The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അരുന്ധതി
” മോനേ സൂക്ഷിക്കണേ ”
രേവതി വീണ്ടും സമാധാനില്ലാതെ അവനോട് പറഞ്ഞു.
” എന്റെ അപ്പച്ചീ പേടിക്കണ്ട. എനിക്കൊന്നും വരില്ല. നിങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെയുള്ളപ്പോൾ എനിക്കെന്ത് പറ്റാനാ. അതുകൊണ്ട് വിഷമിക്കണ്ടാട്ടൊ. ഞാനിറങ്ങുവാ അല്ലെങ്കിൽ വൈകും. ”
അതും പറഞ്ഞവൻ പോയി. രേവതി അവൻ പോകുന്നത് നോക്കി നിന്നു.
” ഈശ്വരാ എന്റെ കുഞ്ഞിനൊന്നും വരുത്തരുതേ “എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു.
💟💟💟💟💟
” സർ, ഒരാള് കാണാൻ വന്നിട്ടുണ്ട് ”
” കംപ്ലയിന്റ് വല്ലതും ആണോ അശോക് ? ”
എഴുതിക്കൊണ്ടിരുന്ന ഫയലിൽ നിന്നും മുഖമുയർത്തിക്കൊണ്ട് അവൻ ചോദിച്ചു.
” കംപ്ലയിന്റ് ഒന്നും അല്ലാ . സാറിനെ മുൻപ് പരിചയമുണ്ടെന്നാ പറഞ്ഞെ . ”
” എന്നെ പരിചയമോ?
ആ വരാൻ പറഞ്ഞോ,, ”
” അകത്തേക്ക് ചെന്നോളാൻ സാറ് പറഞ്ഞു.”
അയാളോട് അതും പറഞ്ഞ് അശോക് പുറത്തേക്ക് പോയി.
അകത്തേക്ക് ചെന്ന അയാളോട് അർജുൻ ഇരിക്കാൻ പറഞ്ഞു. അതിന് ശേഷമാണ് വന്നയാളുടെ മുഖത്തേക്ക് നോക്കുന്നത്.
” താനോ? തനിക്കെന്താ ഇവിടെ കാര്യം? ”
” അത് പിന്നെ സാറിനെ കണ്ട് ഒരു കാര്യം പറയാൻ വേണ്ടി വന്നതാ .
അടുത്തയാഴ്ച അവനെ കോടതിയിൽ ഹാജരാക്കും . സാറ് വിചാരിച്ചാൽ കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിൽ മാറ്റം വരുത്താം എന്ന് വക്കീല് പറഞ്ഞു .”
” മാറ്റമോ?
എന്ത് മാറ്റമാ താനുദ്ദേശിക്കുന്നെ? ”
മുഖം അല്പം ദേഷിച്ച് ചെയറിലേക്ക് ചാരിയിരുന്നു കൊണ്ട് അവൻ അയാളുടെ നേരെ നോക്കി.
” അത് ആ പെണ്ണിനെ കൊന്നത് അവനല്ല, പകരം ആ പെണ്ണിന്റെ കാമുകനാണ് എന്നൊന്ന് റിപ്പോർട്ട് മാറ്റിയാൽ മതി. ഒരു ചെറിയ സഹായം. ”
” ഛീ,, എഴുന്നേൽക്കെടോ. ഒരു പാവം പെൺകുട്ടിയെ പിച്ചിചീന്തിയ തന്റെ മോനേ രക്ഷിക്കാൻ ഞാൻ കൂട്ട് നിൽക്കണമല്ലേ .അതും അവളെ ജീവനെ പോലെ പ്രണയിച്ച ഒരു പാവം ചെറുപ്പക്കാരന്റെ മേലെ വെച്ച് കൊടുത്തിട്ട്.”
ടേബിളിന് മുകളിൽ അടിച്ചു കൊണ്ട് അവനത് പറഞ്ഞതും അയാള് അവനെ നോക്കിയൊന്ന് ചിരിച്ചു.
” ഓ എന്നാ പ്രണയവാന്നെ. അവളെ അവൻ കൊണ്ടുപോയാൽ എന്നാ ചെയ്യുവോ അതൊക്കെയേ എന്റെ മോനും ചെയ്തുള്ളു.”
