രചന – എഴുത്തിനെ പ്രണയിച്ചവൾ
പെട്ടന്നാണ് പുറകിൽനിന്നും ഒരുവണ്ടിവന്ന് അവനെ ഇടിച്ചുതെറുപ്പിച്ചത്….
അപ്പുവിന് കുറച്ചു സമയം ആവശ്യമായിവന്നു, എന്താണ് സംഭവിച്ചതെന്ന് മനസിലാവാൻ. വണ്ടിയിൽനിന്നും അവളിറങ്ങി അവന്റെയരികിലേക്കോടി…രക്തത്തിൽ കുളിച്ചുകിടക്കുന്നവനെ കണ്ടതും അവളിലൊരു മരവിപ്പ് നിറഞ്ഞുതുടങ്ങി….
അജൂ…… എടാ……..
അവനറിയില്ലെന്ന് ഉറപ്പുണ്ടായിട്ടും അവള് വിളിച്ചു….
കണ്ണ് തുറക്ക്…. എടാ……
അവന്റെ കവിളിലൂടെ വിരലോടിച്ചു അവള് പയ്യെ പറഞ്ഞു….. അവർക്ക്ചുറ്റും കൂടിയവർ ഇരുവരെയും ഹോസ്പിറ്റലിൽ എത്തിച്ചു, അവനെ പരിചയമുള്ള ഒരു ഡോക്ടർ അഭിയെ വിളിച്ചു വിവരമറിയിക്കുകയും ചെയ്തിരുന്നു…..
അപ്പു ആകെ തളർന്നിരിക്കുകയാണ്, മുന്നിൽ തെളിയുന്നതത്രയും അർജുനാണ്.
എന്തിനാ ദൈവമേ എന്നോട് ഇത്രയും ക്രൂരത.. അതിനുമാത്രം ഞാൻ എന്ത് പാപമാ ചെയ്തത്.
ആരോടെന്നില്ലാതെ അവള് പറഞ്ഞു, കുറച്ചു കഴിഞ്ഞതും അഭിയും അമ്മയും അങ്ങോട്ടേത്തി, അമ്മയെ കണ്ടതും അവളുടെ സങ്കടം പിന്നെയും ഇരട്ടിച്ചു… അവള് കാരണമാണ് അവനു പറ്റിയതെന്ന ചിന്ത അവളെ ആഴത്തിൽ കുത്തിനോവിച്ചിട്ടുണ്ട്…..
അപ്പൂ….
അഭി വിളിച്ചതും കരഞ്ഞുവീർത്ത കണ്ണുകളോടെ അവളവനെ നോക്കി… അവനെ കാണെ അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു….. അമ്മ നിർജീവയാണ്, അമ്മയെകണ്ടതും അവള് കാലിൽവീണു പൊട്ടിക്കരയാൻ തുടങ്ങി… അവരവളെ എണീപ്പിച്ചു…..
മോളേ…. എണീക്ക്… എന്താ നീയീ കാണിക്കുന്നത്..
ഞാൻ കാരണമല്ലേ ആന്റി… ഞാനാ എല്ലാത്തിനും കാരണം…
ഏയ്… ഇത് അവന്റെ വിധിയായിരിക്കും… മോള് കരയരുത്… കണ്ണ് തുടയ്ക്ക്… നമ്മുടെയെല്ലാം പ്രാർത്ഥന ഇല്ലേ അവനൊന്നും പറ്റില്ല എനിക്കുറപ്പുണ്ട്….
ആത്മവിശ്വാസത്തോടെയുള്ള ആ വാക്കുകൾ കേട്ടതും അവൾക്ക് പാതി ആശ്വാസമായി….
മോളേ നിനക്ക് എന്തെങ്കിലും പറ്റിയോ…. ഇതെന്താ രക്തം….
അത്…. അർ…ജുന്റെ…
അവള് വിതുമ്പിക്കൊണ്ട് പറഞ്ഞതും അവരവളെ ചേർത്തുപിടിച്ചു അവിടെയിരുന്നു….
****************
ഹർഷൻ തന്റെ ഓഫീസിലാണ്, ഇന്നലെ ഉണ്ടായത് ഓർമവന്നതും അവനു സങ്കടം ഇരട്ടിക്കാൻ തുടങ്ങി…..
