രചന – അരുന്ധതി
””എന്ത് രസാല്ലേ അവര്.
പുറത്ത് കമ്മീഷ്ണർ ആൽവിൻ ഐസക്. അകത്ത് ആനിചേച്ചിയുടെ അടുത്ത് പൂച്ചക്കുഞ്ഞ്. “”
“”അത് അച്ചായൻ മനഃപൂർവം അങ്ങനെ ആകുന്നതാടി. കാരണം നിനക്കറിയാല്ലോ “‘
“”എനിക്കറിയാം,,, “”
“”ആ പിന്നെ,,,
വന്ന് കിടന്നെ,, രാവിലെ അങ്ങ് ചെല്ലണം അല്ലെങ്കിൽ എന്റെ അച്ചായൻ “”
അതും പറഞ്ഞ് അവര് കയറി കിടന്നു. പിറ്റേന്ന് രാവിലെ തന്നെ രണ്ടാളും ഒരുങ്ങി താഴെ വന്നു. എല്ലാവരോടും പോകുന്ന വിവരം പറഞ്ഞിരുന്നത് കൊണ്ട് എവിടെ പോകുന്നു എന്നാരും ചോദിച്ചില്ല.
“””അല്ല ഏട്ടാ,,, നിങ്ങള് എപ്പോൾ വരും?? “””
ഭാമ അവരുടെ അടുത്തേയ്ക്കിരുന്നു കൊണ്ട് ചോദിച്ചു.
“”വൈകുന്നേരം ഇങ്ങെത്തും. പിന്നെ ആനിചേച്ചി നിർബന്ധം പിടിച്ചാൽ രാത്രിയിലത്തെ കൂടി കഴിച്ചിട്ടേ വരൂ. “”
ദോശ എടുത്ത് വായിലേക്ക് വെച്ചു കൊണ്ട് അർജുൻ പറഞ്ഞു.
“‘ അല്ല ഏട്ടാ ഈ ഐസക് സാറൊക്കെ വലിയ കുടുംബക്കാരല്ലേ പിന്നെ എങ്ങനെയാ അനിചേച്ചിയെ പോലെ ആരും ഇല്ലാത്ത ഒരാളെ കെട്ടിയത്.
ഇനി?? “”
“”നീ ഒത്തിരി അങ്ങോട്ട് ആലോചിച്ച് ബുദ്ധിമുട്ടണ്ട. എന്റെ പുന്നാര അനിയത്തി വിചാരിക്കുന്നത് പോലെ പ്രേമിച്ച് പുറകെ നടന്നതൊന്നുമല്ല.””
ഭാമ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുന്നേ അവൻ പറഞ്ഞു.
“”അപ്പോൾ പിന്നെ എങ്ങനെയാ ഏട്ടാ. ഒന്ന് പറ. ഞാൻ കുറച്ച് ദിവസമായി ഭയങ്കര സംശയത്തിലാ. “”
“”ഡീ,, അച്ചായൻ,,
കുരിശുവീട്ടിൽ ആൽവിൻ ഐസക്,,,
കുരിശുവീട്ടിൽ ഐസക് സാമൂവലിന്റെയും, ഭാര്യ അന്നമ്മ ഐസക്കിന്റെയും ഏക മകൻ. അച്ചായൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ അവര് രണ്ടാളും മരിച്ചു. കാർ അപകടം ആയിരുന്നു. പിന്നെ കുടുംബക്കാരെല്ലാം ചേർന്നാണ് വളർത്തിയത്. അതുകൊണ്ട് തന്നെ ഓരോ സ്ഥലങ്ങളിൽ ആയിരുന്നു പഠനം എല്ലാം. ഏകദേശം എന്റെയും അച്ചായന്റെയും ജീവിതം ഒരുപോലെയാ. അങ്ങനെ
അവസാനം അച്ചായന്
ഐ. പി. എസ് കിട്ടി. ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത നല്ല ഉശിരുള്ള ഒരു അസ്സല് പോലീസുകാരൻ. കാണാനും മിടുക്കൻ, ആവശ്യത്തിൽ കൂടുതൽ സ്വത്തുക്കളും. അച്ചായന്റെ അമ്മേടെ ആങ്ങളയ്ക്ക് അച്ചായനെ കൊണ്ട് പുള്ളിക്കാരന്റെ മകൾ ആലീസിനെ കെട്ടിക്കണം എന്ന് ഒരേ വാശി. അതാകുമ്പോൾ സ്വത്തുക്കളൊന്നും പുറത്ത് പോകാതെ അകത്ത് തന്നെ നിൽക്കുവല്ലോ. അതിന് വേണ്ടി തന്നെയാണ് അയാള് അത്രയും നാളും ഒപ്പം ഉണ്ടായിരുന്നതും. പക്ഷേ അച്ചായന് ഒരു കുടുംബ ജീവിതത്തെക്കുറിച്ചുള്ള ചിന്തയൊന്നും മനസ്സിലെ ഉണ്ടായിരുന്നില്ല. നല്ലൊരു പോലീസുകാരനായി, മറ്റുള്ളവർക്ക് മാതൃകയായി ജീവിയ്ക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ. “”
“””അപ്പോൾ ഈ ആനിചേച്ചി എവിടുന്ന് വന്നു “”
ഭാമ വീണ്ടും ഇടയിൽ കയറി ചോദിച്ചു.