” ഛീ നിർത്തടോ,,,
തന്റെ മോനേ പോലെ ആ പെണ്ണിന്റെ ശരീരം മാത്രം മോഹിച്ച് അവൾടെ അടുത്ത് ചെന്നതല്ല അവൻ. അവളുടെ മനസ്സ് കണ്ട് സ്നേഹിച്ചവനാ. പെണ്ണെന്നാൽ ഒരു ചിന്തയെ തനിക്കൊക്കെയുള്ളൂ. അങ്ങനെയുള്ള തന്നെപ്പോലെയുള്ളവനോടൊന്നും വേദാന്തം പറഞ്ഞിട്ട് കാര്യവില്ല ”
” അപ്പോൾ സാറ് എന്നതാ പറഞ്ഞു വരുന്നേ എന്റെ മോന് അനുകൂലമായി സാറ് റിപ്പോർട്ട് കൊടുക്കത്തില്ലാന്ന് അല്ലേ? ”
” എനിക്കൊരു തീരുമാനമേയുള്ളു.
സോ, ഗെറ്റ് ഔട്ട് ”
അത് പറഞ്ഞിട്ടും അയാള് അവനെ നോക്കി ഒന്ന് ചിരിച്ചു.
“ക്ലിങ് , ക്ലിങ്,,, ”
അവൻ വിളിച്ചതും രണ്ട് പോലീസുകാര് അകത്തേക്ക് വന്നു.
” ടാ കൊച്ചനേ,,, ഇതൊന്നും കണ്ട് പേടിക്കുന്നവനല്ല ഈ കർത്താ. പിന്നെ ഞാനിത്രയും നേരം മര്യാദയുടെ ഭാഷയിൽ സാറേ എന്നും വിളിച്ച് നിന്നോട് ഇടപെട്ടത് നീ ഞാൻ പറഞ്ഞത് അംഗീകരിക്കും എന്ന് വിചാരിച്ചിട്ടൊന്നുവല്ല. നിന്റെ വീട്ടിലുള്ളവരെ കാണുന്നതിന് മുൻപ് നിന്നെ ഒന്ന് കണ്ട് സംസാരിക്കാം എന്ന് വെച്ചു. അത്രേയുള്ളു. ഇനി നിന്റെ ഭാഗ്യത്തിന് ഏങ്ങാനും മനസ്സ് മാറിയാലോ ”
അതും പറഞ്ഞയാള് ഇരുന്നിടത്ത് നിന്നെഴുന്നേറ്റു.
” ടോ തന്റെ ഭീഷണി കണ്ടൊന്നും പേടിക്കുന്നവനല്ല ഈ അർജുൻ.
പിന്നെ തന്റെ മകൻ നശിപ്പിച്ച ആ പാവം പെണ്ണിന് നീതി കിട്ടിയിരിക്കും.ഇത് അർജുൻ മഹേശ്വറിന്റെ വാക്കാ. ”
അയാൾക്ക് നേരെ വിരൽ ഞൊടിച്ചു കൊണ്ട് അവൻ പറഞ്ഞതും ദേഷ്യം കൊണ്ടയാളുടെ കണ്ണ് ചുവന്നു
” ഈ അഹങ്കാരത്തിന് നിന്നെ ഞാൻ അനുഭവിപ്പിക്കും. കർത്തയാ പറയുന്നേ. ”
പകയോടെ അയാള് അവിടെനിന്നും ഇറങ്ങിപ്പോയി. ദേഷ്യം കൊണ്ട് അർജുൻ ചെയറിലേക്കിരുന്ന് ടേബിളിൽ ആഞ്ഞിടിച്ചു.
കുറച്ച് സമയം കഴിഞ്ഞതും,
“സാർ,, ”
” എന്താ അശോക് ”
” സാറിനെ കമ്മീഷ്ണർ സാറ് വിളിക്കുന്നു. ”
അതും പറഞ്ഞ് അശോക് പുറത്തേക്ക് പോയി.
“മേ ഐ കം ഇൻ സാർ,,, ”
” യെസ്,,, ”
അവനകത്തേക്ക് ചെന്ന് സല്യൂട്ടടിച്ചു.
