22/04/2026

നീ മാത്രം : ഭാഗം 01

രചന – വൈദേഹി ദേഹി

GET OUTTTTT….ഓ സന്തോഷായി ഗോപിയേട്ടാ സന്തോഷായി… നോക്കിയപ്പോ ക്ലാസ്സ്‌ മുഴുവൻ ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്സിനു ലൂസിഫർ നു ബെസ്റ്റ് ഡയറക്ടിനുള്ള അവാർഡ് വാങ്ങാൻ നമ്മുടെ രാജുവേട്ടൻ എഴുനേറ്റു നടന്ന പോലെ വിജയശ്രീലാളിതയായി ഞാൻ ക്ലാസിനു പുറത്തേക്ക് നടന്നു… കൂട്ടത്തിൽ ഞാൻ ചുറ്റും ഒന്ന് നോക്കി… ഹ്മ്മ് as usual എല്ലാ തെണ്ടികളും ഇരുന്നു കിണിക്കുന്നുണ്ട്… എന്നോടോ ബാലാ…കൊക്ക് എത്ര കുളം കണ്ടതാ 😏കൂട്ടത്തിൽ എന്നെ ഇറക്കി വിട്ട മഹാനെ ഒന്ന് നോക്കി…അവിടെ പിന്നെ സ്ഥായി ഭാവം… പുച്ഛം 😏…ഇറങ്ങുന്ന എനിക്കില്ലേലും എന്നും വന്നിട്ട് ഈ getout പറയുന്ന തനിക്കെങ്കിലും വേണമെടോ നാണം… ആഹ് അങ്ങനെ എന്നും പുറത്ത്… ഓ ഇവിടെ നിന്നിട്ട് ഒരു സുഖം ഇല്ല… By dubai എങ്ങോട്ടൊന്നു പോകും…
നമ്മുടെ ഗുൽമോഹർ അളിയന്റെ ചുവട്ടിൽ പോയി ഇരിക്കാന്ന് വെച്ച അവിടെയെല്ലാം ഇപ്പോ ലവേർസ് സൊള്ളുവരിക്കും… ബ്ലാഹ്ഹ് എനിക്കത് കാണുമ്പോഴേ ശർദിക്കാൻ വരും…അസൂയ കൊണ്ടല്ല കേട്ടോ 😌പിന്നെങ്ങോട്ടൊന്നു പോകും?? ആഹ് എത്ര ആലോചിക്കാൻ എന്തിരിക്കുന്നു… നമ്മുടെ സ്വന്തം സ്ഥലം തന്നെ ശരണം…. കാന്റീൻ ❤️കഴിക്കാൻ വേണ്ടി ജീവിക്കുന്ന നമ്മൾക്കു വേറെന്ത് സ്വർഗം 😌

ചലോ കാന്റീൻ…. അളിയാ… ഒരു ചായ രണ്ട് രതീഷ് പോരട്ടെ… ഞാൻ ഇത് ആരോടാ ഈ പറഞ്ഞെന്ന് ആരിക്കും നിങ്ങൾ വിചാരിക്കുന്നേ… അളിയൻ നമ്മുടെ സ്വന്തം കാന്റീൻ നടത്തുന്ന നാരായണൻ ചേട്ടൻ… സ്നേഹത്തോടെ എല്ലാരും അളിയാന്ന് വിളിക്കും… എന്റെ ആക്രാന്തം മൂത്താണ് ഞാൻ ഈ രണ്ട് രതീഷ് പറഞ്ഞത് എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാകും… Noo way ഗൂയ്‌സ്… അതിനുള്ള അവകാശി പുറകെ വരും🤣…
എണ്ണാൻ തുടങ്ങിയേക്കാം…ഒന്ന്……മൂന്ന്…നാല്…😁😁ഞാൻ എത്തി മുത്തേ…ഉവ്വ്…എന്നെ പുറത്താക്കിയാൽഉടനെ ആ കള്ള ബടുവ നിന്നേം പുറത്താക്കുമെന്ന് എനിക്കറിയാലോ 😌…ഹ്മ്മ്… ആടി അതറിയാവുന്ന കൊണ്ട്ഞാ  അങ്ങേരുടെ മുഖത്ത്പോലും നോക്കാതെപുസ്തകത്തിൽ തന്നെനോക്കിയിരിക്കുവരുന്നു… അതിനാ ആ മനുഷ്യൻ എന്നെ പുറത്താക്കിയെ… പുസ്തകത്തിൽ തന്നെ നോക്കി ഇരുന്നേനു അങ്ങേരു നിന്നെ പുറത്താക്കിയോ… സാദാരണ നോക്കി ഇരിക്കാതെന അങ്ങേരു പുറത്താകുന്നെ…പിന്നെന്താ ഇന്ന് 🤔

