20/04/2026

ഉണ്ണിമായ : ഭാഗം 01

രചന – ശ്രീമിഴി

ഉണ്ണിമായ 🌺🌺

ഉണ്ണിമോളേ ഉണ്ണിമോളേ

എവിടെആ കുട്ടി നീ എത്ര നേരായി നിന്നെ വിളിക്കുന്നു ഇപ്പൊ മഴ വരും കുട്ടി

ഉണ്ണിമോളേ

എന്തോ

എന്താ അമ്മമ്മമേ ഞാൻ വരുന്നു ഈ അമ്മിണിയെ ഒന്ന് കെട്ടട്ടെ അമ്മമ്മമേ

എന്റെ കുട്ടി നീ ആ ആടിനെ കൊണ്ട് ഈ തൃസന്ധ്യ നേരത്ത് എവിടെയാ പൊന്നെ വേഗം കുളിച്ചു വന്നു ആ വിളക്ക് ഒന്ന് കത്തിക്ക് ഉണ്ണി നീ.

എന്റെ അമ്മമ്മമേ ദാ വരുന്നു

പെണ്ണിനെ കെട്ടിക്കാൻ ആയി എന്നിട്ട് ഇപ്പളും കളിച്ചോണ്ട് നിൽക്കാല പണി

ശ്രീദേവി തമ്പുരാട്ടി പിണങ്ങതെ ഞാൻ ഇപ്പൊ വരാട്ടോ

ഈ കുട്ടീടെ ഒരു കാര്യം കുറുമ്പി

തമ്പുരാട്ടി തമ്പുരാട്ടി

ആരാ കുഞ്ഞനോ എന്റെ കുഞ്ഞാ നിന്നോട് ഞാൻ പലപ്രവിശ്യം പറഞ്ഞിട്ടില്ലേ എന്നെ തമ്പുരാട്ടി എന്ന് വിളിക്കരുത് എന്ന്

ശീലിച്ചു പോയി എനിയത് മാറ്റാൻ പറ്റില്ല തമ്പുരാട്ടി

നിങ്ങടെ ഒക്കെ കാരുണ്യത്തിൽ ജീവിക്കുന്നത് അല്ലെ കുഞ്ഞാ ഞാനും എന്റെ ഉണ്ണിമോളും പിന്നെ എന്ത് തമ്പുരാട്ടി എല്ലാം ഷെയിച്ചു ഇല്ലാണ്ട് ആയില്ലേ

തമ്പുരാട്ടി എവിടെ ഉണ്ണിമോള് തുളസിതറയിൽ വിളക്ക് വച്ചു കണ്ടില്ല അസ്ഥിതറയിലും

ആടിന്റെ ഒപ്പം കളിച്ചു ഇപ്പൊ കുളിക്കാൻ കയറിയെ ഉള്ളു എന്റെ കുഞ്ഞാ ആ കുട്ടി
പന്ത്രാണ്ടം ക്ലാസ്സിൽ ആണ് പഠിക്കുന്നത് എന്നിട്ടും പെണ്ണിനെ കുട്ടിക്കളി മാറിയില്ല

അവള് കുഞ്ഞല്ലേ തമ്പുരാട്ടി

നമുക്ക് അല്ലെ അവള് കുഞ്ഞ് എന്റെ പാറുന്റെ അവസ്ഥ എങ്ങനും എന്റെ കുട്ടിക്ക് വന്ന പിന്നെ

എന്നും പറഞ്ഞു കണ്ണ് തുടച്ചു അവർ

ആരിത് കുഞ്ഞൻമാമായോ

ഉണ്ണിമോളേ

മാമേ എന്താ അമ്മമ്മ കരയുന്നെ

നിന്റെ കാര്യം പറഞ്ഞു തന്നെ

ഈ അമ്മമ്മക്ക് എന്താ വെറുതെ ആരോന്ന് പറഞ്ഞു
നീ കുറുമ്പ് കാട്ടി നടക്കുന്നു എന്ന തമ്പുരാട്ടി പറയുന്നേ നല്ലോണം പഠിക്കണം എന്റെ കുട്ടി എന്നിട്ട് അമ്മമ്മമേ പൊന്ന് പോലെ നോക്കണമo എന്റെ കുട്ടി

അതിന് അവളൊന്നും ചിരിച്ചു കാണിച്ചു

എന്റെ കുട്ടി നീ വേഗം വിളക്ക് കത്തിക്കാൻ നോക്കു കുട്ടി അമ്മേടെ അസ്ഥിതറയിലും തുളസിതറയിലും വച്ചു ഇരുട്ടു ആകും മുൻപേ വാ

