രചന – വൈദേഹി ദേഹി
ഉച്ചക്ക് ചോറും ഉണ്ടിട്ടാണ് ദേവി ചെമ്പകത്തുന്നു ഇറങ്ങിയതു… ഉച്ചക്ക് ചോറുണ്ണാനും ഗോപി വരാഞ്ഞത് കാരണം മാലതി കാര്യമായ ആലോചനയിലാരുന്നു… ദേവിക്കും നന്ദുനും കാര്യം അറിയാവുന്നതു കൊണ്ട് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവം ആരുന്നു… പതിവിലും നേരത്തെ ആയതു കാരണം ദേവി ശബ്ദം ഉണ്ടാക്കാതെ പതുക്കെ മുറിയിലേക്ക് വലിയാൻ നോക്കി… വേറൊന്നും കൊണ്ടല്ല മാതാശ്രി വാളെടുക്കും… ഒന്ന് നിന്നേ… ഓഹ് പെട്ട്… ദേവി പതിയെ തിരിഞ്ഞു ഒരു ക്ലോസപ്പ് പുഞ്ചിരി ചിരിച്ചു… എവിടുന്നു… ഗായത്രിയുടെ മുഖത്ത് സ്ഥായി ഭാവം… എന്താ അമ്മ… നീ എന്താ ഇത്ര നേരത്തെ… ഇന്ന് സ്ട്രൈക്ക് ആരുന്നു… ആരുടെ വക ആരുന്നു ഇന്ന് സ്ട്രൈക്ക്… ഏതോ ഒരു പാർട്ടികാരന് ലഡു കിട്ടിയില്ലെന്നു പറഞ്ഞാരുന്നു…
ലഡ്ഡു കിട്ടാത്തെന് സ്ട്രൈക്കോ… പിന്നെ കല്യാണസദ്യക്കു പപ്പടം കിട്ടാത്തേന് നമ്മുടെ നാട്ടിൽ അടി വരെ നടക്കുന്നു പിന്നല്ലേ ലഡ്ഡു… കള്ളം പറഞ്ഞോണ്ട് വന്നാൽ നിന്റെ തലക്കിട്ടു ഞാനാ ചപ്പാത്തി പലകക്ക് അടിക്കും നോക്കിക്കോ… പണി പാളിയല്ലോ എന്റെ ഡിങ്ക… മിക്കവാറും ആ കാലൻ അമ്മേ വിളിച്ചു പറഞ്ഞു കാണും…ആയുധം വെച്ചു കീഴടങ്ങുന്നതാകും നല്ലത്… എന്നേം നന്ദുനേം നവിയേട്ടൻ പുറത്താക്കി… എന്തിന്… ആാാ… ഡീ… അത് ഞങ്ങൾ ചുമ്മാ ഒന്നു പുറത്തോട്ട് നോക്കിയേന… ചുമ്മാ പുറത്തോട്ട് നോക്കിയെന്നു പറഞ്ഞു പുറത്താക്കാൻ അവനെന്താ വട്ടുണ്ടോ… മര്യാദക് നീ സത്യം പറഞ്ഞോ… എന്തൊരു കഷ്ടമാണ് ഇത്… ഞാൻ പറയാം പഠിപ്പിച്ചോണ്ട് ഇരുന്നപ്പോ ഒന്ന് പുറത്തേക്ക് നോക്കിയേന… നിന്നോട് എത്ര വട്ടം നവി പറഞ്ഞിട്ടുള്ളതാ പഠിപ്പിച്ചോണ്ട് ഇരിക്കുമ്പോ ക്ലാസ്സിൽ ശ്രെദ്ധിക്കണമെന്ന്… എന്നോട് നവി മാത്രമല്ല എല്ലാ ടീച്ചേഴ്സും പറഞ്ഞിട്ടുണ്ട്…
എന്നിട്ട് നീ ആരേലും പറഞ്ഞിട്ടുള്ളത് അനുസരിച്ചിട്ടുണ്ടോ ആര് പറഞ്ഞത് അനുസരിച്ചാലും ഞാൻ ആ കടുവ പറയുന്നത് കേൾക്കില്ല… അഹങ്കാരി… വെൽകം മമ്മിജി…അപ്പൊ വിചാരണ കഴിഞ്ഞല്ലോ… ഇനി പോയി മോൾക് ചായ എടുത്ത് വെക്കു…ഞാൻ പോയി കുളിച്ചിട്ട് വരാം… അതും പറഞ്ഞു ദേവി മുറിയിലേക്ക് ഓടി.. ഗായത്രി നോക്കിയപ്പോ ആക്കിയ ഒരു ചിരിയുമായി ലക്ഷ്മിക്കുട്ടിയമ്മ അടുക്കളയിലോട്ട് പോയി… ഈ തള്ളേം മോനും കൂടിയ ഈ പെണ്ണിനെ ഇത്ര വഷളാക്കുന്നെ… ഗായത്രി പിറുപിറുത്തുകൊണ്ട് അടുക്കളയിലോട്ട് പോയി… മുറിയിലെത്തിയ ദേവി നന്ദുന് വാട്സ്ആപ്പ് മെസ്സേജ് അയച്ചു… Misson Gayathri over… ഇതേ സമയം മുറിയിൽ ഹെഡ്സെറ്റും വെച്ചു പാട്ടുകേട്ടോണ്ട് ദേവിയുടെ മെസ്സേജും പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു നന്ദു…നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു വാട്സ്ആപ്പ് ഓപ്പൺ ചെയ്തു ദേവിയുടെ മെസ്സേജിനവൾ റിപ്ലൈ കൊടുത്തു…
Done… അവൾക്കു റിപ്ലൈ കൊടുത്തു ചുമ്മാ വാട്സാപ് സ്ക്രോൾ ചെയ്‌തിരുന്നപ്പോഴാണ് ഒരു unknown നമ്പറിൽ നിന്ന് വന്നാൽ മെസ്സേജ് അവൾ ശ്രദ്ധിച്ചത്…ഓപ്പൺ ചെയ്യണോ വേണ്ടയൊന്നു ഒന്നു സംശയിച്ചു നിന്നിട്ടവൾ അത് ഓപ്പൺ ചെയ്തു നോക്കി എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുന്നേ… ഒരു വട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണീരോട് കൂടി നീയെന്റെ ചെവിയിൽ അടക്കം പറയണം… പ്രിയദേ നീയെന്റെ പ്രാണനായിരുന്നെന്ന്… നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നെന്ന്… മെസ്സേജ് വായിച്ച നന്ദു ഒരു നിമിഷം ശ്വസിക്കാൻ മറന്നുപോയി…തന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ വരികൾ…തനിക് ഏറ്റവും പ്രിയപ്പെട്ട വരികൾ…ഇത്… എനിക്കിത് ആരാ അയച്ചത്…ആരാകും അതു… വല്ലാത്തൊരു പരവേശത്തോടെ നന്ദു കട്ടിലിലേക്ക് കിടന്നു… ഇതേ സമയം തന്റെ കയ്യിലുള്ള നന്ദുവിന്റെ ഫോട്ടോയിലേക്ക് അവൻ നോക്കി ഒരു നറു പുഞ്ചിരിയോടവൻ മൊഴിഞ്ഞു … ഞാൻ വരുന്നു പെണ്ണെ… നിന്നെ എന്റേതാക്കാൻ❤️… ……….. തുടരും……….

by