രചന – അരുന്ധതി
ഇറങ്ങുമ്പോൾ കണ്ണൻ ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി അപ്പോഴേയ്ക്കും ദേവി അകത്ത് കയറിയിരുന്നു.
“”സാരമില്ല അവള് പിന്നെ അങ്ങ് വന്നോളും””
രേവതി അവനെ നോക്കി പറഞ്ഞു.
“”അമ്മേ ദേവിമ്മ,,,””
സൂര്യൻ ഭദ്രയെ നോക്കി ചോദിച്ചു.
“”ദേവിമ്മയ്ക്ക് വയ്യല്ലോ. അതുകൊണ്ട് ദേവിമ്മ അകത്ത് പോയി. ദേവിമ്മ നാളെ അങ്ങോട്ട് വരും മോനെ കാണാൻ. ഇപ്പോ നമുക്ക് പോകാം.””
ഭദ്ര സൂര്യനെ എടുത്ത് പിടിച്ചു പറഞ്ഞു.
“”എങ്കിൽ ശെരി അർജുൻ ഇറങ്ങട്ടെ,,,””.
അവരുടെ കാറ് കണ്ണിൽ നിന്നകലുന്നതും നോക്കി ദേവി ജനലിന് മറവിൽ നിന്നു.
❤️❤️❤️
സങ്കടവും സന്തോഷവും അവരുടെ ജീവിതത്തിലൂടെ കടന്നുപോയി. ഓരോ വസന്തകാലവും അവരുടെ ജീവിതത്തിൽ സന്തോഷം നിറച്ചു. അങ്ങനെ കാലം അവർക്കൊപ്പം മുൻപോട്ട് നീങ്ങി. ജീവിതത്തിലെ ഓരോ നിമിഷങ്ങളും അവരാസ്വദിച്ചു.
❤️❤️❤🖤❤️❤️
“”അച്ചുവേട്ടാ,,,””
“”ഡീ കാന്താരി അവിടെ നിൽക്കെടി….
മോളേ സീതേ ഓടാതെ…. അവിടെ നിൽക്ക്””
എന്നും പറഞ്ഞ് ദേവി മോളെ പിടിച്ചു നിർത്തി.
“”അമ്മേ മാറിയ്ക്കെ. ഞാൻ അച്ചുവേട്ടന്റെ അടുത്ത് പോകുവാ .
അച്ചുവേട്ടാ,,,,,””
ദേവിയോട് മാറാൻ പറഞ്ഞ് അവള് മുകളിലേയ്ക്ക് നോക്കി അർജുനെ വിളിച്ചു.
“”അമ്മേടെ പൊന്ന് സീതമോളല്ലേ,,,
അമ്മ കാല് പിടിയ്ക്കാം നീ ഇവിടെ വന്ന് അച്ചുവേട്ടാന്നും വിളിച്ച് കാറല്ലേ. “”
മുട്ടുകുത്തി കുഞ്ഞ് സീതയുടെ അടുത്തേയ്ക്കിരുന്നു കൊണ്ട് ദേവി പറഞ്ഞു.
“”അതിനെന്താ അച്ഛാ പറഞ്ഞല്ലോ സ്നേഹം കൊണ്ടല്ലേ വിളിച്ചോളാൻ “”
വലിയ കാര്യം പറയുന്ന ഭാവത്തിൽ അവള് ദേവിയുടെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു.
“”അച്ഛനങ്ങനെ പറഞ്ഞാൽ പോരേ,,,
ഇതിപ്പോൾ അമ്മയെങ്ങാനും കേട്ടോണ്ട് വന്നാൽ എന്നെ കളിയാക്കി കൊല്ലും.””
അവള് സാരിത്തുമ്പ് എളിയ്ക്ക് കുത്തിക്കൊണ്ട് പറഞ്ഞു.
“”അതിനെന്താ, അമ്മൂമ്മ കേട്ടാൽ.
ഞാൻ പറയാം അച്ഛയെ ഞാൻ സ്നേഹം കൊണ്ട് വിളിയ്ക്കുന്നതാണെന്ന്.””
“”മിണ്ടാതിരുന്നോളണം വയസ്സ് ഏഴേ ഉള്ളെങ്കിലും നാക്ക് വലിയവരുടേയാ.””
കുഞ്ഞ് മുഖത്തേയ്ക്ക് നോക്കി ദേവിയത് പറഞ്ഞതും വാശി കയറി അവള് വീണ്ടും വിളിച്ചു.
“”എന്താ രാവിലെ മോളുമായിട്ട് അങ്കം?””
സാവിത്രി അതും ചോദിച്ച് അങ്ങോട്ട് വന്നതും ദേവിയ്ക്ക് ചെവിയിലൂടെ കിളികൾ പറന്ന് പോകുന്നത് പോലെ തോന്നി .
“”തീർന്ന് “”
തലയ്ക്കു കൈ കൊടുത്ത് ദേവി ഏറു കണ്ണിട്ട് സീതയെ നോക്കി. ആളൊന്നും മിണ്ടാതെ അമ്മൂമ്മയെ നോക്കി ചിരിച്ചു കാണിച്ചു.
“”ഹാ,,,
ഇപ്പോൾ പലർക്കും പൊള്ളിത്തുടങ്ങി. പണ്ട് ഞാൻ പറയുമ്പോൾ എന്തായിരുന്നു ഒരു ഡയലോഗ് “”
ചിരിച്ചു കൊണ്ട് സാവിത്രി പറയുന്നതും കേട്ട് ദേവിയുടെ അച്ഛൻ അങ്ങോട്ട് വന്നു.
“”എന്താ അമ്മയും മോളും തമ്മിലൊരു ചർച്ച??””
“”അതുണ്ടല്ലോ അപ്പൂപ്പാ,,,,
ഈ അമ്മൂമ്മയും അമ്മയും തമ്മിൽ ഭയങ്കര വഴക്കാ””
രണ്ട് പേരുടെയും നേരെ കൈ ചൂണ്ടി അവള് പറഞ്ഞതും അദ്ദേഹം അവളെ എടുത്ത് പിടിച്ചു.
“”നാണമില്ലേ അമ്മയ്ക്കും, മോൾക്കും കുഞ്ഞിന്റെ മുന്നിൽ കിടന്നിങ്ങനെ ഒച്ചയിടാൻ.
എന്താ ഇത് സാവിത്രി?””
“”അയ്യേ,,,””
അച്ഛൻ പറഞ്ഞ് തീർന്നതും അവള് മൂക്കിന് മുന്നിൽ വിരല് വെച്ച് രണ്ടാളെയും കളിയാക്കി.
“”എല്ലാരും കൂടി ഇങ്ങനെ കൊഞ്ചിച്ചോ അതാ ഈ പെണ്ണിങ്ങനെ നാക്കിനൊരു ലൈസെൻസുമില്ലാതെ വളരുന്നേ.””
ദേവി അച്ഛന്റെ കൈയ്യിലിരിയ്ക്കുന്ന സീതയെ നോക്കി പറഞ്ഞു.
“”ഇച്ചിരി കൊഞ്ചിച്ചു എന്നും കരുതി ന്റെ മോള് വഷളാവൊന്നും ഇല്ല. അല്ലേ സീതമ്മേ””
അച്ഛന്റെ കൈയ്യിലിരിയ്ക്കുന്ന കുഞ്ഞിന്റെ കവിളിൽ തട്ടിക്കൊണ്ട് സാവിത്രി ദേവിയെ നോക്കി പറഞ്ഞു.