ഞാൻ ഇപ്പൊ വരാം കുഞ്ഞൻമാമ ഇരിക്കു

വയ്യാതെ ആയി കുഞ്ഞാ കാലും കൈയും എല്ലാം വേദന തന്നെ

വൈധ്യരെ വല്ലതും കാണിക്കണോ തമ്പുരാട്ടി

വേണ്ട കുഞ്ഞാ ഇപ്പൊ ഒന്നും വേണ്ട

കുട്ടിയെ രാമനാമം ഒന്നും കേൾക്കുന്നില്ലല്ലോ

ഈ അമ്മമ്മ ഞാൻ മനസിൽ ചൊല്ലി അമ്മമ്മമേ
ആഹാ ഇപ്പൊ എല്ലാർക്കും അതൊക്കെ വലിയ നാണക്കേട് അല്ലെ ആർക്കു വേണം നാമജപം ഒക്കെ അതൊക്കെ നമ്മുടെ കാലം തന്നെ വേണം
കുഞ്ഞന് ചായ എടുക്കട്ടേ

ഇപ്പൊ വേണ്ട തമ്പുരാട്ടി ഞാൻ വന്നത് നാളെ മുതൽ വൈകിട്ടും പാല് വേണം എന്ന് പറയാനാ ഉണ്ടാവുലെ തമ്പുരാട്ടി

ഉണ്ടാവും കുഞ്ഞാ

എനി വയ്കുന്നേരം കുടി ആ ചെകുത്താനെ കാണണോ ഈശോര അതെന്താ മാമേ രാവിലെ ഉള്ളത് പോരെ

പോരാ കുട്ടിയെ രാവിലത്തെ പാല് അവിടുത്തെ കുഞ്ഞിന് കുടിക്കാൻ കൊടുത്ത പിന്നെ വൈകുന്നേരം ചായക്ക് പാല് കുറവാ

ഒരു കുഞ്ഞ് കുഞ്ഞല്ല ചെകുത്താൻ അങ്ങനെ ആണ് അയാളെ വിളിക്കേണ്ടത്

ഉണ്ണിമോളേ വേണ്ടതീനം പറയല്ലേ അവരുടെ എല്ലാം കാരുണ്യത്തിൽ ആണ് ജീവിക്കുന്നെ എന്ന ബോധം വേണം ഉണ്ണി

ഹും ഒരു മാർട്ടിൻകുഞ്ഞു

ഈ പെണ്ണിനെ ഞാൻ

പോട്ടെ തമ്പുരാട്ടി അവള് കുഞ്ഞല്ലേ

അയാള് വെറും ചിത്തയാ എല്ലാരും പറയുന്നത് കേൾക്കണം അയാളെ കുറിച്ച്

നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ പോയി പഠിക്കു ഉണ്ണി

ഹും ഞാൻ പോയി എന്ന് പറഞ്ഞു പുച്ഛിച്ചു കൊണ്ട് ഉണ്ണിമായ അകത്തേക്കു പോയി

എന്ന ഞാൻ ഇറങ്ങാ തമ്പുരാട്ടി

അങ്ങനെ ആവട്ടെ കുഞ്ഞാ നാളെ ഉണ്ണി പാല് കൊണ്ട് വരും രാവിലെ വയികിട്ടു ഞാൻ കൊണ്ട് വരാം ഇല്ലേ ഉണ്ണി വന്നിട്ട് കൊണ്ട്തരട്ടെ

ആയിക്കോട്ടെ തമ്പുരാട്ടി ഉണ്ണിമോളേ ഞാൻ ഇറങ്ങി ശരിക്കു ഇരുന്നു പഠിക്കണം എന്റെ കുട്ടി
ശരിമമേ

ഉണ്ണി എനി ചോറ് കഴിച്ചു പഠിക്കാ കുട്ടി വാ

വരുന്നു അമ്മമ്മമേ ഈ കണക്കും കുടി കഴിഞ്ഞ പിന്നെ രാവിലെ പഠിക്കം

അമ്മമ്മമേ ഇന്നും കഞ്ഞി ആണോ എനിക്ക് വേണ്ട

എന്റെ ഉണ്ണി മിണ്ടാതെ വന്നു കഴിക്കാൻ നോക്കു

രണ്ടു പേരും ഒന്നിച്ചു ഇരുന്നു കഞ്ഞികുടിച്ചു ഒന്നിച്ചു ഇരുന്നു സ്കൂളിലെ വിശേഷവും എല്ലാം പറഞ്ഞശേഷം
രണ്ടാളും ഉറങ്ങാൻ കിടന്നു