അരുവിനു എന്തോരം വേദനിച്ചുകാണും, ഇനി അവളെപ്പോഴെങ്കിലും എന്നോട് ക്ഷമിക്കോ… കഴിയോ അവൾക്കത്തിന്…… ഞാനിനി എന്താ ചെയ്യാ… എനിക്കാരാ ഉള്ളത്… എന്തിനുവേണ്ടിയാ ജീവിക്കുന്നത്……
അവനോരോന്ന് ആലോചിച്ചു കൂട്ടുന്നതിനിടയിലാണ് ആരുടെയോ ഫൂട്സ്റ്റെപ് കേട്ടത്… മുൻപിൽ വിജയചിരിയോടെ നിൽക്കുന്ന കാർത്തിയെ കണ്ടതും അവനു ദേഷ്യം ഇരട്ടിച്ചു….
നീ ആരോട് ചോദിച്ചിട്ട ഇങ്ങോട്ട് വന്നത്, ആരാ നിന്നെ കടത്തിവിട്ടത്…..
ചൂടാവല്ലേ എന്റെ മോനെ… കാർത്തിക്ക് വരണമെന്നുണ്ടെങ്കിൽ ദൈവം തമ്പുരാൻ തടഞ്ഞാലും കാർത്തി വരും… നീ നല്ല സന്തോഷത്തിലാണല്ലോ…… ഇപ്പോൾ നല്ല സുഖം തോന്നുന്നുണ്ടോ……. പിന്നെ മോനെ ഹർഷാ നിനക്ക് മറ്റൊരു സന്തോഷവാർത്തകൂടെയുണ്ട് നിന്റെ ശത്രുവിന്റെ ശല്യം എന്നുന്നേക്കുമായി ഒഴിവായിട്ടുണ്ട്…. നീ അതിൽ ഹാപ്പിയല്ലേ…..
ഹർഷൻ പുരികം വളച്ചു അവനെ നോക്കി…
നിനക്ക് മനസിലായില്ലേ… ഈ ലോകത്ത് നിന്റെ ഏറ്റവും വലിയ ശത്രു അവനല്ലേ അർപ്പണയുടെ ഭർത്താവ്…
അവന്റെയാ സംസാരംകേട്ടതും ഹർഷന്റെ ഉള്ളൊന്ന് കാളി…
എടാ…. നീയവനെ എന്താ ചെയ്തത്….. പറാ….
അലറല്ലേ… പറയാം… നിന്റെ ചിലവിൽ ഒരു ഗോളടിച്ചു അത്രയേ ഉള്ളൂ…….
ഹർശനപ്പോഴും കാര്യം മനസിലാവാതെ നിൽക്കുകയാണ്…
മനസിലായില്ലേ നിനക്ക്….. എനിക്ക് പകരം അവൻ കെട്ടിയപ്പോഴേ ഓങ്ങി വച്ചതാ ഞാനവന്….. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കിയിട്ടുണ്ട് ഞാൻ…. അവളെയും സ്വന്തമാക്കും… നിന്നെയൊക്കെ കൊന്നിട്ടാണെങ്കിൽ അങ്ങനെ…. പിന്നെ എന്റെ മോഹം അടങ്ങിയാൽ ചിലപ്പോൾ നല്ല വിലയ്ക്ക് വിൽക്കുകയും ചെയ്യും… നല്ല മൊതലല്ലേ…
ഹർഷന്റെ ചവിട്ടേറ്റ് കാർത്തിക് മലർന്നടിച്ചു വീണു…. അവനെണീക്കുന്നതിനുമുന്പേ ഹർഷൻ അവന്റെ നെഞ്ചത് കയറിയിരുന്നു അവന്റെ മുഖത്തു ആഞ്ഞുകുത്തി…..
അതിന് നീ ഉണ്ടാവില്ലേടാ….. നീ അർജുനെ എന്താ ചെയ്തത്… അത് പറഞ്ഞില്ലെങ്കിൽ നീ ഈ മുറിവിട്ട് പുറത്തുപോകില്ല… പോകുന്നുണ്ടെങ്കിൽ അത് നിന്റെ ശവമായിരിക്കും……
കാർത്തിയുടെ വായിൽനിന്നും രക്തം ഒഴുകുന്നുണ്ട്, അതുതുടച്ചു അവൻ ഹർഷനെ നോക്കി…..
എടാ…. അവനെ ഞാനങ്ങു തീർത്തു… എന്റെ കൈകൊണ്ടല്ല….. എന്നാൽ കൊന്നവനറിയില്ല കൊല്ലിച്ചത് ഞാൻ ആണെന്ന്… നിന്റെ പേരിൽ കൊടുത്ത കൊട്ടേഷൻ…… കോടതിയേയോ നിയമത്തെയോ ബോധ്യപ്പെടുത്താനല്ല… അവളെ ആ മോളെ… അവളെ വിശ്വസിപ്പിക്കാൻ…. അവളിനി നിന്റെ അടുത്ത് വരില്ല… വെറുക്കും അവള് നിന്നെ… എന്റടുത്തേക്ക് വന്നാലും നിന്റടുത് അവളിനി വരില്ല……..
