23/04/2026

നിലാവ് : ഭാഗം 55

രചന – അരുന്ധതി

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍അവരെ രണ്ടാളെയും മുറിയിലേക്കയച്ച് ദേവിയും സ്വന്തം മുറിയിലേക്ക് പോയി.

“”അച്ചുവേട്ടാ,,,,
ഇന്നെനിയ്ക്ക് ഭയങ്കര സന്തോഷമുള്ള. ദിവസമാ””
അവള് അവന്റെ നെഞ്ചിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു.

“”ആണോ,,,??””
അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

“”അതേ.,,,
അതോടൊപ്പം തന്നെ നല്ല ക്ഷീണവും ഉള്ള ദിവസമാ. അതുകൊണ്ട് ഗുഡ് നൈറ്റ്…””
എന്നും പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് ഒരിടി വെച്ച് കൊടുത്ത് അവള് അവനേ ഇറുക്കി പുണർന്ന് ഉറങ്ങാൻ കിടന്നു .

❤️❤️❤️❤️❤️

“”അല്ലാ,,,,
ഇതാരിത് ഭാമേ നീയോ അടുക്കളയിൽ.?””
രാവിലെ കുളിച്ച് അടുക്കളയിലേയ്ക്ക് വന്ന ദേവി, അവിടെ നിന്ന് ചായ ഇടുന്ന ഭാമയെ കണ്ട് ചോദിച്ചു.

“”അതേ ഞാൻ തന്നെയാ…
ഞാനും ഒരു കുടുംബിനി ആകട്ടെടി. അതിന് ആദ്യം ഈ ചായയിട്ട് തുടങ്ങാം എന്ന് കരുതി.

“”എന്റെ ഭാമ മാറണ്ട. നീ നീയായി തന്നെ നിന്നാൽ മതി.””
തിരിഞ്ഞു നിന്ന് ചായ ഇടുന്ന ഭാമയുടെ തോളിലേയ്ക്ക് പിടിച്ച് കൊണ്ട് ദേവി പറഞ്ഞു.

“”കണ്ടോ ഈ ദേവിയേച്ചിയാ ഈ ഭാമേച്ചിയെ വഷളാക്കുന്നെ “”
എന്നും പറഞ്ഞ് കണ്ണൻ അങ്ങോട്ട് വന്നു.

“”നീ പോടാ,,,””
എന്നും പറഞ്ഞവള് ചായ ഒരെണ്ണം എടുത്ത് കണ്ണനും, ദേവിയ്ക്കും കൊടുത്തു.

“”കണ്ണാ ദേവു എവിടെ?
എഴുന്നേറ്റില്ലേ??””
ദേവിയാണ് ചോദിച്ചത്.

“”ദേ എഴുന്നേൽക്കാൻ പറഞ്ഞപ്പോൾ അഞ്ചു മിനിറ്റ് എന്നും പറഞ്ഞ് പിന്നേം കിടപ്പുണ്ട്””
ചായ ചുണ്ടോടടുപ്പിച്ച് കണ്ണൻ പറഞ്ഞു.

“”നിങ്ങളൊന്ന് മാറി നിന്നെ എന്റെ വിച്ചുവേട്ടന് ചായ കൊണ്ട് കൊടുക്കട്ടെ.””
എന്നും പറഞ്ഞ് ഭാമ മൂന്ന് ഗ്ലാസ്‌ ചായയുമെടുത്ത് പുറത്തേക്കിറങ്ങി .

“”ആഹാ അമ്മ എഴുന്നേറ്റോ?,,,,””
പൂജാമുറിയിൽ നിന്ന് പുറത്തേക്കിറങ്ങി വരുന്ന രേവതിയെ കണ്ട് ഭാമ ചോദിച്ചു.

“”ആഹാ ഭാമക്കുട്ടി ചായയൊക്കെ ഇട്ടോ??””
എന്നും പറഞ്ഞ് കൊണ്ടാണ് ദേവകിയമ്മ താഴേയ്ക്കിറങ്ങി വന്നത്.

“”പിന്നല്ലാതെ,,,
അമ്മ ഇങ്ങ് വന്ന് ഈ ചായയൊന്ന് കുടിച്ചു നോക്കിക്കേ “”
രണ്ടാളുടെ കൈയ്യിലേയ്ക്കും ചായ കൊടുത്തു കൊണ്ട് ഭാമ പറഞ്ഞു.

“”ഭാമ മോളിങ് വന്നേ,,,””
അവളെ രേവതി അടുത്തേയ്ക്ക് വിളിച്ചു.

“”ഇവിടെ ഇരിയ്ക്ക് “”
ദേവകിയമ്മ അൽപം നീങ്ങി ഇരുന്നുകൊണ്ട് ഭാമയെ അവരുടെ രണ്ടാളുടെയും നടുവിലായി ഇരുത്തി.

“”മോളേ,,,
ഞങ്ങൾക്ക് വേണ്ടത് ഞങ്ങളറിയുന്ന ആ ഭാമയെ ആണ്. ഈ ഭാമയെ ഞങ്ങൾക്ക് വേണ്ട.””
അവളുടെ മുഖത്തേയ്ക്ക് നോക്കി രേവതി പറഞ്ഞു.

“”കണ്ടോ ഇതാ ഞാൻ പറഞ്ഞെ നിങ്ങളെല്ലാവരും കൂടിയാ ഈ ഭാമേച്ചിയെ ഇങ്ങനെ വഷളാക്കുന്നെ എന്ന് “”

“‘നീ പോടാ,,,””
ദേവകിയമ്മ കണ്ണന് നേരെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു .

“”അതേ,,,
മതി മതി. ഞാനെന്റെ വിച്ചുവേട്ടന് ചായ കൊണ്ട് കൊടുക്കട്ടെ.””
അവിടെ നിന്നും എഴുന്നേറ്റു കൊണ്ട് ഭാമ പറഞ്ഞു.