അമ്മമ്മമേ ഉറങ്ങിയോ
ഇല്ല ഉണ്ണി എന്താ

എനിക്ക് ബാംഗ്ളവിൽ പാല് കൊടുക്കാൻ പോകാൻ വയ്യ അമ്മമ്മമേ

എന്റെ കുട്ടി നീ എന്താ പറയുന്നേ ആകെ ഉള്ള വരുമാനം അല്ലെ കുട്ടി അത് എങ്ങനെ വേണ്ട വയ്യാകുക

അമ്മമ്മമേ അയാളെ എനിക്ക് പേടിയാ അയാള് ഒരു അഭസൻ ആണ് എന്ന് ശ്രീകുട്ടീടെ അമ്മ പറഞ്ഞു പോലും അയാളെ ഒരു നോട്ടം കാണുമ്പോ എനിക്ക് പേടിയാ ഞാൻ പോവൂല അമ്മമ്മമേ

മോളു പേടിക്കണ്ട കുഞ്ഞൻ മാമ ഉണ്ടാവും അവിടെ എന്റെ കുട്ടി പോയി കുഞ്ഞന്മാമേ വിളിച്ചു പാല് കൊടുത്ത മതി അമ്മമ്മ കുഞ്ഞാനോട് പറയാട്ടോ

മ്മ്

എന്റെ ഉണ്ണി നീ ഇങ്ങനെ മുറുക്ക കെട്ടി പിടിക്കല്ലേ എനിക്ക് ശ്വാസം മുട്ടുന്നു

എനിക്ക് അല്ലെ ഉറക്കം വരൂല അമ്മമ്മമേ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഉണ്ണി മോളെ എഴുന്നേറ്റു വാ കുട്ടി

കുറച്ചു നേരം കുടി ഞാൻ കിടക്കട്ടെ അമ്മമ്മമേ

എഴുന്നേറ്റു വാ പെണ്ണെ കുളിച്ചു അമ്പലത്തിൽ പോയി വാ പെണ്ണെ സമയം പാട് ആയി പാല് കൊടുക്കണ്ടേ പോയി വാ

ഞാൻ ഇന്ന് അമ്പലത്തിൽ പൊന്നില്ല അമ്മമ്മമേ
അസത്തു പോയി കുളിച്ചു അമ്പലത്തിൽ പോയി വന്നോ ഇല്ലേ എന്റെ കയ്യിൽ നിന്നും കിട്ടും ഉണ്ണി നിനക്ക്

പോ ഒരു കൊമ്മ്മാമ ഉറങ്ങാനും വിടൂല

ഡീ അസത്തെ രാവിലെ എണിറ്റു പഠിക്കാൻ പറഞ്ഞാൽ കേൾക്കില്ല ഇപ്പൊ അമ്പലത്തിൽ പോകാനും മടി മടിച്ചി

അമ്മമ്മമേ

അമ്മാമ അല്ലല്ലോ കൊമ്മാമ അല്ലെ

ശ്രീദേവികുട്ടി എന്നും പറഞ്ഞു ഉണ്ണിമായ അമ്മമ്മമേ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു

പോയി പല്ല് തേച്ചു കുളിക് ഉണ്ണി

കുളിച്ചു ചുവന്നദവാണിഉടുത്ത് മുട്ടോളം ഉള്ള മുടി ഉലർത്തി ഇട്ടു കുറച്ചു പൌഡർ ഇട്ടു ഒരു കുഞ്ഞു പൊട്ടും വച്ചു ആഹാ ഇപ്പൊ കാണാൻ സുന്ദരി തന്നെ

അമ്മമ്മമേ എങ്ങനെ ഉണ്ട് എന്നെ കാണാൻ സുന്ദരി അല്ലെ
എന്റെ കുട്ടി ദേവത അല്ലെ ഈ അമ്മമ്മമേടെ ദേവത എന്നും പറഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു

ഈ അമ്മാമ മതി കളി ആക്കിയത്

ഞാൻ അമ്പലത്തിൽ പോയി വരാട്ടോ അമ്മമ്മമേ

ഉണ്ണി വരും വഴി ഈ പാലും കുടി കൊടുത്തേക്

വേഗം തായോ

ഇതാ ഉണ്ണി

ഇടവഴിയിൽ കുടി പോണം അമ്പലത്തിൽ

മൂളിപ്പാട്ടും പാടി പോകുന്ന ഉണ്ണിമായ ഒരു പതിവ് കാഴ്ച ആണ് എല്ലാവർക്കും എല്ലാർക്കും ഗുഡ്മോർണിംഗ് പറഞ്ഞു കൊണ്ട് എല്ലാരുടേം വിശേഷം തിരക്കി പോകുന്ന കുറുമ്പി