<ആൽവിൻ ഐസക്ക് ഐ.പി. എസ് >
” ഗുഡ് മോർണിംഗ് സാർ,, ”
” ആ ഗുഡ്മോർണിംഗ്,
നീ ഇരിക്ക് ,,, ”
മുന്നിലിരിക്കുന്ന ചെയറിലേക്ക് ഇരുന്ന് കൊണ്ട് അവൻ അദ്ദേഹത്തെ നോക്കി.
” എന്നതാടാ ഉവ്വേ ? ”
അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു.
” എന്താ അച്ചായാ? ”
ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ അവൻ അദ്ദേഹത്തെ നോക്കി.
“ഒന്നുവില്ലാന്ന് നീ കള്ളത്തരം പറയണ്ട. ഞാനെല്ലാം അറിഞ്ഞു. ”
” ഓ, അശോക് വന്ന് പറഞ്ഞു അല്ലേ . അവൻ വന്ന് പറയും എന്ന് ഞാൻ ഊഹിച്ചിരുന്നു. പക്ഷെ ഇത്രയും വേഗത്തിൽ പ്രതീക്ഷിച്ചില്ല. ”
” കാര്യത്തിന്റെ ഗൗരവം അവനറിയാം അതുകൊണ്ടാ തിടുക്കപ്പെട്ട് അവനെന്നെ അറിയിച്ചത്. ”
” അതുപിന്നെ ആ കർത്താ,,, ”
അത്രയും പറഞ്ഞതും ബാക്കി പറയാനാവാതെ അവനൊന്ന് പരുങ്ങി .
” ഞാനറിഞ്ഞു. അത് പറയാനാ നിന്നെ വിളിച്ചത്. അയാൾക്ക് അയാളുടെ മകൻ എന്ന് വെച്ചാൽ ജീവനാ. അതുകൊണ്ട് ഒന്ന് സൂക്ഷിക്കണം. ഇന്ന് തന്നെ രണ്ട് പൊലീസുകാരെ പ്രൊട്ടക്ഷന് നിർത്താം. ”
പറഞ്ഞ് തീർന്നതും അർജുൻ അദ്ദേഹത്തെ നോക്കിയൊന്ന് ചിരിച്ചു.
” എന്റെ അച്ചായാ,, അയാളെപോലെയൊരു ഓലപ്പാമ്പിനെ പേടിച്ച് ഞാൻ പോലീസിനെ കാവൽ നിർത്തിയാൽ പിന്നെ ഞാൻ ആണാന്നും പറഞ്ഞ് നടന്നിട്ടെന്താ കാര്യം ”
” ടാ അതല്ലടാ,
അയാളെ അങ്ങനെ നിസ്സാരമായി തള്ളിക്കളയാൻ പറ്റില്ല. അതുകൊണ്ട് വെറുതെ അവര് രണ്ട് ദിവസം നിൽക്കട്ടെ. ”
” എന്തിനാ അച്ചായാ വെറുതെ ”
” നിനക്കെന്താ പ്രശ്നം? ”
” അതച്ചായാ,, ”
” അച്ചായനല്ല,,,
കമ്മീഷ്ണർ ആൽവിൻ ഐസക്.
സീ മിസ്റ്റർ അർജുൻ,, താങ്കളുടെ ജീവന് പ്രൊട്ടക്ഷൻ തരേണ്ട കടമ കമ്മീഷ്ണറായ എനിക്കുണ്ട്.
സോ, ദിസ് ഈസ് മൈ ഓർഡർ ”
” യെസ് സാർ,,,”
എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ സല്യൂട്ടടിച്ച് അവൻ പുറത്തേക്ക് പോയി.
അവൻ പോകുന്നത് നോക്കി വാത്സല്യത്തോടെ അദ്ദേഹം ചിരിച്ചു.
പുറത്തിറങ്ങിയ അർജുൻ നേരെ അവന്റെ ക്യാബിനിലേക്ക് നടന്നു . അപ്പോൾ ദാ നേരെ വരുന്നു അശോക്.
അയാളോട് വരാൻ പറഞ്ഞിട്ട് അവൻ അകത്തേക്ക് പോയി.
