17/04/2026

നിൻ നിഴൽ വീഥിയിൽ : ഭാഗം 04

രചന – കാർത്തിക ശ്രീ

പതിവുപോലെ ദിവസങ്ങൾ കടന്നുപോയി.. ഇടയ്ക്ക് കോളേജിൽ എവിടെയെങ്കിലും വെച്ച് അജുവേട്ടനെയും കൂട്ടുകാരെയും കാണാറുണ്ടെങ്കിലും ഒരു ചിരിക്ക് അപ്പുറം ഒന്നും സംസാരിക്കാറില്ല..
ഒരു ദിവസം അഖിക്ക് പനി ആയതുകൊണ്ട് വാമി ഒറ്റക്കായിരുന്നു… ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോഴാണ് പുറകിൽ നിന്നു വാമി എന്ന് വിളിച്ചത്.. തിരിഞ്ഞു നോക്കുമ്പോൾ അനു ചേച്ചിയാണ്..

“എന്താടോ ഇന്ന് ഒറ്റയ്ക്ക്… അഖില എവിടെ??? ”

“അവൾക്ക് പനിയാണ് ചേച്ചി.. ഇന്ന് വൈകിയോ അനുയേച്ചി???”

“പത്തുമിനുട്ട് ലേറ്റ് ആയി… എന്നും വരാറുള്ള ബസ് ഇല്ലായിരുന്നു.. കോളേജ് ഇഷ്ടായോ???”

” ഇഷ്ടായി… ആദ്യമൊക്കെ നിങ്ങൾ സീനിയേർസിനെ പേടിയായിരുന്നു.. ഇപ്പോൾ കുഴപ്പമില്ല.. ”

“അതെന്താടോ ഞങ്ങൾ ഭീകരജീവികൾ ആണോ?? കോളേജ് ലൈഫ് ഇങ്ങനൊക്കെയല്ലേ.. ഞാനും ഫസ്റ്റ് ഇയറിൽ വന്നപ്പോൾ ഇങ്ങനോക്കെ തന്നെ ആയിരുന്നു സീനിയേർസ്.. എന്തൊക്കെയോ ചെയ്യിപ്പിച്ചിരുന്നു…”

അതിനുത്തരം ഒരു ചിരിയിൽ ഒതുക്കി വാമി…രണ്ടുപേരും ഒന്നിച്ചു നടന്നു കോളേജിലേക്ക്… വാകമരത്തിന്റെ ചുവട്ടിൽ ജെറിചേട്ടനും ദേവേട്ടനും അമലേട്ടനും ഉണ്ടായിരുന്നു.. അനുചേച്ചി എന്നെയും കൂട്ടി അവരുടെ അടുത്തേക്ക് നടന്നു…

“അല്ല ഇതാര്.. വാമികയോ… അതും അനുവിന്റെ കൂടെ… നിന്റെ നിഴൽ എവിടെ???

“അത്… അവൾക്ക് പനി ആണ് ദേവേട്ടാ..”

“എന്തായാലും ഇന്നലത്തെ പാട്ട് പൊളി ആയിരുന്നു… എല്ലാർക്കും ഒത്തിരി ഇഷ്ടായി നിന്റെ പാട്ട് ”

“താങ്ക്സ്… എന്ന ഞാൻ പോയിക്കോട്ടെ ക്ലാസിലേക്ക്..”

“എന്ന വിട്ടോ.. ഇടക്ക് ഞങ്ങളോട് വന്നു സംസാരിക്കാട്ടോ..ഇങ്ങനെ മസിലുപിടിച്ചു നടക്കണ്ട..”

