17/04/2026

നിന്നെയും കാത്ത് : ഭാഗം 10

രചന – നിഷ്തില

മുടിയിഴകളിൽ ആരുടെയോ തലോടൽ തൊട്ടറിഞ്ഞപ്പോഴാണ് ശേഖ ഉണർന്നത്. അവൾ പതുക്കെ കണ്ണുകൾ തുറന്നു.

തന്റെ കൺമുന്നിലെ കാഴ്ച അവൾക്ക് വിശ്വസിക്കാനായില്ല.
കട്ടിലിൻ അരികിൽ തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ശ്രീ യെ കണ്ട് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് അറിയാൻ വയ്യാതെ ശേഖ ഒരു നിമിഷം നിന്നു.

“എന്താടോ താൻ ഇങ്ങനെ നോക്കുന്നത്…”

ശ്രീ അവളോടായി ചോദിച്ചു.

അവൾ അനങ്ങിയില്ല.

എന്താടോ താൻ ഒന്നും മിണ്ടാത്തെ?

അവൾക്ക് ഒന്നും മിണ്ടാൻ സാധിക്കുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം.

അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു വരുന്നുണ്ടായിരുന്നു…
അവൾ പതിയെ മുഖം കുനിച്ചു….

അവൻ ശേഖയ്ക്ക് അരികിലേക്ക് വന്നു.
പതിയെ അവളുടെ മുഖം അവനു നേരെ ഉയർത്തി.

അവളുടെ കലങ്ങിയ കണ്ണുകൾ അവനിൽ എന്തെന്നില്ലാത്ത സങ്കടം ഉളവാക്കി..

അവനവളെ തന്നോട് ചേർത്തുനിർത്തി…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. അവൻ അവളെ ഒന്നുകൂടി അവനോടു ചേർത്തുനിർത്തി
കുറച്ചുനേരം പരസ്പരം മിണ്ടാതെ അവർ അങ്ങനെ നിന്നു. അവളുടെ ഉള്ളിലെ സങ്കടം എല്ലാം കരഞ്ഞു തീർന്നോട്ടെ എന്ന് അവനും കരുതി.

” അതേ ഇങ്ങനെ എത്ര നേരം നിൽക്കാനാ തന്റെ പ്ലാൻ? ” ശ്രീയുടെ ചോദ്യം കേട്ടാണ് അവൾക്കു ബോധമുണ്ടായത്. അവൾ പെട്ടെന്ന് അവരിൽ നിന്ന് അകന്നു മാറി.

അവൾ വേഗം കണ്ണുകൾ തുടച്ചു…
ശേഖയുടെ മുഖം ദേഷ്യം കൊണ്ട് മൂടി. അവൾ കട്ടിലിൽ പോയിരുന്നു ശ്രീ അവളുടെ അരികിൽ ചേർന്നിരുന്ന് അവളുടെ കൈകളിൽ തൊട്ടപ്പോൾ അവൾ തട്ടിമാറ്റി.

” എന്തിനാ വന്നേ…? ഏങ്ങനെ റൂമിൽ കയറി?”
അവൾ ദേഷ്യത്തോടെ ചോദിച്ചു.

“തന്നെ കാണാൻ…. അല്ലാതെ പിന്നെന്തിനാ?….”

“എന്നെ എന്തിനാ കാണുന്നേ?”

“വീട്ടിലിരുന്നപ്പോൾ എനിക്ക് ഒരു ആഗ്രഹം തന്നെ കാണണമെന്ന്… പിന്നെ ഒന്നും ചിന്തിച്ചില്ല… ഇങ്ങോട്ട് പോന്നു….എന്താ
ഇഷ്ടമായില്ലേ? ”

“ഇല്ല…. തീരെ ഇഷ്ടായില്ല….എന്നെയെന്തിനാ കാണണേ…
ഞാനതിനാര ഇയാൾടെ….?”

“അതിപ്പോഴും തനിക്ക് മനസ്സിലായില്ലേ…….?

“ഇല്ല എനിക്കറിയില്ല…..”

ശ്രീ അവളേ ഇരുകൈകളിലും പിടിച്ചുകൊണ്ട് അവനോടു ചേർത്തിരുത്തികൊണ്ട് ചോദിച്ചു….

“തനിക്കറിയില്ലേ എന്താണെന്ന്…..?”

ശേഖ അതിനൊന്നും മറുപടി പറയാതെ അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു,.

“ശേഖ നിന്റെ മനസ്സിൽ ഇപ്പോൾ ഞാൻ മാത്രമാണ് ഉള്ളത് എന്ന് എനിക്കറിയാം….. പിന്നെ എന്തിനാണ് നീ മൂടി വെക്കുന്നത്….?”

ഈ സമയം ശേഖയുടെ മനസ്സിൽ മുഴുവൻ സ്നേഹയുടെ മുഖം ആയിരുന്നു……
അവൾ ആകെ ആശയകുഴപ്പത്തിലായി…..