” അശോക്,
മനസ്സിലായല്ലോ ഞാൻ എന്തിനാ
വിളിപ്പിച്ചതെന്ന്? ”
” യെസ് സാർ, ”
” എന്തിനാ കർത്താ വന്ന കാര്യം ഓടി പോയി ഐസക് സാറിനോട് പറഞ്ഞത് ”
” അത് പിന്നെ,
സാറിന്റെ ഇപ്പോഴത്തെ എടുത്ത് ചാട്ടം കണ്ടിട്ട് ഐസക് സാറിന് നല്ല പേടിയുണ്ട്. അതുകൊണ്ട് ഇത്പോലെ ആരെങ്കിലും കാണാൻ വരികയോ മറ്റോ ചെയ്താൽ സാറിനെ ഉടൻ ഇൻഫോം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. ”
” അതൊക്കെ എനിക്കറിയാവുന്നതാണല്ലോ. ഇതിപ്പോൾ അയാള് പോയ പുറകെ ഇത്രയും തിടുക്കപ്പെട്ട് പോയി പറഞ്ഞതെന്തിനാ എന്നാ ഞാൻ ചോദിച്ചേ. ”
” അയാള് വെറുതെ പറഞ്ഞിട്ട് പോയതല്ല. സാറിന് ഇതൊന്നും ഒരു പ്രശ്നമല്ല എന്നെനിക്കറിയാം. അതാ ഞാൻ. ”
” ശെരി താൻ ചെല്ല് ”
” ശെരി സാർ, ” അതും പറഞ്ഞ് അയാള് പുറത്തേക്ക് പോയി.
❤️❤️❤️❤️❤️
” അച്ചുവേട്ടാ,,,
അമ്മ അങ്ങോട്ട് വിളിച്ചാരുന്നോ? ”
” വിളിച്ചു.
നാളെ രാവിലെ ഇങ്ങോട്ടെത്താം എന്നാ പറഞ്ഞെ.”
” മ്മ്മ്മ്മ്,,, പിന്നെയെ,,, അച്ചുവേട്ടൻ നാളെ ഇങ്ങോട്ട് വരില്ലേ? എനിക്ക് അച്ചുവേട്ടനെ കാണാൻ തോന്നുന്നു. ”
ഫോണിലൂടെ അവളതും പറഞ്ഞ് ചിണുങ്ങി.
” ഓ വന്നിട്ടെന്തിനാ. ഒരു ഉമ്മ തരണമെങ്കിൽ പോലും നിനക്കെന്താ ജാട. ഞാൻ അവിടുന്ന് പോരുന്ന അന്ന് ഞാനൊന്ന് തിരിച്ചു വിളിച്ചൂന്നും പറഞ്ഞ് എന്തായിരുന്നു ഒരു ചാട്ടം. ”
അവൻ പറഞ്ഞ് കുറച്ച് നേരം കഴിഞ്ഞിട്ടും അപ്പുറത്ത് നിന്നും അനക്കമൊന്നും കേട്ടില്ല. അപ്പോൾ അവൻ ഒന്നും കൂടി അവളെ ദേവീന്ന് വിളിച്ചു. എന്നിട്ടും അവളൊന്നും മിണ്ടിയില്ല.
” പെണ്ണേ,,,
അവൻ പതിയെ ആർദ്രമായി വിളിച്ചതും അവൾക്ക് വിളി കേൾക്കാതിരിക്കാനായില്ല.
” അച്ചുവേട്ടാ,,,
ഞാൻ കാര്യമായിട്ട് പറഞ്ഞതാ. എനിക്ക് അച്ചുവേട്ടനെ കാണണം. എന്നിട്ട് ആ നെഞ്ചിൽ തല ചായ്ച്ച് കിടന്നുറങ്ങണം. എന്നിട്ട്,, ”
” എന്നിട്ട്,,, ”
അവൻ ആകാംക്ഷയോടെ ചോദിച്ചു.
” എന്നിട്ടെന്താ കുറച്ച് കഴിയുമ്പോൾ ഉറക്കം വരുമ്പോൾ കിടന്നുറങ്ങണം ”
പറഞ്ഞ് തീർന്നതും അവള് പതിയെ ഒന്ന് ചിരിച്ചു.