“”ഹ്മ്മ് “”
കണ്ണൻ അവൾക്ക് നേരെ നോക്കി മുഖം തിരിച്ചു.

“”അതേ ഡാ കണ്ണാ,,മോനേ,,,
അസൂയയ്ക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കിലെ കുറച്ച് ഞാൻ മേടിച് ആ ചായേടെ കൂടെ കലക്കി നിനക്ക് തന്നേനെ “”
മുകളിലേയ്ക്കുള്ള സ്റ്റെപ്പ് കയറും വഴി തിരിഞ്ഞു നോക്കിക്കൊണ്ട് അതും പറഞ്ഞവള് കയറി പോയി.

അവള് പോയി കഴിഞ്ഞപ്പോൾ ഒന്ന് ചിരിച്ചു കൊണ്ട് ദേവി അടുക്കളയിലേയ്ക്ക് കയറി പോയി.

“”കണ്ണാ,,,
പോയി ദേവൂനെയും വിളിച്ച് അമ്പലത്തിൽ പോയി തൊഴുതിട്ട് വാ. ഭാമയും, വിഷ്ണുവും അപ്പോഴേക്കും ഒരുങ്ങും “”
രേവതി കണ്ണനെ നോക്കി പറഞ്ഞു കൊണ്ട് പത്രം കൈയ്യിലെടുത്തു.

“”അതേ അതേ ,,,
ചെല്ല് കണ്ണാ അല്ലെങ്കിൽ നിങ്ങൾടെ സമയത്ത് ചെന്നാൽ നടയടച്ച് തിരുമേനി വീട്ടിൽ പോകും.””
ദേവകിയമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

❤️❤️❤️

“”ആഹാ വിച്ചുവേട്ടൻ എഴുന്നേറ്റോ,,,””
മുറിയിലേയ്ക്ക് ചെന്നതും അവിടെ എഴുന്നേറ്റിരിയ്ക്കുന്ന വിഷ്ണുവിനെ കണ്ട് ഭാമ ചോദിച്ചു .

“”ഞാൻ ദേ ഇപ്പൊ എഴുന്നേറ്റതെ ഉള്ളു.””

“”ദാ ചായ. ഞാനിട്ടതാ “”
അതും പറഞ്ഞ് ഭാമ ചായ ഗ്ലാസ്‌ നീട്ടിയപ്പോഴാണ് വിഷ്ണു ശ്രദ്ധിച്ചത്.

“”ഇതെന്ത് പറ്റി എന്റെ ഭാമയ്ക്ക് രാവിലേ,,, എഴുന്നേറ്റ് കുളിച്ച് അടുക്കളയിലൊക്കെ കയറിയേക്കുന്നു “”
താടിയ്ക്ക് കൈ കൊടുത്ത് അവനത് പറഞ്ഞതും സാരിതുമ്പ് എളിയ്ക്ക് കുത്തി അവള് അവനെ നോക്കി തല കുലുക്കി കാണിച്ചു.

“”ദാ ഇത് കുടിച്ചിട്ട് പോയി കുളിച്ചിട്ട് വാ അമ്പലത്തിൽ പോകണം.””
അതും പറഞ്ഞവള് ചായ അവന് നേരെ നീട്ടി.
അവൻ ചായയ്ക്ക് പകരം അവൾടെ കൈയിലേക്ക് പിടിയ്ക്കാനാഞ്ഞു.

“”ആ,,, അത് വേണ്ട. മോൻ ഈ ചായ കുടിച്ചിട്ട് പോയി കുളിച്ചിട്ട് വാ “”

“”ഹാ പോവാടി
നീ ഇങ്ങ് വന്നേ പറയട്ടെ “”
എന്നും പറഞ്ഞവൻ അവൾടെ കൈയിലേക്ക് ഒന്നും കൂടി പിടിയ്ക്കാനാഞ്ഞു. അപ്പോഴേക്കും അവള് ചായ ടേബിളിന്‌ മുന്നിൽ വെച്ച് പിറകിലേയ്ക്ക് മാറി.

“”അതേ ആദ്യം ഇത് കുടിച്ചിട്ട് പോയി കുളിച്ചിട്ട് വാ “”
അത്രയും പറഞ്ഞവള് താഴേക്കോടി.
ഒന്ന് ചിരിച്ചു കൊണ്ട് അവൻ കുളിയ്ക്കാനും പോയി.

❤️❤️❤️

ചായ കുടിച്ച് കണ്ണൻ മുറിയിലേക്ക് വരുമ്പോഴും ദേവു കിടന്ന കിടപ്പ് തന്നെയാണ്. അവൻ പതിയെ അടുത്ത് ചെന്നിരുന്ന് അവളുടെ മുടിയിലൂടെ തഴുകി അവളെയൊന്ന് നോക്കി.

“”ദേവു,,,,
എഴുന്നേൽക്ക് അമ്പലത്തിൽ പോകണം…””

“”മ്മ്മ്മ് “”
അവള് പതിയെ ഒന്ന് മൂളിക്കൊണ്ട് വീണ്ടും കട്ടിലിലേയ്ക്ക് ചുരുണ്ടു കൂടി.
അവൻ അവളുടെ അടുത്ത് നിന്നും പതിയെ എഴുന്നേറ്റ് മാറി. എന്നിട്ട് അവിടെ കട്ടിലിൽ കിടന്ന തലയിണ എടുത്ത് അവൾടെ മേത്തേയ്ക്കെറിഞ്ഞു.

“”ആ,,,””
എന്നും പറഞ്ഞവള് ചാടിയെഴുന്നേറ്റു.