അടുത്തതായി അവള് വായ തുറക്കും മുൻപ് ദേവി അവളുടെ കാലിനിട്ട് ഒരു പിച്ച് വെച്ച് കൊടുത്തു.
“”മിണ്ടാതിരിക്കാടി അവിടെ “”
“”അവരുടെ പള്ളിവക ട്രെസ്റ്റിന് കീഴിൽ ഒരു മഠം ഉണ്ട്. അവിടെ പെൺകുട്ടികൾക്കായി ഒരു തയ്യൽ സംരംഭം രൂപീകരിച്ചിട്ടുണ്ട്. അവിടുത്തെ അനാഥാലയത്തിൽ വളർന്ന പ്രായപൂർത്തിയായ പെൺകുട്ടികളും, അവരുടെ ഇടവകയിലുള്ള പെൺകുട്ടികളും ഒക്കെ ജോലി ചെയ്തിരുന്ന ഒരു ചെറിയ കൂട്ടായ്മ. അതിന്റെ പങ്ക് പകുതിയും പള്ളിവക അനാഥാലയത്തിലേക്കാണ് പോകുന്നത്. അങ്ങനെ ഒരു ദിവസം അവരുടെ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുണ്ട് ട്രീസ . ആ കുട്ടിയുടെ അമ്മയുടെ സ്വഭാവം അത്ര നല്ലതല്ല. അവരുടെ ദുർനടപ്പിന് മകളൊരു തടസ്സമായപ്പോൾ എങ്ങനെയും ഏതെങ്കിലും ഒരുത്തന്റെ തലയിൽ അതിനെ കെട്ടിവെച്ചാൽ മതിയെന്നായി അവർക്ക്. അതുകൊണ്ട് അന്നാട്ടിലെ അവരുടെ സ്ഥിരം സന്ദർശകനായ ഒരാളുണ്ട്. അവറാച്ചൻ. അയാൾക്ക് അവളെ കെട്ടിച്ചു കൊടുക്കാൻ തീരുമാനിച്ചു.””
“”എന്റെ ദൈവമേ,,,
മകളുടെ മാനം നഷ്ടപ്പെടാതിരിക്കാൻ, അവരെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും കളയുന്ന അമ്മമാരുള്ള ഈ ലോകത്ത് ഇങ്ങനെയും ജന്മങ്ങൾ “”
ഭാമ അവളുടെ ഉള്ളിലെ ദേഷ്യം പുറത്തേക്ക് പ്രകടിപ്പിച്ചു.
“”ആ കുട്ടി അയാളെയും, അമ്മയെയും പേടിച്ചാണ് മഠത്തിൽ വന്നത്. ആനിചേച്ചിയുടെ കൂടെ തന്നെ ആയിരുന്നു. അവിടെ അയാള് വരില്ലെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ ഒരു ദിവസം അയാള് അവരുടെ ജോലി സ്ഥലത്ത് വന്ന് പ്രശ്നമുണ്ടാക്കി. ”
🌹🌹🌹🌹🌹
“”ഡീ ട്രീസേ,,, ഇറങ്ങി വാടി,,
നിന്നെക്കൊണ്ട് പോകാനാ ഞാൻ വന്നത്. “”
പുറത്ത് വന്ന് അയാള് ബഹളം വെച്ചു.