” ഛെ,,,
നശിപ്പിച്ചു. ഇതാണ് ഞാൻ പറഞ്ഞത്…. ”
പിന്നെ കുറച്ച് സമയത്തേക്ക് കുറുമ്പ് കാട്ടിയത് അവനാണ്. അവളെത്ര വിളിച്ചിട്ടും മിണ്ടിയില്ല.
” അതേ വലിയ ജാടയിറക്കിയാലുണ്ടല്ലോ. വലിയ പോലീസാണെന്നൊന്നും ഞാൻ നോക്കില്ല. എന്റെ അടുത്ത് കിട്ടുമ്പോൾ എപ്പോഴും പിരിച്ചു വെക്കുന്ന ആ മീശ ഉണ്ടല്ലോ അത് പിടിച്ച് ഞാനങ് കണ്ടിച്ചു വിടും. ”
” ഓ പിന്നെ,, ”
അങ്ങനെ തമ്മിൽ രണ്ടാളും ഓരോന്നും തമ്മിൽ പറഞ്ഞ് വഴക്ക് കൂടിയും, സംസാരിച്ചും സമയം കടന്ന് പോയത് പോലും അറിഞ്ഞില്ല.
” അച്ചൂ,,, മോനേ,,,
ഒന്ന് താഴേക്കിറങ്ങി വന്നേ,,”
താഴെ നിന്നും രേവതി വിളിച്ചു പറഞ്ഞു.
” ദേവീ ഞാനിപ്പോൾ വിളിക്കാമെ,,, അപ്പച്ചി വിളിക്കുന്നുണ്ട്. ”
അതും പറഞ്ഞ് ഫോൺ വെച്ച് അവൻ താഴേക്ക് പോയി.
താഴെ ചെന്നപ്പോൾ ഹാളിലെ സോഫയിൽ കർത്താ ഇരിക്കുന്നു. അടുത്തായി രേവതിയും, ഗംഗാധരനും.
” താനെന്താ ഇവിടെ. എഴുന്നേൽക്കേടോ”
അയാളെ കണ്ട് അർജുന് ദേഷ്യം സഹിക്കാനായില്ല.
” ഒന്നുവില്ലടാ മോനേ, എല്ലാവരെയും ഒന്ന് കാണാൻ വന്നതാ… ”
” ഇറങ്ങെടോ,,, ”
” എന്താ മോനേ വീട്ടിൽ വരുന്നവരോട് ഇങ്ങനെയൊക്കെ പറയാനാണോ മോൻ പഠിച്ചത്? ”
ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കാതെ അയാള് അവനെ നോക്കി ചോദിച്ചു.
“തന്നോടല്ലേ ഇറങ്ങിപ്പോകാൻ പറഞ്ഞത്. ”
എന്ന് പറഞ്ഞ് അർജുൻ കർത്തയുടെ ഷർട്ടിനു കുത്തിപ്പിടിച്ച് എഴുന്നേൽപ്പിച്ചു
” ശേ എന്താ മോനേ ഇത്?
ദേ നോക്കിക്കേ വെറുതെ ഷർട്ടൊക്കെ ചുളുങ്ങി. ഞാൻ പോകുവാ പക്ഷേ അതിന് മുൻപ് ഒരു ചെറിയ കാര്യമുണ്ട്. എന്റെ മോന് തൂക്കു കയറ് വാങ്ങിക്കൊടുക്കും എന്നല്ലേ മോൻ പറഞ്ഞത്. അത്രയും വലിയ സമ്മാനം മോൻ എനിക്ക് തരുമ്പോൾ ഞാനും എന്തെങ്കിലും ഒക്കെ തിരിച്ചു തരണ്ടേ. ”
അയാള് പറഞ്ഞവസാനിപ്പിച്ചതും ഗംഗാധരൻ അയാൾക്ക് മുന്നിൽ കയറി നിന്നു.
” ഞാൻ ജീവനോടെയുള്ളപ്പോൾ അവനെ ഒന്നും ചെയ്യാൻ ഞാൻ സമ്മതിക്കില്ല ”
” ഇതൊരു നടയ്ക്ക് പോകത്തില്ലല്ലോ. ”
എന്നും പറഞ്ഞയാൾ തോക്കെടുത്ത് ഗംഗാധരന് നേരെ ചൂണ്ടി.