“”വീട്ടിൽ ഇവൾടെ അച്ഛന്റെ വക അച്ഛനും,,
അമ്മയും, അപ്പച്ചിയും ആവശ്യത്തിന് കൊഞ്ചിക്കുന്നുണ്ട്. പിന്നെ വിഷ്ണൂന്റെയും, ഭാമയുടെയും കാര്യം പറയണ്ടല്ലോ. പിന്നെ രോഹിത്തും, മോഹിത്തും ഒരേയൊരു പെങ്ങളെ താഴത്തും, തലയിലും വെയ്ക്കാതെയാ കൊണ്ട് നടക്കുന്നെ. ഇവിടെ വന്നാലോ നിങ്ങള് രണ്ടും പോരാത്തതിന് കണ്ണനും, ദേവൂം. നിങ്ങളെല്ലാവരും കൂടിയാ ഈ പെണ്ണിനെ ഇങ്ങനെ വഷളാക്കുന്നത്.
“”സീതക്കുട്ടി,,,””
“”ഹാ ,,,
കോളം തികഞ്ഞു.””
അങ്ങോട്ട് വന്ന സൂര്യനെ കണ്ട് ദേവി നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞു.
“”ദേവിമ്മേ,,, ഞാൻ വന്നു “”
ഓടി വന്ന് ദേവിയുടെ അടുത്ത് നിന്ന് കൊണ്ട് സൂര്യൻ പറഞ്ഞു.
“”ആഹാ ഇതെപ്പോൾ എത്തി ദേവിമ്മേടെ പൊന്ന്??””
“”ദേ വന്നതേയുള്ളു. നിങ്ങളിന്നലേ വന്നു അല്ലേ?
ഇവള് വിളിച്ചു പറഞ്ഞു. “”
സൂര്യൻ പറഞ്ഞതും ദേവി ഏറു കണ്ണിട്ട് പതിയെ സീതയെ ഒന്ന് നോക്കി. അവളാരാ മോള് അമ്മ നോക്കും എന്നറിയാവുന്നത് കൊണ്ട് അപ്പൂപ്പന്റെ മീശ പിരിച്ചു വെയ്ക്കുന്ന തിരക്കിലായിരുന്നു.
“”എന്നിട്ട് അവളെവിടെ ഭദ്ര?””
“”വരുന്ന വഴി അച്ഛനോട് ഞാൻ കാറ് വാതിലിൽ നിർത്താൻ പറഞ്ഞു. എന്നിട്ട് നേരെ ഇങ്ങ് പോന്നു. അമ്മ അപ്പുറത്തുണ്ട്.””
“”അപ്പൂപ്പാ,,,
ഞാനെ ഭദ്രമ്മയെ കണ്ടിട്ട് ഒത്തിരി നാളായി പോയിട്ട് വരാവേ. വാ സൂര്യേട്ടാ “”
അപ്പൂപ്പന്റെ കൈയ്യിൽ നിന്നും പതിയെ ഊർന്നിറങ്ങി അതും പറഞ്ഞവള് സൂര്യനെയും കൂട്ടി പുറത്തേയ്ക്കോടി.
“”ഭദ്രയും വന്നു. ഇനി പെണ്ണിനെ പിടിച്ചാൽ കിട്ടൂല്ല.””
അതും പറഞ്ഞുള്ള ദേവിയുടെ പോക്ക് കണ്ട് സാവിത്രിയും ദേവീടെ അച്ഛനും പരസ്പരം നോക്കി ചിരിച്ചു.
💞💞💞
“”അവരെല്ലാം ഒരു മൂന്നാകുമ്പോൾ എത്തും ദേവി. അച്ചായനും, ആനി ചേച്ചിയും നേരത്തേ വന്നെന്ന് . അപ്പോൾ ഇന്ന് വിച്ചു വരാൻ താമസിച്ചു. അല്ലെങ്കിലും ആരെങ്കിലും ഒരാള് താമസിയ്ക്കണമല്ലോ അതല്ലേ അതിന്റെ ഒരു രീതി.””
കുളിച്ചിറങ്ങി കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി കൈ കൊണ്ട് കോതിക്കൊണ്ട് അർജുൻ പറഞ്ഞു.
“”ആം “”
“”ഇതെന്താ കടന്നല് കുത്തിയോ എന്റെ ഭാര്യേടെ മുഖത്ത്??””
അവളുടെ അടുത്തേയ്ക്ക് ചെന്ന് കൊണ്ട് അവൻ ചോദിച്ചു.
“”പോ അച്ചുവേട്ടാ.””
“”പിന്നെ എന്താന്ന് പറ.””
“”എല്ലാരും കൂടി കൊഞ്ചിച്ച് കൊഞ്ചിച്ച് സീതയ്ക്കിപ്പോൾ ഒരു പേടിയുമില്ലാതായിട്ടുണ്ട്. ഇതിങ്ങനെ പോയാൽ എങ്ങനെയാ അച്ചുവേട്ടാ. അവള് വളർന്നു വരുന്ന ഒരു പെൺകുട്ടിയല്ലേ.””
“”അതെന്താ പെൺകുട്ടിയാണെന്നും പറഞ്ഞ് അവളെ വീട്ടിൽ അടച്ചിടണോ? ആരും കൊഞ്ചിയ്ക്കാതിരിയ്ക്കണോ “”
അർജുൻ ചോദിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു. ആ നിറകണ്ണുകളിൽ ഒരമ്മയുടെ പേടിയും, വിഷമവും, ആധിയും, എല്ലാം ഉണ്ടായിരുന്നു.
“”അയ്യേ,,,
എന്റെ ദേവി കരയുവാണോ??? ശേ മോശം മോശം “”
അവൾടെ അടുത്തേയ്ക്കിരുന്ന് അവളുടെ മുഖം കൈകളിൽ എടുത്ത് കൊണ്ട് അവൻ പറഞ്ഞു.
“”പോ അച്ചുവേട്ടാ,,, കാര്യം പറയുമ്പോഴാ ഒരു തമാശ””
അവന് നേരെ കണ്ണുരുട്ടിക്കൊണ്ട് അവള് പറഞ്ഞതും,,,
“”നീ അവളെ കുറിച്ചോർത്ത് ഇങ്ങനെ പേടിയ്ക്കാതെ. അവള് നമ്മടെ മോളല്ലേ. എത്ര കൊഞ്ചിച്ചാലും അവള് വഷളായി പോവില്ല. നമ്മുടെ മോള് എന്നും നല്ല കുട്ടി തന്നെ ആയിരിക്കും.””
അവളെ തോളിലേയ്ക്ക് കിടത്തി മുടിയിൽ തലോടിക്കൊണ്ട് അവനത് പറയുമ്പോൾ അവളുടെ ഉള്ളിലെ ആധിയെല്ലാം കെട്ടടങ്ങിയതുപോലെ തോന്നിയവൾക്ക്.
“”അയ്യോ,,,
അവരെല്ലാം വരുമ്പോഴേയ്ക്കും എല്ലാം ഉണ്ടാക്കണ്ടേ,, ഞാൻ പോട്ടെ അടുക്കളയിലോട്ട് “”
എന്നും പറഞ്ഞവള് അവന്റെ തോളിൽ നിന്നും ചാടിയെഴുന്നേറ്റു.
“”അങ്ങനെയങ്ങു പോവാതെ അവിടെ നിൽക്കെന്നെ…””
അവൻ അവളുടെ കൈയ്യിൽ പിടിച്ചു വലിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി.