വാമി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി സമ്മതം അറിയിച്ചു… തിരിഞ്ഞു നടക്കുമ്പോഴാണ് എതിരെ അജുവേട്ടൻ വരുന്നത് കണ്ടത്… അടുത്തെത്തി ഒന്ന് ചിരിച്ചു…

” ഇന്ന് ഒറ്റക്കാണല്ലോ…”

ഇതുവരെയില്ലാത്ത ഒരു വെപ്രാളം തോന്നി വാമിക്ക്… സംസാരിക്കാൻ പറ്റാത്ത അവസ്ഥ.. ഇങ്ങനൊക്കെയോ അഖിക്ക് പനിയാണ്.. എന്ന് പറഞ്ഞൊപ്പിച്ചു അവൾ..

“പാട്ട് നന്നായിരുന്നുട്ടോ…”

“താങ്ക്സ്..”

“എന്ന ക്ലാസ്സിലേക്ക് പോയിക്കോ…”

അജു അതുപറയേണ്ട താമസം അവൾ നടന്നു… ഇതുവരെ ഇല്ലാത്ത ഒരുതരം സന്തോഷം തന്നെ പൊതിയുന്നതായി വാമിക്ക് തോന്നി… എന്തുകൊണ്ടാണ് തനിക്ക് ഇങ്ങനൊക്കെയെന്നുമാത്രം അവൾക്ക് മനസിലായില്ല…

🍁🍁🍁🍁🍁🍁

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇലക്ഷൻ ഡേറ്റ് വന്നു… പിന്നെ എല്ലാരും അതിന്റെ തിരക്കിലായി… ചെയർമാൻ സ്ഥാനത്തേക്ക് അർജുൻ ചേട്ടനും നിസാം എന്ന ചേട്ടനും ആണ് മത്സരിക്കുന്നത്.. രണ്ടു പാർട്ടി ആയതുകൊണ്ട് തന്നെ രണ്ടാളും തമ്മിൽ കണ്ടാൽ അടിയാണെന്നാണ് കിട്ടിയ അറിവ്..

“ഡി നിന്റെ നോട്ട് താടി.. ഞാൻ കംപ്ലീറ്റ് ആക്കട്ടെ.. ഇല്ലെങ്കിൽ ആ കാലമാടൻ എനിക്ക് ഇന്റെർണൽ മാർക്ക് കുറയ്ക്കും… നല്ല മോളല്ലെ ”

“ഒന്നു പോടാ.. ഇന്നലെ നിന്നോട് ഞാൻ പറഞ്ഞിരുന്നു കംപ്ലീറ്റ് ചെയ്യാൻ.. അപ്പോൾ നിനക്ക് ക്രിക്കറ്റ് മാച്ചിന് പോണം.. നിനക്ക് മാർക്ക്‌ കുറഞ്ഞാലേ നീ പഠിക്കു റാം ”

” മുത്തേ.. അങ്ങനെ പറയല്ലേ.. പ്ലീസ് ”

” എന്തോന്നടെ രാവിലെ തുടങ്ങിയോ രണ്ടും?? എന്താ പ്രശ്നം പവി ??? ”

” ഒന്ന് നോട്ട് തരാൻ പറയടീ.. എന്ന് വെക്കണ്ടതാ ”

“അതാണോ.. മോനെ നിന്നോട് ഞാനും ചേർന്നല്ലേ പറഞ്ഞേ രാത്രി എഴുതാൻ… മാച്ചിനു പോയിട്ടല്ലേ…ഞാൻ നോട്ട് വാങ്ങി തരില്ലാ…”

സംസാരത്തിനിടയിൽ റാമിന് ബുക്ക്‌ വാമി കൊടുത്തു…
“നീ ആണെന്റെ മുത്ത്.. ഈ രണ്ടെണ്ണവും ദുഷ്ടത്തികളാണ്.. ” വാമിയുടെ ഷോൾഡറിൽ കൈ ഇട്ടുകൊണ്ട് റാം രണ്ടു പേരെയും നോക്കി പുച്ഛിച്ചു…