അപ്പോഴേക്കും നാല് പേര് അകത്തേയ്ക്ക് വന്നു.
രണ്ട് പേര് ചെന്ന് അർജുന്റെ രണ്ട് കൈ പിറകോട്ടാക്കി അവനെ ലോക്ക് ചെയ്ത് പിടിച്ചു. കർത്താ ഗംഗാധരന് നേരെ പിടിച്ച തോക്ക് മാറ്റാതെ അങ്ങനെ തന്നെ പിടിച്ചത് കൊണ്ട് അർജുന് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയായി. ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി.
അതിന് പിറകേ ഒരാള് വന്ന് രേവതിയെയും, ഗംഗാധരനെയും പിറകിൽ നിന്ന് ലോക്ക് ആക്കി പിടിച്ചു. അവര് നോക്കി നിൽക്കെ ഒരാള് കത്തിയുമായി അർജുന് നേരെ നടന്നു. താൻ പ്രതികരിച്ചാൽ അവരുടെ ജീവൻ അപകടത്തിലാകും എന്നത് കൊണ്ട് അർജുൻ അനങ്ങാതെ തന്നെ നിന്നു. കത്തിയുമായി വന്ന ആള് അവന് അടുത്തെത്തിയതും പിറകിൽ നിന്ന ആളെ തട്ടിയിട്ട് കത്തിയുമായി നടന്ന ആളെ ഗംഗാധരൻ നിന്ന് ചവിട്ടി വീഴ്ത്തി. ആ കത്തി വീണ ആളുടെ വയറിൽ തറഞ്ഞു കയറി.
അത് കണ്ട് ദേഷ്യം വന്ന കർത്ത ഗംഗാധരന്
നേരെ വെടിവെച്ചു. അത് അയാളുടെ നെഞ്ചിലേക്കാണ് തുളച്ച് കയറിയത്.
ഒരു നിമിഷം മുന്നിൽ നടക്കുന്നത് കണ്ട് എന്ത് ചെയ്യണമെന്നറിയാതെ അർജുൻ പകച്ചുപോയി. തളർന്നു വീണ ഗംഗാധരനെ അർജുൻ എടുത്ത് മടിയിലേക്ക് കിടത്തി. അവന്റെ മടിയിൽ കിടന്ന് അയാളുടെ ബോധം മറഞ്ഞു.
ഈ സമയം രേവതി നോക്കുമ്പോൾ അർജുന് നേർക്ക് തോക്ക് ചൂണ്ടി നിൽക്കുകയാണ് കർത്താ. പെട്ടന്നയാള് കാഞ്ചി വലിച്ചതും അവര് അർജുന് മുന്നിൽ കയറി നിന്നു.
വെടി കൊണ്ട അവര് നിലത്തേക്ക് വീണു. കണ്മുന്നിൽ ഒരേ സമയം തന്റെ പ്രിയപ്പെട്ടവർ മരിച്ചു വീഴാൻ പോകുന്നത് കണ്ട് അർജുൻ പകച്ചു പോയി.
അപ്പോഴാണ് വാതിലിൽ വന്ന പോലീസുകാര് വെടിയൊച്ച കേട്ടത്. അവര് അകത്തേക്ക് കയറുമ്പോൾ കാണുന്നത് ചോരയിൽ കുളിച്ച് കിടക്കുന്ന ഗംഗാധരനെയും, രേവതിയെയുമാണ്.
പെട്ടെന്ന് പ്രതീക്ഷിക്കാതെ അവരെ കണ്ട കർത്താ രക്ഷപ്പെടാനായി അവരുടെ നേർക്കും തോക്ക് ചൂണ്ടി. അപ്പോഴേക്കും കർത്തയുടെ കൂടെയുള്ളവർ അവരെയും തടഞ്ഞു നിർത്തി. കർത്ത മുൻ വാതിലിലൂടെ പുറത്തേക്ക് കടന്നു.
അയാൾക്ക് പിന്നാലെ കൂടെയുള്ളവരും ആ പൊലീസുകാരെ അകത്തേക്ക് തള്ളിയിട്ട് രക്ഷപ്പെട്ടു.
