The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അരുന്ധതി
തനിക്കടുത്ത് വരുന്ന അയാളെ പിന്നിലേക്ക് തള്ളി ദേവി മുൻപോട്ടോടി. അവൾക്ക് പിന്നാലെ ആയാളും. ഓടുന്നതിനിടക്ക് തട്ടി വീഴാൻ പോയ ദേവി ഒരു നെഞ്ചിൽ തട്ടി നിന്നു….. “മോളേ “….. ആ ശബ്ദം കാതിൽ പതിച്ചതും ആശ്വാസത്തോടെ അവള് തല ഉയർത്തി ആ മുഖത്തേക്ക് നോക്കി. “അച്ഛാ”…… ഒന്നുമില്ലടാ പേടിക്കാതെ അച്ഛനില്ലേ ഇവിടെ. “അച്ഛാ,, ഞാൻ, എനിക്ക്,,, ഞാൻ പേടിച്ചു പോയി”… വിറവലോടെയുള്ള അവളുടെ ശബ്ദവും, കരഞ്ഞു കലങ്ങിയ കണ്ണുകളും കാൺകെ അയാളിൽ ഒരച്ഛന്റെ നോവും, കരുതലും, സ്നേഹവും, ദേഷ്യവും എല്ലാം ഒരുപോലെ വന്നു. “മോളല്പം അങ്ങോട്ട് മാറി നിന്നേ അച്ഛൻ ദാ വരുന്നു”. പേടിച്ചരണ്ട ദേവിയെ ഒരു വശത്തേക്ക് നീക്കി നിർത്തി രാമേട്ടൻ നേരെ കാർത്തിയുടെ മുൻപിൽ വന്നു നിന്നു. “എന്താടോ “? ചോദ്യം മുഴുവനാക്കും മുൻപ് കാർത്തിയുടെ മുഖത്ത് രാമേട്ടൻ കൈ നീട്ടി അടിച്ചു. “നീ എന്റെ മോളേ തൊടുന്നോടാ”. “കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കണ്ടാൽ ആണുങ്ങള് ചിലപ്പോൾ ഒന്ന് തൊടാനും, തലോടാനും ഒക്കെ ശ്രമിച്ചെന്നിരിക്കും”. അവൻ പറഞ്ഞത് കേട്ടതും, കലി അടങ്ങാതെ കാല് നീട്ടി അവന്റെ വയറിൽ നോക്കി തൊഴിച്ചു രാമേട്ടൻ.
ആ നീക്കം ഒട്ടും പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് അവൻ തെറിച്ചു നിലത്തേക്ക് വീണു. “ഒത്തു കിട്ടിയാൽ ഞാൻ ഇനിയും അവളെ തൊടും. വേണമെന്ന് വെച്ചാൽ അവളെ എന്റെ കൂടെ പൊറുപ്പിക്കുവേം ചെയ്യും തനിക്ക് കാണണോ ” എന്തു പറഞ്ഞെടാ നീ, എന്നും പറഞ്ഞ് ഒരു വലിയ കല്ലെടുത്ത് രാമേട്ടൻ അവന് നേർക്ക് ചെന്നു. “അച്ഛാ വേണ്ട… അച്ഛാ ഒന്നും ചെയ്യണ്ട വാ എനിക്ക് പേടിയാകുന്നു”. അച്ഛന്റെ കയ്യിൽ കയറി പിടിച്ച് ദേവി അത് പറഞ്ഞിട്ടും ഒരു മാറ്റവുമില്ലാതെ ആ കല്ലും പിടിച്ച് നിൽക്കുന്നത് കണ്ട് എന്ത് ചെയ്യണമെന്നറിയാതെ മുന്നിൽ നടക്കുന്നത് കണ്ട് പേടിച്ചു നിൽക്കുകയായിരുന്നു ദേവി. “വേണ്ട രാമേട്ടാ വിട്ടേക്ക് ” “ഇനി ഈ നാട്ടിലെങ്ങാനും നിന്നെ കണ്ടാൽ. പൊക്കോണം ഇവിടുന്ന്. വാ മോളേ ” ശേഷം ദേവിയുടെ കയ്യും പിടിച്ച് അവളെ സമാധാനിപ്പിച്ചു കൊണ്ട് രാമേട്ടൻ വീട്ടിലേക്ക് നടന്നു. “അച്ഛാ “… “ഞാനെങ്ങനെ അവിടെയെത്തി എന്നല്ലേ നീ ചോദിക്കാൻ വന്നത്. ഇന്ന് നേരത്തേ ഇറങ്ങിയത് കൊണ്ട് എന്തെങ്കിലും വാങ്ങണോ എന്നറിയാൻ അമ്മയെ ഞാൻ വിളിച്ചു.
