രചന – അയിഷ അക്ബർ
ഓരോ തവണ ഭക്ഷണം വായിൽ വെച്ചു കൊടുക്കുമ്പോഴുമ്പോഴും അവളവനെ നോക്കി നിന്നു…. മാധുവിനോടുള്ള പ്രണയതിന്റെ നാമ്പുകൾ തന്നിലേക്ക് നീങ്ങി വരുന്നുണ്ടോയെന്നവൾ തിരഞ്ഞു കൊണ്ടിരുന്നു… അവനിൽ പ്രത്യേകിച്ചൊരു ഭാവ മാറ്റമില്ലാത്തത് അവളിൽ വല്ലാത്തൊരു ആശ്വാസത്തിനു ജന്മം നൽകി….. ഒരുപാട് മരുന്നുകൾ കയറ്റിയത് കൊണ്ട് ഞരമ്പുകൾ ബ്ലോക്ക് ആയി തുടങ്ങിയിരുന്നു…. അത് കൊണ്ട് തന്നെ മരുന്ന് കയറുമ്പോൾ വേദന അവൾക്ക് അസ്സഹനീയമായിരുന്നു…. വേദന കൊണ്ടവൾ നെറ്റി ചുളിക്കുമ്പോൾ അവന്റെ മുഖത്തും പ്രയാസം കാണപ്പെട്ടു….. മരുന്ന് പതിയെ കയറട്ടെ… എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്നും പോകുന്ന നഴ്സിനെ അവൾ സങ്കടത്തോടെ നോക്കി…. അവളുടെ വേദന മുഖത്തെ ഭാവത്തിൽ നിന്നവന് വ്യക്തമായിരുന്നു……
അവൻ പതിയെ അവളുടെയടുത്തിരുന്നു…. മരുന്ന് കയറുന്ന ഞരമ്പുകളിൽ ഉഴിഞ്ഞു കൊണ്ടിരുന്നു….. അവന്റെ കൈകളുടെ ചൂട് അവളിൽ ഒരു ആശ്വാസം നൽകിയെങ്കിലും മാധുവിനോടുള്ള സ്നേഹം കൊണ്ടാനിതെല്ലാം എന്നോർത്തതും അവൾ കൈകൾ തട്ടിയെറിഞ്ഞു…. ഹേയ്…. എന്താ ഈ കാണിക്കുന്നത്…. നിനക്ക് ഭ്രാന്താണോ….. മരുന്ന് കയറി കൊണ്ടിരിക്കുന്ന കൈകൾ ഇളകിയത് കണ്ട് അവൻ ദേഷ്യം കൊണ്ട് വിറച്ചിരുന്നു…. ഇന്നലെ വരെയില്ലാത്ത ഈ സ്നേഹം ഇന്നെവിടെ നിന്നു വന്നു….. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും ചോദ്യത്തിൽ മുഴുവൻ ദേഷ്യവും പരിഭവവും നിറഞ്ഞു നിന്നു…… അവനൊരല്പ നേരം അവളെ തന്നെ നോക്കിനിന്നു….. ശേഷം ഇടത് കൈ കൊണ്ട് മുഖം പൊത്തി ചിരിച്ചു….. അവളപ്പോഴും ദേഷ്യത്തിൽ തന്നെയായിരുന്നു….
ഇത് സ്നേഹമാണെന്ന് നിന്നോടാര് പറഞ്ഞു…. ഇത് സഹായമല്ലേ…. ഇന്നലെ വരെ അത് നിനക്ക് ആവശ്യമുണ്ടായിരുന്നില്ല …. ഇന്നങ്ങനെ അല്ലല്ലോ…. അവളൊന്നും മിണ്ടിയില്ലെങ്കിലും ഗൗരവത്തിൽ തന്നെയായിരുന്നു….. മാത്രമല്ലാ…. നിന്റെ കണ്ണുകൾ മാധുവിന്റെ ആണല്ലോ…പിന്നെങ്ങനെ ഞാനിതൊക്കെ ചെയ്യാതിരിക്കും….. അവളെ ചോടിപ്പിക്കാനെന്ന വണ്ണം കുസൃതിയുടെയാണവനത് പറഞ്ഞത്…. അത് കേട്ടതും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു….. പരിഭവത്താൽ ചുണ്ടുകൾ കൂർപ്പിച്ചു കണ്ണുകലടച്ചവൾ കിടക്കുമ്പോൾ അവയിൽ നിന്നും ഇറ്റി വീണ കണ്ണുനീർ തലയിണയെ നനക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു….. അവന്റെ മനസ്സപ്പോഴും ശൂന്യമായിരുന്നു….. മാധുവിന്റെ കണ്ണുകൾ അവളിലായത് കൊണ്ട് പ്രത്യേകിച്ചൊരിഷ്ടം തനിക്കാവളോട് വന്നിട്ടിലെന്നവന് വ്യക്തമായിരുന്നു…..