“”അച്ചുവേട്ടാ മാറിയ്ക്കെ “”
അവന്റെ നെഞ്ചിലേയ്ക്ക് പിടിച്ച് തള്ളിക്കൊണ്ട് അവളവനെ തടഞ്ഞു.
അവൻ അവളുടെ മുഖത്തേയ്ക്ക് മുഖം അടുപ്പിച്ചതും അവള് നേരെ ഊർന്നിറങ്ങി അവന്റെ കൈയ്ക്കിടയിലൂടെ പുറത്തേയ്ക്കോടി.
“”ദേവീ “”
അവൻ വിളിയ്ക്കുമ്പോഴേയ്ക്കും അവള് താഴെ ചെന്നിരുന്നു.
❤️❤️❤️
“”ഭദ്രമ്മേ,,,””
എന്നും. വിളിച്ച് സീത ഓടിച്ചെന്ന് ഭദ്രയുടെ മടിയിലേയ്ക്ക് കയറിയിരുന്നു.
“”ആഹാ എന്റെ സീതമ്മ ഇതെപ്പോ വന്നു””
സീതയുടെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് ഭദ്ര ചോദിച്ചു.
“”ഞങ്ങളിന്നലേ വന്നു. “”
“”ഓഹോ ഇപ്പോൾ എന്നെ വേണ്ടല്ലേ “”
മുഖം കോട്ടി സൂര്യൻ അത് പറഞ്ഞതും സീതയും, ഭദ്രയും മുഖത്തോട് മുഖം നോക്കി ചിരിച്ചു.
“”എന്റെ ഭദ്രമ്മയാ. “”
എന്നും പറഞ്ഞവള് ഭദ്രയെ കേട്ടിപ്പിടിച്ചിരുന്നു.
“”ഞാൻ പോകുവാ പോ “”
“”പോവല്ലേ പോവല്ലേ “”
ഓടിച്ചെന്ന് അവന്റെ കൈയ്യും പിടിച്ച് സീത ഭദ്രയുടെ ഒരു വശത്ത് അവനെ ഇരുത്തി. മറു വശത്ത് അവളും ഇരുന്നു.
“”എന്തൊരു കുശുമ്പനാ ഭദ്രമ്മേ ഈ സൂര്യേട്ടൻ “”
മുഖം വീർപ്പിച്ച് അവളത് പറയുമ്പോഴും സൂര്യന്റെ മുഖത്ത് ചിരി ആയിരുന്നു.
💞💞💞
“”ഹലോ,,,””
ദേവി ഫോണെടുത്ത് ചെവിയോട് ചേർത്തു .
“”മോളേ ദേവീ “”
“”രാഘവേട്ടാ,,,എന്നാ ഉണ്ട് വിശേഷം. എവിടെ ചേച്ചി??””
“”ദാ അവളപ്പുറത്തുണ്ട് “”
“”നിങ്ങള് മോൾടെ വീട്ടിലല്ലേ “”
“”അതേ ഇന്നലെ ഞാൻ പറഞ്ഞില്ലായിരുന്നോ ഉത്സവമാണെന്ന്. വൈകിട്ടാ ആറാട്ടും,താലവും. നാളെ കഴിഞ്ഞ് തിരിച്ചു പോകും.””
“”അർജുൻ എവിടെ “”
“”ദേ അച്ഛന്റെ കൂടെ താഴെയുണ്ട്. ഹരി ഏട്ടനും ഒക്കെ വന്നിട്ടുണ്ടല്ലോ. താഴെ നിന്ന് സംസാരിയ്ക്കുന്നു.
“”സീത മോളെവിടെ??””
“”എന്ത് പറ്റി രാഘവേട്ടാ,,,
ഒരു വെപ്രാളം പോലെ.””
“”ഒന്നൂല്ല മോളേ “”
“”കള്ളം പറയണ്ട. എനിയ്ക്കറിയാം എന്തോ ഉണ്ട് എന്താന്ന് പറ. അല്ലെങ്കിൽ പതിവില്ലാതെ ഇങ്ങനെ ഒരു വിളിയില്ലല്ലോ. ഇതിപ്പോൾ,,,””
“”എന്റെ മോളേ നീ ഇങ്ങനെ പേടിയ്ക്കണ്ട കാര്യമൊന്നുമില്ല. ഞാനൊരു സ്വപ്നം കണ്ടു. അപ്പോൾ നിന്റെയും, സീതാമോള്ടെയും ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നി.
“”സ്വപ്നമോ…. എന്ത് സ്വപ്നം??””
“”ഇന്നലെ ഞാൻ സീതയെ സ്വപ്നം കണ്ടു. ആള് ഭയങ്കര സന്തോഷത്തിലായിരുന്നു.
എന്നോട് വന്ന് പറയുവാ ദേവി അവൾടെ കുഞ്ഞിന്റെ പേര് സീതയെന്നാ ഇട്ടേക്കുന്നത് അല്ലേന്ന്.””
രാഘവേട്ടൻ പറഞ്ഞ് തീർന്നതും മറുവശം നിശബ്ദമായി, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
“”ദേവി മോളേ,,,,
നീ വിഷമിയ്ക്കരുത്. നീ സന്തോഷമായി ജീവിയ്ക്കാൻ വേണ്ടിയല്ലേ അവള്,,,””
“”വേണ്ട രാഘവേട്ടാ അതിനി പറയണ്ട. അവളൊരിയ്ക്കലും എന്നെ വിട്ട് പോയതായി എനിയ്ക്ക് തോന്നിയിട്ടില്ല.
ഇനി ഒരിയ്ക്കലും അങ്ങനെ തോന്നാതിരിയ്ക്കാൻ വേണ്ടി തന്നെയാണ് ഞാൻ എന്റെ മോൾക്ക് സീത എന്ന് പേരിട്ടത് പോലും.
രാഘവേട്ടന്റെ വാക്കുകളെ തടഞ്ഞു കൊണ്ട് ദേവി അവളുടെ നിറഞ്ഞ മിഴികൾ തുടച്ച് മാറ്റി .
“”ആട്ടെ,,,,
എന്നിട്ട് മോളെവിടെ “”
“”ഭദ്രയും, സൂര്യനും, ഹരിയും വന്നിട്ടുണ്ട്. പിന്നെ അവളിവിടെ നിൽക്കും എന്ന് രാഘവേട്ടന് തോന്നുന്നുണ്ടോ “”
“”അമ്മേ,,,””
ദേവി പറഞ്ഞ് തീർന്നതും അമ്മേ എന്നും വിളിച്ച് സീത അങ്ങോട്ട് വന്നു.
“”ആഹാ വന്നല്ലോ.””
“”ആരാ അമ്മേ ഫോണിൽ “”
“”രാഘവേട്ടനാ “”
“”ഹലോ രാഘവൻ മാമേ,,,,””
ദേവിയുടെ കൈയ്യിൽ നിന്നും സീത ഫോൺ പിടിച്ചു മേടിച്ചു.
“”സീത മോളേ,,,.””
“”എന്തോ,,,,, ഇങ്ങോട്ടെന്നാ വരുന്നേ
രാഘവ മാമേ??””
“”ഒരു ദിവസം വരാം.””
“”എന്നാലേ ഞാൻ പോകുവാ കേട്ടോ ചെറിയച്ഛൻ വന്നു.””
ദേവിയുടെ കൈയ്യിൽ ഫോൺ കൊടുത്ത് അവള് പുറത്തേയ്ക്കോടി.
