്കണം.. അവൾ കൈ കൂപ്പി കൊണ്ട് കേണു.
പൊറുക്കാനോ.. ഒരിക്കലും ഇല്ല. ഇനി നിനക്ക് എന്റെ ഭാര്യ പദവി വേണ്ട. കൃഷ്ണൻ അവളുടെ കഴുത്തിലെ താലി പൊട്ടിച്ചു എടുത്തു. മൈഥിലി ഞെട്ടി തരിച്ചു നിന്നു.
കൃഷ്ണേട്ടാ… അവൾ തേങ്ങി.
ഇപ്പോ ഇറങ്ങിക്കോണം.. ഇവിടുന്ന്. എന്റെ മക്കൾക്ക് ഇനി അമ്മ വേണ്ട. ഞാൻ മാത്രം മതി.
എന്നെ പറഞ്ഞ് അയക്കല്ലേ.. കൃഷ്ണേട്ടാ.. ഏട്ടനും മക്കളും ഇല്ലാതെ.. എനിക്ക് പറ്റില്ല. എന്നോട് ക്ഷെമിക്ക്.
നിന്നോട് ഞാൻ ക്ഷമിച്ചാൽ അത് ഞാൻ മരിക്കുന്നതിന് തുല്യമാണ്.
കൃഷ്ണേട്ടാ… അവൾ പകപോടെ അവനെ നോക്കി.
അയാൾ മുഖം തിരിച്ചു.
നിന്നെ ഇനി എനിക്ക് കാണണ്ട. നിന്നെ കാണുന്നതേ എനിക്ക് ഇപ്പോ വെറുപ്പാ. നീയായിട്ട് ഇറങ്ങി പോവുന്നത് ആയിരിക്കും നല്ലത്. അല്ലെങ്കിൽ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും. കൊലപാതികൾക്ക് താമസിക്കാൻ ഉള്ളത് അല്ല എന്റെ വീട്. കോപത്തോടെവൻ പറഞ്ഞു.
കൃഷ്ണേട്ടാ.. അവൾ അയാളുടെ കാൽക്കലേക്ക് വീണു.
ഞാൻ.. ഞാൻ നമ്മുടെ മക്കളെ ഒന്ന് കണ്ടതിനു ശേഷം പോയിക്കൊള്ളാം. യാചനയോടെവൾ പറഞ്ഞു.
കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടവൻ നിന്നു. ഒഴുകി ഇറങ്ങുന്ന മിഴിനീര് തുടച്ചു കൊണ്ടവൻ പുറത്തേക്ക് ഇറങ്ങി പോയി.
ബോധം മറഞ്ഞവൾ നിലത്തേക്ക് വീണു.
🍁🍁🍁🍁🍁
രാത്രി ഒന്ന് ഉറങ്ങിയത്തിന് ശേഷം കണ്ണു തുറന്ന ഉണ്ണി അടുത്ത് മാളുവിനെ കാണാഞ്ഞു പെട്ടെന്ന് ചാടി എഴുന്നേറ്റു ഇരുന്ന് ചുറ്റും നോക്കി.
ജനൽ അഴികൾ പിടിച്ചു പുറത്തേക്കു നോക്കി നിൽക്കുന്ന മാളുവിനെ കണ്ട് ശ്വാസം നേരെ എടുത്തു.
അവൻ ബെഡിൽ നിന്നും ഇറങ്ങി അവൾക്ക് അരികിലേക്ക് നടന്നു.
പിറകിൽ നിന്ന് അവളെ ചുറ്റി പിടിച്ചു, കഴുത്തിൽ താടി അമർത്തി.
എന്താണ് ഭാര്യേ.. ഉറക്കമൊന്നും ഇല്ലേ…? അവളുടെ കാതിൽ പറഞ്ഞു.
ഉണ്ണിയേട്ടാ.. ഞാൻ നമ്മുടെ മോളെ സ്വപ്നം കണ്ടു.
അവളിൽ നിന്നും അവന്റെ പിടിയഞ്ഞു. അവൾ അവരെ നേരെ തിരിഞ്ഞു നിന്നു.
നമ്മുടെ മോള് അവിടെ ഒറ്റക്കല്ലേ.. ഉണ്ണിയേട്ടാ.. അവൾ എന്റെ അരികിലേക്ക് ഓടി വരാ.. അമ്മേ എന്ന് വിളിച്ചു. നിറ കണ്ണുകളോടെ മാളു അവനെ നോക്കി കൊണ്ട് പറഞ്ഞു.
ഉണ്ണി അവളെ ചേർത്തു പിടിച്ചു. മാളു അവന്റെ നെഞ്ചിൽ മുഖമർത്തി. അവളുടെ കണ്ണു നീർ അവന്റെ നെഞ്ചിനെ നനയിച്ചു കൊണ്ടിരുന്നു.
മാളു.. നേർത്ത ശബ്ദത്തിലവൻ വിളിച്ചു.
നമ്മൾ എവിടെ പോയാലും കുഞ്ഞൻ നമ്മുടെ കൂടെ വരും. അത് കൊണ്ടല്ലേ അവൾ നിന്റെ അരികിലേക്ക് വരുന്നത്. അവൾ നമ്മുടെ കൂടെ ഉണ്ടെന്നു സ്വപ്‍നത്തിൽ കാണിച്ചു തന്നത് അല്ലെ.. വേറെ ഒന്നും ആലോചിച്ചു ടെൻഷൻ ആവണ്ടട്ടോ.. അവൻ അവളെ ഒന്നു കൂടെ ചേർത്തു പിടിച്ചു നെറുകിൽ ചുംബിച്ചു. ഒലിച്ചു ഇടങ്ങുന്ന കണ്ണുനീർ കൈകളാൽ തുടച്ചു കൊണ്ടവൻ അവളെ ഇറുകെ പുണർന്നു.
നീ ഒന്നും അറിയണ്ട മാളൂ. അറിഞ്ഞാൽ നിന്നെ എനിക്ക് നഷ്ടമാവും. നിന്നെ ഒരു ഭ്രാന്തിയായി വീണ്ടും കാണാൻ കഴിയില്ല മാളൂ.. എനിക്ക്. എനിക്കും മക്കൾക്കും നിന്നെ വേണം. അവൻ മനസിൽ പറഞ്ഞു.
തുടരും

by