20/04/2026

ഉണ്ണിമായ : ഭാഗം 07

രചന – ശ്രീമിഴി

പരിചയം ഇല്ലാത്ത രണ്ടു പേർ മുൻപിൽ നില്കുന്നു

ആരാ ????
ഇവിടെ അമ്മാവനും അമ്മായിയും ഇല്ല പോയിട്ട് അവരുള്ളപ്പോ വാ എന്നും പറഞ്ഞു ഉണ്ണിമായ വാതിലു അടക്കാൻ നിന്നപ്പോ അതിൽ ഒരാൾ വാതിലു പിടിച്ചു എനിക്ക് അവരെ എല്ലാലോ കാണേണ്ടേ

ഉണ്ണിമായ പേടിച്ചു വാതിൽ അമർത്തി അടക്കാൻ ശ്രെമിച്ചു

അതിനേക്കാൾ സ്പീഡിൽ അയാൾ വാതിൽ തള്ളി തുറന്നു ഉണ്ണിമായയുടെ വായ പൊത്തി പിടിച്ചു മറ്റെയാൾ കൈ രണ്ടും പിടിച്ചു കെട്ടി മുഖത്തു സ്പ്രെ അടിച്ചു ആ അപ്പൊ തന്നെ ആ കുഞ്ഞിപ്പെണ്ണ് അയാളുടെ കൈയിലേക്ക് തളർന്നു വീണു

ഡാ നീ പോയി പുറത്തു ആരേലും ഉണ്ടോ എന്ന് നോക്കു
ഇല്ല ഇവിടെ ഒന്നും ആരും ഇല്ല വേഗം വാ ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി വെക്കാം അപ്പോഴേക്കും താൻ അവളെയും കൊണ്ട് വാ
ഉണ്ണിമായയെ വണ്ടിയിൽ കയറ്റി അയാൾ ആ വാനിൽ കയറി വാതിൽ അടച്ചു
വേഗം വണ്ടി എടുത്തോ

അല്ല ഹർഷാ ഈ കുട്ടിയെ എവിടെ എത്തിക്കാൻ ആണ് സാർ പറഞ്ഞത്

ഒന്നും പറഞ്ഞില്ല
നീ ഒരു കാര്യം ചെയ്യ് സാറിനെ ഒന്ന് വിളിച്ചു നോക്കു

ആഹാ ശരി

ഹലോ സാർ ആ പെണ്ണിനെ ഞങ്ങൾ പൊക്കി

ഒക്കെ വെരിഗുഡ് റിയാൻ എന്തേലും അതി ബുദ്ധി കാണിച്ചോ അവള്

ഇല്ല സാർ അതിന് അവൾക്കു നമ്മൾ സമയം കൊടുത്തില്ല
ആഹാ പിന്നെ അവൾക്കു ഒരു പോറൽ പോലും പറ്റിയാൽ അറിയാലോ എന്നെ രണ്ടിനെയും ഞാൻ കൊന്ന് കളയും

ഇല്ല സാർ ഒന്നും സംഭവിക്കില്ല സാർ ഈ പെണ്ണിനെ എങ്ങോട്ടു ആണ് മാറ്റണ്ടത്

ഇപ്പൊ തത്കാലം നമ്മുടെ ആ പഴയ വീട്ടിലേക്കു മറ്റു ആരും കാണരുത് കേട്ടല്ലോ എല്ലാം രഹസ്യം ആയി വേണം

ശരി സാർ എല്ലാം ഞങ്ങൾ നോക്കിക്കോളാം

ഡാ വേഗം വണ്ടി എടുക്കാൻ നോക്കു

എവിടെയാ അതിനെ കൊണ്ട് പോണ്ടേ

നമ്മുടെ ആ പഴയ വീട് ഇല്ലേ അവിടേക്കു

ഒരു ഒഴിഞ്ഞ സ്ഥലം അവിടെ ഒരു പഴയ കെട്ടിടം വേഗം ആർക്കും എത്തി പെടാൻ പറ്റാത്ത ഒരു സ്ഥലം മുംബൈയിൽ ഇങ്ങനെ ഒരു ഒഴിഞ്ഞസ്ഥലം കുറവാണ് അത് കൊണ്ട് തന്നെ വേഗം ആർക്കും എത്തിപെടാൻ പറ്റാത്ത സ്ഥലം ആയിരുന്നു.
രണ്ടു പേരും ഉണ്ണിമായയെ വണ്ടിയിൽ നിന്നും എടുത്തു പഴയ കെട്ടിടത്തിൽ കൊണ്ട് കെട്ടി ഇട്ടു