“”കണ്ടോ രാഘവേട്ടാ,,,
ഒരു നിമിഷം അടങ്ങി നിൽക്കില്ല. ഇങ്ങനെ ഓട്ടം തന്നെ “”
“”സാരമില്ല. ഇപ്പോൾ കളിച്ചു നടക്കേണ്ട പ്രായമല്ലേ. അവള് നടക്കട്ടെ.
എങ്കിൽ ദേവി മോളേ വെച്ചോ. രാഘവേട്ടൻ പിന്നെ വിളിയ്ക്കാം.
അവരൊക്കെ വന്നെന്നല്ലേ പറഞ്ഞെ മോളങ്ങോട്ട് ചെല്ല്.
“”ശെരി എങ്കിൽ.””
❤️😍❤️
“”എല്ലാരും വന്നല്ലോ “”
എന്നും പറഞ്ഞ് സീത ഓടി അവരുടെ അടുത്ത് ചെന്നു.
“”സീതേച്ചി,,,””
രോഹിത്തും, മോഹിത്തും കാറിന് പുറത്തേക്കിറങ്ങിക്കൊണ്ട് വിളിച്ചു.
“”എന്താ ഇത്ര താമസിച്ചേ നിങ്ങള്. ഞാനെപ്പോ തൊട്ട് നോക്കി ഇരിയ്ക്കുന്നു. മിണ്ടില്ല ഞാൻ.””
അവരുടെ നേരെ നോക്കി എളിയ്ക്ക് കൈയ്യും കൊടുത്തവള് മുഖം വെട്ടിച്ച് നിന്നു.
“”അച്ചായന്റെ സീതമോള് പിണങ്ങിയോ??””
ഐസക് അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു. അപ്പോഴും മുഖം തെളിയാതെ അവള് അങ്ങനെ തന്നെ നിന്നു.
“”രക്ഷയില്ല അച്ചായാ “”
വിഷ്ണു പതിയെ ഐസക്കിന്റെ ചെവിയിൽ പറഞ്ഞു.
“”സീതക്കുട്ടി,,,””
ആനി പതിയെ അടുത്ത് ചെന്നിരുന്ന് വിളിച്ചതും അവള് ഏറു കണ്ണിട്ട് പതിയെ ഒന്ന് നോക്കി.
“”ശോ ഇനി ആനിയമ്മ കൊണ്ട് വന്ന മിഠായിയൊക്കെ ആർക്ക് കൊടുക്കും.
ശോ,,,
കഷ്ടായി പോയല്ലോ .””
“”അതെല്ലാം എന്റെ സീതമോൾക്ക് തന്നെ കൊടുക്കും.””
ഐസക് ആനിയുടെ നേരെ നോക്കി പറഞ്ഞു.
“”അതിന് അവളെല്ലാവരോടും പിണക്കവല്ലേ””
ഭാമ പറഞ്ഞതും സീത അവളെ ഒന്ന് നോക്കി.
“”ഏയ് എന്റെ സീതമോള് മാമനോട് പിണക്കാവൊന്നുമല്ല. അല്ലേ മോളേ “”
കണ്ണൻ ചോദിച്ചതും അവള് കണ്ണനോട് അവൾക്കൊപ്പത്തിന് ഇരിയ്ക്കാൻ പറഞ്ഞു.
“”മാമനോട് ഞാൻ ഒട്ടും മിണ്ടില്ല. എത്ര നാളായി എന്നെ കാണാൻ വരാന്നും പറഞ്ഞ് പറ്റിയ്ക്കുന്നു. എന്നിട്ടിവിടെ വന്നപ്പോൾ ഇവിടെയുമില്ല.””
അവന്റെ മീശ പിടിച്ച് തിരിച്ചു കൊണ്ട് അവളവനെ കണ്ണുരുട്ടി കാണിച്ചു.
“”എന്റെ മോള് ആനിയമ്മയോട് പിണക്കവാന്നോ “”
സീതയുടെ മുഖത്തേയ്ക്ക് നോക്കി ആനി ചോദിച്ചതും,,,
“”ഞാനോ,,, എപ്പോ. ഞാനെങ്ങും പിണക്കവല്ല “”
കണ്ണനെ ഒന്ന് നോക്കിയിട്ട്, ഒന്നും ഇല്ലാത്ത ഭാവത്തിലുള്ള അവൾടെ നിൽപ്പ് കണ്ട് ഐസക്ക് അവളെ എടുത്ത് പൊക്കി.
“”കയറി വരൂ,,,”
എല്ലാവരെയും സാവിത്രി അകത്തേയ്ക്ക് ക്ഷണിച്ചു.
“”എപ്പോഴേക്കാ ആറാട്ട്??””
രേവതി സാവിത്രിയോട് ചോദിച്ചു.
“”ഏഴരയ്ക്കാണ് “”
“”സീതമ്മേ,,,””
വിഷ്ണു സീതയെ എടുത്ത് മടിയിലേക്കിരുത്തിക്കൊണ്ട് വിളിച്ചു.
“”എന്താ താമസിച്ചേ ഞാൻ നിങ്ങളെ കാണാഞ് അങ്ങ് വിഷമിച്ചു പോയി. അറിയാവോ “”
“”അതിന് നിന്റെ സൂര്യേട്ടൻ ഇവിടെയുണ്ടല്ലോ””
ദേവു അങ്ങോട്ട് വന്നു കൊണ്ട് ചോദിച്ചു.
“”ദേവു അമ്മായി,,,
ചേച്ചിയെ വല്ലതും പറഞ്ഞാലുണ്ടല്ലോ “”
രോഹിത്തും, മോഹിത്തും ദേവൂനടുത്തേയ്ക്ക് ചെന്നു കൊണ്ട് പറഞ്ഞു.
“”ഓ ബോഡിഗാർഡ്സ് ഇവിടെയുണ്ടായിരുന്നോ “”
എന്നും പറഞ്ഞ് ദേവു അവരെ രണ്ടാളെയും നോക്കി.
“”മിണ്ടാതിരിയ്ക്കെടി. ഇത്തിരിയില്ലാത്ത പിള്ളേരോട് വഴക്ക് പിടിയ്ക്കാൻ നിനക്ക് നാണമില്ലേ എന്റെ ദേവു “”
ദേവൂന്റെ കൈക്കിട്ട് പതിയെ ഒന്നടിച്ചു കൊണ്ട് സാവിത്രി ചോദിച്ചു .
“”അമ്മേ,,,
എന്റെ ദേവൂനെ ഇങ്ങനെ പൊക്കിപ്പറയല്ലേ. അവൾക്കിപ്പോൾ കുട്ടികളുടെ കൂടെ കളിയ്ക്കണ്ട പ്രായമാ.””
സാവിത്രിയെ നോക്കി പതിയെ ചിരിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു.
“”മിണ്ടാതെടാ,,,
കുറച്ച് നാള് കൂടി കഴിഞ്ഞാൽ ഒരു അച്ഛനാവേണ്ട ആളാ. ആദ്യം നീ നിന്റെ കുട്ടിക്കളി മാറ്റ്.എന്നിട്ട് മതി അവൾടെ “”
കണ്ണന്റെ ചെവിയ്ക്ക് പിടിച്ച് ദേവകിയമ്മ പറഞ്ഞതും ദേവു കണ്ണനെ ഇപ്പോൾ എങ്ങനുണ്ട് എന്ന ഭാവത്തിൽ നോക്കി.