“”ആനി,, എനിക്ക് പേടിയാവുന്നു. അയാളെന്നെ കൊണ്ട് പോകും എനിക്കുറപ്പാ “”എന്നും പറഞ്ഞ് തയ്യൽ മെഷീന് മുകളിലേക്ക് മുഖം വെച്ച് അവള് കരഞ്ഞു.
“”ട്രീസേ,,,
നീ പേടിക്കണ്ട. ഇവിടെ നിന്ന് നിന്നെ ആരും കൊണ്ട് പോകില്ല. ഞാനല്ലേ പറയുന്നേ.. ഞാൻ ഫാദറിനോട് വിവരം പറയാൻ ആളെ വിട്ടിട്ടുണ്ട്. ഫാദർ വരട്ടെ. “”
അവളുടെ കൈയ്യിൽ പിടിച്ച് ആനി പറഞ്ഞു.
“”ട്രീസേ,,, നീ ഇറങ്ങി വരുന്നുണ്ടോ?? “”
അയാള് വീണ്ടും ഉള്ളിലേയ്ക്ക് നോക്കി അലറി.
“”അവറാച്ചാ,,, താൻ എന്താ ഇവിടെ?? “”
തിരുവസ്ത്രമണിഞ്ഞ്, കഴുത്തിൽ നീളത്തിലുള്ള കൊന്തയും, കൈയ്യിൽ ഒരു വോക്കിങ് സ്റ്റിക്കും, പിടിച്ച തേജസ്വിയായ ഫാദർ ജേക്കബ് കുര്യൻ.
അദ്ദേഹം പതിയെ നടന്ന് അയാളുടെ അടുത്തേയ്ക്ക് വന്നു.
“”അച്ചോ,,,
എന്റെ പെണ്ണിനെ പുറത്തേക്കിറക്കി വിടണം. അവളെ കൊണ്ട് പോകാനാ ഞാൻ വന്നത്.””
“”നിന്റെ പെണ്ണോ?? അങ്ങനെ ആരാ ഇവിടെ? “”
ഫാദർ അയാൾക്ക് നേരെ നിന്ന് ചോദിച്ചു.
“”ഇവിടെ ജോലി ചെയ്യുന്ന ട്രീസ. അവളാണെന്റെ പെണ്ണ്. “”
“”””ട്രീസേ,,,”””
ഫാദർ അകത്തേയ്ക്ക് നോക്കി വിളിച്ചു.
“”ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ “”
“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ”
ഫാദർ അവൾക്ക് തിരികെ സ്തുതി കൊടുത്തു.
“”ഡീ ട്രീസേ വാ,,,
നിന്നെ കൊണ്ട് പോകാനാ ഞാൻ വന്നത് “”
“”അവറാച്ചാ,, ഇവിടെ ആരും ആരെയും പിടിച്ചു നിർത്തിയിട്ടില്ല. ട്രീസയ്ക്ക് വരാൻ സമ്മതമാണെങ്കിൽ നിനക്ക് കൊണ്ട് പോകാം. അല്ലെങ്കിൽ,,, “”
അതും പറഞ്ഞ് ഫാദർ അവൾക്ക് നേരെ തിരിഞ്ഞു.
“”ട്രീസേ,, അവറാച്ചന്റെ കൂടെ മോൾക്ക് പോകണോ “””ഫാദർ ചോദിച്ചത് കേട്ടിട്ടും അവള് ഭയത്താൽ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു.
“”നീ പറയ് ട്രീസേ….
കൂടെ പോകാൻ സമ്മതമല്ലന്ന് പറ. “”
ആനി അവളുടെ അടുത്ത് നിന്ന് പറഞ്ഞു.
“”എനിക്ക് ഇവിടെ നിന്ന് കർത്താവിന്റെ മണവാട്ടി ആയാൽ മതി. “”
“” ഡീ,,,
അത് നീയല്ല തീരുമാനിക്കുന്നത്. ഞാനാ. അവളെ ഇങ്ങോട്ട് ഇറക്കി വിട് ഫാദർ “”
ദേഷ്യം സഹിക്ക വയ്യാതെ അയാള് ഉച്ചത്തിൽ പറഞ്ഞു.