മയക്കം തെളിഞ്ഞപ്പോ ഒരു മുറിയിൽ കൈയും കാലും കെട്ടി ആയിരുന്നു എവിടെ ആണ് എന്നോ ആരാ തന്നെ ഇവിടെ കൊണ്ട് വന്നത് എന്നു പോലും അറിയാതെ പേടിച്ചു ആ കുഞ്ഞിപ്പെണ്ണ് . ഉണ്ണിമായക്ക് ഉറക്കെ നിലവിളിക്കാൻ തോന്നി ആരേലും കേട്ട് കൊണ്ട് തന്നെ ഇവിടുന്നു രക്ഷപ്പെടുത്തിയാലോ എന്ന് വിചാരിച്ചു ഉണ്ണിമായ ഉറക്കെ നിലവിളിക്കാൻ തുടങ്ങി

ഇത് കേട്ട് കൊണ്ട് രണ്ടുപേരും അകത്തേക്കു കയറി വന്നു
നീ ഇവിടെ നിന്ന് എത്ര നിലവിളിച്ചാലും ആരും നിന്നെ രക്ഷിക്കാൻ വരില്ല കുട്ടി അത് കൊണ്ട് ഇവിടെ കിടന്നു വെറുതെ കരയണ്ട

നിങ്ങൾ ആരാ എന്തിനാ എന്നെ ഇങ്ങനെ കെട്ടിയിട്ടു നിങ്ങൾക്കു എന്താ വേണ്ടേ

നിന്നെ വേണം റിയാൻ ഒരു പുച്ഛചിരിയോടെ പറഞ്ഞു ഉണ്ണിമായയെ അടി മുടി നോക്കി ഞങ്ങൾക്കു അല്ല ഞങ്ങളുടെ സാറിന് നീ രണ്ടു ദിവസം കാത്തിരിക്കേണ്ടി വരും കൊച്ചേ അല്ലെ ഹർഷ
അത് തന്നെ
ഞങ്ങൾ ആയിരുന്നേൽ നീ ഇപ്പൊ അങ്ങ് പരലോകത്തു എത്തിയേനെ അല്ലെ ഡാ
എന്നും പറഞ്ഞു കുലുങ്ങി ചിരിച്ചു റിയാൻ

നമ്മുടെ ബോസിന് ഭയങ്കര ക്ഷമ തന്നെ

അതെ അതെ എന്നും പറഞ്ഞു ഹർഷനും ചിരിക്കാൻ തുടങ്ങി
തനിക്കു മാത്രം എന്താ ഇങ്ങനെ എന്നും പറഞ്ഞു ഉണ്ണിമായ പൊട്ടിപ്പൊട്ടി കരഞ്ഞു
എല്ലാം തകർന്നു
ഡീ നിനക്കു ഉള്ള ഫുഡ്‌ ആണ് വേഗം കഴിക്ക്

എനിക്ക് വേണ്ട

ചീ കഴിക്ക് പെണ്ണെ ഇല്ലേ നിനക്ക് ഒന്നും തന്നില്ല എന്നും പറഞ്ഞു നമുക്ക് രണ്ടു പേർക്കും സാറ് വയറു നിറച്ചു തരും
നമ്മുടെ സാർ വളരെ നല്ലവനാ കൊല്ലാൻ വച്ച മാടിനു വരെ വയറു നിറച്ചു ഭക്ഷണം കൊടുത്തേ കൊല്ലു അല്ലെ റിയാനെ

അത് തന്നെ

പ്ലീസ് എന്നെ ഇവിടെ നിന്ന് രക്ഷിക്കു പീസ് ഞാൻ എന്റെ അമ്മാവനോട് പറഞ്ഞു എന്ത് വേണേലും ചെയ്യ്തു തരാം

അയ്യോ കൊച്ചേ ഞങ്ങള് ഉണ്ട ചോറിനു നന്ദി ഉള്ള ആള്ക്കാര് ആണ് നന്ദികേട് കാണിക്കുല

ചേട്ടാ പ്ലീസ്
ഹർഷ വാ നമുക്ക് കഴിക്കാൻ നോക്കം ആ വാതില് അടച്ചേക്കു എനിക്ക് ആ പെണ്ണിനെ കാണും തോറും എന്റെ കണ്ട്രോൾ പോകുന്നു
എന്നും പറഞ്ഞു രണ്ടു പേരും വാതിൽ അടച്ചു പുറത്തേക്കു പോയി