“”അല്ലാ,,,
ഏട്ടനെവിടെ “”
ചുറ്റും അർജുനെ കാണാഞ്ഞ് ഭാമ തിരക്കി.
“”അവൻ കവല വരെ പോയി. രാമേട്ടനും, ഗോപാലേട്ടനും, ഹരിയും, ഉണ്ട് കൂടെ. വൈകിട്ട് താലം വരുമ്പോൾ സ്വീകരണമുണ്ട്. അതിന്റെ കാര്യത്തിന് പോയതാ. “”
ഇതിനിടയിൽ രണ്ട് കുട്ടിപ്പട്ടാളത്തെയും കൂട്ടി സീത സ്ഥലം വിട്ടിരുന്നു.
“”ഭാമേ,,,
വിഷ്ണൂനെയും കൊണ്ട് റൂമിലേയ്ക്ക് ചെല്ല്. ഓഫിസീന്ന് നേരെ വന്നതല്ലേ ചെല്ല്.””
ദേവി പറഞ്ഞത് അനുസരിച്ച് ഭാമ വിഷ്ണുവിനെയും കൊണ്ട് മുറിയിലേയ്ക്ക് പോയി.
“”കണ്ണാ നീയും പോയി കുളിയ്ക്ക്. “”
“”അച്ചായനും, ആനി ചേച്ചിയും വാ. കല്യാണത്തിന് വന്നിട്ട് പിന്നെ ഇപ്പോഴല്ലേ ഇങ്ങോട്ട് വരുന്നേ. “”
ദേവി അവരെയും കൊണ്ട് മുറിയിലേക്ക് പോയി.
“”രേവതി ചേച്ചി കാലിന് വേദന എങ്ങനെ ഉണ്ട്. “”
മുറിയിൽ രേവതിയുടെ അടുത്തിരുന്ന് കൊണ്ട് സാവിത്രി ചോദിച്ചു.
“”അത് കുറഞ്ഞും, കൂടിയും ഇങ്ങനെ നിൽക്കുവാ. “”
“”തുടക്കത്തിലെ ഞാൻ പറഞ്ഞതാ അപ്പോൾ കേട്ടില്ല സാവിത്രിയേച്ചി.
ഇപ്പോൾ ദേ നോക്കിക്കേ കുറച്ച് സമയം ഇരുന്നാൽ അപ്പോൾ കാലിന് നീര് വെക്കും.””
രേവതിയെ നോക്കി ദേഷ്യത്തിൽ ദേവകിയമ്മ പറഞ്ഞു.
“”ഇപ്പോൾ ഇത്രേം ദൂരം ഒറ്റയിരുപ്പ് തന്നെ ഇരുന്നതല്ലേ അതുകൊണ്ട് നീര് വെച്ച് തുടങ്ങിയിട്ടുണ്ട്. അല്ലാതെ ഇവള് പറയും പോലെ ഒന്നുമില്ല.””
“”എന്തായാലും കുറച്ച് സമയം കിടക്ക് ചേച്ചി. ഇച്ചിരി മുറിവെണ്ണ ഇട്ട് തരാം ഞാൻ.””
അതും പറഞ്ഞ് സാവിത്രി എണ്ണയെടുക്കാൻ മുറിയിലേക്ക് പോയി.
💞💞💞💞💞
“”ദേവൂ,,,
നീ പതിയെ ഒരുങ്ങിയാൽ മതി ധൃതി പിടിച്ച് ഒന്നും ഒപ്പിച്ച് വെക്കരുത്. സമയം ആകുന്നതേയുള്ളു “”
ധൃതിയ്ക്ക് സാരിയുടുക്കുന്ന ദേവൂനെ നോക്കി കണ്ണൻ പറഞ്ഞു.
“”ദാ കഴിഞ്ഞ് കണ്ണേട്ടാ,,,
മുടി കൂടി കെട്ടിയാൽ മതി “”
“”കണ്ണാ,,,””
അപ്പോഴേയ്ക്കും താഴെ നിന്ന് അർജുന്റെ വിളി വന്നിരുന്നു.
“”ദേ അളിയൻ വിളിയ്ക്കുന്നുണ്ട്.നീ ഒരുങ്ങിയിട്ട് താഴോട്ട് വാ. ഞാനങ്ങോട്ട് പോകുവാ “”
“”കണ്ണേട്ടാ,,,
എനിയ്ക്കൊരാഗ്രഹം.””
“”ഇപ്പോൾ എന്താഗ്രഹം “”
ഒരു കള്ളച്ചിരിയോടെ കണ്ണൻ അവളെ നോക്കി.
“”ഒത്തിരി ഇളിയ്ക്കണ്ട. ഈ കുങ്കുമം ഒന്ന് എന്റെ നെറുകയിൽ തൊട്ട് തരുവോ””
“”എന്റെ ദേവു,,,””
എന്നും പറഞ്ഞവൻ കുങ്കുമമെടുത്ത് അവൾടെ നെറുകയിൽ തൊട്ട് കൊടുത്തു.
💞💞💞
“”ആഹാ ഇതെന്താ യൂണിഫോം ആണോ വീട്ടിലെ പെണ്ണുങ്ങളെല്ലാം ഒരേ പോലെ .””
താഴേയ്ക്കിറങ്ങി വരുന്ന ദേവിയെയും, ഭാമയെയും, ദേവൂനെയും, ഭദ്രയേയും കണ്ട് കണ്ണൻ ചോദിച്ചു.
“”അത് നേരാണല്ലോ “”
ഹരിയും അത് ശെരി വെച്ചു.
“”എന്റെ ഹരിയേട്ടാ,,,
പുതിയ സെറ്റും, മുണ്ടും എപ്പോ വാങ്ങി എന്ന് ഞാൻ ഇവളോട് ചോദിച്ചിട്ട് ഇവളെന്നോട് ഒരക്ഷരം മിണ്ടിയില്ല. “”
ഭാമയെ നോക്കി മുഖം വെട്ടിച്ച് വിഷ്ണു പറഞ്ഞു..
“”അതേ എല്ലാരും ഇറങ്ങ് അവിടെ ആറാട്ട് തുടങ്ങാനുള്ള സമയമായി.””
സാവിത്രിയും, ലക്ഷ്മിയും അതും പറഞ്ഞ് അങ്ങോട്ട് വന്നു.
❤️❤️❤️
“”അച്ഛേ,,,
ഇതെന്താ അച്ഛേ ഇവര് കൊട്ടുന്നെ നല്ല രസവുണ്ട്. എനിയ്ക്കും കൊട്ടണം””
അർജുന്റെ തോളിലിരുന്ന് ചെണ്ടമേളം കണ്ട് കൊണ്ട് സീത ചോദിച്ചു.
“”ഇത് ചെണ്ട കൊട്ടുന്നതല്ലേ. അമ്പലങ്ങളിൽ വിശേഷ ദിവസങ്ങൾ വരുമ്പോൾ ചെണ്ട മേളം പ്രധാനമാ.””
“”അതെന്തിനാ അച്ഛാ,,,””
അവന്റെ മീശയിൽ പിടിച്ച് തിരിച്ച് കൊണ്ട് അവള് വീണ്ടും ചോദിച്ചു.
അപ്പോഴേയ്ക്കും ശംഖനാദം മുഴങ്ങിയിരുന്നു. ഭഗവാൻ ആറാടിയ വെള്ളം തിരുമേനി തീർഥമായി മുകളിലേയ്ക്ക് തളിച്ചു.