“”അവറാച്ചാ ഞാൻ ആദ്യമേ പറഞ്ഞതാ ട്രീസയ്ക്ക് ഇഷ്ടമാണെങ്കിൽ കൊണ്ട് പോകാം എന്ന്. ഇതിപ്പോൾ അവളുടെ തീരുമാനം ഇങ്ങനെ ആയ സ്ഥിതിയ്ക്ക് തന്റെ ഒപ്പം അയയ്ക്കാൻ സാധിയ്ക്കില്ല. “”
“”ഓഹോ അപ്പോൾ ഫാദറും കൂടി അറിഞ്ഞോണ്ടുള്ള കളിയാണ്. കാണിച്ച് തരാം. ഈ അവറാച്ചൻ ആരാണെന്ന് എല്ലാത്തിനേയും കാണിച്ച് തരാം. നാളെ രാവിലെ പത്തുമണി എന്നൊരു സമയം ഉണ്ടെങ്കിൽ ഇവളെ ഞാൻ ഇവിടെ നിന്ന് കൊണ്ട് പോയിരിയ്യ്ക്കും. ഇവള് കർത്താവിന്റെയല്ല എന്റെ മണവാട്ടിയാകും””
പകയോടെ അവളെ നോക്കി അയാൾ അവിടെ നിന്നും പോയി.
“”മോളെ ട്രീസേ,,
കർത്താവിന്റെ മണവാട്ടിയാവുക എന്നത് ഒരാളോടുള്ള വാശിക്കെടുക്കേണ്ട തീരുമാനമല്ല. “”
“”ഫാദർ,,,
ഞാൻ ഇപ്പോൾ എടുത്ത തീരുമാനമല്ല ഇത്. ഓർമ്മ വെച്ച നാള് മുതൽ ഓരോന്നും കണ്ട് മനസ്സ് മടുത്തപ്പോൾ കർത്താവ് മാത്രമായിരുന്നു മനസ്സിനെ പിടിവിട്ട് പോകാതെ പിടിച്ചു നിർത്തിയത്. സ്വയമേ തീരുമാനമെടുക്കാൻ പ്രാപ്തയായപ്പോൾ ഞാൻ മനസ്സിൽ കരുതിയിരുന്നതാ ഇത്. ഫാദർ അതിന് എന്നെ അനുവദിക്കണം “”
കൈ തൊഴുത് അവളത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
“”നീ അകത്തേയ്ക്ക് ചെല്ല്. “”
അവള് അകത്തേയ്ക്ക് പോയതും ഫാദർ ആനിയെയും കോണ്ട് പള്ളിമേടയിലേയ്ക്ക് നടന്നു.
“”ആനി,,,
അവറാച്ചൻ ഒന്നും കാണാതെ വെറുതെ അങ്ങനെ പറയില്ല. ഒരുപക്ഷെ കാര്യങ്ങൾ വേറെ വഴിയ്ക്ക് തിരിയും. അവളെ നമ്മളിവിടെ പിടിച്ചു നിർത്തിയതാണെന്ന് പറഞ്ഞാൽ നമ്മളെന്ത് ചെയ്യും? “”
“”അവള് പ്രായപൂർത്തിയായ പെണ്ണല്ലേ. അവൾക്ക് അവളുടേതായ സ്വാതന്ത്ര്യം ഉണ്ട്”
“”എതിർ വശത്ത് അവളുടെ സ്വന്തം അമ്മയാണ്. കാര്യങ്ങൾ നമ്മള് വിചാരിക്കുന്നിടത്ത് നിൽക്കണമെങ്കിൽ നാളെ അവറാച്ചൻ ഇവിടെ എത്തുന്ന സമയത്ത് ഇവിടെ പോലീസുണ്ടാകണം. “”
“””അച്ചനെന്താ ഈ പറയുന്നേ. ഈ കാര്യം പറഞ്ഞറിയിച്ചാൽ പോലീസൊക്കെ വരുമോ? അവറാച്ചന് എതിരായി പോലീസ് നിൽക്കും എന്ന് തോന്നുന്നുണ്ടോ “”
“”ഇപ്പോഴത്തെ കമ്മീഷ്ണർ ആൽവിൻ ആണ്. ആൽവിൻ ഐസക്. ഞാൻ ഒരു കാര്യം പറഞ്ഞാൽ അവന് തള്ളിക്കളയാനാവില്ല. “”
“”ഏത് കുരിശുവീട്ടിലെയോ? “”
“”അത് തന്നെ. കഴിഞ്ഞ ദിവസമാണ് അവൻ ഇവിടെ ചാർജെടുത്ത് “”
“”ഓരോ സ്ഥലങ്ങളിൽ ആയിരുന്നല്ലോ ഇത്ര നാളും. ഒടുക്കം ഇവിടെ തന്നെ
നിലയുറപ്പിച്ചു അല്ലേ? എന്തായാലും നാളെ പത്തുമണിയ്ക്ക് അവരിവിടെ ഉണ്ടാകണം. അല്ലെങ്കിൽ പിന്നെ,, “”
വ്യാകുലതയോടെ ആനി പറഞ്ഞ് നിർത്തി.