ഉണ്ണിമായ ഇതെല്ലാം കേട്ട് ഞെട്ടി ഇരിക്കുക ആയിരുന്നു ഇനി എന്ത് എന്നുള്ള ചോദ്യം മാത്രം ആയിരുന്നു മുൻപിൽ സ്വപ്നം എല്ലാം തകർത്തു പോയിരുന്നു ഇങ്ങോട്ട് വണ്ടി കയറുമ്പോൾ
അമ്മായിയുടെയും അമ്മാവന്റെയും സ്നേഹവും പരിചരണവും കുടി ആയപ്പോൾ ഒരിക്കൽ കുടി നല്ലൊരു ജീവിതം സ്വപ്നം കണ്ടു അത് ഇപ്പൊ ഇങ്ങനെ ആയി അവര് രണ്ടു പേരും തന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും ഞാൻ കാരണം എല്ലാർക്കും സങ്കടം മാത്രം
എല്ലാം തകർന്നവൾ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു പിന്നെ അമ്മമ്മ ആയിരുന്നു എല്ലാം ഇപ്പൊ ഇതാ എന്റെ എല്ലാം ആയി മാറിക്കൊണ്ടിരിക്കുന്ന അമ്മാവനും അമ്മായിയും കുടി ഇല്ലാതെ തനിച്ചു ആയി പോയി.രണ്ടു ദിവസം കുടി കഴിഞ്ഞാൽ പിന്നെ ഞാൻ എന്നും പറഞ്ഞു ഉണ്ണിമായ കരഞ്ഞു. കരഞ്ഞു തളർന്നു ഉണ്ണിമായ എപ്പോഴ്യോ ഉറങ്ങി പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഉണ്ണിമോളേ വാ
ഉണ്ണിമോളേ വാ അമ്മേടെ അടുത്തേക്ക് വാ കുട്ടി ഇതാ നോക്കു അമ്മേടെ കൂടെ ഇപ്പൊ അമ്മ്മാമയും ഉണ്ട് നീ ഇല്ലാത്ത സങ്കടം മാത്രെ ഉള്ളു കൂട്ടീ ഇപ്പൊ ഞങൾക്ക്‌

അമ്മമാമേടെ കുട്ടി വായോ നീ ഇല്ലാതെ പറ്റില്ല ഉണ്ണി അമ്മ്മാമക്കു എപ്പോഴും നിന്നെ കാണാൻ തോന്നുന്നു കുട്ടി

അമ്മമ്മയെ ഞാൻ വേഗം വരാട്ടോ നിങ്ങടെ അടുത്തേക്ക് നിങ്ങളെ രണ്ടാളേം കാണാൻ കൊതി തോന്നുന്നു എനിക്ക് വേഗം വരാട്ടോ

ഉണ്ണി മോളെ ഉണ്ണിമോളേ വായോ

ഉണ്ണിമായ പെട്ടെന്ന് ഞെട്ടി ഉണർന്നു സ്വപ്നം ആയിരുന്നോ ഞാൻ വരും അമ്മമ്മമേ ഒരു ദിവസം കുടി കഴിഞ്ഞ ഈ ഉണ്ണി നിങ്ങടെ കൂടെ ഉണ്ടാകും പിന്നെ ആരും എന്നെ ഒന്നും ചെയ്യില്ല അല്ലെ അമ്മമാമേ

അപ്പൊ ആണ് ഉണ്ണിമായ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്

ഫോൺ റിയാൻ അറ്റൻഡ് ചെയ്യ്തു

ഹലോ സാർ

ഒക്കെ സാർ ഒക്കെ

എന്താ സാർ പറഞ്ഞത്

ആ പെണ്ണിനെ ഇന്ന് തന്നെ സാറിന്റെ പുതിയ ലോഡ്ജിലക്കു മാറ്റാൻ പറഞ്ഞു
ഇന്നോ

അതെ ഇന്ന് തന്നെ

അപ്പൊ ലോഡ്ജിൽ ആൾക്കാർ ഇല്ലേ

ഇല്ല ഡാ

എന്നാൽ അത് തന്നെ നല്ല സ്ഥലം അല്ലെ റിയാൻ

അതെ നീ പോയി അവളുടെ കേട്ട് അഴിച്ചു മറ്റു പിന്നെ സ്പ്രൈ അടിച്ചു ബോധം കെടുത്തിയിട്ടു മാത്രമേ കേട്ട് അഴിക്കവു

അത് പിന്നെ എനിക്ക് അറിയില്ലേ

അപ്പൊ പോകാം കൊച്ചേ നമുക്ക്

പ്ലീസ് ചേട്ടാ എന്നെ അഴിച്ചു വീടു പ്ലീസ്

എന്റെ സാറിന് ഒരാളെ ഇഷ്ടപെട്ടാൽ അവരെയും കൊണ്ടേ പോകു കൊച്ചേ എന്ത് അതാണ് സാറിന്റെ ഒരു സ്വഭാവം