“”മതി ഉറങ്ങിയത്. നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇങ്ങനെ വെയില് വരുന്നത് വരെ കിടന്നുറങ്ങരുതെന്ന്. “”
കണ്ണൻ പറഞ്ഞത് കേട്ട് ചുണ്ട് മുൻപോട്ടുന്തി അവള് അവനെ നോക്കി.

“”അത് കണ്ണേട്ടാ,,,
വീട് മാറി കിടന്നതിന്റെയാ “”

“”ബെസ്റ്റ്,,,,,,
സാധാരണ വീട് മാറി കിടന്നാൽ ഉറക്കം വരില്ലാന്നും, ഉറക്കം ശെരിയാവില്ലാന്നും ഒക്കെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇതിപ്പോൾ ഉറക്കം കൂടിപ്പോകുന്നു എന്ന് കേൾക്കുന്നത് ആദ്യായിട്ടാ…””

മറുപടിയൊന്നും പറയാതെ അവള് മുഖം താഴ്ത്തി ഇരുന്നു.

“”അതൊക്കെ പോട്ടെ,,,
ഇപ്പോൾ നല്ല കുട്ടിയായിട്ട് പോയി കുളിച്ചിട്ട് വാ “”
എന്നും പറഞ്ഞവൻ അവളെ കട്ടിലിൽ നിന്നും വലിച്ചിറക്കി.

“”കണ്ണേട്ടാ, കണ്ണേട്ടാ,,,
ഇച്ചിരി നേരം കൂടി ഞാനൊ””
അവള് പറഞ്ഞു മുഴുവപ്പിയ്ക്കും മുന്നേ കണ്ണൻ അവളെ ഉന്തി തള്ളി ബാത്‌റൂമിലേയ്ക്ക്
കയറ്റി.

“”അവിടെ ഇരുന്ന് ഉറങ്ങാതെ പെട്ടെന്ന് കുളിച്ചിറങ്ങണം. എന്നിട്ട് വേണം എനിയ്ക്കും ഒരുങ്ങാൻ “”
കണ്ണൻ അതും പറഞ്ഞ് അവളെ അകത്താക്കി വാതിൽ അടച്ചു.

❤️❤️❤️

“”ആ വിച്ചുവേട്ടൻ കുളിച്ചിറങ്ങിയോ,,,
ദേ ഞാൻ ഡ്രസ്സ്‌ എടുത്ത് വെച്ചിട്ടുണ്ട്.””
എന്നും പറഞ്ഞ് അവന് അടുത്തേയ്ക്ക് അവള് ചെന്നു.
അവൻ അവളെ വലിച്ച് അവന് നെഞ്ചിലേയ്ക്കിട്ടു.

“”എന്താ എന്റെ ഭാമയ്ക്ക് ആകെ ഒരു മാറ്റം.
ഒറ്റ ദിവസം കൊണ്ട് വല്ലാതെ പക്വത വന്നത് പോലെ.””

“”അവള് ഒന്നും പറയാതെ അവന്റെ നെഞ്ചിലേയ്ക്ക് മുഖം ഒളിപ്പിച്ച് അങ്ങനെ തന്നെ നിന്നു.

“”എനിയ്ക്കെന്റെ ഭാമയെ മതി. ആ പൊട്ടത്തരങ്ങളും, കുസൃതികളും ഒക്കെയുള്ള എന്റെ വായാടി ഭാമയെ. പക്വത വേണ്ടന്ന് ഞാൻ പറയില്ല. പക്ഷേ,,,””

“”ഇന്ന് രാവിലെ തൊട്ട് എല്ലാരും ഇത് തന്നെ പറയുന്നു. ഞാനൊന്ന് നന്നാകാൻ തീരുമാനിച്ചപ്പോൾ ആരും സമ്മതിയ്ക്കുന്നില്ലല്ലോ ഈശ്വരാ “”
അവള് മുകളിലേയ്ക്ക് കൈ മലർത്തി പറഞ്ഞു.

അവൻ അവളെ ഒന്ന് കൂടി ഇറുക്കി വരിഞ്ഞു.
“”എന്റെ ഭാമയെ എനിയ്ക്കെന്നും ഇങ്ങനെ തന്നെ കാണണണം “”

“”അത് ഞാനേറ്റു. പക്ഷേ ഞാനിപ്പോൾ ഒരു ഭാര്യയാണ്. ദാ ഈ താലിയോടും, ഈ താലിയുടെ ഉടമയോടും എനിയ്ക്ക് ചില ഉത്തരവാദിത്വങ്ങളൊക്കെ ഉണ്ട്. അതുകൊണ്ട് ചിലപ്പോൾ ഇടയ്ക്കിടയ്ക്ക് പുതിയ ഭാമ വരും. എന്റെ കെട്ടിയോന് വല്ല കുഴപ്പവും ഉണ്ടോ “”
അവള് അവന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു..

“”ഇടയ്ക്കാവാം,,, “”

“”എങ്കിലേ,,,,
എന്റെ വിച്ചുമോൻ ഒരുങ്ങ്. ഞാനൊരുങ്ങി നിൽക്കുവാ. അല്ലെങ്കിൽ നമ്മളിവിടെ റൊമാൻസ് കളിയാണോ എന്നും ചോദിച്ചവൻ താഴെ നിന്നലറും.””

“”എന്റമ്മേ,,,,””
എന്നും പറഞ്ഞ് വിഷ്ണു ഒരുങ്ങാനോടി.

😍😍😍

“”വിച്ചുവേട്ടാ,,,””
കണ്ണനും, ദെവൂം ഒരുങ്ങി വന്നിട്ടും വിഷ്ണുവിനെയും, ഭാമയെയും കാണാഞ് കണ്ണൻ മുകളിലേയ്ക്ക് നോക്കി വിളിച്ചു.