” എനിക്ക് അങ്ങോട്ട് വരാമോ എന്തോ? ”
വാതുക്കൽ ആരുടെയോ ശബ്ദം കേട്ടാണ് ശേഖ തിരിഞ്ഞു നോക്കിയത്. തങ്ങളെ നോക്കി നിൽക്കുന്ന സ്നേഹയെ കണ്ടപ്പോൾ ശേഖ ശ്രീയുടെ കൈ വിടുവിച്ച് എഴുന്നേറ്റു. പെട്ടെന്ന് എന്ത് പറയണം എന്ന് ശേഖയ്ക്കു പിടികിട്ടിയില്ല.

” എന്താ ശ്രീയേട്ടാ ഇതൊക്കെ….. എന്നെ തേക്കാനുള്ള പ്ലാൻ ആണോ ” സ്നേഹ ശ്രീയോട് ചോദിച്ചു.

“അല്ലാ… ദേ… ഇവളെ കേട്ടനുള്ള പ്ലാനാണ്..”
ശ്രീ യാതൊരു കൂസലുമില്ലാതെ പറഞ്ഞു.

” ഓഹോ… അപ്പോൾ എന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നു അല്ലേ….ഇത്രയും നാളും ശ്രീയേട്ടനെ മാത്രം മനസിൽ ക്കൊണ്ട് നടന്നവളാ ഈ ഞാൻ….. ശ്രീയേട്ടനെ മനസിലാക്കാത്ത ഇവൾക്ക് വേണ്ടി…. എന്നെ വേണ്ടാന്ന് വെക്കുവാണോ…..?

“സോറി… സ്നേഹ…. എനിക്ക് ശേഖയെ ഇഷ്ടമാണ്. അവളുടെ സ്ഥാനത്തു എനിക്ക് മാറ്റാരെക്കുറിച്ചും എനിക്കിപ്പോൾ ചിന്തിക്കാനാകില്ല. ” അവൻ തീർത്തുപറഞ്ഞു.

ശേഖക്കു അവന്റെ വാക്കുകൾ വിശ്വസിക്കാനായില്ല.
(ശ്രീയുടെ മനസ്സിൽ ഇപ്പോളും താനാണോ?)
അവൾക്കു ഒന്നും വിശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല.

“ഏട്ടനിത്രയൊക്കെ പറഞ്ഞിട്ടും ഏട്ടനെ മനസിലാക്കാത്ത ഇവൾക്ക് വേണ്ടി…..” സ്നേഹ ബാക്കി മുഴുവപ്പിച്ചില്ല.

ശ്രീ അതിനൊരു മറുപടി എന്നോണം ശേഖയെ നോക്കി. അവൾ ഒന്നും മിണ്ടാത്തെ തന്നെ നിൽക്കുകയാണ്….

ഇല്ല സ്നേഹ…. സ്നേഹയുടെ ഒരുമറുപടി കിട്ടുന്നത് വരെ നിന്നെക്കുറിച്ചെന്നല്ല…. മാറ്റാരെക്കുറിച്ചും എനിക്ക് ചിന്തിക്കാനാകില്ല. എന്റെ മനസ്സിൽ ശേഖ മാത്രമേ ഒള്ളു…. ”

സ്നേഹ പുച്ഛത്തോടെ ശ്രീയെ നോക്കി….
” എനിക്ക് എല്ലാം മനസ്സിലായി. ശേഖ ഒരു നോ പറയുകയാണെങ്കിൽ എന്നെക്കുറിച്ച് ചിന്തിക്കാം എന്നല്ലേ? അത്രയും ഔദാര്യം ഒന്നും എന്നോട് കാണിക്കണം എന്നില്ല. എന്നെ മനസ്സിലാക്കാത്ത ഒരാളുടെ മനസ്സിനു വേണ്ടി വാശിപിടിക്കുന്നതിൽ അർത്ഥമില്ല. ഞാൻ പോകുന്നു…പിന്നെ ശ്രീയേട്ടനോടുള്ള എല്ലാ ഇഷ്ടവും മനസ്സിൽ വച്ചുകൊണ്ട് പറയുകയാണ്…. ഏട്ടനെ മനസ്സിലാക്കാത്ത ഒരാൾക്ക് വേണ്ടി വെറുതെ സമയം കളയുന്നത് എന്തിനാണ്.? അതൊക്കെ ശ്രീയേട്ടൻ ഇഷ്ടം…. എന്തായാലും ശ്രീയേട്ടന് വേണ്ടി ഒരു കാത്തിരിപ്പ് എന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല…… താങ്ക്സ് ഫോർ എവെരി തിങ്…ഗുഡ്ബൈ ”

സ്നേഹ ഇരുവരെയും രൂക്ഷമായി നോക്കികൊണ്ട്‌ പുറത്തേക്കിറങ്ങി.

ശ്രീ തിരിഞ്ഞ് ശേഖയെ നോക്കി ” ശേഖ ഇനിയെങ്കിലും നിനക്ക് പറഞ്ഞുകൂടെ നിന്റെ മനസ്സിലുള്ള ഇഷ്ടം ”
അവൾ അനങ്ങിയില്ല.

അവനു ദേഷ്യം വന്നു….