പെട്ടെന്ന് തന്നെ അവരും, അർജുനും കൂടി ബോധമറ്റ് കിടക്കുന്ന രേവതിയെയും, ഗംഗാധരനെയും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഇതിനിടയിൽ പലവട്ടം ബെല്ലടിച്ചിട്ടും അർജുൻ ഫോണെടുത്തില്ല.
ഇതേ സമയം,
അർജുനെ വിളിച്ചിട്ട് അവൻ ഫോണെടുക്കാത്തത് കൊണ്ട് പേടിച്ച് നിൽക്കുകയായിരുന്നു ദേവി. അപ്പോഴാണ് ഭാമ അവളുടെ അടുത്തേക്ക് വന്നത്.
” എന്താടി മുഖത്തൊരു സങ്കടം പോലെ.? ”
” ഡീ,,,
അച്ചുവേട്ടൻ ഇപ്പോൾ വിളിക്കാമെന്നും പറഞ്ഞ് ഫോൺ വെച്ചതാ. ദേ അരമണിക്കൂറായി ഞാൻ വിളിക്കുന്നു ബെല്ലടിക്കുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. ”
” ഓ തുടങ്ങി അവള്. ”
തലയ്ക്കു കൈ കൊടുത്ത് ഭാമ ദേവിയെ നോക്കി.
” ഡീ ഇതെപ്പോഴും പറയും പോലെയല്ല. സത്യായിട്ടും എനിക്ക് പേടിയാവുന്നു. ”
” ദേ ഒരൊറ്റ പെട വെച്ച് തന്നാലുണ്ടല്ലോ. അത് നിന്റെ കെട്ടിയോൻ മാത്രമല്ല. അസിസ്റ്റന്റ് കമ്മീഷ്ണർ കൂടിയാ. അത് നീ മറക്കരുത്. ”
” അത് തന്നെയാ എനിക്ക് ഇത്രയും പേടി വരാനുള്ള കാരണവും. ”
പെട്ടെന്ന് ദേവിയുടെ ഫോൺ ബെല്ലടിച്ചു.
” ആരാടി,,? ”
ഫോൺ ബെല്ലടിക്കുന്നത് കണ്ട് ഭാമ അവളോട് ചോദിച്ചു.
” ഡീ അച്ചുവേട്ടനാ ”
സന്തോഷത്തോടെ ദേവി ഭാമയുടെ മുഖത്തേക്ക് നോക്കി.
” ഹലോ അച്ചുവേട്ടാ,,, ഞാൻ എത്ര നേരമായിട്ട് വിളിക്കുവാ. എന്താ ഫോണെടുക്കാത്തെ? ”
അവളുടെ ചോദ്യത്തിന് അവൻ നൽകിയ മറുപടി കേട്ട് അവള് ഭാമയുടെ കൈയ്യിൽ മുറുക്കിപ്പിടിച്ചു.
” ഞങ്ങളുടനെ എത്താം അച്ചുവേട്ടാ,, ”
അവള് ഫോൺ വെച്ചതും ഒരു നിമിഷത്തേക്ക് എന്ത് പറയണമെന്നറിയാതെ ഭാമയെ നോക്കി.
” എന്താടി എന്ത് പറ്റി? എന്താ ഏട്ടൻ പറഞ്ഞെ? ”
ദേവിയെ പിടിച്ചു കുലുക്കി ഭാമ ചോദിച്ചു.
” ഡീ,,
അച്ചുവേട്ടനെ ആരോ കൊല്ലാൻ നോക്കി. അതിന് തടസ്സം നിന്ന അപ്പച്ചിയെയും, ഇളയച്ഛനെയും വന്ന ആള് വെടി വെച്ചു. അവര് രണ്ടാളും ആശുപത്രിയിലാ. കൂടുതലൊന്നും പറഞ്ഞില്ല. വിഷ്ണുവിനെയും കൂട്ടി ഉടനെ എത്തണം എന്ന് മാത്രം പറഞ്ഞു. അവനെ അറിയിക്കാതെ നമ്മളെങ്ങനെ ഇപ്പോൾ അങ്ങോട്ട് പോകും ഓർത്തിട്ട് എനിക്കൊരു രൂപവുമില്ല. ”
പറഞ്ഞ് കഴിഞ്ഞതും കരഞ്ഞു കൊണ്ട് ദേവി കസേരയിലേക്കിരുന്നു. അപ്പോഴാണ് എല്ലാം കേട്ട് കൊണ്ട് വാതിലിൽ നിൽക്കുന്ന വിഷ്ണുവിനെ അവര് കാണുന്നത്.