“”വരുവാടാ,,,, കിടന്ന് കാറാതെ “”
എന്നും പറഞ്ഞ് വിഷ്ണു താഴേയ്ക്കിറങ്ങി വന്നു. ഒപ്പം ഭാമയും.

“”ഓ വന്നോ “”

“”പോകാം “”
വിഷ്ണു കണ്ണനോട് പറഞ്ഞു.

“”എന്നാൽ ഞങ്ങള് പോയിട്ട് വരാം.
ഏട്ടത്തി,,, ഏട്ടനോട് പറഞ്ഞേക്കണേ “”
എന്നും പറഞ്ഞവര് അമ്പലത്തിലേയ്ക്കിറങ്ങി.

❤️❤️❤️

“”അച്ചുവേട്ടാ നാളത്തേക്കുള്ള റിസപ്ഷന്റെ കാര്യമൊക്കെ?””
ഡ്യൂട്ടിയ്ക്ക് പോകാനിറങ്ങുന്ന അർജുന്റെ അടുത്തേയ്ക്ക് ചെന്ന് ദേവി ചോദിച്ചു.

“”അതെല്ലാം അച്ചായൻ അന്ന് പറഞ്ഞതുപോലെ തന്നെ റെഡിയാക്കിയിട്ടുണ്ട്. “”

“”അവരെല്ലാവരും നാളെ ഉച്ചയോടെ എത്തുമെന്നാ പറഞ്ഞെ “”

“”അച്ഛനെ ഞാൻ വിളിച്ചാരുന്നു.””

“”ഞാൻ കഴിയ്ക്കാനെടുത്ത് വെയ്ക്കാം.””
എന്നും പറഞ്ഞ് ദേവി നടന്നു. അവൻ അവളെ തിരികെ വിളിയ്ക്കും എന്ന് കരുതിയാണ് പെട്ടെന്ന് തന്നെ തിരിഞ്ഞു നടന്നത്. വാതിലിൽ ചെന്ന് അവള് പതിയെ തിരിഞ്ഞു നോക്കുമ്പോഴും അവൻ കണ്ണാടിയിലേക്ക് നോക്കി മുടി ചീകുന്ന തിരക്കിലായിരുന്നു. അവള് പോയി കഴിഞ്ഞതും അവന്റെ മുഖത്തൊരു കള്ളച്ചിരി വിരിഞ്ഞു.

അവനെന്താ പറ്റിയതെന്ന് ആലോചിച്ചു നടന്ന് അവള് താഴെ വന്നു. അതുകൊണ്ട് രേവതി വിളിച്ചത് അവള് കേട്ടില്ല.

“”ദേവി മോളേ,,,””
രേവതി അവളെ സോഫയിലിരുന്ന് കൊണ്ട് വിളിച്ചു. അവളതൊന്നും കേൾക്കാതെ സ്റ്റെപ്പിറങ്ങി താഴേയ്ക്ക് നടന്നു.

അടുക്കളയിൽ നിന്ന് പുറത്തേയ്ക്ക് വന്ന ദേവകിയമ്മ അവളെ പിടിച്ചു നിർത്തി.

“”എന്താ അമ്മേ,,””

“”നീ ഇതേത് ലോകത്താ. അപ്പച്ചി വിളിച്ചത് കേട്ടില്ലേ?””

“”അയ്യോ,,,
ഞാനെന്തോ ആലോചിച്ചു നടന്നതാ കേട്ടില്ല അപ്പച്ചി “”

“”അത് സാരവില്ല.
അവരെല്ലാവരും നാളെ ഇങ് വരുവല്ലോ അല്ലേ “”

“”ആ അപ്പച്ചി അവരെല്ലാവരും ഉച്ചയോടെ എത്തും.””
എന്നും പറഞ്ഞവള് അടുക്കളയിലേയ്ക്ക് പോയി.

“”ദേവി മോളേ,,,
ദേ അച്ചു വന്നു ഇങ്ങ് വാ “”
രേവതി പറഞ്ഞത് കേട്ടതും അവള് കഴിയ്ക്കൊനുള്ളതും എടുത്ത് അങ്ങോട്ട് വന്നു.

ടേബിളിന് മുന്നിലേയ്ക്ക് അവനിരുന്നതും അവള് രണ്ട് പാലപ്പം എടുത്ത് പാത്രത്തിലേയ്ക്ക് വെച്ചു.

“”മതി””
അതും പറഞ്ഞ് അവൻ കഴിയ്ക്കാൻ തുടങ്ങി.കഴിച്ചു കഴിഞ്ഞതും അവൻ എഴുന്നേറ്റ് പോയി കൈ കഴുകി .

“”ഡാ നേരത്തേ വരുവോ ഇന്ന് “”

“”ആം വരും അപ്പച്ചി. എന്നാൽ ഞാൻ ഇറങ്ങുവാ “”
എന്നും പറഞ്ഞ് അർജുൻ ഇറങ്ങി. ദേവി വരുമ്പോഴേയ്ക്കും അവൻ പോയി കഴിഞ്ഞിരുന്നു.
അവള് വാതിലിൽ നോക്കി നിൽക്കുന്നത് കണ്ട് അവൻ കണ്ണാടിയിലൂടെ നോക്കി ചിരിച്ചു .

“”ദേവകി,,,,,
അച്ചൂനും, ദേവിയ്ക്കും ഇടയിൽ എന്തോ ഒരു പ്രശ്നമുണ്ടല്ലോ? അല്ലേ “”
വൈകിട്ട് തമ്മിൽ സംസാരിച്ചു കൊണ്ടിരിയ്ക്കുമ്പോൾ രേവതി ചോദിച്ചു.

“”എനിയ്ക്കും തോന്നി. ഈ സമയത്ത് ഇവനിത് എന്താ വെറുതെ അവളെ വിഷമിപ്പിയ്ക്കാൻ “”
ദേവകിയമ്മ പറഞ്ഞതിനെ രേവതിയും ശെരി വെച്ചു.