ആടി പതിവില്ലാതെ ഞാൻ പുസ്തകത്തിൽ നോക്കി ഇരിക്കുന്ന കണ്ട് സംശയം തോന്നിട്ടു അങ്ങേരു വന്നന്റെ ബുക്ക്‌ നോക്കി… Accounting സബ്ജെക്ടിനു പകരം business സ്റ്റഡീസ് ഇന്റെ ടെക്സ്റ്റ്‌ നോക്കി ഇരുന്ന എന്നെ പിന്നെ അങ്ങേരു പിടിച്ചു ഉമ്മ വെക്കുവല്ലോ 😏നിന്റെ കയ്യിൽ അങ്ങേരുടെ ടെക്സ്റ്റ്‌ ഇല്ലാരുന്നോ…പിന്നേ… അങ്ങേർടെ സബ്ജെക്ട് ഏതാന്ന് പോലും അറിയാത്ത ഈ എന്നോടോ ബാല 😌ബാ കഴിക്കാം സെച്ചിക്ക് ഭയങ്കര സീണം…ഞഞ്ഞായി…ബാ അതെങ്കിലും നടക്കട്ടെ…ഇനി ഞാൻ എന്നെ പരിചയപെടുത്താം… ഞാൻ ദേവി 😌എന്റെ സ്വഭാവത്തിന് നേരെ ഓപ്പോസിറ്റ് … എന്ത് ചെയ്യാനാ ജനിച്ച കൊച്ചിന്റെ ഐശ്വര്യം കണ്ടു എന്റെ പുന്നാര പിതാശ്രി ഇട്ട പേരാണ്… ഞാൻ പണ്ടേ ഭയങ്കര ഗ്ലാമർ ആരുന്നന്നെ…പക്ഷെ വളർന്നപ്പോ അല്ലെ പുള്ളിക് കാര്യം പിടിക്കിട്ടിയെ…ദേവിടെ രൂപം മാത്രെ ഉള്ളെന്ന്… എന്തു ചെയ്യാൻ… Manufacturing defect… അല്ലാണ്ട് എന്ത്..🤣പിന്നെ ദേവി ദേവി എന്ന് വിളിച്ചോണ്ടിരുന്ന ഒറിജിനൽ ദേവിടെ അനുഗ്രഹമെങ്കിലും കിട്ടുമെന്ന് കരുതി ആശ്വസിക്കുന്നു അല്ലാണ്ടിപ്പോ എന്ത് ചെയ്യാൻ…പക്ഷെ പുള്ളി ഭയങ്കര പൊളി ആണ്❤️my ബെസ്റ്റ് ഫ്രണ്ട്😘 പിന്നെ അമ്മ…ഞാൻ എഴുന്നേൽക്കാൻ താമസിച്ച തല വഴി വെള്ളം കോരി ഒഴിക്കാൻ മാത്രം അറിയുന്ന ഒരു പാവം വീട്ടമ്മ…മൈ മദർ ഇന്ത്യ… കാര്യം പുള്ളിക്കാരി എന്റേം അച്ഛന്റേം കാര്യത്തിൽ അസ്വസ്ഥ ആണെങ്കിലും😌 ഞങ്ങളുടെ മുത്താണ് 😘പിന്നെ ഇവൾ…നന്ദന… എന്റെ സ്വന്തം നന്ദു…ഞങ്ങൾ ക്ലാസ്സ്‌മേറ്റ്സ് മാത്രമല്ല കേട്ടോ അവൾ എന്റെ സ്വന്തം അമ്മയുടെ സ്വന്തം ആങ്ങളയുടെ മോളാ 😌ഞങ്ങൾ രണ്ടുപേരും ഒരു പ്രായമാ… ജസ്റ്റ്‌ വൺ മന്ത്‌വ്യത്യാസം…