ഹർഷൻ പുച്ഛത്തോടെ ചിരിച്ചു
നിന്റെ തോന്നലാ അത് കാർത്തിക്…. അവള് ഹർഷന്റെ പെണ്ണ് തന്നെയാ….. ഇത്രയും കാര്യങ്ങൾ എന്നെ കുത്തിനോവിക്കാൻ പറഞ്ഞതല്ലേ നീ, എന്നാൽ നീയും അറിഞ്ഞോ ആ കാര്യം … മറ്റാർക്കും അറിയാത്ത ആ രഹസ്യം…….
കാർത്തിക് നെറ്റിച്ചുളിച്ചു അവന്റെ വാക്കുകൾ ശ്രവിക്കുകയാണ്….
അരു…. ഈ ഹർഷന്റെ പെണ്ണാ… വെറുതെ പറയുകയല്ല, എന്റെ ഭാര്യയാ…… മനസുകൊണ്ടും ശരീരംകൊണ്ടും എന്റെ പെണ്ണായിരുന്നവൾ……..
അത് കേട്ടതും കാർത്തിക് ഞെട്ടി, അവനത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നുള്ളത് മുഖത്ത് വ്യക്തമായി കാണാം….
വിശ്വാസം വന്നില്ലേ…… തെളിവുണ്ട്…..കാണണോ നിനക്ക്…..
അവിടുന്ന് എണീറ്റ് ഹർഷൻ തന്റെ ഫോണെടുത്തു ഗാലറി തുറന്ന് ഒരു ഫോട്ടോ അവനു നീട്ടി…. അപ്പുവും ഹർഷനും കെട്ടിപിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയാണ്…. അത് കണ്ടതും കാർത്തിക് ആ ഫോട്ടോയിലേക്കും ഹർഷനെയും മാറിമാറി നോക്കി….
എന്താടാ നീയിങ്ങനെ നോക്കുന്നത്… ഇത് എന്റെ അരു തന്നെയാ….. നിന്നോട് എപ്പോഴും പറയാറുള്ളതാ നീ കാണുന്ന കണ്ണുകൊണ്ടല്ല ഹർഷൻ അവളെ കാണുന്നതെന്ന്….. ഞങ്ങടെ വിവാഹം ആദിയ്ക്ക് പോലും അറിയില്ല…. പറയാൻ ഒരുങ്ങിയപ്പോഴെല്ലാം വിലക്കിയത് അവളാ……. ഇനി ഒരു കാര്യം പറഞ്ഞേക്കാം, പിന്നാലെ ഇനിയും മണപ്പിച്ചു നടക്കാനാണ് ഉദ്ദേശമെങ്കിൽ താക്കീതുണ്ടാകില്ല……
അത്രയും പറഞ്ഞു ഹർഷൻ പുറത്തേക്ക് നടന്നതും കേട്ടതൊന്നും വിശ്വസിക്കാനാകാതെ അവിടെത്തന്നെ ഇരിക്കുകയാണ് കാർത്തിക്…..
അപ്പോൾ അവള് അവന്റെ ഭാര്യ ആണോ… പിന്നെ അർജുൻ…. എന്താ ഉണ്ടായത്… ഇതൊക്കെ ആരോട് ചോദിച്ചാൽ അറിയാൻ സാധിക്കും…..
അവനിരുന്നു തലപ്പുകഞ്ഞു ആലോചിക്കുമ്പോഴാണ് മാളവിക ഏതോ ഫയലുമായി അങ്ങോട്ട് വന്നത്….. കാർത്തിക്കിനെ അവിടെ കണ്ടതും അവളുടെ ചുണ്ടിലൊരു പരിഹാസച്ചിരി വിരിഞ്ഞു…
വല്ല കാര്യവുമുണ്ടായിരുന്നോ…. എന്തിനാ ഇങ്ങനെ അപ്പൂന്റേം ഹർഷൻ സാറിന്റെയും ലൈഫിൽ ഇന്റർഫിയർ ചെയ്യുന്നത്……
അവളുടെ ചോദ്യം കേട്ടതും അവനാവിടുന്ന് എണീറ്റ് അവളുടെ അടുത്തേക്കായിവന്നു….
മോൾക്ക് അവരെ നന്നായി അറിയോ…
അതൊന്നും തന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല…..