“”നീ പേടിക്കണ്ട മോളെ ഒന്നും വരില്ല.
……….
പിറ്റേന്ന്,,,
“””ട്രീസേ,,,””
അവൾടെ അമ്മ പുറത്ത് വന്ന് നിന്നു വിളിച്ചു
ആരെയും പുറത്തേയ്ക്ക് കാണാതായപ്പോൾ അവര് പുറത്ത് നിന്ന് ബഹളം വെക്കാൻ തുടങ്ങി. അങ്ങനെ വേറെ വഴിയില്ലാതെ ട്രീസയ്ക്ക് പുറത്തേയ്ക്ക് വരേണ്ടി വന്നു. അവൾക്കൊപ്പം അനിയും..
“”അതേ ഇവിടെ കിടന്നിങ്ങനെ ബഹളം വെയ്ക്കാൻ പറ്റില്ല. ഇത് പള്ളിവക മഠമാണ്.””
ആനി അവർക്ക് മുന്നിലേക്ക് ചെന്ന് പറഞ്ഞു.
“”ബഹളം വെക്കുന്നില്ല. ഇവളെ ഞങ്ങൾടെ കൂടെ വിട്ടാൽ മതി. “”
അവറാച്ചൻ ആനിക്ക് മുന്നിലേയ്ക്ക് ചെന്ന് പറഞ്ഞു.
“”ദേ പ്രായത്തിന് മൂത്തതാണെന്നൊന്നും ഞാൻ നോക്കുകേല. മര്യാദയ്ക്ക് നിങ്ങള് പുറത്തേയ്ക്ക് പോകണം””
“”ഡീ പെൺ കൊച്ചേ,,,
നീ അളിത്തിരി കേമിയാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഫാദറിന്റെ മാനസപുത്രിയല്ലേ. വെറുതെ എന്റെ കൈയ്ക്ക് മെനക്കേടുണ്ടാക്കാതെ അങ്ങോട്ട് മാറി നിൽക്ക്. “”
അതും പറഞ്ഞ് അവറാച്ചൻ ട്രീസയുടെ കൈയ്യിൽ കയറി പിടിച്ചു. പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ ആനി അയാളുടെ കരണം നോക്കിയൊന്ന് പൊട്ടിച്ചു.
പെട്ടെന്ന് പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് അയാൾക്ക് പ്രതികരിയ്ക്കാൻ പോലും പറ്റിയില്ല. അടി കൊണ്ടതും ദേഷ്യത്തിൽ അയാള് ട്രീസയുടെ കൈ വിട്ട് ആനിയ്ക്ക് നേരെ കൈ ഉയർത്തി. അവള് പേടിച്ച് കണ്ണടച്ചു. കുറച്ച് നേരം കഴിഞ്ഞും ശബ്ദമൊന്നും കേൾക്കാതെ ആയപ്പോൾ അവള് കണ്ണ് തുറന്നു .
നോക്കുമ്പോൾ അവൾക്ക് നേരെ ഉയർന്ന അവറാച്ചന്റെ കൈ തടഞ്ഞു പിടിച്ചിരിക്കുകയാണ് ആൽവിൻ.
ഐസക്കിനെ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ട് അവറാച്ചനും, ട്രീസയുടെ അമ്മയും പതറി.