എന്നാൽ ഹൃദയത്തിലുള്ള വെറുപ്പ് അലിഞ്ഞില്ലാതായത് അവനറിഞ്ഞിരുന്നു…. എത്രയൊക്കെ തമ്മിൽ അകലുമ്പോഴും അതിന്റെ ഇരട്ടി ശക്തിയിൽ അവരെ ചേർത്ത് നിർത്തുന്നത് അവളാണെന്നവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു…. അവൾ കണ്ണ് തുറന്നു നോക്കുമ്പോൾ അവൻ കസേരയിൽ ചാരിയിരുന്നു ഉറങ്ങുകയായിരുന്നു…. അവൾ കണ്ണിമ വെട്ടാതെയവനെ നോക്കി… മാധുവിനെ മനസ്സിൽ വിചാരിച്ചു തനിക്ക് നൽകുന്ന സ്നേഹം അത്ര മേളവളെ വേദനിപ്പിക്കുന്നുണ്ടായിരുന്നു….. ഈ കണ്ണുകൾ മാധുവിന്റേതാണെന്ന് അറിയേണ്ടിയിരുന്നില്ലായെന്നവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു….. അത്ര മേലവളെ സന്തോഷിപ്പിക്കുന്ന ഓരോ നിമിഷങ്ങളിലും മാധുവിനുള്ളതാണെന്നാലോചിച്ചവളുടെ ഉള്ളം നീറുകയായിരുന്നു…… നേരം ഇരുട്ടി തുടങ്ങിയപ്പോഴേക്കും അമ്മയും അച്ഛനും എത്തിയിരുന്നു….. കയ്യിലുള്ള ഭക്ഷണം മേശ മേലെടുത്തു വെച്ച് അവരവളുടെ അടുത്തിരുന്നു….
അത്ര മേൽ പ്രിയപ്പെട്ടവരേ കണ്ടതും അവളുടെ മുഖത്ത് സന്തോഷം പരന്നു….. മോൾക്കിപ്പോ എങ്ങനെയുണ്ട്….. മാധവൻ അങ്ങേയറ്റം സ്നേഹത്തോടെ അവളുടെ മുടിയിഴകൾ തലോടിയത് ചോദിക്കുമ്പോൾ അവൾ പതിയെ പുഞ്ചിരിച്ചു…. എല്ലാം മാറിയച്ചാ….. ഇവിടെ നിന്നൊന്ന് വിട്ടാൽ നമുക്ക് നമ്മുടെ വീട്ടിലേക്കു പോകാമായിരുന്നു…. അവളത്ര മേൽ ആഗ്രഹത്തോടെയാണത് പറഞ്ഞത്….. ആയിട്ടില്ല…. നല്ലോണം മാറി ഉഷാറാവട്ടെ…. എന്നിട്ട് പോവാം ട്ടോ…. അവിടമാകെ ഒരു പുഞ്ചിരി പരന്നിരുന്നു….. എന്നാ ഞാനിറങ്ങട്ടെ അച്ഛാ…. സിദ്ദുവാണത് ചോദിച്ചത്…. നിൽക്കേടാ ഞാനും വരുന്നുണ്ട്…. ഇവിടെയിപ്പോ ഒരാൾക്ക് കിടക്കാനുള്ള സ്ഥലം കൂടിയല്ലേയുള്ളു….. ഞാൻ മോളെയൊന്ന് കണ്ടിട്ട് നിന്റെ കൂടെ തിരിച്ചു പോരാമെന്ന് വിചാരിച്ചു വന്നതാണ്…. മാധവൻ അവനോടായി പറയുമ്പോൾ ശരി വെച്ച പോൽ സീതയും നിന്നിരുന്നു…. ഹാ… എന്നാ നമുക്കിറങ്ങാം….. പറഞ്ഞു കൊണ്ട് സിദ്ധു നോക്കിയത് അവളുടെ മുഖത്തേക്കായിരുന്നു….
എന്നാ അച്ഛൻ പോയിട്ട് നാളെ വരാം മോളേ…. മാധവൻ അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോഴും സിദ്ധു അവളെ തന്നെ നോക്കി നിൽക്കുന്നത് അവളറിയുന്നുണ്ടായിരുന്നു…. എങ്കിലും അവളവനെ നോക്കിയില്ല…. എന്നാലിറങ്ങാൻ നേരം അവന്റെ നോട്ടം അവളിൽ തറഞ്ഞു നിന്നപ്പോൾ വേണ്ടായെന്ന് വെച്ചിട്ടും അനുസരണയില്ലാതെ മിഴികൾ അവനെ തേടി പോയിരുന്നു….. ഞാൻ പോവുകയാണ് എന്നൊരു വാക്ക് പറയാനവനു മടിയായിരുന്നെങ്കിലും അവന്റെ മിഴികൾ ഒരായിരം തവണ അവളോട് പറഞ്ഞു കഴിഞ്ഞിരുന്നു….. അവൻ പോകുമ്പോൾ എന്തോ ഒരു പ്രയാസം അവളുടെ മനസ്സിനെ കീഴ്പ്പെടുത്തുന്നുണ്ടായിരുന്നു…. അവൻ വാതിൽ തുറന്നിറങ്ങി പോകുമ്പോഴും അവളുടെ മനസ്സവനെ പിന്തുടർന്നിരുന്നു…. എത്ര തടുത്തു നിർത്തിയാലും കഴിയാത്ത വിധം മനസ്സവനെ വരിഞ്ഞു മുറുക്കുന്നത് അവളറിയുന്നുണ്ടായിരുന്നു….