അവളെ ചൂഴ്ന്നു നോക്കികൊണ്ട് കാർത്തിക് തന്റെ അരയിൽനിന്നും കത്തിയെടുത്ത് അവളുടെ കഴുത്തിനുനേരേവച്ചു…
പറഞ്ഞില്ലെങ്കിൽ മോൾക്ക് അങ്ങ് പോകാം… അങ്ങേ ലോകത്തേക്ക്….. വേഗം പറാ… എനിക്ക് സമയമില്ല…..
അവള് ഒന്ന് പേടിച്ചു ചുറ്റും നോക്കി…. രക്ഷപെടാൻ മറ്റൊരുവഴിയും ഇല്ലെന്ന് മനസിലായതും അവളവനെ നോക്കി ഉമിനീറിറക്കി……
പറയെടി….. പറയാൻ….
ഹർഷൻ സാറിന്റെ ഭാര്യ ആണ് അപ്പു……
മനസിലായില്ല… കാര്യങ്ങൾ വ്യക്തമായി പറാ…..
അത്…. അവര്… അവരൊരുമിച്ചായിരുന്നു ബാംഗ്ലൂരിൽ, അപ്പോഴാണ് അവളും അർജുനും ബ്രേക്കപ്പ് ആവുന്നത്…
അപ്പോൾ അവനെ അവൾക്ക് നേരത്തെ അറിയോ….
ഉം… അറിയാം…..
എന്നിട്ട് ബാക്കി പറാ…..
അവള് അതിൽനിന്നു എസ്‌കേപ്പ് ആവാൻ സൂയിസൈഡ് ചെയ്യാൻ നോക്കി, ഹർഷൻ സാറാ അന്ന് അത് തടഞ്ഞത്….. തകർന്നുപോയവളെ കൂടെ നിർത്തി മാറ്റിയെടുത്ത്…. അവളോട് കൂടുതൽ അടുത്തു… ആദ്യമൊക്കെ അവൾക്ക് ഒരേട്ടനെപോലെ ആയിരുന്നു, പതിയെ അത് ഫ്രണ്ടായിമാരി എന്തും തുറന്നു പറയാവുന്ന ഫ്രണ്ട്……. ഒടുക്കം സാറവളെ പ്രൊപ്പോസ് ചെയ്തു, അവൾക്കധികം ആലോചിക്കാനില്ലായിരുന്നു അത് അക്‌സെപ്റ്റ് ചെയ്യാൻ….. അങ്ങനെ പിരിയാനാവാത്തവിധം അവരടുത്തു. അവിടെയുള്ള അമ്പലത്തിൽ പോയി സാറവളെ താലികെട്ടി അവര് ഒരുമിച്ചു ജീവിക്കാൻ തുടങ്ങി, എന്നാൽ വിധി……. ഒരു ആക്‌സിഡന്റ്, അതിൽ അവൾക്ക് ഓർമ പോയി……. പഴയതെല്ലാം അവള് മറന്നു, ആദിയേട്ടന് അവരുടെ റിലേഷൻ അറിയില്ലായിരുന്നു, അത് അറിയിക്കാൻ പറ്റിയ മാനസികാവസ്ഥ അല്ലായിരുന്നു ആരും….. അർജുന്റെ കാര്യങ്ങൾ ആദിയേട്ടൻ തന്നെയാ അവളോട് പറഞ്ഞത്…. അതും മറ്റുപലതും അവള് recollect ചെയ്തെടുത്തു, എന്നാൽ ഹർഷൻ സാറിനെ ഓർമിപ്പിക്കാൻ ആരുമില്ലായിരുന്നു, സാറിനും അതിന് കഴിഞ്ഞില്ല ……
അത്രയും പറഞ്ഞു അവള് നിന്ന് കിതയ്ക്കാൻ തുടങ്ങി….. കാർത്തിക് എന്തോ ആലോചനയിലാണ്, അതിനൊടുവിൽ അവളെ അവിടെവിട്ട് അവൻ പുറത്തേക്കിറങ്ങി……
***************
ഹർഷൻ ജിത്തുവിനെ വിളിച്ചു അർജുന്റെ കാര്യം തിരക്കി, അവൻ ഹോസ്പിറ്റലിൽ ആണെന്ന് മനസിലായതും ഹർഷൻ അങ്ങോട്ട് തിരിച്ചു……
ദൂരെനിന്നെ അവൻ കണ്ടു അപ്പു തളർന്നിരിക്കുന്നത്, അവൻ പെട്ടന്ന് തന്നെ അവൾക്കരികിലേക്ക് നടന്നടുത്തു അവനെ കണ്ടമാത്രയിൽ അവളുടെ മുഖത്തു വെറുപ്പും ദേഷ്യവും നിറഞ്ഞു……
തുടരും

by