” സ്നേഹ…. നീ ഇങ്ങനെ പിണങ്ങി പോവല്ലേ? ഇവൾക്കെന്നോട് ഇഷ്ടം ഒന്നുമില്ല ഇല്ലാത്ത സ്നേഹം ചോദിച്ചു നിൽക്കുന്നതിൽ ഒരു കാര്യമില്ല.ഞാനും വരുന്നു”
ശ്രീ പുറത്തേക്കു നോക്കി പറഞ്ഞു…

“നീ പോടാ പട്ടി…. ” സ്നേഹ നീട്ടി വിളിച്ചു…

ശ്രീ ശേഖയെ ഒന്നു നോക്കിയ ശേഷം പുറത്തേക്കു നടന്നു.
പുറത്തേക്ക് നടക്കാൻ ഒരുങ്ങിയ ശ്രീയുടെ കയ്യിൽ അപ്പോഴാണ് ശേഖയുടെ പിടിവീണത്.അവനത് വിടുവിക്കാൻ നോക്കി. ശേഖ കൂടുതൽ മുറുകെ പിടിച്ചു
“എന്നെ വേണ്ടാന്ന് വെച്ചിട്ട് പോകുമോ…?
എന്റെ ഇഷ്ടം വേണ്ടാന്ന് വെച്ചിട്ട് ശ്രീയേട്ടൻ പോകുമോ?” ദേഷ്യം കൊണ്ട് ചുവന്ന അവളുടെ മുഖം കണ്ടു ശ്രീക്ക് ചിരിവന്നു.

“എന്താ എന്റെ കൊച്ച് പറഞ്ഞത്?”

” എന്റെ ഇഷ്ടം വേണ്ടാന്ന് വെച്ചിട്ട് ശ്രീയേട്ടൻ പോകുമോ എന്നു? എന്താ ചെവി കേൾക്കില്ലേ? ”

ശ്രീ വീണ്ടും ഉറക്കെ ചിരിച്ചു….. “അങ്ങനെ വഴിക്ക് വാ… ഇതൊന്നു മൊഴിയാൻ ആണോ നീ ഇത്രയും
സമയമെടുത്തത്…..?”

“ശേഖ………നീ പറഞ്ഞില്ലെങ്കിലും എനിക്കറിയാമായിരുന്നു നിന്റെ മനസ്സിൽ ഇപ്പോൾ ഞാൻ മാത്രമാണുള്ളതെന്ന്. പക്ഷേ അത് നീ പറഞ്ഞു തന്നെ കേൾക്കണം എന്ന് തോന്നി. അതിനാ ഇത്രയും കഷ്ടപ്പെട്ടത്. ഒരുപക്ഷേ ഇന്ന് ഇതൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കിലും എന്റെ ജീവിതത്തിൽ ഇനി നീ മാത്രമേ ഉണ്ടാവുകയായിരുന്നു ഉള്ളൂ. എന്നെപോലെ നിനക്കും മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനാവില്ല എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു…. പക്ഷേ ഇപ്പോൾ തന്നെ ഇങ്ങോട്ട് ഓടി വന്നത് ഒരു വർഷം നിന്നോട് മിണ്ടാതെ നിന്റെ സ്വരം കേൾക്കാതെ എനിക്ക് അവിടെ ഇരിക്കാൻ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാണ്……”
ശ്രീ അവളെ തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു

“ശ്രീയേട്ടാ…. ഞാൻ…. ”
അവൻ അവളുടെ നേറുകയിൽ തലോടി….
അവളുടെ നിറഞ്ഞിരുന്ന കണ്ണുകൾ തുടച്ചു…

“. തന്നെ വീണ്ടും വിഷമിപ്പിച്ചതിനു സോറി…
സമയം ഒരുപാടാകുന്നു…..
നാളെ ഞാൻ പോകും…..
നമ്മുടെ കാര്യങ്ങൾ എല്ലാം ഞാൻ സംസാരിച്ചൂ ശരിയാക്കിക്കോളാം .
എങ്കിൽ ഞാൻ പോട്ടെ….”

“എന്തോ അവനിൽ നിന്നൊരു അകൽച്ച… അവൾക്കതു കഴിയുമായിരുന്നില്ല…
അവൾ അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു……”

ശ്രീ അവളുടെ കൈകൾ വിടുവിച്ചു… നിറഞ്ഞു വന്നാകണ്ണുകൾ തുടച്ചുകൊണ്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചു….

പോട്ടെ…..?

ശ്രീ പുറാത്തേക്ക് പോകാനായി തിരിഞ്ഞതും….
വാതിൽ തുറന്നുകൊണ്ട് വിശ്വനാഥൻ അകത്തേക്ക് വന്നു…..

ഇരുവരെയും കണ്ടതു അയാളുടെ ശബ്ദമുയർന്നു…

“ശെഖ…….
ശ്രീ ജിത്ത് എന്താ ഇവിടെ?”

അയാളുടെ ഖോരമായ ശബ്ദം കേട്ടു ശേഖ ഒരുനിമിഷം പകച്ചു….

അച്ഛനോട് എന്തുപറയണം എന്നറിയാതെ… ശ്രീക്കരികിലായി അവൾ മുഖം കുനിച്ചുനിന്നു….

(തുടരും…….)