അപ്പോഴാണ് നീ അമ്പലത്തിൽ പോയെന്ന് അവള് പറഞ്ഞത്. എങ്കിൽ പിന്നെ നിന്നെ കൂട്ടി വരാമെന്ന് വെച്ചു ഞാൻ. മോൾക്കൊരു കാര്യം അറിയുവോ മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛനമ്മമാർക്ക് അവർക്കെന്തെങ്കിലും ആപത്തു വരുമെങ്കിൽ നെഞ്ച് ചെറുതായൊന്ന് പിടക്കും”. “അച്ഛാ,,,, അമ്മക്ക് ഇതെല്ലാം അറിയുമ്പോൾ ഒത്തിരി വിഷമമാകും”. “മോളേ അമ്മയോട് ഇന്ന് നടന്നതൊന്നും പറയണ്ട. കാര്യം വഴക്ക് പറയുമെങ്കിലും നിന്റെ കണ്ണൊന്നു നനഞ്ഞാൽ അവളത് സഹിക്കില്ല ” “ഇല്ലച്ഛാ”… “ആഹാ അച്ഛനും മകളും ഒന്നിച്ചാണല്ലോ വരുന്നത്”… വാതിലിൽ നിന്ന് കൊണ്ട് സാവിത്രി ചോദിച്ചു. “എന്ത് പറ്റി മോളേ കരഞ്ഞോ നീ ” “ഒന്നൂല്ലാ എന്റെ സാവിത്രി. വരുന്ന വഴിക്ക് വരമ്പത്തു വെച്ച് അവളൊന്ന് വീണു “. “അയ്യോ വീണെന്നോ എന്നിട്ട് വല്ലതും പറ്റിയോ ” “ഒന്നും പറ്റിയില്ല. പിന്നെ, നിനക്കറിയാല്ലോ നമ്മുടെ മോൾക്ക് ഇച്ചിരി മതിയല്ലോ പേടിക്കാൻ “. “എങ്കിൽ മോളേ നീ പോയി കിടന്നോ ” “ശെരി അച്ഛാ”…. . ………………❤️……………….
കുറച്ച് ദിവസം അവള് പുറത്തേക്കൊന്നും ഇറങ്ങിയില്ല. ………………… “അമ്മേ ജോലിക്ക് വേണ്ടി ഞാൻ എല്ലാം അയച്ചു കൊടുത്തിരുന്നില്ലേ . അതിന്റെ ഒരു കാര്യത്തിന് ടൗണിൽ ഒന്ന് പോകണം “”. “നാളെയല്ലേ കോടിയേറ്റ്. ഭദ്രയും, ലക്ഷ്മിയേച്ചിയും ഒക്കെ ഇന്ന് വൈകുന്നേരം വരും. എല്ലാവർക്കും കൂടി വൈകിട്ട് അമ്പലത്തിൽ പോകണ്ടതല്ലേ ” “അതിന് ഞാൻ നേരത്തേ ഇങ്ങ് വരില്ലേ അമ്മേ ” “എങ്കിൽ ശെരി ഉച്ചക്ക് മുന്നേ ഇറങ്ങിക്കോ അപ്പോൾ ചായ കുടിക്കുന്ന സമയത്തേക്ക് ഇങ്ങെത്താം ” “ശെരി അമ്മേ ” എല്ലാം ശെരിയാക്കി തിരിച്ചു വരും വഴി അവളെ തടഞ്ഞു കൊണ്ട് കാർത്തി മുന്നിൽ കയറി നിന്നു.
“നിക്ക് മോളേ മോള് ചേട്ടനെ മറന്നോ”. “മറക്കാൻ ഇയാള് എന്റെ ആരാ. ഇത് പൊതുസ്ഥലമാ ഞാൻ ഒച്ച വെച്ചാൽ ആള് കൂടും അതുകൊണ്ട് അങ്ങോട്ട് മാറി നിന്നെ ” “നിൽക്കെടി ചേട്ടൻ ചോദിക്കട്ടെ ” “തന്നോടല്ലേ വഴിയിൽ നിന്ന് മാറാൻ പറഞ്ഞത് “.. “ശെരി പൊക്കോ… പക്ഷേ ദാ ഇതും കൂടി കണ്ടിട്ട്…. ” എന്നും പറഞ്ഞ് അവൻ ഫോൺ ഓൺ ചെയ്ത് കാണിച്ചു. അത് കണ്ടപ്പോൾ ദേവിക്ക് തല കറങ്ങുംപോലെ തോന്നി. ദേവു കുളിക്കുന്നതും വസ്ത്രം മാറുന്നതും അടക്കം അവളിലെ സ്വകാര്യതകളെല്ലാം ആ ഫോണിലുണ്ടായിരുന്നു. “എന്താടി നിനക്കിപ്പോൾ പോകണ്ടേ? . വേണ്ടേന്ന്? ” “എന്റെ ദേവു,,, താൻ,,, തനിക്കിത് “… പറയുമ്പോൾ അവൾക്ക് വാക്കുകൾ മുറിഞ്ഞു പോയിരുന്നു. “ഞാൻ പറയുന്നത് പോലെ ചെയ്താൽ ഇത് മറ്റൊരാളും കാണില്ല “. “ഞാൻ ചെയ്യാം. ഇയാൾക്കെന്താ വേണ്ടത്. പറ “. തുടരും,,,,,