“”എന്തായാലും അവൻ വരട്ടെ “”

“”ആ അമ്മയും, അപ്പച്ചിയും എന്താ ഒരു ഗൂഢാലോചന?””
അകത്തേയ്ക്ക് കയറി വരും വഴി അർജുൻ ചോദിച്ചു.

“”മ്മ്മ്മ്,,,””
അവനെ ശെരിയയ്ക്കും നോക്കി ദേവകിയമ്മ പതിയെ മൂളി.

“”എന്താ അമ്മേ ഒന്നും മിണ്ടാത്തെ.?
എന്താ അപ്പച്ചി അമ്മയ്ക്ക് പറ്റിയത്?””

അവൻ ചോദിച്ചതിന് രേവതിയും ഒരു മറുപടിയും കൊടുത്തില്ല.

“”ഇതെന്താ രണ്ടാൾക്കും മിണ്ടാവൃതമാണോ?””

“”നീ ഒന്നും മിണ്ടണ്ട. എന്താടാ രണ്ടിന്റെയും ഇടയിലെ പ്രശ്നം? ആർക്കും ഒന്നും മനസ്സിലാവില്ല എന്ന് കരുതിയോ.””
ദേവകിയമ്മ ദേഷ്യത്തോടെ ചോദിച്ചു.

“”ഈ സമയത്ത് അവളെ ഇങ്ങനെ വിഷമിപ്പിയ്ക്കാമോ?””
രേവതി അവനെ ശകാരിച്ചു കൊണ്ട് പറഞ്ഞു.

“”രണ്ട് പേരും കൂടി എന്നെ ഇങ്ങനെ വഴക്ക് പറയാതെ. ഞാനൊരു തമാശയ്ക്ക് ചെയ്‍തതല്ലേ “”

“”തമാശ,,,
ഇന്നീ നേരം വരെയും അവൾടെ മുഖം തെളിഞ്ഞിട്ടില്ല.””

“”എന്നിട്ടെവിടെ അവള്??””
ചുറ്റും നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

“”ദേ മുറിയിലുണ്ട്.””

അവരെ രണ്ടാളെയും നോക്കി ചിരിച്ചു കൊണ്ട് അവൻ മുറിയിലേയ്ക്ക് പോയി.
കതക് തുറക്കുന്ന ശബ്ദം കേട്ടതും ദേവി എഴുന്നേറ്റു. അർജുനെ മുന്നിൽ കണ്ടതും അവള് അവന്റെ അടുത്തേയ്ക്ക് വേഗം എഴുന്നേറ്റ് ചെന്നു. അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല.

“”ഒന്ന് പുറത്തേക്കിറങ്ങിയാൽ ഡ്രസ്സ്‌ മാറാരുന്നു.””
അവളെ നോക്കാതെ അവൻ അതും പറഞ്ഞ് അങ്ങനെ തന്നെ നിന്നു.

അവള് അവനടുത്തേയ്ക്ക് ചെന്ന് അവന്റെ നെഞ്ചിലേയ്ക്കിടിച്ചു. സങ്കടവും, ദേഷ്യവും തീരും വരെ ആഞ്ഞാഞ്ഞിടിച്ചു.അത്രയും സമയം അടക്കി പിടിച്ചിരുന്ന സങ്കടം മുഴുവൻ അവളിൽ നിന്നും പുറത്തേയ്ക്ക് വന്നു.

“”എന്താ,,,എന്താ എന്നെ നോക്കാത്തെ.
എന്താ രാവിലെ എനിയ്ക്കുമ്മ തരാതെ പോയേ. എന്തിനാ എന്നോട് ഡ്രസ്സ്‌ മാറണം അതുകൊണ്ട് പുറത്തേയ്ക്ക് പോകാൻ പറഞ്ഞെ “”
ഇടിയ്ക്കുന്നതിനിടയിൽ അവളിൽ നിന്നും ഓരോ ചോദ്യങ്ങൾ പുറത്തേയ്ക്ക് വന്നു കൊണ്ടിരുന്നു.

അവൻ അവളുടെ കൈ പിടിച്ച് വെച്ച് അവളെ വലിച്ച് നെഞ്ചിലേയ്ക്കിട്ടു.

“”കല്യാണം തൊട്ട് നിനക്ക് ഭയങ്കര തിരക്കും, ക്ഷീണവും ഒക്കെയല്ലാരുന്നോ. അതിന്റെ ഇടയിൽ നീ എന്റെ കാര്യങ്ങൾ ശ്രദ്ധിച്ചോ. കല്യാണത്തിന്റെ അന്ന് രാവിലെ എന്തായിരുന്നു ഒരു ജാട. അപ്പോഴേ ഞാനോർത്തതാ.””
എന്നും പറഞ്ഞവൻ അവളെ നോക്കിയൊന്ന് ചിരിച്ചു കാണിച്ചു.

“”പോ അവിടുന്ന്. “”
അവൾ അവന്റെ നെഞ്ചിലേയ്ക്ക് വീണ്ടും ആഞ്ഞിടിച്ചു കൊണ്ട് തിരിഞ്ഞു നടന്നു

“”അങ്ങനെ അങ്ങ് പോകാതെന്നെ “”
എന്നും പറഞ്ഞവൻ അവൾടെ കൈയ്യിലേയ്ക്ക് കയറി പിടിച്ചു. അവളുടെ മുഖം കൈകളിൽ എടുത്ത് പതിയെ അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു.

“”പിണങ്ങാതെന്നേ,,,
ഇപ്പോൾ രാവിലത്തേതിന് പകരം ഞാൻ പലിശ സഹിതം അങ്ങോട്ട് കുറച്ചുമ്മ തരാം””
എന്നും പറഞ്ഞവൻ അവളുടെ കഴുത്തിലേയ്ക്ക് മുഖം അമർത്തി.