” ഏട്ടത്തി,,,
നമുക്കിറങ്ങാം . ”
അത്ര മാത്രം പറഞ്ഞ് അവൻ മുറിയിലേക്ക് നടന്നു.
പെട്ടെന്ന് തന്നെ ദേവിയും, ഭാമയും, ദേവിയുടെ അച്ഛനും, കണ്ണനും ,ഇറങ്ങി.
” ഗോപാലാ,, ”
” ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം നീ ചെല്ല്. ”
” മോനേ, വണ്ടിയെടുക്ക്. ”
ദേവിയുടെ അച്ഛൻ വിഷ്ണുവിനോട് പറഞ്ഞതും അവൻ കാറ് സ്റ്റാർട്ട് ചെയ്തു. ശരവേഗത്തിൽ കാറ് അവിടെ നിന്നും പാഞ്ഞു.
എല്ലാവരുടെ മനസ്സും കലുഷിതമായത് കൊണ്ട് ആരും പരസ്പരം സംസാരിച്ചില്ല. എല്ലാവർക്കും എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
യാത്രയിൽ ഇടക്ക് ദേവി വിഷ്ണുവിനെ നോക്കുമ്പോഴെല്ലാം നിറഞ്ഞൊഴുകുന്ന മിഴികളെ അവൻ തുടച്ച് മാറ്റുന്നത് കണ്ടു.
ഹോസ്പിറ്റലിലെത്തി അവര് നേരെ ഓപ്പറേഷൻ തിയേറ്ററിന് മുന്നിലേക്ക് ചെന്നു.
അർജുൻ അവിടെ തന്നെയുണ്ടായിരുന്നു.
അർജുനെ കണ്ടതും വിഷ്ണു ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.
” ഏയ് ഒന്നുവില്ലടാ. വിഷമിക്കാതെ. ഏട്ടനല്ലേ പറയുന്നേ. നീ ഇവിടെ ഇരിക്ക്. ”
അർജുൻ വിഷ്ണുവിനെ ആശ്വസിപ്പിച്ച് അവിടെയുള്ള ഒരു കസേരയിലേക്കിരുത്തി.
” ഏട്ടാ,,,
സത്യം പറ. ഡോക്ടർ എന്താ പറഞ്ഞെ? എന്റെ അച്ഛനും, അമ്മയും? ”
അതും പറഞ്ഞവൻ കൊച്ച് കുട്ടികളെപ്പോലെ കരഞ്ഞുകൊണ്ട് അർജുന്റെ തോളിലേക്ക് ചാഞ്ഞു.
എന്ത് പറയണമെന്നറിയാതെ അർജുൻ നിസ്സഹായനായി ദേവിയെ നോക്കി.
പെട്ടെന്ന് ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഡോക്ടർ പുറത്തേക്ക് വന്നു. അർജുൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു. അവന്റെ ഒപ്പം വിച്ചുവും.
” ഓപ്പറേഷൻ രണ്ടും കഴിഞ്ഞു. രേവതി മാഡത്തിന് കുഴപ്പമൊന്നുമില്ല.
” ഡോക്ടർ, അച്ഛന്,,, ”
” അത് പിന്നെ ,,
ഗംഗാധരൻ സാർ,,,”
” എന്താ ഡോക്ടർ അച്ഛനെന്തെങ്കിലും? ”
ചോദിക്കുമ്പോൾ വിഷ്ണുവിന്റെ വാക്കുകൾ ഇടറിയിരുന്നു.
” അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ സാർ, ”
വിഷ്ണുവിന്റെ മുഖത്ത് നോക്കാനാവാതെ ഡോക്ടർ അർജുനോട് അത്രയും പറഞ്ഞ്
അകത്തേക്ക് പോയി.
തുടരും,,,
.