മോൾക്ക് അമ്മയോട് ദേഷ്യം തോന്നിയോ…. ഭക്ഷണം വിളമ്പുന്നതിനിടയിലാണ് സീതയത് ചോദിച്ചത്… എന്തിനെന്ന ഭാവത്തിൽ അന്നയവരെ നോക്കി…. അമ്മ കൂട്ട് നിൽക്കാതെ പോയതിൽ…. ഇല്ലമ്മേ…. ബിന്ദു ചേച്ചി വരാത്തത് കൊണ്ടല്ലേ…. ബിന്ദു വന്നിട്ടില്ലാന്ന് ഞാൻ കള്ളം പറഞ്ഞതല്ലേ… അവളെ നോക്കി കുസൃതി ചിരിയോടെയത് പറയുമ്പോൾ അവളിലും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു…. എന്തിനമ്മാ …… നിങ്ങൾ തനിച്ചായാൽ രണ്ടു പേരും മനസ്സ് കൊണ്ടടുക്കുമെന്ന് അമ്മക്ക് തോന്നി…. വിചാരിച്ച പോലെ തന്നെ അവന് നല്ല മാറ്റമുണ്ടല്ലേ…. അവൻ പോകുമ്പോഴെല്ലാം നിന്നെ തന്നെ നോക്കുന്നത് അമ്മ കണ്ടിരുന്നു…. സന്തോഷത്തോടെ സീതയത് പറയുമ്പോഴേക്കും അന്നയുടെ മുഖം വാടിയിരുന്നു….. അവൾ അവർക്ക് മുഖം കൊടുക്കാതെ താഴേക്ക് നോക്കി നിന്നു…..
എന്താ മോളേ…. അവരവളുടെ താടിയിൽ പിടിച്ചുയർതി…. ആ കാണിക്കുന്ന സ്നേഹമൊന്നും അന്നക്കുള്ളതല്ല അമ്മേ…. മാധുവിനുള്ളതാ…. പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു….. അതെങ്ങനെ…. മനസ്സിലാവാത്ത പോൽ അവരവളെ നോക്കി നിന്നു…. ജന്മനാ കാഴ്ച ശക്തിയില്ലാത്തിരുന്ന എനിക്ക് ലോകം കാണിച്ചു തന്നത് മാധുവിന്റെ കണ്ണുകളായിരുന്നമ്മേ…. കേട്ടത് വിശ്വസിക്കാനാവാത്ത പോൽ സീതയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു… മാധുവിന്റെ അച്ഛനും അമ്മയും വന്നിരുന്നില്ലേ അവരെയെനിക്കറിയാം…. ഓപ്പറേഷൻ കഴിഞ്ഞ സമയത്ത് അവർ എന്നെ കാണാൻ വന്നിരുന്നു…. മകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞിട്ടാണ് പോയത്…. സീത ഓർക്കുകയായിരുന്നാ ദിവസം…. മാധുവിന്റെ കണ്ണുകൾ കൊടുക്കുന്നത് ആ പെൺകുട്ടിക്കാണെന്ന് പറഞ്ഞു കാണാൻ പോയിരുന്നു….. കാഴ്ചയില്ലെങ്കിലും ആ പെൺകുട്ടി അതി സുന്ദരിയായിരുന്നു…. അവളുടെ അമ്മ അന്നോരുപാട് നന്ദി പറഞ്ഞിരുന്നു….
അന്നയെ ആദ്യം കണ്ടപ്പോഴേ എവിടെയോ കണ്ട് മറന്നൊരു മുഖമായി തോന്നിയിരുന്നു….. അവർ അവളുടെ മുഖത്തേക്ക് തന്നെ നോക്കി….. ഈ കാണിക്കുന്ന സ്നേഹമൊന്നും എനിക്കവകാശപ്പെട്ടതല്ല… പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു…. എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ അവരും നിന്നു… സിദ്ധു പറഞ്ഞിട്ടുണ്ടാവുണെന്ന് കരുതിയാവും പാർവതി പോലും ഇക്കാര്യം തന്നോട് സൂചിപ്പിക്കാത്തിരുന്നതെന്ന് അവരോർത്തു…. എന്ത് കാരണ മെന്നമ്മ യോർക്കുന്നില്ല മോളേ…. അവനും നീയും സന്തോഷത്തോടെ ജീവിക്കുന്നത് കാണണമെന്ന് മാത്രമേ അമ്മക്കുള്ളു….. അതിനു നിന്റെ കണ്ണുകൾ ഒരു കാരണമാവുകയാണെങ്കിൽ പോലും ഞാനതാ ഗ്രഹിക്കുന്നുണ്ട് മോളേ…. സാരി തലപ്പു കൊണ്ട് മിഴികളോപ്പുമ്പോഴും അവർ പറഞ്ഞു നിർത്തിയിരുന്നു…. (തുടരും )

by