ഈ കാഴ്ചാ കണ്ടുകൊണ്ടാണ് അർജുനും കൂട്ടുകാരും ക്ലാസ്സിലേക്ക് കയറിയത്…

“ഹായ് ഫ്രണ്ട്‌സ്… ഇലക്ഷൻ ഡേറ്റ് തീരുമാനിച്ചത് എല്ലാരും അറിഞ്ഞിരിക്കുമല്ലോ?? ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ടുപേരിൽ ഒരാൾ ഞാൻ ആണ്… ഒരു ചെയർമാൻ ആയാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്… അതിനുള്ള യോഗ്യത എനിക്കുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ എനിക്ക് വേണ്ടി വോട്ട് ചെയ്യണം എന്നാണ് പറയാനുള്ളത് ” ഇത്രയും പറഞ്ഞു അവർ പുറത്തേക് പോയി..

പിന്നീട് വന്നത് നിസാം ചേട്ടൻ ആയിരുന്നു.. വോട്ട് ചോദിച്ച രീതി തികച്ചും വ്യത്യസ്തമായിരുന്നു.. ശരിക്കും മറ്റുള്ളവരിൽ അടിച്ചേപ്പിക്കുന്നതുപോലെ..

🍁🍁🍁🍁🍁

ഇന്റർവെൽ സമയത്ത് പുറത്ത് വാകമാരചോട്ടിൽ ഇരിക്കുവാണ് നാലു പേരും..

“നീ ആർക്ക് വോട്ട് ചെയ്യും റാം???”

“ചോദിക്കാൻ എന്തിരിക്കുന്നു അഖി . ഞാൻ അജു ചേട്ടനെ ചെയ്യൂ… ”

“അതെന്താ മറ്റേ ചേട്ടന് ചെയ്തുടെ?? ”

“ഇഷ്ടമുള്ളവർക്ക് ചെയ്യാം.. ഈ രണ്ടു വർഷം ഇവിടെ വന്ന മാറ്റങ്ങൾക്ക് ഒരു പരിധി വരെ കാരണം അജു ചേട്ടനാണ്.. റാഗിംഗ് ഫ്രണ്ട്‌ലി ആയത് ഇവരുടെ ഇടപെടൽ കൊണ്ടാണ്… ഇത് മാത്രമല്ല ഇങ്ങനെ പല കാര്യങ്ങളും ഉണ്ട്…”

” ഫസ്റ്റ് ഇയർ ആയ നീ എങ്ങനെയാ കഴിഞ്ഞ രണ്ടുകൊല്ലത്തെ കാര്യങ്ങൾ അറിഞ്ഞത്?? ” -പവി

” അതാണോ.. ഡി നീ എന്നെ പറ്റി എന്താ വിചാരിച്ചേ?? ഞാൻ ആരാണെന്ന നിങ്ങളുടെയൊക്കെ വിചാരം?? ”

“ഡാ.. സ്വയം പുകഴ്ത്താതെ കാര്യം പറയോ റാം???

” വാമി നീയും.. ”

“നീ ഇപ്പോൾ പറഞ്ഞാൽ കുറച്ചു കഴിഞ്ഞു ക്യാന്റീനിൽ പോയി പഴംപൊരി വാങ്ങി തരാട്ടോ…”

” ഓക്കേ അഖി … എന്ന പറയാം.. ഇവിടുത്തെ ക്ലാർക്ക് രാമേട്ടൻ ആണ് പറഞ്ഞത്.. പിന്നെ അർജുൻ ചേട്ടൻ എന്റെ നാട്ടുകാരൻ ആണ്.. ”

“അർജുൻ ചേട്ടൻ നിന്റെ നാട്ടുകാരൻ ആണെന്നോ??” മൂന്നും ഒന്നിച്ചായിരുന്നു ചോദിച്ചത്..

” ആണല്ലോ… നിങ്ങൾ എന്താ ഇങ്ങനെ അത്ഭുത്തോടെ ചോദിക്കുന്നേ ???”