“”എന്താ ഇവിടെ പ്രശ്നം?? “”
അവറാച്ചന്റെ കൈ താഴേയ്ക്കിട്ട് ട്രീസയുടെ അമ്മയുടെ മുഖത്തേക്ക് നോക്കി ഐസക് ചോദിച്ചു.
“”സാറേ,,
എന്റെ മോള് ട്രീസ ഇവിടെയുണ്ട്. അവളെ കൊണ്ടുപോകാനാ ഞാൻ വന്നത്. അവളുടെ മിന്ന് കെട്ട് തീരുമാനിച്ചിരിക്കുകയാ “”
“”അതിനാണോ ഇവിടെ ഇത്രയും ബഹളം? ഇത് പള്ളി വക മഠമാണ് എന്നറിയില്ലേ “”
“”അവള് ഞങ്ങൾടെ ഒപ്പം വരാൻ കൂട്ടാക്കുന്നില്ല. അതുകൊണ്ടാ. “”
ബാക്കി പറയാതെ അവര് നിർത്തി.
“”ട്രീസ പ്രായപൂർത്തിയായ പെൺകുട്ടിയാണ്. അതുകൊണ്ട് അവളുടെ സമ്മതമില്ലാതെ കൊണ്ട് പോകാൻ പറ്റില്ല.
അല്ല,,, ഇത് അവറാച്ചനല്ലേ? ഇയാളെന്താ ഇവിടെ “”
“”സാറേ,, ഞാനാണ് ട്രീസയുടെ കഴുത്തിൽ മിന്ന് കെട്ടുന്നത്. അവളെ എന്റെ കൂടെ വിടണം “”
പറഞ്ഞ് തീർന്നതും ഐസക്കിന്റെ കൈയ്യിൽ നിന്ന് കവിൾ പൊട്ടുന്ന ഒരടിയാണ് അവറാച്ചന് കിട്ടിയത്.
“”അതേ,,,
ഒരു സ്ത്രീ ആയത് കൊണ്ടാ നിങ്ങളെ ഞാൻ ഒന്നും ചെയ്യാത്തത്. നിങ്ങളെന്താ വിചാരിച്ചേ,, നിങ്ങള് പറയുന്നതെല്ലാം തൊണ്ട തൊടാതെ ഞാനങ് വിഴുങ്ങും എന്നോ?? രണ്ടിനെയും കുറിച്ച് എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ വരുന്നത്.
നിങ്ങളെന്തൊരു അമ്മയാ. സ്വന്തം മകളെ ഇവനെപ്പോലെ ഒരുത്തന് പിടിച്ചു കൊടുക്കാൻ നിൽക്കുന്നു .
സ്വന്തം ജീവിതമോ നശിപ്പിച്ചു ഇനി മകളുടെ ജീവിതം കൂടി നശിപ്പിക്കണം അല്ലേ?. നിങ്ങളെ പോലെ ഉള്ള അമ്മമാരാണ് നല്ലവരെ കൂടി പഴി കേൾപ്പിക്കുന്നത്. “”
“” അയ്യോ സാറേ,, സാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാ . ഞാൻ അവൾടെ അമ്മയല്ലേ,,,, .. “”
“”നിങ്ങള് മിണ്ടരുത്… “”
അവരുടെ നേരെ ചീറിക്കൊണ്ട് ഐസക് പറഞ്ഞു.
“”ഇനി മുതൽ നിങ്ങള് രണ്ടും ആജീവനാന്തകാലം ജയിലിൽ കിടക്കും. അതിനുള്ള വകുപ്പൊക്കെ ഉണ്ട്. “”
അപ്പോഴേക്കും രണ്ട് പോലീസുകാര് വന്ന് അവരെ രണ്ടാളെയും കൊണ്ട് പോയി.
“”ഒത്തിരി നന്ദിയുണ്ട് സാറേ,, ഒരിക്കലും ഈ ഉപകാരം ഞാൻ മറക്കില്ല. “”
ഐസക്കിന് മുന്നിലേക്ക് വന്ന് തൊഴുകൈയ്യോടെ ട്രീസ പറഞ്ഞു.