❤️❤️❤️

“”ദേവീ,,, ഭാമേ,,, ദേവൂ,,,
ദാ അച്ഛനൊക്കെ എത്തി.””
അവരുടെ കാറ് വന്നതും രേവതി അകത്തേയ്ക്ക് നോക്കി വിളിച്ചു.

“”അച്ഛാ,,,””
എന്നും വിളിച്ച് ദേവു ഓടി വന്നു.

“”ഡി ദേവൂ ഞങ്ങള് കുറച്ച് പേരും കൂടി വന്നിട്ടുണ്ട്.””
ഭദ്ര ദേവൂനെ നോക്കിക്കൊണ്ട് പറഞ്ഞു.

“”ന്റെ ഭദ്രേച്ചി ഒറ്റവായിൽ ഞാനെങ്ങനെയാ എല്ലാ പേരും കൂടി വിളിയ്ക്കുന്നെ “”

“”മ്മ്മ്,,,,
ഇനി വീണിടത്ത് കിടന്നുരുളണ്ട “”

“”കല്യാണം കഴിഞ്ഞാലും പിള്ളേരുണ്ടായാലും ഒന്നും ഈ പിള്ളേർക്ക് ഒരു മാറ്റവും ഉണ്ടാവില്ല “”
സാവിത്രി രണ്ടാളെയും നോക്കി പറഞ്ഞു.

“”അതേന്നേ “””
സാവിത്രി പറഞ്ഞതിനെ ലക്ഷ്മിയും ശെരി വെച്ചു.

“”വരൂ അകത്തേയ്ക്കിരിയ്ക്കാം “”
രേവതി എല്ലാവരോടുമായി പറഞ്ഞു.

“”എവിടെ ഭാമയും, ദേവിയും “”
അകത്തേയ്ക്കിരുന്നു കൊണ്ട് ദേവിയുടെ അച്ഛൻ ചോദിച്ചു.

“”രണ്ടാളും മുകളിലാ. വൈകിട്ടത്തേയ്ക്ക് എങ്ങനെ ഒരുങ്ങണം എന്ന കൺഫ്യൂഷനിലാ ഭാമേച്ചി. അതിന്റെ പിറകെയാ ചേച്ചിയും .””

“”ദേവിമ്മ എവിടെ അച്ഛാ,,””
സൂര്യൻ ഹരിയോട് ചോദിച്ചു.
അത് കേട്ടപ്പോൾ തന്നെ ഹരി അർജുനെ നോക്കി.

“”ഞാൻ അവരെ ഇപ്പൊ വിളിയ്ക്കാം നിങ്ങളിരിയ്ക്ക്. ദേവൂ,,,
നീ എല്ലാവർക്കും കുടിയ്ക്കാനെടുക്ക്.””
അതും പറഞ്ഞ് ദേവകിയമ്മ മുകളിലേയ്ക്ക് കയറി.

“”അമ്മേ ഞാൻ പോകാം. “”
ഭദ്ര മുകളിലേയ്ക്ക് നടന്നു.

“”ശ്ശ്ശ്ശ് ,,,””
വാതിലിന് പിന്നിൽ നിന്ന് ഭദ്ര വിളിച്ചു.
ശബ്ദം കേട്ട് ദേവി ചുറ്റും നോക്കി.

“”ആരാ ഭാമേ വിളിച്ചേ??””
അവള് ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.

“”ആ എനിയ്ക്കറിയില്ല. ഞാൻ കേട്ടില്ല. അല്ലെങ്കിലും നിനക്കു ചെവി കേൾക്കില്ലല്ലോ””

പെട്ടന്ന് ഭദ്ര പിന്നിൽ നിന്ന് വന്ന് ദേവിയുടെ കണ്ണ് പൊത്തി. മിണ്ടരുതെന്ന് ഭാമയോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.
ദേവി കൈയ്യിൽ തൊട്ട് നോക്കി.

“”എപ്പോ വന്നു ഭദ്ര തമ്പുരാട്ടി,?””
ഭദ്രയേ തൊട്ടപ്പോൾ തന്നെ ദേവി ചോദിച്ചു .

“”ദേ ഇപ്പോൾ വന്നതേയുള്ളൂ. അച്ഛനും, അമ്മയും എല്ലാവരും താഴെ ഉണ്ട്. പിന്നെ നിന്റെ മാനസപുത്രൻ ദേവിമ്മ എവിടെയെന്നും ചോദിച്ച് താഴെ ആർക്കും സമാധാനം കൊടുക്കുന്നില്ല.””
പറഞ്ഞു തീർന്നതും ദേവി താഴേയ്ക്കോടി.

“”ഡീ പതിയെ പോടീ “”
പിന്നിൽ നിന്നും ഭദ്ര വിളിച്ചു പറഞ്ഞു.

“”ഇതൊന്ന് നോക്കി താ ഭദ്രേ “”
ഭാമ ഭദ്രയെ നോക്കി പറഞ്ഞു.

“”നീ വാ ഭാമേ ആ കാര്യം ഞാനേറ്റു “”

❤️❤️❤️

“”അപ്പോൾ രണ്ട് യുവമിഥുനങ്ങളും വന്ന് കേക്ക് കട്ട് ചെയ്യൂ..””
അർജുൻ സ്റ്റേജിൽ നിന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു.

“”എന്റെ ഏട്ടാ എന്ത് പണിയുടെ ഭാഗമായിട്ടാ ഈ സുഖിപ്പിക്കല്.””
വിഷ്ണു അർജുന്റെ അടുത്തേയ്ക്ക് തല ചെരിച്ച് ചോദിച്ചു.