“”അച്ഛ പിന്നെ പറഞ്ഞു തരാമേ. ഇപ്പോൾ ദേ മോള് പ്രാർത്ഥിച്ചേ ഭഗവാനെ നോക്കി “”
“”ഏട്ടാ,,,
താലം തുടങ്ങാറായി വാ നമുക്കങ്ങോട്ട് നിൽക്കാം “”
വിഷ്ണു അർജുനെ വന്ന് വിളിച്ചു.
“”അളിയാ,,, തിടമ്പേറ്റാൻ വന്നിരിയ്ക്കുന്നതാരാണെന്നറിയാവോ?””
“”ഇല്ലടാ,,,””
“”ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ”
“”അതാരാ അച്ഛേ,,,””
അർജുനെ നോക്കി ഒന്നും മനസ്സിലാവാത്ത പോലെ സീത ചോദിച്ചു.
“”അന്ന് അച്ഛയോടു മോള് ചോദിച്ചില്ലേ കുറേ ആളുകൾടെ ഇടയിലൂടെ ഇറങ്ങി വരുന്ന ഒരു ആനയുടെ വീഡിയോ കണ്ടപ്പോൾ. ആ ആനയുടെ പേരെന്താന്നൊക്കെ ?
ആ ആനയാണ് ഈ ആന.
സാക്ഷാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ “”
“”അച്ഛേ,,,
വാ എനിയ്ക്ക് കാണണം. വന്നേ വാ “”
അർജുൻ പറഞ്ഞ് കഴിഞ്ഞതും സീത ബഹളം വെയ്ക്കാൻ തുടങ്ങി.
“”നമുക്ക് പോകാം താലം കഴിയട്ടെ. അച്ഛ കൊണ്ടുപോകാം “”
“”വേണ്ട. എനിയ്ക്കിപ്പോ കാണണം. സൂര്യേട്ടാ അച്ഛയോടു പറ എന്നെ കൊണ്ട് പോകാൻ “”
സീത പറഞ്ഞത് കേട്ടതും എന്ത് ചെയ്യും എന്ന രീതിയിൽ സൂര്യൻ അർജുനെ നോക്കി
“”അതേ,,,
ഇപ്പോൾ അവിടെ മുഴുവൻ ആളാ. അതും അല്ല ഇപ്പൊ ചെന്നാൽ സീതക്കുട്ടിയ്ക്ക് ആനപ്പുറത്ത് കേറാനും പറ്റില്ല. അതുകൊണ്ട് നമുക്ക് താലം കഴിഞ്ഞ് പോകാം “”
സൂര്യൻ പറഞ്ഞതും അവളൊരു വിധം സമ്മതിച്ചു.
“”അച്ഛാ കൊണ്ടുപോയില്ലെങ്കിൽ ഞാൻ കൊണ്ടുപോകാം. അത് പോരേ “”
ഐസക്ക് കൂടി പറഞ്ഞതും അവള് സമ്മതിച്ചു.
“”വിച്ചൂ,,,
പിള്ളേരെവിടെ??””
ചുറ്റും അവരെ രണ്ടാളെയും കാണാഞ് അർജുൻ വിഷ്ണുവിനെ നോക്കി.
“”അമ്മേടെ തീറ്റപ്രാന്ത് അതേ പോലെ കിട്ടിയ ഒരാളുണ്ടല്ലോ. ഇപ്പൊ അവന് ബജ്ജി വേണമെന്ന് കണ്ണൻ വാങ്ങിച്ചു കൊടുക്കാൻ പോയി. ഒരാളെ കൊണ്ട് പോകുമ്പോൾ അടുത്ത ആള് നിൽക്കൂല്ലല്ലോ അതുകൊണ്ട് അവനും കൂടെ പോയി.
“”താലം ഇറങ്ങി. എന്നാൽ നീ കണ്ണനെ ഫോൺ വിളിച്ച് പറ. അവരെയും കൊണ്ട് അമ്പലത്തിലോട്ട് വരാൻ.””
അർജുൻ പറഞ്ഞതിനെ ശെരി വെച്ച് വിഷ്ണു കണ്ണനെ വിളിച്ചു.
❤️❤️❤️
അരിയും, പൂവും നിറച്ച തളികയിൽ അര മുറി തേങ്ങയും അതിൽ എണ്ണയൊഴിച്ച് തിരിയിട്ട് അത് തെളിയിച്ച താലവും ഏന്തി നിൽക്കുന്ന ദേവിയെ അർജുൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.
ഇതൊന്നും ശ്രദ്ധിയ്ക്കാതെ മനസ്സിൽ ഈശ്വര നാമം ജപിച്ച് പ്രാർഥനയോടെ അവള് താലം പിടിച്ച് ഭഗവാനെ നോക്കി പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ട് നടന്നു .
💞💞💞
“”അമ്മയും, അപ്പച്ചിയും, എവിടെ സീതേ??”
ദേവിയുടെയും., ഭാമയുടെയും, ഭദ്രയുടെയും നേരെ നോക്കി അർജുൻ ചോദിച്ചു.
“”അവര് രണ്ടാളും അമ്മയുടെയും, ലക്ഷ്മി. അമ്മയുടെയും കൂടെ അവിടെ ഇരിപ്പുണ്ട്. നമ്മൾടെ പരുപാടിയെല്ലാം കഴിഞ്ഞ് വിളിച്ചാൽ മതിയെന്ന് പറഞ്ഞു. അപ്പച്ചിയ്ക്ക് ഒത്തിരി സമയം നിൽക്കാനും വയ്യല്ലോ “”
“”അച്ഛേ വാ നമുക്ക് രാമന്റെ അടുത്ത് പോകാം “”
സീത പറഞ്ഞതും എല്ലാവരും അവനെയും., സീതയെയും മാറി മാറി നോക്കി.
“”ഏത് രാമന്റെ അടുത്ത് പോകണമെന്നാ ഏട്ടാ “”
ഭാമയാണ് ചോദിച്ചത്.
“”അതേ,,,
ഏത് രാമന്റെ കാര്യമാ അച്ചുവേട്ടാ???””
ദേവി ചോദിച്ചതും അർജുൻ പതിയെ സൂര്യനെ ഒന്ന് നോക്കി.
“”അത് ദേവിമ്മേ,,,
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തു കേറണം എന്നാ സീത പറഞ്ഞത്.
സൂര്യൻ പറഞ്ഞത് കേട്ടതും എല്ലാവരും സീതയെ നോക്കി.
“”വാ അച്ഛാ,,,
പോകാം. സൂര്യേട്ടാ വാ. നിങ്ങളല്ലേ എന്നോട് പറഞ്ഞെ താലം കഴിയുമ്പോൾ പോകാന്ന്.””
സീത പറഞ്ഞ് തീർന്നതും ദേവി അർജുന്റെ മുഖത്തേയ്ക്ക് നോക്കി കണ്ണുരുട്ടി.
“”സീതേ,,,
നല്ല അടി വെച്ച് തരും കേട്ടോ ഞാൻ. നിലത്തൊന്നും നിന്ന് മതിയാവാഞ്ഞിട്ടാണോ ഇനി ആനപ്പുറത്ത് കയറാൻ പോകുന്നെ “”
ദേവി ചോദിച്ചതും സീതയുടെ മുഖം വാടി.
“”ഇനി ഇതിനെക്കുറിച്ചൊരു തർക്കം വേണ്ട. സീത മോള് വാ “”
ഐസക് അവളെ കൈ നീട്ടി എടുത്തു.
