രചന – ഇഷ ജാൻവി
ഐഷു…… രാത്രി ഭക്ഷണമൊക്കെ കഴിച്ചു എല്ലാരും കിടക്കാൻ പോയപ്പോഴാണ് അച്ചു ഐഷുവിനെ ഉറക്കെ വിളിക്കുന്നത്. ദേഷ്യത്തോടെയുള്ള വിളി കേട്ട് എല്ലാവരും ഹാളിലേക്ക് വന്നു…… സിദ്ധു ഇന്ന് നിന്നെ കാണാൻ വന്നിരുന്നോ…… ദേഷ്യത്തോടെയുള്ള ചോദ്യം കേട്ട് ആദ്യം ഐഷു ഒന്ന് പതറി…… ഹ്മ്മ്…… അവള് മടിച്ചു മടിച്ചു അതെ എന്ന് മൂളി…… ആൾക്കാരെ വശീകരിക്കാൻ നടക്കുന്നോടി…… അതും പറഞ്ഞു അച്ചു അവളുടെ കവിളിൽ ആഞ്ഞു തല്ലി…… വല്യേച്ചി…… ന്ന് ദേഷ്യത്തോടെ വിളിച്ചു അനു അച്ചുവിനെ തള്ളി ഐഷുവിന്റെ അടുത്ത് പോയി അവളെ ചേര്ത്ത നിർത്തി…… എന്റെ ചേച്ചിയെ അനാവശ്യം പറഞ്ഞാലുണ്ടല്ലോ…… അച്ചുവിന് നേരെ വിരൽ ചൂണ്ടി അനു ദേഷ്യത്തോടെ പറഞ്ഞു…… ഞാൻ പറയുന്നതാണോ കുഴപ്പം അവള് ചെയ്തതിനല്ല…… കുഞ്ഞേച്ചി എന്താ ചെയ്തത്…… സന്ദീപാണ് എന്നെ വിളിച്ചു പറഞ്ഞത് സിദ്ധു അവിടെ കള്ളും കുടിച്ചു വന്നു ഒരേ കരച്ചിലാണെന്ന് അതും ഇവളുടെ പേരും പറഞ്ഞ് നിന്നോടാരാടി അവന്റെ മുന്നിൽ പോയി നിൽക്കാൻ പറഞ്ഞത് നീയൊക്കെ കാരണം എന്റെ ജീവിതം കൂടെ തകരും……
അതിന് കുഞ്ഞേച്ചിയാണെന്ന് സിദ്ധുവേട്ടൻ പറഞ്ഞോ…… ഐഷു എന്നെ വിട്ട പോകല്ലെടി എന്നും പറഞ്ഞാണ് കരയുന്നത്, അത് കേട്ട് സന്ദീപേട്ടൻ അവന്റെ ഏതോ ഫ്രണ്ടിനെ വിളിച്ചു ചോദിച്ചു അവനാ പറഞ്ഞത് എന്റെ അനിയത്തി കാരണമാണ് അവൻ കരയുന്നതെന്ന്…… അതിന് കുഞ്ഞേച്ചി എന്ത് തെറ്റ് ചെയ്തു…… അനു വീണ്ടും ഗർവോടെ ചോദിച്ചു…… പിന്നെ ഇവള് അറിയാതെ എങ്ങനെയാ അവൻ സ്നേഹിക്കുന്നെ പിന്നെ ഇവളുടെ കല്യാണം ഉറപ്പിച്ചതൊക്കെ അവൻ കരയുന്നതിനിടയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു…… നിനക്ക് കോമ്മൺസെൻസ എന്ന് പറയുന്ന ഒന്നുണ്ടോ വല്യേച്ചി ഇതില് കുഞ്ഞേച്ചി എവിടെയാ തെറ്റ് ചെയ്തത് സിധുവേട്ടൻ സ്നേഹിച്ചതിനു കുഞ്ഞേച്ചിയെ കുറ്റം പറയേണ്ട കാര്യമെന്താ…… ആർക്ക് അറിയാം ഇവള് തേച്ചിട്ട് പോയതാണോ അവനെയെന്ന്…… അതിന് വല്യേച്ചി അല്ല കുഞ്ഞേച്ചി പിന്നെ ആരാണ് ചേച്ചിക്ക് കുഞ്ഞേച്ചിയെ അടിക്കാനുള്ള അധികാരം തന്നത് ആദ്യം കാര്യങ്ങൾ ചോദിച്ചു മനസിലാക്കണം അല്ലാതെ കാള പെറ്റു കിടക്കുന്നതിനു മുന്നേ കയർ എടുക്കുകയല്ല വേണ്ടത്……