ഈ സമയം ഐസക് ശ്രദ്ധിച്ചത് അടി കൊള്ളാതെ രക്ഷിച്ചിട്ട് പോലും ഒരു നന്ദി വാക്ക് പറയാതെ നിൽക്കുന്ന ആനിയെയാണ്.
അപ്പോഴേക്കും ഫാദർ അവിടേയ്‌ക്കെത്തി.
“”ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ “”
“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.
നീ എന്താ താമസിച്ചത്? “”
“”അത് വഴിയിൽ ഒരു ചെറിയ ബ്ലോക്ക്. അതാ “”
“”ആ എന്തായാലും കൃത്യ സമയത്തെത്തിയല്ലോ “”
“”ഇനി അവര് രണ്ടും പുറത്തിറങ്ങില്ല. ട്രീസയ്ക്ക് അവരുടെ ശല്യം ഉണ്ടാവുകയും ഇല്ല. ഇതെന്റെ വാക്കാ. “”
“”നല്ല കാര്യം.
ഇനിയെങ്കിലും ആ കുട്ടി സന്തോഷമായി ജീവിയ്ക്കട്ടെ “”
ഫാദറിന്റെ മനസ്സിലെ സന്തോഷം മുഖത്തും പ്രകടമായിരുന്നു.
“”എങ്കിൽ ഞാൻ ഇറങ്ങട്ടെ ഫാദർ.. അൽപം തിരക്കുണ്ട്. “”
“”നിൽക്ക് നിനക്ക് ഒരാളെ പരിചയപ്പെടുത്തി തരാനുണ്ട്. നീ കേട്ട് കാണും. എല്ലാവരും എന്റെ മാനസപുത്രിയാണെന്നാ പറയുന്നേ””
ഒരു ചിരിയോടെ ഫാദർ അത് പറഞ്ഞ് നിർത്തി.
“”എവിടെ? “”
“”ആനി,,,,
ഇവിടെ വന്നേ,,, “”
ഫാദർ വിളിച്ചതും ആനി അടുത്തേയ്ക്ക് വന്നു.
“”എന്താ ഫാദർ വിളിച്ചേ,,, “”
അടുത്ത് നിൽക്കുന്ന ഐസക്കിനെ ശ്രദ്ധിക്കാതെ അവള് ചോദിച്ചു.
“”മോളെ ഇതാണ് ആൽവിൻ ഐസക് ഇവിടുത്തെ പുതിയ കമ്മീഷ്ണർ ആണ്. “”
അവള് അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു.
അപ്പോഴാണ് ആരോ ഫോൺ വിളിക്കുന്നു എന്ന് പറഞ്ഞ് കപ്യാര് ഫാദറിനെ വിളിച്ചത്.
“നിങ്ങള് സംസാരിയ്ക്ക് ഞാൻ ഇപ്പോൾ വരാം. “അതും പറഞ്ഞ് ഫാദർ പോയി.
“”അടിയിൽ നിന്ന് രക്ഷിച്ച സ്ഥിതിയ്ക്ക് ഒരു നന്ദി ഞാൻ പ്രതീക്ഷിച്ചു. “”ഐസക് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“”കൃത്യ സമയത്ത് എത്താതിരുന്നത് കൊണ്ടാണ് അങ്ങനെ ഒരു രംഗം പോലും അവിടെ ഉണ്ടായത്. അതുകൊണ്ട് ഒരു സോറി ഞാനും പ്രതീക്ഷിച്ചു.
അവര് രണ്ടാളും ട്വന്റി ട്വന്റിയിലെ സുരേഷ്‌ഗോപി, കനിഹ സ്റ്റൈലിൽ പറഞ്ഞൂ.
പറഞ്ഞ് കഴിഞ്ഞതും
ആനി അകത്തേയ്ക്ക് പോയി.
പള്ളിയിൽ ചെന്ന് ഫാദറിനെ കണ്ട് ഐസക്കും പോയി.
പിന്നീടുള്ള ദിവസങ്ങളിൽ ഐസക്കിന് ഊണിലും ഉറക്കത്തിലും ആനിയെ കുറിച്ചായിരുന്നു ചിന്ത. തന്നെ പോലും ഉത്തരം മുട്ടിച്ച അവളുടെ വാക്സാമർഥ്യം അവനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു.
തുടരും,,

by