“”ഏട്ടൻ അങ്ങനെയൊക്കെ ചെയ്യുവോ? നീ എന്റെ അനിയനല്ലേ “”

“”മ്മ്മ്മ് “”
വിഷ്ണു അവനെ നോക്കി പതിയെ ഒന്ന് മൂളി.

“”അതേ കേക്ക് മുറിയിക്കെഡാ “”
ദേവി അവനടുത്തേയ്ക്ക് വന്ന് കൊണ്ട് പറഞ്ഞു.

രണ്ട് കൂട്ടരും കേക്ക് മുറിച്ചു.
പിന്നീട് ക്ഷണിച്ചവരെല്ലാം അവർക്ക് ഗിഫ്റ്റുകൾ കൊടുത്തു.

“”നിന്നേ,,,രണ്ട് കൂട്ടരും,,””
കേക്ക് മുറിച്ച ശേഷം സ്റ്റേജിൽ നിന്നിറങ്ങാൻ നിൽക്കുന്ന അവരെ നോക്കി അർജുൻ പറഞ്ഞു.

“”ഏട്ടൻ എന്തോ പണി തരാനുള്ള പരുപാടിയാണല്ലോ “”
വിഷ്ണു ഭാമയുടെ ചെവിയിൽ പതിയെ പറഞ്ഞു.

“”അളിയൻ എന്തോ പണി തരാൻ വരുവാണല്ലോ ദേവു “”
കണ്ണനും തന്റെ സംശയം പ്രകടപ്പിച്ചു.

“”നിങ്ങള് നിങ്ങൾടെ ഭാര്യമാർക്ക് ജീവിതകാലം മുഴുവൻ താങ്ങായി നിൽക്കും എന്ന് ഉറപ്പ് വരുത്താൻ ഒരു മത്സരം നടത്താനാണ്‌ എന്റെ തീരുമാനം.””
അർജുൻ പറഞ്ഞ് തീർന്നതും എല്ലാവരും കൈയ്യടിച്ചു.

“”ഈശ്വരാ എന്ത് പണിയാണെന്ന് മനസ്സിലാവുന്നില്ലല്ലോ.””
വിഷ്ണു പതിയെ പറഞ്ഞു.

“”വിഷ്ണു ഭാമയെയും, കണ്ണൻ ദേവൂനെയും കയ്യിൽ എടുത്ത് പിടിച്ച് പത്തു മിനിറ്റെങ്കിലും നിൽക്കണം. താഴെ നിർത്താൻ പാടില്ല.””

“”അർജുൻ സാർ,,, കലക്കി “”
അർജുൻ പറഞ്ഞ് തീർന്നതും ഓഫിസിലെ സ്റ്റാഫ്‌ രമേശ്‌ എഴുന്നേറ്റ് നിന്ന് പറഞ്ഞു.

“”ഡാ രമേശേ,,, നിനക്ക് ഞാൻ നന്നായി കലക്കി തരുന്നുണ്ട് “”
വിഷ്ണു പറയുന്നത് കേട്ട് ഭാമ അവനെയും കണ്ണനെയും നോക്കി ഒന്നാക്കി ചിരിച്ചു. ദേവൂന്റെ മുഖത്തും അതേ ആക്കല് തന്നെ.

“”അത് കൂടാതെ ഒപ്പം രണ്ട് കൂട്ടരുടെയും ഡാൻസും കൂടി “”
കൈയ്യടികൾ മുഴങ്ങുമ്പോൾ കണ്ണന്റെയും, വിഷ്ണൂന്റെയും മുഖത്ത് പത്തു മിനിറ്റ് രണ്ടാളെയും എടുത്ത് നിൽക്കുന്നതോർത്തുള്ള വെപ്രാളമായിരുന്നു.

“”അപ്പോൾ തുടങ്ങുവല്ലേ “”
അർജുൻ അത് ചോദിച്ചതും എല്ലാവരും കൈയ്യടിച്ചു. ലൈറ്റുകൾ ഓഫായി.

വിഷ്ണു ഭാമയെയും, കണ്ണൻ ദേവൂനെയും കൈയ്യിൽ കോരിയെടുത്തു. പാട്ടുകളുടെ താളത്തിനൊത്ത് അവരെയും എടുത്ത് പിടിച്ച് വിഷ്ണുവും കണ്ണനും ചുവടുകൾ വെച്ചു. ആഘോഷത്തിൽ മതി മറന്ന് മത്സരം പോലും മറന്ന് അവരും അവർക്കൊപ്പം ചുവടു വെച്ചു. ഫങ്ക്ഷന്റെ ആഘോഷം ഗംഭീരമാക്കാൻ സ്റ്റേജിന് പുറത്തും എല്ലാവരും മതിമറന്നാഘോഷിച്ചു.
ഇതിനിടയിൽ ഐസക്കും, ആനിയോടൊപ്പം ചുവട് വെച്ചു. അർജുനും ദേവിയും അത് കണ്ടെന്നു മനസ്സിലായതും രണ്ടാളും ചമ്മി തിരികെ സീറ്റിൽ പോയിരുന്നു.
അത് കണ്ട് അർജുനും, ദേവിയും പരസ്പരം നോക്കി ചിരിച്ചു.

അവസാനം ലൈറ്റുകൾ തെളിഞ്ഞതും എല്ലാവരും തളർന്ന് തിരികെ സീറ്റിൽ പോയിരുന്നു.

“”ഇന്നത്തെ സായാഹ്നം ഗംഭീരമാക്കാൻ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിച്ചേർന്ന എല്ലാവരോടും എന്റെയും, എന്റെ കുടുംബത്തിന്റെയും വക നന്ദി ഞാൻ പറയുന്നു.””