അച്ചുവിനെ രൂക്ഷമായി നോക്കി കൊണ്ട് അവൻ ഐഷുവിനെ നോക്കി…… കരഞ്ഞു കരഞ്ഞു കണ്ണൊക്കെ വീർത്തിട്ടുണ്ട്…… കുഞ്ഞേച്ചി എന്തിനാ കരയുന്നെ ചേച്ചി ഒരു തെറ്റും ചെയ്യില്ല എന്ന് ആരെക്കാളും എനിക്ക് വിശ്വാസമുണ്ട്…… അനു ഐഷുവിനെ ചേര്ത്ത നിർത്തി അവളുടെ തലയിൽ മെല്ലെ തലോടി കുറച്ചു സമയം കഴിഞ്ഞു അവള് ഓക്കേ ആയതിനു ശേഷം ഐഷുവിനെ പിടിച്ചു നേരെ നിർത്തി…… ഇനി എന്താ ശെരിക്കും സംഭവിച്ചതെന്ന് പറ എനിക്ക് വേണ്ടിയല്ല ചേച്ചിയെ ആരും മോശം പറയുന്നത് എനിക്ക് ഇഷ്ടമല്ല സത്യം പറഞ്ഞോ സിധുവേട്ടൻ എന്താ ചേച്ചിയോട് പറഞ്ഞത്…… ഐഷു കണ്ണൊക്കെ തുടച്ചു അച്ചുവിനെയും സുമയെയും നോക്കി ശേഷം സിദ്ധാർഥ് ഇന്ന് വന്നതും പറഞ്ഞതും അവള് തിരിച്ചു പറഞ്ഞതുമൊക്കെ എല്ലാവരോടും പറഞ്ഞു…… കേട്ടല്ലോ ഇതാണ് സംഭവം ഇതിലെവിടെയ എന്റെ ചേച്ചി മറ്റുള്ളവരെ വളക്കാൻ പോയത് പിന്നെ പറയുമ്പോൾ ഒന്ന് ഓർക്കണം വല്യേച്ചിയുടെ സ്വഭാവമായിരിക്കില്ല എല്ലാവർക്കും…… ഡാ…… വേണ്ട വല്യേച്ചിയുടെ സ്വഭാവമൊക്കെ എനിക്ക് അറിയാം എന്നോട് തർക്കിക്കാൻ നിൽക്കേണ്ട. ആദ്യം കുഞ്ഞേച്ചിയോട് സോറി പറ……
ഞാൻ എന്തിനാ അവളോട് സോറി പറയുന്നത് ഇവള് പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചില്ല പണ്ടേ എല്ലാവരെയും കയ്യിലെടുക്കാൻ മിടുക്കിയാണല്ലോ…… നീ സോറി പറയുന്നോ ഇല്ലയോ…… ഇല്ലാന്ന് ഒരിക്കെ പറഞ്ഞില്ലേ ആര് പറഞ്ഞാലും ഞാൻ സോറി പറയില്ല…… ഉറപ്പാണല്ലോ നാളെയും ഇത് തന്നെ പറയണം ഇപ്പൊ പറഞ്ഞാൽ ഇവിടെ തീരും…… നീ എന്താ എന്നെ ഭീഷണിപെടുത്തുകയാണോ…… ഒരിക്കലുമല്ല ഭീഷണിയൊക്കെ നീ കാണാൻ പോകുന്നതേയുള്ളൂ…… ഒന്ന് പോടാ…… അവനെ നോക്കി പുച്ഛിച്ചു ഐഷുവിന് നേരെ കത്തുന്ന നോട്ടവും എറിഞ്ഞു അവള് പോയി……. സത്യത്തിൽ നിങ്ങള് ഒരമ്മ തന്നെയാണോ…… അനു സുമയുടെ നേരെ തിരിഞ്ഞു ചോദിച്ചു…… അവന്റെ ചോദ്യം കേട്ട് സുമയോന്ന് ഭയന്നു ഐഷുവിനെ നോക്കി…… അനു വേണ്ട…… അവള് അനുവിന് താക്കീത് കൊടുത്തു……