പെട്ടെന്ന് ഉണ്ണിമായെടെ പാട്ട് നിന്നു മുഖത്തു പേടി നിറഞ്ഞു വഴിയിൽ ചന്ദ്രൻചേട്ടനെ ശകാരികുന്ന മാർട്ടിൻ

ചെകുത്താൻ അവളുടെ നാവ് അവൾ പോലും അറിയാതെ പറഞ്ഞു
അത് കേട്ടപോലെ മാർട്ടിൻ അവളെ തന്നെ ഇരുത്തി ഒന്നും നോക്കി

അവന്റെ നോട്ടം സഹിക്കാൻ പറ്റാതെ ചന്ദ്രനോട് ഒന്ന് ചിരിച്ചു ഗുഡ്മോർണിംഗ് പറഞ്ഞു കൊണ്ട് ഉണ്ണിമായ ഒരു ഓട്ടം ആയിരുന്നു

ഗുഡ്മോർണിംഗ് ഉണ്ണിമോളേ എന്ന് വിളിച്ചു പറഞ്ഞു അയാൾ
അവളെ ഒന്ന് നോക്കി ചന്ദ്രനെ ഒന്ന് ദാഹിപ്പിച്ചു നോക്കി കൊണ്ട് മാർട്ടിൻ ബുള്ളറ്റും എടുത്തു പറന്നു

ചെകുത്താൻ അയാള് നല്ലത് ആണേൽ ആ ചെകുത്താന്റെ കയ്യിൽ പാല് കൊടുത്ത മതി ആയിരുന്നു

അമ്പലത്തിൽ കയറി കൃഷ്ണനെ തൊഴുതു തീർത്താവും ചന്ദനം വാങ്ങി

ചന്ദ്നം നെറ്റിയിൽ ഭംഗിയായി വച്ചു വേഗം തന്നെ പാല് കൊടുക്കാൻ പോയി ഒരു ഓട്ടം ആയിരുന്നു പിന്നെ നിന്നത് ആ വലിയ വീടിന്റെ മുൻപിൽ ആണ് മുറ്റം നിറയെ പൂക്കൾ ആണ് പല തരത്തിൽ ഉള്ള ചെടികൾ അതിൽ നിറയെ പൂക്കളും ഉണ്ണിമായക്ക് ഇഷ്ടം ആണ് ചെടികൾ അത് കൊണ്ട് തന്നെ ആ വലിയ വീടും വളരെ ഇഷ്ടം ആണ് ചെകുത്താൻ ഉള്ളത് കൊണ്ട് അവിടെ വരാൻ പേടിയാണ് ഉണ്ണിമായക്കു

ഹോ ഭാഗ്യം ചെകുത്താൻ വന്നില്ല അയാളെ വണ്ടിയും ഇല്ല

ഉണ്ണിമായ പൂക്കളെ തലോടി അവയോട് കുറുമ്പ് കാട്ടി അകത്തേക്കു കയറി പാല് ടേബിളിൽ വച്ചു വീട് മൊത്തം ഒന്ന് നോക്കി ഉച്ചത്തിൽ വിളിച്ചു കുഞ്ഞന്മാമേ
കുഞ്ഞൻമാമേ പാല്

അന്ന് വന്നപ്പോ കുഞ്ഞൻ മാമ ആ റൂമിൽ അല്ലെ ഉണ്ടായേ അതിൽ ഒന്ന് കയറി നോക്കട്ടെ ചെകുത്താൻ ഇവിടെ ഇല്ലാലോ എന്നും പറഞ്ഞു ഉണ്ണിമായ റൂമിലേക്ക് കയറി ഉടൻ തന്നെ ആ വാതിൽ അടഞ്ഞു ലോക്ക് വീഴുന്ന ഒച്ച കേട്ട് ഉണ്ണിമായ തിരിഞ്ഞു നോക്കി കണ്ട കാഴ്ചയിൽ ആ കുഞ്ഞി പെണ്ണ് ഞെട്ടി ശരീരം തളരുന്ന പോലെ തോന്നി ആ പെണ്ണിന്

തുടരും 😍