സ്വഭാവം എന്റെ പോലെ തന്നെ… പിന്നെ അവളുടെ അച്ഛൻ, എന്റെ അമ്മാവൻ പേരിൽ അതിക്രമം ഒന്നും കാണിക്കാഞ്ഞകൊണ്ട് നന്ദന എന്നാ പേരിൽ ആരും കുറ്റം ഒന്നും ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല… അതും എനിക്കിട്ട്…പിന്നെ ഞങ്ങളെ ഇറക്കിവിട്ട ആ മഹാൻ… അങ്ങേർക്കാണെ എന്നെ കാണുന്നതേ ഒരു മാതിരി ചെകുത്താൻ കുരിശ് കണ്ട പോല…ആര് മൈൻഡ് ചെയ്യുന്നു 😏ആഹ് പിന്നെ അയാളും നമ്മുടെ നന്ദുകൊച്ചുമായി ഒരു ചെറിയ ബന്ധം ഉണ്ട്… അങ്ങേർടെ അച്ഛന്റേം അമ്മേടേം രണ്ടാമത്തെ സൽപുത്രി ആണ് നന്ദു… നിങ്ങൾക്കിപ്പോ മനസിലായില്ലേ…അങ്ങേർടെ സ്വന്തം അനിയത്തിയാണവൾ… കാര്യം സ്വന്തം അനിയത്തി ഒക്കെ ആണേലും ആ ഒരു മയവുമില്ലന്നെ…എന്നിട്ട് പറയുന്നേ എന്റെ കൂടെ കൂടി അവൾ തലതിരിഞ്ഞെന്നു…😏അത്കൊണ്ട് തന്നെ എന്നെക്കാൾ കൂടുതൽ അവൾ പുച്ഛിച്ചുവിടുന്നുണ്ട്…😌ഇപ്പോൾ നിങ്ങൾക് ക്ലാസ്സിൽ നടന്നേന്റെ ഏകദേശ രൂപം പിടികിട്ടി കാണുവല്ലോ…ഞങ്ങൾ തമ്മിൽ നല്ല അന്തർധാര ആയോണ്ട് ചുമ്മാ വെളിയിൽ കൂടെ പോയ ഒന്ന് രണ്ട് സീനിയർ ചേട്ടന്മാരെ ഒന്നു നോക്കിയേ ഉള്ളു… അപ്പോഴേ അങ്ങേര് ഗെറ്റ്ഔട്ട് അടിച്ചു…ക്ലാസ്സിൽ ശ്രദ്ധിക്കണം പോലും 😏അതും ഈ എന്നോട് പറയാൻ നാണമില്ലേ ഇങ്ങേർക്കു 😌ബ്ലഡി മുറച്ചെറുക്കൻ😏… ഇങ്ങേർക്കിട്ട് എത്രയും പെട്ടന്ന് ഒരു പണി കൊടുക്കണം…🤔

ഉവ്വ്… പണി കൊടുക്കാൻ പോയി ഏട്ടന്റെ കയ്യിന്ന് മേടിച് കൂട്ടിത് ഒക്കെ ഓർമ ഉണ്ടല്ലോ അല്ലെ…ഇവൾക് എന്റെ മനസ് വായിക്കാൻ കഴിവുണ്ടോ🙄അയ്യടാ നിന്റെ മനസ് വായിക്കാനുള്ള കഴിവ് കൊണ്ടൊന്നുമല്ല… എന്നും ഏട്ടൻ ഇറക്കി വിട്ട് ഇവിടെ വന്നിരുന്നു ണെ ഈ ഡയലോഗ് അല്ലെ അടിക്കുന്നെ…ഓഹ് 😏… അങ്ങനെ… അതെടി എന്നും എനിക്കിട്ടു തിരിച്ചു കിട്ടും പക്ഷെ ഇപ്രാവശ്യം നീ നോക്കിക്കോ ഹ്മ്മ്…ഉവ്വുവ്വേ… കണ്ട് അറിയണം 🤣…തുടരും……….എന്റെ ആദ്യത്തെ കഥ ആണ്… തെറ്റുകുറ്റങ്ങൾ ണ്ടാകും ക്ഷെമിക്കുക 😌