“”ഇച്ചായാ,,,””
“”ഒന്നുല്ലെന്റെ ആനി “”
അതും പറഞ്ഞ് ഐസക്ക് മുന്നോട്ട് നടന്നു. ഒപ്പം മറ്റുള്ളവരും.
“”അവിടെ ചെന്നതും അർജുൻ ആദ്യം കയറി അതിന് ശേഷം സീതയെ കയറ്റി അർജുന്റെ മുന്നിലായി ഇരുത്തി.
കുറച്ച് കഴിഞ്ഞതും,,,
“”അച്ചുവേട്ടാ മതി,,,
ഇറങ്ങിയ്ക്കെ “”
രാമന്റെ പുറത്തിരിയ്ക്കുന്ന രണ്ടാളെയും നോക്കി ദേവി പറഞ്ഞു.
“”അമ്മേ ഇച്ചിരി നേരം കൂടി “”
ദേവിയെ നോക്കി ചിരിച്ചു കൊണ്ട് സീത പറഞ്ഞു.
“”അച്ചുവേട്ടാ മതി ഇറങ്ങുന്നുണ്ടോ “”
“”മതി വാ പോകാം.””
താഴെ ഇറങ്ങിയ സീതയെ എടുത്ത് ഉമ്മ കൊടുത്ത് കൊണ്ട് ദേവി പറഞ്ഞു.
💞💞💞
“”അച്ഛേ,,,
ഇതെന്നാ അച്ഛേ ശബ്ദം കേള്ക്കുന്നെ “”
പാടവരമ്പത്തൂടെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ ചീവീട് കരയുന്ന ശബ്ദം കേട്ട് സീത അർജുന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു.
“”അത് ചീവീട് കരയുന്നതാ മോളേ “”
“”അതെന്താ അച്ഛേ ചീവീട്?””
“”വല്ലകാര്യം ഉണ്ടായിരുന്നോ എന്റെ അച്ചുവേട്ടാ. ഇനി ഇതെങ്ങനെ പറഞ്ഞു കൊടുക്കും “”
ദേവി അവനെ നോക്കി ചോദിച്ചു.
“”അച്ഛേ,,, പറ “”
“”നീ മിണ്ടാതിരുന്നേ സീതേ,,,””
ദേവി അൽപം ശബ്ദം കടിപ്പിച്ച് തന്നെ പറഞ്ഞു.
“”പോ ഞാൻ മിണ്ടില്ല. ഞാൻ ഭദ്രമ്മേടെ അടുത്ത് പോകുവാ “”
എന്നും പറഞ്ഞവള് അർജുന്റെ കൈയ്യിൽ നിന്നിറങ്ങി പിറകേ നടന്നു വരുന്ന ഭദ്രയുടെ അടുത്തേയ്ക്കോടി.
“”എന്ത് പറ്റി സീതമോൾക്ക് “”
അടുത്ത് വന്ന് നിൽക്കുന്ന സീതയെ നോക്കി ഭദ്ര ചോദിച്ചു.
“”അമ്മ എന്നെ വഴക്ക് പറഞ്ഞു ഭദ്രമ്മേ .””
കിറി കോട്ടി അവള് ഭദ്രയെ നോക്കി പറഞ്ഞു. ഇടയ്ക്ക് സൂര്യനെ ഒളി കണ്ണിട്ട് നോക്കുന്നുമുണ്ട്.
“”ആഹാ അവളെന്റെ മോളേ വഴക്ക് പറഞ്ഞോ. അങ്ങോട്ട് ചെല്ലട്ടെ ഭദ്രമ്മ ചോദിയ്ക്കാം””
“”ഇവള് വല്ലതും ഒപ്പിച്ച് കാണും. ചുമ്മാതെ ദേവിമ്മ വഴക്ക് പറയില്ല.””
സൂര്യൻ പറഞ്ഞതും അവള് അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു.
😍😍😍
വീട്ടിൽ ചെന്ന് എല്ലാവരും വാതിൽക്കൽ ചുറ്റും കൂടിയിരുന്നു. സൂര്യനും, സീതയും, രോഹിത്തും, മോഹിത്തും ഒരുമിച്ചിരുന്ന് ഭയങ്കര വാർത്താനവും കളികളും ഒക്കെയാണ്.
മുതിർന്നവരെല്ലാം നാട്ടുകാര്യങ്ങളും ഉത്സവ വിശേഷങ്ങളും പറഞ്ഞിരുന്നു.
“”എന്നാൽ എല്ലാരും പോയി കിടക്ക്. ദേ രേവതി ചേച്ചിയ്ക്ക് കാലിന് വേദനയെടുക്കാൻ തുടങ്ങി.””
സാവിത്രി പറഞ്ഞ് കുറച്ച് കഴിഞ്ഞതും എല്ലാവരും അകത്തേയ്ക്ക് കയറി പോയി.
💞💞💞
“”നോക്കിക്കേ യൂണിഫോമിട്ട് കുട്ടികൾ നിൽക്കുന്നത് പോലെയില്ലേ ദേവു.””
താലവും കൊണ്ട് നിൽക്കുന്ന ദേവിയുടെയും, ഭദ്രയുടെയും, ഭാമയുടെയും ഫോട്ടോ കാണിച്ചുകൊണ്ട് കണ്ണൻ ചോദിച്ചു.
“”ഹാ ഞാനും അതിൽ കാണേണ്ടതായിരുന്നു “”
ഒരു നെടുവീർപ്പോടെ അവള് കണ്ണനെ നോക്കി പറഞ്ഞു.
“”വലിയ ആള് കളിച്ചാൽ ഇനിയങ്ങോട്ട് കുറേ വർഷത്തേയ്ക്ക് നീ താലമെടുക്കുകേയില്ല.””
ഒരു കള്ളച്ചിരിയോടെ അവനത് പറഞ്ഞതും അവളവനെ അമർത്തി ഒന്ന് ഞുള്ളി.
“”അയ്യടാ മോനെ “”
💞💞💞
“”അർജുനും, ദേവിയും നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോഴാ ശെരിക്കും നമ്മുടെ ജീവിതത്തിന് ഒരർത്ഥമുണ്ടായത് അല്ലേ ഇച്ചായാ “”
“”അതേ ആനിക്കൊച്ചേ “”
ഐസക് നിറഞ്ഞ പുഞ്ചിച്ചിരിയോടെ ആനിയെ നോക്കി പറഞ്ഞു.
“”ഇച്ചായാ,,,
സീത മോള് അടുത്തുള്ളപ്പോൾ എന്തൊരു സന്തോഷമാ എനിയ്ക്കെന്നോ “”
“”എനിയ്ക്കും അങ്ങനെ തന്നെയാ ആനി കൊച്ചേ.””
💞💞💞
“”സീതമോളോടുള്ള നമ്മുടെ സ്നേഹം ഒരിയ്ക്കലും കുറയാതിരിയ്ക്കാനാവും ഈശ്വരൻ നമുക്ക് രണ്ട് ആൺമക്കളെ തന്നത് അല്ലേ വിച്ചുവേട്ടാ “”
ഉറങ്ങാൻ കിടന്ന വിഷ്ണുവിനടുത്തേയ്ക്ക് ചെന്ന് ഭാമ ചോദിച്ചു.