അല്ല കാലം കുറെയായി കാണാൻ തുടങ്ങിയിട്ട് വല്യേച്ചിക്ക് കൊടുക്കുന്ന പരിഗണനയോ എന്തിന് സ്നേഹം പോലും അമ്മ കുഞ്ഞേച്ചിയോട് കാണിക്കാറില്ല കുഞ്ഞേച്ചി സത്യത്തിൽ നിങ്ങളുടെ മകൾ തന്നെയല്ലേ……. അനു…… സുമ ദേഷ്യത്തോടെ വിളിച്ചു…… ഇപ്പൊ എന്നെ വിളിക്കാൻ അമ്മയുടെ ശബ്ദം ഉയരുന്നുണ്ടല്ലോ നേരത്തെ കുഞ്ഞേച്ചിയെ അടിച്ചപ്പോൾ എന്തെ അമ്മ പ്രതികരിച്ചില്ല കുഞ്ഞേച്ചിയെ മോശമായി പറഞ്ഞപ്പോൾ എന്തെ അവളെ അടിച്ചില്ല…… അനു മതി വാ…… ഐഷു അനുവിനെയും വിളിച്ചു അവളുടെ റൂമിലേക്ക് പോയി…… അനു അമ്മയോട് ഇങ്ങനെയൊന്നും പറയരുതെന്ന് എത്ര തവണ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്…… പിന്നെ ഇത്രയും കാലം ഞാൻ മിണ്ടാതെ നിന്നു ഇനി ഇല്ലാ വന്നു വന്നു അച്ചുവിന് ഇപ്പൊ കുഞ്ഞേച്ചിയെ എന്തും പറയാമെന്നായിട്ടുണ്ട് അതിന് ഞാൻ അവൾക്ക് കൊടുക്കുന്നുണ്ട്…… അനു വേണ്ട എന്റെ പേരിൽ ഒരു പ്രശ്നവും ഉണ്ടാക്കരുത് പ്ലീസ്…… എന്റെ കുഞ്ഞേച്ചി ഇങ്ങനെ പാവമായിരുന്നിട്ടൊന്നും കാര്യമില്ല എന്നാലും സിധുവേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞതൊന്നും എന്നോട് പറഞ്ഞില്ലല്ലോ……
ഇന്ന് സമയം കിട്ടിയില്ലല്ലോ…… ഹ്മ്മ് ഇപ്പ്രാവശ്യം ഞാൻ ക്ഷമിച്ചിരിക്കുന്നു എന്നാ എൻറെ കുഞ്ഞേച്ചി കിടന്നോ നാളെ രാവിലെ എഴുന്നേൽക്കേണ്ടത് അല്ലെ…… അനു…… എന്തോ…… അത് അത് ഇന്ന്…… ഇന്ന്…… ഇന്ന് ഞാൻ കാർത്തിയേട്ടന്റെ വീട്ടിൽ പോയിരുന്നു…… ങേ അളിയന്റെയോ…… ഹ്മ്മ്…… എടി ചേച്ചി നിനക്ക് ഇത്രയും ധൈര്യമോ…… അത് ഏട്ടന് പനിയാണെന്ന് അറിഞ്ഞത് കൊണ്ടാ…… ഹ്മ്മ് അത്ര വരെയായി കാര്യങ്ങൾ…… ഹ്മ്മ്…… എന്നാ എന്റെ കുഞ്ഞേച്ചി അളിയനെയും സ്വപ്നം കണ്ട് കിടക്കു…… അതും പറഞ്ഞു അനു പോയി…… അനു പോയി കഴിഞ്ഞതിന് ശേഷം ഐഷു പൊട്ടി കരഞ്ഞു അച്ചുവിന്റെ അടിയേക്കാൾ അവളെ വേദനിപ്പിച്ചത് അവളുടെ വാക്കുകളാണ്. തലയിണയിൽ മുഖമമർത്തി അവള് കരഞ്ഞു, കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി പോയി…… രാവിലെ എഴുന്നേൽക്കുമ്പോൾ അവളുടെ കോലം കണ്ടു അവൾക്ക് തന്നെ പുച്ഛം തോന്നി ആർക്കും തട്ടി കളിക്കാവുന്ന കളിപ്പാവയാണ് താനെന്ന് ഓർത്തു.