റിയാൻ വേഗം വണ്ടി എടുക്കു

എന്ന കൊച്ചു കുറച്ചു നേരം കുടി കിടന്നു ഉറങ്ങിക്കോ എന്നും പറഞ്ഞു അയാൾ ഉണ്ണിമായയുടെ മുഖത്തു സ്പ്രൈ അടിച്ചു ഉണ്ണിമായേ എടുത്തു അയാൾ വണ്ടിയിൽ കിടത്തി

വണ്ടി നേരെ ചെന്നത് ഒരു ലോഡിജിൽ ആയിരുന്നു അവിടെ എത്തിയതും ഉണ്ണിമായ യെ ഒരു റൂമിൽ കിടത്തി പുറത്തേക്കു ഇറങ്ങി

പുറത്തു ഒരു കാർ വന്നതും ഹർഷൻ ഓടി പോയി ഡോർ തുറന്നു കൊടുത്തു

നിങ്ങള് പുറത്തു നിന്ന മതി എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അയാൾ ലോഡ്ജിനുള്ളിലേക്കു കയറി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

മയക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന ഉണ്ണിമായ കാണുന്നത് തന്നെ തന്നെ നോക്കി ചെയറിൽ ഇരിക്കുന്ന ആളെ ആണ്
അയാളെ കണ്ടതും ഉണ്ണിമായ അറിയാതെ തന്നെ പറഞ്ഞു പോയി

സുനി

അപ്പൊ തമ്പുരാട്ടി എന്നെ മറന്നിട്ടില്ല അല്ലെ

എന്താ എന്നെ ഇവിടെ കണ്ടപ്പോ ഉണ്ണിമോള് പേടിച്ചോ

പേടിക്കണ്ട കേട്ടോ എന്റെ ഉണ്ണിമോളേ ചേട്ടൻ ഒന്നും ചെയ്യില്ല സ്നേഹിക്കുക മാത്രെ ചെയ്യൂ എന്നും പറഞ്ഞു കൊണ്ട് സുനി ഉണ്ണിമായയുടെ ഷാൾ വലിച്ചു ഊരി ദുരെ എറിഞ്ഞു

ഉണ്ണിമായ പുറകോട്ടു പോയി.ഒരു ആശ്രയം എന്ന പോലെ ചുമരിൽ തട്ടി നിന്നു എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ് ഒന്നും ചെയ്യല്ലേ
കരഞ്ഞു കൊണ്ട് പറയുന്ന ഉണ്ണിമായയെ കണ്ടപ്പോ അയാളിൽ ആവേശം ഇരട്ടി ആയി
ഞാൻ ഒന്ന് ആഗ്രഹിച്ചാൽ അത് നേടി ഇരിക്കും അന്ന് എന്നെ ചവിട്ടിയാ ചെക്കന് ഞാൻ ഓങ്ങി വച്ചതാ അപ്പോഴേക്കും മറ്റവൻ അവൻ എന്റെ കൈയും കാലും ഓടിച്ചു എന്റെ ആദ്യത്തെ ഇര നീ ആണ് അത് കഴിഞ്ഞു മറ്റവാൻ വിടില്ല ഞാൻ വണ്ടികാരൻ സുനിയെ മാത്രമേ എല്ലാർക്കും അറിയൂ എന്റെ ഉള്ളിലെ എന്നെ ആർക്കും അറിയില്ല ഞാൻ എന്തും ചെയ്യും എന്തുംഎന്നും പറഞ്ഞു ഉണ്ണിമായയെ വലിച്ചു ബെഡിൽ ഇട്ടു കൊണ്ട് കുഞ്ഞിപ്പെണ്ണിന്റെ മുകളിൽ അമർന്നു അയാൾ സർവ്വശക്തിയും എടുത്തു അയാളെ ഉണ്ണിമായ തള്ളി താഴെ ഇട്ടു ഓടാൻ തുടങ്ങിയതും പെണ്ണിനെ പിടിച്ചു ഇരു കവിളിലും ശക്തി ആയി അടിച്ചു അയാൾ. പെണ്ണ് ഒന്ന് പുറകോട്ടു വച്ചു പോയ പെണ്ണിനെ പിടിച്ചു നെഞ്ചിൽ ഇട്ടു കൊണ്ട് പെണ്ണിന്റെ മുഖത്തോട് മുഖം ചേർത്ത് വച്ചതു സുനി
അപ്പോഴേക്കും ആരുടെയോ ചവിട്ടു കൊണ്ട് സുനി ബെഡിലേക്കു കമിഞ്ഞു വീണു
സുനിയെ ചവിട്ടിയ ആളെ കണ്ടതും ഉണ്ണിമായ ഓടി ചെന്ന് കെട്ടിപിടിച്ചു ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു

ചെകുത്താൻ

തുടരും