“”രമേശേ,,,
നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ട് കേട്ടോ “”
വിഷ്ണു മൈക്ക് തട്ടിപ്പറിച്ച് പറഞ്ഞതും എല്ലാവരും പരസ്പരം നോക്കി ചിരിച്ചു.

❤️❤️❤️

“”റിസപ്ഷൻ അടിപൊളി ആയിരുന്നു അല്ലേ അമ്മേ “”
ഭാമ രേവതിയോട് ചോദിച്ചു.

“”അയ്യോ അതേ ഭാമേച്ചി കലക്കി. “”
ദേവു ഭാമ പറഞ്ഞതിനെ ശെരി വെച്ചു .

“”ഏട്ടാ,,,കലക്കി കേട്ടോ “”
ഭാമ അർജുനെ നോക്കി പറഞ്ഞു.

“”മ്മ്മ് കലക്കി, കലക്കി. ഞങ്ങൾടെ രണ്ടിന്റെയും നടുവിനി കലക്കി തിരുമ്മണം.””
വിഷ്ണു നടുവിന് കൈ താങ്ങിക്കൊണ്ട് പറഞ്ഞു.

“”അതേ,,,
എത്ര കിലോയാ ദൈവമേ ഈ കൈയ്യിൽ “”
കണ്ണൻ തന്റെ കൈയ്യിലേയ്ക്ക് നോക്കി പറഞ്ഞു.

“”മതി മതി എല്ലാം പോയി കിടന്നേ. നാളെ ഉച്ചയാകുമ്പോൾ ഇവർക്ക് പുറപ്പെടേണ്ടതല്ലേ “”
രേവതി കണ്ണനെയും, ദേവൂനെയും നോക്കി പറഞ്ഞു.

അത് കേട്ടതും ദേവിയുടെ മുഖം മങ്ങി. അവള് മുറിയിലേയ്ക്ക് പോയി.

സൂര്യൻ അപ്പോഴേയ്ക്കും ഉറക്കം പിടിച്ചിരുന്നു.

“”വിഷമിക്കേണ്ടന്നെ “”
മുറിയിൽ വിഷമിച്ചു കിടക്കുന്ന ദേവിയുടെ മുടിയിലൂടെ അവൻ തഴുകിക്കൊണ്ട് പറഞ്ഞു.

“”എല്ലാം അറിയാം അച്ചുവേട്ടാ,,,
എന്നാലും അവൻ പോകുന്നതോർക്കുമ്പോൾ ഒരു വിഷമം.””

“”നമുക്കിടയ്ക്ക് അങ്ങോട്ട് പോകാല്ലോ.””
അവനവളെ ചേർത്ത് പിടിച്ച് പറഞ്ഞു.

അവളവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞൊരു കുഞ്ഞിനെ പോലെ പറ്റിച്ചേർന്ന് കിടന്നു.

❤️❤❤️

“”അപ്പോൾ ശെരി ഞങ്ങളിറങ്ങട്ടെ. അവിടെ ഇവര് ചെന്നു കയറേണ്ട സമയം അല്ലെങ്കിൽ ഇനി വൈകും “”

“”എങ്കിൽ അങ്ങനെ ആകട്ടെ “”
രേവതി പറഞ്ഞതും എല്ലാവരും എഴുന്നേറ്റു.

“”മോളേ ഞങ്ങളിറങ്ങുവാ “”

“”ആ അച്ഛാ,,””

“”ദേവിയേച്ചി,,,
ഞങ്ങളിറങ്ങുവാ അനുഗ്രഹിക്കണം “”
കണ്ണൻ ദേവിയുടെ കാലിൽ വീണു .

“”അയ്യോ കണ്ണാ നീ ഇതെന്താ ഈ കാണിയ്ക്കുന്നെ. അച്ഛനും മറ്റ്‌ മുതിർന്നവരും ഒക്കെ നിൽക്കുമ്പോൾ എന്റെ കാലിൽ എന്തിനാ “”
അവനെ പിടിച്ചെഴുന്നേൽപ്പിച്ച് കൊണ്ട് അവളത് പറഞ്ഞു.

“”അവൻ നിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയതിൽ ഒരു തെറ്റും ഇല്ല മോളേ “”
ദേവിയുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് അച്ഛൻ അത് പറഞ്ഞു.

“”അതേ.
ദേവിയുടെ അച്ഛൻ പറഞ്ഞത് ശെരിയാ.””
എല്ലാവരും അതിനെ അനുകൂലിച്ചു.

“”എങ്കിൽ ഇറങ്ങിക്കോളൂ അല്ലെങ്കിൽ സമയം തെറ്റും “”

ഇറങ്ങുമ്പോൾ കണ്ണൻ ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി അപ്പോഴേയ്ക്കും ദേവി അകത്ത്‌ കയറിയിരുന്നു.

“”സാരമില്ല അവള് പിന്നെ അങ്ങ് വന്നോളും””
രേവതി അവനെ നോക്കി പറഞ്ഞു.

“”അമ്മേ ദേവിമ്മ,,,””
സൂര്യൻ ഭദ്രയെ നോക്കി ചോദിച്ചു.

“”ദേവിമ്മയ്ക്ക് വയ്യല്ലോ. അതുകൊണ്ട് ദേവിമ്മ അകത്ത് പോയി. ദേവിമ്മ നാളെ അങ്ങോട്ട് വരും മോനെ കാണാൻ. ഇപ്പോ നമുക്ക് പോകാം.””
ഭദ്ര സൂര്യനെ എടുത്ത് പിടിച്ചു പറഞ്ഞു.

“”എങ്കിൽ ശെരി അർജുൻ,,,””
ഹരി അർജുനോട് പറഞ്ഞു.

അവരുടെ കാറ് കണ്ണിൽ നിന്നകലുന്നതും നോക്കി ദേവി ജനലിന് മറവിൽ നിന്നു.

തുടരും,,,