പക്ഷെ അപ്പോഴേക്കും ചിരിച്ചു കൊണ്ട് നിൽക്കുന്ന കാർത്തിയുടെ മുഖം അവളുടെ മനസിലേക്ക് ഓടി എത്തി അത് അവൾക്ക് കുളിർമയേകുന്നതായിരുന്നു. താൻ ഒറ്റക്കല്ല കൂട്ടിന് ഞാനുണ്ടാവുമെന്ന് പറയുന്നത് പോലെ……. ഉച്ചക്ക് കൊണ്ട് പോകാനുള്ള കറിയാക്കുമ്പോഴാണ് അനു അടുത്തേക്ക് വന്നത്…… കുഞ്ഞേച്ചി ഇന്ന് ക്ലാസ്സിന് പോകേണ്ട…… എന്തെ…… അല്ല ഈ അടിയുടെ പാടും വെച്ച പോയാൽ എല്ലാവരും ചോദിക്കില്ലേ…… ഐഷുവിന്റെ മുഖത്തു തലോടി അവൻ പറഞ്ഞു…… ഹ്മ്മ് അവൻ പറഞ്ഞതിലും കാര്യമുണ്ട് കിച്ചുവെങ്ങാൻ കണ്ടു ചോദിച്ചാൽ എന്ത് പറയും പക്ഷെ ഏട്ടന്റെ വിവരമൊന്നും അറിയാനും പറ്റില്ലല്ലോ…… ഐഷു നിന്ന് ചിന്തിച്ചു…… എന്താണ് ഇത്ര ഗഹനമായ ചിന്ത…… ഒ.. ഒന്നുമില്ല………… ഒന്ന് പതറി കൊണ്ട് ഐഷു പറഞ്ഞ്…… ഹ്മ്മ് അളിയനെ കുറിച്ചാണല്ലേ ചിന്തിച്ചേ…… ഏയ്യ് അല്ല…… അവള് തിരിഞ്ഞു നിന്ന് വീണ്ടും ജോലി ചെയ്യാൻ തുടങ്ങി…… ഹ്മ്മ് അപ്പൊ കുഞ്ഞേച്ചി ഇന്ന് മുഴുവൻ ഇവിടെ ഇരുന്ന് ചിന്തിച്ചോ ഞാൻ പോവുകയാ…… ഇത്ര നേരത്തെയോ കറി ആയില്ല…… ഞാൻ ഇന്ന് പുറത്തുന്ന ഫുഡ് കഴിച്ചോളാം ഇന്ന് ഒരു സ്പെഷ്യൽ ക്ലാസ്സുണ്ട്…… അതും പറഞ്ഞു അനു പോയി അവള് അവന്റെ പിന്നാലെ ചെന്ന് യാത്രയാക്കി വാതിൽ അടച്ചു…….
അപ്പോഴാണ് അച്ചു റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്…… നീ ഇന്ന് പോകുന്നില്ലേ…… സുമ അച്ചുവിനോട് ചോദിച്ചു…… ഇല്ലാ…… ഡീ നീയും ഇന്ന് പോകേണ്ട…… അച്ചു ഐഷുവിനോട് പറഞ്ഞ്…… എന്തെ…… സുമ അച്ചുവിനോട് ചോദിച്ചു ഐഷുവും അവിടെ തന്നെ നിന്നു…… സന്ദീപ് ഇന്ന് വരുമെന്ന് പറഞ്ഞു, ഇന്നലെ സിധുവിന്റെ അവസ്ഥ കണ്ട് അവന് ഭയങ്കര സങ്കടം ഇവളെ അവന് കൊടുക്കുമോ എന്ന് ചോദിച്ചു…… ഒരു നടുക്കത്തോടെയാണ് ഐഷു അത് കേട്ടത് അവള് ഒരുതരം നിർവികാരതയോടെ അച്ചുവിനെ നോക്കി…… അതിന് ഇവളുടെ കല്യാണം ഉറപ്പിച്ചതല്ലേ…… ഓ ആ ഓട്ടോക്കാരനുമായിട്ട് അല്ലെ അത് വേണ്ടെന്ന് വെക്കാം…… പുച്ഛത്തോടെ അച്ചു പറഞ്ഞു…… പക്ഷെ വാക്ക് കൊടുത്തതല്ലേ….. സുമ പകപ്പോടെ ചോദിച്ചു…… വാക്ക് അല്ലെ ഇത് എന്റെ ജീവിത പ്രശ്നമാണ് അഥവാ അനിയന്റെ സങ്കടം കണ്ടു എന്നെയും വേണ്ടെന്ന് വച്ചാലോ ഇവളുടെ ചേച്ചിയായി പോയില്ലേ നോക്കിയിട്ട് ഇവളുടെയും സിധുവിന്റെയും കല്യാണം നടത്തം……