“അല്ല… നീ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ ”
“ഇതു പറയാൻ നിങ്ങൾ എന്നോട് ചോദിച്ചിരുന്നോ??? ഇല്ലല്ലോ… ചെറുപ്പത്തിലേ ചേട്ടനെ എനിക്ക് അറിയാം.. ചേട്ടൻ ഒറ്റ മോൻ ആണ്..സ്കൂളിൽ പഠിക്കുമ്പോഴേ പാർട്ടിയിൽ കളിക്കാൻ തുടങ്ങിയിരുന്നു.. അച്ഛനും അമ്മയും കർഷകർ ആണ്… സ്വയം പണി എടുത്താണ് പഠിക്കുന്നത്… നാട്ടിലെ ഏത് കാര്യത്തിനും രാത്രി എന്നോ പകലെന്നോ നോക്കാതെ ചേട്ടൻ ഉണ്ടാകും. ഇതൊക്കെതന്നെയല്ലേ ഒരു ചെയർമാനു വേണ്ടതും ”

റാമിന്റെ വാക്കുകൾ ശരിക്കും ഞങ്ങൾ മൂന്നു പേരെയും വല്ലാതെ സ്വാധീനിച്ചു..
അജു ചേട്ടന് വോട്ട് ചെയ്യാം എന്ന് ഞങ്ങളും തീരുമാനിച്ചു..

🍁🍁🍁🍁🍁🍁🍁

ഇന്നാണ് ഇലക്ഷൻ.. രാവിലെ തന്നെ കോളേജ് ഗേറ്റിൽ കാത്തുനിപ്പാണ് വാമിയും അഖിയും…

“എടീ അവൾ എന്താ വരാത്തെ?? സമയം ആയല്ലോ ”

” എന്റെ അഖി സമയം ആകുന്നതേ ഉള്ളൂ… നമ്മൾ നേരത്തെ അല്ലെ ഇന്ന്”
ദാ വരുന്നുണ്ട്.. ഇന്നെന്തേ ഇവൾ റാമിന്റെ കൂടെ??

“മുത്തുമണീസ് നേരത്തെ എത്തിയോ???”

“കുറച്ചു നേരായല്ലോ.. ഇന്നെന്താ ഇവൾ നിന്റെ കൂടെ??”

“അവൾക്ക് ഇന്ന് ബസ് കിട്ടിയില്ല.. ഞാൻ വരുമ്പോൾ ഉണ്ട് ഒറ്റക്ക് സ്റ്റോപ്പിൽ നിൽക്കുന്നു.. അതുകൊണ്ട് ഇങ്ങോട്ട് കൂട്ടി.”

“ആ.. എന്ന വാ ക്ലാസ്സിൽ പോയിരിക്കാം ”

പോകുന്ന വഴി വാമി ചുറ്റും അജുവേട്ടനെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം…

പ്രശ്നങ്ങൾ ഇല്ലാതെ ഇലക്ഷൻ കഴിഞ്ഞു… അർജുൻ കോളേജ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു .. അതിന്റെ ആഹ്ലാദപ്രകടനത്തിൽ അവരുടെ പാർട്ടിക്കാർ എല്ലാരും ഉണ്ടായിരുന്നെങ്കിലും വാമിയുടെ കണ്ണുകൾ അർജുനിൽ മാത്രം തങ്ങി നിന്നു.. അവിടെ നടക്കുന്ന മറ്റു കാര്യങ്ങളൊന്നും വാമി അറിഞ്ഞില്ല… സ്വയം മറന്നു നിന്നപ്പോഴും എന്തുകൊണ്ടാണ് ഇങ്ങനൊക്കെ സംഭവിക്കുന്നതെന്നു എത്ര തിരഞ്ഞിട്ടും അവൾക്ക് മനസിലായില്ല..

🍁🍁🍁🍁🍁🍁

കാത്തിരിക്കാം..