“”ഇനി നമുക്കൊരു പെൺകുട്ടി ഉണ്ടായാലും എന്റെ സീതമ്മ കഴിഞ്ഞേയുള്ളൂ എനിയ്ക്ക്. അവളാണ് എന്റെ മൂത്ത മോള് “”
“”അതേ വിച്ചുവേട്ടാ. അവളാണ് നമ്മുടെ മൂത്ത മോള് “”
“”അവർക്ക് രണ്ടുപേർക്കും അവളെ മതി. നമുക്കിനി ഒരു കുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിനോട് പോലും അവർക്ക് രണ്ടാൾക്കും ഇത്ര സ്നേഹം ഉണ്ടാവില്ല.
💞💞💞
“”അച്ഛേ,,,
ഞാനിന്ന് അമ്മൂമ്മേടെയും, അപ്പൂപ്പന്റെയും കൂടെ കിടക്കുവാ കേട്ടോ “”
അർജുന്റെ മടിയിലേയ്ക്ക് കയറി ഇരുന്ന് കൊണ്ട് സീത പറഞ്ഞു.
“”കിടക്കുന്നതൊക്കെ കൊള്ളാം കഴിഞ്ഞ തവണത്തെപോലെ രാത്രി ഉറങ്ങാതെ കിടന്ന് അച്ഛനെയും, അമ്മയെയും ശല്യപ്പെടുത്തരുത്.””
“”ഇല്ല കേട്ടോ “”
ദേവിയുടെ കവിളിൽ തട്ടി അവള് പുറത്തേയ്ക്കോടി.
സീത മുറിയ്ക്ക് പുറത്തേയ്ക്ക് പോയതും ദേവി കതക് കുറ്റിയിട്ട് ബാൽക്കണിയിലേയ്ക്ക് ഇറങ്ങി അവിടെ ഇട്ടിരുന്ന കസേരയിലേയ്ക്കിരുന്നു..
“”ഇന്നെന്താ ആകപ്പാടെ ഒരു ചൂട് നിനക്ക്?””
“”ചൂടോ??? ഇല്ലല്ലോ “”
സ്വയമേ കഴുത്തിലും, നെറ്റിയിലും തൊട്ട് നോക്കി അവള് പറഞ്ഞു.
“”മൊത്തത്തിൽ മൂട് ശെരിയല്ലല്ലോ “”
അവളെ വലിച്ച് അടുത്തേയ്ക്കിരുത്തി അവൻ ചോദിച്ചു.
കുറച്ച് നേരം അവൾ മൗനം പാലിച്ചിരുന്നു.
പിന്നെ അവന്റെ നെഞ്ചിലൂടെ അവളുടെ കണ്ണുനീര് ഒലിച്ചിറങ്ങുന്നതറിഞ്ഞപ്പോൾ അവനവളെ പതിയെ വിളിച്ചു.
“”ദേവീ,,,””
അവൻ വിളിച്ചതും അവള് അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിനെ പൊള്ളിയ്ക്കുന്നത് പോലെ തോന്നിയവന്.
“”അത്,,, എനിയ്ക്ക് “”
“”കഴിഞ്ഞതൊന്നും നീ ഓർക്കണ്ട.””
അവളുടെ മുടിയിലൂടെ തലോടിക്കൊണ്ട് അവൻ പറഞ്ഞു.
“”ഞാൻ അവസാനം ഈ നാട്ടിൽ കൂടിയ താലത്തിന്റെ അന്ന് വൈകിട്ടാണ് എന്റെ ജീവിതം മാറിമറിഞ്ഞത്. ഞാനാർക്കും വേണ്ടാത്തവളായത്. എന്നെ ജീവനെപ്പോലെ കാണുന്ന എന്റെ അച്ഛന് പോലും,,,””
വാക്കുകൾ മുഴുവപ്പിയ്ക്കാനാവാതെ അവൾ അവന്റെ നെഞ്ചിൽ ഇറുക്കിപ്പിടിച്ച് കരഞ്ഞു.
“”അതെല്ലാം കഴിഞ്ഞ് അച്ഛനുംഎല്ലാവരും എല്ലാ സത്യങ്ങളും മനസ്സിലാക്കിയില്ലേ. ഇനി എന്തിനാ നീ വിഷമിയ്ക്കുന്നെ “”
“”എല്ലാത്തിനും സാക്ഷിയായി ഈ ‘നിലാവ്’
മാത്രം. അന്ന് ആരുമില്ലാത്തവളെ പോലെ ഈ പടിയിറങ്ങുമ്പോഴും ഈ നിലാവ് സാക്ഷിയായിരുന്നു.””
“”ഇന്ന് എല്ലാവരുടെയും സ്നേഹത്താൽ നീ സന്തോഷിയ്ക്കുന്നതിനും ഈ ‘നിലാവ്’ തന്നെ സാക്ഷി “”
അതും പറഞ്ഞവൻ ഒന്ന് കൂടി അവളെ ഇറുക്കി പിടിച്ചു.
“”അച്ചുവേട്ടാ,,,
നമുക്കെപ്പോഴെങ്കിലും പിരിയേണ്ടി വരുവോ?””
“”എല്ലാത്തിനും സാക്ഷിയായ ഈ ‘നിലാവ്’ ഇനി ഒരിയ്ക്കലും നമ്മുടെ വേർപിരിയലിന് മാത്രം സാക്ഷിയാവില്ല. “”
അത് കേട്ടതും അവള് നിലാവിനെ നോക്കി ഒന്ന് കൂടി അവനിലേയ്ക്ക് ചേർന്നിരുന്നു.
അവസാനിച്ചു…
എന്റെ കഥ എത്രമാത്രം എല്ലാവർക്കും ഇഷ്ടമായി എന്നെനിയ്ക്കറിയില്ല. ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.
ഇത്ര നാളും എന്റെ കഥയെ സ്നേഹിച്ചവരോട് , തെറ്റുകൾ പറഞ്ഞ് തന്നവരോട് എല്ലാവരോടും ഒരുപാട് നന്ദി.
ഒരു വായനക്കാരി മാത്രമായിരുന്ന എനിയ്ക്ക് എപ്പോഴോ ഒന്ന് എഴുതിയാൽ കൊള്ളാം എന്ന് തോന്നി. ഒരുപാട് ചോദ്യങ്ങൾ അന്ന് എന്റെ മുന്നിൽ ആ സമയങ്ങളിൽ ഉണ്ടായിരുന്നു. അതൊക്കെ മാറ്റി എനിയ്ക്ക് ധൈര്യം തന്ന രണ്ട് പേരുണ്ട്. ഒന്ന് എന്റെ ചേച്ചി 😍അഖില😍….മറ്റൊരാള് എന്റെ അനിയത്തി😍 ലാവണ്യ ആർ. 😍ഇവരെ രണ്ടാളെയും എനിയ്ക്ക് നൽകിയതും മിഴിപ്പെണ്ണാണ്… അതിന് മിഴിപ്പെണ്ണ് പേജിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
എന്റെ കഥയെ സ്വീകരിച്ച എല്ലാവരോടും ഒരുപാട് സ്നേഹമുണ്ട്.
ഒരിയ്ക്കലും മറക്കാത്ത ചില മുഖങ്ങളുണ്ട് ഇവിടെ. അവരോടുള്ള സ്നേഹം വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരുന്നതല്ല.
ഒരു തുടക്കക്കാരിയായ എനിയ്ക് അവര് തന്ന സപ്പോർട്ട് അത്രയും വലുതാണ് .
ഇതുവരെ അഭിപ്രായങ്ങൾ പറയാത്തവർ ഇനിയെങ്കിലും പറയാതെ പോവരുത്.🙏
💞ഒത്തിരി സ്നേഹത്തോടെ💞
❤️അരുന്ധതി അരുന്ധതി ❤️

by