അത് നടക്കില്ല എനിക്ക് സമ്മതമല്ല…… ഉറച്ച ശബ്ദത്തോടെ ഐഷു പറഞ്ഞു, അത് കാരണം അവളുടെ ഇന്നലെ അടിച്ചിരുന്ന കവിളിൽ നന്നായി വേദനയും എടുത്തു…… അതിന് നിന്റെ സമ്മതം ആരും ചോദിച്ചില്ല നിന്നെ കെട്ടിച്ചു കൊടുക്കാൻ എനിക്ക് ആഗ്രഹമുണ്ടായിട്ടൊന്നുമല്ല എന്റെ ജീവിതവും ഉൾപ്പെട്ട പോയില്ലേ…… അതിന് എന്റെ ജീവിതം വച്ചു വേണോ കളിക്കാൻ…… അയ്യോ അതിന് നീ ആരാ ഡീ…… നീ കരണമാണല്ലോ എല്ലാം വന്നത് അപ്പൊ അനുഭവിക്കുക ഇതില് ഒരു മാറ്റവുമില്ല…… അതും പറഞ്ഞു റൂമിലേക്ക് കേറി അച്ചു വാതിൽ ഉറക്കെ അടച്ചു…… ഐഷു കുറച്ചു സമയം അവിടെ തന്നെ നിന്നു എന്ത് ചെയ്യണമെന്ന് അവൾക്കൊരു നിശ്ചയവുമില്ല കാർത്തിയെ അറിയിക്കാൻ ഒരു വഴിയുമില്ലെന്ന് ഓർത്തപ്പോൾ അവൾക്ക് നിരാശ തോന്നി……. എന്തിനാ ദേവി എന്നോട് മാത്രം ഇങ്ങനെ അതിന് മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തത്. ഒന്നിന് വേണ്ടിയും ഞാൻ ഇത്രയും അധികം ആഗ്രഹിച്ചിട്ടില്ല പക്ഷെ കാർത്തി ഏട്ടൻ ഏട്ടനെ എനിക്ക് വേണം ദേവി എന്റെ നല്ല പാതിയായി ഈ ആഗ്രഹമെങ്കിലും സാധിച്ചു തരണേ ദേവി…… ഐഷു റൂമിലിരുന്ന് കരഞ്ഞു പ്രാർത്ഥിച്ചു……
ഐഷു റൂമിൽ നിന്ന് പുറത്തിറങ്ങാതെ അവിടെ തന്നെ ഇരുന്നു. കോളിംഗ് ബെൽ അടിക്കുന്ന കേട്ടപ്പോൾ ഒരു നിമിഷം അവൾ ഭയന്നു……. അച്ചുവാണ് വാതിൽ തുറന്നത്…… നീ എന്താ ഡാ സ്കൂളിൽ പോയില്ലേ…… അച്ചുവിന്റെ ആ ചോദ്യം കേട്ട് ഐഷു ഒന്ന് ആശ്വസിച്ചു അനുവാണ് വന്നതെന്ന് അറിഞ്ഞപ്പോൾ അവള് മെല്ലെ പുറത്തിറങ്ങി…… അച്ചു അനങ്ങാതെ ഡോറിനു മുന്നിൽ തന്നെ നിൽക്കുന്ന, ആകെ പേടിച്ചാണ ആളുടെ നിൽപ്പ് അത് കണ്ടു എന്തോ പന്തികേട് തോന്നി ഐഷുവും നോക്കി……. അനുവിന് പിന്നിലായി നെഞ്ചിൽ കൈയും കെട്ടി നിൽക്കുന്ന കാർത്തിക്……. തുടരും……

by